Sunday, March 22

Author: tirurangaditoday

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ പോലീസ് സ്റ്റേഷനുകളിൽ പോകേണ്ട
Information, Other

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ പോലീസ് സ്റ്റേഷനുകളിൽ പോകേണ്ട

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ പോലീസ് സ്റ്റേഷനുകളിൽ പോകേണ്ടതില്ല. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ 'പോൽ ആപ്പ് ' വഴിയോ 'തുണ' വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി ആദ്യം പോൽ ആപ്പ് നിങ്ങളുടെ ഫോണിലേക്ക് ഡൌൺലോഡ് ചെയ്തശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. തുടർന്ന് ആപ്പിലെ Mike Sanction Registration എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ചു നൽകുക. അപേക്ഷകന്റെ വിവരങ്ങൾ, മൈക്ക് ഓപ്പറേറ്ററുടെ ലൈസൻസ്, തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ആണെങ്കിൽ റിട്ടേണിങ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, വാഹനത്തിനാണെങ്കിൽ റൂട്ട്, വാഹനത്തിന്റെ വിവരങ്ങൾ തുടങ്ങിയ ഡോക്യൂമെന്റുകൾ അപ്‌ലോഡ് ചെയ്യുക. സാധാരണ ആവശ്യങ്ങൾക്ക് 660 രൂപയും വാഹനത്തിൽ ഉച്ചഭാഷിണി ഘടിപ്പിക്കുന്നതിനാണെങ്കിൽ 1115 രൂപയും ഫീസ് അടക്കേണ്ടതായുണ്ട്. ഓൺലൈൻ ആയി ഫീസ് അടക്കാവുന്നതാണ്. തുണ വെബ്സൈറ്റ് വഴ...
Kerala, Other

വളര്‍ത്തു പോത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

തൃശൂര്‍ : വളര്‍ത്തു പോത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. ചാലക്കുടി കുറ്റിച്ചിറയില്‍ സ്വദേശി ഷാജു (56) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. പാടത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ അഴിക്കുന്നതിനിടെയില്‍ ഷാജുവിനെ അക്രമിക്കുകയായുരുന്നു. അക്രമത്തില്‍ പരുക്കേറ്റ ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Kerala, Malappuram, Other

ബിയ്യം കായൽ ജലോത്സവം; ജൂനിയർ കായൽ കുതിരയും പറക്കുംകുതിരയും ജലരാജാക്കൻമാർ

ആവേശപ്പെരുമഴയുടെ കൊടുമുടിയില്‍ തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച പോരാട്ടത്തിന് ഒടുവിൽ ബിയ്യം കായൽ ജലോത്സവത്തിൽ മേജർ വിഭാഗത്തിൽ പറക്കുംകുതിരയും മൈനർ വിഭാഗത്തിൽ ജൂനിയർ കായൽ കുതിര ജലരാജാക്കൻമാരായി. മേജർ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് കായൽകുതിരയും,കടവനാടൻ മൂന്നാം സ്ഥാനത്തുമെത്തി. മൈനർ വിഭാഗത്തിൽ പുളിക്കകടവനും രണ്ടാ സ്ഥാനത്തുംസൂപ്പർ ജറ്റ് മുന്നാം സ്ഥാനത്തുമെത്തി. മൈനർ ബി വിഭാഗത്തിൽ നടന്ന മത്സരത്തിൽ പടകൊമ്പൻ ഒന്നാം സ്ഥാനവും ജൂനിയർ കായൽ കുതിര രണ്ടാം സ്ഥാനവും നേടി. ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിലാക്കിയാണ് ബിയ്യം കായലിൽ ജലരാജാവിനായുള്ള മത്സരം ആരംഭിച്ചത്. 12 മേജര്‍ വള്ളങ്ങളും 17 മൈനര്‍ വള്ളങ്ങളുമുൾപ്പെടെ 29 വള്ളങ്ങളാണ് ജലമേളയില്‍ പങ്കെടുത്തത്. കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ജലോത്സവം ഉദ്ഘാടനം ചെയ്തു. പി.നന്ദകുമാർ എം.എൽ.എ. അധ്യക്ഷനായി. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ...
Other

എസ്കെഎസ്എസ്എഫ് 35- ാം വാര്‍ഷികം ബാലാരവം സംസ്ഥാനതല ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ‘സത്യം,സ്വത്വം,സമര്‍പ്പണം’ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് മുപ്പത്തി അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി യൂണിറ്റ് തലങ്ങളില്‍ നടക്കുന്ന ബാലാരവം പ്രോഗ്രാമിന്റെ സംസ്ഥാന തല ഉഘാടനം മഞ്ചേരി പട്ടര്‍കുളത്ത് വെച്ച് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് എന്‍.ടി അബദുല്‍ സത്താര്‍ പതാക ഉയര്‍ത്തി. കേരള സര്‍ക്കാറിന്റെ ഉജ്ജ്വല ബാല്യം അവാര്‍ഡ് ജേതാവ് ആസിം വെളിമണ്ണ മുഖ്യാതിഥി ആയി.. ട്രഷറര്‍ സയ്യിദ് ഫഖ്രുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി അധ്യക്ഷത വഹിച്ചു. അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ഡോ.അബ്ദുല്‍ ഖയ്യൂം, അഷ്‌റഫ് മലയില്‍, അഷ്‌റഫ് അണ്ടോണ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ആശിഖ് കുഴിപ്പുറം,പാണക്കാട് സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്‍ ഫാറൂഖ് ഫൈസി മണിമൂളി, ആര്‍.വി അബൂബക്കര്‍ യമാനി, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഖാദര്‍ ഹുദവി...
Kerala, Local news, Malappuram, Other

മമ്പുറം തടത്തില്‍ കോളനി അങ്കണവാടി ഇനി സ്വന്തമായ കെട്ടിടത്തിലേക്ക്

തിരൂരങ്ങാടി : അബ്ദു റഹ്‌മാന്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറം പ്രദേശത്തുക്കരുടെ ഏറെ നാളത്തെ ആഗ്രഹവും ആവശ്യവുമായിരുന്ന മമ്പുറം പത്തൊമ്പതാം വാര്‍ഡ് തടത്തില്‍ കോളനി അങ്കണവാടി ഇനി സ്വന്തമായ കെട്ടിടത്തിലേക്ക്. അങ്കണവാടി ബ്ലോക്ക് തലകെട്ടിട നിര്‍മ്മാണോദ്ഘാടനം കുഞ്ഞാലിക്കുട്ടി എംഎല്‍എ നിര്‍വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും അങ്കണവാടി കമ്മിറ്റി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു....
Kerala, Local news, Malappuram

മതത്തിന്റെ വിശുദ്ധിയെ കാത്തുസൂക്ഷിക്കുക. ഇ സുലൈമാന്‍ മുസ്ലിയാര്‍

തിരൂരങ്ങാടി: മതത്തിന്റെ വിശുദ്ധിയെ വിശ്വാസി സമൂഹം കാത്ത് സൂക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര്‍. മതാചാരങ്ങളെ പരസ്പരം കൂട്ടിക്കലര്‍ത്തിക്കൂട ഓരോ മതത്തിനും അവരുടെതായ ആചാരങ്ങളുണ്ട്. മതത്തിനകത്ത് നിന്ന് എല്ലാവരെയും ഉള്‍കൊള്ളാനാകണമെന്നും സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ നടക്കുന്ന കുണ്ടൂര്‍ ഉസ്താദ് 18 -ാം ഉറൂസ് മുബാറക്കിന്റെ ഭാഗമായി എസ് ജെ എം വെസ്റ്റ്, ഈസ്റ്റ് സംയുക്ത നേതാക്കള്‍ക്കായി സംഘടിപ്പിച്ച 'ഗുരുസവിധത്തില്‍ ഒത്തിരി നേരം ' സംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി കൊണ്ട് അദ്ദേഹം പറഞ്ഞു. കുണ്ടൂര്‍ ഖാദിര്‍ മുസ്ലിയാര്‍ നിസ്വാര്‍ഥ ജീവിതത്തിന്റെ വിശുദ്ധ മാതൃകയായിരുന്നു ഇസ്ലാമിക ജീവിതരീതിയെ ക്രിയാത്മകമായി പ്രയോഗിച്ച കുണ്ടൂര്‍ ഉസ്താദ് എല്ലാവര്‍ക്കും മാതൃകയായിരുന്നു. ജീവകാരുണ്യ സേവന വൈജ്ഞാനിക ആരാധന മേഖലയിലെല്ലാം ഉസ്താദ് മഹത്തായ മാതൃകയായിരുന്നു എന്നും അദ്ദേഹം പറഞ...
Kerala, Local news, Malappuram, Other

അസ്ഥിരോഗ, വാത ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

വേങ്ങര : വേങ്ങര അല്‍സലാമ ഹോസ്പിറ്റലിന്റെ സഹായത്തോടെ പരപ്പില്‍പാറ യുവജന സംഘം സൗജന്യ അസ്ഥിരോഗ, വാത ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. പരപ്പില്‍ പാറ ചെള്ളിത്തൊടു മദ്രസ്സയില്‍ വെച്ച് നടന്ന ക്യാമ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഡോ: ജോവിന്‍ ജോസ് , ഡോ ഹിഷാം അബൂബക്കര്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സിനും പരിശോധനക്കും നേതൃത്വം നല്‍കി. വേങ്ങര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുറുക്കന്‍ മുഹമ്മദ്, പാറയില്‍ അസ്യ മുഹമ്മദ്, എ.കെ. എ നസീര്‍ ,ക്ലബ്ബ് പ്രസിഡന്റ് സഹീര്‍ അബ്ബാസ് നടക്കല്‍, ഹോസ്പ്പിറ്റല്‍ പി.ആര്‍ ഒ ബീരാന്‍ , മിസ്ഹാബ്, എന്‍ വൈ കെ വളണ്ടിയര്‍ അസ്ലം, സിദ്ധീഖ് നരിക്കോടന്‍, അസീസ് കൈപ്രന്‍, ശിഹാബ് ചെള്ളി, മുഹ്യദ്ധീന്‍ കീരി എന്നിവര്‍ പ്രസംഗിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പില്‍ 120 രോഗികള്‍ പങ്കെടുത്തു. ക്ലബ്ബ് ഭാരവാഹികളും അംഗങ്ങളുമായ സമദ് കുറുക്കന...
Kerala, Other

പിതാവിനൊപ്പം കുളിക്കാന്‍ എത്തിയ മൂന്ന് സഹോദരിമാര്‍ മുങ്ങിമരിച്ചു

പാലക്കാട് : മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് മൂന്ന് സഹോദരിമാര്‍ മുങ്ങി മരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തില്‍ പിതാവിനൊപ്പം കുളിക്കാന്‍ ഇറങ്ങിയവരാണ് മരിച്ചത്. റംഷീന (23) നാഷിദ (26) റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം നടന്നത്. പിതാവിനൊപ്പം കുളത്തിലേക്ക് എത്തിയതായിരുന്നു ഇവര്‍. പിതാവ് അലക്കുന്നതിനിടെ കുറച്ച് മാറി വെള്ളത്തില്‍ ഇറങ്ങിയതായിരുന്നു മൂവരും. കുളിക്കുന്നതിനിടെ ഒരാള്‍ വെള്ളത്തില്‍ മുങ്ങിത്താണു. ഇയാളെ രക്ഷിക്കാനായി മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് ചാടി. ഇതോടെ മൂന്ന് പേരും അപകടത്തില്‍ പെട്ടു. വിവാഹിതരായ റമീഷയും നിഷിതയും ഓണാവധിക്ക് വിരുന്ന് വന്നതാണ്. അപകടത്തില്‍ പെട്ട യുവതികളുടെ നിലവിളികേട്ട് എത്തിയ അതിഥി തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മണ്ണാര്‍ക്കാട്ടെ സ്വകാര...
Kerala, Other

സംസ്ഥാനത്ത് മദ്യ വില്പനയില്‍ റെക്കോര്‍ഡ് ; കുടിച്ച് തീര്‍ത്തത് 665 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് കുടിച്ച് തീര്‍ത്തത് 665 കോടി രൂപയുടെ മദ്യം. ഓണക്കാലത്ത് എട്ട് ദിവസത്തെ വരുമാനമാണിത്. കഴിഞ്ഞവര്‍ഷം ഇത് 624 കോടി രൂപയായിരുന്നു. 41 കോടി രൂപയാണ് എട്ട് ദിവസം കൊണ്ട് ഉണ്ടായത്. കഴിഞ്ഞ തവണ 700 കോടി രൂപയാണ് മദ്യവില്‍പനയിലൂടെ ലഭിച്ചത്. ഇക്കൊല്ലം പത്ത് ദിവസം കൊണ്ട് 770 കോടി രൂപയുടെ മദ്യവില്‍പനയാണ് ബെവ്കോ ലക്ഷ്യമിടുന്നത്. ഉത്രാട ദിനത്തില്‍ ബെവ്കോയിലൂടെ വിറ്റത് 116.2 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം 112 കോടിയുടെ മദ്യവില്‍പനയായിരുന്നു നടന്നത്. ഇക്കുറി നാലു കോടിയുടെ അധിക വില്പനയാണ് ഒരു ദിവസം മാത്രമുണ്ടായത്. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയിലെ ഔട്ട്ലെറ്റില്‍ വിറ്റത്. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട് ലെറ്റാണ്. 1.01 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിറ്റത്. ഏറ്റവും കുറവ് വില്‍പന നടന്നത് ചിന്നക്കനാല...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണം; അന്വേഷണ സംഘം ശാസ്ത്രീയ തെളിവ് ശേഖരണം പൂര്‍ത്തിയാക്കി

താനൂര്‍ : താനൂര്‍ കസ്റ്റഡി മരണത്തില്‍ അന്വേഷണ സംഘം ശാസ്ത്രീയ തെളിവ് ശേഖരണം പൂര്‍ത്തിയാക്കി. സിസിടിവി ദൃശ്യങ്ങള്‍, ടവര്‍ ലൊക്കേഷനുകള്‍, സിഡിആര്‍ എന്നിവയും ശേഖരിച്ചിട്ടുണ്ട്. കേസ് ഡയറി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ ഹാജരാക്കും. ഹൈക്കോടതി നിലപാട് അറിഞ്ഞ ശേഷം മാത്രമാകും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കുക. സെപ്റ്റംബര്‍ 7 നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്. കേസില്‍ എസ്പിക്ക് കീഴിലെ ഡാന്‍സാഫ് ഉദ്യോഗസ്ഥരായ നാല് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ എസ്സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യൂ, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്....
Kerala, Other

മദ്യപാനത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കിടയില്‍ തര്‍ക്കം; യുവാവ് കുത്തേറ്റു മരിച്ചു

കോട്ടയം : മദ്യപാനത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. കോട്ടയം നീണ്ടൂരിലാണ് സംഭവം. നീണ്ടൂര്‍ സ്വദേശി അശ്വിന്‍ നാരായണനാണ് (23) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. സംഘര്‍ഷത്തില്‍ മറ്റൊരു യുവാവിനും കുത്തേറ്റു. പരുക്കേറ്റ അനന്ദു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്നലെ തിരുവോണത്തിന്റെ ആഘോഷങ്ങള്‍ക്കുശേഷം യുവാക്കള്‍ ചേര്‍ന്ന് മദ്യപിച്ചിരുന്നതായും ഇതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല...
Local news

തിരുവോണ നാളിൽ താലൂക്ക് ഹോസ്പിറ്റലിൽ പൊതിച്ചോറ് വിതരണം ചെയ്ത് ഡി വൈ എഫ് ഐ

തിരൂരങ്ങാടി : തിരുവോണ നാളിൽ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും _ഡി വൈ എഫ് ഐ ഹൃദയ പൂർവ്വം ഉച്ചഭക്ഷണ വിതരണ പദ്ധതി ശ്രദ്ധേയമായി. ഡി വൈ എഫ് ഐ എ ആർ നഗർ അരീത്തോട് യൂണിറ്റ് പ്രവർത്തകരാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. ഭക്ഷണത്തോടൊപ്പം പായസ വിതരണവും നടത്തി. ഡി വൈ എഫ് ഐ അരീത്തോട് യൂണിറ്റ് സെക്രട്ടറി ജുനൈദ് എൻ പി, പ്രസിഡന്റ് അഫ്‌സൽ എൻ പി, സി പി ഐ എം അരീത്തോട് ബ്രാഞ്ച് സെക്രട്ടറി മനോജ് കെ, സഫ്വാൻ, നൗഫൽ,ഫവാസ്,സമീർ ബാബു,കുഞ്ഞാലൻ, അയ്യൂബ്,നൗഷാദ്,ദിൽഷാദ്, സാദിഖ്, സക്കീർ,മുസമ്മിൽ,സൈദു, എ ആർ നഗർ മേഖല കമ്മിറ്റി അംഗങ്ങളായ മുരളി,സിജിത്, എന്നിവർ നേതൃത്വം നൽകി....
Kerala, Other

സ്കൂൾ കുട്ടികൾക്ക് ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന് നിവിൻ പോളി ; പരിഗണിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം : സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന നടന്‍ നിവിന്‍ പോളിയുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞദിവസം നെടുമങ്ങാട് ഓണാഘോഷ പരിപാടിയില്‍ വച്ച് നിവിന്‍ പോളിയെ കണ്ടിരുന്നു. സംസാരത്തിനിടെയാണ് ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന ആവശ്യം നിവിന്‍ ഉന്നയിച്ചതെന്നും അക്കാര്യം പരിഗണിക്കാമെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നെന്നും ശിവന്‍കുട്ടി പറഞ്ഞു. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന്‌ നിവിനെ അറിയിച്ചു.ഓണാശംസകൾ നേർന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. വി ശിവൻകുട്ടിയുടെ ഫേസ്ബുക് കുറിപ്പ് കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിൻ പോളിയെ കണ്ടത്. സംസാരിച്ചപ്പോൾ നിവിൻ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റർവെൽ സമയം ക...
Kerala, Local news, Malappuram, Other

വിവേചനമില്ലാതെ ജീവകാരുണ്യ പ്രവത്തനങ്ങളില്‍ പങ്കാളികളാവുക ; മുനവ്വറലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി : സമൂഹത്തില്‍ അവശത അനുഭവിക്കുന്ന നിരാലംബരെ കാരുണ്യ ഹസ്തം നല്‍കി ചേര്‍ത്ത് പിടിച്ച് സഹായിക്കാന്‍ സമൂഹം മുന്നിട്ടിറങ്ങണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി തങ്ങള്‍ ആഹ്വാനം ചെയ്തു. പുകയൂര്‍ കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പുറത്തിറക്കിയ ആംബുലന്‍സ് സമര്‍പ്പണ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗങ്ങള്‍ കൊണ്ട് യാതനയനുഭവിക്കുന്നവരെ ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ മതില്‍ കെട്ടുകള്‍ സൃഷ്ടിച്ച് വിവേചനം കാണിക്കാതെ മനുഷ്യ ജീവന്റെ വിലയറിഞ്ഞു ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യ നന്മക്ക് വേണ്ടി ധാര്‍മ്മികതയിലൂന്നിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം കൊടുക്കുന്ന പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ സമൂഹം മുന്നോട്ട് വരേണ്ടത് കാലഘട്ടതിന്റെ ആവശ്യമാണെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. ...
Information

കേരള മാപ്പിള കലാ അക്കാദമി വേങ്ങര ചാപ്റ്റർ നിലവിൽ വന്നു

കേരള മാപ്പിള കലാ അക്കാദമി വേങ്ങര ചാപ്റ്റർ നിലവിൽ വന്നു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എ കെ മുസ്തഫ തിരൂരങ്ങാടി തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികൾ പ്രസിഡണ്ട്ഇ കെ സുബൈർ മാസ്റ്റർ ജനറൽ സെക്രട്ടറിനാസർ വേങ്ങര ട്രഷറർബഷീർ പുല്ലമ്പലവൻ രക്ഷാധികാരികൾ 1.പി.എ ബി അച്ചനമ്പലം,2.പി.അസീസ് ഹാജി,3.മൊയ്തീൻ കുട്ടി മാസ്റ്റർ ഇരിങ്ങല്ലൂർ,4.കാട്ടു മൊയ്തീൻ. വൈസ് പ്രസിഡൻ്റ്മാർ1.എം.കെ റസാഖ്,2.യൂസുഫലി വലിയോറ,3.നൗഷാദ് വടക്കൻ,4.മീരാൻ വേങ്ങര5.കുഞ്ഞിമൊയ്തീൻ ചേറൂർ,6.കെ.എം നിസാർ ജോയിൻ്റ് സെക്രട്ടറിമാർ1.നെടുമ്പള്ളി സൈദു,2.യു. സുലൈമാൻ മാസ്റ്റർ,3.ഇ.കെ സൈദുബിൻ,4.പുള്ളാട്ട് ബാവ,5.പി.മുഹമ്മദ് ഹനീഫ,6.ഹംസ കുറ്റൂർ...
Information

കെഎസ്‌ഇബി ക്യാഷ് കൗണ്ടറുകള്‍ നാളെ പ്രവര്‍ത്തിക്കും

കെ എസ് ഇ ബിയുടെ ക്യാഷ് കൗണ്ടറുകള്‍ ഓഗസ്റ്റ് 30ന് പ്രവര്‍ത്തിക്കുമെന്ന് അറിയിപ്പ്. തുടര്‍ച്ചയായ അവധികള്‍ക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസത്തില്‍ ക്യാഷ് കൗണ്ടറുകളില്‍ ഉണ്ടാകുന്ന അഭൂതപൂര്‍വ്വമായ തിരക്ക് മൂലം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഓഗസ്റ്റ് 30ന് രാവിലെ ഒന്‍ പത് മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ എല്ലാ സെക്ഷൻ ഓഫീസുകളിലേയും ക്യാഷ് കൗണ്ടറുകള്‍ തുറക്കുമെന്ന് പബ്ളിക് റിലേഷൻസ് ഓഫീസറുടെ ചുമതലയുള്ള ചീഫ് പേഴ്സണല്‍ ഓഫീസര്‍ അറിയിച്ചു. എന്നാല്‍ സംസ്ഥാനത്തെ റേഷൻ കടകള്‍ തിരുവോണം മുതല്‍ മൂന്ന് ദിവസം തുറക്കില്ല. തിരുവോണ ദിവസമായ ഓഗസ്റ്റ് 29 മുതല്‍ 31 വരെ കടകള്‍ക്ക് അവധിയായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ - പൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കി....
Information

അനധികൃത ഖനനം ; പത്ത് വാഹനങ്ങൾ പിടികൂടി

മലപ്പുറം : അനധികൃതമായി ഖനനം ചെയ്തതിന് പത്ത് വാഹനങ്ങള്‍ പിടികൂടി. ഒരു മണ്ണു മാന്ത്രി യന്ത്രവും ഒമ്പത് ടിപ്പര്‍ ലോറികളുമാണ് റവന്യൂ അധികൃതര്‍ പിടികൂടിയത്. മലപ്പുറം മേല്‍മുറിയിലെ ചെങ്കല്‍ ക്വാറിയില്‍ നിന്നുമാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. നേരത്തെ അവധി ദിവസങ്ങളിൽ നടത്തുന്ന അനധികൃത ഖനനത്തിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധനയും വാഹനങ്ങൾ പിടിച്ചെടുത്തതും. പരിശോധനക്ക് റവന്യൂ ഉദ്യോഗസ്ഥരായ കുഞ്ഞുമുഹമ്മദ്, അൻവര്‍ ഷക്കീല്‍, ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി....
Information

കരിപ്പൂർ വിമാനത്താവളത്തിൽ 44 കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 44 കോടി രൂപ വിലമതിക്കുന്ന കൊക്കയിനും ഹെറോയിനുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയിൽ. രാജീവ് കുമാർ എന്നായാളാണ് ഡി.ആർ.ഐയുടെ പിടിയിലായത്. ഇയാളിൽ നിന്ന് 3490 ഗ്രാം കൊക്കയിൻ, 1296 ഗ്രാം ഹെറോയിൻ എന്നിവ കണ്ടെടുത്തു. മലപ്പുറം, കോഴിക്കോട് ഭാഗത്ത് വിൽപ്പന നടത്താനായാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ തന്നെ ഇയാളിൽ നിന്നും മയക്കുമരുന്ന് വാങ്ങാൻ എത്തിയവരെ കുറിച്ചും അന്വേഷണം നടത്തുകയാണ്. വിശദവിവരങ്ങൾ ലഭിക്കുന്നതിനായി രാജീവ് കുമാറിന്റെ യാത്ര രേഖകളും അധികൃതർ പരിശോധിക്കുകയാണ്. നെയ്‌റോബിയിൽ നിന്നും കരിപ്പൂരിൽ ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ എത്തിയത്. ഡിആർഐ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു....
Education

പി.എസ്.സി പരിശീലനം ആരംഭിച്ചു

തിരൂരങ്ങാടി : യൂണിറ്റി ഫൗണ്ടേഷൻ, തിരൂരങ്ങാടി യതീംഖാന പൂർവ്വ വിദ്യാർത്ഥി സംഘടന, എം.എസ്.എസ് യൂത്ത് വിംഗ് എന്നീ സംഘടനകൾ ചേർന്ന് പി.എസ്.സി പരിശീലനം ആരംഭിച്ചു. പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം തഹസിൽദാർ പി.ഒ. സാദിഖ് നിർവ്വഹിച്ചു. അബ്ദുൽ അമർ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി യതീംഖാനയിലെയും പരിസര പ്രദേശങ്ങളിലെയും ഉദ്യോഗാർത്ഥികളെ സർക്കാർ സിവിൽ സർവീസിലേക്ക് എത്തിക്കുകയാണ് സംഘടനകളുടെ പ്രധാനമായ ലക്ഷ്യം. അടുത്ത സെപ്തംബർ 10 ന് ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഇനിയും പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രശസ്ത മോട്ടിവേഷൻ ടൈനർ മജീദ് മൂത്തേടത്ത് ക്ലാസ്സെടുത്തു. 100 ൽ പരം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. കൗൺസിലർ സി.പി. ഹബീബ,സി.എച്ച് ഖലീൽ, പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി,സി.എച്ച് ഇസ്മായീൽ, ഇ.വി ഷാഫി ഹാജി, പി.വി. ഹുസൈൻ, താപ്പി റഹ്മത്തുള്ള, പി.എം വദൂദ്,ഡോ: ജസീൽ, ഇസ്ഹാഖ് വെന്നിയൂർ എന്നിവർ പ്രസംഗിച്ചു. മുനീർ താനാളൂർ, സുബൈർ ക...
Obituary

മൂന്നിയൂർ സ്വദേശിനിയായ ടി ടി സി വിദ്യാർഥിനി അന്തരിച്ചു

മൂന്നിയൂർ: ടി ടി സി വിദ്യാർത്ഥി നി അന്തരിച്ചു. കുന്നത്ത് പറമ്പ് നെടുംപറമ്പിലെ പൊട്ടത്ത് സലീമിന്റെ പുത്രിയും തിരൂരങ്ങാടി SSMO ടി ടി ഐ രണ്ടാം വർഷ ടി.ടി.സി. വിദ്യാർത്ഥിനിയുമായ നാജിയ ഷെറിൻ ( 19 ) ആണ് മരിച്ചത്. മാതാവ് സമീറ. സഹോദരിമാർ ഫാത്തിമ ഫർഹ, ലിയ.
Information, Kerala, Other

വാഹനത്തിലെ ഇന്‍ഡിക്കേറ്റര്‍ എപ്പോഴൊക്കെ എങ്ങനെയൊക്കെ ഇടണം, ഇടാന്‍ പാടില്ല ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വാഹനത്തിലെ ഇന്‍ഡിക്കേറ്റര്‍ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റര്‍ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാന്‍ പാടില്ല തുടങ്ങി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ മോട്ടോര്‍വാഹന നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. നമ്മള്‍ വാഹനം വളയ്ക്കാനോ തിരിക്കാനോ പോകുകയാണെന്ന് മുന്നില്‍ നിന്നും പിന്നില്‍ നിന്നും വരുന്നവരെ അറിയിക്കാനുള്ള ഉപാധിയാണ് ഇന്‍ഡിക്കേറ്ററുകള്‍. നേരത്തെ ഹാന്‍ഡ് സിഗ്‌നലുകള്‍ ഉപയോഗിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ അതുപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇടം വലം നോക്കാതെ സ്വന്തം സൗകര്യത്തിന് വാഹനം തിരിക്കുന്നവര്‍ ഉണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. കൂടാതെ വാഹനം തിരിച്ചതിന് ശേഷം മാത്രം ഇന്‍ഡിക്കേറ്റര്‍ ഇടുന്നവരുമുണ്ട്. ഇനി ചില കൂട്ടരുണ്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടു മാത്രമേ വാഹനമോടിക്കൂ. നേരെയാണ് പോകുന്നതെങ്കിലും വെറുതെ ഇന്‍ഡിക്കേറ്റര്‍ ഇട്ടിരിക്കും. തിരിയുന്നതിന് തൊട്ടുമുമ്പല്ല ഇന്‍ഡികേറ്റര്‍...
Other

അടുത്തുള്ള പോലീസ് സ്റ്റേഷൻ ഏതെന്നറിയണോ?

നിങ്ങൾ നിൽക്കുന്നത് ഏതു സ്റ്റേഷൻ പരിധിയിൽ ആണെന്നും നിങ്ങൾക്ക് സമീപമുള്ള പോലീസ് സ്റ്റേഷൻ ഏതാണെന്നും അറിയാൻ ഇനി കൺഫ്യൂഷൻ വേണ്ട. കേരള പോലീസിന്റെ പോൽ ആപ്പിലൂടെ ഇതറിയാൻ സാധിക്കും. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്‌ത്‌ ഈ സേവനം പ്രയോജനപ്പെടുത്താം. ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്ട്രേഷൻ ചെയ്യുക. അതിനുശേഷം Nearest police station ഓപ്ഷനിൽ നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷൻ ഏതാണെന്ന് അറിയാവുന്നതാണ്. അതുപോലെതന്നെ ആ സ്ഥലം ഏത് സ്റ്റേഷൻ പരിധിയിൽ ആണെന്ന് Jurisdiction Police Station ഓപ്ഷൻ മുഖാന്തരം മനസ്സിലാക്കാവുന്നതാണ്. സ്റ്റേഷൻ പരിധി തിരിച്ചറിഞ്ഞു വേഗത്തിൽ പരാതി സമർപ്പിക്കുന്നതിനും പോലീസിന്റെ സഹായം ലഭിക്കുന്നതിനും ആപ്പിലെ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ് ....
Kerala, Other

ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് ബെവ്‌കോ ഔട്ട് ലെറ്റ് വഴി വിറ്റത് 116 കോടിയുടെ മദ്യം

തിരുവനന്തപുരം: കേരളത്തില്‍ ഉത്രാട ദിനത്തില്‍ ബെവ്‌കോ ഔട്ട് ലെറ്റ് വഴി വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷം 112 കോടിയുടെ മദ്യവില്‍പനയായിരുന്നു നടന്നത്. ഇക്കുറി നാലു കോടിയുടെ അധിക വില്പനയാണ് ഉണ്ടായിരിക്കുന്നത്. ഇരിങ്ങാലക്കുട ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 1.06 കോടി രൂപയുടെ മദ്യം ഇവിടെ മാത്രം വിറ്റഴിച്ചു. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട് ലെറ്റാണ്. 1.01 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിറ്റത്. ബെവ്‌കോയുടെ സംസ്ഥാനത്തെ 4 ഔട്ട്ലെറ്റുകളിലെ വില്‍പന ഒരു കോടി കവിഞ്ഞു. ചേര്‍ത്തല കോര്‍ട്ട് ജങ്ഷന്‍, പയ്യന്നൂര്‍, തിരുവനന്തപുരം പവര്‍ഹൗസ് റോഡ് എന്നിവിടങ്ങളിലെ ഔട്ട് ലെറ്റുകളിലും വന്‍ വില്‍പന ഉണ്ടായി. അന്തിമ വിറ്റുവരവ് കണക്ക് വരുമ്പോള്‍ , വില്‍പ്പന വരുമാനത്തില്‍ മാറ്റമുണ്ടാകുമെന്ന് ബെവ്കൊ എംഡി അറിയിച്ചു. വില്‍പ്പന ഇനിയും ഉയരുമെന്നാണ് ബെവ്കോ എംഡി പറയുന്നത്....
Kerala, Local news, Malappuram, Other

പി.എസ്.സി പരിശീലനം ആരംഭിച്ചു

തിരൂരങ്ങാടി : യൂണിറ്റി ഫൗണ്ടേഷൻ, തിരൂരങ്ങാടി യതീംഖാന പൂർവ്വ വിദ്യാർത്ഥി സംഘടന, എം.എസ്.എസ് യൂത്ത് വിംഗ് എന്നീ സംഘടനകൾ ചേർന്ന് പി.എസ്.സി പരിശീലനം ആരംഭിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം തഹസിൽദാർ പി.ഒ. സാദിഖ് നിർവ്വഹിച്ചു. അബ്ദുൽ അമർ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി യതീംഖാനയിലെയും പരിസര പ്രദേശങ്ങളിലെയും ഉദ്യോഗാർത്ഥികളെ സർക്കാർ സിവിൽ സർവീസിലേക്ക് എത്തിക്കുകയാണ് സംഘടനകളുടെ പ്രധാനമായ ലക്ഷ്യം. അടുത്ത സെപ്തംബർ 10 ന് ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഇനിയും പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രശസ്ത മോട്ടിവേഷൻ ടൈനർ മജീദ് മൂത്തേടത്ത് ക്ലാസ്സെടുത്തു. 100 ൽ പരം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. കൗൺസിലർ സി.പി. ഹബീബ,സി.എച്ച് ഖലീൽ, പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി,സി.എച്ച് ഇസ്മായീൽ, ഇ.വി ഷാഫി ഹാജി, പി.വി. ഹുസൈൻ, താപ്പി റഹ്മത്തുള്ള, പി.എം വദൂദ്,ഡോ: ജസീൽ, ഇസ്ഹാഖ് വെന്നിയൂർ എന്നിവർ പ്രസംഗിച്ചു. മുനീർ താനാളൂർ, സുബൈർ കാരാടൻ, ഗൗ...
Local news

കൊറിയര്‍ വഴി കഞ്ചാവ് കടത്ത് ; യുവാവ് പിടിയിൽ

കുന്നംകുളം: കൊറിയര്‍ വഴി കഞ്ചാവ് അയച്ച യുവാവ് പിടിയില്‍. കുന്നംകുളം ആനായ്ക്കല്‍ സ്വദേശി വൈശാഖാണ് (22) പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് അയച്ചശേഷം അത് വാങ്ങാനായി കൊറിയര്‍ ഏജൻസിയില്‍ വന്നപ്പോഴാണ് ഇയാളെ തൃശ്ശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്ന് ശേഖരിച്ച കഞ്ചാവ് വൈശാഖ് തന്നെയാണ് കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കൊറിയര്‍ ഏജൻസി വഴി ക്രാഫ്റ്റ്മാൻ എന്ന വ്യാജ കമ്ബനിയുടെ പേരിൽ അയച്ചത്. പാക്കറ്റ് തുറന്നപ്പോള്‍ കണ്ടത് 100 ഗ്രാം ഗ്രീൻ ലീഫ് കഞ്ചാവാണ്. മുമ്ബും പല തവണ പ്രതി ഇത്തരത്തില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും പൊലീസ് പറയുന്നു. വൈശാഖിന് കഞ്ചാവ് വില്‍പ്പനയുണ്ടെന്ന് ലഹരി വിരുദ്ധ സ്ക്വാഡിന് ഏതാനും നാള്‍ മുമ്പ് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് പൊലീസിന്‍റെ നിരീക്ഷണത്തിലായ...
Kerala, Local news, Malappuram, Other

വെളിമുക്ക് പാലിയേറ്റീവിൽ ഭിന്നശേഷിക്കാർക്ക് ഓണാഘോഷം സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഭിന്നശേഷി മാലാഖ കുട്ടികളെ ചേർത്ത് പിടിച്ച് കലാ കായിക മൽസരങ്ങൾ സംഘടിപ്പിച്ചും ഓണ സദ്യ ഒരുക്കിയും വെളിമുക്ക് പാലിയേറ്റീവും തിരൂരങ്ങാടി ജി.എച്ച്. എസും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി. പാലിയേറ്റീവ് സെന്ററിൽ സംഘടിപ്പിച്ച പരിപാടി മുൻ ബ്ലോക്ക് മെമ്പർ കടവത്ത് മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഉണ്ണി പടിക്കൽ അദ്ധ്യക്ഷ്യം വഹിച്ചു. സി.പി. യൂനുസ്,ഇല്ലിക്കൽ ബീരാൻ, സിസ്റ്റർ ലീന, യൂസുഫ് ചനാത്ത് പ്രസംഗിച്ചു. റാസിൻ, റിമ, ഫാത്തിമ ഫിദ, റാനിയ, ബുജൈർ നേത്രത്വം നൽകി. ഭിന്നശേഷി മാലാഖ കുട്ടികൾ വിവിധ കലാ - കായിക പരിപാടികൾ അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത വർക്ക് സമ്മാനങ്ങളും ഓണ സദ്യയും ഒരുക്കിയിരുന്നു....
Information, Other

പൊതു അവധി ദിവസങ്ങളിൽ അനധികൃത ഖനനം, മണൽ കടത്ത് : സ്ക്വാഡ് രൂപീകരിച്ചു

മലപ്പുറം : പൊതു അവധി ദിവസങ്ങളിൽ മലപ്പുറം ജില്ലയിലെ അനധികൃത ഖനനം, മണൽ കടത്ത് തുടങ്ങിയ ഭൂമി സംബന്ധമായ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനു മായി 7 താലൂക്കുകളിലും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. അനധികൃതമായി നടക്കുന്ന ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും അറിയിക്കാം. ഏറനാട് താലൂക്ക് ഓഫീസ് 0483- 2766121 നിലമ്പൂർ താലൂക്ക് ഓഫീസ് 04931- 221471 പെരിന്തൽമണ്ണ താലൂക്ക് ഓഫീസ് 04933-227230 തിരൂർ താലൂക്ക് ഓഫീസ് 0494- 2422238 പൊന്നാനി താലൂക്ക് ഓഫീസ് 0494-2666038 തിരൂരങ്ങാടി താലൂക്ക് ഓഫീസ് 0494-2461055 കൊണ്ടോട്ടി താലൂക്ക് ഓഫീസ് 0483-2713311...
Accident

ഓട്ടോ ഓടിക്കുന്നനിടെ ദേഹാസ്വാസ്ഥ്യം കാരണം ഡ്രൈവർ മരണപ്പെട്ടു

ചെമ്മാട് ബൈപാസിൽ നടന്ന അപകടത്തിൽ കൊളപ്പുറം സ്വദേശി അനിൽ കുമാറാണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .ഓട്ടോ ചെറിയ രീതിയിൽ മരത്തിൽ ഇടിച്ച രീതിയിൽ ആണ് കാണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.
Accident

ജോലി കഴിഞ്ഞ് വരുന്നതിനിടെ പരിക്കേറ്റ ചെറുമുക്ക് സ്വദേശി മരിച്ചു

തിരുരങ്ങാടി :ജോലി കഴിഞ്ഞ് മടങ്ങുന്നതിടെ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ചെറുമുക്ക് കിഴക്കേത്തലയിലെ കോഴിക്കാട്ടിൽ സുലൈമാൻ സജിത ദമ്പതികളുടെ മകൻ സൽമാൻ ഫാരിസ് ( 22 ) ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് ഭാഗത്ത് കേറ്ററിങ് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്നതിനിടെ ഞായാറാഴ്ച വൈകുനേരം അഞ്ചു മാണിക്ക് പുഴക്കാട്ടിരിയിൽ വെച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണ സ്വകര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ പരിക്കേറ്റ എറപ്പറമ്പൻ അലിയുടെ മകൻ അഫ്‌ലഹ് [ 22 ] പരിക്കുകളോടെ ചികിത്സയിലാണ്. പോസ്മോർട്ടത്തിനു ശേഷം രാത്രി ഒമ്പതു മണിക്ക് ചെറുമുക്ക് മഹല്ല് ജുമാ മസ്ജിദിൽ വെച്ച് കബറടക്കം നടത്തും. സഹോദരങ്ങൾ : ഷഹാന .ഷെറിൻ ഫർഹ , ഷഹ്‌മ...
Information

തിരൂരങ്ങാടി നഗരസഭയില്‍ ജലക്ഷാമത്തിനു ആശ്വാസമാകുന്നു
11.50 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ക്ക് ടെണ്ടര്‍ ആയി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ ജലക്ഷാമത്തിനു ആശ്വാസമാകുന്നു. 11.50 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ ടെണ്ടറായി. എ.ബി.എംഫോര്‍ ബില്‍ഡേഴ്സ് കമ്പനിയാണ് രംഗത്ത് വന്നത്. സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും വാട്ടര്‍ അതോറിറ്റി 15-6-2022ന് ഭരണാനുമതി നല്‍കിയ ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല ( 226ലക്ഷം )പ്രധാനവിതരണ ശ്രംഖല,റോഡ് പുനരുദ്ധാരണം (211 ലക്ഷം) പൈപ്പ്ലൈന്‍ (297 ലക്ഷം) തുടങ്ങിയ പ്രവര്‍ത്തികളാണ് ടെണ്ടറായത്. ഏറെ കാലമായി നഗരസഭ കാത്തിരിക്കുന്ന പദ്ധതികളാണിത്.ഈ പ്രവര്‍ത്തികള്‍ നേരത്തെ ടെണ്ടര്‍ ചെയ്തപ്പോള്‍ ആരും ടെണ്ടറില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് കെ.പി.എ മജീദ് എംഎല്‍എയും, തിരൂരങ്ങാടി നഗരസഭ സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങലും, ഇ പി ബാവയും തിരുവന...
error: Content is protected !!