Saturday, March 14

Author: tirurangaditoday

കോട്ടക്കൽ പുത്തൂരിൽ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം
Accident

കോട്ടക്കൽ പുത്തൂരിൽ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം

കോട്ടക്കൽ: കോട്ടക്കൽ പുത്തൂരിൽ കൂട്ടാവഹനാപകടം. രാവിലെ 7:30 മണിയോടെയാണ് സംഭവം. പുത്തൂർ അരിച്ചോളിൽ ആണ് അപകടം. ഇറക്കത്തിൽ ബ്രെക്ക് നഷ്ട്ടപ്പെട്ട ലോറി നിരവധി 2 കാറുകളിലും ബൈക്കിലും ഇടിച്ചാണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. അപകടമുണ്ടാക്കിയ ലോറി തൊട്ടടുത്ത ഇലക്ട്രിക്ക് പോസ്റ്റിലും ട്രാൻസ്‌ഫോമറിലും ഇടിച്ചാണ് നിന്നത്. ഇതേ തുടർന്ന് വൈദ്യുതി തകരാറിലായി....
Information

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് എങ്ങനെ: കന്നി വോട്ടര്‍മാര്‍ അറിയേണ്ടത്

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായ കന്നി വോട്ടര്‍മാരും ജനാധിപത്യപ്രക്രിയയുടെ ഭാഗമാവുകയാണ്. വോട്ടെടുപ്പ് എങ്ങനെയെന്നും പോളിങ് സ്റ്റേഷനില്‍ എന്തൊക്കെ ഘട്ടങ്ങളുണ്ടെന്നും ഓരോ സമ്മതിദായകനും അറിഞ്ഞിരിക്കണം. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലേക്ക് ഓരോ വോട്ടറും ഒരു വോട്ട് വീതം രേഖപ്പെടുത്തണം, ആകെ മൂന്ന് വോട്ടുകളാണുള്ളത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് ബാലറ്റ് യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടര്‍ താന്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള സ്ഥാനാര്‍ത്ഥി ബട്ടണ്‍ അമര്‍ത്തണം. ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍, ഒരു ചെറിയ ബീപ്പ് ശബ്ദം കേള്‍ക്കാം, ആ സ്ഥാനാര്‍ത്ഥി ബട്ടണിന് നേരെയുള്ള ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് പ്രകാശി...
Obituary

ചേളാരി സ്വദേശിയായ യുവാവ് മംഗളൂരുവിൽ കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി : ചേളാരി സ്വദേശിയായ യുവാവ് മംഗളൂരുവിൽ കുഴഞ്ഞുവീണു മരിച്ചു. ചേളാരി സ്വദേശി പരേതരായനയന്ത്രം വീട്ടിൽ മുഹമ്മദാജി - അമ്പലാടത്ത് പാത്തുമ്മു ഹജ്‌ജുമ്മ എന്നിവരുടെമകൻ എൻ വി റിയാസ് ബാബു (42) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മംഗലാപുരത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ നാട്ടുകാർ അവിടത്തെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടു. പി ഡബ്ള്യു ഡി കരാറുകാരൻ ആണ്. ഭാര്യ റാഷിദ. മക്കൾ അക്ദസ്, അക്സ, അഖീദ. സഹോദരങ്ങൾ റഷീദ, റാസി....
Other

ഇന്ന് മരണപ്പെട്ട വിദ്യാർഥി മുഹമ്മദ് ഷാദിലിനെ കുറിച്ച് ഉസ്താദിന്റെ കുറിപ്പ്

തിരൂരങ്ങാടി : ഇന്ന് മരണപ്പെട്ട കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി എടയോടത്ത് പറമ്പിൽ മുഹമ്മദ് ഷാദിലിനെ കുറിച്ച് കൊടിഞ്ഞി കോറ്റത്തങ്ങാടി ദാറുൽ ഇസ്ലാം മദ്രസയിലെ സദർ മുഅല്ലിം അഷ്‌റഫ് ബാഖവി മദ്രസ ഗ്രൂപ്പിൽ പോസ്റ്റിയ കുറിപ്പ് ഈറനണയിക്കുന്നതായി. ഇൽമിനോടും ഉസ്താദുമാരോടും അതിരറ്റ് സ്നേഹം പ്രകടിപ്പിച്ചിരുന്ന രോഗിക്കി ടക്കായിലും ഉസ്താദുമാരെ നിരന്തരം ബന്ധപ്പെട്ടിരുന്നു. പരീക്ഷയിൽ നല്ല മാർക്ക് നേടിയിരുന്നെങ്കിലും രോഗം കാരണം മദ്രസയിൽ വരാൻ സാധിച്ചിരുന്നില്ല. എങ്കിലും മദ്രസയിലെ വിവരങ്ങളെല്ലാം കൂട്ടുകാരോട് ചോദിച്ചറിഞ്ഞിരുന്നു. മദ്രസയും ഉസ്താദുമാരെയും കാണാനുള്ള ആഗ്രഹത്തെ തുടർന്ന് ഒരു ദിവസം മദ്രസയിലേക്ക് പോകുകയും ചെയ്തിരുന്നു. ഒരു വർഷത്തിലേറെയായി അർബുദ ബാധിതനായിട്ട്. വിവിധ ആശുപത്രികളിൽ ചികിത്സ നൽകിയിരുന്നെങ്കിലും അവസാന സ്റ്റേജിൽ എത്തിയതിനാൽ പ്രതീക്ഷ ഇല്ലായിരുന്നു. തെയ്യലിങ്ങൾ എസ് എസ് എം ഹയർ സെക്കൻഡറി സ്‌കൂളിൽ പത്...
Other

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടു, പൾസർ സുനി ഉൾപ്പെടെയുള്ളവർ കുറ്റക്കാർ

പ്രമാദമായ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച്‌ സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ച്‌ അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിർത്തി ഒരുസംഘം അതിക്രമിച്ച്‌ കയറിയത്. പിന്നീട് ഇവർ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച്‌ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീർത്തികരമായ വീഡിയോയും ചിത്രങ്ങളും പകർത്തുകയായിരുന്നു. പിന്നാലെ അക്രമിസംഘം കടന്നു കളഞ്ഞു. സ...
Accident

അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു

എടപ്പാൾ : അയ്യപ്പ ഭക്തർ സഞ്ചരിച്ച ട്രാവലർ, ലോറിക്ക് പിറകിൽ ഇടിച്ച് കർണാടക സ്വദേശിയായ തീർത്ഥാടകൻ മരിച്ചു. പൊന്നാനി - കുറ്റിപ്പുറം ഹൈവേയിൽ അയിങ്കലത്ത് ഇന്ന് പുലർച്ചെ 5.30 ഓടെ ആയിരുന്നു അപകടം. ശബരിമല തീർത്ഥാടകരായ കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലർ, ലോറിക്ക് പിറകിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയവരെ അത് വഴി വന്ന യാത്രികരും, നാട്ടുകാരും, 108 ആംബുലൻസ് പ്രവർത്തകരും ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും, കുറ്റിപ്പുറത്തെ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കുന്നു. മറ്റു ചിലരെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും കൊണ്ട് പോയി. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Obituary

സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു

മൂത്തേടം : തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാർത്ഥി കുഴഞ്ഞുവീണു മരിച്ചു മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുസ്ലീംലീഗിലെ വട്ടത്ത് ഹസീന (52) ആണ് മരിച്ചത് . പായിമ്പാടം അങ്കണവാടി അധ്യാപികയാണ്. ഇന്നലെ പകൽ മുഴുവൻ വീടുകൾ കയറിയുള്ള വോട്ട് അഭ്യർത്ഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്ത വീട്ടിലെത്തിയത് . രാത്രി പതിനൊന്നേ 11.15 നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണപ്പെട്ടു ഭർത്താവ് അബ്ദുറഹ്മാൻ മക്കൾ ഷഹാന നിഷാന, റസ. മരുമകൻ റഫീഖ്. കബറടക്കം ഇന്ന് മൂത്തേടം വലിയ ജുമാമസ്ജിദിൽ...
Other

സമസ്ത നൂറാം വാർഷികം:എസ് കെ എം എം എ സംസ്ഥാന പ്രതിനിധി സമ്മേളനം   30 ന് തിരൂരിൽ

ചേളാരി. 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസറഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം സമസ്ത കേരള മദ്രസ്സ മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഡിസംബർ 30 ന് തിരൂരിൽ പ്രതിനിധി സമ്മേളനം നടത്തും. റെയിഞ്ച് ഭാരവാഹികൾ, ജില്ലാ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ എന്നിവരങ്ങുന്ന രണ്ടായിരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.  ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് 28 ന് മംഗലാപുരത്ത് സമാപ്പിക്കുന്ന സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്ത ശതാബ്ദി യാത്രക്ക് ജില്ലാ തലങ്ങളിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ അതാത് ജില്ലകളിലെ മദ്രസ്സ മാനേജ്മെൻ്റ് കമ്മിറ്റികൾ പങ്കെടുക്കും. കോഴിക്കോട് സമസ്ത ഓഫീസിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം സമസ്ത സെക്രട്ടറി കെ ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കെ ടി ഹംസ മുസ്...
Other

സമസ്ത 100-ാം വാർഷികം: സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്

ചേളാരി: 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർക്കോട് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത 100-ാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിക്കും. സഊദി, യു.എ.ഇ., ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ഈജിപ്ത്, ഇറാഖ്, മൊറോക്കോ, ലണ്ടൻ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ, ലക്ഷദ്വീപ്, അന്തമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങൡ നിന്നുമായി 99 പതാകകൾ 2026 ഫെബ്രുവരി 2 ന് വരക്കലിൽ എത്തിക്കും. സമ്മേളന നഗിരിയിൽ ഉയർത്താനുള്ള പ്രധാന പതാക വരക്കൽ മഖാമിൽ നിന്നു സ്വീകരിച്ച് 100 പതാകകൾ ഒന്നിച്ച് ഫെബ്രുവരി 3 ന് രാവിലെ 9 മണിക്ക് കാസർക്കോട്ടേക്ക് കൊണ്ടുപോവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രത്യേകം നിശ്ചയിക്കുന്ന നായകരുടെ നേതൃത്വത്തിലാണ് പതാകകൾ വരക്കലിൽ എത്തിക്കുക. ഫെബ്രുവരി 2 ന് വൈകു. 4 മണിക്ക് 99 പതാക യാ...
Obituary

കൊളപ്പുറം സ്വദേശി അബുദാബിയിൽ അന്തരിച്ചു

എആർ നഗർ : കൊളപ്പുറം പരേതനായ കുന്നത്ത് ചൂലന്റെ മകൻ രാജേഷ് (42) അബുദാബി യിൽ നിര്യാതനായി. മൃതദേഹം ഞായറാഴ്ച കുടുംബ ശ്മശാനത്തിൽ.മാതാവ്, കാളി. ഭാര്യ, നിഷിത. മക്കൾ: അനയ്, ആത്മീയ, ആക്മയ. സഹോദരങ്ങൾ : സുരേഷ് ബാബു, സുമേഷ്, രാജി.
Gulf

ഹജ്ജ് – 2026 (3rd Waiting list) വെയ്റ്റിംഗ് ലിസ്റ്റിലെ 391 പേർക്കു കൂടി അവസരം

കൊണ്ടോട്ടി : വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 5173 വരെയുള്ളവർ കൂടി തെരഞ്ഞെടുക്കപ്പെട്ടു.2026 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 4783 മുതൽ 5173 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ 2025 ഡിസംബർ 15-നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,77,300/- അടവാക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും, നോമിനിയും ഒപ്പ...
Other

തദ്ദേശ തെരഞ്ഞെടുപ്പ്-ജില്ലയില്‍ 36,18,851 വോട്ടര്‍മാര്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 36,18,851 വോട്ടര്‍മാര്‍. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകള്‍, 12 നഗരസഭകള്‍ എന്നിവിടങ്ങളിലെ ആകെ എണ്ണമാണിത്. ഇതില്‍ പുരുഷന്‍മാര്‍ 1740280 ഉം സ്ത്രീകള്‍ 1878520 ഉം, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരായി 51 പേരുമുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ ആകെ 29,91,292 വോട്ടര്‍മാരും നഗരസഭകളില്‍ 6,27,559 വോട്ടര്‍മാരുമുണ്ട്. 602 പ്രവാസി വോട്ടര്‍മാരും ജില്ലയിലുണ്ട്.തദ്ദേശ സ്ഥാപനം, ആകെ വോട്ടര്‍മാരുടെ എണ്ണം, പുരുഷന്‍മാര്‍, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍. 1. വഴിക്കടവ് പഞ്ചായത്ത് -38577 (പുരുഷന്മാര്‍ 18843, സ്ത്രീകള്‍ 19734, ), 2. പോത്തുകല്ല് പഞ്ചായത്ത് -22362 (പുരുഷന്മാര്‍ 11086, സ്ത്രീകള്‍ 11276, ), 3. എടക്കര പഞ്ചായത്ത് - 24481 (പുരുഷന്മാര്‍ 11640, സ്ത്രീകള്‍ 12841, ), 4.മൂത്തേടം പഞ്ചായത്ത് - 21662 (പുരുഷന്മാര്‍ 10685, സ്ത്രീകള്‍ 10977, ), 5. ചുങ്ക...
Crime

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന്; ചെമ്മാട് സ്വദേശിനിയുടെ പരാതിയിൽ കേസെടുത്തു

തിരൂരങ്ങാടി : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പെരിന്തൽമണ്ണ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ചെമ്മാട് സ്വദേശിനിയായ യുവതിയുടെ പരാതി. ചെന്നൈയിൽ ജോലി ചെയ്യുന്നതിനിടെയാണ് യുവതിയും യുവാവും തമ്മിലുള്ള പരിചയം. വിവാഹ വാഗ്ദാനം നൽകി ഒന്നിലേറെ തവണ ബലാൽസംഗം ചെയ്യുന്നതാണ് പരാതി. യുവതിയിൽ നിന്ന് പണവും സ്വർണാഭരണവും കൈക്കലാക്കിയിട്ടുണ്ട്. യുവാവിന ഭാര്യയും ഒരു കുട്ടിയും ഉണ്ട് ഇദ്ദേഹം ഇപ്പോൾ ഗൾഫിലാണ്. പരാതിയിൽ പോലീസ് കേസെടുത്തു....
Crime

ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം

തിരൂരങ്ങാടി : വീട്ടിലേക്ക് നടന്നു പോകുന്ന യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം. കക്കാട് തൂക്കുമരത്താണ് സംഭവം. ചെമ്മാട് ജ്വല്ലറി ഉടമയായ അവുക്കാദറിന്റെ ഭാര്യ ഹഫ്സത്തിന്റെ സ്വര്ണമാലയാണ് പൊട്ടിക്കാൻ ശ്രമം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഒരു പരിപാടി കഴിഞ്ഞ ശേഷം ബൈക്കിൽ വന്ന അവുക്കാദർ ഹഫ്സത്തിനെ വീടിന് സമീപം റോഡിൽ ഇറക്കി പോയി. ഹഫ്സത്ത് വീട്ടിലേക്ക് പോക്കറ്റ് റോഡിലൂടെ നടന്നു പോകുമ്പോൾ പിറകിൽ ബൈക്കിലെത്തിയ ആൾ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഹഫ്സത്ത് ബഹളം വെച്ചപ്പോൾ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു....
Accident

സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ചു

പെരിന്തൽമണ്ണ: സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ചു. കൊളത്തൂർ സ്‌കൂളിലെ അറബിക് അധ്യാപിക മണ്ണേങ്ങൽ ഇല്ലയേടത്ത് നഫീസ ടീച്ചർ (56) ആണ് മരിച്ചത്. കുരുവമ്പലം സ്കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. ചെമ്മല സ്വദേശിയാണ് നഫീസ ടീച്ചർ. സ്കൂളിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ടീച്ചറുടെ ദാരുണമായ വിയോഗം ഉണ്ടായത്. ഭർത്താവ്: മുഹമ്മദ് ഹനീഫ. മക്കൾ: ഹഫീഫ് (അധ്യാപകൻ), അസ്ലം....
Crime

കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിലേൽപ്പിച്ചു

തിരൂർ: വീടിൻ്റെ സിറ്റൗട്ടിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ച യുവതിയെനാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിലേൽപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം പറവണ്ണ ആലിൻചുവടാണ് സംഭവം.ഉത്തരപ്രദേശ് ബനാറസിലെ ദോൽപ്പൂർ ബാൽറാംപ്പൂർ സ്വദേശിനി ഷമീന (35) യാണ് പിടിയിലായത്. ഭാണ്ഡക്കെട്ടുകളുമായി യാചികയുടെ രൂപത്തിൽ വന്നാണ് കുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോവാൻ ശ്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. വീടിനടുത്ത് റോഡരികിലുണ്ടായിരുന്ന കുട്ടിയുടെ പിതാവ് ഇത് കണ്ട് ഓടി വന്നതോടെ യുവതി ഇറങ്ങിയോടുകയും പിന്നാലെയോടി റോഡിലിട്ട് പിടികൂടുകയുമായിരുന്നു.എസ്.എച്ച്.ഒ വിഷ്ണുവിൻ്റെ നേതൃത്വത്തിൽ സുജിത്ത്, സെബാസ്റ്റ്യൻ, രാജേഷ് എന്നിവർ ചേർന്നാണ് അന്വേഷണം പൂർത്തിയാക്കിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു...
Other

ആനങ്ങാടി ഹസനിയ്യ അറബി കോളേജ് വാർഷിക സമ്മേളനത്തിന് പ്രൗഢ സമാപ്തി

കടലുണ്ടി നഗരം. ആനങ്ങാടി ഹസനിയ്യ അറബിക് കോളേജ് സമ്മേളന നഗരിയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടന്നുവന്ന വാർഷിക സമ്മേളനവും, ജമലുല്ലൈലി ഉറൂസും സമാപിച്ചു. പ്രമുഖ പണ്ഡിതന്മാർ പങ്കെടുത്ത പ്രഭാഷണങ്ങളും,മജ്‌ലിസ് നൂറും, ജമലുല്ലൈലി ഉറൂസും, ഉലമ ഉമറ സംഗമവും, ഒക്കെയായി വിജ്ഞാനവും ആത്മീയതയും ജ്വലിച്ചു നിന്നതായിരുന്നു മൂന്ന് രാപ്പകലുകളും.സമാപന സമ്മേളനം കോളേജ് പ്രിൻസിപ്പൽ കൂടിയായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ പി മുഹമ്മദ് മാസ്റ്റർ അധ്യക്ഷനായി. അൻവർ മുഹിയദ്ധീൻ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ നൗഷാദ് ചെട്ടിപ്പടി, സയ്യിദ് യാഹിയാ തങ്ങൾ ജമലുല്ലൈലി, സയ്യിദ് ഉമ്മർ തങ്ങൾ ജമലുല്ലൈലി, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ ജമലുല്ലൈലി,കെ പി അബ്ദുറഹ്മാൻ, പി വി ബാവ ഹാജി, ഹസനിയ കോളേജ് കമ്മിറ്റി സെക്രട്ടറി പി ഇബ്രാഹിം മാസ്റ്റർ, മാനേജർ കെ പി അക്ബർ തങ്ങൾ, വൈസ് പ്രിൻസിപ്പൽ ഉബൈദ് ഹുദവി പ്രസംഗിച്ചു നാസർ തങ്ങൾ, ബാവ...
Crime

ലഹരിക്കേസിൽ രക്ഷപ്പെട്ടയാളെ പോലീസ് പിടികൂടി

മലപ്പുറം : അതിസാഹസികമായി പൊലീസ് പിടികൂടിയ ലഹരിക്കേസിൽ ഒരാളൾക്കൂടി അറസ്‌റ്റിൽ മലപ്പുറം |ഐക്കരപ്പടി കണ്ണംവെട്ടിക്കാവ് വള്ളിക്കാട് ഭാഗത്തുനിന്ന് കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും അതി സാഹസികമായി പിടികൂടിയ ലഹരിക്കേസിൽ ഒരാളൾക്കൂടി അറസ്‌റ്റിൽ. കോഴിക്കോട് കൊമ്മേരി വളനാട് സുബിൻ (38) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ ഒക്ടോബർ ആറിനായിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും. രണ്ടു കാറുകളിൽ എത്തിയ 7 പേരിൽ 4 പേരെ അന്നു പിടികൂടി.3 പേർ കടന്നുകളഞ്ഞു. അതിൽ ഒരാളാണ് പിടിയിലായ സുബിൻ എന്നു സിഐ പി.എം.ഷമീർ അറിയിച്ചു.153 ഗ്രാം എംഡിഎംഎയും പണവും ഇലക്ട്രോണിക് ത്രാസുകളും അന്നു പൊലീസ് കണ്ടെടുത്തിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ പിടികൂടുന്നതിനുള്ള അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു....
Crime

കൊണ്ടോട്ടിയിലെ വീട്ടിൽനിന്ന്കഞ്ചാവ് പിടികൂടിയ കേസ്:ഒരാൾകൂടി അറസ്റ്റിൽ

കൊണ്ടോട്ടി സ്വദേശിയുടെ വീട്ടിൽനിന്നു കഞ്ചാവും എംഡിഎംഎയും പിടികൂടിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. നെടിയിരുപ്പ് ചാവനാശ്ശേരി വീട്ടിൽ മുഹമ്മദ് നിഷാദ് (30) ആണ് പിടിയിലായത്.ഒക്ടോബർ മൂന്നിനായിരുന്നു സംഭവം. കൊണ്ടോട്ടി കുറുപ്പത്തെ അഫ്സൽ അലിയുടെ വീട്ടിൽ ഡാൻസാഫ് സംഘവും കൊണ്ടോട്ടി പൊലീസും നടത്തിയ പരിശോധനയിൽ 3.86 കിലോഗ്രാം കഞ്ചാവ്, 35 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. അഫ്‌സൽ അലിക്ക് ലഹരി എത്തിച്ചു നൽകിയത് മുഹമ്മദ് നിഷാദ് ആയിരുന്നുവെന്നു പൊലീസ് അറിയിച്ചു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു....
Obituary

പള്ളിപ്പടി കടവത്ത് മൊയ്തീൻ കുട്ടി അന്തരിച്ചു

തിരൂരങ്ങാടി : പാലത്തിങ്ങൽ പള്ളിപ്പടിസ്വദേശി: പരേതനായ: കടവത്ത്:ഹസ്സൻ ഹാജിയുടെ: മകൻകടവത്ത് : മൊയ്തീൻ കുട്ടി (63)എന്നവർ . മരണപെട്ടു.ജനാസ നമസ്ക്കാരം: ഇന്ന് 1.12.25: രാവിലെകാലത്ത് : 10 മണിക്ക് പാലത്തിങ്ങൽ.ജുമാമസ്ജിദിൽ നടക്കുന്നതാണ്. ഭാര്യ ഖദീജ. മക്കൾ:മിസ്ഫർ, ഹസീന,ജാസ്മിൻമരുമക്കൾ :മിലാദ്, ജരീർ. . സഹോദങ്ങൾ:കടവത്ത് സൈദലവി,പരേതനായ അഹമ്മദ്. ഫാത്തിമ കുട്ടി, കദീജ,സഫിയ...
Obituary

ചേളാരി പട്ടേരി വീട്ടിൽ ശിവദാസൻ അന്തരിച്ചു

മൂന്നിയൂർ : ചേളാരി പട്ടേരി വീട്ടിൽ ശിവദാസൻ (77) അന്തരിച്ചു. സംസ്കാരം തിങ്കൾ പകൽ 2 ന് വീട്ടുവളപ്പിൽ. പിതാവ്: പരേതനായ രാഘവൻ വൈദ്യർ. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: ബേബി. മക്കൾ: സിന്ധു (വനിത സിവിൽ എക്സൈസ് ഓഫീസീസർ, പരപ്പനങ്ങാടി), സന്ധ്യ ( സതേൺ റയിൽവെ). മരുമക്കൾ: കെ രവീന്ദ്രൻ (എഇഒ ഓഫീസ്, വേങ്ങര), രാജേഷ് കുമാർ (മണാശ്ശേരി)....
Accident

വേങ്ങരയിൽ കാട്ടു പന്നി ആക്രമണം; അഞ്ച് പേർക്ക് പരിക്ക്

വേങ്ങര : കഴിഞ്ഞ ദിവസം രാവിലെ വലിയോറ മഞ്ഞാമാട് പടിക്കപ്പാറ, അടക്കാപ്പുര, ഇരുകുളം ഭാഗത്ത് പന്നിയുടെ കുത്തേറ്റ് 5 പേർക്ക് പരിക്ക്. വലിയോറ പാടത്ത് നിരവധി കർഷകരുടെ വാഴകൃഷിയും പന്നി കുത്തി നശിപ്പിച്ചു. അടക്കാപ്പുര സ്ക്കൂളിനടുത്ത് വച്ച് റോഡിലൂടെ നടന്ന് പോവുകയായിരുന്ന അത്തിയേക്കൽ ഉണ്ണി 55, ഇരുകുളം കൊല്ലൻതൊടി ഖദീജ 50, പടിക്കപ്പാറയിലെ കരുവാക്കൽനജീബിൻ്റെ മകൻ റസൽ 10, അഞ്ചു കണ്ടൻ ഫൗസിയ 40 , ദാറുൽ മആരിഫ് കോളജിന് പിറകിൽ വച്ച് അതിഥി തൊഴിലാളി എന്നിവർക്കാണ് പന്നിയുടെ കുത്തേറ്റത്.രാവിലെ മഞ്ഞാമാട് ഭാഗത്ത് നിന്ന് ഓടി വന്ന പന്നി വഴിയിൽ കണ്ടവരെയല്ലാം കുത്തിവീഴ്ത്തുകയായിരുന്നു.റസലിനെ മുറ്റത്ത് സൈക്കിളിൽ സഞ്ചരിക്കവെയാണ് കുത്തിവീഴ്ത്തിയത്.പരിക്കേറ്റവരെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരൂരങ്ങാടി ഗവർമെൻ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല....
Other

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഡി വൈ എസ്‌പിക്ക് സസ്‌പെൻഷൻ

സ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസില്‍ വടകര ഡിവൈഎസ്പി എ. ഉമേഷിന് സസ്‌പെൻഷൻ. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഡിവൈഎസ്പി ഗുരുതര കുറ്റകൃത്യമാണ് ചെയ്തതെന്ന് ആഭ്യന്തര വകുപ്പ് സസ്പെൻഷൻ ഉത്തരവില്‍ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ വടകര ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍. എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിഐയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന യുവതി നല്‍കിയ മൊഴിയും നടപടിക്ക് കാരണമായി. കഴിഞ്ഞദിവസം ഉമേഷ് അവധിയില്‍ പ്രവേശിച്ചിരുന്നു. നാദാപുരം കണ്‍ട്രോള്‍ ഡിവൈഎസ്പിക്ക് ആണ് പകരം ചുമതല. കേരള പൊലിസിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മാനക്കേടുണ്ടാക്കിയ ആരോപണങ്ങളിലൊന്നിന്‍റെ കേന്ദ്ര സ്ഥാനത്ത് ദിവസങ്ങളായി തുടരുന...
Obituary

പാലത്തിങ്ങൽ മൂലത്തിൽ അബ്ദു അന്തരിച്ചു

പരപ്പനങ്ങാടി : പാലത്തിങ്ങൽ സ്വദേശി മൂലത്തിൽ അബ്ദു അന്തരിച്ചു പാലത്തിങ്ങൽ ശിഹാബ് തങ്ങൾ ചാരിറ്റി ഫൗഡേഷൻ പ്രസിഡന്റ് , ഡിവിഷൻ 20 മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് , ജിദ്ദ പാലത്തിങ്ങൽ ഏരിയ മുസ്ലീം വെൽഫെയർ കമ്മിറ്റി സ്ഥാപക നേതാവ് , പൂകോയതങ്ങൾ ഹോസിപിസ് പാലത്തിങ്ങൽ ഉപദേശക സമിതി അംഗം,, TIM മദ്രസ കമ്മിറ്റി മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു… കൊടിഞ്ഞി കുറൂൽ പരേതനായ വലിയ കണ്ടത്തിൽ കുഞ്ഞിതു എന്ന കുഞ്ഞുവിന്റെ മരുമകൻ ആണ് ഭാര്യ സുഹറ മയ്യിത്ത് നിസ്കാരം 30/11/25 ഞായർ രാവിലെ 11.30 നു പാലത്തിങ്ങൽ മഹല്ല് ജുമുഅത്ത് പള്ളിയിൽ...
Obituary

മൂന്നിയൂർ വെട്ടിയാട്ടിൽ മുഹമ്മദ് അലി അന്തരിച്ചു

മൂന്നിയൂർ : കളിയാട്ടമുക്ക് വെട്ടിയാട്ടിൽ മുഹമ്മദ് അലി (അലങ്കാർ) 60 അന്തരിച്ചു.മയ്യിത്ത് നമസ്ക്കാരം രാവിലെ 11.30 ന് M H നഗർ സമദിയ്യാ ജുമാ മസ്ജിദിൽ ഭാര്യ സക്കീന , മക്കൾ ഫൈസൽ, ജൈസൽ, സൽമാൻ, ജസ്‌ന സഹോദരങ്ങൾ നാസർ, മുജീബ്, ബുഷ്‌റ, ഫൗസിയ
Obituary

മൂന്നിയൂർ പിടിഞ്ഞാറെ പീടിയേക്കൽ ഇബ്രാഹിം കുട്ടി അന്തരിച്ചു

മൂന്നിയൂർ: കളിയാട്ട മുക്ക് സ്വദേശി പരേതനായ പടിഞ്ഞാറെ പീടിയേക്കൽ അലവിക്കുട്ടിയുടെ മകനും ചെന്നൈയിൽ ബിസിനസ്സുകാരനുമായ പിടിഞ്ഞാറെ പീടിയേക്കൽ ഇബ്രാഹിം കുട്ടി (59) അന്തരിച്ചു. മയ്യിത്ത് നമസ്കാരം നാളെ ഞായർ (30-11-2025 ) രാവിലെ 8.30 ന് കളിയാട്ടമുക്ക് കടവത്തെ പള്ളിയിൽ നടക്കും. ഭാര്യ: റസിയമക്കൾ: ആഷിഖ് , റിസ് വാൻ, നസ് ല, ലുബാന, ശിഫാന.മരുമക്കൾ: ബായിസ ഷെറിൻ, ഫഹദ്, ശാഫി പൂത്തട്ടായി .സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, മുഹമ്മദ്, ഖദീജ,പരേതനായ അസൈനാർ....
Education

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

പരീക്ഷാഫലം രണ്ടാം സെമസ്റ്റർ പാർട്ട് ടൈം എം.ബി.എ. ( CUCSS - 2024 പ്രവേശനം ) ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ പത്ത് വരെ അപേക്ഷിക്കാം. രണ്ടാം സെമസ്റ്റർ എം.എസ് സി. റേഡിയേഷൻ ഫിസിക്സ് ( CCSS - 2024 പ്രവേശനം ) ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ബി.കോം., ബി.ബി.എ. ( CCSS - UG - 2011, 2012, 2013 പ്രവേശനം ) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ പത്ത് വരെ അപേക്ഷിക്കാം. പി.ആർ. 1562/2025 പുനർമൂല്യനിർണയഫലം നാല്, ആറ് സെമസ്റ്റർ ബി.ടെക്. / പാർട്ട് ടൈം ബി.ടെക്. (2000 സ്‌കീം) സെപ്റ്റംബർ 2022 ഒറ്റത്തവണ പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. ആൽഫാ ന്യൂമെറിക്കൽ രജിസ്റ്റർ നമ്പറുള്ളവരുടെ ഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. ന്യൂമെറിക്കൽ രജിസ്റ...
university

കാട്ടുതെച്ചികളുടെ അപൂർവ്വ ശേഖരവുമായി കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനം

കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാന പ്രദർശനത്തിന്റെ ഭാഗമായി കാട്ടുതെച്ചികളുടെ അപൂർവശേഖരങ്ങൾക്കായുള്ള പ്രത്യേക സംരക്ഷണ വിഭാഗം രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലോകത്താകെ 561 ഓളം സ്പീഷീസുകളുള്ള ഇക്സോറ ജനുസിൽ പെടുന്ന കാട്ടുതെച്ചികളിൽ ഇന്ത്യയിൽ നിന്ന് 44 ഇനങ്ങളാണുള്ളത്. ഇവയിലെ ഇരുപതോളം വരുന്ന തദ്ദേശ വിഭാഗങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന തെച്ചികളുടെ ശേഖരമാണ് സസ്യോദ്യാനത്തിൽ പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്. ബോട്ടണി പഠനവകുപ്പിലെ സീനിയർ പ്രൊഫസർ സന്തോഷ് നമ്പിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ കാട്ടുതെച്ചികളിൽ ഗവേഷണം നടത്തുന്ന തൃശ്ശൂർ സ്വദേശിനിയായ കെ.എച്ച്.  ഹരിഷ്മ യും സംഘവുമാണ് ഈ അപൂർവ്വ ഇനങ്ങളെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, ആസാം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നും പശ്ചിമഘട്ടം ഉൾപ്പെട്ട ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമായി ശേഖരിച്ചത്. ഈ ജനുസിന്റെ വർഗീ...
Obituary

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല (59) അന്തരിച്ചു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.അർബുദ ബാധിതയായ ജമീല ആറ് മാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു. തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്ബോള്‍ കോഴിക്കോടിന് മികച്ച ജില്ലാ പഞ്ചായത്തിനുള്ള അംഗീകാരം നേടിയിരുന്നു. 2021 മുതല്‍ കൊയിലാണ്ടി എംഎല്‍എ ആയിരുന്നു കാനത്തില്‍ ജമീല. 2021ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് എത്തിയത്....
Information

തദ്ദേശ തെരഞ്ഞെടുപ്പ്: എ.ഐ, സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകൃതമായ ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യ മാധ്യമം, എ ഐ എന്നിവ ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു. പ്രചാരണത്തിനായി ഉപയോഗിക്കുന്ന എ.ഐ., അല്ലെങ്കില്‍ ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും 'AI Generated'/ 'Digitally Enhanced'/ 'Synthetic Content' എന്നീ വ്യക്തമായ ലേബലുകള്‍ ഉള്‍ക്കൊള്ളണം. വീഡിയോയില്‍ സ്‌ക്രീനിന് മുകളിലായി, ചിത്രങ്ങളില്‍ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും, ഓഡിയോയില്‍ ആദ്യ 10 ശതമാനം സമയദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം. ആധുനിക സാങ്കേതിക വിദ്യകളിലൂടെ ...
error: Content is protected !!