Sunday, March 1

ഉംറ നിർവഹിക്കാൻ പോയ ചെറുമുക്ക് സ്വദേശിനി മദീനയിൽ മരിച്ചു

നന്നമ്പ്ര : ഉംറ നിർവഹിക്കാൻ പോയ ചെറുമുക്ക് ജീലാനി നഗറിലെ പരേതനായ വളപ്പിൽ
അലവി കുട്ടി എന്നവരുടെ ഭാര്യ ആങ്ങാട്ട് ആയിഷ കുട്ടി ( 73 ] മദീനയിൽ വെച്ച് മരണപെട്ടു. കഴിഞ്ഞ ജനുവരി പതിനഞ്ചാം തിയതിയാണ് കോട്ടക്കൽ അൽഹിന്ദ് ഗ്രുപ്പിൽ ഉംറ നിർവഹിക്കാൻ പോയത്. ഉംറ കഴിഞ്ഞു മദീനയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ്
ആയിഷ കുട്ടിക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടത്. മദീനയിലെ ഹയാത്ത് ആശുപത്രിയിൽ ബന്ധുക്കളുടെയും കെ എം സി സി പ്രാവർത്തകാരുടെയും കീഴിൽ ഇരുപത്തിയേഴ് ദിവസം ആയിഷ കുട്ടി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്നലെ മഗ്‌രിബ് സമയം ആശുപത്രിയിൽ വെച്ച് മരണപെട്ടു. മക്കൾ: :ഇസ്മായിൽ, ഇസ്ഹാഖ്, സുലൈഖ, സഫിയ, സീനത്ത്, ഖദീജ, ശരീഫ, ആരിഫ, മാരിയ, നൗസിദ. മരുമക്കൾ : അബൂബക്കർ, അബ്ദുൽ സലാം, മുജീബ്, മുജീബ്, അബ്ദുറഹീം, ഇസ്മായിൽ, അലി, ജാബിർ, സൗദാബി, ഹുസ് നാബിറ. ഖബറടക്കം മദീനയിൽ വെച്ച് നടക്കുമെന്ന് ബന്ധുകൾ അറിയിച്ചു .

error: Content is protected !!