കെ.എസ് ഹംസയ്ക്ക് ഛായാചിത്രം സമ്മാനിച്ച് വിദ്യാര്‍ത്ഥിനി

ആതവനാട്: മാട്ടുമ്മല്‍ ആശുപത്രിപ്പടിയില്‍ പര്യടനത്തിനെത്തിയ പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസയ്ക്ക് അദ്ദേഹത്തിന്റെ ഛായാചിത്രം സമ്മാനിച്ച് വിദ്യാര്‍ത്ഥിനി. ആതവനാട് ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നിധി ഉസ്മാനാണ് ചിത്രം കൈമാറിയത്.
പൊതുപ്രവര്‍ത്തകനായ പിതാവ് ഉസ്മാന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് നിധി ചിത്രം തയ്യാറാക്കിയത്.

നേരത്തെ ഇ.എം.എസ്, ഇ.കെ നായനാര്‍ തുടങ്ങിയവരുടെ ഛായാചിത്രങ്ങളും വരച്ചിട്ടുണ്ട്. ചെറുപ്പം മുതലേ വര്‍ണ്ണങ്ങളുടെ കൂട്ടുകാരിയാണ് ഈ മിടുക്കി. പ്രത്യേക പരിശീലനമൊന്നും നേടാതെയാണ് ചിത്രരചന. ചിത്രം സന്തോഷപൂര്‍വ്വം സ്വീകരിച്ച സ്ഥാനാര്‍ത്ഥി സമ്മാനം നിധിപോലെ സൂക്ഷിക്കുമെന്നും പൊന്നാനിയുടെ തലവര മാറ്റുന്നതാകട്ടെ ചിത്രമെന്നും പറഞ്ഞു. വെട്ടിച്ചിറ അക്ഷയ കേന്ദ്രത്തില്‍ ജീവനക്കാരിയായ താഹിറാബാനുവാണ് നിധിയുടെ മാതാവ്.

error: Content is protected !!