
പുലാമന്തോള്‍ : സ്‌കൂള്‍ വിട്ടു വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസില്‍ 23 കാരന്‍ പിടിയില്‍. പുലാമന്തോളിലാണ് സംഭവം. വളാഞ്ചേരി ത്രികണാപുരം സ്വദേശിയായ ജിഷ്ണുവിനെയാണ് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. പുലാമന്തോളില്‍ നിന്നും സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന 14 കാരിക്ക് നേരെ റോഡരികില്‍ വെച്ച് പ്രതി ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ എസ്‌ഐ ഷിജോ , എഎസ്‌ഐ രേഖ എസ് സിപിഒ സജീര്‍ സിപിഒ കൃഷ്ണപ്രസാദ് എന്നിവര്‍ ആണ് പ്രതിയെ പിടികൂടിയത്.