
പെരുവള്ളൂർ: കുന്നുംപുറം കരുവാൻകല്ല് മുത്തിക്കുഴി മുജാഹിദ് പള്ളിക്ക് മുമ്പിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. കരിപ്പൂർ
കാടപ്പടി മാതക്കുളം സ്വദേശി പള്ളിയാളി മുഹമ്മദലിയുടെ മകൻ മുഹമ്മദ് ജംഷീർ (26) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 5.20 ന് കുന്നുംപുറം കരുവാങ്കല്ല് റോഡിൽ മുത്തിക്കുഴി സലാം പള്ളിക്ക് സമീപത്ത് വെച്ചാണ് അപകടം. കുന്നുംപുറം ഭാഗത്തേക്ക് പോകുകയായിരുന്ന ജംഷീറിൻ്റെ സ്കൂട്ടറിൽ എതിർ ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
മൃതദേഹം കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിലാണ് നിലവിലുള്ളത്