Saturday, March 21

Author: tirurangaditoday

ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കി ; യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍
Kerala

ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കി ; യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

കൊച്ചി: പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കിയ യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. എറണാകുളം കാക്കനാട് അത്താണി സ്വദേശിനിയായ 30 കാരിയാണ് വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആംബുലന്‍സ് പൈലറ്റ് അനസ്. എ, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ചെമ്പക കുട്ടി എന്നിവരാണ് രക്ഷകരായത്. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. യുവതി വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം പൂത്രിക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് അനസ്. എ, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ചെമ്പക കുട്ടി. എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ചെമ്പക കുട്ടി അമ്മയും കുഞ്ഞുമ...
Malappuram

സ്‌കോളര്‍ഷിപ്പ് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരെ സഹായിക്കാനായി തനിക്ക് എല്‍.കെ.ജി മുതല്‍ ലഭിച്ച സ്‌കോളര്‍ഷിപ്പുകള്‍ സ്വരൂക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍. പാതാക്കര എ.യു.പി. സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ നഹ്ദിയ ഈയിനത്തില്‍ കൈവശമുള്ള 5200 രൂപയും സഹോദരനും താഴെക്കോട് പി.ടി.എം.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റിസ് വാന്റെ സ്‌കോളര്‍ഷിപ്പ് തുകയായ 4800 രൂപയും ചേര്‍ത്ത് ആകെ 10,000 രൂപയുടെ ഡ്രാഫ്റ്റ് കളക്ടറേറ്റിലെത്തി നഹ്ദിയ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന് കൈമാറി. പെരിന്തല്‍മണ്ണ പൊന്നിയാകുര്‍ശ്ശി സ്വദേശി കിഴിശ്ശേരിമണ്ണില്‍ ഹംസ സക്കീന ദമ്പതികളുടെ മക്കളാണ് ഇരുവരും....
Kerala, Other

വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ; മരണം 300 കടന്നു

വയനാട്: വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണം 300 കടന്നു. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഔഗ്യോഗിക കണക്കനുസരിച്ച് 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മുണ്ടക്കൈ ദുരന്തത്തില്‍ നാലാം ദിനവും തെരച്ചില്‍ തുടരുകയാണ്. നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണ്. ഉരുള്‍പൊട്ടല്‍4 9 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകള...
Local news

പിഎസ്എംഒ കോളേജ് അലുംനി അസോസിയേഷന്‍ എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നു

തിരുരങ്ങാടി: പിഎസ്എംഒ കോളേജ് അലുംനി അസോസിയേഷന്‍ എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നു. യോഗം പ്രസിഡന്റ് പ്രൊഫ. അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. കോളേജിലെ മുന്‍ സ്റ്റാഫ് മൂസ വെള്ളത്തുമാട്ടിലിന്റെ വിയോഗത്തില്‍ അലുംനി കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. കോളേജിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് അലുംനി അസോസിയേഷന്‍ നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പിനുള്ള തുക കണ്ടെത്താന്‍ ഓണ്‍ലൈന്‍ കളക്ഷന്‍ ഡ്രൈവ് നടത്താനും ഡിസംബര്‍ അവസാനം മെഗാ അലുംനി മീറ്റ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. അലുംനി ജനറല്‍ സെക്രട്ടറി കെ.ടി ഷാജു, ഭാരവാഹികളായ സുജാത, സി.വി ബഷീര്‍, സലാം കൊരമ്പയില്‍, അസ്ലം താനൂര്‍, കാവുങ്ങല്‍ അബ്ദുറഹിമാന്‍, അനില്‍ കുമാര്‍, അബ്ദുല്‍ അമര്‍, സബീനാ ബഷീര്‍ എന്നിവര്‍ സംസാരിച്ചു....
Kerala

ദുരന്ത ഭൂമിയില്‍ നിന്നും നാലാം ദിനം സന്തോഷ വാര്‍ത്ത ; തകര്‍ന്ന വീട്ടില്‍ നിന്നും നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി

കല്‍പ്പറ്റ : മഹാദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്നും ആശ്വാസ വാര്‍ത്ത. രക്ഷാപ്രവര്‍ത്തനത്തിന്റെ നാലാം ദിവസം പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ തകര്‍ന്ന വീട്ടില്‍ സൈന്യത്തിന്റെ തിരച്ചിലില്‍ വീട്ടില്‍ നാല് ദിവസമായി പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്ന നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം. പകുതി തകര്‍ന്ന വീട്ടില്‍ ഒറ്റപ്പെട്ട് പോയവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഹെലികോപ്ടറില്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു. നാലാം ദിവസമായ ഇന്ന് മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ 40 ടീമുകള്‍ തെരച്ചില്‍ മേഖല 6 സോണുകളായി തിരിച്ചാണ് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍ ഈ ടീമിന്റെ ...
Malappuram

കരിപ്പൂരിന് പുത്തന്‍ പ്രതീക്ഷ നല്‍കി എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ സര്‍വീസിനു തുടക്കമായി

കൊണ്ടോട്ടി : കരിപ്പൂരിന് പുതിയ പ്രതീക്ഷകളുമായി എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ കോഴിക്കോട് വിമാനസര്‍വീസിനു തുടക്കമായി. മൂന്നര പതിറ്റാണ്ടു പിന്നിട്ട കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ് മലേഷ്യയിലെ ക്വാലലംപുര്‍ സെക്ടറില്‍ നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങുന്നത്. 180 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ 149 യാത്രക്കാരുമായാണ് ആദ്യ വിമാനം ഇന്നലെ രാത്രി കരിപ്പൂരിലെത്തിയത്. പുലര്‍ച്ചെ ക്വാലലംപുരിലേക്കു മടങ്ങിയ വിമാനത്തില്‍ 171 യാത്രക്കാരും. ഇന്ത്യന്‍ സമയം അര്‍ധരാത്രിയോടെ കരിപ്പൂരിലെത്തി പുലര്‍ച്ചെയോടെ മടങ്ങുന്ന രീതിയിലാണു സമയക്രമം. മലേഷ്യന്‍ സമയം സമയം രാത്രി 9.55നു ക്വാലലംപുരില്‍നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം 11.25ന് കരിപ്പൂരിലെത്തും. പിറ്റേന്ന് അര്‍ധരാത്രി ഇന്ത്യന്‍ സമയം 12.10ന് കരിപ്പൂരില്‍ നിന്നു പുറപ്പെട്ട് മലേഷ്യന്‍ സമയം രാവിലെ ഏഴിന് ക്വാലലംപുരില്‍ എത്തും. ആഴ്ചയില്‍ 3 ...
National

കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയടക്കം 5 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി

ജിദ്ദ : കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയടക്കം 5 പേരുടെ വധശിക്ഷ സൗദി നടപ്പാക്കി. കൊടുവള്ളി സ്വദേശി സമീര്‍ വേളാട്ടുകുഴിയെ കൊലപ്പെടുത്തിയ കേസില്‍ തൃശൂര്‍ എറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സിദ്ദീഖ്, സൗദി പൗരന്‍മാരായ ജാഫര്‍ ബിന്‍ സാദിഖ് ബിന്‍ ഖാമിസ് അല്‍ ഹാജി, ഹുസൈന്‍ ബിന്‍ ബാകിര്‍ ബിന്‍ ഹുസൈന്‍ അല്‍ അവാദ്, ഇദ്രിസ് ബിന്‍ ഹുസൈന്‍ ബിന്‍ അഹമ്മദ് അല്‍ സമീല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹാജി അല്‍ മുസ്‌ലിമി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. കൊലപാതകത്തിനു പുറമെ രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു. അതിനാല്‍, മരിച്ചയാളുടെ കുടുംബം മാപ്പു നല്‍കിയാലും ശിക്ഷയില്‍ ഇളവിനുള്ള സാധ്യതയില്ലായിരുന്നു. ശരീഅത്ത് നിയമ പ്രകാരം നിരാലംബനും നിരായുധനും നിഷ്‌കളങ്കരുമായവരെ കൊല്ലുന്നതിനു മാപ്പില്ലെന്നു വിധിന്യായത്തില്‍ കോടതി വിശദീകരിച്ചു. 2016 ജൂലൈ 6നു ചെറിയ പെരുന്നാള്‍ ദിനം ജുബൈലിലെ വര്‍ക്...
Malappuram

മഴക്കെടുതി : ജില്ലയില്‍ 66 ക്യാമ്പുകളിലായി 1280 കുടുംബങ്ങള്‍, തിരൂരങ്ങാടി താലൂക്കില്‍ 13 ക്യാമ്പുകളില്‍ 399 കുടുംബങ്ങള്‍

തിരൂരങ്ങാടി : മഴക്കെടുതി മൂലം ജില്ലയില്‍ 66 ക്യാമ്പുകളിലായി 1280 കുടുംബങ്ങളിലെ 3475 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. ഏറനാട് താലൂക്കില്‍ 12 ക്യാമ്പുകളിലായി 82 കുടുംബങ്ങളും തിരൂരില്‍ 17 ക്യാമ്പുകളിലായി 448 കുടുംബങ്ങളുമാണുള്ളത്. തിരൂരങ്ങാടിയില്‍ 13 ക്യാമ്പുകളില്‍ 399 കുടുംബങ്ങളും പെരിന്തല്‍മണ്ണയില്‍ 10 ക്യാമ്പുകളില്‍ 52 കുടുംബങ്ങളുമാണ് നിലവിലുള്ളത്. പൊന്നാനിയില്‍ ഒമ്പത് ക്യാമ്പുകളില്‍ 187 കുടുംബങ്ങളാണുള്ളത്. നിലമ്പൂരില്‍ നാല് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ 110 കുടുംബങ്ങളുണ്ട്. കൊണ്ടോട്ടി താലൂക്കിലുള്ള ഒരു ക്യാമ്പില്‍ രണ്ട് കുടുംബങ്ങളാണ് കഴിയുന്നത്. ഏതാനും മണിക്കൂറുകളായി മഴ കുറവുള്ള സാഹചര്യത്തില്‍ കൂടുതല്‍ പേരെ വീടുകളിലേക്ക് മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷ....
Other

മഴ മുന്നറിയിപ്പില്‍ മാറ്റം ; മലപ്പുറമടക്കം വിവിധ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടായിരിക്കും. പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില...
Local news

വാഹന പരിശോധനക്കിടെ കുട്ടി റൈഡര്‍ കുടുങ്ങി ; തിരൂരങ്ങാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ പിതാവിനും വാഹന ഉടമക്കെതിരെയും കേസ്

തിരൂരങ്ങാടി : പ്രായപൂര്‍ത്തിയാകാത്ത മകന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസെടുത്ത് താനൂര്‍ പൊലീസ്. ചെറുമുക്ക് ചക്കുങ്ങല്‍ ഇബ്രാഹിമിനെതിരെയാണ് താനൂര്‍ പൊലീസ് കേസെടുത്തത്. ചെറുമുക്കില്‍ വാഹന പരിശോധനക്കിടെയാണ് കുട്ടി റൈഡര്‍ പിടിയിലായത്. വാഹന ഉടമക്ക് നേരെയും പൊലീസ് കേസെടുത്തു. ജൂലൈ 29 നായിരുന്നു സംഭവം. താനൂര്‍ എസ്‌ഐ സുകീഷ് കുമാറിന്റെ നേതൃത്വത്തില്‍ രാത്രി 8 മണിക്ക് കുണ്ടൂര്‍ ചെറുമുക്ക് പബ്ലിക്ക് റോഡില്‍ ചെറുമുക്ക് ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കുണ്ടൂര്‍ ഭാഗത്ത് നിന്നും ചെറുമുക്ക് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കുട്ടി റൈഡറെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോള്‍ വാഹനമോടിച്ചയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയോട് വാഹനം ഓടിക്കാന്‍ നല്‍കിയത് ആരാണെന്ന് ചോദിച്ചതില്‍ കുട്ടിയുടെ പിത...
Local news

മൂന്നിയൂരില്‍ നിര്‍മ്മാണം കഴിഞ്ഞ് ഉദ്ഘാടനം കഴിയാത്ത ഷട്ടറിന് സമീപം വലിയ ഗര്‍ത്തം; നിര്‍മ്മാണത്തിലെ അപാകതയെന്ന് നാട്ടുകാര്‍

മൂന്നിയൂര്‍:. നിര്‍മ്മാണം കഴിഞ്ഞ് ഉദ്ഘാടനം കഴിയാത്ത ഷട്ടറിന്റെ സമീപം വലിയ ഗര്‍ത്തം രൂപപ്പെട്ടു. മൂന്നിയൂര്‍ തെക്കെപാടത്തെ കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമാകുന്ന കളത്തിങ്ങല്‍ പാറ മൂഴിക്കല്‍ തോടിന് കുറുകെ മാസങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഷട്ടറിന്റെ ഒരു സൈഡില്‍ ഫില്ലറിനോട് സമീപം വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളത്. നിര്‍മ്മാണത്തിലെ അപാകതയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പിടിപ്പ് കേടുമാണ് ഇതിന് കാരണമെന്ന് നാട്ടുകാരും കൃഷിക്കാരും പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന 40 വര്‍ഷം പഴക്കമുള്ള പഴയ ഷട്ടര്‍ പൊളിച്ച് പഞ്ചായത്ത് ഫണ്ടില്‍ നിന്നും 19 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ ഷട്ടര്‍ നിര്‍മ്മിച്ചത്. നിര്‍മ്മാണം കഴിഞ്ഞ് ഉദ്ഘാടനത്തിന് തിയ്യതി നിശ്ചയിക്കുകയും ഉല്‍ഘാടന ശിലാഫലകം കരാറുകാരന്‍ ഷട്ടറില്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍മ്മാണ സമയത്ത് തന്നെ ഷട്ടറിന്റെ ഒരു ഭാഗത്തെ സൈഡ് വാള്‍ തകര്‍ന്ന് വീണത...
Kerala

ദുരന്തം കാണാന്‍ ആരും ചുരം കയറേണ്ട ; ഈങ്ങാപ്പുഴയില്‍ നിലയുറപ്പിച്ച് പൊലീസ്

താമരശ്ശേരി: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന സാഹചര്യത്തില്‍ വയനാട്ടിലേക്ക് അത്യാവശ്യ മല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല. ദുരന്തനിവാരണ പ്രവര്‍ത്തനം തടസ്സമില്ലതെ നടത്തുന്നതിനും, സൈന്യത്തിന്റെയും, രക്ഷാപ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി. ആശുപത്രി, എയര്‍പ്പോര്‍ട്ട്, റയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് എന്തെങ്കിലും തടസ്സമോ, ബുദ്ധിമുട്ടോ നേരിടുന്നുണ്ടെങ്കില്‍ താമരശ്ശേരി ഡിവൈഎസ്പി പി.പ്രമോദിനെ നേരിട്ട് വിളിക്കാവുന്നതാണ്. നമ്പര്‍:+91 94979 90122 ഈങ്ങാപ്പുഴയില്‍ വാഹന പരിശോധന നടത്താന്‍ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. വലിയ ചരക്ക് വാഹനങ്ങള്‍ക്ക് ചുരം വഴി താല്‍ക്കാലിക നിരോധനം നിലനില്‍ക്കുന്നുണ്ട്, അതിനാല്‍ ഇത്തരം വാഹനങ്ങള്‍ ഇതുവഴി വരാതിരിക്കുക....
Kerala

വയനാട് ദുരന്തം ; നമ്മുടെ നാട് ഇതിനു മുന്‍പ് അനുഭവിച്ചിട്ടില്ലാത്തത്രയും വേദനാ ജനകമായ കാഴ്ച : മുഖ്യമന്ത്രി

വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണ തോതില്‍ തുടരുകയാണ്. നമ്മുടെ നാട് ഇതിനു മുന്‍പ് അനുഭവിച്ചിട്ടില്ലാത്തത്രയും വേദനാ ജനകമായ കാഴ്ചകളാണ് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലേത്. ഈ രണ്ടു പ്രദേശങ്ങളും ഇല്ലാതായിരിക്കുന്നു. ഇതുവരെ 144 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 79 പുരുഷന്‍മാരും 64 സ്ത്രീകളും. 191 പേരെ കാണാനില്ലെന്നാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത് ദുരന്ത മേഖലയില്‍ നിന്നും പരമാവധിയാളുകളെ സുരക്ഷിതരാക്കുന്നതിനുള്ള ശ്രമങ്ങള്‍ നല്ല നിലയിൽ പുരോഗമിക്കുകയാണ്. അതിന്‍റെ ഭാഗമായി ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. മാറാന്‍ തയ്യാറാവാത്തവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ട്. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സയും പരിചരണവും...
Malappuram

ചാലിയാറിൽ നിന്ന് ഇതുവരെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും

മലപ്പുറം : വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് ഇതുവരെയായി (7 മണി വരെ) ആകെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും. 28 പുരുഷന്മാരുടെയും 21 സ്ത്രീകളുടെയും 2 ആൺകുട്ടികളുടെയും സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാത്ത ഒരു വ്യക്തിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 75 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്നലെ 32 മൃതദേഹങ്ങളും 25 മൃതദേഹ ഭാഗങ്ങളുമാണ് ലഭിച്ചിരുന്നത്. ഇന്ന് മാത്രം 20 മൃതദേഹങ്ങളും 59 അവശിഷ്ടങ്ങളും ലഭിച്ചു. ഇതുവരെ 97 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. ഇന്ന് രാത്രിയോടെ പൂർത്തിയാക്കും. തിരിച്ചറിഞ്ഞ മൂന്ന് മൃതദേഹങ്ങൾ ഇതിനകം ബന്ധുക്കൾ എത്തി കൊണ്ട് പോയി. ബാക്കി മൃതദേഹങ്ങളെല്ലാം വയനാട്ടിലേക്ക് കൊണ്ടു പോകുന്നതിന് നടപടികൾ പുരോഗമിക്കുകയാണ്. 28 മൃതദേഹങ്ങളും 28 ശരീര ഭാഗങ്ങളും നിലമ്പൂർ ...
Malappuram

മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധി

മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദ് നാളെയും (31.07.24 ബുധൻ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.
Malappuram

പോത്തുകല്ലിലെ ഉരുൾപൊട്ടൽ : 19 മൃതദേഹങ്ങൾ കണ്ടെത്തി, ചാലിയാർ പുഴയിൽ നിന്ന് മാത്രം കിട്ടിയത് 11 മൃതദേഹങ്ങൾ, നിരവധി കുടുംബങ്ങളെ കാണാതായി

നിലമ്പൂർ : പോത്തുകല്ലിലെ ഉരുൾപൊട്ടലിൽ ഇതുവരെ 19 പേരുടെ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. പോത്തുകല്ലിലെ ചാലിയാർ പുഴയിൽ നിന്ന് മാത്രം കിട്ടിയത് 11 മൃതദേഹങ്ങള്‍ ആണ്. മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്രയും ലഭിച്ചത്. പനങ്കയം പാലത്തിന്റെ അടിയിൽ നിന്ന് ഏഴുവയസ്സുകാരിയുടെ മൃതദേഹം ലഭിച്ചതായി നാട്ടുകാർ അറിയിച്ചു. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പിന്നീട് ചാലിയാറിന്റെ വിവിധ ഭാഗങ്ങളിലാണ് മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു. വീട്ടുസാമഗ്രികളും ഗ്യാസ് സിലിണ്ടറുകളുമടക്കം പുഴയിലൂടെ ഒഴുകി വരുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകൾ രംഗത്തെത്തി. നിരവധിപേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്....
Kerala

ദുരന്തഭൂമിയായി വയനാട് ; 41 മരണം, ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തുന്നു, ധന സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

മാനന്തവാടി: വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 41 പേരാണ് മരിച്ചത്. ഉരുള്‍പൊട്ടലിനെ തുടർന്ന് ചൂരല്‍മലയില്‍ തകർന്ന വീട്ടില്‍ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്. വയനാട്ടിലേക്ക് പോകാനാകാതെ ഹെലികോപ്റ്റർ കോഴിക്കോട്ടിറക്കി. മുണ്ടക്കൈയിലേക്ക് എത്താനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം. മുണ്ടക്കൈ ട്രീവാലി റിസോർട്ടില്‍ നാട്ടുകാരായ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിയവരില്‍ വിദേശികളും ഉള്‍പ്പെടുന്നുണ്ട്. കണ്ണൂരില്‍ നിന്നും ...
Local news

നൂൻ ഇസ്ലാമിക്‌ ആർട്സ് ഫിയസ്റ്റ ലോഗോ പ്രകാശനം ചെയ്തു

മൂന്നിയൂർ : കുന്നത്ത് പറമ്പ് നൂറാനിയ്യ ഹയർസെക്കണ്ടറി മദ്റസയിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന എസ്.കെ. എസ്.ബി.വി 'നൂൻ' ഇസ്ലാമിക് ആർട്സ് ഫിയസ്റ്റയുടെ ലോഗോ ലോഞ്ചിങ് പ്രശസ്ത മലയാള കവിയും ദേശീയ അവാർഡ് ജേതാവുമായ പി.വി.എസ് പടിക്കൽ നിർവഹിച്ചു. അമ്പതോളം മത്സരം ഇനങ്ങളിൽ നാലു ഗ്രൂപ്പുകൾ അഞ്ച് വിഭാഗങ്ങളിലായി അഞ്ഞൂറോളം വിദ്യാർഥികളാണ് നൂൻ ഇസ്ലാമിക് ആർട്സ് ഫിയസ്റ്റയിൽ മാറ്റുരക്കുന്നത്. ലോഗോ ലോഞ്ചിങ് ചടങ്ങിൽ എസ്.കെ.എസ്.ബി.വി ചെയർമാൻ റഈസ് ഫൈസി ഉള്ളണം, കൺവീനർ റസൽ കുന്നത്ത് പറമ്പ്, നവാസ് കുണ്ടംകടവ്, സൈനുൽ ആബിദ് ദാരിമി പാറക്കാവ്, ബദ്റുദ്ധീൻ ചുഴലി എന്നിവർ സംബന്ധിച്ചു. നൂൻ ഇസ്ലാമിക് ആർട്സ് ഫിയസ്റ്റക്ക്‌ ശരീഫ് മുസ്‌ലിയാർ ചുഴലി, സയ്യിദ് അബ്ദുള്ളക്കോയ തങ്ങൾ ബുഖാരി, ജലീൽ ഫൈസി, ഇബ്രാഹിം ബാഖവി,സൈതലവി മുസ്‌ലിയാർ അബ്ദുൽ ഖാദർ മുസ്‌ലിയാർ, റബീഹ് മുസ്‌ലിയാർ, എന്നിവർ നേതൃത്വം നൽകും....
Malappuram

മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

മലപ്പുറം : ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദ് നാളെ (30.07.24 ചൊവ്വ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകളെ ബാധിക്കില്ല. നേരത്തെ മൂന്ന് താലൂക്കുകളിൽ മാത്രമാണ് അവധി പ്രഖ്യാപിച്ചിരുന്നത്....
Malappuram

ശക്തമായ മഴ ; ജില്ലയിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മലപ്പുറം : ശക്തമായ മഴയെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദ് നാളെ (30.07.24 ചൊവ്വ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകളെ ബാധിക്കില്ല....
Health,

മുഖത്തെ ചുളിവുകള്‍ നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നുണ്ടോ ? എങ്കില്‍ ഇതാ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍

മുഖത്തെ ചുളിവുകള്‍ പലര്‍ക്കും നിരുത്സാഹം നല്‍കുന്നുണ്ടാകാം. പ്രായം കൂടുതല്‍ തോന്നിക്കുന്ന തുടങ്ങിയ മനോ വിഷമങ്ങളും നല്‍കുന്നുണ്ടാകാം. അത്തരക്കാര്‍ക്ക് വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്പുകളാണ് ഇനി പറയുന്നത്. അലര്‍ജി സംബന്ധമായ കാര്യങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തി മാത്രമെ ഇവ ചെയ്യാവു. അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ പാക്കുകളും സ്‌ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കണ്‍സള്‍ട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം. ഓട്‌സ് ഒരു ടീസ്പൂണ്‍ ഓട്‌സിലേയ്ക്ക് ഒരു ടീസ്പൂണ്‍ തൈര്, ബദാം പൊടിച്ചത്, തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകളെ തടയാന്‍ ഈ പാക്ക് സഹായിക്കും. മുട്ടഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ തൈര്, ഒരു ട...
Tech

പണമിടപാടില്‍ ആധിപത്യം പുലര്‍ത്തി ഫോണ്‍ പേയും ഗൂഗിള്‍ പേയും ; യുപിഐ ഇടപാടില്‍ വന്‍ വളര്‍ച്ച

രാജ്യത്തെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകളില്‍ 57 ശതമാനം വളര്‍ച്ച. യുപിഐ ഇടപാടുകളുടെ എണ്ണം 2019-20ല്‍ 12.5 ബില്യണില്‍ നിന്ന് 2023-24ല്‍ 131 ബില്യണായി ഉയര്‍ന്നു. യുപിഐ ഇടപാടുകളില്‍ ആധിപത്യം പുലര്‍ത്തുന്നത് ഫോണ്‍ പേ, ഗൂഗിള്‍ പേ എന്നിവയാണ്. 86 ശതമാനമാണ് ഇരു കമ്പനികളുടേയും ആകെ വിപണി വിഹിതം. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് ബാങ്കിംഗ് സെക്ടര്‍ റൗണ്ടപ്പ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ ഇരട്ടിയായി. അതേ സമയം ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ വര്‍ഷം തോറും 43 ശതമാനം കുറഞ്ഞു വരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബാങ്കുകളുടെ വായ്പാ വളര്‍ച്ചയില്‍ 15 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ നിക്ഷേപ വളര്‍ച്ച 13 ശതമാനമായി. ആദ്യമായി, എല്ലാ ബാങ്ക് ഗ്രൂപ്പുകളും ആസ്തികളില്‍ 1 ശതമാനത്തില്‍ കൂടുതല്‍ വരുമാനം നേടിയതോടെ, ബാങ്കിംഗ് മേഖ...
Local news

കലി തുള്ളി കാലവര്‍ഷം ; ജനകീയ കമ്മിറ്റി നിര്‍മിച്ച സംരക്ഷണ ഭിത്തിയും തകര്‍ന്നു ; ഭീതിയില്‍ കുടുംബങ്ങള്‍

തിരൂരങ്ങാടി : കാലവര്‍ഷം കലി തുള്ളിയപ്പോള്‍ വീണ്ടും ഭീതിയിലായി കുടുംബങ്ങള്‍. ജനകീയ കമ്മിറ്റി കുടുംബങ്ങളുടെ രക്ഷക്കായി നിര്‍മിച്ച താത്കാലിക സംരക്ഷണ ഭിത്തി തകര്‍ന്നു. തിരൂരങ്ങാടി വെള്ളിലക്കാടാണ് പുഴയോരം ഇടിഞ്ഞ് ഭീതിയിലായ കുടുംബങ്ങള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ നിര്‍മിച്ച സംരക്ഷണ ഭിത്തി തകര്‍ന്നു വീണത്. ഇതോടെ പ്രദേശത്തെ ദുരന്ത ഭീതി ശക്തമാകുകയാണ്. ശാശ്വതമായ പരിഹാരം എന്നുണ്ടാകും എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ഞായറാഴ്ചയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ശ്രമധാനമായി കുടുംബങ്ങള്‍ക്ക് താത്കാലിക സംരക്ഷണ ഭിത്തി നിര്‍മിച്ചു നല്‍കിയത്. കരയിടിച്ചിലിനെ തുടര്‍ന്ന് വീടുകള്‍ പുഴയിലേക്ക് തകര്‍ന്ന് വീഴാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ തിരൂരങ്ങാടി യൂണിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിക്കുകയും തിരൂരങ്ങാടിയിലെ മറ്റു സംഘടനകളെ ഉള്‍പ്പെടുത്തി കൊണ്ട് ദുരന്ത നിവാരണ സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കുകയുമായിരുന്നു. ജനക...
Kerala

കോഴിക്കോട് നാല് വയസുകാരനും കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് നാല് വയസുകാരനും കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരി വൈറോളജി ലാബില്‍ നിന്നും വന്ന കോഴിക്കോട് സ്വദേശിയായ നാലുവയസുകാരന്റെ പരിശോധനാ ഫലമാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ നടത്തിയ പ്രാഥമിക പരിശോധനയില്‍ കുട്ടിക്ക് അമീബിക് മസ്തിഷ്ച ജ്വരം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നാലു ദിവസം മുമ്പ് തന്നെ കുട്ടിയെ മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്....
Kerala

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ് ; അനുപമ പത്മന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊല്ലം: കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം. ഇതേ ആവശ്യമുന്നയിച്ച് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് കോടതി തള്ളിയിരുന്നു. പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. സാമ്പത്തിക ബാധ്യത മറികടക്കാന്‍ വേണ്ടി ഒരു കുടുംബം മുഴുവന്‍ ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിനും ഒന്നരമാസത്തെ അന്വേഷണത്തിനുമൊടുവില്‍ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കു...
Malappuram

നിപ: നിയന്ത്രണങ്ങളില്‍ ഇളവ്, രണ്ടു വാര്‍ഡുകളില്‍ മാത്രം പ്രത്യേക നിയന്ത്രണം

മലപ്പുറം : ജില്ലയിലെ നിപ നിയന്ത്രണങ്ങളില്‍ ഇളവ്. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളിലെ രണ്ടു വാര്‍ഡുകള്‍ ഒഴികെയുള്ള മറ്റു വാര്‍ഡുകളില്‍ നിപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ഉത്തരവ് പുറപ്പെടുവിച്ചു. നിപ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ ഗ്രാമപഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക നിയന്ത്രണമാണ് ഒഴിവാക്കിയത്. ആനക്കയം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ്, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവ ഒഴികെയുള്ള വാര്‍ഡുകളില്‍ ആണ് പ്രത്യേക നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. ഈ രണ്ടു വാര്‍ഡുകളിലും നിലവിലുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ തുടരും. ജില്ലയില്‍ പൊതുവായി ഏര്‍പ്പെടുത്തിയിട്ടുള്ള പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക എന്നീ നിയന്ത്രണങ്ങള്‍ ഇനിയും തുടരും. നിലവില്‍ ഐസ...
Local news

മുതുവല്ലൂര്‍ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ ഉത്പാദിപ്പിച്ച വിവിധ ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാടനം നിര്‍വഹിച്ചു

മുതുവല്ലൂര്‍ : സമഗ്രത പദ്ധതിയുടെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും ഏറനാട് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായി മുതുവല്ലൂര്‍ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ ഉത്പാദിപ്പിച്ച വിവിധ ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാടനം എടവണ്ണപ്പാറ ട്രോമാകെയര്‍ യൂണിറ്റ് അംഗങ്ങള്‍ക്ക് നല്‍കി മഞ്ചേരി ഡിഎല്‍എസ്എ (സീനിയര്‍ ഡിവിഷന്‍) സിവില്‍ ജഡ്ജ് ഷാബിര്‍ ഇബ്രാഹിം നിര്‍വഹിച്ചു. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാബുരാജ് അധ്യക്ഷത വഹിച്ചു. എന്‍ സി. അഷ്‌റഫ് (ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍), നജ്മ ബേബി (ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍), ഷിബു അക്കര പറമ്പില്‍ (വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍), ആരിഫ വാര്‍ഡ് മെമ്പര്‍, നാണിയാപു മെമ്പര്‍, കരിം എളമരം (വോയിസ് ഓഫ് ഡിസേബിള്‍ഡ് കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് ), വോയിസ് ഓഫ് ഡിസേബിള്‍ഡ് സ്റ്റേറ്റ് കോഡിന...
Local news

ചെട്ടിയാംകിണര്‍ ഗവ. ഹൈസ്‌കൂളില്‍ ‘ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു

തിരൂര്‍ : ചെട്ടിയാംകിണര്‍ ഗവ. ഹൈസ്‌കൂളില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച 'ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബര്‍ യാസ്മിന്‍ അരിമ്പ്ര ,പഞ്ചായത്ത് പ്രസിഡന്റ് ഷംസു പുതുമ ,വൈസ് പ്രസിഡന്റ് ജസ്‌ന ടീച്ചര്‍ പൂഴിത്തറ ,ലിബാസ് മൊയ്തീന്‍ ,മുസ്ഥഫ കളത്തിത്തല്‍, എം.സി മാലിക്, സുബൈര്‍ കോഴിശ്ശേരി ഡെയ്‌സമ്മ .സി എല്‍, പി.പ്രസാദ്, സി.കെ റസാഖ്, ചെറിയാപ്പു ഹാജി എന്നിവര്‍ സംബന്ധിച്ചു....
Local news

‘ആരോഗ്യം തന്നെ ലഹരി ‘ ; എസ് വൈ എസ് കൊടിഞ്ഞി സർക്കിൾ വാക്കത്തോൺ സംഘടിപ്പിച്ചു

തിരൂരങ്ങാടി : എസ് വൈ എസ് കൊടിഞ്ഞി സർക്കിൾ വാക്കത്തോൺ സംഘടിപ്പിച്ചു. 'ഉത്തരവാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം' എന്ന പ്രമേയത്തിൽ ഡിസംബർ 27,28,29 തീയതികളിൽ തൃശൂരിൽ വെച്ച് നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ജൂബിലി കേരള യുവജന സമ്മേളനത്തിൻ്റെ അനുബന്ധ പദ്ധതിയായിട്ടാണ് 'ആരോഗ്യം തന്നെ ലഹരി' എന്ന ശീർഷകത്തിൽ കൊടിഞ്ഞി സർക്കിൾ വാക്കത്തോൺ സംഘടിപ്പിച്ചത്. കൊടിഞ്ഞി സർക്കിൾ പ്രസിഡന്റ്‌ സയ്യിദ് മുജീബ് ജമലുല്ലൈലിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കേരള മുസ്ലിം ജമാഅത്ത് നന്നമ്പ്ര സർക്കിൾ പ്രസിഡന്റ്‌ മൂസ സഖാഫി ഉദ്ഘാടനം ചെയ്തു. ജാബിർ സഖാഫി സന്ദേശപ്രഭാഷണം നടത്തി. എസ് വൈ എസ് സർക്കിൾ പ്രസിഡന്റ്‌ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലത്തീഫ് സഖാഫി സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു....
Malappuram

വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീ പിടിച്ചു ; പൊലീസില്‍ പരാതി നല്‍കി വീട്ടുകാര്‍

മലപ്പുറം: എടവണ്ണയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തി നശിച്ചു. എടവണ്ണ ആരംതൊടി സ്വദേശി അഷറഫിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്. മഹീന്ദ്ര ഥാര്‍, ബൊലേറോ എന്നീ വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് തീ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും തീ ആളിപടരുകയായിരുന്നു. വീടിനും കേടുപാടുകള്‍ സംഭവിച്ചു. ആരെങ്കിലും തീ ഇട്ടതാണോ എന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ വീട്ടുകാര്‍ എടവണ്ണ പൊലീസില്‍ പരാതി നല്‍കി....
error: Content is protected !!