Tuesday, March 24

Author: tirurangaditoday

മീൻ വളർത്തുന്ന പെട്ടിയിൽ വീണ് 2 വയസ്സുകാരൻ മരിച്ചു
Breaking news

മീൻ വളർത്തുന്ന പെട്ടിയിൽ വീണ് 2 വയസ്സുകാരൻ മരിച്ചു

താനൂർ : വീടിന് പിറകിൽ മീൻ വളർത്തുന്ന ഫൈബർ പെട്ടിയിൽ വീണ് രണ്ട് വയസ്സുകാരൻ മരിച്ചു. താനൂർ കണ്ണന്തളി പനങ്ങാട്ടൂർ അൽ നൂർ സ്കൂളിന് സമീപം ഒലിയിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫഹ്മിൻ (2) ആണ് മരിച്ചത്. വീടിനു അടുക്കളക്ക് സമീപം മീൻ വളർത്തുന്ന പെട്ടിയിൽ വീണ് മുങ്ങിമരിക്കുകയായിരുന്നു. ഇന്ന് പന്ത്രണ്ടരയോടെയാണ് അപകടം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഫൈബർ ബോക്‌സിൽ കണ്ടെത്തിയത്. ഉടൻ പുറത്തെടുത്ത് താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ കാണാതായതിനെ തുടർന്ന് റോഡിലും മറ്റും ഏറെ നേരം വീട്ടുകാർ തെരച്ചിൽ നടത്തിയിരുന്നു. ഫഹ്‌മിൻ്റെ സഹോദരങ്ങൾ കൗതുകത്തിന് വളർത്തുന്നതാണ് മത്സ്യം. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പനങ്ങാട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: ഫൗസിയ....
Kerala, Malappuram, Other

ലഹരിവിരുദ്ധ സന്ദേശവുമായി ചെസ് മത്സരം സംഘടിപ്പിച്ചു

മലപ്പുറം : എക്സൈസ് മലപ്പുറം ഡിവിഷനും വിമുക്തി മിഷനും സംയുക്തമായി സ്‌കൂള്‍ കുട്ടികള്‍ക്കായി 'ലഹരിക്കെതിരെ ചെക്ക് വെക്കാം' എന്ന മുദ്രാവാക്യമുയര്‍ത്തി ചെസ് മത്സരം സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷതവഹിച്ചു. വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ഗാഥ,മലപ്പുറം മുന്‍സിപ്പാലിറ്റി സ്ഥിരംസമിതി അധ്യക്ഷന്‍ പി.കെ അബ്ദുള്‍ ഹക്കീം, വിമുക്തി മാനേജര്‍ ജിജുജോസ്,എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്‍ കെ.എം ബാബുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പെരിന്തല്‍മണ്ണ ജിഎംഎച്ച്എസ്എസിലെ ഇ.ഷിയാസ് മോന്‍ ചാമ്പ്യനായി. ഇ.ഷിയാസ് മോന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉപഹാരം സമര്‍പ്പിച്ചു ചടങ്ങില്‍ ചെമ്പ്ര ഊരിലെ ഐ.ജി.എം.ആര്‍.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ജിത്തുവിന് ജില്ലാ കളക്ടര്‍ ചെസ്സ് ബോര്‍ഡ് നല്‍കി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വൈ.ഷിബു സ്വാഗതവും എക്സൈ...
Local news, Other

കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍

തിരൂരങ്ങാടി : കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍ പെരുവള്ളൂര്‍ കൊല്ലംചിന ഭാഗത്തുനിന്നും 1.100 കിലോഗ്രാം കഞ്ചാവുമായി പെരുവള്ളൂര്‍ ദുര്‍ഗാപുരം സ്വദേശി സുധീഷ് എടപ്പരുത്തി (36) യെ ആണ് തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയും പെരുവള്ളൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് , പുതുവത്സര ആഘോഷങ്ങള്‍ക്കായുള്ള ലഹരി മരുന്ന് ഈ ഭാഗങ്ങളില്‍ സൂക്ഷിക്കുന്നതായി ഉള്ള രഹസ്യവിരത്തിന്മേലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഇയാളുടെ വീടിന് സമീപമുള്ള പറമ്പുകളില്‍ ചെറിയ പൊതികളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ശക്തമായ പരിശോധന തുടരുമെന്നും കൂടുതല്‍ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. പ്രതിയെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്ത...
Malappuram, Other

വൈവിധ്യമാര്‍ന്ന പരിപാടികളോടെ മനുഷ്യാവകാശ ദിനം ആചരിച്ചു

കൊണ്ടോട്ടി: നീറാട് കെ.പി.എസ്.എ.എം എല്‍.പി. സ്‌കൂളില്‍ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സംവാദവും, കുട്ടിച്ചങ്ങലയും, വ്യത്യസ്ത മത്സരങ്ങളും, മനുഷ്യാവകാശ ദിനറാലി എന്നിവയും ഒളവട്ടൂര്‍ ഡി.എല്‍.എഡ് അദ്ധ്യാപക വിദ്യാര്‍ഥികളുടെ നേതൃത്യത്തില്‍ സംഘടിപ്പിച്ചു. മനുഷ്യാവകാശങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍, അവകാശലംഘനങ്ങള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികള്‍ പരസ്പരം സംവദിച്ചു. കുട്ടിച്ചങ്ങലയില്‍ വിദ്യാര്‍ഥികളും അധ്യാപകരും കൈകോര്‍ത്തു.മനുഷ്യാവകാശ ദിന സന്ദേശം ഉള്‍ക്കൊള്ളുന്ന വ്യത്യസ്ത മത്സരങ്ങളും സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.ദില്‍ഷാദ് ഉദ്ഘാടനംചെയ്തു. മനുഷ്യാവകാശ ദിന സന്ദേശം ഫസലു റഹ്‌മാന്‍ .പി, സ്‌കൂള്‍ ലീഡര്‍ മന്‍ഹ, അദ്ധ്യാപക വിദ്യാര്‍ത്ഥികളായ സബ്ഹ കെ.പി, നൂര്‍ജഹാന്‍ കെ.പി, മുബശിറ, ദില്‍ഷ, അനീഷ നസ്രിന്‍, ശഫ്‌ലൂ എന്നിവര്‍ സംസാരിച്ചു....
Accident

ഭർത്താവിനും കുട്ടിക്കുമൊപ്പം ബൈക്കിൽ പോകുകയായിരുന്ന യുവതി ലോറിടിച്ചു മരിച്ചു

തിരൂർ: ഭർത്താവിനും മകനുമൊപ്പം ബൈക്കിൽ പോകുകയായിരുന്ന യുവതി ലോറിയിടിച്ച് മരിച്ചു. തിരൂർ പുറത്തൂർ മുട്ടന്നൂർ പൂപ്പറമ്പിൽ പൊറ്റമ്മൽ കുഞ്ഞി ബാവയുടെ മകൾ നജ്മ (29 )യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി തിരുർ താഴെപ്പാലം പുങ്ങോട്ടുകുളത്ത് വെചായിരുന്നു അപകടം.ഭർത്താവ് ഇരിങ്ങാവൂർ മായിനങ്ങാടി സ്വദേശി താഴത്തേതിൽകുഞ്ഞി മൊയ്തീനും7 വയസ്സുള്ള മകനും ഒപ്പം ബൈക്കിൽ സ്വന്തം വീടായ പുറത്തൂർ മുട്ടന്നൂരിൽ നിന്നും ഭർത്താവിന്റെ വീടായ ഇരിങ്ങാവൂരിലെക്ക് വരുന്ന വഴിയിൽപുങ്ങാട്ടുകുളത്ത് വെച്ച് ഇവർ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു.അപകടം നടന്ന ഉടനെ നജ്മയെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷികാനായില്ല.ഭർത്താവ് കുഞ്ഞി മൊയ്തീൻ പരിക്കുകളോടെ ചികിത്സയിലാണ്. തിരൂർ എം.ഇ.ടി സ്കൂൾ വിദ്യാർത്ഥിയായ മകൻ മുഹമ്മദ് അയാൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു .തിരുർ താലൂക്ക് ആശുപത്രിയിൽപോസ്റ്റ്മോർട്ടം നടത്തിഇന്ന് ഉച്ചയോടെമുട്ട...
Obituary, Other

കാച്ചടി സ്വദേശി സലാലയിൽ മരണപ്പെട്ടു

കാച്ചടി: കാച്ചടി സ്വദേശി പാലക്കൽ സൈതാലി ഹാജി (65)നിര്യാതനായി.ഭാര്യ ഫാത്തിമ ചൂരപിലാക്കൽ, മക്കൾ: ഫൗസിയ,ഷമീർ, നൗഷാദ്, മരുമക്കൾ: മുഹ്സിന കാച്ചടി, സഹ് ല പാണ്ടിമുറ്റം, ഹാഷിം ഉള്ളണം. ഖബറടക്കം മയ്യിത്ത് നാട്ടിലെത്തിച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Local news, Other

മലപ്പുറം ജില്ലാ- ക്രോസ് കൺട്രി മത്സരം : കാവന്നൂർ സ്പോർട്സ് അക്കാദമി ജേതാക്കൾ

പരപ്പനങ്ങാടി :- 28-ാമത് മലപ്പുറം ജില്ലാ അത് ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ക്രോസ് കൺട്രി മത്സരത്തിൽ കാവനൂർ സ്പോർട്സ് അക്കാദമി ജേതാക്കളായി. ഐഡിയൽ കടകശ്ശേരി രണ്ടാം സ്ഥാനവും ആർ എം എച്ച്. എസ്. എസ്. മൂന്നാം സ്ഥാനവും നേടി. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ സ്കൂളിൽ വെച്ച് നടന്ന മത്സരം സ്കൂൾ മാനേജർ മുഹമ്മദ് അഷ്‌റഫ് ഫ്ലാഗ് ഓഫ് ചെയ്തു. പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് മത്സരം സംഘടിപ്പിച്ചത്. പുരുഷൻമാരുടെ 10 കിലോമീറ്ററിൽ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിലെ ആദർശ് ഒന്നാം സ്ഥാനം നേടി. ജില്ലാ അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.കെ . രവീന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി പോലീസ് അഡീ. സബ് ഇൻസ്പെക്ടർ ജയദേവൻ വിജയികൾക്ക് ട്രോഫികൾ നൽകി. വാക്കേഴ്സ് ക്ലബ്ബ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കെ. നന്ദിയും അറിയിച്ചു. എ.സുരേഷ്, ക...
Other

കാറിന് ഇഷ്ട നമ്പര്‍ ലഭിക്കാനായി അപേക്ഷ നല്‍കി; നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ വീഴ്ച ; 25,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മിഷന്‍

തിരൂരങ്ങാടി : പുതുതായി വാങ്ങിയ കാറിന് ഇഷ്ട നമ്പര്‍ ലഭിക്കാനായി നല്‍കിയ അപേക്ഷ സമയം തീര്‍ന്നതായി കാണിച്ച് നിരസിച്ചതിനെതിരേ നല്‍കിയ പരാതിയില്‍ 25,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍. തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ അലി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനും എതിരായി സമര്‍പ്പിച്ച ഹരജിയിലാണ് വിധി. പരാതിക്കാരന്‍ പുതുതായി വാങ്ങിയ കാറിന് ഇഷ്ടനമ്പര്‍ ലഭിക്കുന്നതിനായി 5,000 രൂപ കെട്ടിവച്ചിരുന്നു. കൂടുതല്‍പേര്‍ അതേനമ്പറിന് അപേക്ഷിച്ചതിനാല്‍ നമ്പര്‍ ലേലത്തിന് വെക്കുകയും വൈകുന്നേരം അഞ്ചുമണി വരെ ലേലം വിളിക്കാനുള്ള സമയം അനുവദിക്കുകയും ചെയ്തു. 25,000 രൂപയ്ക്ക് ഇഷ്ട നമ്പര്‍ ലേലത്തില്‍ വിളിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും സമയം തീര്‍ന്നതായി കാണിച്ച് അപേക്ഷ നിരസിക്കുകയായിരുന്നു. 1 മിനിട്ടും 43 സെക്കന്റും ബാക്കി നില്‍ക്കെയാണ് പരാതിക്കാരന്റെ അപേക്ഷ നിരസിച്ചതെന്നാണ് പരാതി....
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഡി.എസ്.ടി. പ്രൊജക്ട് ഒഴിവുകളിലേക്ക് അപേക്ഷിക്കാം കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി പഠനവകുപ്പിലെ ഡി.എസ്.ടി.-പഴ്സ് (പ്രമോഷന്‍ ഓഫ് യൂണിവേഴ്സിറ്റി റിസര്‍ച്ച് ആന്‍ഡ് സയന്റിഫിക് എക്സലന്‍സ്) പ്രൊജക്ടില്‍ പ്രവര്‍ത്തിക്കാന്‍ ഒരു സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അഞ്ച് പ്രൊജക്ട് അസോസിയേറ്റ്, ഒരു ലാബ് അസിസ്റ്റന്റ്/ ടെക്നീഷ്യന്‍ എന്നിവരെ ആവശ്യമുണ്ട്. നാല് വര്‍ഷത്തേക്കോ പദ്ധതിപൂര്‍ത്തീകരണം വരേക്കോ ആയിരിക്കും നിയമനം. ഉദ്യോഗാര്‍ഥികളുടെ യോഗ്യതയും വിശദവിവരങ്ങളും സര്‍വകലാശാലാ വെബ്സൈറ്റില്‍. വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ 20-ന് മുമ്പ് കോ-ഓര്‍ഡിനേറ്റര്‍ക്ക് അപേക്ഷ നല്‍കണം. വിലാസം: ഡോ. അബ്രഹാം ജോസഫ്, സീനിയര്‍ പ്രൊഫസര്‍, കെമിസ്ട്രി പഠനവകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല-673635. ഫോണ്‍: 9447650334., Email: [email protected].    പി.ആര്‍. 1565/2023 സെനറ...
Malappuram, Other

ഹരിത കർമസേന: ബി.പി.എൽ കുടുംബങ്ങളിൽ നിന്ന് യൂസർഫീ വാങ്ങരുതെന്ന നിർദേശം പിൻവലിച്ചു

ഹരിത കർമ്മ സേനയ്ക്ക് അജൈവമാലിന്യങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്നതിന് ബി.പി.എൽ കുടുംബങ്ങളിലുള്ളവർ യൂസർ ഫീ നൽകേണ്ടതില്ലെന്നും അവരുടെ യൂസർ ഫീ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കേണ്ടതാണെന്നും കാണിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഇറക്കിയ നിർദേശം പിൻവലിച്ചു. ബി.പി.എൽ കുടുംബങ്ങളിൽപ്പെട്ടവർ യൂസർ ഫീ നൽകുന്നത് സംബന്ധിച്ച് സർക്കാരിന്റ അന്തിമ തീരുമാനം വരേണ്ടതുള്ളതിനാലാണ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നും ഇറക്കിയ നിർദേശം പിൻവലിച്ചതായി പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചത്. നിലവിൽ അതിദാരിദ്ര്യ കുടുംബങ്ങൾ, ആശ്രയ കുടുംബങ്ങൾ എന്നിവർക്ക് മാത്രമാണ് യൂസർ ഫീ യിൽ നിന്നും ഇളവ് അനുവദിച്ചിട്ടുള്ളത്. അവരുടെ യൂസർ ഫീ അതത് തദ്ദേശഭരണ സ്ഥാപനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകണമെന്നാണ് നിർദേശം. മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി നടക്കുന്ന എല്ലാ ശുചീകരണ-മാലിന്യ നിർമാർജന പ്രവർത്...
Local news, Other

‘എന്റെ നാട്, ലഹരിമുക്ത നാട്’ ; മനുഷ്യചങ്ങല പോസ്റ്റര്‍ പ്രകാശനം ചെയ്തു

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന 'എന്റെ നാട്, ലഹരിമുക്ത നാട്' കാമ്പയിനിന്റെ ഭാഗമായി ജനുവരി 25 ന് പാലത്തിങ്ങലില്‍ വെച്ച് നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പോസ്റ്റര്‍ പ്രകാശനം മെക് സെവന്‍ ഹെല്‍ത്ത് ക്ലബ് ഗ്രണ്ടില്‍ പരപ്പനങ്ങാടി ഫാസ്റ്റ്ട്രാക് കോടതി പബ്ബിക് പ്രേസികൂട്ടര്‍ ഷമ മാലിക് നിര്‍വ്വഹിച്ചു. ക്യമ്പയിന്‍ ചെയര്‍മാന്‍ താപ്പി അബ്ദുള്ള കട്ടി ഹാജി , കണ്‍വീനര്‍ മുബഷിര്‍ കുണ്ടാണത്ത്, കൗണ്‍സിലര്‍മാരായ സി നിസാര്‍ ഒരു അഹമ്മദ്, അസീസ് കുളത്ത്, അഡ്വ: സി കെ സിദ്ധീഖ്, വി പി മെയ്തീന്‍, റുബി സഫീന, മുഫീദ തസ്‌നി സി കെ,സി ടി നാസര്‍, അബൂബക്കര്‍ എം പി, സുല്‍ഫിക്കര്‍ അലി, സി അബ്ദുറഹ്‌മാന്‍' ഷാജി സമീര്‍ പാട്ടശ്ശേരി, എം വി ഹബീബ്, നൂര്‍ മുഹമ്മദ്, ആലി ബാവ, ഷംസുദ്ദീന്‍ മുക്കത്ത് , കോയ പിലാശ്ശേരി, സിറാജ് എട്ടിയാടന്‍,എന്നിവര്‍ പങ്കെടുത്തു. മനുഷ്യ ചങ്ങലയുടെ വിളബ...
Local news, Other

കുടകില്‍ നിന്നും കാറില്‍ നാട്ടിലേക്ക് വരികയായിരുന്ന തിരൂരങ്ങാടി സ്വദേശികളെ തട്ടിക്കൊണ്ടുപോയി 50 ലക്ഷം കവര്‍ന്നു

ഇരിട്ടി: മൈസൂരുവില്‍ സ്വര്‍ണ്ണം വിറ്റ് കാറില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന തിരൂരങ്ങാടി സ്വദേശികളെ കാറടക്കം തട്ടിക്കൊണ്ടുപോയി 50 ലക്ഷം കവര്‍ന്നു. തിരൂരങ്ങാടി കൊടക്കാട് സ്വദേശിയും കോണ്‍ട്രാക്ടറുമായ കെ. ഷംജദ് (38 ) ഇദ്ദേഹത്തിന്റെ സുഹൃത്തും വിദ്യാര്‍ത്ഥിയുമായ അഫ്‌നു (22 ) എന്നിവരെയാണ് തങ്ങള്‍ സഞ്ചരിച്ച കാറടക്കം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. കുടകിലെ തിത്തിമത്തി ഭദ്രഗോളക്ക് സമീപം വെച്ച് ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയായിരുന്നു സംഭവം. തട്ടിക്കൊണ്ടുപോയ ഇവരെ പിന്നീട് വിജനമായ സ്ഥലത്ത് വിട്ടയക്കുകയായിരുന്നു. ഷംജദിന്റെ പരാതിയില്‍ കുടക് പോലീസ് അന്വേഷണം ആരംഭിച്ചു. മൈസൂരുവില്‍ ഷംജദിന്റെ പക്കലുണ്ടായിരുന്ന 750 ഗ്രാം സ്വര്‍ണ്ണം വിറ്റ് നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ തിത്തിമത്തി ഭദ്രഗോളിക്ക് സമീപം എത്തിയപ്പോള്‍ റോഡരികില്‍ ബ്രേക്ക് ഡൗണായ നിലയില്‍ ലോറി കിടക്കുന്നതു കണ്ടു. കാര്‍ നിര്‍ത്തിയപ്പോള്‍ ചില...
Local news

റോഡ് തകർന്നത് സംബന്ധിച്ച് പരാതി പറയുന്നതിനിടെ ജനപ്രതിനിധിയും നാട്ടുകാരും തമ്മിൽ വാക്കേറ്റം

തിരൂരങ്ങാടി : റോഡ് തകർന്നത് സംബന്ധിച്ച് പരാതി പറഞ്ഞ നാട്ടുകാരും ജനപ്രതിനിധികളും തമ്മിൽ വാക്കേറ്റം. കൊടിഞ്ഞി തിരുത്തിയിലാണ് സംഭവം. വലിയ ലോറിയിൽ മണ്ണ് നീക്കം ചെയ്യുന്നതിനാൽ റോഡ് തകരുന്നതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഒരു വിഭാഗം നാട്ടുകാരും, പ്രദേശത്തുകാരൻ കൂടിയായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചുവും തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. വർഷങ്ങൾക്ക് മുമ്പ് തോട്ടിലെ മണ്ണ് നീക്കം ചെയ്ത് തിരുത്തിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സൂക്ഷിച്ചിരുന്നു. ഇവ കൊണ്ടു പോകുന്നതിന് കലക്റ്ററുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ലോറിയിൽ ഇവ നീക്കം ചെയ്ത് തുടങ്ങിയിരുന്നു. വലിയ ലോറിയിൽ മണ്ണ് കൊണ്ടുപോകുന്നത് കാരണം റോഡ് തകരുന്നത് ഒരു വിഭാഗം നാട്ടുകാർ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ പെടുത്തി. തിരുത്തി സ്കൂളിൽ സാക്ഷരത മിഷൻ നടത്തുന്ന മികവ് പരീക്ഷ ഉദ്ഘാടനം ചെയ്തു മടങ്ങുകയായിരുന്ന ബ്ലോക്ക്...
Malappuram, Obituary, Other

നൂറാടി പാലത്തിന് സമീപം പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മൈലപ്പുറം കോലാറില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുതൊടി ആരിഫുദ്ദീന്‍ (17) എന്ന വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ടത്. നാലു കുട്ടികളെയാണ് മൈലപ്പുറം കോലാറില്‍ നൂറാടിപ്പാലത്തിന് സമീപത്ത് നിന്ന് കാണാതായത്. മൂന്ന് പേരെ ഉടന്‍ തന്നെ രക്ഷിക്കാന്‍ കഴിഞ്ഞു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ആരിഫുദ്ധീന്റെ ശരീരം കണ്ടെത്തുന്നത്. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി....
Accident

തിരൂരിൽ ഒന്നാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരൂർ : ഒന്നാം ക്ലാസ് വിദ്യാർഥി യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരൂർ ജിഎംയുപി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷാഹിദ് (6) ആണ് മരിച്ചത്. കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Malappuram, Other

കരിപ്പൂരില്‍ 12 മണിക്കൂറിനുള്ളില്‍ മൂന്ന് കിലോയിലധികം സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് മലപ്പുറം സ്വദേശികളടക്കം 4 പേര്‍ പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം വഴി 3.2 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് മലപ്പുറം സ്വദേശികളടക്കം 4 പേര്‍ കസ്റ്റംസിന്റെ പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.94 കോടി രൂപ വില മതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ശനിയാഴ്ച ജിദ്ദയില്‍ നിന്നെത്തിയ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ തവനൂര്‍, സ്വദേശി അന്‍വര്‍ സാദത്ത് (33) ല്‍ നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1062 ഗ്രാം തൂക്കമുള്ള 04 ക്യാപ്‌സൂളുകള്‍ പിടികൂടി. ഇതില്‍ നിന്നും 61 ലക്ഷം രൂപ വിലമതിക്കുന്ന 996 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. മറ്റൊരു കേസില്‍ അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനം വഴി എത്തിയ കോട്ടക്കല്‍ സ്വദേശി ഷാഹിര്‍ ഷാഹിഫാന്‍ (28) ല്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 871 ഗ്രാം തൂക്കമുള്ള 03 ക്യാപ്‌സൂളുകള്‍ പിടികൂടി. ഇതില്‍ നിന്നും 49 ലക്ഷം രൂപ വിലമതി...
Local news, Other

ദാറുൽഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം ; 212 ഹുദവി പണ്ഡിതർ കൂടി കർമവീഥിയിൽ

തിരൂരങ്ങാടി (ഹിദായ നഗർ): രാജ്യത്തിനകത്തും പുറത്തും സമന്വയ വിദ്യാഭ്യാസത്തിലൂടെ പുതുമാതൃക സൃഷ്ടിക്കുന്ന ദാറുൽഹുദാ ഇസ്ലാമിക സർവ്വകലാശാലയുടെ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി. വാഴ്സിറ്റിയുടെ 26-ാം ബാച്ചിൽ നിന്ന് 12 വർഷത്തെ പഠനവും രണ്ടു വർഷത്തെ നിർബന്ധിത സാമൂഹിക സേവനവും പൂർത്തിയാക്കിയ 212 യുവ പണ്ഡിതരാണ് ഹുദവി ബിരുദം നേടിയത്. ഇതിൽ 15 പേർ വാഴ്സിറ്റിയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷന് കീഴിൽ പഠനം നടത്തിയ കേരളതര വിദ്യാർത്ഥികളാണ്. ഇതോടെ സർവകലാശാലയിൽ നിന്ന് ബിരുദപട്ടം സ്വീകരിച്ചവരുടെ എണ്ണം 3029 ആയി. മൂന്നുദിവസം നീണ്ടുനിന്ന ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന്റെ സമാപനം സമസ്ത പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വാഴ്സിറ്റി ചാൻസലർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. യുവ പണ്ഡിതർക്കുള്ള ബിരുദദാനവും അദ്ദേഹം നിർവഹിച്ചു. വൈസ്ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ്...
Malappuram, Other

ഹജ്ജ് ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി

കരിപ്പൂർ : ഹജ്ജ് മേഖലയിലെ മുഴുവൻ പ്രവർത്തനങ്ങളും കുറ്റമറ്റതായിരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. കരിപ്പൂർ ഹജ്ജ് ഹൗസിൽ കേരള സംസ്ഥാന ഹജജ് കമ്മിറ്റിക്ക് കീഴിൽ 2024 വർഷത്തെ ഹജ്ജ് ട്രെയിനർമാരായി തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിൽ നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന ഹജ്ജ് ട്രെയിനർമാരെ അദ്ദേഹം അഭിനന്ദിച്ചു. ഹജ്ജ് ഹൗസിലെ ഹജ്ജ് അപേക്ഷാ ഹെൽപ്‌ഡെസ്‌കിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നിർവ്വഹിച്ചു. ചടങ്ങില്‍ ഹജ്ജ് കമ്മിറ്റി മെമ്പർ അഡ്വ. പി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി മെമ്പർമാരായ പി.പി. മുഹമ്മദ് റാഫി, സഫർ കയാൽ, ഡോ.ഐ.പി. അബ്ദുൽ സലാം, മുഹമ്മദ് കാസിം കോയ പൊന്നാനി, അസി. സെക്രട്ടറി എൻ. മുഹമ്മദ് അലി, ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ട...
Local news, Other

സാന്ത്വന മാസം രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തി എസ് വൈ എസ്

തിരൂരങ്ങാടി: തണലറ്റവർക്ക് തുണയാവുക എന്ന ശീർഷകത്തിൽ നവംബർ 16 ഡിസംബർ 15 കാലയളവിൽ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന സാന്ത്വന മാസ കാമ്പയിന്റെ ഭാഗമായി തിരൂരങ്ങാടി സോൺ എസ് വൈ എസ് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ ജനറൽ സെക്രട്ടറി പി അബ്ദു റബ്ബ് ഹാജി ഉദ്ഘാടനം നിർവഹിച്ചു. ബാവ മുസ്ലിയാർ നന്നമ്പ്ര, ഹമീദ് തിരൂരങ്ങാടി, സുലൈമാൻ മുസ്‌ലിയാർ വെള്ളിയാമ്പുറം, നൗഫൽ എം, ഖാലിദ് തിരൂരങ്ങാടി, ഇസ്ഹാഖ് ഹുമൈദി സയ്യിദ് ഹിബ്ഷി , സയ്യിദ് മുജീബു റഹ്മാൻ ജമലുല്ലൈലി കൊടിഞ്ഞി, മുജീബ് റഹ്‌മാൻ കൊളപ്പുറം , നൗഷാദ് കൊടിഞ്ഞി, ശംസുദ്ദീൻ കക്കാട്, അബ്ദു റഹ്മാൻ ചെമ്മാട് വിതരണത്തിന് നേതൃത്വം നൽകി. സാന്ത്വന മാസം കാമ്പയിന്റെ ഭാഗമായി സാന്ത്വന ക്ലബ് രൂപീകരണം, രോഗീപരിചരണം, രോഗീ സന്ദർശനം, വൃദ്ധജനങ്ങളോടൊത്തുള്ള യാത്ര ത...
Accident

കൊടിഞ്ഞിയിൽ വണ്ടിയിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു

തിരൂരങ്ങാടി : വണ്ടിയിടിച്ച് പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പരേതനായ പിലാശ്ശേരി പോക്കരിന്റെ ഭാര്യ വിറ്റാട്ടിൽ ഖദീജയാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോറ്റത്തങ്ങാടിയിൽ കോഴിക്കടക്ക് മുമ്പിൽ വെച്ച് ക്രൂയിസർ ഇടിച്ചു പരിക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിരുന്നു. ഇന്ന് മരണപ്പെട്ടു. കബറടക്കം ഇന്ന് കൊടിഞ്ഞി പള്ളിയിൽ. മക്കൾ: മുസ്തഫ , ഹുസൈൻ, റഹീം,...
Malappuram, Other

കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കൾ സജീവമായി ഇടപെടൽ നടത്തണം : മൂസ വള്ളിക്കാടൻ

കൊണ്ടോട്ടി : വിദ്യാഭ്യാസപ്രക്രിയയില്‍ മാതാപിതാക്കളുടെ സജീവമായ ഇടപെടല്‍ ശരിയായ വഴിയിലൂടെ കുട്ടികള്‍ പഠിച്ചു വളരുന്നതിനും വിദ്യാഭ്യാസ കാലഘട്ടത്തിലുണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ കുട്ടികളെ സഹായിക്കുന്നതിനും മെച്ചപ്പെട്ട പ്രകടനം പുറത്തു കൊണ്ട് വരുന്നതിനു കുട്ടികളെ സഹായിക്കുമെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് മൂസ വള്ളിക്കാടന്‍ പറഞ്ഞു. ഇ എം ഇ എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഫാദേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. ടി. എ പ്രസിഡന്റ് യൂ. കെ.മുഹമ്മദ് ശാ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി .ടി ഇസ്മായില്‍ മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി. പ്രശസ്ത മോട്ടിവേഷന്‍ വിദഗ്ധന്‍ നിഷാദ് പട്ടയില്‍ ക്ലാസിനു നേതൃത്വം നല്‍കി. എസ് എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫാദേഴ്‌സ് മീറ്റാണ് സംഘടിപ്പിച്ചത്. ചടങ്ങില്‍ വെച്ചു ദേശീയ ,സംസ്ഥാന തലത്തില...
Kerala, Other

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു ; പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം

കല്‍പ്പറ്റ:വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. സുല്‍ത്താന്‍ ബത്തേരിക്ക് സമീപം വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. മൂടക്കൊല്ലി കൂടല്ലൂര്‍ സ്വദേശി പ്രജീഷ് (36) ആണ് മരിച്ചത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ ആക്രമിച്ചശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് സൂചന. പശുവിന് പുല്ലുവെട്ടാന്‍ പോയ പ്രജീഷ് തിരിച്ചെത്താത്തിനെത്തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ച് പോയപ്പോഴാണ് വയലില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇടത് കാലിന്റെ ഭാഗം പൂര്‍ണമായും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചിട്ടുണ്ട്. ജനവാസ മേഖലയിലാണ് സംഭവം. ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രജീഷ് പാടത്ത് പുല്ല് വെട്ടാന്‍ പോയത്. വൈകീട്ട് പാല് കൊടുക്കുന്ന സമയത്തും പ്രജീഷിനെ കണ്ടില്ല. പിന്നാലെ സഹോദരന്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. വൈകിട്ട് 4.30 ഓടെ ആണ...
Kerala, Other

നവകേരള സദസിനെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ കേസ്

തൃത്താല : നവകേരള സദസിനെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള യാത്രയെയും നവകേരള സദസ്സിനെയും വിമര്‍ശിച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ.ഫാറൂഖിനെതിരെ കലാപാഹ്വാനത്തിനാണ് തൃത്താല പൊലീസ് കേസെടുത്തിരിക്കുന്നത്. നവകേരള സദസിനെ 'ട്രോളി' 'ആലിബാബയും 41 കള്ളന്‍മാരും' എന്ന തലക്കെട്ടില്‍ നവകേരള ബസിന്റെ മാതൃകയിലുള്ള ചിത്രവും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതാണ് കേസിന് ആധാരം. സിപിഎം നേതാക്കളാണ് ഫാറൂഖിനെതിരെ പരാതി നല്‍കിയത്. നവകേരള യാത്ര പാലക്കാട് ജില്ലയിലേക്കു വരുന്ന സമയത്താണ് ഫാറൂഖ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നവകേരള യാത്രയെ പരിഹസിക്കുന്ന ചിത്രവും കുറിപ്പും പങ്കുവച്ചത്. 'നവകേരള സദസ്സില്‍ വന്‍ ജനക്കൂട്ടം: മുഖ്യമന്ത്രി പോക്കറ്റടിക്കാരെയും കള്ളന്മാരെയും ആകാംക്ഷയോടെ കാണാന്‍ ജനം...
Kerala, Other

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവം ; ഭര്‍ത്താവിന്റെ മാതൃസഹോദരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, ഭര്‍ത്താവിന്റെ ബന്ധു അറസ്റ്റില്‍. ആത്മഹത്യ ചെയ്ത ഷബ്‌നയുടെ ഭര്‍ത്താവ് ഹബീബിന്റെ മാതൃസഹോദരന്‍ ഹനീഫയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. മര്‍ദ്ദനത്തിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ശബ്‌ന ആത്മഹത്യ ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റം, മര്‍ദനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഹനീഫയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എടച്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് എടുത്തിരുന്ന കേസിന്റെ അന്വേഷണം കഴിഞ്ഞ ദിവസം വടകര ഡിവൈഎസ്പി ആര്‍.ഹരിപ്രസാദ് ഏറ്റെടുത്തു. സ്ത്രീധന പീഡന നിയമം (498 എ) വകുപ്പു കൂടി കേസില്‍ ഉള്‍പ്പെടുത്തി. ഭര്‍തൃവീട്ടില്‍ വച്ച് ഭര്‍ത്താവ് ഹബീബിന്റെ ബന്ധു ഹനീഫ് ഷബ്‌നയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതിനു ...
Local news, Other

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കൃഷി ശ്രീ പദ്ധതിക്ക് തുടക്കമായി

വേങ്ങര : വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കൃഷി ശ്രീ പദ്ധതിയുടെ ഉദ്ഘാടനം കണ്ണമംഗലം എടക്കാപറമ്പില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണില്‍ ബെന്‍സീര്‍ ടീച്ചര്‍ നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച കാര്‍ഷിക സേന അംഗങ്ങളുടെ നേതൃത്വത്തില്‍ ഉത്പാദിപ്പിച്ച രണ്ട് ലക്ഷത്തോളം ഹൈബ്രിഡ് പച്ചക്കറിത്തൈകള്‍ ബ്ലോക്ക് പരിധിയിലെ കൃഷിഭവനുകള്‍ മുഖേന വിതരണം ചെയ്യും. ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തുകളും നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഇരുപതംഗ കാര്‍ഷിക സേനയെ പ്രയോജനപ്പെടുത്തും. കൃഷിക്കാവശ്യമായ യന്ത്രങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു.എം.ഹം.സ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ മുഖ്യ , സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സഫിയ, സഫീര്‍ ബാബു പി.പി,ഡിവിഷന്‍ മെമ്പര്‍ നബീല എ, പി കെ സിദ്ദീഖ്, കൃഷി അസിസ്റ്റന...
Local news, Other

പിഎസ്എംഒ കോളേജ് വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : പിഎസ്എംഒ കോളേജ് വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം പ്രൗഢമാക്കി. തിരൂരങ്ങാടി പിഎസ്എംഒ കോളേജ് യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞയോടെ കൂടി ആരംഭിച്ച പരിപാടിക്ക് യൂണിയൻ ജനറൽ സെക്രട്ടറി മറുവ മജീദ് സ്വാഗതം അർപ്പിച്ച് സംസാരിച്ചു. യൂണിയൻ ചെയർമാൻ അർഷദ് ഷാന്റെ അധ്യക്ഷതയിലാണ് പരിപാടി നടന്നത്. ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് യൂണിയൻ അഡ്വൈസറുമായ ബാസിം എംപി പ്രിൻസിപ്പൽ അഡ്രസ് കർമ്മം നിർവഹിച്ചു എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞയും വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു കാലിക്കറ്റ് യൂണിവേഴ്സിറ്റി സെ നറ്റ്‌ മെമ്പർ റുമൈസ റഫീഖ് മുഖ്യപ്രഭാഷണം നടത്തി തുടർന്ന് പി എസ് എം ഓ കോളേജ് സ്ഥാപക നേതാവായ എം കെ ഹാജി അനുസ്മരണ പ്രഭാഷണം ജില്ലാ പഞ്ചായത്ത് മെമ്പർ ആയ ടി കെ എം ബഷീർ നിർവഹിച്ചു മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സി എച്ച് മഹ് മൂദ് ഹാജി ഐക്യുഎസ് സി കോഡിനേറ്റർ അനീഷ് എം എച്...
Accident

പരപ്പനങ്ങാടി കെട്ടുങ്ങലിൽ തോണി മറിഞ്ഞ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : കെട്ടുങ്ങലിൽ മത്സ്യ ബന്ധനത്തിന് പോയ തോണി മറിഞ്ഞ് യുവാവ് മരിച്ചു. താനൂർ ഫക്കീർ പള്ളിക്ക് സമീപം കോട്ടിൽ റഷീദിന്റെ മകൻ റിസ്‌വാൻ (20) ആണ് മരിച്ചത്. താനൂരിൽ നിന്നും തോണിയിൽ മൽസ്യ ബന്ധനത്തിനായി പോയതായിരുന്നു. തോണി മറിഞ്ഞു ഇയാളെ കാണാതായി. മണിക്കൂറുകൾക്ക് ശേഷം ലഭിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷ അപേക്ഷ അഞ്ചാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്‍ര് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരെയും 180 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ റിഹാബിലിറ്റേഷന്‍ സൈക്കോളജി ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 19 വരെയും 180 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. എട്ടാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 180 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ഏഴാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 180 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. രണ്ട്, നാല് സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2023 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 20 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.    പി.ആര്‍. 1561/2023 പരീക്ഷാ...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഗൈനക്കോളജിസ്റ്റ് നിയമനം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് തസ്തികയിൽ അഡ്‌ഹോക്ക് വ്യവസ്ഥയിൽ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ഗൈനക്കോളജി പി.ജി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഡിസംബർ 11ന് രാവിലെ പത്തിന് ആശുപത്രി ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകൾ സഹിതം ഹാജരാവണം. ----------------- അപ്രന്റിസ് ക്ലർക്ക്: അപേക്ഷ ക്ഷണിച്ചു പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പാണ്ടിക്കാട്, കേരളാധീശ്വപുരം, പാതായ്ക്കര, പൊന്നാനി ഗവ. ഐ.ടി.ഐകളിലേക്ക് ഓരോ അപ്രന്റിസ് ക്ലാർക്കുമാരെ താൽക്കാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപെട്ട ബിരുദധാരികളും ഡി.സി.എ/ സി.ഒ.പി.പി.എ യോഗ്യതയും മലയാളം ടൈപ്പിങ് അറിയുന്നവരുമായ 35 വയസിൽ കവിയാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. അപേക്ഷാ ഫോം മലപ്പുറം...
Other

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.  പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കാൽപ്പാദം മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തെ വിധേയനാക്കായിരുന്നു. ഇന്ന് വൈകിട്ടോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.  1950 നവംബര്‍ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സില്‍ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സില്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബര്‍ദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവര്‍ത്തിച്ചു. 1982-ലും 87-ലും വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ പൂര്‍ണമായും സം...
error: Content is protected !!