വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ്
കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് (2023 - 2024) ജൂൺ 10-ന് നടത്തും. വിജ്ഞാപനം വെബ്‌സൈറ്റിൽ.
പി.ആര്‍. 608/2024
സി.ഡി.ഒ.ഇ. ട്യൂഷൻ ഫീസ്
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) വിഭാഗത്തിന് കീഴിൽ 2022-ൽ പ്രവേശനം നേടിയ (UG-CBCSS) ബി.എ. / ബി.കോം. / ബി.ബി.എ. എന്നീ കോഴ്‌സുകളിലെ മൂന്നാം വർഷ വിദ്യാർത്ഥികൾ (അഞ്ച്, ആറ് സെമസ്റ്ററുകൾ) ട്യൂഷൻ ഫീ ഓൺലൈനായി പിഴകൂടാതെ അടയ്ക്കേണ്ട അവസാന തീയതി 15 വരെ നീട്ടി. 100/- രൂപ പിഴയോടെ 17 വരെയും 500/- രൂപ അധിക പിഴയോടെ 20 വരെയും ഫീസ് അടയ്ക്കാം. ലിങ്ക് വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ 0494-2407356.
പി.ആര്‍. 609/2024
പരീക്ഷ
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺ...

