Saturday, July 4

Author: tirurangaditoday

കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് ഒളിമ്പ്യാഡ് നടക്കും
university

കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് ഒളിമ്പ്യാഡ് നടക്കും

കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാര്‍, അധ്യാപകര്‍, ഗവേഷക വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായുള്ള സ്‌പോര്‍ട്‌സ് ഒളിമ്പ്യാഡ് ജൂണ്‍ മൂന്ന്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ കാമ്പസില്‍ നടക്കും. അത്‌ലറ്റിക്‌സ്, ഗെയിംസ് എന്നിവയിലായി 22 ഇനങ്ങളിലാണ് മത്സരം. സ്‌പോര്‍ട്‌സ് ഒളിമ്പ്യാഡ് ലോഗോ പ്രകാശനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഏറ്റുവാങ്ങി. അശുതോഷ് ലക്ഷ്മണന്‍ തയ്യാറാക്കിയ ലോഗോയാണ് പരിപാടിയ്ക്കായി തിരഞ്ഞെടുത്തത്. ചടങ്ങില്‍ സെനറ്റംഗം വി.എസ്. നിഖില്‍, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജു തുടങ്ങിയവര്‍ പങ്കെടുത്തു. ബ്രോഷര്‍ പ്രകാശനം വ്യാഴാഴ്ച രാവിലെ 9.30-ന് സിന്‍ഡിക്കേറ്റംഗം അഡ്വ. എല്‍.ജി. ലിജീഷ് നിര്‍വഹിക്കും....
National

രാജ്യത്ത് പൗരത്വഭേദഗതി നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍ ; 14 പേര്‍ക്ക് പൗരത്വം നല്‍കി

ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പൗരത്വനിയമഭേദഗതി രാജ്യത്ത് നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വം നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ആദ്യം അപേക്ഷിച്ച 14 പേര്‍ക്കാണ് സിഎഎ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്നു വന്ന അഭയാര്‍ത്ഥികള്‍ക്കാണ് പൗരത്വം നല്‍കിയത്. സിഎഎക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം. പൗരത്വനിയമഭേദഗതി അനുസരിച്ച് 300 പേര്‍ക്ക് പൗരത്വം നല്‍കിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷിക്കുക വഴി സിഎഎ പ്രകാരം പൗരത്വം നേടിയവരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഭിനന്ദിച്ചു. 2019 ഡിസംബറിലാണ് സിഎഎ നടപ്പിലാക്കിയിരുന്നത്. എന്നിരിക്കിലും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാ...
Accident

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു ; 5 പേരുടെ നില ഗുരുതരം

പത്തനംതിട്ട : ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീണ്‍ ആണു മരിച്ചത്. പരുക്കേറ്റ 5 പേരുടെ നില ഗുരുതരമാണെന്നാണു പ്രാഥമിക വിവരം. തുലാപ്പള്ളിയില്‍ നാറാണംതോട് മന്ദിരത്തിനു സമീപമാണു വാഹനം മറിഞ്ഞത്. തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Kerala

പൊലീസ് ഉദ്യോഗസ്ഥന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി ; അറസ്റ്റ് ചെയ്ത് വിട്ടയച്ചു

എറണാകുളം: നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കുസാറ്റ് ക്യാംപസിന് സമീപത്ത് വച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കുസാറ്റിലെ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ വൈക്കം സ്വദേശിയായ അനന്തുവിനെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു....
Malappuram

കരുളായിയില്‍ ക്യാമ്പിനിടെ രണ്ടു വിദ്യാര്‍ത്ഥിനികള്‍ മുങ്ങി മരിച്ച സംഭവം ; അധ്യാപകര്‍ക്കെതിരെ കേസെടുത്തു

നിലമ്പൂര്‍ കരുളായി നെടുങ്കയത്ത് കരിമ്പുഴയില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പിനിടെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സംഭവത്തില്‍ അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫിസറെയും പ്രതികളാക്കിയാണ് പൂക്കോട്ടുംപാടം പോലീസ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ മുര്‍ഷിന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷ റുദ എന്നിവരാണ് മരിച്ചത്. തിരൂര്‍ കല്‍പ്പകഞ്ചേരി എം എസ് എം സ്‌കൂളിലാണ് കുട്ടികള്‍ പഠിച്ചിരുന്നത്. കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ചുഴിയില്‍ പെടുകയായിരുന്നു. സംഭവം നടന്ന ദിവസം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ക്യാമ്പിന്റെ ചുമതലയില്‍ ഉണ്ടായിരുന്ന മൂന്ന് അധ്യാപകരും ബീറ്റ് ഫോറസ്റ്റ് ഓഫീസറും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് കുറ്റകരമല്ലാത്ത നരഹത്യക്ക് അധ്യാപകര്‍ക്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബോട്ടണി പഠനവകുപ്പില്‍ ടിഷ്യൂകള്‍ച്ചര്‍ ഡിപ്ലോമ കോഴ്സ് കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി പഠനവകുപ്പില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള സസ്യങ്ങളുടെ ടിഷ്യൂകള്‍ച്ചര്‍ ഡിപ്ലോമ കോഴ്സ് (Diploma in Commercial Tissue Culture in Agri-Horticultural Crops) ആരംഭിക്കുന്നു. ഒരു വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി. പരിശീലന കാലത്ത് ടിഷ്യൂകള്‍ച്ചര്‍ വഴി കര്‍ഷകര്‍ക്ക് ആവശ്യമായ വാഴ, ഓര്‍ക്കിഡുകള്‍, ആന്തൂറിയം തുടങ്ങി നഴ്സറികളില്‍ ലഭ്യമായ ചെടികളുടെ ടിഷ്യൂകള്‍ച്ചര്‍ സാങ്കേതികവിദ്യയും ഫലവൃക്ഷങ്ങളായ മാവ്, മാതളം, പേരക്ക തുടങ്ങിയ ചെടികളുടെ ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ്, മറ്റു നഴ്സറി ടെക്നിക്കുകള്‍, ഗ്രീന്‍ ഹൗസ് മാനേജ്മെന്‍റ് തുടങ്ങി വിവിധങ്ങളായ കാര്‍ഷിക വിദ്യകളും പരിശീലിപ്പിക്കും. ആറു മാസത്തെ പരിശീലനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളിലുള്ള ടിഷ്യൂകള്‍ച്ചര്‍ പൈലറ്റ് പ്ലാന്‍റുകളില്‍ ആറു മാസത്തെ പ്രായോഗിക പ...
Malappuram

വടകരയില്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകളിലേക്ക് പോകരുത് ; സാദിഖലി തങ്ങള്‍

മലപ്പുറം: വടകരയില്‍ രാഷ്ട്രീയമായി ഏറ്റുമുട്ടലുകളിലേക്ക് പോകാന്‍ പാടില്ലെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍. വടകരയില്‍ എത്രയും പെട്ടെന്ന് സര്‍വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകക്ഷി യോഗ വിഷയത്തില്‍ യുഡിഎഫില്‍ ഔദ്യോഗികമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ഫോണ്‍ വഴി ചര്‍ച്ചകള്‍ നടത്തിയെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വടകരയില്‍ സെന്‍സിറ്റീവ് ആയ പ്രദേശങ്ങള്‍ ഉണ്ട്. രാഷ്ട്രീയമായി ഏറ്റുമുട്ടലുകളിലേക്ക് പോകാന്‍ പാടില്ല. പണ്ട് മുഹമ്മദലി ശിഹാബ് തങ്ങളും ഇ കെ നായനാരും നാദപുരത്ത് സമാധാന സാഹചര്യം ഉണ്ടാക്കി. തിരഞ്ഞെടുപ്പിനിടെ ചില പ്രചാരണങ്ങള്‍ നടന്നതായി പറഞ്ഞു കേള്‍ക്കുന്നു. അതൊരു പൊട്ടിത്തെറിയിലേക്ക് പോകാന്‍ പാടില്ല. മുന്‍കരുതല്‍ എടുക്കുക എന്നത് ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്. അവിടെ സമാധാനം നിലനിര്‍ത്തേണ്ടത് മുസ്ലിം ലീഗിന്റെയും ആവശ്യ...
Local news

പ്രൊഫ. പി മമ്മദ് അനുസ്മരണ സമ്മേളനം : സംഘാടക സമിതി രൂപീകരിച്ചു

തിരൂരങ്ങാടി : വിദ്യാഭ്യാസ - സാമൂഹ്യ- രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായിരുന്ന പ്രൊഫ. പി മമ്മദ് അനുസ്മരണ സമ്മേളനം മെയ് 28 ന് ചെമ്മാട് ഗ്രീന്‍ലാന്റ് ഓഡിറ്റോറിയത്തില്‍ നടക്കും. ചെമ്മാട് വെച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം അഡ്വ. സി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ഇ.പി. മനോജ് കുമാര്‍ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം കെ. രാമദാസ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.പി. ഇസ്മായില്‍, ഇ.പി. പ്രമോദ്, ടി.പി. ബാലസുബ്രഹ്‌മണ്യന്‍, എം.പി. നിഷാന്ത്, മുരുകേഷ് എ.ആര്‍.നഗര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാനായി അഡ്വ. സി. ഇബ്രാഹിം കുട്ടി, ജനറല്‍ കണ്‍വീനര്‍ എം.പി. ഇസ്മായില്‍ എന്നിവരെ തിരഞ്ഞെടുത്തു....
Accident

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി ; വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തു മരിച്ചു

കോഴിക്കോട് : ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് തീപടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തു മരിച്ചു. കോഴിക്കോട് നഗരത്തില്‍ പുലച്ചെ 3.50നാണ് അതിദാരുണമായ അപകടമുണ്ടായത്. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ഉള്‍പ്പെടെ ആറു പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടം. മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ പക്ഷാഘാതത്തിന് ചികിത്സയിലായിരുന്ന സുലോചനയെ അത്യാസന്ന നിലയില്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയായിരുന്നു അപകടം. ശക്തമായ മഴയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുത പോസ്റ്റ് ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. ആംബുലന്‍സില്‍ നിന്ന് തീ പടര്‍ന്ന് സമീപത്തെ നാലു നില കെട്ടിടത്തിന്റെ ഒരു ഭാഗവും കത്തി നശിച്ചു. ആംബുലന്...
Kerala, Malappuram

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിനോദ യാത്രയ്ക്ക് പോയ് വരുന്നവരില്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുടിക്കാനുപയോഗിക്കുന്ന വെള്ളം വളരെയേറെ ശ്രദ്ധിക്കണം. മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനിയങ്ങള്‍ എന്നിവയിലൂടെയും, മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും, സെപ്റ്റിക് ടാങ്കുകളിലെ ചോര്‍ച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും, ഹെപ്പറ്റൈറ്റിസ്-എ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ...
Malappuram

തിരൂരില്‍ പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരൂര്‍ : തിരൂരില്‍ പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂര്‍ സ്വദേശി കുഞ്ഞിമ്മ (68) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് പാമ്പു കടിയേറ്റത്. വീടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വെച്ച് അണലി വയോധികയുടെ കാലില്‍ കടിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്....
Crime, Local news

താനൂരില്‍ അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച ; സ്വര്‍ണവും പണവും ലക്ഷക്കണക്കിന് രൂപ വിലവരുന്ന വാച്ചുകളും രേഖകളും കവര്‍ന്നു, പ്രതി അകത്ത് കടന്നത് വാതിലുകളും ജനലുകളും പൊളിച്ച്

താനൂര്‍ : ദേവധാര്‍ മേല്‍പാലത്തിന് സമീപം അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. കെ.പി. ഹംസ ബാവയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. 8 പവന്‍ സ്വര്‍ണാഭരണം, 25,000 രൂപ, 3.5 ലക്ഷം രൂപ വിലവരുന്ന 3 വാച്ചുകള്‍, ഒട്ടേറെ രേഖകള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. ഗൃഹനാഥന്‍ അസുഖത്തെ തുടര്‍ന്ന് മലപ്പുറം ഒതുക്കുങ്ങല്‍ മകളുടെ വസതിയിലാണ് ഇപ്പോള്‍ താമസം. ഇടയ്ക്ക് മാത്രമാണ് ഇവിടെയെത്തി വീട് തുറക്കുക. പ്രഭാത സവാരിക്ക് ഇറങ്ങിയവര്‍ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തി വീട് പരിശോധിച്ചപ്പോഴാണ് കളവ് നടന്നത് അറിഞ്ഞത്. വീടിന്റെ വാതിലുകളും ജനലുകളും പൊളിച്ചാണ് പ്രതി അകത്ത് കയറിയത്. മുഴുവന്‍ റൂമുകളിലെ അലമാരകളും മേശകളും തുറന്ന് വസ്ത്രങ്ങളും മറ്റും വാരി വിതറിയിട്ടുണ്ട്. മോഷണത്തിന് ശേഷം ബെഡ് കത്തിച്ചതായാണ് സംശയം. കട്ടിലും ബെഡും കത്തിക്കരിഞ്ഞിട്ടുണ്ട്. റൂം നിറയെ പു...
Local news

മൂന്നിയൂർ ചുഴലി മസ്ജിദു തഖ്‌വ ഉദ്ഘാടനം ചെയ്തു

മൂന്നിയൂർ : അര നൂറ്റാണ്ട് പഴക്കമുള്ള മൂന്നിയൂർ ചുഴലിയിലെ പുനർ നിർമ്മാണം നടത്തിയ മസ്ജിദ് തഖ്‌വയുടെ ഉദ്ഘാടനം അസർ നിസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. പള്ളികളുടെ നിർമ്മാണത്തിൽ പങ്കാളികളാവുന്നവർക്കും പള്ളി നിർമ്മിച്ച് നൽകുന്നവർക്കും അള്ളാഹു സ്വർഗ്ഗത്തൽ വിശുദ്ധ ഭവനം നിർമ്മിച്ച് നൽകുമെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ടെന്ന് തങ്ങൾ പറഞ്ഞു. ചടങ്ങിൽ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സയ്യിദ് ഫഖ്റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി അദ്ധ്യക്ഷനായി. ജലീൽ റഹ്മാനി വാണിയന്നൂർ, ജൗഹർ മാഹിരി കരിപ്പൂർ,നൗഷാദ് ചെട്ടിപ്പടി,കുന്നുമ്മൽ അബൂബക്കർ ഹാജി,അബ്ദുറഹീം ചുഴലി, വള്ളിക്കടവ് ബാപ്പു ഹാജി , മുഹമ്മദ് പീച്ചി ഹാജി,ഹംസ ബാഖവി,ഹസൈനാർ കുന്നുമ്മൽ,മുസ്തഫ. കെ,അബ്ദു ,കമ്മദ് കുട്ടി ഹാജി,അബ്ദുൽ അസീസ് കടുക്കായിൽ , , കെ. കെ സുബൈർ, ബദ്റുദ്ദീ ചുഴലി ,ഹൈദ്രോസ് ചുഴലി എന്നിവർ പ്രസ...
Kerala

എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ നാല് വരെ നടക്കും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ഭവന്‍ വിജ്ഞാപനമിറക്കി. എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ 99.69 ശതമാനമാണ് വിജയം.
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്രാക്ടിക്കൽ പരീക്ഷ രണ്ടാം സെമസ്റ്റർ എം.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് (2022 പ്രവേശനം) ഏപ്രിൽ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 15-ന് തുടങ്ങും. കേന്ദ്രം: സി.സി.എസ്.ഐ.ടി. കൊടുങ്ങല്ലൂർ, തൃശ്ശൂർ. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ. പി.ആര്‍. 613/2024 പരീക്ഷാഫലം ഒന്നാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി (CCSS) നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 614/2024 പുനർമൂല്യനിർണയ ഫലം വിദൂരവിദ്യാഭ്യാസവിഭാഗം അവസാന വർഷ എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രിൽ 2022 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 615/2024...
Local news

അമൃത് മിഷന്‍ പദ്ധതി ; വെഞ്ചാലി കാപ്പ് നവീകരണം തുടങ്ങി

തിരൂരങ്ങാടി: അമൃത് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെമ്മാട് വെഞ്ചാലി കാപ്പ് നവീകരണം തുടങ്ങി. നവീകരണം ഏറെ കാലത്തെ ആവശ്യമാണ്. നഗരസഭയുടെ ഉടമസ്ഥയിലുള്ളതാണിത്. കർഷകരുടെ പ്രധാന ജല കേന്ദ്രമാണിത്. നഗരസഭ ജനപ്രതിനിധികള്‍ നടത്തിയ വയല്‍യാത്രയില്‍ കര്‍ഷകരുടെ പ്രധാന ആവശ്യമായിരുന്നു വെഞ്ചാലികാപ്പ് നവീകരണം. ഇതിന്റെ ഭാഗമായി നഗരസഭ വിശദമായ പദ്ധതി തയ്യാറാക്കുകയായിരുന്നു. 72 ലക്ഷം രുപ അമൃത് മിഷൻ അനുവദിക്കുകയായിരുന്നു, കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണിത്. കര്‍ഷകരുടെ പ്രധാന ആവശ്യമാണിത്. വെഞ്ചാലി കാപ്പ് യാഥാർത്ഥ്യമാകുന്ന കാര്‍ഷിക ജലസംരക്ഷണ മേഖലയില്‍ ഏറെ ഗുണം ചെയ്യും, നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി . വികസനസ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ ഇഖ്ബാല്‍ കല്ലുങ്ങല്‍, കക്കടവത്ത് അഹമ്മദ് കുട്ടി, കെ, പി, സൈതലവി എ, ഇ ശബീർ എന്നിവരുടെ നേതൃത്വത്തില്‍ നിർമാണ ജോലികൾകുളം സന്ദര്‍ശിച്ച് വിലയിരുത്തി, കുളത്തിന്റെ ഡി.പി.ആ...
Breaking news, Crime

ടിക്കല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു, യാത്രക്കാരൻ ടി ടി ഇ യുടെ മൂക്ക് ഇടിച്ചു പരത്തി

കോഴിക്കോട്: ടിക്കറ്റില്ലാതെ യാത്ര ചെയ്‍തതിന് ടി.ടി.ഇ ക്ക് യാത്രക്കാരന്റെ ക്രൂര മർദനം. മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടി ടി ഇ രാജസ്ഥാന്‍ സ്വദേശിയായ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസില്‍ തിരൂരിന് അടുത്ത് വെച്ചായിരുന്നു സംഭവം. ടി.ടി.ഇ.യെ ആക്രമിച്ച തിരുവനന്തപുരം കരമന സ്വദേശി എസ്. സ്റ്റാൻലി ബോസിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ ആർ പി എഫ് കസ്റ്റഡിയിൽ എടുത്തു കോഴിക്കോട് ആർ പി എഫിന് കൈമാറി. പരിക്കേറ്റ ടി.ടി.ഇ.യെ ഷൊര്‍ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്രചെയ്തത് വിലക്കിയതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. കോഴിക്കോടുനിന്ന് ട്രെയിനില്‍ കയറിയ പ്രതി അവിടം മുതല്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നാണ് മര്‍ദനമേറ്റ ടി.ടി.ഇ. പറയുന്നത്. ജനറല്‍കോച്ചിലേക്ക് ...
Malappuram

വളാഞ്ചേരിയില്‍ കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു

വളാഞ്ചേരി : വളാഞ്ചേരി തിണ്ടലത്ത് കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചളിയില്‍ കുടുങ്ങിയത്. പിന്നീട് നാട്ടുകാര്‍ എത്തി ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഇവിടെ കുന്നിടിച്ച് മണ്ണെടുക്കുന്നുണ്ട്. ഇത് മൂലമാണ് റോഡില്‍ ചെളി നിറഞ്ഞത്. യാതൊരു മുന്‍കരുതലും ഇല്ലാതെ മണ്ണെടുക്കുന്നത് കാരണം പ്രദേശത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു എന്നു നാട്ടുകാര്‍ ആരോപിച്ചു. രോഗിയുമായി വന്ന കാര്‍ കുടുങ്ങിയെന്ന് പോലീസില്‍ അറിയിച്ചിട്ടും അധികൃതര്‍ എത്താന്‍ വൈകിയതും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി....
Kerala

ഓപ്പറേഷന്‍ പി ഹണ്ട് ; 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം : ഓപ്പറേഷന്‍ പി ഹണ്ടില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ തിരയുകയും ഡൗണ്‍ലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായാണ് സൈബര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. പരിശോധനയെത്തുടര്‍ന്ന് 16 കേസ്സുകളാണ് രജിസ്റ്റര്‍ ചെയ്തത്. സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ 57 ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ പി ഹണ്ട് 24.1 എന്ന പേരില്‍ മെയ് 12 ന് രാവിലെ ഏഴു മണിക്കാണ് സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചത്. സൈബര്‍ ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ വിവിധ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘങ്ങളും പരിശോധനയില്‍ പങ്കെടുത്തു....
Crime

പൂക്കിപ്പറമ്പിൽ 2 വീടുകളിൽ മോഷണം, കവർന്നത് 10 പവൻ സ്വർണാഭരണങ്ങൾ

മോഷ്ടാക്കളിൽ നിന്ന് രക്ഷതേടി ബക്കറ്റിനുള്ളിൽ ഒളിപ്പിച്ച സ്വർണവും കവർന്നു തിരൂരങ്ങാടി : പൂക്കിപ്പറമ്പിൽ 2 വീടുകളിൽ മോഷണം. 10 പവൻ കവർന്നു. പൂക്കിപ്പറമ്പിലെ മങ്കട കോയയുടെ വീട്ടിലും പരിസരത്തെ കരുമ്പിൽ ബഷീറിന്റെ വീട്ടിലുമാണ് മോഷണം നടന്നത്. ഞായറാഴ്ച പുലർച്ചെയാണ് മോഷണം. കോയയുടെ വീട്ടിൽനിന്ന് 9 പവൻ സ്വർണാഭരണങ്ങളും ബഷീറിന്റെ വീട്ടിൽനിന്ന് ഒരു പവന്റെ സ്വർണവുമാണ് മോഷണം പോയത്. കോയയുടെ വീട്ടിൽ ഭാര്യയും മകനുമാണ് താമസം. ശനിയാഴ്ച വീട് പൂട്ടി ഭാര്യ ഫാത്തിമ സുഹറയും മകനും ചെട്ടിയാംകിണറിലെ സുഹറയുടെ വീട്ടിലേക്ക് പോയതായിരുന്നു. സുഹ്റയുടെ ഉമ്മ ഹജ്ജിന് പോകുന്ന ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. ശനിയാഴ്ച രാത്രി വരെ മകൻ വീട്ടിൽ ഉണ്ടായിരുന്നു. ഉമ്മയെ കൂട്ടിക്കൊണ്ടു വരാൻ മകൻ പോയെങ്കിലും ഇടിയും മഴയും ആയതിനാൽ ചെട്ടിയംകിണറിലെ വീട്ടിൽ തന്നെ നിനതയിരുന്നു. ഇന്നു രാവിലെ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അടുക്...
Malappuram

കരിപ്പൂരില്‍ 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പോലീസ് പിടികൂടി ; യാത്രക്കാരനും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എത്തിയ രണ്ടുപേരും കസ്റ്റഡിയില്‍

കരിപ്പൂര്‍ : കരിപ്പൂരില്‍ 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പോലീസ് പിടികൂടി. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 887 ഗ്രാം സ്വര്‍ണ്ണം പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു യാത്രക്കരനെയും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ മറ്റ് രണ്ടുപേരെയും പോലിസ് കസ്റ്റഡിയിലെടുത്തു. നാദാപുരം സ്വദേശി മുഹമ്മദ്, കുറ്റ്യാടി സ്വദേശികളായ സജീര്‍, അബൂ സാലിഹ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഞാറാഴ്ച 08 .30 മണിക്ക് മസ്‌കറ്റില്‍ നിന്നും വന്ന ഒമാന്‍ എയര്‍ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ നാദാപുരം സ്വദേശി മുഹമ്മദ് ആണ് 887 ഗ്രാം സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ 3 കാപ്‌സ്യൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. മുഹമ്മദ് കടത്തികൊണ്ടു വന്ന സ്വര്‍ണ്ണം സ്വീകരിക്കാനായി എയര്‍പോര്‍ട്ടിന് പുറത്ത്...
Malappuram

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വ് ; സാദിഖലി തങ്ങള്‍

മലപ്പുറം : അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. നീതിപീഠം ജനാധിപത്യത്തെ എത്ര മാത്രം വിലമതിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന് ലഭിച്ച ഇടക്കാല ജാമ്യമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കേജരിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും. രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ ജനാധിപത്യ, മതേതര മുന്നണിക്ക് പ്രതീക്ഷയേകുന്നതാണ്. ജനധിപത്യത്തെ എല്ലാകാലത്തേക്കും തടവറയിലാക്കാന്‍ ഭരണകൂടത്തിന് സാധിക്കില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു....
Accident, Breaking news

പൊന്നാനിയിൽ മീൻ പിടിത്തം നടത്തുന്ന ബോട്ടിൽ കപ്പലിടിച്ച് ബോട്ട് മുങ്ങി 2 പേർ മരിച്ചു

പൊന്നാനി :പൊന്നാനി തീരത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടിൽ കപ്പലിടിച്ച് ബോട്ട് മുങ്ങി 2 പേർ മരിച്ചു, 4 പേരെ രക്ഷപ്പെടുത്തി. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിൻ്റെ ഉടമസ്ഥതയിലുള്ള 'ഇസ്ലാഹി' എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. 6 പേർ കടലിൽ പെട്ടെങ്കിലും 4 പേരെ കപ്പലുകാർ തന്നെ രക്ഷിച്ചു. 2 പേരെയാണ് കാണാതായത്. കാണാതായ 2 പേരുടെ മൃതദേഹം ഏതാനും സമയം മുമ്പ് ലഭിച്ചു. പൊന്നാനി സ്വദേശികളായ ഗഫൂർ, സലാം എന്നിവരുടെ മൃതദേഹങ്ങൾ ആണ് ലഭിച്ചത്. ആദ്യം ഗഫൂറിന്റെയും പിന്നീട് സലാമിന്റെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ദേഹത്ത് പരിക്കുകൾ ഉള്ളതായാണ് അറിയുന്നത്. ഒരു മണിക്കൂറിനുള്ളിൽ മൃതദേഹങ്ങൾ കരക്കെത്തിക്കുമെന്നാണ് വിവരം. അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു....
Local news

മൂന്നിയൂർ ചുഴലി മസ്ജിദു തഖ് വ ഉദ്ഘാടനം ഇന്ന്

മൂന്നിയൂർ: പുനർ നിർമ്മാണം പൂർത്തിയായ മൂന്നിയൂർ ചുഴലി മസ്ജിദു തഖ് വ ഇന്ന് അസർ നിസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ വിശ്വാസികൾക്കായി ഇന്ന് തുറന്നു കൊടുക്കും. ഉദ്ഘാടന സമ്മേളനത്തിൽ സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്തളി, ശാഫി ഹാജി ചെമ്മാട്,അബൂബക്കർ ഹാജി കുന്നുമ്മൽ,ജലീൽ റഹ്മാനി വാണിയന്നൂർ, ജൗഹർ മാഹിരി കരിപ്പൂർ എന്നിവർ സംബന്ധിക്കും. മഗ്‌രിബിന്‌ ശേഷം നടക്കുന്ന മജ്ലിസുന്നൂർ വാർഷിക പ്രഭാഷണസദസ്സിൽ അൽ ഹാഫിള് അബു ശമ്മാസ് മൗലവി ഈരാറ്റുപേട്ട മുഖ്യപ്രഭാഷണം നിർവഹിക്കും. മഹല്ല് ഖതീബ് ത്വൽഹത്ത് ഫൈസി,സുബൈർ ബാഖവി മജ്ലിസുന്നൂറിന് നേതൃത്വം നൽകും.പ്രസ്തുത സംഗമത്തിൽ സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും...
Accident

ഊരകത്ത് ബൈക്ക് അപകടത്തിൽ യുവതി മരിച്ചു

വേങ്ങര : ഊരകം പൂളാപ്പീസിൽ ബൈക്ക് അപകടത്തിൽ പെട്ട് യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച്ചത്. കക്കാട് മദ്രസ അധ്യാപകൻ ആയ വെന്നിയൂരിലെ എം.പി.കോയ മുസ്ലിയാരുടെ മകളാണ്. ഇന്നലെ വൈകുന്നേരം ആണ് അപകടം. ഭർത്താവും കുട്ടിയുമൊന്നിച്ച് ബൈക്കിൽ വരുമ്പോഴാണ് അപകടം. കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരിച്ചു....
Accident

കെ എസ് ആർ ടി സി ബസ് ബൈക്കിലിടിച്ച് കൂരിയാട് സ്വദേശിയായ യുവാവ് മരിച്ചു

തിരൂരങ്ങാടി : ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) യുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയുർ മോഡേണ് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു....
Malappuram

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്‌ഫോടനം ; തൊഴിലാളി മരിച്ചു

പെരിന്തല്‍മണ്ണ : കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായി തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശിയായ രാജേന്ദ്രന്‍ (43) എന്ന തൊഴിലാളിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പെരിന്തല്‍മണ്ണ തേക്കിന്‍കോടാണ് സംഭവം. സ്‌ഫോടക വസ്തുവിന് തിരി കൊളുത്തിയതിന് പിന്നാലെ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം. ജില്ലാ ട്രോമാ കെയര്‍ പെരിന്തല്‍മണ്ണാ സ്റ്റേഷന്‍ യൂണിറ്റ് പ്രവര്‍ത്തകരും ഫയര്‍ & ഡിപ്പാര്‍ട്ട്ന്റും ചേര്‍ന്ന് മണ്ണിനടിയില്‍ കിടന്ന ആളെ പുറത്തെത്തിച്ചു. പെരിന്തല്‍മണ്ണ പോലീസ് സ്ഥലം സന്ദര്‍ശിച്ച് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി....
Kerala

സംസ്ഥാനത്ത് 15 വരെ ശക്തമായ മഴ ; അഞ്ച് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, വയനാട് എന്നിവിടങ്ങളിലും 13ാം തിയ്യതി തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു. 14ന് പത്തനംതിട്ടയിലും 15ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പുറപ്പെട...
Kerala

എന്താണ് ട്രാൻസ്‌ഫോർമർ സ്വാപ്പിങ്, എന്തിന് സ്വാപ്പിങ് ചെയ്യുന്നു

100kVA, 160kVA, 250kVA എന്നീ പവർ റേറ്റിംഗ് കൾ ആണ് സാധാരണയായി നാം റോഡ് സൈഡ് കളിൽ കണ്ടു വരുന്ന വിതരണ ട്രാൻസ്‌ഫോർമറുകൾക്കുള്ളത്. kVA rating എന്നത് സൂചിപ്പിക്കുന്നത് ട്രാൻസ്‌ഫോർമറിന്റെ പവർ ആണ്. ഇത് സൂചിപ്പിക്കുന്നത് അതിന്റെ ലോഡിങ് കപ്പാസിറ്റി ആണ്, അല്ലാതെ കൂടുതൽ റേറ്റിംഗ് ഉള്ള ട്രാൻസ്‌ഫോർമർ കൂടുതൽ വോൾടേജ് നൽകുന്നു എന്ന് സാങ്കേതികമായി അതിന് അർത്ഥമില്ല. അതായത് ഒരു 100kVA യുടെ വിതരണ ട്രാൻസ്‌ഫോർമറിന്റെ ഒരു ഫേസിൽ നിന്നും എടുക്കാവുന്ന അനുവദനീയവും സുരക്ഷിതവും ആയ ലോഡ് 133 ആമ്പിയർ ആണ്. 160 kVA ക്കാവട്ടെ അത് 213അമ്പിയറും, 250kVA ക്ക് 333 ആമ്പിയറും ആണ്. ഏത് ട്രാൻസ്‌ഫോർമർ ആയാലും വോൾടേജ് മാറുന്നില്ല. 11kV ലൈനിൽ വോൾടേജ് കുറയുന്നതിനു വിതരണ ട്രാൻസ്ഫോർമറിന്റെ കപ്പാസിറ്റി കാരണമാകുന്നില്ല. എന്നാൽ എൽ ടി ലൈനുകളിലെ ലോഡ് കൂടുമ്പോൾ ലൈനിന്റെ നീളത്തിന് അനുസരിച്ച് LT വോൾടേജിൽ കുറവ് അനുഭവപ്പെടും. LT സൈഡിൽ ലോഡ് കൂടുമ്പ...
Local news

കേജ്രിവാളിന്റെ ജാമ്യം സത്യത്തിന്റെ വിജയം : ആം ആദ്മി പാർട്ടി

തിരൂരങ്ങാടി : ലോകസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ ഡൽഹി മദ്യനയ അഴിമതി കേസിന്റെ പേരു പറഞ്ഞ് 50 ദിവസം ജയിലിൽ അടക്കപ്പെട്ട ആം ആദ്മി പാർട്ടി അഖിലേന്ത്യാ കൺവീനർക്ക് ജാമ്യ ഹർജി ഇല്ലാതെ സുപ്രീംകോടതി ചരിത്രത്തിൽ ആദ്യമായി ജാമ്യം അനുവദിച്ചു. കേജരിവാളിന്റെ ജാമ്യം ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ നിലനിർത്തുന്നതാണെന്നും നാലാം ഘട്ട തിരഞ്ഞു നടക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കേജ്രിവാളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ബിജെപിക്ക് തിരിച്ചടിയാകുമെന്നും ആം ആദ്മി തിരൂരങ്ങാടി മണ്ഡലം ഭാരവാഹികളായ പി ഒ ഷമീം ഹംസ, അബ്ദുൽ റഹീം പൂക്കത്ത്, ഫൈസൽ ചെമ്മാട് എന്നിവർ പറഞ്ഞു...
error: Content is protected !!