Wednesday, March 18

Author: tirurangaditoday

വെറ്ററൻസ് ഫുട്ബോൾ മത്സരം തിരുരിൽ
Sports

വെറ്ററൻസ് ഫുട്ബോൾ മത്സരം തിരുരിൽ

തിരൂർ: ഖത്തർ ലോകകപ്പിന്റെ ആരവുമായി തിരുരിൽ വെറ്ററൻസ് ഫുട്ബോൾ മത്സരം നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നവംബർ 6 ന് ഞായാറാഴ്ചതാഴെപ്പാലം രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് മത്സരം.മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെവൈറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ (വി - ഫാറ്റ് ) തിരുരാണ് സംഘാടകർ. തിരുർ താലുക്ക് പരിധിയിലുള്ള 40 വയസ്സ് കഴിഞ്ഞ 200 ലധികം പഴയകാല ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയാണ് വി-ഫാറ്റ് .സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിൽ പഴയ കാല ഫുട്ബോൾ താരങ്ങളുടെ വിപുലമായ കുട്ടായ്മയുംഅവരുടെ ഫുട്ബോൾ മത്സരവും നടക്കുന്നത്. തിരുർ വെറ്ററൻസ് ലീഗ്(ടി.വി. എൽ) എന്ന് നാമകരണം ചെയ്ത മത്സരത്തിൽ ലീഗ് കം നോകൗട്ടിൽ 4 ടീമുകൾപങ്കെടുക്കും. ടീമുകളുടെ സെലക്ഷൻ ഇതിനകം പൂർത്തിയായി.മത്സരം വൈകിട്ട് 4 മണിക്ക് ഫീഷറിസ് കായിക വകുപ്പ് മന്ത്രിവി. അബ്ദുറഹിമാൻഉദ്ഘ...
Other

235 പണ്ഡിതര്‍ക്ക് ഹുദവി ബിരുദത്തിന് ദാറുല്‍ഹുദാ സെനറ്റില്‍ അംഗീകാരം

ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ പന്ത്രണ്ട് വര്‍ഷത്തെ പഠന കോഴ്‌സും രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത സാമൂഹിക സേവനവും പൂര്‍ത്തിയാക്കിയ 25-ാം ബാച്ചിലെ 235 യുവപണ്ഡിതര്‍ക്ക് ഹുദവി ബിരുദം നല്‍കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ ദിവസം വാഴ്‌സിറ്റിയില്‍ ചേര്‍ന്ന സെനറ്റ് യോഗം നിര്‍ദേശം നല്‍കി. സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി ദാറുല്‍ഹുദാ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക  പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ദാറുല്‍ഹുദായുടെ പശ്ചിമ ബംഗാള്‍, ആസാം, ആന്ധ്രപ്രദേശ്, കര്‍ണാടക ഓഫ് കാമ്പസുകളിലും കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ യു.ജി കോളേജുകൡും നടത്തിയ അക്രഡിറ്റേഷന്റെ ഫലവും യോഗത്തില്‍ പ്രഖ്യാപിച്ചു. വാഴ്‌സിറ്റി കാമ...
Accident

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നു വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു

വളാഞ്ചേരി : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നു വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. വളാഞ്ചേരി കഞ്ഞിപ്പുര സ്വദേശി പല്ലിക്കാട്ടിൽ നവാഫ് - നിഷ്മ സിജിലി ദമ്പതികളുടെ മകൻ ഹനീനാണ് മരണപ്പെട്ടത്. ബുധനാഴച ഉച്ചക്ക് 12:30 നാണ് സംഭവം. വീട്ടുകാരുടെ നിലവിളി കേട്ട് അയൽവാസികൾ എത്തിയാണ് കുട്ടിയെ കിണറിൽ നിന്നും പുറത്തെടുത്തത്, വളാഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് തീരൂർ ജില്ലാ ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം കഞ്ഞിപ്പുര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും....
Other

എസ് എസ് എഫ് മുത്ത് നബി മെഗാ ക്വിസ് സമാപിച്ചു

തിരൂരങ്ങാടി: തിരുനബി(സ) പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന തലക്കെട്ടിൽ ആചരിക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച മുത്ത് നബി (സ്വ)മെഗാ ക്വിസ് ജില്ലാമത്സരം സമാപിച്ചു. കുണ്ടൂർ ഡി ടി ജി ഇംഗ്ലീഷ്മീഡിയം സ്കൂളിൽ നടന്ന പരിപാടി എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എൻ വി അബ്ദുറസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻറ് കെ സ്വാദിഖ് അലി ബുഖാരി അധ്യക്ഷത വഹിച്ചു. മഴവിൽ ക്ലബ് (യു പി, എച്ച് എസ്) ഹൈസെൽ യൂണിറ്റ്, കാമ്പസ് വിഭാഗങ്ങളിലാണ് മത്സരം നടന്നത്. യൂണിറ്റ് മത്സരങ്ങൾക്ക് ശേഷം സ്ക്രീനിംഗ് കഴിഞ്ഞാണ് മത്സരാർത്ഥികൾ ജില്ലയിലെത്തുന്നത്. അബ്ദുഷുക്കൂർ അസ്ഹരി, എൻ അബ്ദുല്ലസഖാഫി, അബ്ദുസലാം എന്നിവർ ക്വിസിന് നേതൃത്വം നൽകും. മഴവിൽ ക്ലബ് ഹൈ സ്കൂൾ വിഭാഗത്തിൽ ഖുതുബുസ്സമാൻ ഇംഗ്ലീഷ്മീഡിയം സ്ക്കൂൾ, നിബ്രാസ് സെക്കണ്ടറി സ്ക്കൂൾ ആദ്യ രണ്ടു സ്ഥാനം നേടി. ഹയർസെക്കൻഡറ...
Breaking news

എടപ്പാൾ ടൗണിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി

എടപ്പാൾ റൗണ്ട് എബൗട്ടിന് സമീപം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി. കാരണം വ്യക്തമല്ല. റൗണ്ട് എബൗട്ടിൻ്റെ ഒരു ഭാഗത്ത് ചെറിയ തോതിൽ ഇടിഞ്ഞിട്ടുണ്ട്. സമീപത്തുനിന്നും സ്ഫോടകവസ്തുവിൻ്റെതെന്ന് കരുതുന്ന പ്ലാസ്റ്റിക് വസ്തുക്കളും ലഭിച്ചു. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ടൗണിൽ സ്ഥാപിച്ച ക്യാമറകൾ പരിശോധിക്കും....
Crime

അഞ്ചു വർഷമായി സ്വന്തം വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

തുടർച്ചയായി അഞ്ചു വർഷം സ്വന്തം വിദ്യാർത്ഥിയെ പീഡിപ്പിച്ച ഗവ. സ്കൂൾ അധ്യാപകൻ നിലമ്പൂരിൽ അറസ്റ്റിൽ. പന്ത്രണ്ട് വയസുള്ള ആൺകുട്ടിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. നിലമ്പൂർ ചുങ്കത്തറ മാമ്പൊയിൽ സ്വദേശി പൊട്ടെങ്ങൽ അസൈനാർ (42) നെ ആണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിലെ ഒരു ഗവൺമെന്റ് സ്കൂളിലെ അധ്യാപകൻ ആണ് അറസ്റ്റിലായ അസൈനാർ. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി....
Other

ഹെഡ് ലൈറ്റില്ലാതെ കെ എസ് ആർ ടി സി ബസ്സിന്റെ രാത്രി സർവീസ്, ബ്രേക്കിട്ട് മോട്ടോർവാഹന വകുപ്പ്

മോട്ടോര്‍വാഹന വകുപ്പിന്റെ വാഹനത്തിന്റെ അകമ്പടിയില്‍ യാത്രക്കാരെ സുരക്ഷിതമായി പൊന്നാനിയിലെത്തിച്ച്  ഉദ്യോഗസ്ഥര്‍ തിരൂർ : രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സര്‍വീസ് നടത്തി കെ.എസ്.ആര്‍.ടി.സി. ബസ്. തിങ്കളാഴ്ച രാത്രി കോട്ടയ്ക്കലില്‍ നിന്നെത്തിയ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ രാത്രികാല പരിശോധനയിലാണ് ഒരു ബസ് പിടികൂടിയത്. തിരൂര്‍ - പൊന്നാനി റൂട്ടില്‍, രണ്ട് ഹെഡ് ലൈറ്റുമില്ലാതെ രാത്രിയില്‍ ആളെ കുത്തിനിറച്ച് സര്‍വീസ് നടത്തുകയായിരുന്നു കെ.എസ്.ആര്‍.ടി. സി ബസ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചമ്രവട്ടം പാലത്തിന് സമീപം ബസിനെ വളഞ്ഞിട്ട് പിടിച്ചു. പരിശോധനയില്‍ ബസിന്റെ രണ്ട് ഹെഡ് ലൈറ്റുകളും കത്തുന്നില്ലെന്ന് കണ്ടെത്തി. തെരുവുവിളക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും വെളിച്ചത്തിലാണ് ഇത്രയും ദൂരം ബസ്ഓടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ...
Accident

കോണിപ്പടിയിൽ നിന്ന് വീണ് ആറു വയസുകാരിക്ക് ഗുരുതര പരിക്ക്

തിരൂരങ്ങാടി : വീട്ടിലെ കോണിക്ക് മുകളിൽ നിന്ന് വീണ് ആറു വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂരങ്ങാടി താഴെചിനയിലെ ചെമ്പന്തറ അബൂബക്കറിന്റെ മകൾ അജിന ഫാത്തിമ (6) ക്കാണ് പരിക്കേറ്റത്. വീട്ടിനുള്ളിലെ കോണിക്ക് മുകളിൽ നിന്ന് താഴേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇവിടെ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. കുട്ടിയുടെ തിരിച്ചു വരവിനായി പ്രാര്ഥനയിലാണ് വീട്ടുകാരും നാട്ടുകാരും....
Gulf

സൗദിയിൽ കോവിഡിന് പുതിയ വകഭേദം; വാക്സിനെടുക്കാത്തവർക്ക് രോഗസാധ്യതയെന്ന് ആരോഗ്യമന്ത്രാലയം

ശൈത്യകാലത്ത് വൈറല്‍ പനിയും ശ്വാസകോശ രോഗങ്ങളും കോവിഡും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വാക്‌സിനെടുക്കാത്തവരെ അത് രൂക്ഷമായി ബാധിച്ചേക്കുമെന്നും പൊതു ആരോഗ്യവിഭാഗം (വിഖായ) വ്യക്തമാക്കി. രോഗപ്രതിരോധത്തിനനുസരിച്ച് വ്യക്തികളില്‍ ഇതിന്റെ ആഘാതം വ്യത്യസ്തമായിരിക്കും. അടുത്ത കാലയളവില്‍ ഇത്തരം രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും. രാജ്യത്തിന്റെ വിവിധ ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും നിരവധി പേര്‍ ചികിത്സ തേടി എത്താന്‍ തുടങ്ങിയിട്ടുണ്ട്.കോവിഡിന്റെ ഏതാനും വകഭേദങ്ങള്‍ ഇപ്പോഴും സൗദി അറേബ്യയിലുണ്ട്. ഒമിക്രോണ്‍ ബിഎ5, ബിഎ2 എന്നിവയാണ് ഭൂരിഭാഗം കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നവരില്‍ കാണപ്പെടുന്നത്. ഏതാനും പേരില്‍ എക്‌സ് ബിബിയും സ്ഥിരീകരിച്ചിട്ടുണ്ട്.ശ്വാസകോശ രോഗങ്ങള്‍ രാജ്യത്ത് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബിയാണ് ഭൂരിഭാഗം പേരെയും ബാധിക്കുന്നത്. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയുടെ...
Local news

പരപ്പനങ്ങാടി കോടതി സമുച്ചയ നിർമാണ അവലോകനം നടത്തി

പരപ്പനങ്ങാടി : 25 കോടി രൂപ ചിലവഴിച്ചുകൊണ്ട് നിർമ്മിക്കുന്ന പരപ്പനങ്ങാടി കോടതി സമുച്ചയത്തിന്റെ നിർമ്മാണ അവലോകനം സ്ഥലം സന്ദർശിച്ചുകൊണ്ട് നിയോജകമണ്ഡലം എംഎൽഎ കെപിഎ മജീദ് നടത്തി. പൊതുമരാമത്ത് വകുപ്പിലെ ബന്ധപ്പെട്ട എൻജിനീയർമാരോടൊപ്പം സ്ഥലം സന്ദർശിച്ചു കൊണ്ടാണ് നിർമ്മാണത്തിലെ സാങ്കേതിക വശങ്ങൾ ചർച്ച ചെയ്തത്. പരപ്പനങ്ങാടി കോടതിയിലെ മുനിസിഫും, മജിസ്ട്രേറ്റും, ബാർ അസോസിയേഷനിലെ വക്കീലന്മാരും പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.പ്രകൃതിക്ക് ദോഷം വരാത്ത രൂപത്തിൽ രൂപകല്പന നടത്തി കോടതിയുടെ എല്ലാ ആവശ്യങ്ങളും പരിഹരിക്കുന്ന രൂപത്തിലാണ് പരപ്പനങ്ങാടി കോടതി സമചയത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്.ഇത് സംബന്ധിച്ച എല്ലാ നടപടികളും അവസാനഘട്ടത്തിൽ ആയിരുന്നെങ്കിലും ഭരണാനുമതി ഇറക്കാതെ സർക്കാർ അനാവശ്യ സാങ്കേതിക കാരണങ്ങൾ പറഞ്ഞുകൊണ്ട് ഈ പ്രവർത്തി നീട്ടി കൊണ്ടുപോയതിനാൽ കെ പി എ മജീദ് അടിയന്തരമായി ഈ പ്രവർത്തി ആരംഭിക്കണമെന്ന് ആവശ്യപ്...
Politics

ഗവർണറുടെ അന്ത്യശാസനം തള്ളി വി സി മാർ; ഇന്ന് വൈകുന്നേരം ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ്

തിരുവനന്തപുരം : സംസ്ഥാനത്തെ 9 സർവകലാശാല വൈസ് ചാൻസലർമാർ ഇന്നു രാവിലെ 11.30 ന് അകം രാജിവയ്ക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ അസാധാരണ നിർദേശം വിസിമാർ തള്ളിയതോടെ ഗവർണറുടെ അടുത്ത നടപടി നിർണായകം. രാജിവയ്ക്കാൻ വിസിമാർക്ക് ഗവർണർ നൽകിയ സമയപരിധി അവസാനിച്ചതോടെ ഇവർ നിയമവഴി തേടുകയാണ്. കണ്ണൂർ, എംജി, കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർമാർ വിഷയത്തിൽ നിയമോപദേശം തേടി. ആറു വിസിമാർ ഗവർണറുടെ കത്തിന് മറുപടി നൽകി. നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചാണ് എംജി, കെടിയു, കുഫോസ് ഒഴികെയുള്ള വിസിമാരുടെ രേഖാമൂലമുള്ള മറുപടി. വിസിമാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് വിഷയത്തിൽ ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തും. വൈകിട്ട് നാലുമണിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിഷയം പരിഗണിക്കുക. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം സർവകലാശാലകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), ഫിഷറീസ് സമുദ്ര പഠന സർവകലാശാല (ക...
Accident

വെന്നിയൂരിൽ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു

തിരൂരങ്ങാടി : വെന്നിയൂരിൽ വാഹനാപകടത്തിൽ പരുക്കേറ്റ ഡ്രൈവർ മരിച്ചു. വളാഞ്ചേരി സ്വദേശി ചത്തൊളി മാനുപ്പയുടെ മകൻ സൽമാനുൽ ഫാരിസ് (24)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ദേശീയപാതയിൽ വെന്നിയൂർ മോഡേണ് ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. പിക്കപ്പിൽ എതിരെ വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു....
Other

ടൈപ്പോഗ്രഫി പോർട്രെയിറ്റിൽ കഴിവു തെളിയിച്ച് ചെറുമുക്ക് സ്വദേശിനി അഫ്ന

തിരൂരങ്ങാടി : ടൈപ്പോഗ്രഫി പോർട്രെയിറ്റിൽ മികവു തെളിയിച്ച് അഫ്ന ശ്രദ്ധേയയാകുന്നു. രാഷ്ട്രപിതാവിന്റെ നിസ്സഹകരണപ്രസ്ഥാനം, ഖിലാഫത്ത് പ്രസ്ഥാനം, ലോകമഹായുദ്ധം, ക്വിറ്റ് ഇന്ത്യാ സമരം,ചമ്പാരൻ സത്യാഗ്രഹം, ഉപ്പു സത്യാഗ്രഹം, ഖേദ സമരം എന്നീ ഏഴ് സമരങ്ങളെ 50 മിനുട്ടിനുള്ളിൽ ഇരുന്നൂറ്റി ഇരുപത്തിരണ്ടു തവണ കയ്യെഴുത്തിൽ മനോഹരമായി ആവിഷ്ക്കരിച്ചാണ് ചെറുമുക്ക് സ്വദേശി കോഴിക്കാട്ടിൽ അബ്ദുൽ റഷീദ്, പി.അസ്മുന്നീസ ദമ്പതികളുടെ മകളും ബിരുദ വിദ്യാർഥിനിയുമായ കെ.കെ അഫ്ന (20) വരയുടെ പുതിയ മേഖലയിൽ ശ്രദ്ധേയയാവുന്നത്. ടൈപ്പോഗ്രഫിയിൽ ആദ്യമായാണ് പരീക്ഷണം നടത്തുന്നതെന്ന് അഫ്ന പറയുന്നു. കുണ്ടൂർ പി.എം.എസ്‌.ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എ സോഷ്യോളജി അവസാന വർഷ വിദ്യാർത്ഥിയായ അഫ്ന ചിത്രകലാരംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ടെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ. ഇബ്രാഹിം പറഞ്ഞു....
Other

അടർന്നു വീഴുന്ന ടയറുമായി സ്കൂൾ വണ്ടിയുടെ സർവീസ്, ദുരന്തത്തിൽ നിന്നും രക്ഷയായത് ഭാഗ്യം കൊണ്ട് മാത്രം

തിരൂരങ്ങാടി : തേഞ്ഞ ടയറും, അടർന്നുവീണ ടയർ ഭാഗങ്ങളുമായും,സ്പീഡ് ഗവർണർ വിച്ഛേദിച്ചും കുട്ടികളെ കൊണ്ടു പോകുന്ന സ്കൂൾ വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്.വിദ്യാർത്ഥികളുടെ യാത്രയ്ക്ക് യാതൊരു സുരക്ഷയും കൽപ്പിക്കാതെ സർവീസ് നടത്തിയവലിയോറ പാണ്ടികശാലയിലെ കെ. ആർ. എച്ച്. എസ്.( കേരള റസിഡൻഷ്യൽ ഹൈസ്കൂൾ) ലെ ബസ്സിന്റെ ഫിറ്റ്നസാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ റദ്ദ് ചെയ്തത്. ദേശീയപാത കക്കാട് വെച്ച് വാഹനം പരിശോധിച്ചപ്പോൾ വാഹനത്തിന്റെ അപാകതകൾ കണ്ടെത്തി ഉദ്യോഗസ്ഥർ തന്നെ ഞെട്ടി. ടയറിന്റെ പല ഭാഗങ്ങളും അടർന്നു പോയതും, ടയർ തേഞ്ഞതുമായിരുന്നു.ഉദ്യോഗസ്ഥർ സ്കൂൾ ബസ് ഓടിച്ച് നോക്കിയപ്പോൾപ്രവർത്തനരഹിതമായ ഹാൻഡ് ബ്രേക്കും, സ്പീഡ് ഗവർണർ വിച്ചേദിച്ച നിലയിലും നിരവധി അപാകതകൾ കണ്ടെത്തിയ വാഹനത്തിന്റെ ഫിറ്റ്നസ് ഉദ്യോഗസ്ഥർ റദ്ദ് ചെയ്യുകയായിരുന്നു.തിരൂരങ്ങാടിജോയിൻ്റ് ആർടിഒ എം പി അബ്ദുൽ സുബൈറിൻ്റെ ...
Accident

മണ്ണാർക്കാട് കാറപകടത്തിൽ പരിക്കേറ്റ വെന്നിയുർ സ്വദേശി മരിച്ചു

തിരൂരങ്ങാടി : മണ്ണാർക്കാട് വാഹനാപകടത്തിൽ പരുക്കേറ്റ വെന്നിയുർ സ്വദേശി മരിച്ചു. വെന്നിയുർ കപ്രാട് പടിക്കപറമ്പിൽ പരേതരായ കുമാരൻ - ദേവകിയമ്മ എന്നിവരുടെ മകൻ ഗോപി (48) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 15 ന് രാത്രി 10.15 ന് മണ്ണാർക്കാട് കൊമ്പത്ത് വെച്ചായിരുന്നു അപകടം. സുഹൃത്തിന്റെ കുടുംബത്തിന്റെ യാത്രക്ക് കാറിൽ ഡ്രൈവറായി പോയതായിരുന്നു. ഇവർ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപി പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്‌ച മരിച്ചു. സംസ്കാരം ഞായറാഴ്ച. ഭാര്യ മിനി. മക്കൾ: ശിവന്യ, ഷാരോൺ.സഹോദരങ്ങൾ: കൃഷ്ണൻ,മോഹനൻ,ദാസൻ, രവി, സാവിത്രി, രാധ, സ്മിത...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.ടെക്. ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2022-23 അദ്ധ്യയനവര്‍ഷത്തെ ബി.ടെക്. ഒന്ന്, രണ്ട് വര്‍ഷങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 25-ന് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഉച്ചക്ക് 12 മണിക്കുള്ളില്‍ ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍. ഫോണ്‍ 9567172591, 9188400223.     പി.ആര്‍. 1462/2022 ബി.എസ് സി., എം.എസ് സി. ഫാഷന്‍ ഡിസൈനിംഗ്സീറ്റൊഴിവ് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട് കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്‌സുകളില്‍ ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ 0495 2761335, 8547210023, 9895843272...
Crime

യുവതിയെ വീട്ടിൽ കഴുത്തറത്തു കൊന്നു, പ്രണയപ്പകയെന്ന് സംശയം

കണ്ണൂർ: പാനൂരിൽ സ്വന്തം വീട്ടിനകത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയെന്ന് വിവരം. ശ്യാംജിത് എന്ന് പേരായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23)യെ വീടിനകത്ത് മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത് മരണം നടന്ന കുടുംബവീട്ടിൽ നിന്ന് രാവിലെ കുളിക്കാനും വസ്ത്രം മാറാനുമായി വീട്ടിലേക്ക് പോയതായിരുന്നു വിഷ്ണുപ്രിയ. മകൾ തിരിച്ചെത്താൻ വൈകിയതോടെ തിരഞ്ഞുപോയ അമ്മയാണ് മരിച്ച് കിടക്കുന്ന വിഷ്ണുപ്രിയയെ കണ്ടെത്തിയത്. ബന്ധുക്കളും അയൽക്കാരുമെല്ലാം തറവാട്ട് വീട്ടിലായിരുന്നതിനാൽ കൊലപാതകം ആരും അറിഞ്ഞിരുന്നില്ലെന്നാണ് നിഗമനം. സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് വിഷ്ണുപ്രിയയുടെ ഫോൺ കോളുകൾ അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ശ്യാംജിതിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രണയം നിരസ...
Accident

തിരൂരിൽ കണ്ടയിനർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂരിൽ കണ്ടയിനർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരൂർ ആലത്തിയൂർ അമ്പലപ്പടിസ്വാദേശി മജീദ് ആണ് മരിച്ചത്. തിരൂർ പുളിഞ്ചോട് വെച്ചാണ് അപകടം. കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് യുവാവിനെ ഇമ്പിച്ചി ബാവ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും  മരണപ്പെട്ടു....
university

എ പ്ലസില്‍ തിളങ്ങിയ കാലിക്കറ്റിന് സര്‍ക്കാര്‍ സമ്മാനമായി മൂന്ന് കോഴ്‌സുകളും കായിക പഠന കേന്ദ്രവും

' നാക് ' എ പ്ലസ് ഗ്രേഡ് നേട്ടത്തില്‍ തിളങ്ങിയ കാലിക്കറ്റ് സര്‍വകലാശാലക്ക് സംസ്ഥാന സര്‍ക്കാറിന്റെ വകയായി മൂന്ന് പുതിയ കോഴ്‌സുകളും സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടും. ഉന്നത വിദ്യാഭ്യാസവകുപ്പും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും ചേര്‍ന്ന് നടത്തിയ അഭിനന്ദനച്ചടങ്ങ് ഉദ്ഘാടനത്തിനിടെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി വി. അബ്ദുറഹ്‌മാനുമാണ് കാമ്പസ് സമൂഹത്തിന് മുന്നില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ പ്രൊഡക്ഷന്‍, ഡാറ്റാസയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, കമേഴ്‌സ്യല്‍ ടിഷ്യു കള്‍ച്ചര്‍ ഓഫ്  അഗ്രിഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് കോപ്‌സ് എന്നീ പ്രൊജക്ട് മോഡ് കോഴ്‌സുകളാണ് പുതുതായി അനുവദിച്ചതെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. 250 മുറികളോടു കൂടിയ ഹോസ്റ്റല്‍ സമുച്ചയം ഇതിന്റെ ഭാഗമായി ലഭിക്കും. നൂതനാശയങ്ങള്‍ പ്രയോഗവത്കരിക്കുന്നതിനായി ഇന്‍ക്യുബേഷന്‍ കേന്ദ്രവും സ...
Malappuram

ഉന്നത വിദ്യഭ്യാസ രംഗത്ത് ജില്ലക്ക് പ്രഥമ പരിഗണന നല്‍കും-മന്ത്രി ആര്‍.ബിന്ദു

ജില്ലയുടെ ഉന്നത വിദ്യഭ്യാസരംഗത്തെ പുരോഗതിക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും ഹയര്‍ സെക്കന്‍ഡറി പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സീറ്റുകളും കോഴ്സുകളും അനുവദിക്കുന്നതിന് മലബാര്‍ മേഖലയ്ക്ക് പ്രാമുഖ്യം നല്‍കുന്നുണ്ടെന്നും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. കൊണ്ടോട്ടി ഗവ.കോളജില്‍ കിഫ്ബി ഫണ്ടില്‍ നിര്‍മിച്ച 6.3 കോടി രൂപയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ഉന്നത സ്‌കില്‍ ഡവലപ്മെന്റ് പദ്ധതികള്‍ ആവിഷ്‌കരിക്കും. അസാപിന് കീഴിലുള്ള പദ്ധതികള്‍ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളില്‍ നിന്ന് മികച്ച സംരംഭകരെ വളര്‍ത്തിയെടുക്കാനുള്ള പദ്ധതികള്‍ക്കാണ് ഇനി ഊന്നല്‍ നല്‍കുക. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പോലുള്ള പുതുതലമുറ കോഴ്സുകളും സംസ്ഥാനത്തെ ഗവ. കോളജുകളില്‍ ലഭ്യമാക്കാന്‍ ശ്രമിച്ച...
Sports

സിവിൽസർവീസ് കായികമേളയിൽ ഇരട്ട സ്വർണവുമായി ഷീബ പരപ്പനങ്ങാടി

പരപ്പനങ്ങാടി : കേരള സർക്കാർ ജീവനക്കാർക്കായി മലപ്പുറം M. S. P സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തിയ മലപ്പുറം ജില്ലാ സിവിൽ സർവീസ് കായികമേളയിൽ ഇരട്ട സ്വർണം നേടി പി. ഷീബ താരമായി. നെടുവ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ജീവനക്കാരിയായ പി. ഷീബ ഷോട്ട്പുട്ട്, ജാവലിൻ ത്രോ ( ഓപ്പൺ കാറ്റഗറി ) എന്നിവയിൽ ഒന്നാം സ്ഥാനം നേടി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന മീറ്റിന് യോഗ്യത നേടി.കൂടാതെ മമ്പാട് M. E . S ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന കബഡി സെലക്ഷനിൽ സംസ്ഥാന ടീമിലേക്ക് യോഗ്യതയും നേടി. പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന വോളിബോൾ സെലക്ഷനിൽ സംസ്ഥാന വോളിബോൾ ടീമിലേക്കും ഇടം നേടി. പഴയ അത്‌ലറ്റ് വോളിബോൾ താരമായ ഷീബ ഉത്തരപ്രദേശ് വാരാണസിയിൽ വച്ച് നടന്ന മൂന്നാമത് നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ ജാവലിൻ ത്രോയിൽ വെള്ളിമെഡലും 4×400 മീറ്റർ റിലേയിൽ വെള്ളിമെഡലും കേരളത്തിനുവേണ്ടി നേടിയിട്ടുണ്ട്. ഭർത്താവ് : രമേശ് കുറുപ്പൻ കണ്ട...
Accident

വെന്നിയൂരിൽ ടാങ്കർ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം

ദേശീയപാത വെന്നിയൂരിൽ ടാങ്കർ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.50 ന് വെന്നിയുർ മോഡേണ് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. അപകടത്തിൽ പിക്കപ്പ് ലോറി ഡ്രൈവർ വളാഞ്ചേരി സ്വദേശി സൽമനുൽ ഫാരിസിന് (24) ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Crime, Malappuram

തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

തിരൂർ: റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ 12 കിലോ കഞ്ചാവും 5 കിലോ നിരോധിത ലഹരി ഉൽപ്പന്നങ്ങളും പിടികൂടി. വ്യാഴാഴ്ച രാവിലെ ഏഴോടെ യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവും നിരോധിത ലഹരി ഉൽപ്പന്നങ്ങളും പിടികൂടിയത്. എന്നാൽ, ആളെ കണ്ടെത്താനായില്ല. സംസ്ഥാന സർക്കാരിന്റെ എൻഡിപി എസ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ആർപിഎഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധന നടത്തിയത്.ആറുലക്ഷം രൂപ വിലവരുന്ന കഞ്ചാവും അരലക്ഷം രൂപ വില വരുന്ന നിരോധിത ലഹരി ഉൽപ്പന്നങ്ങളുമാണ് പരിശോധനയിൽ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ പ്രദുൽ ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമായി നടത്തുമെന്ന് ഉദ്യോഗസ്ഥസംഘം അറിയിച്ചു....
Crime

പൊലീസിന് നാണക്കേടായി വീണ്ടും മോഷണം; സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പോലീസുകാരൻ പിടിയിൽ

മാങ്ങാ മോഷണത്തിലെ പോലീസ് കള്ളന്റെ കേസ് ഒതുക്കി തീർത്തതിന് പിന്നാലെ പോലീസിന് നാണക്കേടായി മറ്റൊരു മോഷണക്കേസ്. സുഹൃത്തിന്റെ വീട്ടിൽ നിന്ന് പത്ത് പവൻ സ്വർണം മോഷ്ടിച്ച കേസിൽ എ.ആർ ക്യാമ്പിലെ പോലീസുകാരൻ അമൽദേവ് പിടിയിലായി. മോഷ്ടിച്ച സ്വർണം പണയംവെച്ച് തന്റെ ബാധ്യതകൾ തീർക്കാനായിരുന്നു ഇയാളുടെ ശ്രമം. ഞാറക്കൽ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമലിന്റെ അയൽക്കാരനും ഉറ്റ സുഹൃത്തുമായ നിതിൻ എന്നയാളുടെ വീട്ടിൽ നിന്ന് അയാളുടെ ഭാര്യയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്. വീട്ടിൽ അമൽ എത്തിയതിന് ശേഷമാണ് മാല മോഷണം പോയത്. അമൽ മാത്രമാണ് ഈ സമയം വീട്ടിൽ വന്നതെന്ന് നിതിന്റെ അച്ഛൻ നടേശൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തുടർന്നാണ് പോലീസ് അമലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ലക്ഷങ്ങളുടെ ബാധ്യതയുള്ളയാളാണ് അമൽ. ഓൺലൈൻ റമ്മി കളിച്ചാണ് ഇയാൾ ലക്ഷങ്ങളുടെ ബാധ്യത വരുത്തിയതെന്നാണ് പറയുന്നത്.. മുൻപ് സിറ്റി എ.ആർ ക്യാമ്പിൽ നി...
Crime

പോലീസിനെ വട്ടംകറക്കിയ ക്ഷേത്രമോഷടാവ്‌ പിടിയിൽ

മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളിലായി 500ല്‍ അധികം അമ്പല മോഷണ കേസുകളില്‍ പ്രതി കട്ടപ്പന ഡിവൈ.എസ്.പിയുടെ പ്രത്യേക സംഘത്തിന്റെ പിടിയില്‍. മലപ്പുറം കാലടി കണ്ടരനകം കൊട്ടരപ്പാട്ട് സജീഷ്(43) ആണ് കുമളിയില്‍ അറസ്റ്റിലായത്.സ്വകാര്യ ലോഡ്ജില്‍ താമസിച്ച് മറ്റു ജില്ലകളില്‍ മോഷണം നടത്തിയ ശേഷം ചില്ലറപ്പണം വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ കൊടുത്ത് മാറി നോട്ടാക്കി ആഡംബര ജീവിതം നയിച്ച് വരവേയാണ് പിടിയിലായത്.കട്ടപ്പനയിലെ ചില വ്യാപാരസ്ഥാപനങ്ങളില്‍ ചില്ലറ നാണയങ്ങള്‍ പ്രതി കൈമാറുന്നത് പോലീസിന്റെ ശ്രദ്ധയില്‍ വന്നിരുന്നു. ഇയാളെ നിരീക്ഷിച്ചപ്പോഴാണ് സ്ഥിരം കുറ്റവാളിയാണെന്ന് കണ്ടെത്തിയത്. ഇതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2022 ജൂലൈ 17ന് ആണ് പെരിന്തല്‍മണ്ണ സബ് ജയിലില്‍ നിന്ന് പ്രതി ശിക്ഷകഴിഞ്ഞ് ഇറങ്ങിയത്. ഇതിനിടെ മാത്രം 30ലധികം അമ്പലങ്ങളിലും മോഷണം നടത്തി. ആയിരത്തിലധികം അമ്പലഭണ്ഡാരങ്ങളില്‍  മോഷണം നടത്ത...
Other

‘മൈത്രിയുടെ മിനാരങ്ങൾ’ സൗഹൃദ സംഗമം 22ന് ചെമ്മാട്

കാത്തുവെക്കാം സൗഹൃദ കേരളം എന്ന പ്രമേയത്തിൽ ഐ എസ് എം നടത്തി വരുന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിക്കുന്ന 'മൈത്രിയുടെ മിനാരങ്ങൾ' സൗഹൃദ സംഗമം 22 ന് ചെമ്മാട് ഇസ്ലാഹി ക്യാമ്പസിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മതങ്ങൾക്കിടയിലും സംസ്‌കാരങ്ങൾക്കിടയിലും അകൽച്ച വർധിച്ചുകൊണ്ടിരിക്കുന്ന സമകാലീന സന്ദർഭത്തിൽ പരസ്പ്പരം അറിയാനും അകൽച്ചകൾ ഇല്ലാതാക്കാനും ശ്രമിക്കുക എന്നത് ഓരോരുത്തരുടെയും ബാധ്യതയാണ്.വെറുപ്പ് ഉൽപ്പാദനത്തിന്റെ പുതിയ കാലത്ത് സൗഹൃദത്തിന്റെ സന്ദേശം കിട്ടുന്ന മുഴുവൻ അവസരങ്ങളിലും പ്രസരിപ്പിക്കുക എന്നതാണ് പരിഹാരം. 2022 ഒക്ടോബർ 22 ശനി വൈകുന്നേരം 4 മണിക്ക് ചെമ്മാട് ഇസ്‌ലാഹി കാമ്പസിൽ നടക്കുന്ന മൈത്രി സംഗമത്തിൽ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, റവ:സുനിൽ പുതിയാട്ടിൽ, ഡോ:അൻവർ സാദത്ത്, റിഹാസ് പുലാമന്തോൾ തുടങ്ങിയ പ്രമുഖർ സംബന്ധിക്...
Accident

പിക്കപ്പ് ഇടിച്ചു ബൈക്ക്‌ യാത്രികൻ മരിച്ചു

മഞ്ചേരി: ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുല്ലൂർ ഹാഫ് കിടങ്ങഴി വല്ലാഞ്ചിറ ഉസ്മാന്റെ മകൻ നൂറുദ്ദീൻ (20) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ മഞ്ചേരി ചെട്ടിയങ്ങാടിയിൽ ആണ് അപകടം. മഞ്ചേരിയിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന നൂറുദീന്റെ ബൈക്കിൽ എതിരെ വന്ന പിക്കപ്പ് ഇടിക്കുക യായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ഉമ്മുസൽമ. സഹോദരങ്ങൾ: മുഹമ്മദ് സാബിത്ത്, ആർഷൽ...
Crime

മയക്കുമരുന്ന് കൈവശം വെച്ച കേ സിൽ പ്രതികൾക്ക് 11 വർഷം കഠിനതടവും 1,10,000 രൂപ പിഴയും

മഞ്ചേരി: നിരോധിത ലഹരി വസ്തുകൾ കൈവശം വെച്ചതിനും വിദ്യാർഥികൾക്ക് വിൽപന നടത്താൻ ശ്രമിച്ചതിനും, എൽ.എസ്. ഡി സ്റ്റാമ്പ് കൈവശം വെച്ച കുറ്റത്തിനുമാണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രതികൾക്ക് 11 വർഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ചു. കോഴിക്കോട് മാങ്കാവ് വീട്ടിലകത്ത് ഹിജാസ് (24), കല്ലായി അമൻ വീട്ടിൽ ഹക്കീൽ (23) എന്നിവരെയാ ണ് മഞ്ചേരി എൻ.ഡി.പി.എസ് സ്പെഷൽ കോടതി ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. പിഴയടക്കാത്തപക്ഷം ആറുമാസം അ ധിക തടവ് അനുഭവിക്കണം. എം.ഡി.എം.എ വിൽപന നടത്താൻ ശ്രമിച്ച കുറ്റത്തിന് ഒരു വ ർഷം തടവും 10,000 പിഴയും അടക്കണം. പി ഴയൊടുക്കാത്ത പക്ഷം ഒരു മാസം അധിക തടവ് അനുഭവിക്കണം. 2020 ജൂൺ അഞ്ചി നായിരുന്നു സംഭവം. കോഴിക്കോട് സ്വദേശികളായ ഇവരെ നിരോധിത മയക്കുമരുന്നുകളായ എൽ.എസ്.ഡി സ്റ്റാമ്പ് എം.ഡി.എം.എ യുമായി കൊണ്ടോട്ടി നീറ്റാണിമ്മൽ വെച്ചാണ് പൊലീസ് പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂ...
Accident

വള്ളിക്കുന്ന് പൊറാഞ്ചേരിയിൽ കാർ പുഴയിലേക്ക് മറിഞ്ഞു

വള്ളിക്കുന്ന്: സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത പുഴയോര റോഡിൽ അപകടം പതിയിരിക്കുന്നു.ഓടുന്നതിനിടെ നിയന്ത്രണം വിട്ട കാർ കടലുണ്ടി പുഴയിലേക്ക് മറിഞ്ഞു അപകടത്തിൽ.പെട്ടു. ഒലിപ്രം -കാഞ്ഞിരപൊറ്റ -പൊറാഞ്ചരി പുഴയോര റോഡിൽ ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് അപകടം.കാറിൽ ഉണ്ടായിരുന്ന പ്രേദേശ വാസിയാ യ യുവാവിന് നിസാര പരുക്കേറ്റു.ഇവിടെ നിരവധി ഭാഗങ്ങളിൽ ബാരിക്കേഡോ,സുരക്ഷാ വേലികളോ ഒന്നും തന്നെ ഇല്ല.ഇത്തരം സ്‌ഥലങ്ങളിൽ ഏറെ അപകട ഭീഷണി യും നേരിടുന്നുണ്ട്....
Other

കൊണ്ടോട്ടി ബഡ്‌സ് സ്കൂളിന്റെ കനിവ് ട്രസ്റ്റ്‌ ഷോപ്പ് പ്രവർത്തനമാരംഭിച്ചു

കുടുംബശ്രീ ജില്ലാമിഷന്റെ സഹകരണത്തോടെ കൊണ്ടോട്ടി നഗരസഭ ബഡ്‌സ് സ്കൂളിലെ വിദ്യാർഥികൾ നിർമിക്കുന്ന ഉൽപന്നങ്ങൾ വിപണനം ചെയ്യാനായി കനിവ് ട്രസ്റ്റ്‌ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം കൊണ്ടോട്ടി താലൂക്ക് ഹോസ്പിറ്റലിൽ നഗരസഭ ചെയർപേഴ്സൺ സി.ടി ഫാത്തിമത്ത് സുഹ്‌റാബി നിർവഹിച്ചു.   ആവശ്യമുള്ള സാധനങ്ങളെടുത്ത് അതിന്റെ വിലയോ ഇഷ്ടമുള്ള തുകയോ നൽകുന്ന സെൽഫ് സർവീസ് സംവിധാനത്തിലാണ് ഷോപ്പ് പ്രവർത്തിക്കുന്നത്. ഓരോ ഉൽപന്നങ്ങളുടെ വിലകൾ അതിന്റെ കള്ളികളിൽ രേഖപെടുത്തിയിട്ടുണ്ട്. ഉത്പന്നം എടുത്ത ശേഷം നിശ്ചിത തുകയോ അതിൽ കൂടുതലോ ഇവിടെ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കാം. സമൂഹത്തിൽ സാധാരണ ജീവിതം നയിക്കുന്നതിലേക്ക് വരുമാനം കണ്ടെത്താൻ ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  നഗരസഭ സ്ഥിരം സമിതി ചെയർമാൻ അഷ്‌റഫ്‌ മടാൻ അധ്യക്ഷനായി. ചടങ്ങിൽ ട്രസ്റ്റ്‌ ഷോപ്പിന്റെ ആദ്യ വില്പന നഗ...
error: Content is protected !!