
കാലിക്കറ്റ് സർവകലാശാല 2026 – 27 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 02-ന് വൈകീട്ട് 03.00 മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് സംവരണ സമുദായങ്ങളിലെ വിദ്യാർഥികൾ – 155 രൂപ., മറ്റുള്ളവർ – 610 രൂപ. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. ഒന്നും രണ്ടു അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 02-ന് വൈകിട്ട് 03.00 മണിക്ക് മുൻപായി സ്ഥിരപ്രവേശനം നേടേണ്ടതാണ്. അല്ലാത്ത പക്ഷം ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുന്നതും അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായിരിക്കും. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ജൂലൈ 04-ന് 03.00 മണിക്ക് മുൻപായി ഹയര്‍ ഓപ്ഷന്‍ റദ്ദാക്കണം. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളിലേക്ക് മൂന്നാം അലോട്ട്മെന്റ് ലഭിച്ചാല്‍ നിര്‍ബന്ധമായും സ്വീകരിക്കണം. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കുന്നതുമല്ല. ഹയര്‍ ഓപ്ഷനുകള്‍ ഭാഗികമായോ പൂർണമായോ റദ്ദാക്കാം. ഹയർ ഓപ്‌ഷൻ റദ്ദാക്കുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. കോളേജ്, കോഴ്സ് പുനഃക്രമീകരിക്കുന്നതിനും പുതിയ കോളേജ്, കോഴ്സ് കൂട്ടിച്ചേര്‍ക്കുന്നതിനുമുള്ള സൗകര്യം ജൂലൈ 03, 04 തീയതികളിൽ ലഭ്യമാകും. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടയ്ക്കാതെ പ്രവേശന പ്രക്രിയയിൽ നിന്ന് പുറത്തായവർക്കും ഈ അവസരത്തിൽ അപേക്ഷ പൂർത്തീകരിച്ച് അടുത്ത അലോട്ട്മെന്റ് പ്രക്രിയയുടെ ഭാഗമാകാം. കോളേജുകളിൽ പ്രവേശനം നേടുന്നവർക്ക് ടി.സി. ഒഴികെയുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്ക് ശേഷം തിരിച്ചുവാങ്ങാം.