
കൊണ്ടോട്ടി :ലഹരിമുക്ത കേരളത്തിനായി സർക്കാർ പ്രഖ്യാപിച്ച ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി കൊണ്ടോട്ടി ഇ. എം.ഇ. എ സ്കൂൾ വിമുക്തി ക്ലബിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ യുദ്ധം ക്യാമ്പയിൽ തുടക്കമായി. സ്കൂൾ ഹെഡ്മാസ്റ്റർ പി. ടി. ഇസ്മായിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റ്ർ എം.അബ്ദുൽ ഖാദർ അത്യക്ഷത വഹിച്ചു.
വിദ്യാർത്ഥികളെ ബോധവത്ക്കരിക്കാൻ തീവ്രയജ്ഞ പരിപാടികൾ, സ്കൂൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കൽ, വിളംബര ജാഥകൾ, ലഹരിവിരുദ്ധ ക്യാമ്പയിൻ, വിമുക്തി ക്ലബ്ബുകൾ, ലഹരിവിരുദ്ധ ബോധവത്കരണ പോസ്റ്ററുകളുടെ സോഷ്യൽ മീഡിയ പ്രചാരണം, ലഹരി വിരുദ്ധ കവിത – കഥ രചന മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരായ വീഡിയോചിത്ര നിർമ്മാണ മത്സരമായ ‘ലഹരിക്കെതിരെ യുവത ക്യാമറയെടുക്കുന്നു’ പദ്ധതി, ഡ്രഗ് ഫ്രീ ക്യാമ്പസ്’ പദ്ധതി, മികച്ച പ്രചാരണത്തിന് പുരസ്ക്കാരം എന്നിവയാണ് പുതിയ പദ്ധതികൾ.
സ്റ്റാഫ് സെക്രട്ടറി ഷമീർ പിഎ, വിജയഭേരി കൺവീനർ രോഹിണി, എസ്.ആർ ജി കൺവീനർ സി വി സലീന , സയ്യിദ് സമാൻ, വിഷ്ണുപ്രസാദ്, നശീദ എം, വസീം അഹ്സാൻ,കെ.എം.ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.