മലപ്പുറം : ജില്ലയിലെ പുതിയ 16 ഇടങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിനായി അപേക്ഷ നല്‍കി ഓണ്‍ലൈന്‍ പരീക്ഷ പാസായവര്‍ക്കുള്ള ഇന്റര്‍വ്യൂ ജൂലൈ 24, 25 തീയതികളില്‍ നടക്കും. മലപ്പുറം സിവി!ല്‍ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസില്‍ വെച്ചാണ് ഇന്റര്‍വ്യൂ. ഇന്റര്‍വ്യൂ കത്ത് അപേക്ഷകര്‍ നല്കിയ ഇമെയില്‍ ഐഡിയിലേക്ക് നല്കിയിട്ടുണ്ട്.
ജൂലൈ 24 ന് മഞ്ചേരി മുനിസിപ്പാലിറ്റിയിലെ കാഞ്ഞിരാട്ട്കുന്ന്, ചീനിക്കമണ്ണ്, കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലെ ഇന്ത്യാനൂര്‍, ചെറുകാവ് ഗ്രാമപഞ്ചായത്തിലെ പെരിങ്ങാവ്, പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ അരൂര്‍, കുറ്റിപ്പുറം പഞ്ചായത്തിലെ പേരശ്ശന്നൂര്‍, മൊറയൂര്‍ പഞ്ചായത്തിലെ മോങ്ങം. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ മുണ്ടിതൊടിക, എന്നീ പ്രദേശങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ നടക്കും
2024 ജൂലൈ 25 ന് അങ്ങാടിപ്പുറം പഞ്ചായത്തിലെ വലമ്പൂര്‍ സെന്ട്ര!ല്‍, ചെറിയമുണ്ടം പഞ്ചായത്തിലെ തലക്കടത്തൂര്‍, പൂഴിക്കുത്ത്, നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക് പള്ളിക്കത്താഴം, കൊടിഞ്ഞി കോറ്റത്ത്, കണ്ണമംഗലം പഞ്ചായത്തിലെ മൊല്ലപ്പടി, വേങ്ങര പഞ്ചായത്തിലെ പാണ്ടികശാല, കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ എന്‍ എച്ച് കോളനി പ്രദേശങ്ങളിലേക്കുമുള്ള ഇന്റര്‍വ്യൂവും നടക്കും.
ഇന്റര്‍വ്യൂ കാര്‍ഡ് ഇമെയില്‍ ലഭിക്കാത്തവര്‍ ജില്ലാ ഓഫീസില്‍ തിരിച്ചറിയില്‍ രേഖയുമായി നേരിട്ട് വന്ന് കൈപ്പറ്റേണ്ടതാണെന്ന് അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2739027.