Saturday, June 27

Author: tirurangaditoday

കോഴിക്കോട് ഇരട്ടസ്ഫോടനം; പ്രതികളെ വെറുതെ വിട്ടു
Crime

കോഴിക്കോട് ഇരട്ടസ്ഫോടനം; പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിൽ ഒന്നാം പ്രതി തടിയന്റെവിട നസീറിനേയും നാലാം പ്രതി ഷഫാസിനേയും ഹൈക്കോടതി വെറുതെ വിട്ടു. എന്‍ ഐ എയുടെ അപ്പീല്‍ തള്ളിയാണ് പ്രതികളെ വെറുതെ വിട്ടത്. തടിയന്‍റവിട നസീറിന് മൂന്ന് ജീവപര്യന്തവും ഷഫാസിന് ഇരട്ട ജീവപര്യന്തവുമായിരുന്നു വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. കേസില്‍ ആകെ ഒമ്പത് പ്രതികളാണ് ഉണ്ടായിരുന്നത്. വിധിക്കെതിരെ എൻഐഎ സുപ്രിം കോടതിയിൽ അപ്പീൽ പോയേക്കും. കേസിലെ വിചാരണ പൂർത്തിയായ ശേഷം അബ്ദുൽ ഹാലിം, അബൂബക്കർ യൂസുഫ് എന്നീ രണ്ടു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. അതിനെതിരെ എൻഐഎ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ തള്ളിയിരുന്നു. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്റെ ബഞ്ചിന്‍റേതാണ് വിധി. Read Also കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്; 12 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി പുലർന്നെന്ന് പ്രതിഭാഗം അഭിഭാഷകൻ 2006 മാര്‍ച്ച് 3 നായിരുന്നു സ്ഫോടനങ്ങള്‍. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സ്സ്റ്റാൻ...
Accident

ബൈക്ക് ബസിൽ തട്ടി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു യുവാവിന് പരിക്ക്

തിരൂരങ്ങാടി: പന്താരങ്ങാടിയിൽ, ബസിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു യുവാവിന് പരിക്ക്. താനൂർ ചിറക്കൽ സ്വദേശി മന്നത്ത് ഗോകുലിന് (23) ആണ് തലക്ക് ഗുരുതര പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.
Other

സ്ത്രീകളുടെ വിവാഹപ്രായം: പൊതുജനങ്ങൾ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സമസ്ത

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള 'ദപ്രൊഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാര്യേജ് (അമന്റ്‌മെന്റ്) ബില്‍-2021' പിന്‍വലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസ്സായി ഉയര്‍ത്തുന്നതിനുള്ള ബില്ല് പരിശോധിക്കുന്നതിന്റെ ഭാഗമായി പാര്‍ലിമെന്റ് സ്ഥിരം സമിതി പൊതു ജനങ്ങളില്‍ നിന്ന് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റവും സാമൂഹ്യ വിപത്തുമാണെന്നിരിക്കെ ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതു ജനങ്ങളുടെ ബാദ്ധ്യതയാണ്. 15 ദിവസത്തിനകം ഇത് സംബന്ധമായ അഭിപ്രായം രേഖപ്പെടുത്താനാണ് പാര്‍ലിമെന്റ് സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. rajyasabha. nic.in എ...
Sports

സന്തോഷ് ട്രോഫി; ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു. പുതിയ തിയ്യതി ഏപ്രില്‍ മാസം മൂന്നാം വാരം മുതല്‍

രാജ്യത്ത് കോവിഡ് സാഹചര്യം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മാറ്റിവെക്കുന്നതായി സന്തോഷ് ട്രോഫി സംഘടക സമിതി അറിയിക്കുന്നു. അടുത്ത മാസം ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 6 വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായി ആണ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് കേസുകള്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡേഷനന്‍ കേരള സര്‍ക്കാറുമായി കൂടി അലോചിച്ചാണ് മാറ്റിവെക്കുന്ന വിവരം അറിയിച്ചത്.ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ വിലയിരുത്തി പുതിയ തീയ്യതി പ്രഖ്യാപിക്കും. ഏപ്രില്‍ മൂന്നാം വാരം ആരംഭിച്ച് മെയ് ആദ്യ വാരം അവസാനിക്കുന്ന രീതിയില്‍ ടൂര്‍ണമെന്റ് നടത്താനാണ് നിലവില്‍ ആലോചിക്കുന്നത്. ടൂര്‍ണമെന്റ് മാറ്റി വെച്ചെങ്കിലും ഗ്രൗണ്ടിലെ പല്ലുകളുടെ പരിപാലനവും അനുബന്ധ പ്രവര്‍ത്തികളു...
Automotive

ഭിന്നശേഷിക്കാർക്ക് സന്തോഷവാർത്ത, മുച്ചക്ര വാഹനത്തിന് റിവേഴ്‌സ് ഗിയറുമായി യുവ മെക്കാനിക്ക്

മുച്ചക്ര വണ്ടി ഉപയോഗിക്കുന്ന ഭിന്നശേഷിക്കാരുടെ പ്രധാന പ്രശ്‌നത്തിന് പരിഹാരമാകുന്നു. വാഹനം എവിടെയെങ്കിലും നിർത്തിയലോ മറ്റോ പിറകോട്ട് ഒരിഞ്ച് നീങ്ങണമെങ്കിൽ പോലും ഇവർക്ക് ഒറ്റക്ക് സാധ്യമല്ല, ആരെങ്കിലും സഹായിക്കാൻ എത്തണം. ഇല്ലെങ്കിൽ ആരെങ്കിലും വരുന്നത് വരെ കാത്തിരിക്കണം. എന്നാൽ ഇനി അത്തരം കാര്യങ്ങളെ കുറിച്ചൊന്നും ആശങ്കപ്പെടേണ്ട. ഏത് ചെറിയ ഇടവഴിയിൽ ആണെങ്കിൽ പോലും എത്ര ദൂരം വരെയും പിറകോട്ട് വരാൻ റിവേഴ്‌സ് ഗീയർ സംവിധാനം കണ്ടെത്തിയിരിക്കുകയാണ് യുവ മെക്കാനിക്ക്. മുന്നിയൂർ ആലിൻ ചുവട് സ്വദേശിയായ ഷിബിൻ ആണ് അത്തരമൊരു സംവിധാനം ഒരുക്കിയത്. മുച്ചക്രമുള്ള ഏത് ബൈക്കിനും സ്കൂട്ടറിനും ഇത് ഘടിപ്പിക്കാം. സിമ്പിളായി ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/C7irCKdijZW4DwQkQX1cSM വർഷങ്ങളായി ചെമ്മാട് ബൈക്ക് വർക്ക്‌ഷോപ്പ് നടത്തുകയാണ് ഷിബിൻ. മുമ്പ്, വ...
Other

അംഗ പരിമിതി ലക്ഷ്യങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അപൂർവ്വ വ്യക്തിത്വമാണ് പത്മശ്രീ റാബിയ: മന്ത്രി അഡ്വ.കെ രാജൻ

പത്മശ്രീ തിളക്കത്തിലും നാടിന്റെ പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ മറക്കാതെ റാബിയ അംഗപരിമിതിയെ മറികടന്ന് സാക്ഷരത പ്രവർത്തനത്തിലും സാമൂഹിക സേവന രംഗത്തും നിറഞ്ഞു നിന്നതിന്റെ അംഗീകാരമായി പത്മശ്രീ ലഭിച്ച കെ.വി റാബിയയെ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പൊന്നാട അണയിച്ച് ആദരിച്ചു. റിപ്പബ്ലിക് ദിനത്തിൽ തിരൂരങ്ങാടി  വെള്ളിലക്കാടിലെ വീട്ടില്‍  ബുധനാഴ്ച്ച  രാവിലെ 11.15 ഓടെ  മന്ത്രി എത്തി സംസ്ഥാന സർക്കാറിന് വേണ്ടി  റാബിയയെ ആദരിക്കുകയായിരുന്നു. 'സ്വപ്‌നങ്ങള്‍ക്കും ചിറകുകളുണ്ട് , എന്ന  റാബിയയുടെ  പുസ്തകം  അവർ മന്ത്രിയ്ക്ക് സമ്മാനിച്ചു.സാക്ഷരതാ പ്രസ്ഥാനത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനും അംഗപരിമിതി പ്രശ്‌നമല്ലന്ന് തെളിയിച്ച വ്യക്തിത്വമാണ് റാബിയയെന്ന് മന്ത്രി പറഞ്ഞു. കെ.വി റാബിയയുടെ പത്മശ്രീ പുരസ്കാര ലബ്ധി രാജ്യത്തിനാകെ അഭിമാനമാണ്. കെ.വി റാബിയയ്ക്ക് സർക...
Gulf

നാട്ടിലേക്ക് തുടർചികിത്സക്ക് വരാനിരിക്കെ മുന്നിയൂർ സ്വദേശി മരിച്ചു

മുന്നിയൂർ : ജിസാനിലെ ബെയ്ശിലെ മതാലിൽ മൂന്നിയൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മൂന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ മുഹമ്മദ് (53)ആണ് മരിച്ചത്. പ്രമേഹവുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം. ജിദ്ദയിലും ജിസാനിലുമായി 32 വർഷം ജോലി ചെയതു. രണ്ടര വർഷം മുമ്പാണ് നാട്ടിൽ പോയി മടങ്ങിയെത്തിയത്. കുന്നുമ്മൽ കുഞ്ഞി ഹസ്സൻ-കല്ലാക്കൽ സൈനബ ദമ്പതികളുടെ പുത്രനാണ്. ഭാര്യ: അസ്മാബി. മക്കൾ: ജെസി, ഫെമീന, ജവാദ്, ശഹൽ. മരുമക്കൾ: ജാസിം കോണിയത്ത് പരപ്പനങ്ങാടി, സൈഫുദ്ദീൻ ഓമച്ചപ്പുഴ. ബെയ്ഷ് ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ജിസാനിൽ സംസ്‌കരിക്കും. അനന്തര നടപടികൾക്കായി ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റും ഇന്ത്യൻ കമ്യൂണിറ്റി സോഷ്യൽ വെൽഫെയർ മെമ്പറുമായ ഹാരിസ് കല്ലായി, ബെയ്ഷ് കെ എം സി സി നേതാക്കളായ ജമാൽ കമ്പിൽ, ശമീൽ മുഹമ്മദ് വലമ്പൂർ, യാസിർ വാൽക്കണ്ടി എന്നിവർ രംഗത്തുണ്ട്....
Other

സി ഡി എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നന്നമ്പ്രയിൽ ലീഗിന് തോൽവി,വിവാദം

ഇന്നലെ നടന്ന കുടുംബശ്രീ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലീഗ് നിർദേശിച്ച സ്ഥാനാർഥിക്ക് കനത്ത തോൽവി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച നന്നംബ്ര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന തേറാമ്പിൽ ആസിയയാണ് പരാജയപ്പെട്ടത്. ഇവർക്കെതിരെ മത്സരിച്ച കൈതക്കാട്ടിൽ ഷൈനി 16 വോട്ട് നേടി വിജയിച്ചു. ആസിയക്ക് 5 വോട്ട് മാത്രമാണ് ലഭിച്ചത്. എ ഡി എസ് തിരഞ്ഞെടുപ്പിൽ ലീഗിന് ഭൂരിപക്ഷം ലഭിച്ചിട്ടും സി ഡി എസ് തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഉണ്ടായത് ലീഗ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. കോണ്ഗ്രസ്, എൽ ഡി എഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് ഷൈനി തിരഞ്ഞെടുക്കപ്പെട്ടത്. ലീഗിലെ ഒരു വിഭാഗവും സഹായിച്ചു എന്നാണ് അറിയുന്നത്. കുടുംബശ്രീയിലൂടെ പൊതുപ്രവർത്തന രംഗത്ത് വന്ന ആസിയ മുമ്പ് ഒന്നിലേറെ തവണ സി ഡി എസ് പ്രസിഡന്റ് ആയിട്ടുണ്ട്. 3 തവണ പഞ്ചായത്ത് അംഗമായിരുന്ന ഇവർ കഴിഞ്ഞ തവണ പഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡന്റ് ആയിരുന്നു. വനിത ലീഗ്. ഭാരവാഹി കൂടി ...
Other

അക്ഷരപുത്രി കെ.വി.റാബിയക്ക് ഇനി പത്മശ്രീയുടെ മൊഞ്ചും

തിരൂരങ്ങാടി: വീൽചെയറിലിരുന്ന് നാടിന് അക്ഷര വെളിച്ചം നൽകിയ സാക്ഷരത പ്രവർത്തക കെ.വി.റാബിയക്ക് പത്മശ്രീ പുരസ്‌കാരം. തീക്ഷ്ണമായ പരീക്ഷണങ്ങൾക്കിടയിലെ ചെറിയ സന്തോഷമാണ് പുരസ്കാരമെന്ന് റാബിയ പറഞ്ഞൂ. വലിയ പരീക്ഷത്തിലൂടെയും ജീവിത തീഷ്ണതയിലൂടെയുമാണ് മുന്നോട്ട് പോകുന്നത്. കോവിഡ് കാലത്ത് തന്നെ നാല് മരണങ്ങളാണ് വീട്ടില്‍ സംഭവിച്ചത്. എനിക്ക് താങ്ങും തണലുമായിരുന്ന രണ്ട് സഹോദരിമാരും ഒരു സഹോദരി ഭര്‍ത്താവും അമ്മായിയും ഈ കോവിഡ് കാലത്ത് മരണപ്പെട്ടു. എന്റെ ഉയര്‍ച്ചയില്‍ എന്നും സന്തോഷിച്ചിരുന്ന അവരുടെ വേര്‍പ്പാടിലെ ദുഖത്തില്‍ റബ്ബ് നല്‍കിയ ചെറിയ സന്തോഷമാണ് ഇത്. ഇത് മതി മറന്ന് ആഘോഷിക്കാനില്ല. ജീവിത പരീക്ഷണത്തെ കരുത്തോടെ നേരിട്ടാല്‍ എല്ലാവര്‍ക്കും നേട്ടങ്ങള്‍ അറിയാതെ തന്നെ എത്തിച്ചേരും റാബിയ പറഞ്ഞു.അവാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റും നിരന്തരം ബന്ധപ്പെ...
Local news

ചെമ്മാട് സി കെ നഗറിൽ കടന്നൽ കുത്തേറ്റു5 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ചെമ്മാട് സി കെ നഗറിൽ അഞ്ചു പേർക്ക് കടന്നൽ കുത്തേറ്റു.വിളക്കണ്ടത്തിൽ  ഹുസൈൻ മുസ്ലിയാർ, ചെമ്പയിൽ സലാം, മുഹമ്മദലി, പരപനങ്ങാടി സ്വദേശികളായ മൊയ്തിൻ , കോയ എന്നിവർക്കാണ് കടന്നൽ കുത്തേറ്റത് ഇവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.സി കെ നഗർ ജുമുഅ മസ്ജിദ് റോഡിൽ ആൾതാമസമില്ലാത്ത സ്ഥലത്തെ റോഡിനോട് ചേർന്ന് നിൽക്കുന്ന ഭീമൻ കടന്നൽ കൂട്ടിൽ നിന്നാണ് കടന്നൽ എത്തിയത്....
Other

റോഡ് വികസനത്തിനായി പള്ളി മിനാരം പൊളിച്ചു മാറ്റുന്നു

റോഡ് വികസനത്തിനായി നൂറ്റാണ്ട് പഴക്കമുള്ള പള്ളിയുടെ പ്രധാന ഭാഗങ്ങളും പൊളിച്ചു മാറ്റുന്നു. തലക്കടത്തൂർ ടൗൺ പള്ളിയുടെ മുൻവശത്തെ മിനാരവും മുന്നിലെ ചില ഭാഗങ്ങളുമാണു റോഡ് വികസനത്തിനായി പൊളിച്ചു കൊടുക്കുന്നത്. ഉയർത്തിയും വീതി കൂട്ടിയും ഉണ്ടാക്കുന്ന റോഡിന് വേണ്ട സ്ഥലത്തിനായാണു പള്ളിയും മിനാരവും പൊളിച്ചു നൽകുന്നത്. ഇതുവരെ തൊണ്ണൂറോളം പേർ ഇവിടെ സ്ഥലം വിട്ടു നൽകിയിട്ടുണ്ട്. മിനാരം പൊളിക്കുന്ന പ്രവൃത്തി ഇന്ന് തുടങ്ങുമെന്ന് മുതഅല്ലിം മണ്ഡകത്തിങ്ങൽ പൊക്കണത്ത് മുഹമ്മദ്കുട്ടി പറഞ്ഞു. മന്ത്രി വി.അബ്ദുറഹിമാൻ ഇന്നു രാവിലെ സ്ഥലം സന്ദർശിച്ചു. നടപടിയെ പ്രശംസിച്ചു . തലക്കടത്തൂർ മുതൽ പൊന്മുണ്ടം വരെയുള്ള 6 കിലോമീറ്റർ ദൂരമാണ് റോഡ് നവീകരിക്കുന്നത്. ഇതിലൂടെ തിരൂർ – മലപ്പുറം പാതയിലെ തലക്കടത്തൂർ, വൈലത്തൂർ എന്നീ സ്ഥലങ്ങളിലെ സ്ഥിരം ഗതാഗതക്കുരുക്ക് പരിഹരിക്കാനാകും എന്നാണ് പ്രതീക്ഷ. എന്നാൽ പഴയ റോഡ് പൊളിച്ച് മാസങ്ങളായ...
Crime

കസ്റ്റമർ കെയറിൽനിന്നെന്ന വ്യാജേന വിളിച്ചു, ആപ് ഡൗൺലോഡ് ചെയ്യിച്ച് തട്ടിപ്പ്; 80496 രൂപ നഷ്ടപ്പെട്ടു

തേഞ്ഞിപ്പലം: ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്ററിൽ നിന്നെന്ന വ്യാജേന വിളിച്ച് മൊബൈ‍ൽ ആപ് ഡൗൺലോഡ് ചെയ്യിച്ച് റിട്ടയേഡ് പ്രഫസറുടെ എസ്‌ബിഐ അക്കൗണ്ടിൽനിന്ന് 80,496 രൂപ തട്ടിയെടുത്തെന്നു കേസ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്നു വിരമിച്ച അധ്യാപകനാണ് പണം നഷ്ടപ്പെട്ടത്. നെറ്റ്‌വർക് തകരാറിനെത്തുടർന്ന് ബിഎസ്എൻഎൽ കസ്റ്റമർ കെയറിൽ വിളിച്ച് പ്രശ്നം പരിഹരിച്ച് മണിക്കൂറുകൾക്കകം ബിഎസ്എൻഎലിൽ നിന്നെന്നു പറഞ്ഞ് ഒരാൾ വിളിക്കുകയായിരുന്നു. ബിഎസ്എൻഎൽ സേവനം തൃപ്തികരമല്ലേയെന്നും മറ്റു പ്രശ്നങ്ങളൊന്നും ഇല്ലല്ലോയെന്നും ചോദിച്ചാണ് സംഭാഷണം തുടങ്ങിയത്. 'എനി ഡെസ്ക്' ആപ് ഡൗൺലോഡ് ചെയ്യാനും നിർദേശിച്ചു. അങ്ങനെ ചെയ്തതിൽ പിന്നെ 4 ഘട്ടങ്ങളിലായി മൊബൈൽ ഫോൺ സ്ക്രീനിൽ ഓപ്‍ഷനുകൾ തെളിഞ്ഞു. അത് വായിച്ച് തുടങ്ങുമ്പോഴേക്കും അടുത്ത ഓപ്ഷൻ‍ തെളിയുകയായിരുന്നു. ഒട്ടും സാവകാശം ഇല്ലാതെയാണ് 4 തവണയും ഓപ്ഷൻ‌‍ വന്നത്. തുടർന്ന് ഫോണിലെ എസ്എം...
Other

കോവിഡ് വ്യാപനം തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ, മലപ്പുറം എ കാറ്റഗറിയിൽ ഉൾപ്പെടുത്തി

കോവിഡ് വ്യാപനം തടയാൻ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. തിയറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും. കോളജുകളിൽ അവസാന സെമസ്റ്റർ ക്ലാസുകൾ മാത്രമേയുള്ളൂ. ബാക്കി ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റും. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികൾ പാടില്ലെന്ന് നിർദേശം നൽകി. മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്താം. നിലവിലുള്ള മറ്റു നിയന്ത്രണങ്ങൾ തുടരും. കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇവിടെ പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തി. സ്വകാര്യ ചടങ്ങുകളിൽ 20 പേർ മാത്രം. കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇവിടെ ചടങ്ങുകളിൽ 50 പേർക്കു പങ്കെടുക്കാം. കാസർകോടും കോഴിക്കോടും ഒരു കാറ്റഗറിയിലും...
Crime

37കാരി 13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന്; കേസെടുത്തു

കൊച്ചി: 37കാരിയായ വീട്ടമ്മ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. കൊച്ചി പുത്തൻവേലിക്കര സ്വദേശിനിക്കെതിരെയാണ് കുട്ടിയും വീട്ടുകാരും പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ഭർതൃമതിയായ വീട്ടമ്മ കഴിഞ്ഞ ഒരു വർഷമായി പീഡിപ്പിക്കുന്നതായി കുട്ടിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ വീട്ടിൽ കളിക്കാനായി എത്തുമ്പോഴാണ് ആളില്ലാതിരുന്ന സമയങ്ങളിലെല്ലാം തന്നെ പീഡനത്തിന് ഇരയാക്കിയതെന്നാണ് കുട്ടി പറയുന്നത്. ആദ്യ കുർബാനയോട് അനുബന്ധിച്ച് ധ്യാനം കൂടിയപ്പോഴാണ് താൻ നേരിട്ടത് ലൈംഗിക പീഡനമാണെന്ന് കുട്ടി തിരിച്ചറിഞ്ഞത്. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പീഡനത്തിന് പുറമെ വീട്ടമ്മ കുട്ടിയിൽ നിന്ന് പണം അപഹരിച്ചതായും പരാതിയിലുണ്ട്. പൊലീസ് കേസെടുത്തതിനെ തുടർന്ന് വീട്ടമ്മ ഒളിവിലാണ്. ഇവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായും റിപ്പോർട്ടുണ്ട്....
Malappuram

ശസ്ത്രക്രിയകളിൽ ചരിത്രം സൃഷ്ടിച്ച് തിരൂർ ജില്ലാ ആശുപത്രി; ഒരു വർഷത്തിനിടെ നടത്തിയത് 2523 ശസ്ത്രക്രിയകൾ

കോവിഡും കോവിഡേതരവുമായ ചികിത്സകൾ ഒരുപോലെ പരിപാലിച്ച സംസ്ഥാനത്തെ തന്നെ അപൂർവം ആശുപത്രികളിൽ ഒന്നാണ് തിരൂർ ജില്ലാ ആശുപത്രി.കോവിഡ് മഹാമാരിയുടെ വ്യാപനസമയത്ത് 2021-ജനുവരി മുതൽ ഡിസംബർവരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ നടത്തിയ സർക്കാർ ആശുപത്രികളിൽ ഒന്ന് തിരൂർ ജില്ലാ ആശുപത്രിയാണ്. 2523(രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തിമൂന്ന്) ശസ്ത്രക്രിയകളാണ് ഈ കാലയളവിൽ മാത്രം തിരൂർ ജില്ലാആശുപത്രിയിൽ വിജയകരമായി നടന്നത്. ജനറൽ/റീജ്യണൽ അനസ്തേഷ്യ ആവശ്യമുള്ള മേജർ ശസ്ത്രക്രിയകൾ 1614 എണ്ണമാണ് ജില്ലാ ആശുപത്രിയിൽ നടന്നത്. ഇവയിൽ 1032 ശസ്ത്രക്രിയകൾ ഗൈനക്കോളജി വിഭാഗത്തിന്റെയാണ്.നേരത്തെ കോവിഡ് ബാധിതരുടെ അടക്കം അടിയന്തിര പ്രസവശസ്ത്രക്രിയകൾ മികച്ചരീതിയിൽ ചെയ്ത് ഗൈനക്കോളജിവിഭാഗം പ്രശംസപിടിച്ചുപറ്റിയിരുന്നു.സങ്കീർണ്ണമായ പ്രസവശസ്ത്രക്രിയകൾക്ക് പുറമേ ഗർഭാശയരോഗങ്ങൾക്കുള്ള ഹിസ്ട്രക്ടമി,അണ്ഡാശയരോഗങ്ങൾക്കുള്ള ഓവറോട്ടമി തുടങ്ങ...
Crime

യൂട്യൂബ് ചാനലിൽ പാട്ട് പാടാൻ അവസരം വാഗ്‌ദാനം ചെയ്ത് 12 കാരന് പീഡനം, 3 പേർ പിടിയിൽ

കുറ്റിപ്പുറം: യുട്യൂബ് ചാനലിൽ പാട്ട് പാടുന്നതിന് വേണ്ടി കൂട്ടികൊണ്ട് പോയി 12 കാരനെ പ്രകൃതി വിരുദ്ധ പീഠനത്തിന് ഇരയാക്കിയ സംഭവത്തിൽ കുറ്റിപ്പുറത്ത് മൂന്ന് പേർ അറസ്റ്റിൽ. പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശികളായ ഉമ്മർ കീഴാറ്റൂർ, ഒസാമ , വേങ്ങൂർ സ്വദേശി ടൈലർ ഉമ്മർ, എന്നിവരെയാണ് പോക്സോ നിയമപ്രകാരം കുറ്റിപ്പുറം പോലിസ് ഇൻസ്പെക്ടർ ശശിന്ദ്രൻ മേലയിലും പാർട്ടിയും അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറം ഭാരതപ്പുഴയുടെ പാലത്തിന് താഴെ വെച്ചും, പെരിന്തൽമണ്ണയിലുള്ള പള്ളിയിൽ വെച്ചും, പുഴയിൽ വെച്ചും, റബർ തോട്ടത്തിൽ വെച്ചും, വേങ്ങൂർ ടൈലർ ഉമ്മറിൻ്റെ കടയിൽ വെച്ചും ആണ് പ്രതികൾ 12 കാരനെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മ ഡോക്ടറെ കാണിച്ചപ്പോളാണ് പീഢന വിവരം പുറത്ത് വരുന്നത് . കുട്ടിക്ക് മൊബൈൽ ഫോണും പൈസയും മറ്റും പ്രതികൾ യഥേഷ്ടം നൽകിയിരുന്നു.ഉമ്മർ കീഴാറ്റൂർ ആയിഷ മീഡിയ എന്ന പേരിൽ യൂട്യൂബ് ചാനൽ ...
Other

മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം കാഥിക എം റംലാബീഗത്തിന്

മാപ്പിളകലാ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് മൂന്നു വര്‍ഷത്തിലൊരിക്കല്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി നല്‍കുന്ന വൈദ്യര്‍ പുരസ്‌കാരത്തിന് ഈ വര്‍ഷം പ്രമുഖ കാഥിക എച്ച് റംലാ ബീഗം അര്‍ഹയായി. പിന്നണി ഗായകന്‍ വി ടി മുരളി ചെയര്‍മാനും  ഡോ. എം എന്‍ കാരശ്ശേരി, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മാപ്പിളപ്പാട്ടിലെ പ്രമുഖമായ സ്ത്രീസാന്നിധ്യമാണ് റംലാബീഗം.  കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടുകളിലൂടെയും ഈ മേഖലയെ സമ്പന്നമാക്കിയ കലാകാരിയാണ് റംലബീഗമെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. 50,000 രൂപയും പ്രശസ്തി പത്രവും ഉപഹാരവും അടങ്ങുന്നതാണ്  പുരസ്‌കാരം. വൈദ്യര്‍ മഹോത്സവത്തിന്റെ സമാപന വേദിയില്‍ വൈദ്യര്‍ പുരസ്‌കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാന്‍ സമ്മാനിക്കും. റംലാബീഗം- ജീവിത രേഖ ആലപ്പുഴയിലെ സക്കറിയ ബസാറിലുള്ള...
Crime

പഴയ മൊബൈൽ പകരം വെച്ച് മോഷണം, യുവാവിനെ കച്ചവടക്കാർ പിടികൂടി

തിരൂരങ്ങാടി: മൊബൈൽ ഫോൺ വാങ്ങാനെന്ന വ്യാജേന എത്തി മോഷ്ടിക്കുന്ന വിരുതൻ ഒടുവിൽ പിടിയിലായി. തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശി ശിഹാബ് (22) ആണ് പിടിയിലായത്. തന്റെ കൈവശമുള്ള ഫോണിന്റെ പുതിയ മൊബൈൽ ഫോൺ ആവശ്യപ്പെടുകയും ഇത് പരിശോധിക്കുന്നതിനിടെ പഴയ ഫോൺ പകരം വെച്ച് പുതിയ ഫോണുമായി രക്ഷപ്പെടുന്നതാണ് ഇദ്ധേഹത്തിന്റെ തട്ടിപ്പ് രീതി. ഇക്കഴിഞ്ഞ 3 ന് ചെമ്മാട് എം എൻ കോംപ്ലെക്സിലുള്ള ഓണ് പ്ലസ് എന്ന ഷോപ്പിലും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിരുന്നു. 15000 രൂപ വിലയുള്ള റെഡ്‌മിയുടെ ഫോൺ കൈവശപ്പെടുത്തി മുങ്ങുകയായിരുന്നു. ഇന്നലെ തൊട്ടടുത്ത കടയിൽ എത്തി റീ ചാർജ് ചെയ്ത ശേഷം പണം നൽകാതെ മുങ്ങുമ്പോൾ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മൊബൈൽ മോഷ്ടിച്ചു രക്ഷപ്പെട്ടയാളാണെന്നു മനസ്സിലായത്. തുടർന്ന് പൊലീസിന് കൈമാറുകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു....
Crime

“സി.ഐ മോശം പെൺകുട്ടിയെന്ന് പറഞ്ഞു, പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി”; പോക്‌സോ ഇരയുടെ ആത്മഹത്യ കുറിപ്പ്

കോഴിക്കോട്: തേഞ്ഞിപ്പലത്ത് കഴിഞ്ഞദിവസം ജീവനൊടുക്കിയ പോക്സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പെൺകുട്ടി നേരത്തെ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ എഴുതിയ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പോക്സോ കേസ് അന്വേഷിച്ച ഫറോക്ക് പോലീസ് സ്റ്റേഷനിലെ സി.ഐ.ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. സി.ഐ. തന്നെ മോശം പെൺകുട്ടിയെന്ന് വിളിച്ച് അപമാനിച്ചു, പീഡനവിവരം നാട്ടുകാരോടെല്ലാം പറഞ്ഞു, പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് കുറിപ്പിലുള്ളത് എന്നാണ് അറിയുന്നത്. തന്റെ നിലവിലെ മാനസികാവസ്ഥയ്ക്ക് കാരണം സി.ഐ.യാണെന്നും കുറിപ്പിലുണ്ട്. വിവാഹാലോചന നടക്കുന്ന സമയത്ത് പെണ്ണുകാണലിനെത്തിയ യുവാവിനോടാണ് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചവിവരം പെൺകുട്ടി തുറന്നുപറയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും ബന്ധുക്കളടക്കം ആറുപേർക്കെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. എന്നാ...
Other

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാന നിയന്ത്രണം, പോലീസ് പരിശോധന കർശനം

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ആരംഭിച്ചു. ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കും. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചു. അര്‍ദ്ധരാത്രി മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍ മാത്രമാകും ലഭിക്കുക. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. പിഎസ്സി നടത്താനിരുന്ന പരീക്ഷകളും മാറ്റി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 8 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. റെക്കോര്‍ഡ് ടിപിആറിന് പിന്നാലെകൂടുതല്‍ ആശുപത്രി കിടക്കകള്‍ കൊവിഡ് ചികിത്സക്ക് മാത്രമായി മാറ്റിവെക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. അവശ്യവിഭാഗത്തിലുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ജീവനക്കാർ ഐഡി കാർഡ് കരുതണം ആശുപത്രിയിലേക്കും വാക്സി...
Malappuram

കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ്: ജില്ലാ തലത്തില്‍ നേരിട്ടുള്ള വിതരണത്തിനും ബുക്കിങ്ങിനും ക്രമീകരണം

കോവിഡ് മൂലം മരണപ്പെട്ട മലപ്പുറം ജില്ലക്കാരുടെ ബന്ധുക്കള്‍ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യൂമെന്റിനായി  ജനുവരി 24, 25  തീയതികളില്‍ രാവിലെ 10.00 മുതല്‍ 12.00 വരെയും, ഉച്ചക്ക് രണ്ട് മുതല്‍ നാല് മണി വരെയും  ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് അപ്പോയിന്‍മെന്റ്  എടുക്കണം. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെട്ടതും എന്നാല്‍ കോവിഡ് ഡെത്ത് ഡിക്ലറേഷന്‍ ഡോക്യൂമെന്റ് (ഡി.ഡി.ഡി) ഇതുവരെ ലഭിക്കാത്തതുമായ കേസുകളാണ് പരിഗണിക്കുക. ഫോണ്‍:  04832733261.അപ്പോയിന്‍മെന്റ് എടുക്കുന്നവരുടെ ശ്രദ്ധക്ക്* സംസ്ഥാന സര്‍ക്കാരിന്റ് കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെട്ടവരായിരിക്കണം* വിളിക്കുമ്പോള്‍ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് (ഡി.ഡി.ഡി) നല്‍കണം* സംസ്ഥാന സര്‍ക്കാറിന്റെ കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയുന്നതിനും ഡെത്ത് ഡിക്ലറേഷന്‍ ഡോക്യൂമെന്റ് നമ്പര...
Other

നിയന്ത്രണം ഇന്ന് അർധരാത്രി മുതൽ, യാത്രകൾക്ക് സത്യവാങ്മൂലം വേണം

സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. അത്യാവശ്യയാത്രകള്‍ അനുവദിക്കുമെങ്കിലും കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം. ഇല്ലെങ്കില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കെഎസ്ആര്‍ടിസിയും അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ നടത്തൂ. ഹോട്ടലുകളും അവശ്യവിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളും രാവിലെ 7 മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം.  ∙ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തിലുള്‍പ്പെട്ടതുമായ കേന്ദ്ര–സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍, ടെലികോം–ഇന്റര്‍നെറ്റ് കമ്പനികള്‍ എന്നിവയ്ക്കു നിയന്ത്രണം ബാധകമല്ല. മാധ്യമസ്ഥാപനങ്ങൾ, ആംബുലൻസുകൾ എന്നീ സേവനങ്ങൾക്കും തടസ്സമില്ല. തുറന്ന് പ്രവര്‍ത്തി...
Crime

പോക്‌സോ കേസിലെ പെൺകുട്ടിയുടെ ആത്മഹത്യ; പ്രതിശ്രുത വരന്റെ മൊഴിയെടുത്തു

തേഞ്ഞിപ്പാലത്ത് പോക്സോ കേസിലെ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ പ്രതിശ്രുത വരൻ്റെ മൊഴി രേഖപ്പെടുത്തി. മരിക്കുന്നതിന് മുമ്പ് ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി യുവാവ് പൊലീസിന് മൊഴിനൽകി. യുവാവിൻ്റെ മൊബൈൽ ഫോൺ പോലീസിന് കൈമാറി. പരസ്പരം പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും, ജോലി തിരക്കിനിടയിൽ ഫോൺ എടുക്കാൻ വൈകിയാൽ പെൺകുട്ടി ബഹളംവെക്കാറുണ്ടായിരുന്നു എന്നും യുവാവ് പറഞ്ഞതായും അറിയുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പെൺകുട്ടിയുടെ അമ്മയുടെ മൊഴി. പെൺകുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകൾ സൈബർ സെല്ല് വിശദമായി പരിശോധിച്ച് വരികയാണ്. ഇരുവരുടെയും അവസാന കോൾ സംഭാഷണം, വാട്സപ്പ് ചാറ്റുകൾ എന്നിവയാണ് പരിശോധിക്കുന്നത്. അതേസമയം, കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലും, മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പൊലീസിന് വീഴ്ച്ച സംഭവി...
Other

മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ അധിക്ഷേപം: ഐഎൻഎൽ വഹാബ് വിഭാഗം നേതാവിനെതിരെ കേസ്

തിരൂരങ്ങാടി: ഐ എൻ എൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി യും സംസ്ഥാന പുരാവസ്തു - തുറമുഖ വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവർകോവിലിനെതിരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് വഹാബ് വിഭാഗം ഐ എൻ എൽ നേതാവിനെതിരെ പോലീസ് കേസ് എടുത്തു. തിരൂരങ്ങാടി മണ്ഡലം വഹാബ് വിഭാഗം ജനറൽ സെക്രട്ടറി തെന്നലയിലെ യു കെ അബ്ദുൽ മജീദിന് എതിരെയാണ് കേസ്. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രെട്ടറിയുടെ പരാതിയിലാണ് കേസ് എടുത്തതെന്ന് തിരൂരങ്ങാടി പോലീസ് പറഞ്ഞു. വ്യക്തിപരമായി അധിക്ഷേപിച്ചു, മോശം പരമാർശങ്ങൾ നടത്തി തുടങ്ങിയവയാണ് പരാതി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/C7irCKdijZW4DwQkQX1cSM സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൽ വഹാബിന്റെ അനുയായി ആയ ഇദ്യേഹം, ഐ എൻ എല്ലിലെ തർക്കത്തെ തുടർന്ന് വഹാബിന് അനുകൂലമായും അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ എന്നിവർക്കെതിരയും സോഷ്യൽ മീഡിയയിൽ സജീവമായ ഇടപെടൽ നടത്താറുണ്ട്. പുരാവസ്തു ...
Local news

തിരൂരങ്ങാടി മണ്ഡലത്തിൽ വിവിധ റോഡുകളുടെ നവീകരണത്തിന് 74 ലക്ഷം അനുവദിച്ചു

തിരൂരങ്ങാടി: വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ 74 ലക്ഷം രൂപയുടെ റോഡ്‌ നവീകരണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി കെ പി എ മജീദ് എംഎൽഎ അറിയിച്ചു. ചെട്ടിയാംകിണര്‍-കരിങ്കപ്പാറ റോഡ്‌ 10 ലക്ഷം, ചെമ്മാട് ടെലഫോണ്‍ എക്സ്ചേഞ്ച് റോഡ്‌ 10 ലക്ഷം, കരിപറമ്പ് അരീപ്പാറ റോഡ്‌ 7 ലക്ഷം, കൊടിഞ്ഞി ചിറയില്‍ മൂസ്സഹാജി സ്മാരക റോഡ്‌ 8 ലക്ഷം, തെന്നല വെസ്റ്റ്‌ ബസാര്‍ കോടക്കല്ല് റോഡ്‌ 8 ലക്ഷം, തറമ്മല്‍ റോഡ്‌ 3 ലക്ഷം, എടരിക്കോട് സിറ്റി – വൈ.എസ്.സി റോഡ്‌ 8 ലക്ഷം, കൊട്ടന്തല പി.വി മുഹമ്മദ്‌ കുട്ടി റോഡ്‌ 5 ലക്ഷം, കാച്ചടി എന്‍.എച്ച് കൂച്ചാല്‍ റോഡ്‌ 4 ലക്ഷം, കുണ്ടാലങ്ങാട് മദ്രസ റോഡ്‌ 3 ലക്ഷം, നന്നംബ്ര മനക്കുളം പച്ചായിത്താഴം റോഡ്‌ 8 ലക്ഷം എന്നിങ്ങനെയാണ് റോഡ്‌ നവീകരണ പ്രവര്‍ത്തികള്‍ക്ക് തുക അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുള്ളത്. കൊടിഞ്ഞി ചിറയിൽ മൂസഹാജി റോഡിലെ വെള്ളക്കെ...
Local news

കടലുണ്ടിപ്പുഴയിൽ സംരക്ഷണ ഭിത്തി നിർമിക്കുന്നു, കുടുംബങ്ങളുടെ ഭീതി ഒഴിഞ്ഞു

വേങ്ങര: കടലുണ്ടിപ്പുഴയുടെ അരിക് ഇടിയുന്നത് തടയാനുള്ള സംരക്ഷണഭിത്തി നിർമാണത്തിന് തുടക്കമായി.ഇതോടെ വർഷങ്ങളായി പുഴയുടെ തീരത്ത് ഭീതിയോടെ കഴിയുന്ന മൂന്നു കുടുംബങ്ങൾക്കാണ് ആശ്വാസമാകുന്നത്.വേങ്ങര മണ്ഡലത്തിലെ പറപ്പൂർ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിലെ താഴെത്തെ പുരയ്ക്കൽ ദിവാകരൻ, താഴെത്തെ പുരയ്ക്ക ൽ രാജൻ, താഴെത്തെ പുരയ്ക്കൽ വിശ്വനാഥൻ എന്നിവരുടെ വീടുകൾക്കാണ് സുരക്ഷയൊരുങ്ങുന്നത്.മുകളിൽനിന്ന് ഒഴികിവരുന്ന പുഴ പെട്ടെന്ന് തിരയുന്ന ഭാഗത്ത്‌ പുഴയരികിലായിട്ടാണ് ഇവരുടെ വീടുകൾ വീടു നിർമിക്കുമ്പോൾ പത്തു മീറ്ററോളം അകലെ ആയിരുന്നു പുഴ ഒഴുകിരുന്നത്.എന്നാൽ മണലെടുപ്പ് രൂക്ഷമായതോടെ പുഴയുടെ കര ഇടിയാൻ തുടങ്ങി.ഓരോ വർഷവും കുറച്ചുഭാഗം വീതം ഇടിഞ്ഞ് മൂന്നുവർഷം മുമ്പ് ഇവരുടെ അടുക്കളമുറ്റത്തിൻ്റെ മതിൽ ഇടിഞ്ഞു വീണതോടെ കുടുംബങ്ങൾ ആശങ്കയിലായി.അരികുഭിത്തി നിർമിക്കാൻ 24 ലക്ഷ്യംരൂപയാണ് അനുവദിച്ചിട്ടുള്ളത്.40 മീറ്റർ നീളത്തിൽ അഞ്ചുമീറ്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി: അഞ്ചാം സെമസ്റ്റര്‍ ബിരുദപരീക്ഷയില്‍ മാറ്റം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബിരുദപരീക്ഷകള്‍ 27-ന് തുടങ്ങാനിരുന്നത് 31-ലേക്ക് പുനക്രമീകരിച്ചു. ഒന്നിലധികം പ്രോഗ്രാമുകളുടെ പരീക്ഷകള്‍ക്ക് ചോദ്യക്കടലാസ് ഓണ്‍ലൈനായി വിതരണം ചെയ്യുമ്പോള്‍ പ്രയാസമുണ്ടാകുമെന്ന് പ്രിന്‍സിപ്പല്‍മാരുടെയും മാനേജുമെന്റിന്റെയും പ്രതിനിധികള്‍ പരീക്ഷാ സമിതി യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് ടൈം ടേബിള്‍ മാറ്റം വരുത്തിയതെന്ന് പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ജി. റിജുലാല്‍ പറഞ്ഞു. പുതുക്കിയ സമയക്രമം വൈകാതെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ...
Malappuram

സംരഭകന് നിലവാരം കുറഞ്ഞ യന്ത്രം നല്‍കി: വിലയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

സ്വയം തൊഴില്‍ സംരഭകന് നിവവാരം കുറഞ്ഞ യന്ത്രം നല്‍കിയെന്ന പരാതിയില്‍ വിലയായ 10,00,500 രൂപയും 2,00,000 രൂപ നഷ്ടപരിഹാരവും കമ്പനിനല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. ശാരീരിക അവശതയനുഭവിക്കുന്ന വളാഞ്ചേരിയിലെ ഹാഷിം കൊളംബന്റെ പരാതിയിലാണ് നടപടി.സ്വയം തൊഴില്‍ സംരഭമായി കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്താണ് വളാഞ്ചേരിയില്‍ 'മെക്കാര്‍ട്ട്' എന്ന പേരില്‍ ഇദ്ദേഹം സ്ഥാപനമാരംഭിച്ചത്. ഇവിടെ എറണാകുളത്തെ മെറ്റല്‍ ക്രാഫ്റ്റ് എന്ന സ്ഥാപനത്തില്‍ നിന്നും 10,00,500 രൂപ വിലയുള്ള സി.എന്‍.എസ് റൂട്ടര്‍ മെഷീന്‍ വാങ്ങി സ്ഥാപിച്ചിരുന്നു. ഏതാനും മാസം കഴിഞ്ഞപ്പോഴേക്കും തൃപ്തികരമായി യന്ത്രം പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ട് പരാതി പറഞ്ഞെങ്കിലും അപാകതകള്‍ പരിഹരിക്കാന്‍ കമ്പനി അധികൃതര്‍ക്കായില്ല. തുടര്‍ന്നാണ് 18,96,990/ രൂപ നഷ്ടപരിഹാരം തേടി ഹാഷിം കൊളംബന്‍ ജില്ലാ ഉപഭോക്തൃകമ്മീഷനെ സമീപിച്ചത്. പരാതിക്കാരന്‍...
university

കോവിഡ് വ്യാപനം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നിയന്ത്രണങ്ങളും ബോധവത്കരണവും കര്‍ശനമാക്കാന്‍ വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ സര്‍വകലാശാല സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം. ശനിയാഴ്ച മുതല്‍ സര്‍വകലാശാലാ പാര്‍ക്ക് പ്രവര്‍ത്തിക്കില്ല. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ സി.എച്ച്.എം.കെ. ലൈബ്രറി തുറക്കില്ല. പരീക്ഷാഭവന്‍ അവശ്യസേവന മേഖലയായി നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ ഷിഫ്റ്റടിസ്ഥാനത്തില്‍ ജോലിക്കെത്തുന്ന കാര്യം ആലോചിക്കും. ജീവനക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പ്രത്യേകം ക്യാമ്പ് നടത്തുന്നത് പരിഗണിക്കും. കാമ്പസ് പഠനവകുപ്പുകളില്‍ ലാബ് ആവശ്യമില്ലാത്ത ക്ലാസുകള്‍ ഓണ്‍ലൈനാക്കുന്നതും പരിഗണനയിലാണ്. രാത്രി ഒമ്പതരക്ക് ...
error: Content is protected !!