ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി 25 വര്‍ഷത്തിന് ശേഷം കോട്ടക്കലില്‍ അറസ്റ്റില്‍

മലപ്പുറം: ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി 25 വര്‍ഷത്തിന് ശേഷം കോട്ടക്കലില്‍ അറസ്റ്റില്‍. ലഹരി, മോഷണ കേസുകളില്‍ പ്രതിയായിരുന്ന കോഴിക്കോട് പന്നിയങ്കര സ്വദേശി വെബ്ലി സലീമിനെയാണ് (44) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു.

നിരന്തരം കേസുകള്‍ വന്നതോടെ ഇയാളെ പന്നിയങ്കര പൊലീസ് കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഇയാള്‍ കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ കളവ് കേസിലും ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ 1998 ല്‍ നടന്ന ഈ കേസില്‍ ശിക്ഷാവിധി ഇതുവരേയും അനുഭവിച്ചിട്ടില്ലായിരുന്നു. അന്നു മുതല്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. വിധി വന്ന് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പ്രതി പിടിയിലാവുന്നത്. പന്നിയങ്കരയില്‍ നിന്ന് അറസ്റ്റ് ചെയ്ത സലീമിനെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

error: Content is protected !!