Wednesday, November 25

സൗദിയിൽ വാഹനാപകടം; മുന്നിയൂർ സ്വദേശി മരിച്ചു

ജിസാൻ: ബിഷയിലുണ്ടായ വാഹനാപകടത്തിൽ മൂന്നിയൂർ സ്വദേശി മരിച്ചു. മൂന്നിയൂർ ആലിൻചുവട് കൗമിൽ നരിക്കോട്ട് മേച്ചേരി എൻ.എം. ഹസൻ ഹാജിയുടെ മകൻ നൂറുദ്ദീൻ (40) ആണ് മരിച്ചത്. പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം. റിയാദിൽനിന്ന് ജിസാൻ ദർബിലേക്കു വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത് എന്നാണ് അറിയുന്നത്.

മാതാവ് ആയിഷ. ഭാര്യ: നഷീദ. മക്കൾ: ആസ്യ, റയ്യാൻ. അയ്റ. സഹോദരങ്ങൾ: ഷറഫുദ്ദീൻ (സൗദി), മുഹമ്മദ് ഹനീഫ (അബുദാദബി), ഹൈറുന്നിസ, ഹഫ്സത്ത്.

മൃതദേഹം നാട്ടിലെത്തിച്ച് ഖബറക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.