Sunday, June 28

Author: tirurangaditoday

Other

ഞായറാഴ്ചയിലെ നിയന്ത്രണം തുടരും, പ്രവാസികൾക്ക് രോഗലക്ഷണമുണ്ടെങ്കിൽ മാത്രം പരിശോധന

കോവിഡ് വ്യാപനത്തെ തുടർന്ന് ഞായറാഴ്ച ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണം തുടരാൻ കോവിഡ് അവലോകന യോഗ തീരുമാനം. എന്നാൽ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്കായി 20 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരുടെ ആവശ്യത്തെ തുടർന്നാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ട 'സി' കാറ്റഗറിയിൽ ഈ ആഴ്ച കൊല്ലം ജില്ല മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. ബി കാറ്റഗറിയിൽ 10 ജില്ലകളുണ്ട്. എ കാറ്റഗറിയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഉൾപ്പെട്ടിട്ടുള്ളത്. കാസർകോട് ജില്ല ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ തരംതിരിച്ചിരിക്കുന്നത്. നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതി. രോഗ...
Other

സംസ്ഥാനത്ത് സ്കൂളും കോളേജും വീണ്ടും തുറക്കാൻ തീരുമാനം

സ്‌കൂളുകള്‍ ഫെബ്രുവരി 14 മുതല്‍ തുറക്കും; കോളേജുകള്‍ ഏഴ് മുതല്‍ തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി. ഈ മാസം 14 മുതലാണ് തുറക്കുക. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. കോളേജുകൾ ഏഴാം തിയതി മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിക്കും. പരീക്ഷകള്‍ മുടക്കമില്ലാതെ നടത്തും. കോവിഡ് വ്യാപനം അതിതീവ്രമായതിനെ തുടർന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേക്ക് സ്കൂളുകൾ അടക്കാൻ തീരുമാനിച്ചത്. കോവിഡ് രൂക...
Other

ജില്ല പൈതൃക മ്യൂസിയം മാർച്ചിൽ ഉദ്ഘാടനം ചെയ്യും: മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരൂരങ്ങാടി: ജില്ലാ പൈതൃക മ്യൂസിയം മാർച്ചിൽ ഉദ്‌ഘാടനം ചെയ്യുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ ഹജൂർ കച്ചേരി കെട്ടിടത്തിന്റെ സംരക്ഷിത പ്രവർത്ത നങ്ങളാണ് നടത്തുന്നത്. ഇത് ഒരു വർഷം കൊണ്ട് 90 % പൂർത്തിയായി. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. ഇനി ചുറ്റുമതിലിന്റെയും ടൈൽ പതിക്കുന്നതിന്റെയും പ്രവൃത്തിയാണ് ബാക്കിയുള്ളത്. ഇതിന്റെ പ്രവൃത്തി 3 ദിവസത്തിനുള്ളിൽ തുടങ്ങും. നേരത്തെ രൂപകൽപ്പന ചെയ്തതിൽ നിന്ന് വ്യത്യസ്തമായി കെട്ടിടത്തിന്റെ പൗരണികതക്ക് യോജിച്ച തരത്തിൽ ചുറ്റുമതിൽ ആകർഷകമായ തരത്തിലുള്ളതാക്കി മാറ്റാൻ ഭേദഗതി വരുത്തിയിട്ടുണ്ട്. അതു സംബന്ധിച്ച് കരാറുകാരന് വേണ്ട നിർദേശങ്ങൾ നൽകുന്നതിന് പുരാവസ്തു വകുപ്പ് കൺസർവേഷൻ എഞ്ചിനിയർ, അസിസ്റന്റ് എഞ്ചിനിയർമാർ എന്നിവർ ബുധനാഴ്ച ഹജൂർ കച്ചേരി സന്ദർശിച്ചിരുന്നു. https://youtu.be/Fw7KCwhhzRY മന്ത്രി അഹമ്മദ് ദേ...
Crime

1.140 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി ചെമ്മാട്ട് നിന്നും പിടിയിലായി

പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയും പാർടിയും തിരൂരങ്ങാടി ചെമ്മാട് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിനു സമീപത്തുള്ള കോട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ 1.140 ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിലായി. വെസ്റ്റ് ബംഗാൾ, മുർഷിദാബാദ് ജില്ലയിലെ റാണിപൂർ താലൂക്ക് ഹെരംപൂർ സ്വദേശി ഇറാജ് ( 40) എന്നയാളെയാണ് കഞ്ചാവ് വിൽപനക്കിടെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെമ്മാട് ഭാഗങ്ങളിൽ വ്യാപകമായി കഞ്ചാവെത്തിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണെന്നും രണ്ടാഴ്ച കൂടുമ്പോൾ സ്വദേശത്തേക്കാണെന്ന് പറഞ്ഞ് കഞ്ചാവ് കടത്ത് പതിവാക്കിയ ആളാണ് പിടിയിലായതെന്നും ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര അറിയിച്ചു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ. ടി, പ്രഗേഷ് പി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനരാജ് കെ, നിധിൻ സി, ദിദിൻ എം.എം, വിനീഷ് പി.ബി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു പി, ലിഷ പി.എം ത...
Accident

വിദ്യാർത്ഥി കടലുണ്ടിപ്പുഴയിൽ മുങ്ങി മരിച്ചു

തിരൂരങ്ങാടി: കടലുണ്ടിപ്പുഴയിൽ പതിനാറുങ്ങൽ വടക്കേ മമ്പുറം പാലാത്ത് കടവിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചാളക്കണ്ടി സ്കൂളിന് സമീപം കാരയിൽ കാട്ടിൽ യൂസുഫ്- അബിദ ദമ്പതികളുടെ മകൻ അദ്നാൻ (14) ആണ് മരിച്ചത്. സൈക്കിളും വസ്ത്രങ്ങളും പുഴയോരത്ത് കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആണ് രാത്രി 7 മണിയോടെ കുട്ടിയെ കിട്ടിയത്. തിരൂരങ്ങാടിഓറിയന്റൽ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: അസീബ്, അഫ്നാൻ, സഹ്റ ഫാത്തിമ...
Other

വിദ്യാർത്ഥിനിയിൽ നിന്ന് കൈക്കൂലി: കാലിക്കറ്റിൽ ഒരു ജീവനക്കാരനുകൂടി സസ്പെൻഷൻ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ കൈക്കൂലിവാങ്ങിയെന്ന പരാതിയിൽ പരീക്ഷാഭവനിലെ മറ്റൊരു ജീവനക്കാരനെക്കൂടി സംസ്പെൻഡുചെയ്തു. പരീക്ഷാഭവൻ ബി.എ. വിഭാഗം അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ ഡോ. സുജിത് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. പ്രൊ. വൈസ് ചാൻസലറുടെ റിപ്പോർട്ടിന്മേൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് നടപടിയെടുക്കുകയായിരുന്നു. ആരോപണവിധേയനായ ജീവനക്കാരനിൽനിന്ന് ബുധനാഴ്ച പ്രൊ. വൈസ് ചാൻസലർ ഡോ. എം. നാസർ തെളിവെടുപ്പു നടത്തി. ഇയാൾക്ക് കോവിഡ് ആയതിനാൽ ഓൺലൈനിലായിരുന്നു തെളിവെടുപ്പ്. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് സുജിത്ത് കുമാറിനെതിരേ നടപടി. 495 രൂപ ഇയാൾ കൈപ്പറ്റിയെന്നാണു പരാതി. സർട്ടിഫിക്കറ്റിലെ പേരിലെ പിശക് തിരുത്താനായിരുന്നു അപേക്ഷ. 1105 രൂപയാണ് ഫീസ്. ഇതിൽ 1100 രൂപയാണ് അപേക്ഷക അടച്ചത്. അഞ്ചു രൂപ കുറവുണ്ടെന്ന് അറിയിച്ചതോടെ അപേക്ഷക 500 രൂപ നൽകി. ജീവനക്കാരൻ അഞ്ചുരൂപ സ്വന്തമായി അടച്ചശേഷം ബാക്കി പണ...
Obituary

മുസ്ലിം ലീഗ് നേതാവും വ്യവസായിയും മുൻ എംഎൽഎയുമായ യൂനുസ് കുഞ്ഞ് നിര്യാതനായി

കൊല്ലം: മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ എ. യൂനുസ് കുഞ്ഞ് (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയാണ്. 1991ൽ മലപ്പുറത്ത് നിന്നാണ് നിയമസഭയിൽ എത്തിയത്. ഇരവിപുരത്തും പുനലൂരും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ മഹല്ല് ജമാഅത്ത് ആയ കൊല്ലൂർവിള മഹല്ലിന്റെ ദീർഘ കാലമായി പ്രസിഡന്റ് ആണ്. അറിയപ്പെടുന്ന കശുവണ്ടി വ്യവസായിയാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ബിസിനസ് സ്ഥാപനങ്ങളും ഉണ്ട്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, ദേശീയ കൗൺസിൽ അംഗം, കൊല്ലം ജില്ല പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വടക്കേവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗം, ജില്ല കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ഭാരവാഹിയും ആയിരുന്നു. ഖബറടക്കം വൈകീട്ട് നാലിന് കൊല്ലുവിള ജുമാമസ്ജി...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഹാള്‍ടിക്കറ്റ് അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.കോം പ്രൊഫഷണല്‍, ബി.കോം. ഓണേഴ്‌സ് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷ ഒന്നാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയും നവംബര്‍ 2020 റഗുലര്‍ പരീക്ഷയും 14-ന് തുടങ്ങും. അഞ്ചാം സെമസ്റ്റര്‍ ഓപ്പണ്‍ കോഴ്‌സുകളുടെ നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ 5-ന് തുടങ്ങും. ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (3 വര്‍ഷം) പത്താം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-ന് തുടങ്ങും. ഗ്രാഫിക് ഡിസൈനര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗ്രാഫിക് ഡിസൈനര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും പകര...
Other, Tech

സ്‌കില്‍ടെക്: ജില്ലാ പഞ്ചായത്ത് പട്ടികജാതി യുവജനങ്ങള്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലന പദ്ധതി

മലപ്പുറം ജില്ലാ പഞ്ചായത്ത് കേരള സര്‍ക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പുമായി സഹകരിച്ചു കൊണ്ട് ' സ്‌കില്‍ടെക് ' പട്ടികജാതി യുവജനങ്ങള്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലന പദ്ധതി നടപ്പിലാക്കുന്നു. അക്കൗണ്ടന്റ് എക്‌സിക്യൂട്ടീവ് (ബിരുദ യോഗ്യത), ജി എസ് ടി അക്കൗണ്ടെന്റ് അസിസ്റ്റന്റ് (ബിരുദ യോഗ്യത) , ഇന്റലിജന്‍സ് ആന്റ് മെഷിന്‍ ലേണിംഗ് (ബിരുദ യോഗ്യത) , ക്രാഫ്റ്റ് ബേക്കര്‍ (എട്ടാം ക്ലാസ്) എന്നീ മേഖലകളിലാണ് ആദ്യ ഘട്ട പരിശീലനം നല്‍കുന്നത്. ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 175 പേര്‍ക്കാണ് ഇതില്‍ അവസരം ലഭിക്കുക. പരിശീലന പദ്ധതിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ലിങ്കില്‍ ഫെബ്രുവരി പത്തിനകം രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നവര്‍ക്ക് മലപ്പുറം ജില്ലാ പഞ്ചായത്തില്‍ വെച്ച് ബ്രിഡ്ജ് കോഴ്‌സ് നല്‍കും. തുടര്‍ന്ന് ...
Accident

വീട്ടുമുറ്റത്തെ അക്വാറിയത്തിൽ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു

തിരുനാവായ : വീട്ടു മുറ്റത്ത് വെള്ളം നിറച്ച അക്വാറിയത്തിൽ വീണ് ഒരു വയസുകാരൻ മരിച്ചു. തിരുനാവായ കൊടക്കൽ മണ്ണൂ പറമ്പിൽ അബ്ബാസ്- നഫ്സിയ എന്നിവരുടെ മകൻ മുഹമ്മദ് ഹൈസൻ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തോടെയാണ് അപകടം.സഹോദരങ്ങൾ: മുഹമ്മദ് അഷ്മിൽ, മുഹമ്മദ് ഹാസിം.
Accident

പുല്ലൂരില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

തിരൂര്‍: പുല്ലൂര്‍ കോര്‍ട്ടേഴ്‌സ് പടിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു. ഓട്ടോ ഡ്രൈവര്‍ മരിച്ചു.രണ്ടത്താണി വട്ടപ്പറമ്പില്‍ നെല്ലിക്കപ്പറമ്പില്‍ പരേതനായ അലവിയുടെ മകന്‍ മൂസ (49) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 മണിക്കാണ് അപകടം. പുല്ലൂരില്‍ നിന്നും തുവ്വക്കാട് ഭാഗത്തേക്ക് പോകുന്ന കാറും എതിര്‍ ദിശയില്‍ വരുന്ന ഓട്ടോയും തമ്മിലാണ് ഇടിച്ചത്. ഇരുവാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സുബൈദയാണ് മരിച്ച മൂസയുടെ ഭാര്യ. മക്കള്‍ നജ്മുന്നീസ, നാജിയ , സ്വാലിഹ്മരുമക്കള്‍ സമീര്‍ , മുഹ്‌സിന്‍സഹോദരങ്ങള്‍ . മുഹമ്മദ് കുട്ടി . മുസ്ഥഫ, ഷറഫുദ്ധീന്‍ . ഷിഹാബ്ഫാത്തിമ, കദിയാമു , മൈമൂന, ഹഫ്‌സത്ത്...
Other

കൈക്കൂലി: കാലിക്കറ്റ് സർവകലാശാല പരീക്ഷാഭവൻ ജീവനക്കാരന് സസ്‌പെൻഷൻ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ കൈക്കൂലി വാങ്ങിയയെന്ന പരാതിയിൽ പരീക്ഷാഭവൻ ജീവനക്കാരനു സസ്പെൻഷൻ. പരീക്ഷാഭവനിലെ പ്രീഡിഗ്രി വിഭാഗം അസിസ്റ്റന്റായ എം.കെ. മൻസൂറിനെയാണ് സസ്പെൻഡ് ചെയ്തത്. മറ്റൊരു പരാതിയിൽ ജീവനക്കാരനെതിരേ അന്വേഷണം തുടരുകയാണെന്നും രജിസ്ട്രാർ അറിയിച്ചു. എം ജി സർവകലാശാലക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാലയിലും കൈക്കൂലി പരാതി ഉയർന്നത് സർക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സർവകലാശാല വിഷയവുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്കിടെയാണ് കൈക്കൂലി പ്രശ്നവും ഉയർന്നു വന്നത്. മലപ്പുറം സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. അപേക്ഷകയിൽനിന്ന് ഗൂഗിൾപേ വഴി 5000 രൂപയാണ് കൈപ്പറ്റിയത്. അപേക്ഷ നൽകി മടങ്ങിയ ഇവർക്കു ദിവസങ്ങൾക്കകം സർവകലാശാലയിൽനിന്ന് മെമ്മോ ലഭിച്ചു. മതിയായ ഫീസ് അടച്ചില്ലെന്നായിരുന്നു അറിയിപ്പ്. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് അറിയുന്നത്. അപേക്ഷക നേരത്തേ തപാൽ ഇനത്തിൽ അ...
Other

സില്‍വര്‍ലൈന്‍ പദ്ധതി: മലപ്പുറം ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി

131 ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കാന്‍ വ്യവസ്ഥ സംസ്ഥാനത്തിന്റെ ബഹുമുഖ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കാസര്‍ഗോഡ്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി. ജില്ലയില്‍ 54 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ ലൈന്‍ പാത. വള്ളിക്കുന്ന്, അരിയല്ലൂര്‍, നെടുവ, താനൂര്‍, താനാളൂര്‍, നിറമരുതൂര്‍, പരിയാപുരം, തിരൂര്‍, തൃക്കണ്ടിയൂര്‍, തലക്കാട്, തിരുന്നാവായ, തവനൂര്‍, വട്ടംകുളം, കാലടി, ആലങ്കോട് എന്നീ വില്ലേജുകളിലൂടെയാണ് ജില്ലയില്‍ സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്നത്. ഈ വില്ലേജുകളിലെ പദ്ധതി പ്രദേശങ്ങളില്‍ സാമൂഹികാഘാത പഠനത്തിനാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. 2013ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ നിയമം  അനുസരിച്ചുള്ള നടപടിക്രമങ്...
Crime

ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം, 3 പേർ പിടിയിൽ

ഫെനോയിൽ കച്ചവടത്തിനെന്ന വ്യാജേന എത്തി വീടുകൾ കണ്ടുവെച്ചാണ് മോഷണം ചേലേമ്പ്രയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; മൂന്ന് പേർ അറസ്റ്റിൽ തേ​ഞ്ഞി​പ്പ​ലം: അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ക്കു​ക​യും അ​ടി​ച്ചു​മാ​റ്റി​യ എ.​ടി.​എം കാ​ർ​ഡി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ മൂ​ന്ന് പേ​രെ തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ട്ടി​പ്പ​ടി കൊ​ട​പാ​ളി​യി​ലെ പ​ടി​ഞ്ഞാ​റെ കൊ​ള​പ്പു​റം വീ​ട്ടി​ൽ കി​ഷോ​ർ (23), തേ​ഞ്ഞി​പ്പ​ലം ദേ​വ​തി​യാ​ൽ കോ​ള​നി​യി​ലെ കൊ​ള​പ്പു​ള്ളി സു​മോ​ദ് (24), മൂ​ന്നി​യൂ​ർ പടിക്കൽ മണക്കടവൻ ഫ​ഹ്മി​ദ് റി​നാ​ൻ (19) എ​ന്നി​വ​രെ​യാ​ണ് തേ​ഞ്ഞി​പ്പ​ലം സി.​ഐ എ​ൻ.​ബി. ഷൈ​ജു, എ​സ്.​ഐ സം​ഗീ​ത് പു​ന​ത്തി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ലി​പ്രം​ക​ട​വ് പ​തി​ന​ഞ്ചാം മൈ​ലി​ന് സ​മീ​പ​ത്തെ ആ​ല​ങ്ങോ​...
Other

ഏഴ് ദിവസത്തിൽ താഴെ സന്ദർശനത്തിനെത്തുന്ന പ്രവാസികൾക്ക് ക്വാറന്റീൻ വേണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഏഴ് ദിവസത്തിൽ താഴെയുള്ള കാലയളവിൽ സംസ്ഥാനത്തേക്കു വരുന്ന രാജ്യാന്തര യാത്രക്കാർക്ക് ക്വാറന്റീൻ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അവർ കേന്ദ്ര സർക്കാരിന്റെ പരിശോധനാ മാർഗനിർദ്ദേശങ്ങൾ പാലിക്കണം. വീട്ടിലോ ഹോട്ടലിലോ താമസിക്കാം. കർശനമായ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. അവർ ഏഴ് ദിവസത്തിനുള്ളിൽ തിരികെ മടങ്ങുകയും വേണം. കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ അവർ ആരോഗ്യ സ്ഥാപനങ്ങളെ അറിയിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് കുറയുന്നതായും മന്ത്രി പറഞ്ഞു. ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനവും രണ്ടാം ആഴ്ചയിൽ 148 ശതമാനവും മൂന്നാം ആഴ്ചയിൽ 215 ശതമാനവും ആയി കേസുകൾ വർധിച്ചിരുന്നു. എന്നാൽ നാലാം ആഴ്ചയിൽ 71 ശതമാനമായും കഴിഞ്ഞ ആഴ്ചയിൽ 16 ശതമാനമായും കുറഞ്ഞു. പരിശോധന കൂടിയിട്ടും കേസുകൾ കൂടുന്നില്ല. 42.47 ശതമാനം കോവിഡ്, നോൺ കോവിഡ് രോഗിക...
Other

സംസ്ഥാനത്ത് ഇന്ന് 51,887 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 24 മരണം

തിരുവനന്തപുരം: കേരളത്തിൽ 51,887 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9331, തൃശൂർ 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999, കോട്ടയം 3601, പാലക്കാട് 3049, ആലപ്പുഴ 2967, മലപ്പുറം 2838, പത്തനംതിട്ട 2678, ഇടുക്കി 2130, കണ്ണൂർ 2081, വയനാട് 1000, കാസർകോട് 552 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,048 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 118 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 1063 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 55,600 ആയി. കോവിഡ് 19: ജില്ലയില്‍ 2838 പേര്‍ക്ക് വൈറസ് ബാധ ജില്ലയില്‍ ചൊവ്വാഴ്...
Kerala

മുസ്ലിം സംഘടനകളുടെ സ്ഥിരം കോ-ഓഡിനേഷന്‍ ആവശ്യമില്ല, പാണക്കാട് തങ്ങള്‍ വിളിച്ചാൽ മാത്രം പങ്കെടുക്കാമെന്നും സമസ്ത

പെൺകുട്ടികളുടെ വിവാഹപ്രായം 21ബില്ല് പിന്‍വലിക്കണം പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്ന ബില്ല് പിന്‍വലിക്കണമെന്ന് സമസ്ത ഏകോപന സമിതി യോഗം ആവശ്യപ്പെട്ടു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച 'ദ പ്രോഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാര്യേജ് (അമെന്റ്മെന്റ്) ബില്‍ - 2021 സംബന്ധിച്ച പൊതുജനങ്ങളില്‍ നിന്ന് പാര്‍ലിമെന്റ് സ്ഥിരം സമിതി അഭിപ്രായം ആരാഞ്ഞിരിക്കെ ബില്ലിനെതിരെ പൊതുജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റവും ധാര്‍മ്മിക മൂല്യങ്ങളുടെ തകര്‍ച്ചക്കും കാരണമാകുന്നതിന് പുറമെ വലിയ സാമൂഹിക വിപത്തായി മാറുകയും ചെയ്യും. വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്ന ബില്ലിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക ഘടകങ്ങളുടെയും പ്രവര്‍ത്തകരും പൊതുജനങ്ങളും ഓണ്‍ലൈന്‍ മുഖേന പ്രതികരണം രേ...
Other

അടുത്ത ഞായറാഴ്ച അവശ്യ സർവീസ് മാത്രം; ചികിത്സ നിഷേധിച്ചാൽ കർശന നടപടി

ജില്ലാ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും അടുത്ത ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി  ജില്ലാ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. ഗുരുതര രോഗമുള്ളവർക്ക്, കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ഇത് സംസ്‌ഥാനത്തെ എല്ലാ സർക്കാർ/സ്വകാര്യ ആശുപത്രികൾക്കും ബാധകമാണ്. സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ കോവിഡ് വ്യാപനം വർധിച്ചുനിന്ന തിരുവനന്തപുരം, വയനാട്, കാസർകോട് ജില്ലകളിൽ വ്യാപനം കുറഞ്ഞിട്ടുണ്ട്. ആശുപത്രികളിലും ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ സ്‌ഥിതിഗതികൾ നിയന്ത്രണത്തിലാണ്.  സംസ്‌ഥാനത്തെ ര...
Sports

ജില്ലാ ഫുട്‌ബോള്‍; എന്‍.എന്‍.എം.എച്ച്.എസ്.എസ്. ചേലേമ്പ്രക്ക് ഇരട്ടകിരീടം

മഞ്ചേരി: മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയര്‍, ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്രക്ക് ഇരട്ടകിരീടം. ഇരുവിഭാഗത്തിലും എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്ര ചാമ്പ്യന്‍മാരായി. വൈകീട്ട് 3.30 ന് നടന്ന സബ് ജൂനിയര്‍ വിഭാഗം ഫൈനലില്‍ മൈലപ്രം എസ്.സി. മലപ്പുറത്തെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്ര തോല്‍പ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. പെനാല്‍റ്റിയിലേക്ക് നീങ്ങിയ മത്സരത്തില്‍ മൈലപ്രം എസ്.സി. മലപ്പുറത്തിന്റെ മുഹമ്മദ് നിഷ്മല്‍, മുഹമ്മദ് ഫായിസ് എന്നിവര്‍ക്ക് കിക്കുകള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. സബ് ജൂനിയര്‍ വിഭാഗം ലൂസേഴ്‌സ് ഫൈനലില്‍ അപ്പോളോ ആട്‌സ് & എസ്.സി. വള്ളിക്കുന്ന് മൂന്നാം സ്ഥാനം കരസ്ഥമാക്കി.4.30 ന് നടന്ന ജൂനിയര്‍ വിഭാഗം...
Accident

ബൈക്ക് ഇടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു, ഒരാൾക്ക് പരിക്ക്

ഊരകം സ്വദേശി വള്ളിക്കടൻ അബ്ദുറസഖ് മുസ്ലിയാരാണ് മരിച്ചത് ദേശീയപാത 66 വെളിമുക്ക് പാലക്കൽ കാൽനട യാത്രക്കാരനെ ഇടിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറ്റൊരു വാഹനത്തിനും ഇടിച്ചു ഒരാൾ മരിച്ചു. വേങ്ങര ഊരകം കൊടലിക്കുണ്ട് സ്വദേശി പരേതരായ വളളിക്കാടൻ കുഞ്ഞാലൻ ഹാജിയുടെയും കുഞ്ഞിപ്പാത്തുമ്മയുടെയും മകൻ വളളിക്കാടൻ അബ്ദുറസാഖ് മുസല്യാർ (52) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ചുള്ളിപ്പാറ സ്വദേശി നാസിഫിന് പരിക്കേറ്റു. ഇയാൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഉച്ചയ്ക്കാണ് സംഭവം. അബ്ദുറസാഖ് മുസ്ലിയാരുടെ കബറടക്കം നാളെ പുളിക്കപ്പറമ്പ് ജുമാ മസ്ജിദിൽ. പരിക്കേറ്റ അബ്ദുറസാഖ് മുസ്ലിയാരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
Other

ലോറിയിലെ വൈക്കോല്‍ കെട്ടിന് തീപിടിച്ചു, ഡ്രൈവര്‍ ഇറങ്ങിയോടി; സിനിമാസ്റ്റൈലിൽ രക്ഷകനായി നാട്ടുകാരന്‍

കോഴിക്കോട്: കോടഞ്ചേരിയിൽ ലോറിയിൽ കയറ്റിയ വൈക്കോൽ കെട്ടിന് തീപിടിച്ചു. തീപടർന്നത് ശ്രദ്ധയിൽ പെട്ടതോടെ ഡ്രൈവർ ഇറങ്ങിയോടി, നാട്ടുകാരൻ ലോറി തൊട്ടടുത്ത ഗ്രൗണ്ടിലേക്ക് കയറ്റി ചുറ്റിക്കറങ്ങി. ഇതോടെ വൈക്കോൽ കെട്ടുകൾ താഴെ വീണ് അപകടം ഒഴിവായി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വയനാട്ടിൽ നിന്ന് നിറയെ വൈക്കോലുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. കോടഞ്ചേരി ടൗണിനോട് 200 മീറ്റർ അടുത്ത് എത്തിയപ്പോൾ വൈക്കോലിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയിൽപെടുകയായിരുന്നു. പരിഭ്രാന്തനായ ഡ്രൈവർ കോടഞ്ചേരി ടൗണിൽ വണ്ടിനിർത്തി ഓടിരക്ഷപ്പെട്ടു. ഇതോടെ നാട്ടുകാരാനായ ഷാജി എന്നയാൾ ലോറിയിൽ പാഞ്ഞുകയറുകയും വാഹനം എടുത്ത് തൊട്ടടുത്ത സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുകയും ചെയ്തു. ഗ്രൗണ്ടിൽ ലോറി ചുറ്റിക്കറക്കിയതോടെ തീപിടിച്ച കെട്ടുകളെല്ലാം ഗ്രൗണ്ടിൽ വീണു വൻ ...
Crime

ബ്ലൂടൂത്ത് സ്പീക്കറിൽ നിരോധിത മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തുന്നതിനിടെ 2 പേർ പിടിയിൽ

പിടിയിലായവരിൽ വള്ളിക്കുന്ന് സ്വദേശിയും കോഴിക്കോട്: ഡ്യൂക്ക് ബൈക്കിൽ ബ്ലൂ ടൂത്ത് സ്പീക്കറിൽ നിരോധിത മയക്ക് മരുന്ന് എം ഡി എം എ ഒളിപ്പിച്ചു കടത്തുന്നതിനിടെ 2 യുവാക്കൾ പിടിയിൽ. എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസും കോഴിക്കോട് എക്‌സൈസ് സർക്കിൾ പാർട്ടിയുമായി ചേർന്നു കോഴിക്കോട് ചേവായൂരിൽ നടത്തിയ പരിശോധനയിലാണ് 2 പേർ പിടിയിലായത്. ഇവരിൽ നിന്ന് 55 ഗ്രാം എം ഡി എം എ പിടികൂടി. ഇതിന് വിപണിയിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കും. ഉത്തരമേഖലയിൽ ഈ വർഷം പിടിക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത്.കോഴിക്കോട് താലൂക്കിൽ ചേവായൂർ പച്ചാക്കിലിൽ KL 11 BP 05O8 ഡ്യൂക്ക് ബൈക്കിൽ കടത്തുകയായിരുന്ന 55.200 ഗ്രാം MDMA യുമായിമലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് വില്ലേജിൽ അത്താണിക്കൽ ദേശത്ത് പുലിയാങ്ങിൽ വീട്ടിൽ വൈശാഖ് (വയസ്സ്: 22), കോഴിക്കോട് താലൂക്കിൽ ചേവായൂർ...
Local news

കട്ടിലിനെ ചൊല്ലി എ ആർ നഗർ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ സംഘർഷം

എആർ നഗർ: മുതിർന്ന പൗരന്മാർക്ക് വിതരണം ചെയ്ത കട്ടിലിനെ ചൊല്ലി ഭരണ സമിതി യോഗത്തിൽ വാക്കേറ്റവും കയ്യങ്കാളിയും. ഇന്നലെ നടന്ന യോഗത്തിലാണ് ഭരണ - പ്രതിപക്ഷ അംഗങ്ങൾ ഏറ്റു മുട്ടിയത്. ജനകീയാസൂത്രണ പദ്ധതിയിൽ എസ് സി, ജനറൽ വിഭാഗങ്ങളിൽ പെട്ടവർക്കാണ് കട്ടിൽ നൽകിയത്. എന്നാൽ ഒരേ സാധനത്തിന് 2 വില എന്ന ആക്ഷേപവുമായി എൽ ഡി എഫ് രംഗത്തെത്തി. എസ് സി വിഭാഗത്തിന് 2983 രൂപയും ജനറൽ വിഭാഗത്തിന് 4320 രൂപയുമാണ് വകയിരുത്തിയതെന്ന് എൽ ഡി എഫ് ആരോപിച്ചു. എന്നാൽ ഗവണ്മെന്റ് ഏജൻസി ആയ സിഡ്‌കോ ആണ് കട്ടിൽ നൽകിയതെന്നും സർക്കാർ അവർക്ക് നിശ്ചയിച്ച തുകയാണ് അനുവദിച്ച തുകയാണ് നൽകിയതെന്നും യു ഡി എഫ് പറയുന്നു. ഇന്നലെ നടന്ന യോഗത്തിൽ എൽ ഡി എഫ് അംഗമായ ഇബ്രാഹിം മൂഴിക്കൽ ഈ പ്രശ്നം വീണ്ടും ഉന്നയിച്ചു. കഴിഞ്ഞ യോഗത്തിൽ ഇത് തീരുമാനം ആയതാണെന്നും ഇന്ന് ഈ വിഷയം അജണ്ടയിൽ ഇല്ലെന്നും പ്രസിഡന്റ് പറഞ്ഞു. എന്നാൽ ആരോപണം തുടർന്നതോടെ ബഹളമായി. അംഗങ്ങൾ പരസ്...
Other

ബൈക്കിൽ ലോകം ചുറ്റാനൊരുങ്ങി മലപ്പുറത്തെ യുവാവ്

ചേലേമ്പ്ര: യാത്ര ഇഷ്ടവിനോദമാക്കിയ ചേലേമ്പ്രയിലെ ദിൽഷാദ് തന്റെ ഏറെക്കാലത്തെ സ്വപ്നം യാഥാർഥ്യമാക്കാൻ പുറപ്പെട്ടു കഴിഞ്ഞു. ആഫ്രിക്ക ഉൾപ്പെടെ 32 രാജ്യങ്ങൾ ബൈക്കിൽ സഞ്ചരിച്ച് കാണുകയാണ് ലക്ഷ്യം. ഒന്നര വർഷം കൊണ്ട് യാത്ര പൂർത്തീകരിക്കാനാണ് ഉദ്യേശം. ആദ്യം ബുള്ളറ്റിൽ മുംബൈ വരെ എത്തും. ഫെബ്രുവരി 4 ന് കപ്പൽമാർഗം ദുബായിലേക്ക്. ദുബായ്, ഒമാൻ, സൗദി എന്നീ അറേബ്യൻ രാജ്യങ്ങളിലൂടെ ബൈക്കിൽ യാത്ര തുടരും. പിന്നീട് സൂയസ് കനാൽവഴി ഈജിപ്തിലേക്ക്. തുടർന്ന് ആഫ്രിക്കൻ രാജ്യങ്ങളിലൂടെ കറങ്ങി ലിബിയവഴി വീണ്ടും സൗദി അറേബ്യയിലും ശേഷം ദുബായിലും എത്തി കപ്പൽമാർഗം നാട്ടിൽ തിരിച്ചെത്തും. ഒരുവർഷവും മൂന്നുമാസവുംകൊണ്ടു യാത്ര പൂർത്തിയാക്കാനാകുമെന്ന് ദിൽഷാദ് പറഞ്ഞു. വിവിധ രാജ്യങ്ങൾ കാണാനും ഭാഷകളും സംസ്കാരങ്ങളും അറിയാനുമാണ് തന്റെ യാത്രയെന്നും അദ്ദേഹം പറഞ്ഞു. യാത്രയിലെ കാഴ്ചകൾ സ്വന്തം യൂട്യൂബ് ചാനൽവഴി ലോകത്തെ അറിയിക്കും. ന...
Other

സംസ്ഥാനത്ത് നാളെയും ലോക്ഡൗണിന് സമാനം; നിയന്ത്രണങ്ങളിലും ഇളവുകളിലും മാറ്റമില്ല

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ശനിയാഴ്ച രാത്രി 12 മുതൽ ഞായറാഴ്ച രാത്രി 12 വരെ വീണ്ടും ലോക്ഡൗണിനു സമാനമായ നിയന്ത്രണം. കോവിഡ് അവലോകന യോഗം തീരുമാനിച്ച രണ്ട് ഞായറാഴ്ചകളിലെ നിയന്ത്രണം നാളെയും തുടരും. നിയന്ത്രണ ലംഘനം കണ്ടെത്താൻ പോലീസിന്റെ കർശന പരിശോധനയുണ്ടാകും. അവശ്യ സർവീസുകൾക്ക് ഇളവുകളുണ്ടാകും. പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. മറ്റുപൊതുഗാതഗത്തിനും സ്വകാര്യവാഹനങ്ങൾക്കും നിരത്തിലിറക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാകും. കോവിഡ് അതിവ്യാപനം കണക്കിലെടുത്ത് ജനുവരി 23, 30 തീയതികളിലാണ് സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നിശ്ചയിച്ചിരുന്നത്. ഈ ദിവസങ്ങളിലെ പിഎസ്സി പരീക്ഷകൾ നേരത്തെ മാറ്റിവെച്ചിരുന്നു. നിയന്ത്രണങ്ങളും ഇളവുകളും മരുന്ന...
Local news

മൂന്നര പതിറ്റാണ്ട് കാത്തിരിപ്പിന് വിരാമം, കുണ്ടൂർ മൂലക്കൽ റോഡ് യാഥാർഥ്യമായി

നന്നമ്പ്ര: കുണ്ടൂർ മൂലക്കൽ നിവാസികളുടെ 35 വർഷത്തെ റോഡ്‌ എന്ന സ്വപ്നം പൂവണിഞ്ഞു. റോഡ് നിര്മിച്ചിരുന്നെങ്കിലും ഉടമകളിൽ ചിലർ പഞ്ചായത്തിന് വിട്ടുകൊടുക്കാത്തതിനാൽ റോഡ് നന്നാക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. റോഡ് കുണ്ടും കുഴിയും നിറഞ്ഞതിനാൽ സുഖമായി യാത്ര ചെയ്യാൻ പറ്റാത്ത തരത്തിലായിരുന്നു. വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണുമായ പി. സുമിത്ര ചന്ദ്രന്റെയും നിരന്തരമായ ഇടപെടലിനെ തുടർന്ന് സ്ഥലത്തിന്റെ കണ്സന്റ് നൽകാൻ ഉടമകൾ തയ്യാറായി. ഇതേ തുടർന്ന് റോഡിന് ഫണ്ട് അനുവദിക്കുകയായിരുന്നു. 2020 എം എൽ എ ഫണ്ടും, 2021 ൽ പഞ്ചായത്തും റോഡിന് ഫണ്ട് അനുവദിച്ചു. റോഡിന്റെ ഉദ്‌ഘാടനം കെ.പി.എ. മജീദ് എം എൽ എ നിർവഹിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദു റബ്ബ് മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റൈഹാനത്ത് അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.വി. മൂസ കുട്ടി...
Crime

ആംബുലൻസിൽ കഞ്ചാവ് കടത്തുന്നതിനിടെ 3 പേർ പിടിയിൽ

46 കിലോ കഞ്ചാവ് പിടികൂടി പെരിന്തൽണ്ണയിൽ നിന്നും ആംബുലൻസിൽ കടത്തുകയായിരുന്ന 46 കിലോ കഞ്ചാവ് പിടികൂടി. പെരിന്തൽമണ്ണ താഴേക്കാട് നിന്നാണ് കഞ്ചാവ് പിടികൂടിയത്. 3 പേരെ കസ്റ്റഡിയിലെടുത്തു. ചട്ടിപറമ്പ് സ്വദേശി പുത്തൻപീടിയേക്കൽ ഉസ്മാൻ, തിരൂരങ്ങാടി എ ആർ നഗർ പുകയൂർ കൂമണ്ണ സ്വദേശി ഏറാട്ടുവീട്ടിൽ ഹനീഫ, മുന്നിയൂർ കളത്തിങ്ങൽ പാറ സ്വദേശി ചോനാരി മഠത്തിൽ മുഹമ്മദ് അലി എന്ന ഇസ്ഹാഖ് എന്നിവരാണ് പിടിയിലായത്. മലപ്പുറം ചെമ്മാട്ടെ സ്വകാര്യ ആംബുലൻസിലാണ് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ചത്. ആംബുലൻസിൽ പരിശോധന കുറവായിരിക്കും എന്ന വിശ്വാസത്തിൽ നിരവധി തവണ ആംബുലൻസ് ഉപയോഗിച്ച് കഞ്ചാവ് കടത്തുന്നവരാണെന്ന് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം....
Crime

ഉറങ്ങിക്കിടന്ന യുവതിയുടെ നാലു പവന്റെ പാദസരം കവർന്നു

അയൽവാസിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച കോണി ഉപയോഗിച്ചാണ് മോഷണം പള്ളിക്കൽ സലാമത്ത് നഗറിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയുടെ നാലു പവന്റെ സ്വർണപ്പാദസരം കവർന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നര കഴിഞ്ഞാണ് സംഭവം. സലാമത്ത് നഗർ കറുപ്പൻ വീട്ടിൽ മുഹമ്മദ് കോയയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുകൾനിലയിലെ മുറിയുടെ തുറന്നിട്ട ജനലഴിയിലൂടെയായിരുന്നു കവർച്ച. മുഹമ്മദ് കോയയുടെ മരുമകൾ മർവമോളുടെ പാദസരമാണ് കവർന്നത്. സംഭവമറിഞ്ഞ ഉടനെ മർവമോളും വീട്ടുകാരും ഉണർന്നെങ്കിലും മോഷ്ടാവ് കടന്നുകളഞ്ഞു. സമീപവാസിയുടെ വീട്ടിലുണ്ടായിരുന്ന ഏണി ഉപയോഗിച്ചാണ് മോഷ്ടാവ് വീടിന്റെ മുകളിലത്തെ നിലയിൽ കയറിയത്. തേഞ്ഞിപ്പലം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ.ബി. ഷൈജുവിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. സമീപപ്രദേശമായ അമ്പലവളവിൽ രണ്ട് വർഷം മുൻപ് സമാനമാതൃകയിലുള്ള മോഷണം നടന്നിരുന്നു. സ്റ്റേഷൻ പരിധിയ...
Local news

ചെറുമുക്ക് അങ്കണവാടിക്ക് സ്വന്തം കെട്ടിടമായി

തിരൂരങ്ങാടി: ഏറെക്കാലത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ചെറുമുക്ക് ജിലാനി നഗര്‍ അങ്കണവാടിക്ക് സ്വന്തം കെട്ടിടമായി. കെ.പി.എ. മജീദ് എം എൽ എ കെട്ടിടം നാടിന് സമർപ്പിച്ചു. മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ് മുഖ്യാഥിയായിരുന്നു. മൂന്ന് സെന്റ് ഭൂമി ഏഴര ലക്ഷം രൂപ നല്‍കി നാട്ടുകാര്‍ അങ്കനവാടിക്കായി വില കൊടുത്തു വാങ്ങി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒള്ളക്കന്‍ സുഹ്റ ശിഹാബിന്റെയും വാര്‍ഡ് മെമ്പര്‍ ഒള്ളക്കന്‍ സിദ്ധീഖിന്റെയും നിരന്തര പരിശ്രമ ഫലമായാണ് അങ്കനവാടിക്കായി സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിക്കാന്‍ സഹായകമായത്. പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷവും തൊഴിലുറപ്പ് അനുവദിച്ച അഞ്ച് ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം പ്രവൃത്തി പൂര്‍ത്തിയാക്കിയത്.പഞ്ചായത്ത് പ്രസിഡന്റ് പി.കെ റൈഹാനത്ത് അധ്യക്ഷയായ ചടങ്ങില്‍ വൈസ് പ്രസിഡന്റ് എന്‍.വി മൂസക്കുട്ടി, സ്ഥിര സമിതി അധ്യക്ഷരായ സി ബാപ്പുട്ടി, പി സുമിത്ര, വി.കെ ഷമീന, വാര്‍...
Other

നിദ മോളുടെ ഇലക്ട്രോണിക് വീൽചെയർ സ്വപ്നം സാക്ഷാത്കരിച്ച് കാരുണ്യ പ്രവർത്തകർ

പത്ത്‌ വയസ്സുകാരി നിദ മോളുടെ ഇലക്ട്രോണിക്‌ വീൽചെയർ വേണമെന്ന ഒരുപാട്‌ നാളത്തെ ആഗ്രഹം പൂർത്തീകരിച്ച്‌ ബുസ്താൻ ചാരിറ്റിയിലെ കൂട്ടുകാരും സുമനസ്സുകളും ചേളാരിയിലെ 10 വയസ്സുകാരി നിദയുടെ ആഗ്രഹമായിരുന്നു ഇലക്ട്രോണിക്‌ വീൽചെയർ വേണമെന്നത്‌. കൂലിപ്പണിക്കാരനായ പിതാവിനു അവളുടെ ആഗ്രഹം സാധിച്ചു നൽകാനുള്ള വരുമാന മാർഗ്ഗങ്ങളൊന്നും തന്നെയില്ല. ഈ അവസ്ഥയിലാണു വിമൺസ്‌ വിംഗ്‌ എജുക്കേഷണൽ & കൾചറൽ സൊസൈറ്റി എന്ന വനിതാ കൂട്ടായ്മയിലെ സഹോദരി ബുസ്താൻ ചാരിറ്റിയെ ബന്ധപ്പെടുന്നത്‌. അന്വേഷണത്തിനൊടുവിൽ അൻസാർ ബുസ്താന്റെ നേതൃത്വത്തിൽ ബുസ്താൻ ചാരിറ്റിയിലെ കൂട്ടുകാരുടേയും, മറ്റു സുമനസ്സുകളുടേയും സഹായത്താൽ നിദ മോൾക്ക്‌ വീൽചെയർ വാങ്ങി നൽകാനുള്ള പണം രണ്ടു ദിവസം കൊണ്ട്‌ സ്വരൂപിച്ചു. അൻസാർ ബുസ്താൻ, ഹക്മൽ പൊന്മള എന്നിവർ ചേർന്ന് വിമൺസ്‌ വിങ്ങിലെ അംഗങ്ങളുടേയും സ്കൂൾ ഹെഡ്‌ മാസ്റ്റർ, അധ്യാപകരുടേയും സാനിധ്യത്തിൽ വീൽ ചെയർ നിദ ...
error: Content is protected !!