Saturday, March 14

Author: tirurangaditoday

വിദ്യാർത്ഥി ഹൃദയങ്ങൾ കീഴടക്കി എം.എസ്.എഫ് ‘ക്യാമ്പസ് കാരവൻ’ വേങ്ങരയിൽ
Politics

വിദ്യാർത്ഥി ഹൃദയങ്ങൾ കീഴടക്കി എം.എസ്.എഫ് ‘ക്യാമ്പസ് കാരവൻ’ വേങ്ങരയിൽ

മലപ്പുറം: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളുടെ മുന്നോടിയായി 'സർഗ വസന്ത കലാലയം,സമരോൽസുക വിദ്യാർത്ഥിത്വം' എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ക്യാമ്പസ് കാരവൻ' അഞ്ചു നാൾ പിന്നിട്ടു. ഒക്ടോബർ 7 വരെയാണ് ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ പര്യടനം നടത്തുന്നത്. വേങ്ങര മലബാർ കോളേജിൽ 5-ാം ദിവസം വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ അസ് ലു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പി.പി.ടി.എം കോളേജ് ചേറൂരിൽ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി എ ജവാദ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രേസ് വാലി കോളേജ് മരവട്ടത്ത് അഹമ്മദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കോട്ടക്കൽ ഫാറൂഖ് കോളേജിൽ നടന്ന സമാപനം ടെക്ഫെഡ് സംസ്ഥാന ചെയർമാൻ ജലീൽ കാടാമ്പുഴ ഉദ്ഘാടനം നിർവഹിച്ചു. ജാഥാ ക്യാപ്റ്റൻ കബീർ മുതുപറമ്പ്, വൈസ് ക്യാപ്റ്റൻ ഷിബി മക്കരപ്പറമ്പ്, കോഡിനേറ്റർമാരായ സിപി ഹാരിസ്, കെഎം ഇസ്മായിൽ, ഷഹാന ശർത്തു,ജാഥ അംഗങ്ങളായ മബ്‌റൂ...
Obituary

വെന്നിയൂർ പരപ്പൻ സൈതലവി ഹാജി (74) അന്തരിച്ചു

തിരൂരങ്ങാടി : വെന്നിയൂർ പരപ്പൻ സൈതലവി ഹാജി (74) നിര്യാതനായി. മത സാമൂഹിക രംഗത്ത് സജീവ സാന്നിധ്യവും പൗര പ്രധാനിയുമായിരുന്നു. വെന്നിയൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.ഭാര്യ: മറിയാമു പൂച്ചേങ്ങൽ കുന്നത്ത്മക്കൾ: ഹസീന, ഹാരിസ്, ഹനീഷ, ഹസീബ. മരുമക്കൾ: ജാഫർ കടൂർ കൊണ്ടോട്ടി, ശിഹാബ് ഒ പി വൈലത്തൂർ, സാബിർ കെ കോട്ടക്കൽ, നാദിറ സി എച് മൂന്നിയൂർ....
Obituary

മൂന്നിയൂർ സ്വദേശി ചാന്ത് മൊയ്തീന്‍ ഹാജി അന്തരിച്ചു

തിരൂരങ്ങാടി: മൂന്നിയൂര്‍ പാറാക്കാവ് സ്വദേശി ചാന്ത് മൊയ്തീന്‍ ഹാജി (90) അന്തരിച്ചു. ഭാര്യ: ഇത്തിക്കുട്ടി ഹജ്ജുമ്മ. മക്കള്‍ : സൈതലവി, അബ്ദുല്‍ സമദ്, അബ്ദുല്‍ സലാം, അബ്ദുല്‍ ഹക്കീം, മുഹമ്മദ് അഷ്റഫ്, ഫാത്തിമക്കുട്ടി, ഖദീജ, നസീറ. മരുമക്കള്‍: മുഹമ്മദ് കുട്ടി ( കോഴിക്കോട്), നാസര്‍ (ഇരിങ്ങാവൂര്‍), നൗഷാദ് ( ആലിന്‍ചുവട്), സുഹറ, ഹലീമ, ഖദീജ, ഫാത്തിമ,സുല്‍ഫത്ത്. മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന്‌ മൂന്നിയൂര്‍ ചിനക്കല്‍ ജുമാമസ്ജിദില്‍....
Local news

രാഹുൽ ഗാന്ധിക്കെതിരായ ബിജെപി നേതാവിന്റെ വധഭീഷണി; ചെമ്മാട്ട് പ്രതിഷേധ പ്രകടനം നടത്തി

തിരൂരങ്ങാടി : യോഗിയുടെ കത്ത് വായിക്കുമ്പോഴുള്ള ആവേശമൊന്നും കാണിച്ചില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ടകയറുമെന്നൊക്കെ പറയുന്ന ബിജെപി വക്താവിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ മടിക്കുന്ന പിണറായിസർക്കാറിനെതിരെയുമുള്ള പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹൻ വെന്നിയൂരിൻ്റെ അധ്യക്ഷതയിൽ DCC വൈസ് പ്രസിഡൻ്റ് ഷാജി പച്ചേരി ഉദ്ഘാടനം ചെയ്തു. വി.വി അബു , പി.കെ അബ്ദുൽ അസീസ്, രാജീവ് ബാബു കെ. പി. സി, കല്ലുപറമ്പൻ അബ്ദുൽ മജീദ് ഹാജി , സലീം ചുള്ളിപ്പറ ,കടവത്ത് സൈയ്തലവി, ഭാസ്ക്കരൻ പുല്ലാണി , കെ.യു ഉണ്ണികൃഷ്ണൻ ,സുഹ്റാബി സി. പി , ബാലഗോപാലൻ , സോനാ രതീഷ് , മുനീർകൊടിഞ്ഞി , യു.വി സുരേന്ദ്രൻ , കദീജ വെന്നിയൂർ എന്നിവർ നേതൃത്വം നൽകി....
Politics

കരുത്ത് വിളിച്ചോതി എം.എസ്.എഫ് ക്യാമ്പസ് കാരവൺ

മലപ്പുറം: 'സർഗ വസന്ത കലാലയം സമരോത്സുക വിദ്യാർത്ഥിത്വം' എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ കമ്പസുകളിൽ സംഘടിപ്പിക്കുന്ന 'ക്യാമ്പസ് കാരവൻ' മൂന്നാം ദിനം പുളിക്കൽ മദീനത്തുൽ ഉലൂം കോളേജിൽ നിന്ന് തുടങ്ങിമഞ്ചേരി യൂണിറ്റി വിമൻസ് കോളേജിൽ സമാപിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലെയും വർദ്ധിച്ചു വരുന്ന വിദ്യാർത്ഥി പങ്കാളിത്തം ജാഥയുടെ സ്വീകാര്യത വിദ്യാർത്ഥികളിൽ പ്രകടമാക്കുന്നതായിരുന്നു. ക്യാമ്പസുകളിലെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ ഇടപെടലുകൾ ഓരോ ക്യാമ്പസിലെയും എം.എസ്.എഫിൻ്റെ ശക്തി വിളിച്ചോതുന്നതായിരുന്നു. ഏകാധിപത്യത്തിൻ്റെ അരാഷ്ട്രീയ ആൾകൂട്ടമായ എസ്.എഫ്.ഐ ക്യാമ്പസുകളിൽ അക്രമ അഴിച്ചു വിട്ട് വിദ്യാർത്ഥികളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിച്ച് കൊണ്ടിരിക്കുന്നതിനെതിരെ വിദ്യാർത്ഥികൾ പ്രതികരിക്കുന്ന കാഴ്ചയാണ് ക്യാമ്പസ് കാരവനിലൂടെ കാണുന്നത്.ജാഥ ക്യാപ്റ്റൻ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ക...
Information

തദ്ദേശ തെരഞ്ഞെടുപ്പ്: ഒക്ടോബര്‍ 14 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം, പ്രവാസികള്‍ക്കും വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കാം

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും ഒരു വാര്‍ഡിലെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേക്കോ മറ്റൊരു വാര്‍ഡിലേക്കോ മാറുന്നതിനുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാന്‍ ഒക്ടോബര്‍ 14 വരെ അവസരമുണ്ട്. സെപ്റ്റംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും നല്‍കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം അതാത് ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധപ്പെടുത്തണം. മരണപ്പെട്ടവ...
Crime

മംഗളൂരുവിൽ 12 കിലോ കഞ്ചാവുമായി 11 മലയാളി വിദ്യാർത്ഥികൾ പിടിയിൽ

മംഗളൂരു : നഗരത്തിലെ ഒരു കോളേജില്‍ രണ്ടാം വർഷ ബിബിഎ വിദ്യാർഥികളായ 11 മലയാളി യുവാക്കളെ കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷൻ ക്രൈം ഡിറ്റക്ഷൻ സ്ക്വാഡ് അറസ്റ്റ് ചെയ്തു. വിദ്യാർഥികളില്‍ നിന്ന് 12 കിലോയിലധികം കഞ്ചാവും 3.5 ലക്ഷം രൂപയുടെ മുതലുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ആദ്യത്ത് ശ്രീകാന്ത്, മുഹമ്മദ് അഫ്രിൻ, മുഹമ്മദ് സ്മാനിദ്, നിബിൻ ടി കുര്യൻ, മുഹമ്മദ് കെ.കെ, മുഹമ്മദ് ഹനാൻ, മുഹമ്മദ് ഷാമില്‍, അരുണ്‍ തോമസ്, മുഹമ്മദ് നിഹാല്‍ സി, മുഹമ്മദ് ജസീല്‍ വി, സിദാൻ പി എന്നിവരാണ് അറസ്റ്റിലായത്. ഇവർ കേരളത്തില്‍ നിന്നുള്ള വിദ്യാർത്ഥി കൾ ആണെന്ന് പോലീസ് പറഞ്ഞു.വെള്ളിയാഴ്ച രാത്രി 7.45 ഓടെ റൗണ്ട് ഡ്യൂട്ടിയിലായിരുന്ന സ്ക്വാഡിലെ ഹെഡ് പൊലീസ് കോണ്‍സ്റ്റബിള്‍ പുത്തരം സിഎച്ച്‌, കോണ്‍സ്റ്റബിള്‍ മല്ലിക് ജോണ്‍ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ പിടി...
Other

മുന്നിയൂരിൽ മുട്ടക്കോഴികളെ വിതരണം ചെയ്തു

മൂന്നിയൂർ : ഗ്രാമ പഞ്ചായത്ത്‌ ജനകീയസുത്രണം 2025-26 അടുക്കള മുറ്റത്തെ മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി 1265 ഗുണഭോക്താക്കൾക്കുള്ള മുട്ട കോഴി വിതരണത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം മൂന്നിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ എം സുഹറാബി നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി പി സുബൈദ, വെറ്റിനറി സർജൻ ഡോ ഷിജിൻ, ലൈവ്സ്റ്റോക് ഇൻസ്‌പെക്ടർ മാരായ അരുൺ, പ്രതിഭ, അറ്റന്റൻറ് അജിത് എന്നിവർ പങ്കെടുത്തു. ഓരോ ഗുണഭോക്താവിനും 5 മുട്ട കോഴി കുഞ്ഞുങ്ങളെ വിതരണംചെയ്തു....
Crime

ഭാര്യ കൂടെ താമസിക്കുന്നില്ല; ഭാര്യാ പിതാവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച മരുമകൻ അറസ്റ്റിൽ

ഊർങ്ങാട്ടിരി : ഭാര്യ തന്റെ വീട്ടില്‍ താമസിക്കാത്തതിന് കാരണം ഭാര്യാ പിതാവെന്ന് സംശയിച്ച്, കാറിടിപ്പിച്ച്‌ ഭാര്യ പിതാവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം. സംഭവത്തിൽ മരുമകൻ അറസ്റ്റില്‍. അരീക്കോട് ഊർങ്ങാട്ടിരി മൈത്ര സ്വദേശി അബ്ദുള്‍ സമദ് നെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച വൈകിട്ട് 3.45ഓടെ കൂറ്റമ്ബാറ രാമംക്കുത്ത് റോഡില്‍ ചേനാംപാറയിലാണ് സംഭവം. ബൈക്കില്‍ വരുകയായിരുന്ന അബ്ദുള്ളയെ മുൻ വിരോധം വെച്ച്‌ അബ്ദുള്‍ സമദ് കാർ ഇടിപ്പിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ച്‌ വീണ അബ്ദുള്ളയെ വീണ്ടും ഇടിപ്പിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. ഭാര്യ തന്റെ വീട്ടില്‍ താമസിക്കാത്തതിനു കാരണം പിതാവായ അബ്ദുള്ളയാണ് എന്ന ധാരണയാണ് അബ്ദുള്‍ സമദിൻ്റെ വിരോധത്തിനു കാരണം...
Other

കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരിയുടെ കൈവിരൽ സിങ്കിനുള്ളിൽ കുടുങ്ങി; രക്ഷകരായി കെ ഇ ടി പ്രവർത്തകർ

തെന്നല : കളിക്കുന്നതിനിടെ അബദ്ധത്തിൽ മൂന്നര വയസ്സുകാരന്റെ വിരൽ സിങ്കിൽ കുടുങ്ങി. സിവിൽ ഡിഫൻസ് അംഗങ്ങൾ രക്ഷകരായി. വാളക്കുളം സ്വദേശി നരിമടക്കൽ സക്കീറിന്റെ മൂന്നര വയസ്സുള്ള മകൾ ഇഷ്‌വ ഐറിന്റെ കൈ വിരൽ ആണ് ഉപയോഗ ശൂന്യമായ സിങ്കിന്റെ വെള്ളം ഒഴിഞ്ഞു പോകുന്ന ഭാഗത്ത് കുടുങ്ങിയത്. കരഞ്ഞു നിലവിളിച്ചു കുട്ടിയുമായി രക്ഷിതാക്കൾ വെന്നിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൈ വിരൽ വേർപെടുത്താൻ കഴിഞ്ഞില്ല. തുടർന്ന് കേരള ഫയർ &റെസ്‌ക്യു സിവിൽ ഡിഫെന്റ്സ് അഗം അഷ്‌റഫ്‌ കെ.ടി. കൊളപ്പുറവും കേരള എമർജൻസി ടീം KET അഗങ്ങൾ ആയ കെ.അനസ് , കെ.കെ. ലത്തീഫ്, മുസ്ത്ഥ, ഫൈസൽ താണിയൻ, മിൻഹാജ്, ഇസ്ഹാഖ് കാച്ചടി എന്നിവർ സ്ഥലത്തെത്തി കുട്ടിയുടെ വിരൽ കുടുങ്ങിയ സ്റ്റീൽ റിങ്ങ് നീക്കം ചെയ്തു. .ഇവരുടെ നേതൃത്വത്തിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് തിരൂരങ്ങാടി യിൽ യുവതിയുടെ കൈ വിരലിൽ കുടുങ്ങിയ മോതിരം നീക്കം ചെയ്തിരുന്നു....
Politics

കുത്തുപറമ്പ് സമരപോരാളി പുഷ്പന്റെ ഒന്നാം രക്തസാക്ഷി ദിനത്തിൽ അനുസ്മരണങ്ങൾ നടത്തി

മലപ്പുറം : കുത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പന്റെ ഒന്നാം രക്തസാക്ഷി ദിനത്തിൽ ജില്ലയിലെ 16 കേന്ദ്രങ്ങളിൽ പ്രകടനങ്ങളും അനുസ്മരണ പ്രഭാഷണങ്ങളും നടന്നു.ജില്ലാ പ്രസിഡണ്ട് പി. ഷബീർ അരീക്കോടും മഞ്ചേരിയിൽ ജില്ലാ ട്രഷറർ പി. മുനീറും സംസ്ഥാന കമ്മിറ്റി അംഗം കെ.പി അനീഷും പങ്കെടുത്തു.ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ അബ്ദുള്ളാ നവാസ് മലപ്പുറത്തും, സിപിഐഎം വേങ്ങര ഏരിയ സെക്രട്ടറി കെ. ടി അലവിക്കുട്ടി വേങ്ങരയിലും, സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി ടി. സത്യൻ എടപ്പാളും അനുസ്മരണ പ്രഭാഷണം നടത്തി. തിരൂരിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. ഗിരീഷും, പെരിന്തൽമണ്ണയിൽ പെരിന്തൽമണ്ണയിൽ എസ്എഫ്ഐ മുൻ കേന്ദ്രകമ്മിറ്റി അംഗം ഇ. അഫ്സലും, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എൻ.എം ഷഫീഖ് നിലമ്പൂരിലും, ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജിനേഷ് തിരൂരങ്ങാടിയിലും, വള്ളിക്കുന്നിൽ ഡിവൈഎഫ്ഐ...
Local news

തിരൂരങ്ങാടി മുൻസിപ്പൽ തല വായന മത്സരം നടത്തി

മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എൽ പി, യു.പി വിഭാഗം വായന മത്സരം - 2025 തിരൂരങ്ങാടി മുൻസിപ്പൽ തല മത്സരം GHS തൃക്കുളം സ്കൂളിൽ വെച്ച് നടന്നു. LP വിഭാഗത്തിൽ 1,2,3 സ്ഥാനങ്ങൾ അതുൽ മാധവ് (GLPS വെന്നിയൂർ, കപ്രാട്), റന്ന ഫാത്തിമ T (GMLPS തിരൂരങ്ങാടി), മുഹമ്മദ് റിഷാദ് PK  (GLPS തിരൂരങ്ങാടി) എന്നിവരും UP വിഭാഗത്തിൽ 1,2,3 സ്ഥാനങ്ങൾനിയ മറിയം CV (OUPS തിരൂരങ്ങാടി), ആദി കൃഷ്ണ A (GHS തൃക്കുളം), ശിവപ്രിയ K (GWUPS തൃക്കുളം) എന്നിവരും വിജയികളായി. വിജയികൾക്ക് സമ്മാനദാനവും പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. പരിപാടിയുടെ ഉത്ഘാടനം മുൻസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ: ഇഖ്‌ബാൽ കല്ലുങ്ങൽ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്സിൽ പ്രസിഡന്റ് TK അബ്ദുൽ റഷീദ് മാസ്റ്റർ ആശംസ അർപ്പിച്ചു സംസാരിച്ചു. മേഖല സമിതി കൺവീനർ ഖാലിദ് ഏലാന്തി സ്വാഗതവും താലൂക്ക് ലൈബ്രറി കൗണ...
Job

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വിവിധ ജോലി ഒഴിവുകൾ

എജ്യുക്കേഷൻ പഠനവകുപ്പിൽ അധ്യാപക നിയമനം കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിലെ 2025 - 26 അധ്യയന വർഷത്തേ എം.എഡ്. പ്രോഗ്രാമിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ഒക്ടോബർ ഏഴിന് നടക്കും. ഇംഗ്ലീഷ്, അറബി, ഉറുദു, കോമേഴ്‌സ്, മാത്തമാറ്റിക്സ് എന്നീ എജ്യുക്കേഷൻ വിഷയങ്ങളിലാണ് ഒഴിവുകൾ. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 0494 2407251. വിശദമായവി ജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ . ചെതലയം ഐ.ടി.എസ്.ആറിൽ അധ്യാപക നിയമനം വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ (ഐ.ടി.എസ്.ആർ.) 2025 - 26 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ( മാനേജ്മെന്റ് ) നിയമനത്തിന്...
Obituary

കൊടിഞ്ഞി കുടുക്കേങ്ങൾ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

തിരൂരങ്ങാടി:കൊടിഞ്ഞി എരുകുളം കുറുൽ റോഡ് സ്വദേശി കുടുക്കേങ്ങൽ കുഞ്ഞുമുഹമ്മദ് (88) അന്തരിച്ചു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നുഭാര്യ: പരേതയായ നഫീസമക്കൾ:മൊയ്തീൻകുട്ടി,നാസർ , ഹംസ,സിദ്ദീഖ്,ഷാഹുൽഹമീദ്, ഫാത്തിമ.മരുമക്കൾ: സെയ്തലവി(ചെമ്മാട്), മൈമൂനത്ത്,സൈനബ,ഫൗസിയ , അസ്മാബി, ഷെരീഫ.
Obituary

കളിയാട്ടമുക്ക് പടിഞ്ഞാറൻ കുന്നത്ത് മംഗലശ്ശേരി അപ്പായി അന്തരിച്ചു

തിരൂരങ്ങാടി : മൂന്നിയൂർ കളിയാട്ടമുക്ക് ടൗൺ കോൺഗ്രസ്സ് മുൻ പ്രസിഡന്റ് പടിഞ്ഞാറൻ കുന്നത്ത് മംഗലശ്ശേരി അപ്പായി (75) നിര്യാതനായി.ഭാര്യ: ശാന്ത,മക്കൾ : പ്രസന്ന, അനിൽകുമാർ, അഭിലാഷ്, മരുമക്കൾ : ശ്രീധരൻ ചിറക്കൽ (തൃക്കുളം), ഷിജി, റിൻഷ. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ.
Information

ആറുവരിപ്പാതയിൽ ക്യാമറ പ്രവർത്തിച്ചു തുടങ്ങി. വേഗത മാത്രമല്ല, ഗതാഗത നിയമങ്ങൾ നിരീക്ഷിക്കാനും പ്രത്യേകം ക്യാമറകൾ

വളാഞ്ചേരി : പുതിയ ആറുവരിപ്പാത റോഡ് പണി പൂർത്തിയായില്ലെങ്കിലും ദേശീയപാത 66-ല്‍ സജ്ജീകരിച്ച സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ടോള്‍പിരിവ് ആരംഭിക്കുന്നതോടെ ക്യാമറക്കണ്ണില്‍പ്പെടുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങും.അടുത്തമാസം അവസാനത്തോടെ വട്ടപ്പാറയില്‍ ടോള്‍പിരിവ് ആരംഭിക്കാനാണ് പദ്ധതി. മലപ്പുറം ജില്ലയിലെ രണ്ടു റീച്ചുകളിലായി 116 ക്യാമറകളാണ് സജ്ജീകരിച്ചിട്ടുള്ളത്. വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെയും ഇടിമുഴിക്കല്‍ മുതല്‍ വളാഞ്ചേരി വരെയും 58 വീതം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ അറുപതോളം 360 ഡിഗ്രി ക്യാമറകളാണ്. വളാഞ്ചേരി-കാപ്പിരിക്കാട് വരെ 29 ക്യാമറകള്‍ ചുറ്റുംതിരിഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന 360 ഡിഗ്രി ക്യാമറകളാണ്. ഒരോ ഒരുകിലോമീറ്ററിലും ക്യാമറകളുണ്ടാകും. കൂടാതെ ജങ്ഷനുകളിലും എന്‍ട്രി, എക്സിറ്റ് പോയിന്റുകളിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. വെട്ടിച്ചിറയിലും കു...
Accident

പേരക്കുട്ടിയെ മൈസൂർ നഴ്സിങ് കോളേജിലാക്കി മടങ്ങുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ 2 പേർ കൂടി മരിച്ചു, ഇതോടെ മരണം മൂന്നായി

വണ്ടൂർ : കുട്ടിയെ മൈസൂരിൽ നഴ്സിങ് കോളേജിലാക്കി മടങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ 2 പേർ കൂടി മരിച്ചു. ഇതോടെ മരണം മൂന്നായി. കൂരാട് വരമ്പൻ കല്ലിലുണ്ടായ കാർ അപകടത്തിൽ ചികിത്സയിലായിരുന്ന പിതാവും മകളുമാണ് മരിച്ചത്. കഴിഞ്ഞദിവസം മരിച്ച മൈമൂനയുടെ ഭർത്താവ് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദ് (66), മകൾ താഹിറ (40) എന്നിവരാണ് ഇന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പേരക്കുട്ടിയെ മൈസൂരിൽ നഴ്സിങ് കോളജിൽ ആക്കി മടങ്ങിയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ ഇന്നലെ പുലർച്ചെ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) അന്ന് തന്നെ മരിച്ചിരുന്നു. കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരിക്കേറ്റു. കുഞ്ഞിമുഹമ്മദ് ,(65), മകൾ ത്വാഹിറ (40), ത്വാഹിറയുടെ മക്കളായ അർഷാദ് (12), അസ്മൽ (12), പാണ്ടിക്കാട് സ്വദേശി ഇസ്ഹാഖ് (40), ഷിഫ്ന ഷെറിൻ (7) എന്നിവർക്കാണ് പര...
Accident

കോഹിനൂറിൽ കാർ അപകടം, ഫറോക്ക് പെരുമുഖം സ്വദേശിയായ കുട്ടി മരിച്ചു

തേഞ്ഞിപ്പലം : യൂണിവേഴ്‌സിറ്റി കോഹിനൂറിൽ കാർ അപകടം, ഒരു കുട്ടി മരിച്ചു. ഫറോക്ക് പെരുമുഖം നെല്ലൂർ റോഡ് സ്വദേശി കെ ഇർഷാദ് - നുസ്രത്ത് എന്നിവരുടെ മകൻ ഇഹ്‌സാൻ (12) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മാതാവ് നുസ്രത്ത് (38), ഹംദ ഫാത്തിമ (10), അമൻ (9), ഫറോക്ക് പേട്ട സ്വദേശികളായ മുഹമ്മദ് അഹ്ദഫ് (20), ഐസാം (7) എന്നിവർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. വാർത്തകൾ ലഭിക്കാൻ https://chat.whatsapp.com/GcGXv3Yy8BnHPrIaDJFhKQ?mode=ems_copy_t നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചാണ് അപകടം. കോഹിനൂറിൽ ലോറികൾ നിർത്തിയിടുന്ന യാർഡിന് സമീപത്താണ് അപകടം. ലോറിയിൽ ഇടിച്ച കാർ ഡിവൈഡറില ഇടിച്ചാണ് നിന്നത്. അപകടത്തിൽ ഇഹ്‌സാൻ തൽക്ഷണം മരിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. കോഹിനൂർ ഭാഗത്ത് ബന്ധുവീട്ടിലേക്ക് വന്നതാണ് എന്നാണ് അറിയുന്നത്....
Accident

കോഹിനൂറിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കുട്ടി മരിച്ചു, 3 പേർക്ക് പരിക്ക്

തേഞ്ഞിപ്പലം : യൂണിവേഴ്‌സിറ്റി കോഹിനൂറിൽ കാർ അപകടം, ഒരു കുട്ടി മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചാണ് അപകടം. ഒരു കുട്ടി തൽക്ഷണം മരിച്ചു. ആണ്കുട്ടിയാണ് മരിച്ചത്. 2 കുട്ടികൾ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ലോറികൾ നിർത്തിയിടുന്ന സ്ഥലത്തിന് സമീപമാണ് അപകടം. കഴിഞ്ഞ ദിവസം വലിയ പറമ്പ് അരീത്തോട് നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 2 ദർസ് വിദ്യാർ ഥി കൾ മരിച്ചിരുന്നു....
Information

വോട്ടര്‍ പട്ടികയിൽ ഒക്ടോബർ 14 വരെ പേര് ചേര്‍ക്കാം, അന്തിമ വോട്ടര്‍പട്ടിക അടുത്ത മാസം 25ന്

എല്ലാ വോട്ടര്‍മാര്‍ക്കും പ്രത്യേക തിരിച്ചറിയൽ നമ്പര്‍ നൽകും തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാൻ വീണ്ടും അവസരം. ഈ മാസം 29 തിങ്കളാഴ്ച മുതൽ അടുത്ത മാസം 14 വരെ അപേക്ഷ നൽകാം. എല്ലാ വോട്ടര്‍മാര്‍ക്കും പ്രത്യേക തിരിച്ചറിയൽ നമ്പര്‍ നൽകുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതിനായി കരട് പട്ടിക തിങ്കളാഴ്ച പുറത്തിറക്കും. പുതുക്കി ഈ മാസം ആദ്യം ഇറക്കിയ പട്ടികയാണ് കരട് പട്ടികയായി പ്രസിദ്ധീകരിക്കുന്നത്. ഇതിൽ 2.83 കോടിയലധികം വോട്ടര്‍മാരാണുള്ളത്. 2025 ജനുവരിന് ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാൻ ഓണ്‍ലൈനായി അപേക്ഷിക്കാം. പേര് ഒഴിവാക്കാനും സ്ഥാന മാറ്റത്തിനും അപേക്ഷ നൽകാം. ഹിയറിങ് ഉണ്ടാകും. അടുത്ത മാസം 25ന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കും. എല്ലാ വോട്ടര്‍മാര്‍ക്കും സംസ്ഥാന തെരഞ്ഞെട...
Local news

ചെറിയമുണ്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു

- ചെറിയമുണ്ടം : നവകേരളം കര്‍മ പദ്ധതി, വിദ്യാകിരണം മിഷന്‍ പദ്ധതിക്ക് കീഴില്‍ കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മിച്ച ചെറിയമുണ്ടം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. സ്‌കൂളിനായി ഏഴു കോടി രൂപ ചെലവിട്ട് സിന്തറ്റിക് ട്രാക്കും ടര്‍ഫും നിര്‍മ്മിക്കുമെന്ന് മന്ത്രി പറഞ്ഞു. ശിലാഫലക അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു. ചെറിയമുണ്ടം പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 420.67 കോടി രൂപയാണ് ചെലവഴിച്ചത്. പഞ്ചായത്തിലെ ബംഗ്ലാംകുന്ന് മീശപ്പടി റോഡ് ബി.എം. ആന്റ് ബി.സി. ചെയ്ത് ഗതാഗത യോഗ്യമാക്കാന്‍ അഞ്ചു കോടി രൂപയോളം ചെലവഴിക്കുന്നുണ്ട്. നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാവും. ചെറിയമുണ്ടം ഹെല്‍ത്ത് സെന്ററിന് രണ്ട് കോടി 50 ലക്ഷം രൂപ വകയിരുത്തി. ചെറിയമുണ്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി ഒരുകോ...
Job

ന്യൂറോ ടെക്നീഷ്യന്‍ നിയമനം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ന്യൂറോ ടെക്നീഷ്യന്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 30ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും. ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ള 45 വയസ്സ് തികയാത്തവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ഹാജരാകണം. ഫോണ്‍: 0483-2766037, 2766425....
Local news

വർഷങ്ങളായി ഓഫീസിൽ കയറിയിറങ്ങിയവർക്ക് പരിഹാരമായി തിരൂരങ്ങാടി നഗരസഭ ഫയൽ അദാലത്ത്

തിരൂരങ്ങാടി : വർഷത്തോളായി നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി ഓഫീസ് കയറിയിറങ്ങേണ്ടി വന്നവർക്ക് നഗരസഭയിൽ നടത്തിയ ഫയൽ അദാലത്ത് ആശ്വാസമായി. മിഷന്‍ 40 യുടെ ഭാഗമായി നഗരസഭയിലെ തീര്‍പ്പാകാതെ കിടന്ന ഫയലുകളില്‍ തീരുമാനം കൈക്കൊള്ളുന്നതിനായി നഗരസഭ സംഘടിപ്പിച്ച ഫയല്‍ അദാലത്തിലൂടെ ലഭിച്ച 86 ഫയലുകളില്‍ 77 ഫയലുകള്‍ തീര്‍പ്പാക്കി. 9 ഫയലുകള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി തീരുമാനിക്കുന്നതിനായി മാറ്റി വെക്കുകയുണ്ടായി. ഈ ഫയലുകളിലും ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കും.86 ഫയലുകളില്‍ 67 ഫയലുകളും ഒക്യുപെന്‍സിയുമായി ബന്ധപ്പെട്ടതായിരുന്നു. ഇതില്‍ തന്നെ 48 ഫയലുകള്‍ പി.എം.എ.വൈ-യില്‍ ഉള്‍പ്പെട്ടതുമായിരുന്നു. പല കാരണങ്ങളാല്‍ നഗരസഭയില്‍ നിന്ന് അനുമതി നല്‍കാന്‍ സാധിക്കാതെ വന്ന 5 വര്‍ഷത്തോളം പഴക്കമുള്ള ഫയലുകളും അദാലത്തില്‍ പരിഗണിക്കുകയുണ്ടായി. ഓഫീസിൽ നിരന്തരം കയറി ഇറങ്ങി മടുത്തവർക്ക് ആശ്വാസമായി ഫയൽ അദാലത്ത് പുതുതായി ചുമതല ഏറ...
Other

വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി ലീഡേഴ്സ് മീറ്റ്

വേങ്ങര : വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി ലീഡേഴ്സ് മീറ്റ്2025 സെപ്റ്റംബർ 27 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് വേങ്ങര ഇന്ദിരാജി ഭവനിൽ ചേർന്നുസംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ അധ്യക്ഷത വഹിച്ചു, സംസ്ഥാന രക്ഷാധികാരി പി പി എ ബാവ ഉദ്ഘാടനം ചെയ്തു. സൊസൈറ്റിയുടെ ഒന്നാം വാർഷികം 2025 ഡിസംബർ 01 മുതൽ 31 വരെയുള്ള കാലയളവിൽ വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചുപ്രമുഖ സാമൂഹിക ചാരിറ്റി മേഖലയിൽ സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്ന മണക്കടവൻ അയ്യൂബ് ഹാജിയെ പൊന്നാടയും മൊമെന്റോയും നൽകി യോഗത്തിൽ വച്ച് ആദരിച്ചു.അസൈനാർ ഊരകം, മുഹമ്മദ് ബാവ എ ആർ നഗർ , എൻ ടി മൈമൂന മെമ്പർ , ബിന്ദു പി കെ , ജമീല സി, ഷൗക്കത്തലി സി വി , തുടങ്ങിയവർ സംസാരിച്ചു...
Other

മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : കേരള മാപ്പിള കലാ അക്കാദമിമാനവികതകൊരു ഇശൽ സ്പർശംഎന്ന ശീർഷകത്തിൽ ഒന്നര മാസ കാലമായി നടന്നമെമ്പർഷിപ്പ് ക്യാമ്പയിൻ സമാപിച്ചു. തിരുരങ്ങാടി ചാപ്റ്റർ സംഗമം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് എ കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. മനരിക്കൽ അഷ്‌റഫ്‌ അധ്യക്ഷം വഹിച്ചു. വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും യോഗത്തിൽ അവതരിപ്പിച്ചു. ഇബ്രാഹിം ചെമ്മാട്, സഹീദ് ഗ്രാമ്പു കെ പി. നസീമ ടീച്ചർ. സു ഹ് റ കൊളപ്പുറം ചെമ്പ വഹീദ .പി കെ. റയ്‌ഹാനത്ത്, സീനത്ത് പുളികലകത്ത്, ആരിഫ വലിയാട്ട്, .കബീർ കക്കാട്, സി പി. സിദ്ധീഖ്, അഷ്‌റഫ്‌ ചെട്ടിപ്പടി, ഫൈസൽ ചെമ്മാട് എന്നിവർപ്രസംഗിച്ചു. സി പി. നസ്രുള്ള, പികെ. നിസാർ ബാബു, അഷ്‌റഫ്‌ ഓനാരി, നുഹ ഖാസിം, എം വി റഷീദ് എന്നിവർ ചേർന്നു ഗാനവിരുന്നൊരുക്കി.ഭാരവാഹികൾ പ്രസിഡന്റ് . അഷ്‌റഫ്‌ മനരിക്കൽ, ജനറൽ സെക്രട്ടറി, ഫിറോസ് ഖാൻ പരപ്പനങ്ങാടി, ട്രഷറർ യു. ഇസ്സു ഇസ്മായി...
Obituary

സംസ്ഥാന ജംഇയ്യത്തുൽ ഉലമാ സീനിയർ സെക്രട്ടറി സി.കെ.മുഹമ്മദ് അസ്ഗർ മൗലവി അന്തരിച്ചു

പെരിന്തൽമണ്ണ : കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ സീനിയർ സെക്രട്ടറിയും സംസ്ഥാന മതവിദ്യാഭ്യാസ ബോർഡ് പ്രസിഡൻ്റുമായ സി.കെ മുഹമ്മദ് അസ്ഗർ മൗലവി ( 88 ) അന്തരിച്ചു. പെരിന്തൽമണ്ണ വേങ്ങൂർ സ്വദേശിയാണ്.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽചികിത്സയിലായിരുന്നു.ബാഖവി പഠനകാലത്ത് കാന്തപുരം എ.പി അബൂബക്കർമുസ് ലിയാരുടെ സഹപാഠിയായിരുന്നു.ആറ് പതിറ്റാണ്ടിലധികമായി ചെറുകര ജുമാമസ്ജിദിൽ മുദരിസായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.സംസ്ഥാന ജം ഇയ്യത്തുൽ ഉലമാ നാല്പതംഗ മുശവറയിലെ മുതിർന്ന പ്രതിനിധിയാണ്.ജന്മനാടായ വേങ്ങൂരിലെ മഹല്ല് പ്രസിഡന്റ്, ചെറുകരഎം.ഐ.സി പ്രസിഡന്റ് , ചെറുകര മഹല്ല് മുതവല്ലി എന്നീ സ്ഥാനങ്ങളുംകൂടെ വഹിച്ചിരുന്നു,നൂറുകണക്കിന് പണ്ഡിത ശിഷ്യരുള്ള ഉസ്താദിനെ ഗ്രാൻഡ് മുദരിസ്"പട്ടം നൽകി മുമ്പ് ആദരിച്ചിരുന്നു.ഞായറാഴ്ച രാവിലെ 9 മണിക്ക് ചെറുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽഖബറടക്കും...
Obituary

ചേളാരിയിൽ ഗൃഹനാഥനെ ബാത്റൂമിൽ മരിച്ചനിലയിൽ കണ്ടെത്തി

ചേളാരി : മധ്യവയസ്‌കനെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. പാപ്പനൂർ തിക്കൻതൊടി പോക്കാട്ട് പത്മനാഭന്റെ മകൻ രാജൻ (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഡയാലിസിസ് കഴിഞ്ഞു വന്നതായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ, കോമള. മക്കൾ: ജിതിൻ, ജിഷ്ണു.
Local news

പരപ്പനങ്ങാടിയിൽ ബസ് സ്റ്റാൻഡ്: വിശദ പദ്ധതി രേഖ ഒരു മാസത്തിനകം, അടുത്ത ആഴ്ച്ച മണ്ണ് പരിശോധന തുടങ്ങും

പരപ്പനങ്ങാടി: ഒരേ സമയം അഞ്ച് മുതൽ പത്ത് വരെ ബസുകൾക്ക് പാർക്കിംഗ് സൗകര്യമുള്ള ബസ് സ്റ്റാൻഡ് പദ്ധതിയിൽ മൂന്ന് കോടിയുടെ പ്രാരംഭ നിർമ്മാണ പ്രവൃത്തിക്ക് പരപ്പനങ്ങാടി നഗരസഭയിൽ അടുത്ത ആഴ്ച്ച മണ്ണ് പരിശോധന.ഡി.പി.ആർ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട് അർബൺ ഗ്രേ ഏജൻസി സീനിയർ കൺസൾട്ടൻ്റ് എസ് കീർത്തി, ആർക്കിടെക്റ്റ് വരുൺ കൃഷ്ണ എന്നിവർ ചെവ്വാഴ്ച്ച സ്ഥലം സന്ദർശിച്ചു. പരപ്പനങ്ങാടി നഗരസഭ കെട്ടിടത്തിന് പിറകുവശത്തുള്ള മാർക്കറ്റ് ഭാഗത്ത് ബസ് സ്റ്റാൻഡ് സ്ഥാപിക്കാൻ ഒരു മാസത്തിനകം വിശദ പദ്ധതി രേഖ നഗരസഭക്ക് സമർപ്പിക്കും. ബസ് സ്റ്റാൻഡ് ബിൽഡിംഗിൽ താഴെ ഭാഗത്ത് ബങ്കുകൾ, രണ്ടാം നിലയിൽ സെമിനാർ ഹാൾ, മൂന്നാം നിലയിൽ ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള വാടക മുറികൾ എന്നിവ നിർമ്മിക്കും. പേ പാർക്കിംഗിന് പ്രത്യേകം സൗകര്യവും ഒരുക്കും. ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് തടസ്സമായിരുന്ന പരപ്പനങ്ങാടി വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചു നീക്ക...
Malappuram

ജില്ലയില്‍ ജൈവമാലിന്യ സംസ്‌കരണത്തിന് പദ്ധതി ഒരുങ്ങുന്നു: ആദ്യഘട്ടത്തില്‍ തിരൂരങ്ങാടി ഉൾപ്പെടെ അഞ്ച് തദ്ദേശസ്ഥാപനങ്ങളില്‍ നടപ്പിലാക്കും

തിരൂരങ്ങാടി :മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ അജൈവമാലിന്യങ്ങളോടൊപ്പം തന്നെ ജൈവ മാലിന്യ സംസ്‌കരണം ആരംഭിക്കുന്നതിനുള്ള പദ്ധതി തയ്യാറായി. പ്രാരംഭ പദ്ധതിയായി ജില്ലയിലെ അഞ്ച് തദ്ദേശസ്ഥാപനങ്ങളില്‍ പദ്ധതി നടപ്പാക്കുന്നതിന് ജില്ലാതല മാലിന്യമുക്ത നവകേരളം ക്യാംപയിന്‍ സെക്രട്ടറിയേറ്റ് അവലോകനയോഗത്തില്‍ തീരുമാനമായി. ആദ്യഘട്ടമെന്ന നിലയില്‍ പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂരങ്ങാടി നഗരസഭകളിലും തിരുവാലി, പുറത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലുമായി പദ്ധതി നടപ്പിലാക്കും. ജനുവരിയോടെ ജില്ലയിലെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പരമാവധി ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും അതിന് കഴിയാത്തത് ശേഖരിച്ച് തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളില്‍ എത്തിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ...
Crime

31 വർഷത്തിന് ശേഷം പൂർവവിദ്യാർത്ഥി സംഗമത്തിൽ പരിചയം പുതുക്കിയ പൂർവ വിദ്യാർത്ഥി അധ്യാപികയുടെ 21 പവനും 27 ലക്ഷവും തട്ടിയെടുത്തു

പരപ്പനങ്ങാടി : 31 വർഷത്തിനുശേഷം നടന്ന പൂർവവിദ്യാർഥി സംഗമത്തിനെത്തി പരിചയം പുതുക്കിയയാൾ അധ്യാപികയുടെ 21 പവൻ സ്വർണ്ണവും 27.5 ലക്ഷം രൂപയും തട്ടി മുങ്ങി. ഒളിച്ചു താമസിക്കുകയായിരുന്ന ശിഷ്യനെയും ഭാര്യയെയും കർണാടക യിൽ നിന്ന് പൊക്കി പോലീസ്. ചെറിയമുണ്ടം തലക്കടത്തൂർ സ്വദേശി നീലിയത്ത് വേർക്കൽ ഫിറോസ് (51), ഭാര്യ റംലത്ത് എന്ന മാളു (45) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരും സംഘവും പിടികൂടിയത്. 1988-90 കാലത്ത് തലക്കടത്തൂർ സ്കൂളിൽ തന്നെ പഠിപ്പിച്ച പരപ്പനങ്ങാടി നെടുവ സ്വദേശിയായ അധ്യാപികയെയാണ് തട്ടിപ്പി നിരയാക്കിയത്. പൂർവവിദ്യാർഥി സംഗമത്തിൽ പരിചയം പുതുക്കിയശേഷം ഇയാൾ അധ്യാപികയുടെ സ്നേഹം പിടിച്ചു പറ്റി. നിരന്തരം വീട്ടിൽ സന്ദർശനം നടത്തി സൗഹൃദം നിലനിർത്തി. പിന്നീട് ഭാര്യയുമൊത്ത് അധ്യാപികയുടെ വീട്ടിലെത്തി സ്വർണ വുമായി ബന്ധപ്പെട്ടുള്ള ബിസിനസ് തുടങ്ങുന്നതിനായി പണം ആവശ്യപ്പെട്ടു...
error: Content is protected !!