Friday, August 15

പരപ്പനങ്ങാടിയിൽ കടലിൽ വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : മൽസ്യബന്ധനത്തിനിടെ കടലിൽ വീണ് യുവാവ് മരിച്ചു. ആവിയിൽ ബീച്ച് സ്വദേശിയും ഇപ്പോൾ കൊടക്കാട്

താമസികാരനുമായ പോക്കർ മുല്ലക്കാന്റകത്ത് ഫൈസലിന്റെ മകൻ ഫൈജാസ് (24)ആണ് മരിച്ചത്. ചാപ്പപ്പടിയിൽ വെച്ചാണ് സംഭവം. അപകടം നടന്ന ഉടനെ യുവാവിനെ പുറത്തെടുത്ത് പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്‌പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു

error: Content is protected !!