Sunday, March 15

Author: tirurangaditoday

മകനുമായി നബിദിന പരിപാടി കാണാൻ പോകുമ്പോൾ ബൈക്കിടിച്ച് യുവാവ് മരിച്ചു
Accident

മകനുമായി നബിദിന പരിപാടി കാണാൻ പോകുമ്പോൾ ബൈക്കിടിച്ച് യുവാവ് മരിച്ചു

വേങ്ങര : മകനുമൊന്നിച്ച് നബിദിന പരിപാടി കാണാൻ പോകുമ്പോൾ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. വേങ്ങര അമ്പല പുറായ കാവുങ്ങൽ പള്ളിക്ക് സമീപം താമസിക്കുന്ന പാലേരി മുഹമ്മദ് കുട്ടി ബഖാവിയുടെ മകൻ അബ്ദുൽ ജലീൽ (39) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിക്ക് ഗാന്ധിദാസ് പടിക്ക് സമീപത്ത് വെച്ചാണ് അപകടം. വാഹനം നിർത്തിയിട്ട് എസ് ബി ഐ ബാങ്കിന് പിറകിലുള്ള മദ്രസയിലേക്ക് നബിദിന പരിപാടി കാണാൻ മകനുമായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടി ക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഞായറാഴ്ച ഉച്ചയോടെ മരിച്ചു. മാതാവ്: ആമിക്കുട്ടി. ഭാര്യ: തട്ടാരു മാട്ടിൽ നൂറു റഹ്മത്ത്. മക്കൾ: മുഹമ്മദ് ഹാശിർ , അബ്ദുൽ വദൂദ്, അബ്‌ദുൽ ഹന്നാൻ, മുഹമ്മദ് സഹോദരങ്ങൾ: മഹ്മൂദ് അലി, അമീറലി, ഹുസ്‌ന, നബ് ല. കബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് തിങ്കൾ കാവുങ്ങൽ പള്ളി ജുമാ മസ്‌ജിദിൽ നടക്കും...
Accident

പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 10 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : കൊടുവള്ളി മാനിപുരം ചെറുപുഴയിൽ കുളിക്കടവിൽ ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനിയിൽ താമസിക്കുന്ന സൗത്ത് കൊടുവള്ളി തലപ്പൊയിൽ മുർഷിദിന്റെ മകൾ തന്‍ഹ ഷെറി(10)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ കാണാതായത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊന്നാനി എം ഐ ഗേള്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തന്‍ഹ. മാതാവിനും ബന്ധുക്കൾക്കുമൊപ്പം കുളിക്കടവിൽ എത്തിയതായിരുന്നു തൻഹ. തൻഹ വീഴുന്നത് കണ്ട 12 വയസ്സുകാരനായ സഹോദരൻ പുഴയിലേക്ക് ചാടിയതോടെ രണ്ട് പേരും ഒഴുക്കിൽ പെട്ടു. ഒപ്പമുണ്ടായിരുന്ന പിതൃ സഹോദരൻ പുഴയിലേക്ക് ചാടി 12 കാരനെ രക്ഷപ്പെടുത്തിയെങ്കിലും തൻഹയെ കാണാതായി. നാട്ടുകാരും ഫയർ ഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും പുലർച്ചയോടെ നിർത്തി വെച്ചിരുന്നു. വീണ്ടും തിരച്...
Other

ഒന്നേകാൽ വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

പെരിന്തൽമണ്ണ : ഒന്നേകാൽ വയസുള്ള കുട്ടി ജിദ്ദയിലുള്ള വീട്ടിൽ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. മണ്ണാർമല കൂളത്ത് ആരിഫിൻ്റെ മകൾ ഇവ ഐലിൻ ആണ് മരിച്ചത്.മാതാവ് : ഫർസാന .നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം അവിടെ തന്നെ ഖബറടക്കം നടത്തും.
Local news

വേങ്ങരയില്‍ അന്യ സംസ്ഥാന തൊഴിലാളിയെ കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വേങ്ങര: എസ്.എസ്. റോഡിലെ ഒരു കെട്ടിടത്തിനുള്ളില്‍ അന്യ സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശി രാജ കാന്തസാമി (42 ) ആണ് മരണപെട്ടത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ട്രോമാകെയര്‍ പ്രവര്‍ത്തകരും പോലീസും ഉടന്‍തന്നെ സ്ഥലത്തെത്തി. മൃതദേഹം കണ്ടെത്തിയ സാഹചര്യത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. പ്രാഥമിക പരിശോധനകള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി....
Kerala

കുന്നംകുളം കസ്റ്റഡി മര്‍ദനം: പൊലീസുകാരെ സസ്‌പെന്റ് ചെയ്തു, വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവ്

തൃശൂര്‍ : കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച സംഭവത്തില്‍ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോഗസ്ഥരേയും സസ്‌പെന്റ് ചെയ്തു. എസ് ഐ നുഹ്‌മാന്‍ , സിപി ഒമാരായ ശശിധരന്‍, കെജെ സജീവന്‍, എസ് സന്ദീപ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്ത് ഉത്തരവിറങ്ങിയത്. ഇവര്‍ക്കെതിരെ വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു. എല്ലാ രേഖകളും ഹാജരാക്കാന്‍ ഐജി രാജ്പാല്‍മീണയാണ് ഉത്തരവിട്ടത്. പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന് ഇന്നലെ ഡിജിപി റാവഡാ ചന്ദ്രശേഖര്‍ പ്രതികരിച്ചിരുന്നു. തൃശ്ശൂര്‍ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്തിരുന്നു. അച്ചടക്ക നടപടി പുനപരിശോധിക്കാനും നിര്‍ദേശിച്ചിരുന്നു. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖല ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. 4 പൊലീസുകാര്‍ക്കെതിരെ കോടതി ക്രിമിനല്‍ കേസെടുത്തിട്ടുണ്ടെന്നും അതിനാല്‍ സസ്‌പെന്‍ഡ...
Kerala

കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച സംഭവം : നാല് പൊലീസുകാരെ പിരിച്ചുവിടാമെന്ന് നിയമോപദേശം

തൃശൂര്‍ : കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിപ്പട്ടികയിലുള്ള 4 പൊലീസുകാരെ പിരിച്ചുവിടാമെന്ന് നിയമോപദേശം. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന തൃശൂര്‍ റേഞ്ച് ഡിഐജി ആര്‍ ഹരിശങ്കറിന്റെ ശിപാര്‍ശയിന്മേലാണ് പൊലീസിന് നിയമോപദേശം. നേരത്തെ 4 പേരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ തൃശ്ശൂര്‍ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. അച്ചടക്ക നടപടി പുനപരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം കേസ് കോടതിയിലാണെന്നത് പിരിച്ചു വിടല്‍ നടപടിക്ക് തടസമല്ല. നാല് പൊലീസുകാര്‍ക്കും അടുത്ത ആഴ്ച കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇന്ന് ഉച്ചയോടെയാണ് ഈ നിയമോപദേശം ലഭിച്ചത് എന്നാണ് വിവരം. 2023ല്‍ എടുത്ത നടപടി പുനഃപരിശോധിക്കാം. നടപടിക്ക് ഉത്തരമേഖല ഐ.ജിയെ ചുമതലപ്പെടുത്തി. എസ് ഐ നൂഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാ...
Local news

വേങ്ങര ആകാശപ്പാതയുടെ കരടു രൂപരേഖ തയ്യാറായി ; പദ്ധതിക്ക് അടുത്ത ബജറ്റിൽ ഫണ്ട് വകയിരുത്താൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

വേങ്ങര: വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമായി നിർദേശിച്ച വേങ്ങര ആകാശപ്പാതയുടെ കരടു രൂപരേഖ തയ്യാറായി. രൂപരേഖയുമായി സ്ഥലം ഒത്തുനോക്കുന്ന നടപടികളും പൂർത്തീകരിച്ചു. നിർദ്ദിഷ്ട സ്ഥലത്ത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തി അതിർത്തി നിർണയിക്കാനും തീരുമാനമായി. ഏകദേശം 200 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് അടുത്ത ബജറ്റിൽ ഫണ്ട് വകയിരുത്താൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. ജില്ലയിലെ പ്രധാന പാതകളിലൊന്നായ നാടുകാണി പരപ്പനങ്ങാടി റോഡ് കടന്നു പോകുന്ന വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്ക് യാത്രക്കാർക്കും വിദ്യാർഥികൾക്കും രോഗികൾക്കും കച്ചവടക്കാർക്കും വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിന് ശാശ്വത പരിഹാരമായിട്ടാണ് എംഎൽഎ ആകാശപ്പാതയെന്ന നിർദേശം മുന്നോട്ടുവെച്ചത്. നേരത്തെ ബൈപ...
Kerala

ഓണം ഓഫര്‍ കേട്ട് ഓടിയെത്തി ; തുണിക്കടയിലെ തിക്കിലും തിരക്കിലും ഗ്ലാസ് പൊട്ടി നിരവധി പേര്‍ക്ക് പരിക്ക്

നാദാപുരം: നാദാപുരത്തെ തുണിക്കടയിലെ ഓണം ഓഫര്‍ കേട്ട് ഓടിയെത്തിയവര്‍ തിക്കിലും തിരക്കിലും ഗ്ലാസ് പൊട്ടി അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏത് ഡ്രസ് എടുത്താലും 99 രൂപ എന്നാണ് ഓഫര്‍. ഇതോടെ ജനങ്ങള്‍ തള്ളിക്കയറുകയായിരുന്നു. പരിക്കേറ്റവരെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായവരെ കോഴിക്കോടേക്ക് കൊണ്ടുപോയി. നാദാപുരം കസ്തൂരി കുളത്തെ വടകര സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബ്ലാക്ക് മെന്‍സ് സിലായിരുന്നു പുരുഷ വസ്ത്രങ്ങള്‍ക്ക് വലിയ വിലക്കുറവിന്റെ ഓഫര്‍ നല്‍കിയത്. ഇതറിഞ്ഞ് നൂറുകണക്കിന് യുവാക്കളാണ് കടയില്‍ ഇരച്ച് എത്തിയത്....
Obituary

കോറാട് പാലരാക്കാട്ട് കല്ലിങ്ങൽ മുഹമ്മദ്‌ ഹാജി അന്തരിച്ചു

ഒഴുർ: കോറാട് സ്വദേശി പരേതനായ പാലരാക്കാട്ട് കല്ലിങ്ങൽ സൈദാലി ഹാജി മകൻ മുഹമ്മദ്‌ ഹാജി എന്ന നന്നാട്ട് ബാപ്പു ഹാജി അന്തരിച്ചു.ഖബറടക്കം വൈകിട്ട് 5:30 ന് കോറാട് ജുമുഅത്ത് മസ്ജിദിൽ.ഭാര്യ :സി പി പാത്തുട്ടിമക്കൾ : സൈദലവി ഹാജിസുബൈദ, സഫിയമരുമക്കൾ :സി എച് മഹമൂദ് ഹാജി, സി സി ബാവ ഹാജി, ശരീഫ.
Malappuram

ബോധവത്കരണ- പ്രചാരണ പ്രവർത്തനങ്ങൾക്ക് ഫലം കാണുന്നു; ജില്ലയിൽ ഗാർഹിക പ്രസവങ്ങളിൽ ഗണ്യമായ കുറവ്

മലപ്പുറം : ജില്ലയില്‍ ഗാര്‍ഹിക പ്രസവങ്ങള്‍ക്കെതിരെ ലോകാരോഗ്യദിനമായ ഏപ്രില്‍ ഏഴിന് ആരാഗ്യവകുപ്പ് ആരംഭിച്ച ക്യാംപയിന്‍ ഫലം കാണുന്നു. ക്യാംപയിൻ തുടങ്ങുന്നതിന് മുൻപുള്ള ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 61 ഗാർഹിക പ്രസവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ജനുവരിയിൽ 25, ഫെബ്രുവരിയിൽ 13, മാർച്ചിൽ 23 എന്നിങ്ങനെയാണ് കണക്കുകൾ. ക്യാംപയിൻ തുടങ്ങിയ ഏപ്രിലില്‍ ആറ് ഗാര്‍ഹിക പ്രസവങ്ങളാണ് ഉണ്ടായിരുന്നത്. മെയില്‍ മൂന്ന്, ജൂണില്‍ നാല്, ജൂലൈയിൽ അഞ്ച് എന്നിങ്ങനെയാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. കോഡൂരില്‍ വീട്ടില്‍ പ്രസവിച്ച യുവതി പ്രസവത്തെ തുടര്‍ന്ന് മരണമടഞ്ഞതിന്റെ പിന്നാലെയാണ് ജില്ലയില്‍ ഗാര്‍ഹിക പ്രസവങ്ങള്‍ക്കെതിരെ വിപുലമായ ക്യാംപയിന്‍ ആരംഭിച്ചത്. ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന...
Malappuram

പിറന്ന് വീഴും മുമ്പേ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന് തിരൂരിലെ മാലാഖ

തിരൂര്‍ : നഴ്‌സുമാരെ നമ്മള്‍ വിളിക്കുന്നത് മാലാഖമാര്‍ എന്നാണ്. ആ വിശേഷണത്തിന് അവര്‍ അര്‍ഹരാക്കുന്നത് അവരുടെ ജോലിയും അതോടൊപ്പം അവര്‍ നല്‍കുന്ന കരുതലുമാണ്. അത്തരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ മാലാഖയാണ് തിരൂര്‍ തലക്കടത്തൂര്‍ അല്‍ നൂര്‍ ആശുപത്രിയിലെ നഴ്‌സ് ഗീത. പിറന്നുവീഴും മുന്‍പേ മരിച്ചുവെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ പിഞ്ചുകുഞ്ഞിനെയാണ് ഗീത ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇപ്പോള്‍ ആ കുഞ്ഞ് അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ സുഖമായിരിക്കുന്നു. തിരൂര്‍ സ്വദേശികളാണു രക്ഷിതാക്കള്‍. രക്തസ്രാവം വന്ന പൂര്‍ണഗര്‍ഭിണിയെ ബുധനാഴ്ചയാണ് അല്‍ നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ഗര്‍ഭകാല പരിശോധന മറ്റൊരു ആശുപത്രിയിലായിരുന്നു. കുഞ്ഞിനു ജീവനുണ്ടാകില്ലെന്ന സങ്കടവാര്‍ത്ത, അവസാന പരിശോധനയ്ക്കു ശേഷം കുടുംബത്തെ അറിയിച്ചിരുന്നു. പ്രസവത്തീയതി ആകുന്നതുവരെ വീട്ടില്‍ വിശ്രമിക്കാനും നിര്‍ദേശിച്ചു. ആ കാത്തിരിപ്പി...
National

സിനിമാ സ്വപ്നങ്ങളുമായി എത്തുന്ന യുവതികളെ വശീകരിച്ച് സെക്‌സ് റാക്കറ്റ് നടത്തിയിരുന്ന നടി അറസ്റ്റില്‍ ; സെക്‌സ് റാക്കറ്റിന്റെ വലയില്‍ അകപ്പെട്ട രണ്ട് നടിമാരെ പൊലീസ് രക്ഷപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ സിനിമാ സ്വപ്നങ്ങളുമായി മുംബൈയിലെത്തുന്ന യുവതികളെ വശീകരിച്ച് സെക്‌സ് റാക്കറ്റ് നടത്തിയിരുന്ന നടി അറസ്റ്റില്‍. ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് നടി അനുഷ്‌ക മോണി മോഹന്‍ ദാസ് (41) അറസറ്റിലായത്. ടിവി സീരിയലുകളിലും ബംഗ്ലാ സിനിമകളിലും സജീവമായ രണ്ട് യുവ നടികളെയാണ് പൊലീസ് ഇവരുടെ അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. രഹസ്യ വിവരത്തേത്തുടര്‍ന്ന് ഇടപാടുകാരെന്ന വ്യാജേന പൊലീസുകാര്‍ ഇവരുമായി ബന്ധപ്പെടുകയായിരുന്നു. മുംബൈ അഹമ്മദാബാദ് ദേശീയപാതയിലെ കശ്മീര മാളില്‍ ഇടപാടുകാരെ കാണാനായി ബുധനാഴ്ചയെത്തിയപ്പോഴാണ് യുവ നടി കുടുങ്ങിയത്. യുവതിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയപ്പോഴാണ് യുവനടികളെ രക്ഷിക്കാന്‍ സാധിച്ചതെന്നാണ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് മദന്‍ ബല്ലാല്‍ വിശദമാക്കുന്നത്. മനുഷ്യക്കടത്...
National

21 കോടി രൂപയുടെ മെത്താഫിറ്റാമിനുമായി മലയാളികള്‍ ഉള്‍പ്പെട്ട രാജ്യാന്തര ലഹരികടത്ത് സംഘത്തിലെ 6 പേര്‍ പിടിയില്‍

ബെംഗളൂരു: രാജ്യാന്തര ലഹരികടത്ത് സംഘത്തിലെ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ആറുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമായാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് 21 കോടിരൂപ വിലവരുന്ന 7 കിലോ മെത്താംഫിറ്റാമിനാണ് പിടികൂടിയത്. മലയാളികളായ എ.എം.സുഹൈല്‍ (31), കെ.എസ്.സുജിന്‍ (32), നൈജീരിയന്‍ പൗരന്‍മാര്‍, ബെംഗളൂരു സ്വദേശികളായ ദമ്പതികള്‍ എന്നിവരെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. ദില്ലിയില്‍ നിന്ന് ബെംഗളൂരു, കേരളത്തിലെ മിക്ക നഗരങ്ങളിലേക്കും ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് പൊലീസ് വിശദമാക്കുന്നത്. മലയാളികളായ സുഹൈലും സുജിനും ചേര്‍ന്നാണ് ലഹരിസംഘം ബെംഗളൂരുവില്‍ നടത്തിയിരുന്നതെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പിടിയിലായ ബെംഗളൂരു സ്വദേശികളായ ദമ്പതികള്‍ക്കും സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. എം.ഡി. സഹീദ് എന്ന ഫ...
Local news

മാധ്യമ കൂട്ടായ്മ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു

തേഞ്ഞിപ്പലം: പ്രസ്സ് റിപ്പോര്‍ട്ടേഴ്സ് ക്ലബ്ബ് തേഞ്ഞിപ്പലവും കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) തേഞ്ഞിപ്പലം മേഖല കമ്മിറ്റിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി നിര്‍ധനര്‍ക്ക് കൈതാങ്ങൊരുക്കുകയെന്ന ലക്ഷ്യത്തോടെ ഓണക്കിറ്റ് വിതരണവും നടത്തി. കാലിക്കറ്റ് സര്‍വകലാശാലാ പി.ആര്‍.ഒ സി.കെ ഷിജിത്ത് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് എന്‍ജിനീയറിങ് കോളേജിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന മിറാക്കിള്‍ ഷെല്‍ട്ടര്‍ ഹോമിലേക്കുള്‍പ്പെടെയുള്ള ഓണക്കിറ്റ് വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. വിവിധകാരണങ്ങളാല്‍ തെരുവില്‍ എത്തിപ്പെട്ട് ബന്ധുക്കളെ തേടുന്നവര്‍ക്കും തെരുവില്‍ കഴിയുന്നവരില്‍ അസുഖബാധിതരായവര്‍ക്കും സംരക്ഷണമൊരുക്കിയും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തേഞ്ഞിപ്പലം പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മിറാക്കിള്‍ ഷെല്‍ട്ടര്‍ ഹോം. സുമനസ്സുകളുടെ സഹായത്തോടെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം...
Local news

കെ.പി.സി.സി സംസ്കാര സാഹിതി സാഹിതീയം 2025 ; ഗുരുവന്ദനം സംഘടിപ്പിച്ചു

തിരൂരങ്ങാടി : കെ.പി.സി.സി സംസ്കാര സാഹിതിയുടെ തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി സാഹിതീയം 2025ന്റെ ഭാഗമായി ഗുരുവന്ദനം സംഘടിപ്പിച്ചു.പ്രമുഖ സാമൂഹിക പ്രവർത്തകനും ഗാന്ധിയനുമായ പി.കെ.നാരായണൻ മാസ്റ്ററെ ആദരിച്ചു. സംസ്ക്കാര സാഹിതി ജില്ലാ ചെയർമാൻ പി നിധീഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ശ്രീജിത്ത്‌ അധികാരത്തിൽ അധ്യക്ഷത വഹിച്ചു, എൻ.പി.ഹംസക്കോയ, ഷാജഹാൻ.കെ.പി, സുജിനി മുളമുക്കിൽ, തയ്യിബ് അമ്പാടി, സുധീഷ് പാലശ്ശേരി, വേലായുധൻ.സി, കാട്ടുങ്ങൽ മുഹമ്മദ്‌ കുട്ടി,അരവിന്ദൻ.ടി.കെ, അനിൽ പരപ്പനങ്ങാടി, പുന്നൂസ് കുര്യൻ,റഫീഖ് കൈറ്റാല തുടങ്ങിയവർ സംസാരിച്ചു....
Local news, Malappuram

മദ്രസാധ്യാപകർക്കായി പരിശീലന ശിൽപശാല സംഘടിപ്പിച്ചു

യൂണിവേഴ്സിറ്റി: കെ.എൻ.എം മണ്ഡലം മദ്രസ കോംപ്ലക്സ് അധ്യാപകർക്കായി തൻബീഹുൽ ഇസ്‌ലാം സെക്കണ്ടറി മദ്രസ പുത്തൂർ പള്ളിക്കൽ വെച്ച് പരിശീലന ശിൽപശാല സംഘടിപ്പിച്ചു. വിവിധ മദ്രസകളിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്ത പരിപാടിയിൽ അധ്യാപകരുടെ പ്രൊഫഷണൽ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും പഠന-ബോധനരീതികൾ നവീകരിക്കുന്നതിനുമായി പ്രത്യേക ക്ലാസുകളും വർക്ക്‌ഷോപ്പുകളും നടന്നു.ശിൽപശാല യൂണിവേഴ്സിറ്റി മണ്ഡലം കെ.എൻ.എം പ്രസിഡണ്ട് വി.പി അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. അധ്യാപകർ പുതിയ വിദ്യാഭ്യാസ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾക്ക് സജ്ജരാകണമെന്ന് അദ്ദേഹം പറഞ്ഞു. കോംപ്ലക്സ് മണ്ഡലം പ്രസിഡണ്ട് നജീബ് പുത്തൂർ പള്ളിക്കൽ അധ്യക്ഷത വഹിച്ചു. കെ.എൻ.എം മണ്ഡലം സെക്രട്ടറി അബ്ദുൽ അസീസ് പുത്തൂർ പള്ളിക്കൽ മുഖ്യപ്രഭാഷണം നടത്തി. കോംപ്ലക്സ് സെക്രട്ടറി പി.അബ്ദുൽ സലാം, ടി.കെ ജസീൽ, സഫ്‌വാൻ പോത്തുകല്ല് എന്നിവർ സംസാരിച്ചു. പരിശീലനത്തിന് കെ.എൻ.എം വിദ്...
Obituary

തെന്നല സ്വദേശി സൗദിയിൽ നിര്യാതനായി

തിരുരങ്ങാടി: തെന്നല ചെമ്മേരിപ്പാറ സ്വദേശി സൗദിയിൽ നിര്യാതനായി. ചെമ്മേരിപ്പാറ അയ്യം പറമ്പിൽ അവറു ഹാജിയുടെ മകൻ സിദ്ധീഖ് (52)ആണ് മരിച്ചത്. സൗദിയിലെ അൽ മലാസിൽ ഇന്നലെ രാവിലേ പത്ത് മണിയോടെ ഹൃദയാഘാതം മൂലമായിരുന്നു മരണം. മയ്യിത്ത് സൗദിയിൽ തന്നെ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.മാതാവ്: ബിരിയക്കുട്ടിഭാര്യ: റംല, മക്കൾ: ഷമ്മാസ്, ഷമീർ, ഹഫ്‌സത്, ഷബ്‌ന,സഹോദരൻ:അഷ്‌റഫ്‌...
Crime

ലഹരിയുമായി ചെറുമുക്ക് സ്വദേശിയായ യുവാവ് പിടിയിൽ

തിരൂരങ്ങാടി : മെത്ത ഫിറ്റ്നുമായി ചെറുമുക്ക് സ്വദേശിയായ യുവാവ് പിടിയിൽ ചെറുമുക്ക് പള്ളിക്കത്താഴം സ്വദേശി കെ പി സഹൽ ഇബിനു അബ്ദുല്ല (29) യാണ് 0 5.21 ഗ്രാം മെത്താം ഫിറ്റ് മീനുമായി പിടികൂടിയത്. മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ നൗഫലും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ പി എം അഖിൽ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ. ആസിഫ് ഇക്ബാൽ, പ്രിവന്റ് ഓഫീസർ ഗ്രേഡ് പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ വിനീത്, എം വിപിൻ , വനിത എക്സൈസ് ഓഫീസർ വിരൂപിക, എക്സൈസ് ഡ്രൈവർ എം മുഹമ്മദ് നിസാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്...
Local news

എലൈറ്റ് അക്കൗണ്ട്സ് അക്കാദമി ഓണഘോഷ പരിപാടി സംഘടിപ്പിച്ചു

തിരുരങ്ങാടി : എലൈറ്റ് അക്കൗണ്ട്സ് അക്കാദമി ചെമ്മാട് ന്റെ (സുകു ബസാർ) ഓണഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടി തിരുരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ പി. മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു. എലൈറ്റ് അക്കൗണ്ട്സ് അക്കാദമി മാനേജിങ് ഡയറക്ടർ സി. വിജയൻ ആദ്യക്ഷം വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ജാഫർ കുന്നത്തേരി, ഡോക്ടർ-ഹാറൂൻ അബ്ദുൽ റഷീദ്, ഉള്ളാട്ട് ഇസ്സു ഇസ്മായിൽ, ടീച്ചർസ് റാസില, നിനി, അനുജ, നിഷാന്ത്, ശരത് എന്നിവർ സംസാരിച്ചു. അനഘ നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ ഡാൻസ്, പാട്ട്, മറ്റു ഗെയിംസ് എന്നിവയും ഉണ്ടായിരുന്നു. തുടർന്ന് വിപുലമായ ഓണസദ്യയും ഒരുക്കി....
Sports

നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി കൊളപ്പുറം സ്വദേശിനി

കിക്ക് ബോക്സിങ് നാഷണൽ ചാമ്പ്യൻഷിപ്പിൽ ഫാത്തിമ നജ വെങ്കല മെഡൽ നേടി ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ആഗസ്റ്റ്‌ 27 മുതൽ 31 വരെ നടന്ന വാക്കോ ഇന്ത്യ ചിൽഡ്രൻ & കേഡറ്റ്‌സ് നാഷണൽ കിക്ക്‌ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടി ഫാത്തിമ നജ നാടിന്റെ അഭിമാനമായി. കേരളത്തിന് വേണ്ടി മത്സരിച്ച ഫാത്തിമ നജ വെങ്കല മെഡൽ നേടി.കേരള സ്റ്റേറ്റ് അമച്വർ കിക്ക്‌ബോക്‌സിംഗ് അസോസിയേഷൻ (KSAKA) - വാക്കോ ഇന്ത്യ കേരളത്തിന് ചാമ്പ്യൻഷിപ്പിൽ 05 വെള്ളിയും 09 വെങ്കലവും നേടാനായി. അബ്ദുറഹ്മാൻ നഗർ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി യായ ഫാത്തിമ നജ ഷോളിഡാൻ ഡ്രാഗൺ കുങ് ഫു അക്കാഡമിയിലാണ് (SDK Academy) പരിശീലിക്കുന്നത്. എസ് ഡി കെ അക്കാഡമി വിദ്യാർത്ഥികളായ മുഹമ്മദ് ഷാമിൽ കെ പി, മുഹമ്മദ് സുൽത്താൻ പി എന്നിവരും നാഷണൽ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചു. വളരെ ചുരുങ്ങിയ കാലത്തെ ചിട്ടയായതും തീവ്രവുമായ പര...
Accident

പള്ളിയിൽ പോകുന്നതിനിടെ സീബ്രാ ലൈനിൽ വെച്ച് ജീപ്പിടിച്ച് വയോധികൻ മരിച്ചു

പരപ്പനങ്ങാടി : പള്ളിയിൽ പോകാൻ സീബ്രാ ലൈനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ജീപ്പിടിച്ച് വയോ ധികൻ മരിച്ചു. കരിങ്കല്ലാത്താണി സ്വദേശി മടപ്പള്ളി മുഹമ്മദിന്റെ മകൻ അഹമ്മദ് (72) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.50നാണ് അപകടം. ചെമ്മാട് - പരപ്പനങ്ങാടി റോഡിൽ കരിങ്കല്ലത്താണി യിൽ പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ സീബ്രാ ലൈനിൽ വെച്ച് പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന ജീപ്പിടിക്കുകയായിരുന്നു. ഉടനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: സുബൈദ, മക്കൾ: യൂനസ്, അബ്‌ദുസലാം, ഖാലിദ് (മൂവരും ചെന്നൈ), റാഷിദ്, സുലൈഖ, നൂർജഹാൻ. മരുമക്കൾ: സൈഫുനിസ അലാവുദ്ധീൻ, നാസർ, റംസീന മുസ്‌രിഫ, റഷീദ . ഖബറടക്കം വ്യാഴം - ഉച്ചക്ക് പാലത്തിങ്ങൽ ജുമാഅത്ത് പളളിയിൽ...
Malappuram

സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം : ജില്ലയിലെ വിജയികളെ അനുമോദിച്ചു

മലപ്പുറം : സംസ്ഥാന ട്രാന്‍സ്ജന്‍ഡര്‍ കലോത്സവം അഞ്ചാം പതിപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിഭകളെ പി. ഉബൈദുള്ള എംഎല്‍എ, ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് തുടങ്ങിയവര്‍ അനുമോദിച്ചു. ആഗസ്റ്റ് 21,22,23 തിയതികളില്‍ കോഴിക്കോട് നടന്ന കലോത്സവത്തില്‍ മലപ്പുറം ജില്ലയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. ജില്ലയില്‍ നിന്നും 28 പേരാണ് പങ്കെടുത്തത്. പരിപാടിയില്‍ എഡിഎം എം. മെഹറലി, ഡിഎംഒ ഡോ. ആര്‍. രേണുക, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ട്രാന്‍സ്ജന്‍ഡര്‍ സംസ്ഥാന ബോര്‍ഡ് അംഗം സി. നേഹ, സാമൂഹ്യനീതി സീനിയര്‍ സൂപ്രണ്ട് ഇ. സമീര്‍, ജൂനിയര്‍ സൂപ്രണ്ട് മനോജ് മേനോന്‍, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു....
Obituary

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര : കണ്ണമംഗലം, വാളക്കുട നമ്പം കുന്നത്ത് മൊയ്തീൻകുട്ടി മകൻ മുഹമ്മദ് സൽമാൻ (25) കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു ശേഷം ബധൻ ഉച്ചയോടെ കൊടുവായൂർ ജുമാമസ്ജിജിദിൽ ഖബറടക്കും. വേങ്ങര പൊലീസ് കേസെടുത്തു. ഉമ്മ : റംല .
Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ് ; അന്വേഷണം ബെംഗളൂരുവിലേക്കും, ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാരോപണ കേസില്‍ അന്വേഷണം ബെംഗളൂരുവിലേക്കും നീളുന്നതായി വിവരം. എംഎല്‍എയ്ക്കെതിരെ ആരോപണം ഉന്നയിച്ച യുവതി ഗര്‍ഭഛിദ്രം നടത്തിയത് ബെംഗളൂരുവിലെ ആശുപത്രിയില്‍വെച്ചാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരുവിലെ ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടിയതായാണ് വിവരം. ഗര്‍ഭഛിദ്രം നടത്തിയെന്ന് ആരോപണം ഉന്നയിച്ച യുവതിയുടെ അടക്കം മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്. പുറത്തുവന്ന ഫോണ്‍സംഭാഷങ്ങളിലും വിദഗ്ധ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രണ്ട് യുവതികള്‍ ഗര്‍ഭഛിദ്രത്തിന് വിധേയരായിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതായാണ് സൂചന. ആദ്യം ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ഗര്‍ഭഛിദ്രം നടത്തുന്നതിന് സഹായിച്ചതായും ഉദ്യോഗസ്ഥന് വിവരം ലഭിച്ചിട്ടു...
Other

അപകടത്തിൽ പരിക്കേറ്റവരെ ആംബുലൻസുകാർ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നെന്നു; മുഖ്യമന്ത്രി യോഗം വിളിച്ചു

സ്വകാര്യ ആംബുലൻസുകാരുടെ യോഗം വിളിച്ചു ചേർക്കും ജില്ലകളിൽ സ്വകാര്യ ആംബുലൻസുകാരുടെ യോഗം വിളിച്ചു ചേർക്കാൻ തീരുമാനം. അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടുപോകുന്ന സ്വകാര്യ ആംബുലൻസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആരോഗ്യവകുപ്പ്, പോലീസ് വകുപ്പ്, ട്രാൻസ്പോർട്ട് വകുപ്പ് എന്നിവരാണ് യോഗം വിളിക്കാൻ മുൻകൈ എടുക്കേണ്ടത്. അപകടം പറ്റിയവരെ ആംബുലസ് ഡ്രൈവർമാർ സർക്കാർ ആശുപത്രികളെ ഒഴിവാക്കി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി കമ്മീഷൻ കൈപ്പറ്റുന്നതായി പരാതികൾ ഉയർന്നതിൻ്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. രോഗികളുടെയോ ബന്ധുക്കളുടെയോ ആഗ്രഹപ്രകാരമല്ല പലപ്പോഴും ഇത് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യം ലഭിക്കില്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോകുന്നത്. ഇത്തരം കാര്യങ്ങൾ ഗൗരവമായി...
Local news, Malappuram

രവീന്ദ്ര നാഥ ടാഗോര്‍ സ്മാരക സംഗീത ശ്രേഷ്ഠ സുവര്‍ണ മുദ്ര സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടി പരപ്പനങ്ങാടി സ്വദേശികളായ സഹോദരികള്‍

പരപ്പനങ്ങാടി : കലാനിധി ഫോക് ഫെസ്റ്റ് 2025 രവീന്ദ്ര നാഥ ടാഗോര്‍ പുരസ്‌കാരം, മീഡിയ അവാര്‍ഡ് ഏറ്റു വാങ്ങി നിവേദിത ദാസ്‌നും, നിരഞ്ജന ദാസ്‌നും. രവീന്ദ്ര നാഥ ടാഗോര്‍ സ്മാരക സംഗീത ശ്രേഷ്ഠ സുവര്‍ണ മുദ്ര സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ഡോ. സന്ധ്യ ഐ പി എസ് വിതരണം ചെയ്തു. ചടങ്ങില്‍ ഗീത രാജേന്ദ്രന്‍, പി. ലാവ്ലിന്‍, ബാലു കിരിയത്ത് എന്നിവര്‍ സംബന്ധിച്ചു. 18 ഇന്ത്യന്‍ ഭാഷകളും, 18 വിദേശ ഭാഷകളിലുമായി 36 ഭാഷകളില്‍ പാടി 20 ഓളം വേള്‍ഡ് റെക്കോര്‍ഡ് കളും, ഗിന്നസ് റെക്കോര്‍ഡും നേടിയ സംഗീത മികവിന് ആണു അവാര്‍ഡ് നല്‍കിയത്. ഓഗസ്‌റ് 30, 31 തീയതികളില്‍ പദ്മകഫെ, മന്നം ഹാളില്‍ നടന്ന ചടങ്ങില്‍ കല സാഹിത്യ, സംഗീത മേഖലകളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. നിവേദിത ദാസും നിരഞ്ജന ദാസും ചേര്‍ന്നു സാവരിയ ഫോക്‌സ് 10 ഭാഷകളിലെ നാടന്‍ പാട്ടുകളുടെ വിസ്മയം എന്ന സംഗീത വിരുന്ന് ഒരുക്കി. തെലുഗ്, ഇസ്രായേലി, ഹിന്ദി, പഞ്ചാബി, അറബിക്, ...
Local news, Malappuram

ബോധി സര്‍ഗ്ഗവേദി & ലൈബ്രറിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ; വിപുലമായി ആഘോഷിച്ചു

തിരൂരങ്ങാടി : ബോധി സര്‍ഗ്ഗവേദി & ലൈബ്രറിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം 'സര്‍ഗഗോത്സവം 2025' വിപുലമായി ആഘോഷിച്ചു. ബോധിസര്‍ഗ്ഗവേദി & ലൈബ്രറി സെക്രെട്ടറി ശംസുദ്ധീന്‍ സിടി ഉദ്ഘാടാനം ചെയ്തു. പരിപാടിയില്‍ ഷൌക്കത്ത് സിടി അധ്യക്ഷത വഹിച്ചു. അറഫാത്ത് എംസി സ്വാഗതവും ജംഷീദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ദേശാവാസികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി വൈകീട്ട് 7 മണിക്ക് നടന്ന സാംസ്‌കാരിക സമ്മേളനം തിരുരങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിദ്ധ സാഹിത്യകാരനും പ്രഭാഷകനുമായ പി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷകനായ വേദിയില്‍ ഷൌക്കത്ത് സിടി അധ്യക്ഷനും എംസി അറഫാത്ത് സ്വാഗത പ്രസംഗവും രഞ്ജിത് കെപി നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് പ്രസിദ്ധ കലാകാരി നിഷ പന്താവൂര്‍ അവതരിപ്പിച്ച ഏകപാത്ര നാടകവും പ്രദേശവാസികളുടെ നൃത്ത നൃത്ത്യങ്ങള്‍ സെല്ല ബീറ്റ്‌സ് കാലിക്കറ്റിന്റെ ഗാനമേള എന്നിവ...
Malappuram

ഓണോത്സവത്തിന് ഇന്ന് സമാപനം; 14 ലക്ഷത്തിന്റെ വിറ്റുവരവ്

മലപ്പുറം : ജില്ലയിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ വ്യവസായ കേന്ദ്രം നബാര്‍ഡിന്റെ സഹകരണത്തോടെ നടത്തുന്ന ' ഓണോത്സവം ' പ്രദര്‍ശന വിപണമേള ഇന്ന് സമാപിക്കും. ഓഗസ്റ്റ് 30 ന് തുടങ്ങിയ മേളയില്‍ വന്‍ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. നാലു ദിവസങ്ങളിലായി 14 ലക്ഷത്തിന്റെ വിറ്റ് വരവാണ് മേളയില്‍ ലഭിച്ചത്. ജില്ലയിലെ 82 ചെറുകിട ഇടത്തരം സംരംഭകര്‍ മേളയുടെ ഭാഗമായി. കരകൗശല വസ്തുക്കളും ഭക്ഷ്യ ഉത്പന്നങ്ങളും വിവിധ ജൈവ ഉത്പന്നങ്ങളും മേളയില്‍ ഉണ്ട്. നൂതന ആശയമുള്ള വിവിധ സംരംഭകരുടെ സ്റ്റാളുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിവിധ രുചിക്കൂട്ടുകള്‍ പകരുന്ന ഭക്ഷ്യ സ്റ്റാളും മേളയുടെ ആകര്‍ഷണമാണ്. നാല് ദിവസങ്ങളിലായി വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായിനടത്തിയിരുന്നു....
Obituary

പടപ്പറമ്പ് നെടുമ്പള്ളി മുഹമ്മദ് കുട്ടി ഹാജി അന്തരിച്ചു

വേങ്ങര: കണ്ണമംഗലം പടപ്പറമ്പ് നെടുമ്പള്ളി മുഹമ്മദ് കുട്ടി ഹാജി എന്ന കുണ്ടിൽ ബാപ്പു (73) ഭാര്യമാർ, സീനത്ത്, പരേതയായ ഫാത്തിമ കുട്ടി. മക്കൾ: അബ്ദുസ്സലാം ,ഉമ്മുകുൽസു, ഫസലുറഹ്മാൻ, ഫസീല, ജഫ്സൽ, പരേതനായ അൻവർ സാദത്ത്,മരുമക്കൾ :ഹാത്തിഫ, നജ്മ, വർധ,ഖാലിദ് പൂക്കിപ്പറമ്പ്, അൻവർ പുതുപ്പറമ്പ്,
Obituary

യുവതി പനി ബാധിച്ച് മരിച്ചു

തിരൂരങ്ങാടി : പനി ബാധിച്ച് യുവതി മരിച്ചു. കരിപറമ്പ് കോട്ടുവാല പറമ്പ് മുഹമ്മദ് റഫീഖിന്റെ ഭാര്യ പന്താരങ്ങാടി പതിനാറുങ്ങല്‍ അട്ടക്കുളങ്ങരയിലെ പൂച്ചേങ്ങല്‍ കുന്നത്ത്‌ ഷബാന ബെന്‍സിയ(20) ആണ് മരിച്ചത്. പൂച്ചേങ്ങല്‍ കുന്നത്ത്‌ ഫൈസൽ- സൈഫുന്നിസ എന്നിവരുടെ മകളാണ്. ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ പനി ബാധിച്ചതിനെത്തുടർന്ന്‌ ഇവർ ചികിത്സ തേടിയിരുന്നു. അസുഖം വീണ്‌ടും വർധിച്ചതിനെത്തുടർന്ന്‌ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം കബറടക്കി. മകൻ: റാഹിൽ സൈൻ. സഹോദരങ്ങൾ : സൈതലവി, അൻഷാദ്....
error: Content is protected !!