ബൈക്കിൽ നിന്ന് വീണവരുടെ ദേഹത്ത് കാർ കയറിയിറങ്ങി 2 പേർ മരിച്ചു
ഇന്നലെ അര്ധരാത്രിയാണ് സംഭവം
കണ്ണൂർ: കിളിയന്തറ ചെക്ക്പോസ്റ്റിനു സമീപം ബൈക്കിൽനിന്ന് വീണ യുവാക്കളുടെ മേൽ എതിർദിശയിൽ വന്ന കാർ കയറിയിറങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കിളിയന്തറ 32ാം മൈൽ സ്വദേശി തൈക്കാട്ടിൽ അനീഷ് (28), വളപ്പാറ സ്വദേശി തെക്കുംപുറത്ത് അസീസ് (40) എന്നിവർ മരിച്ചു.
കൂട്ടുപുഴ ഭാഗത്തുനിന്നും വള്ളിത്തോട് ഭാഗത്തേക്ക് ബൈക്കിൽ വരുകയായിരുന്നു ഇരുവരും. കിളിയന്തറ എക്സൈസ് ചെക്ക്പോസ്റ്റ് കഴിഞ്ഞതിനുശേഷം ഹൈസ്കൂളിന് മുന്നിൽ വെച്ചാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് റോഡിൽ വീഴുകയും എതിർദിശയിൽനിന്ന് വന്ന കാർ ഇവരുടെ ദേഹത്ത് കയറുകയുമായിരുന്നു എന്നാണ് സംശയിക്കുന്നത്. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം.
ബൈക്ക് കാറുമായി കൂട്ടിയിടിച്ചതിന്റെ ഒരു തെളിവുമില്ല. കാറിന...

