Sunday, March 15

Author: tirurangaditoday

കേരള പ്രവാസി സംഘം ചെമ്മാട്ട് ഖത്തർ ഐക്യദാർഢ്യ പ്രകടനം നടത്തി
Other

കേരള പ്രവാസി സംഘം ചെമ്മാട്ട് ഖത്തർ ഐക്യദാർഢ്യ പ്രകടനം നടത്തി

തിരൂരങ്ങാടി : കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇസ്രായേൽ ഭീകരതയ്ക്കെതിരെ ഖത്തർ ഐക്യദാർഢ്യ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചെമ്മാട്ട് നടന്ന പരിപാടി ജില്ലാ വൈസ് പ്രസിഡൻ്റ് എൻ പി സക്കീർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ഹക്കീം മാറാത്ത് അധ്യക്ഷനായി. അബ്ദുറഹ്മാൻ മച്ചിഞ്ചേരി, അബ്ദു തെന്നല എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി അബ്ദുല്ലത്തീഫ് തെക്കേപാട്ട് സ്വാഗതവും സനീർ പൂഴിത്തറ നന്ദിയും പറഞ്ഞു. ഫോട്ടോ : കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്മാട്ട് നടന്നഖത്തർ ഐക്യദാർഢ്യ പ്രകടനം....
Accident

ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക്

ചങ്ങരംകുളം : ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു, കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്. ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത് സെന്ററിൽ നിയന്ത്രണ വിട്ട ബൈക്ക് പോസ്റ്റിൽ ഇടിചാണ് അപകടം. കാഞ്ഞിയൂർ സ്വദേശി കിഴക്കൂട്ട് വളപ്പിൽ അബ്ദു സമദിന്റെ മകൻ മുഹമ്മദ് റമീസാണ് (25) മരിച്ചത്. കൂടെയുണ്ടായിരുന്നഐനിചോട് ലക്ഷം വീട്ടിൽ താമസിക്കുന്ന ബക്കറിന്റെ മകൻഅൻഷാദിനാണ് (15) ഗുരുതര പരുക്ക് പറ്റിയത്.അപകടത്തിൽ റമീസ് തൽക്ഷണം മരണപ്പെട്ടിരിന്നു. പരിക്ക് പറ്റിയ അൻഷാദിനെ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും വിധക്ത ചികിത്സക്കായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ട് പോയി. ചിറവല്ലൂർ ഭാഗത്ത് നിന്നും വന്നിരുന്ന മോട്ടോർസൈക്കിൾ നിയന്ത്രണം വിട്ട് തരിയത്ത് സെന്ററിലുള്ള പള്ളിയുടെ മതിലും തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു. മരണപ്പെട്ട റമീസിന്റെ മൃതദേഹം ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ ...
Accident

പരപ്പനങ്ങാടിയിൽ പെയിന്റിങ്ങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : പെയിൻ്റിംങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി വീണ് ബീഹാർ സ്വദേശി മരിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടടുത്താണ് സംഭവം.പരപ്പനങ്ങാടി പുത്തരിക്കലിലെ വ്യാപാര സ്ഥാപനത്തിന് മുകളിൽ പെയിൻ്റിംങ് ജോലിക്കിടെ താഴെ വീണാണ് അപകടം. ബീഹാറിലെ കജേത ദക്ഷിൺതോല പോസ്റ്റ് സാറാ ഇസ്താ ബറാർ വാർഡ് 9 കജേതല സ്വദേശി മുഹമ്മദ് ഹജ്റത്ത് അലി (29) ആണ് മരിച്ചത്. കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് പരപ്പനങ്ങാടിയിലേയും തിരൂരങ്ങാടിയിലേയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്....
Crime

14 കാരിയെ ഗർഭിണിയാക്കി മുങ്ങിയ പ്രതി 4 വർഷത്തിന് ശേഷം പിടിയിൽ

തേഞ്ഞിപ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വിചാരണ നടക്കുന്നതിനിടെ മുങ്ങിയ പ്രതി നാല് വര്‍ഷത്തിന് ശേഷം തേഞ്ഞിപ്പലം പോലിസിൻ്റെ പിടിയിലായി. ചേലേമ്പ്ര സ്വദേശി നിസരി ജങ്ഷനില്‍ നിവേദിത സ്‌കൂളിന് സമീപം താമസിക്കുന്ന ആര്യന്‍ തോപ്പില്‍ വീട്ടില്‍ എ.പി മുഹമ്മദ് ഹര്‍ഷാദ് (26) ആണ് പിടിയിലായത്. 2021 ല്‍ പതിനാലുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. തുടർന്ന് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചു വിചാരണ നടക്കുന്നതിനിടെയാണ് ഇയാള്‍ മുങ്ങിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡു ചെയ്തു. തേഞ്ഞിപ്പലം എസ്.എച്ച്.ഒ എസ്.കെ പ്രിയന്റെ നേതൃത്വത്തില്‍ എസ്.ഐ വിപിന്‍ വി. പിള്ള, എ.എസ്.ഐ സി. സാബു, സി.പി.ഒ മാരായ കെ.വി മുനീര്‍, ടി.ടി അനീഷ്, കെ.ആര്‍ അജേഷ്...
Obituary

25 വർഷമായി നാട്ടിൽ പോകാതെ റിയാദിൽ, നാട്ടിൽ വരാനുള്ള ഒരുക്കത്തിനിടെ കരിപറമ്പ് സ്വദേശി മരിച്ചു

തിരൂരങ്ങാടി : ദീർഘകാലമായി നാട്ടിൽ വരാതെ പ്രവാസ ജീവിതം തുടർന്ന ചെമ്മാട് കരിപറമ്ബ് സ്വദേശി മരിച്ചു. പരേതരായ നായാടി മന്നത്ത് - ദേവു എന്നിവരുടെ മകൻ. കരിപറമ്പ് സ്വദേശി സോമസുന്ദരൻ (65) ആണ് സൗദി അറേബ്യയിലെ റിയാദ് (സുലൈ) താമസസ്ഥലത്ത് മരിച്ചത്. 38 വർഷമായി പ്രവാസ ജീവിതം നയിച്ചിരുന്ന സോമ സുന്ദരൻ അവിവാഹിതനാണ്. കഴിഞ്ഞ 25 വർഷമായി നാട്ടിലേക്ക് മടങ്ങിയിട്ടില്ല. അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് മരണം സംഭവിച്ചത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സുഹൃത്ത് സലീലിനെ സഹായിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ വെൽഫെയർ വോളന്റിയർമാർ രംഗത്തുണ്ട്....
Obituary

തെയ്യാലയിലെ ആത്മീയ ചികിത്സകനും പൗരപ്രമുഖനുമായ സി പി ബാവ ഹാജി അന്തരിച്ചു

തെയ്യാല സ്വദേശിയും ആത്മീയ ചികിത്സാരിയും പൗരപ്രമുഖനുമായ സി.പി ബാവഹാജി (72) നിര്യാതനായി. ജനാസ നിസ്ക്കാരം ഇന്ന് (21-09-2025 ഞായർ) രാവിലെ 8 മണിക്ക് മണലിപ്പുഴ മഹല്ല് ജുമാ മസ്ദിൽ വെച്ച് നടക്കും.കേരള കലസമാത്ത് ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡൻ്റ്, അൽ ഇർഷാദ് എജുക്കേഷൻ കോംപ്ലക്സ് ജനറൽ സെക്രട്ടറി, തെയ്യാല ജുമാമസ്ജിദ് വൈസ് പ്രസിഡൻ്റ്, മഅദനുൽ ഉലൂം മദ്രസ്സ അധ്യാപകൻ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സാരഥ്യം വഹിച്ചിട്ടുണ്ട്.ഭാര്യമാർ: പരേതയായ നഫീസ ഹജ്ജുമ്മ, സുഹറ. മക്കൾ: അബ്ദുൽ മുനീർ, അബ്ദുൽ ജലീൽ, അബ്ദുൽ റഷീദ്, അബ്ദുൽ ബാരിഷ്. മരുമക്കൾ: ബുഷ്റ, നുസൈബ, ജസ്ന, സലീന Contct no: 9895125914...
Crime

വാക്കുതർക്കം; ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

വഴിക്കടവ് : വാക്കുതർക്കത്തിനിടെ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊലപ്പെടുത്തി. നായ്ക്കൻ കൂളിലെ മോളുകാലയിൽ വർഗീസ് (53) ആണ് കുത്തേറ്റ് മരിച്ചത്.വർഗീസിന്‍റെ ജ്യേഷ്ഠൻ രാജു (57) ആണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അർധരാത്രിയാണ് സംഭവം നടന്നത്.പ്രതി രാജു അനുജൻ വർഗീസിന്‍റെ വീട്ടിലെത്തിയാണ് ആക്രമണം നടത്തിയത്. രാജുവിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. വർഗീസിന്റെ വീട്ടിലെത്തിയാണ് കുത്തികൊലപ്പെടുത്തിയത്. . ഇവര്‍ തമ്മില്‍ സാമ്ബത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. രാജു വര്‍ഗീസിനോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. ബിസിനസ് ചെയ്യുന്ന ആളാണ് വര്‍ഗീസ്. മദ്യലഹരിയിലാണ് രാജു പലപ്പോഴും പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇന്നലെ പകലും പണം ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയം ചെയിതിരുന്നു. ഇതിന്‍റെ വിരോധത്തിലാകാം രാജു രാത്രി കത്തിയുമായി വീട്ടിലെത്തി വര്‍ഗീസി...
Accident

രോഗിയുമായി പോകുമ്പോൾ 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്‌സ് മരിച്ചു

കോട്ടയം : നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ 108 ആംബുലൻസ് അപകടത്തിൽപ്പെട്ട് നേഴ്‌സ് മരിച്ചു. 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഇടുക്കി നരകക്കാനം നടുവിലേടത്ത് വീട്ടിൽ ജിതിൻ ജോർജ് (41) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കോട്ടയം ഏറ്റുമാനൂർ വെട്ടിമുകൾ ജംഗ്ഷനു സമീപം ആണ് സംഭവം. എതിർദിശയിൽ നിന്ന് വന്ന കാറിൽ ഇടിച്ച് നിയന്ത്രണംവിട്ട ആംബുലൻസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കുപ്പറ്റിയ ജിതിൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെയും കൂട്ടിരിപ്പുകാരെയും ആംബുലൻസ് ഡ്രൈവർ ജിജോ തോമസിനെയും ഉടൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. 2007ൽ കർണാടകയിൽ നിന്ന് ജനറൽ നേഴ്സിങ് പഠനം പൂർത്തിയാക്കിയ ജിതിൻ ജോർജ് കഴിഞ്ഞ 6 വർഷമായി 108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്...
Breaking news

തേഞ്ഞിപ്പലത്ത് അജ്ഞാത വസ്തു ഉഗ്രശബ്ദത്തോടെ പറമ്പിൽ വീണ് പൊട്ടി

ആകാശത്തു നിന്നും വന്ന് വീണ വസ്തു; ഉഗ്ര ശബ്ദത്തോടെ പറമ്പിൽ വീണു പൊട്ടി തേഞ്ഞിപ്പാലം : ആകാശത്തു നിന്നും വന്ന് വീണ വസ്തു; ഉഗ്ര ശബ്ദത്തോടെ പറമ്പിൽ വീണു പൊട്ടി. കൊളത്തോട് പ്രദേശത്ത് ആണ് അപ്രതീക്ഷിതമായ സംഭവം ഉണ്ടായത്. ഇന്ന് ഉച്ചക്ക് 12.30 നു ആണ് സംഭവം. ആകാശത്തു നിന്നും വന്നുവീണ അജ്ഞാത വസ്തു പറമ്പിൽ ഉഗ്രശബ്ദത്തോടെ വീണ് പൊട്ടി. സംഭവത്തിൽ നാട്ടുകാർ വലിയ ആശങ്കയിലാണ്. വള്ളിക്കുന്ന് ഭാഗത്ത് നിന്നാണ് വസ്തു ആകാശത്തിലൂടെ കടന്ന് വന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പറമ്പിൽ പതിച്ച ഭാഗത്ത് പുല്ലുകൾ ചെറിയ രീതിയിൽ തീ പിടിച്ച് കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.പുഴയുടെ അക്കരെ ഉള്ള ആർമി ക്യാമ്പിൽ നിന്ന് പരിശീലന സമയത്ത് ആണോ ഇത് വന്നത് എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.സംഭവ വിവരം അറിഞ്ഞതോടെ ബോംബ് സ്ക്വാഡ് അംഗങ്ങളും പോലീസും സ്ഥലത്തെത്തി പരിശോധന തുടങ്ങി. വസ്തുവിന്റെ സ്വഭാവം വ്യക്തമാവാൻ കൂടുതൽ പരിശോധനകൾ തുടരുകയാണെന്...
Other

യൂത്ത് ലീഗ് ദേശീയ ഫണ്ട് ക്യാമ്പയിൻ ‘ഇംദാദ്’ ലോഗോ പ്രകാശനം മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു

യൂത്ത് ലീഗ് ദേശീയ ഫണ്ട് ക്യാമ്പയിൻ‘ഇംദാദ്’20ന് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ശേഖരണ ക്യാമ്പയിൻ ‘ഇംദാദ്‘ സെപ്റ്റംബർ 20ന് രാവിലെ 9 മണിക്ക് മുസ്ലിം ലീഗ് പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സപ്റ്റംബർ 20 മുതൽ 30 വരെ മൊബൈൽ ആപ്പ് വഴി നടക്കുന്ന ഫണ്ട് ക്യാമ്പയിൻ്റെ ലോഗോ പ്രകാശനം മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഫാസിസ്റ്റ് വാഴ്ച്ചയുടെ കാലത്ത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നടത്തിയ ഇടപെടലുകളും സമരങ്ങളും വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും യൂത്ത് ലീഗ് പ്രവർത്തനം ശക്തിപ്പെടുത്തുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രവർത്തകരെ മാത്രം പങ്കെടുപ്പിച്ച് നടത്തി...
Other

അബ്ദുസ്സമദ് മാസ്റ്റർക്ക് ഗുരുശ്രേഷ്ഠ അവാർഡ്

അബ്ദുസ്സമദ് മാസ്റ്റർക്ക് ഗുരുശ്രേഷ്ഠ അവാർഡ്.തിരൂരങ്ങാടി:തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനാധിപത്യ കലാസാഹിത്യ വേദി മാതൃകാ അധ്യാപകർക്ക് നൽകിവരുന്ന ഈവർഷത്തെ ഗുരുശ്രേഷ്ഠ അവാർഡിന് കൊടിഞ്ഞ കടുവാളൂർ എ.എം.എൽ.പി സ്കൂൾ പ്രഥമാധ്യാപകൻ എ.പി അബ്ദുസമദ് മാസ്റ്റർ തെരഞ്ഞെടുക്കപ്പെട്ടു.പുരസ്കാരം ഒക്ടോബർ 11ന് വൈകീട്ട് മൂന്ന് മണിക്ക് തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തിൽ വച്ച് സമ്മാനിക്കും.പെരുവള്ളൂർ കെ.കെ.പടി പരേതനായ ആച്ചപ്പറമ്പിൽ മാഹിൻഅലി മാസ്റ്ററുടെയും പുതിയ ഒറ്റയിൽ സഫിയയുടെയും മകനായ അബ്ദുസ്സമദ് മാസ്റ്റർ 32 വർഷമായി പ്രസ്തുത സ്‌കൂളിലെ അധ്യാപകനും 25 വർഷമായി സ്‌കൗട്ട് അധ്യാപകനും 20 വർഷമായി പ്രഥമാധ്യാപകനുമാണ്.കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗമാണ്.എ.ആർ നഗർ സ്വദേശിയും അധ്യാപികയുമായ വെട്ടിയാടൻ ഫാത്തിമത്തു സുഹറയാണ് ഭാര്യ:ഹസീൽ ഫർഹാൻ, ഹിബ സമദ് മക്കളാണ്....
Politics

കരുത്ത് വിളിച്ചോതി എം എസ് എഫ് വിദ്യാർത്ഥിനി സമ്മേളനം

രാഷ്ട്ര നിർമ്മാണത്തിൽ വിദ്യാർത്ഥിനികളുടെ പങ്ക് നിസ്തുലം- ഇ ടി മുഹമ്മദ് ബഷീർ എം പി മലപ്പുറം : എം എസ് എഫ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാർത്ഥിനി സമ്മേളനത്തിൽ ആയിരത്തോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു. സംഘടനാ: ചരിത്രം - വർത്തമാനം, അരുതായ്മകളോട് തിരുത്ത് പറയുന്ന വിദ്യാർത്ഥിനികൾ, ഐക്യം അതിജീവനം അഭിമാനം, തുടങ്ങിയ വിത്യസ്ത വിഷയങ്ങളിൽ പ്രഭാഷണങ്ങളും ചർച്ചകളും നടന്നു. വേങ്ങര സുബൈദ പാർക്കിൽ നടന്ന വിദ്യാർത്ഥിനി സമ്മേളനം മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്‌ഘാടനം നിർവ്വഹിച്ചു. രാഷ്ട്ര നിർമ്മാണത്തിൽ വിദ്യാർത്ഥിനികളുടെ പങ്ക് നിസ്തുലമാണെന്നും മുഖ്യധാരയിൽ വിദ്യാർത്ഥിനികളുടെ പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം കൂട്ടി ചേർത്തു. പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി പങ്കെടുത്തു.എം എസ് എഫ് സംസ്ഥാന പ്രസിഡന...
Other

വേങ്ങര പഞ്ചായത്ത് കേരളോത്സവം: പഞ്ചഗുസ്തി മത്സരം ആവേശകരമായി

വേങ്ങര ഗ്രാമ പഞ്ചായത്ത്‌കേരളോത്സവം -2025 ഭാഗമായി നടത്തിയ പഞ്ചഗുസ്തി മത്സരം ആവേശകരമായി. നിരവധി പേർ മത്സരിക്കാനും കാണാനും എത്തിയിരുന്നു. പഞ്ചഗുസ്തി Above 85വിന്നർ -ജുനൈസ് കെ 🥇(മാചിസ്‌മോ മിനിബസാർ)റണ്ണർ-അലി അൻവർ സി വി 🥈. (challange മുതലാമാട് ) പഞ്ചഗുസ്തി (Below 85)വിന്നർ -ഫസ്‌ലു റഹ്മാൻ 🥇(Challange മുതലമാട്)റണ്ണർ- മുസ്തഫ കരുമ്പിൽ 🥈(Challange മുതലമാട്) പഞ്ചഗുസ്തി(Below 75)വിന്നർ -ഫവാസ് വി 🥇. (മാചിസ്‌മോ മിനിബസാർ)റണ്ണർ -അൻഷിദ് റഹ്മാൻ 🥈. (Challange മുതലമാട്) പഞ്ചഗുസ്തി(Below 65) വിന്നർ -സാബിർ കെ കെ 🥇. (Challange മുതലമാട്)റണ്ണർ -ഷഹീദ് ഇല്ലിക്കൽ 🥈. (Latest Kacherippadi) വിജയികൾക്കുള്ള ട്രോഫികൾ പ്രസിഡൻ്റ് ഹസീന ഫസൽ വിതരണം ചെയ്തു🏆ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ടി.കെ കുഞ്ഞിമുഹമ്മദ് (പൂച്ച്യാപ്പു ) ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം മെമ്പർമാരായ റഫീഖ് മൊയ്തീൻ ചോലക്കൻ. ഉണ്ണികൃഷ...
Obituary

വെള്ളിയാമ്പുറം പനയത്തിൽ സെയ്താലി ഹാജി അന്തരിച്ചു

നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി പനയത്തിൽ സെയ്താലി ഹാജി അന്തരിച്ചു. ഖത്തറിൽ പ്രവാസി ആയിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് പനയത്തിൽ മുസ്തഫ ഹാജി, കമ്മു ഹാജി, ഗഫൂർ, അജ്നാസ്, മൻസൂർ, ഫാത്തിമ, സാബിറ എന്നവർ മക്കളാണ് . കബറടക്കം ഇന്ന് നടക്കും.
Obituary

കൊളപ്പുറം സൗത്ത്‌ കപ്പിയോടത്ത് കുഞ്ഞാലി മുസ്ലിയാർ അന്തരിച്ചു

എ ആർ നഗർ : കൊളപ്പുറം സൗത്ത് സ്വദേശി കപ്പിയോടത്ത്കെ.പി കുഞ്ഞാലി മുസ്ലിയാർ (66) അന്തരിച്ചു. ജനാസ നിസ്ക്കാരം ഇന്ന് 19-8-25 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കൊളപ്പുറം സൗത്ത് ജുമാ മസ്ജിദിൽ. ഭാര്യ ആമീന കൊളക്കാട്ടിൽമക്കൾ : ജലീൽ (കുഞ്ഞാവ )അഷ്റഫ്,മുഹ്സിൻ,ഫുആദ്,നസീറ, നൂറ.മരുമക്കൾ :യൂനുസ് പറമ്പിൽ പീടിക,സാദിഖ് കുന്നുംപുറം, ആയിശാബി,ഫർസാന,റജുല....
Obituary

വെന്നിയൂർ ഭഗവതിക്കാവുങ്ങൽ മുഹമ്മദ്‌ കുട്ടി അന്തരിച്ചു

തിരൂരങ്ങാടി: വെന്നിയൂർ പരേതനായ ഭഗവതിക്കാവുങ്ങൽ കോയക്കുട്ടിയുടെ മകൻ മുഹമ്മദ്‌ കുട്ടി (85) നിര്യാതനായി. കോട്ടക്കൽ ചന്തയിൽ ദീർഘകാലം ഉള്ളി കച്ചവടം ചെയ്തിരുന്നു. ഭാര്യ പരേതയായ ആച്ചുമ്മു. മക്കൾ: അബ്ദുൽ മജീദ്‌, മുജീബ്‌ റഹ്മാൻ, നഫീസ, സഫിയ, സുബൈദ, സാജിദ, സൗദ, സമീറ, പരേതനായ അബ്ദു മോൻ. മരുമക്കൾ: അഹ്മദ്‌ പാറക്കാവ്‌, മുസ്തഫ സൂപ്പി ബസാർ, മുഹമ്മദ്‌ കുട്ടി മനാട്ടിപ്പറമ്പ്‌, മൊയ്തീൻ കോയ വി.കെ പടി, അബ്ദുർറഷീദ്‌ കളിയാട്ടുമുക്ക്‌, അബ്ദുറഷീദ്‌ വേങ്ങര, ഹാജറ, അസ്മാബി, ഖൈറുന്നിസ. മയ്യിത്ത്‌ നമസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്‌ വെന്നിയൂർ ജുമാ മസ്‌ജിദിൽ....
Crime

മോതിരം വാങ്ങാനെന്ന വ്യാജേന എത്തി സ്വർണ മാല കവർന്ന യുവതി പിടിയിൽ

കോഴിക്കോട് : മോതിരം വാങ്ങാനെന്ന വ്യാജേന എത്തി സ്വർണ മാല കവർന്ന യുവതി പിടിയിൽ. ജീവനക്കാരെ സമർത്ഥമായി കബളിപ്പിച്ച്‌ സ്വർണം മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ ധർമ്മടം നടുവിലത്തറ സ്വദേശിനി ആയിഷ എന്ന നാല്‍പ്പത്തൊന്നുകാരിയാണ് പിടിയിലായത്. വടകര മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍ കഴിഞ്ഞ 12-ാം തീയതിയാണ് സംഭവം. സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി മൂന്ന് ഗ്രാം തൂക്കമുള്ള സ്വർണ മാല ജീവനക്കാരന്റെ കണ്ണുവെട്ടിച്ച്‌ കൈവശപ്പെടുത്തി കടന്നു കളയുകയായിരുന്നു. മാഹി ബലസിക്കയ്ക്ക് സമീപത്തെ ജുവലറിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആയിഷ മാല അടിച്ചുമാറ്റിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സ്വർണമോതിരം വേണമെന്ന ആവശ്യവുമായാണ് ആയിഷ ജുവലറിയിലെത്തിയത്. ഈ സമയം മറ്റുജീവനക്കാരും സ്വർണം വാങ്ങാൻ ആളുകളും ഉണ്ടായിരുന്നു. ജീവനക്കാരൻ സ്വർണമോതിര...
Other

മുതിർന്ന ആഭരണ തൊഴിലാളികളെ ആദരിക്കലും കുട്ടികൾക്ക് കാതുകുത്തി കമ്മലിടുകയും ചെയ്തു

ചെമ്മാട് : ആൾ കേരള ഗോൾഡ്‌ ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ചെമ്മാട് യൂണിറ്റ് കമ്മിറ്റി വിശ്വകർമ ദിനത്തോട് അനുബന്ധിച്ച് മുതിർന്ന ആഭരണ തൊഴിലാളികളെ ആദരിച്ചു. നിർധനരായ കുട്ടികൾക്ക് കാതുകുത്തി കമ്മൽ ഇട്ടു നൽകുകയും ചെയ്തു. സംസ്ഥാന ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി എച്ച് ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നൗഷാദ് സിറ്റി പാർക്ക് മുഖ്യാതിഥിയായി. പനക്കൽ സിദ്ദിഖ്, വി.പി.ജുനൈദ് തൂബ, പി.കെ.സൽമാൻ ആമിയ, സന്തോഷ്, സിദ്ദിഖ് സഫ, ബാപ്പു ദുബായ്, അഷ്റഫ് അൽ മജാൽ, നാസർ മാട്ടിൽ, എ കെ സി ഹരിദാസ്, ശരീഫ് റയ്യാൻ, ഫഖ്‌റുദ്ധീൻ മുഹബ്ബത്ത്, എന്നിവർ പ്രസംഗിച്ചു....
Malappuram

പരപ്പനങ്ങാടി തീരപ്രദേശത്ത് പുലിമുട്ട് നിർമ്മാണത്തിന് തീരുമാനം

പരപ്പനങ്ങാടി തീരപ്രദേശത്ത് കടലാക്രമണം ചെറുക്കുന്നതിന് നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്തുന്നതിനും, ആവശ്യമായ സ്ഥലങ്ങളിൽ പുതിയ പുലിമുട്ട് നിർമ്മാണം ആരംഭിക്കുന്നതിനും തീരുമാനമായതായി കെ പി എ മജീദ് എം എൽ എ അറിയിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദ്, ഫിഷറീസ് ആൻഡ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി സജി ചെറിയാനുമായും, കോസ്റ്റൽ ഡെവലപ്മെന്റ് ഏരിയ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ.ഷെയ്ക്ക് പരീത് IAS (Rtd) മായും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഈ പ്രദേശത്ത് ഫിഷറീസ് വകുപ്പിന്റെ ഹാർബർ നിർമ്മാണം ആരംഭിച്ചതിനാൽ, പരിസര പ്രദേശങ്ങളിൽ കടലാക്രമണം വർദ്ധിച്ചിരുന്നു. നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്താത്തതിനാൽ അവയും നശിച്ച അവസ്ഥയിലാണ്. അതിനാൽ നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്തുന്നതിനും, പുലിമുട്ടുകൾ നിലവിലില്ലാത്ത ഭാഗങ്ങളിൽ അടിയന്തരമായി ഇവ നിർമ്മിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്...
Other

എസ് വൈ എസ് തേഞ്ഞിപ്പലം സോൺ സ്നേഹലോകം 28ന് പെരുവള്ളൂർ കാടപ്പടിയിൽ

പെരുവള്ളൂർ : തേഞ്ഞിപ്പലം സോൺ സ്നേഹലോകം സ്വാഗതസംഘം നജാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഗമത്തിൽ രൂപീകരിച്ചു. തിരുനബിയുടെ 1500-)0 ജന്മദിനത്തോടനുബന്ധിച്ച് തിരുനബിയെ അറിയുവാനും പഠിക്കുവാനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതിയാണ് സ്നേഹലോകം.തേഞ്ഞിപ്പലം സോൺ സ്നേഹലോകം സെപ്റ്റംബർ 28ന് പെരുവള്ളൂർ കാടപ്പടിയിൽ നടക്കും. സോൺ പ്രസിഡണ്ട് ഷംസുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ ജില്ലാ ഉപാധ്യക്ഷൻ കെ ടി ബഷീർ അഹ്സനി കൂമണ്ണ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ജില്ലാ സെക്രട്ടറി ഡോ ഫൈള്, അബു പടിക്കൽ, നാസർ ചേലേമ്പ്ര തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി അഹമ്മദ് അബ്ദുല്ല അഹ്സനി ചെങ്ങാനി (ചെയർമാൻ),ബഷീർ അഹ്സനി, എൽകെഎം ഫൈസി, സയ്യിദ് മുഹമ്മദ് ജമലുല്ലൈലി, അബ്ദുസലാം സഖാഫി (വൈസ് ചെയർമാൻ), ജാഫർ അഞ്ചാലൻ (ജനറൽ കൺവീനർ), കെ ടി സുബൈർ ഹാജി, മുഹമ്മദ് ജുനൈദ് സഖാഫി, സി പി മുഹമ്മദ്,ടി കെ...
Other

സമസ്ത നൂറാം വാർഷികം: തഹിയ്യ ആപ്പ് ലോഞ്ച് സെപ്റ്റംബർ 27-ന് കോഴിക്കോട്

ആലപ്പുഴ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തിൻ്റെ  ഭാഗമായി സമസ്ത നടപ്പിലാക്കുന്ന വിദ്യാഭ്യാസ,സാമൂഹിക, ജീവകാരുണ്യ പദ്ധതി നടത്തിപ്പിനായി സമസ്ത നടത്തുന്ന ക്രൗഡ് ഫണ്ടിംങ് ഈ മാസം 28 മുതൽ ആരംഭിക്കും. ഓൺലൈൻ ഫണ്ട് ശേഖരണത്തിനായി സമസ്ത തയ്യാറാക്കിയ  ‘തഹിയ്യ മൊബൈൽ  ആപ്പ്’  ലോഞ്ചിംഗ് സെപ്റ്റംബർ 27-ന് കോഴിക്കോട് വെച്ച്  നടക്കും. സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ കീഴിൽ തമിഴ്‌നാട്ടിൽ നടപ്പിലാക്കുന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതികളും, ‘കൈത്താങ്ങ് 2025’, ഇന്റർനാഷണൽ ഹെറിറ്റേജ് മ്യൂസിയം, റിഹാബിലിറ്റേഷൻ സെന്റർ, മെഡിക്കൽ കെയർ സെന്റർ, ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ്, വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലുകൾ, നൂറ് പുസ്തകങ്ങൾ, സുവനീർ, മറ്റ് പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ പദ്ധതികളാണ് സമസ്ത മുന്നോട്ട് വെക്കുന്നത്. പദ്ധതികളെ പരിചയപ്പെടുത്തുന്നതിനായും, പഠന ക്യാമ്പ് പ്രതിനിധികൾക്കുള്ള രജിട്രേഷൻ ഫോറം വിതരണം ചെയ്യുന്നതി...
Other

പരപ്പനങ്ങാടി ബി.ഇ.എം. ഹയർസെക്കൻഡറി സ്കൂൾ കായികമേളയ്ക്ക് തുടക്കമായി

പരപ്പനങ്ങാടി ബി.ഇ.എം. ഹയർസെക്കൻഡറി സ്കൂളിന്റെ വാർഷിക കായിക മേളയ്ക്ക് ഉജ്ജ്വല തുടക്കം.മുൻ കേരള പൊലീസ് ഫുട്ബോൾ താരവും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ കെ. ടി. വിനോദ് കായികമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ബി.ഇ.എം. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ സുവർണലത ഗോഡ്കർ സ്വാഗതം ആശംസിച്ചു.പി.ടിഎ വൈസ് പ്രസിഡന്റ് നൗഫൽ ഇല്യാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഫിസ്റ്റ്‌ബോൾ മത്സരത്തിൽ സിൽവർ മെഡൽ നേടിയ സ്കൂളിന്റെ പൂർവ വിദ്യാർത്ഥി മുഹമ്മദ് സിനാനെ ചടങ്ങിൽ ആദരിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അബ്ദുൾ നാസർ, സ്റ്റാഫ്‌ സെക്രട്ടറി ലിപ്സൻ എം, കായിക അധ്യാപിക നിവ്യ ടോൾമ, ജൂബില ടീച്ചർ ഹേമ ടീച്ചർ എന്നിവർ നേതൃത്വം വഹിച്ചു. ഹെഡ്‌മിസ്ട്രസ് ആൻസി ജോർജ് നന്ദി പറഞ്ഞു....
Malappuram

തിരൂരങ്ങാടി ഒ.യു.പി സ്കൂൾ സ്കൗട്ട് ആൻ്റ് ഗൈഡ്സിന് വീണ്ടും അംഗീകാരം

തിരൂരങ്ങാടി : മികച്ച ഗൈഡ്സ് യൂണിറ്റിന് ജില്ലാ അസോസിയേഷൻ ഏർപ്പെടുത്തിയ ശ്രീരംഗൻ കുഞ്ചു പണിക്കർ അവാർഡ് നേടി തിരൂരങ്ങാടി ഒ.യു.പി സ്ക്കൂൾ സ്കൗട്ട് & ഗൈഡ്സ്.ഇത് രണ്ടാം തവണയാണ് യൂണിറ്റ് അവാർഡ് കരസ്ഥമാക്കുന്നത്. ജീവകാര്യണ്യ പ്രവർത്തനങ്ങൾക്ക് ഏറെ മുൻഗണന നൽകുന്ന യൂണിറ്റ് കഴിഞ്ഞ വർഷം സ്കൂളിലെ പാവപ്പെട്ട കുട്ടിക്ക് പതിനൊന്നരലക്ഷം ചിലവഴിച്ച് സ്നേഹഭവനം നിർമ്മിച്ച് നൽകി.സേവ് വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ തുക കലക്ട് ചെയ്ത് ദുരിതാശ്വാസ നിധിയിലേക്ക് നൽകി.രോഗികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണംവിവിധ ബോധവൽകരണ ക്യാമ്പയിനുകൾ, സഹവാസക്യാമ്പ് ഒട്ടനവധി പുതുമയാർന്ന പ്രവർത്തനങ്ങളാണ് യൂണിറ്റ് കാഴ്ചവെച്ചത്. താനൂർ വ്യാപാരഭവനിൽ വെച്ച് നടന്ന ജില്ലാ സെമിനാറിൽ താനൂർ ഡി വൈ എസ് പി . പി പ്രമോദ് അവാർഡ് വിതരണം ചെയ്തു.സ്കൗട്ട് ആൻ്റ് ഗൈഡ്സ് അധ്യാപകരായ എ പി. സുലൈഖ, കെ. ഷബ്ന , എം. ശാഹിദ, കെ അബ്ദുറഹിമാൻ, വി കെ സിദ്ധീഖ്, പി സലീ...
Accident

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; സിറാജ് സബ് എഡിറ്റർ മരിച്ചു

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; ചികിത്സയിലായിരുന്ന യുവ മാധ്യമപ്രവർത്തകൻ മരിച്ചുകോഴിക്കോട്: കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) ആണ് മരിച്ചത്. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്.കോഴിക്കോട് - വയനാട് ദേശീയ പാതയിൽ ശനിയാഴ്ച പുലർച്ചെ 12.50 നായിരുന്നു അപകടം. ഓഫീസിൽനിന്നു ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തു നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സിറാജ് പത്രത്തിന്റെ ജീവനക്കാരൻ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അസീസ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ ജാഫറിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലും പിന്നീട് ഞായറാഴ്ച പുല...
Crime

എടവണ്ണയിൽ വീട്ടിൽ വൻ ആയുധ ശേഖരം; കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും

എടവണ്ണ : എടവണ്ണയിലെ വീട്ടിൽ വൻ ആയുധവേട്ട. ഇരുപത് എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും വീട്ടിൽ നിന്ന് കണ്ടെത്തി. 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും കണ്ടെത്തി. എടവണ്ണയിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്. വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിയുണ്ടകളുമായി സഹോദരങ്ങളടക്കം നാല് പേരെ ഇന്നലെ രാവിലെ പാലക്കാട് വെച്ച്‌ അറസ്റ്റ് ചെയ്തിരുന്നു. കല്‍പ്പാത്തിയില്‍ നിന്നായിരുന്നു വാഹനപരിശോധനയ്ക്കിടെ ഇവർ അറസ്റ്റിലായത്. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ ഉമേഷ്, രാമൻ കുട്ടി, പൊറ്റശ്ശേരി അനീഷ്, മണ്ണാർക്കാട് റാഷിക് എന്നിവരെയാണ് പിടികൂടിയത്. നിർത്താതെ പോയ കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ വെടിയുണ്ട കണ്ടെത്തിയിരുന്നു. മൃഗവേട്ടക്ക് വേണ്ടി വാങ്ങിയതാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ആയുധങ്ങള്‍ എവിടെ നിന്നാണ് വാങ്ങിയതെന്ന അന്വേഷണമാണ് എടവണ്ണയിലേക്ക്...
Other

അടച്ചു പൂട്ടിയ സ്കൂൾ തുറന്നു നൽകാൻ മന്ത്രിയെ നേരിൽ കണ്ട് അഭ്യർത്ഥിച്ച് കാളം തിരുത്തിയിലെ വിദ്യാർഥികൾ

തിരൂരങ്ങാടി : സർക്കാർ നിർത്തലാക്കിയ സ്കൂൾ തുറന്നു നൽകണമെന്ന് മന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ട് വിദ്യാർഥികൾ. കൊടിഞ്ഞി കാളം തിരുത്തി ബദൽ സ്കൂ‌ളിലെ വിദ്യാർഥികളായ മുഹമ്മദ് റയ്യാനും ഫിറോസ് റഹ്‌മാനുമാണ് മന്ത്രി വി.ശിവൻകുട്ടിയെ തിരുവനന്തപുരത്ത് പോയി കണ്ട് ആവശ്യം ഉന്നയിച്ചത്. കാബിനറ്റിൽ വയ്ക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഏതാനും ബദൽ സ്‌കൂളുകൾ മാത്രം നിലനിർത്തി മറ്റു ബദൽ വിദ്യാലയങ്ങളെല്ലാം പൂട്ടാൻ തീരുമാനിച്ചതിനെ തുടർന്നാണ് നന്നമ്പ്ര പഞ്ചായത്തിലെ ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന കാളംതിരുത്തി ബദൽ വിദ്യാലയവും പൂട്ടിയത്. ജില്ലയിൽ സ്വന്തമായി സ്‌ഥലവും കെട്ടിടവുമുള്ള ബദൽ വിദ്യാലയ ങ്ങളിലൊന്നാണ് കാളംതിരുത്തിയിലേത്. ഇവിടെ ഒന്നു മുതൽ 4 വരെ ക്ലാസുകളിലായി നൂറോളം കുട്ടികളാണ് പഠിച്ചിരുന്നത്. 80 സെന്റ് സ്‌ഥലവും കെട്ടിട സൗക ര്യവുമുണ്ട്. നേരത്തെ യുഡിഎഫ് സർക്കാർ എൽപി സ്‌കുളായി പ്രഖ്യാപിച്ചതുമായിരുന്നു....
Obituary

ചെറുമുക്ക് പെരിങ്ങോട് അബൂബക്കർ അന്തരിച്ചു

തിരൂരങ്ങാടി : ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി പെരിങ്ങോട് അബൂബക്കർ (60) നിര്യാതനായി.ഭാര്യ: തിത്തീമു. മക്കൾ:  ശരീഫ, ലുബ്‌ന, ഫർസാന, ഉമ്മുഹബീബ, ആരിഫ, ശഹാന.മരുമക്കൾ : മുസ്തഫ, ഹാരിസ്, ജംശിഖ്, സ്വാലിഹ്, ഉസ്മാൻ, നബീൽ
Education

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പുരസ്‌കാരം

ദേശീയതലത്തില്‍ മികവുതെളിയിച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 'മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ്' മന്ത്രി ഡോ. ആര്‍. ബിന്ദുവില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് ലെവല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ കേരളയും (എസ്.എല്‍.ക്യു.എ.സി.) ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. 2024 വര്‍ഷത്തെ എന്‍.ഐ.ആര്‍.എഫ്. റാങ്കിങ്, യു.ജി.സിയുടെ 'നാക്' പരിശോധനയില്‍ എ പ്ലസ് ഗ്രേഡ് നേട്ടം എന്നിവ പരിഗണിച്ചാണ് കാലിക്കറ്റിന് പുരസ്‌കാരം. കാലടി സംസ്‌കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി, സര്‍വകലാശാലാ ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. അബ്രഹാം ജോസഫ്, സിന്‍ഡിക്കേറ്റഗം ഡോ. ടി. മുഹമ്മദ് സലീം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫോട്ടോ : 'മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ്' മന്ത്രി ഡോ. ആര്‍. ബി...
Education

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

റേഡിയോ സിയു: സൗണ്ട് റെക്കോഡിസ്റ്റ് വാക് - ഇൻ - ഇന്റർവ്യൂ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് റേഡിയോയിൽ ( റേഡിയോ സിയു ) കരാറടിസ്ഥാനത്തിൽ സൗണ്ട് റെക്കോഡിസ്റ്റ് നിയമനത്തിനുള്ള വാക് - ഇൻ - ഇന്റർവ്യൂ സെപ്റ്റംബർ 23-ന് നടക്കും. ഒരു ഇ.ടി.ബി. സംവരണ ഒഴിവാണുള്ളത്. യോഗ്യത : അംഗീകൃത ബി.എ. / ബി.എസ് സി. ബിരുദം, മൾട്ടിമീഡിയ / സർട്ടിഫൈഡ് സൗണ്ട് എഞ്ചിനീയറിങിലുള്ള ഡിപ്ലോമ, സൗണ്ട് എഡിറ്റിംഗിലോ സൗണ്ട് റെക്കോർഡിങിലോ ഉള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, സൗണ്ട് എഡിറ്റിംഗ് സോഫ്റ്റ്‌വെയറിൽ പരിജ്ഞാനം. ഉയർന്ന പ്രായപരിധി 40 വയസ്. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം രാവിലെ 9.30-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ. പി.ആർ. 1207/2025 എൻ.എസ്.എസ്. ഗ്രേസ് മാർക്ക്: 22 വരെ രേഖപ്പെടുത്താം അഫിലിയേറ്റഡ് കോളേജുകളിലെ ( CBCSS - 2023 പ്രവേശനം ) ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാർഥികളിൽ എൻ.എസ...
Accident

മൽസ്യബന്ധനത്തിനിടെ റിങ് റോപ്പ് കാലിൽ കുരുങ്ങി അപകടം; ചെട്ടിപ്പടി സ്വദേശിയായ യുവാവ് മരിച്ചു

പരപ്പനങ്ങാടി : മൽസ്യബന്ധനത്തിനിടെ റിങ് റോപ്പ് കാലിൽ കുരുങ്ങി അപകടം; ചെട്ടിപ്പടി സ്വദേശിയായ യുവാവ് മരിച്ചു ചെട്ടിപ്പടി ആഴക്കടലിൽ മൽസ്യബന്ധനം നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ ചെട്ടിപ്പടി സ്വദേശിയായ യുവാവ് മരിച്ചു. ആലുങ്ങൽ ബീച്ച് ട്രാൻസ് ഫോർമറിന് സമീപം കുഞ്ഞിപ്പീടിയേക്കൽ അശ്റഫിൻ്റെ മകൻ സഹീർ (29) ആണ് മരിച്ചത്. ഇന്നു പുലർച്ചെചെട്ടിപ്പടിയിൽ നിന്ന് മൽസ്യ ബന്ധനത്തിന് പോയ മർകബുൽ ബുശറ എന്ന ഫൈബർ വള്ളം മൽസ്യബന്ധനത്തിനായി വലകോരുന്നതിനിടെതൊഴിലാളിയായ സഹീറിൻ്റെ കാലിൽ റിങ് റോപ്പ് കുരുങ്ങുകയും കടലിൽ വീഴുകയുമായിരുന്നു. തുടർന്ന് മുങ്ങിപ്പോയ സഹീറിനെ ഉടൻ തന്നെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് : കുഞ്ഞീബിസഹോദരങ്ങൾ: സൈനുൽ ആബിദ്, സഹീർ, യാസീൻ. രണ്ടു മക്കളുണ്ട്...
error: Content is protected !!