Sunday, February 1

ആഹ്ലാദ പ്രകടന ത്തിനിടെ സ്കൂട്ടറിൽ സൂക്ഷിച്ച പടക്ക ശേഖരം പൊട്ടിത്തെറിച്ചു യുവാവിന് ദാരുണാന്ത്യം

കൊണ്ടോട്ടി: സ്കൂട്ടറിൽ സൂക്ഷിച്ച പടക്ക ശേഖരത്തിലേക്ക് തീ പടർന്ന് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ചെറുകാവിൽ യുഡിഎഫ് ആഹ്ല‌ാദ പ്രകടനത്തിനിടെയാണ് അപകടം.

കൊണ്ടോട്ടി ചെറുകാവ് പെരിയമ്പലത്ത് ഇന്നു വൈകിട്ട് ആറരയോടെയാണു സംഭവം. പെരിയമ്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (27) ആണു മരിച്ചത്. ഇർഷാദിന്റെ സ്കൂട്ടറിനു മുൻവശത്ത് പടക്ക ശേഖരം സൂക്ഷിച്ചിരുന്നു. ആഹ്ലാദ പരിപാടിക്കിടെ ഈ പടക്കശേഖരത്തിലേക്കു തീ പടർന്നതാണു പൊട്ടിത്തെറിക്കാനുണ്ടായ കാരണമെന്നു പൊലീസ് പറഞ്ഞു. സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇർഷാദിനു ഗുരുതര പരുക്കേറ്റു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

error: Content is protected !!