Monday, March 16

Author: tirurangaditoday

നീറ്റ് പരീക്ഷയ്ക്ക് ഉന്നത വിജയം : കൊടിഞ്ഞിയിലെ ഫാത്തിമ ഫൈറുസയ്ക്ക് യൂത്ത് ലീഗിന്റെ ആദരം
Local news

നീറ്റ് പരീക്ഷയ്ക്ക് ഉന്നത വിജയം : കൊടിഞ്ഞിയിലെ ഫാത്തിമ ഫൈറുസയ്ക്ക് യൂത്ത് ലീഗിന്റെ ആദരം

തിരൂരങ്ങാടി : കൊടിഞ്ഞിയില്‍ നിന്നും നീറ്റ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ കൊടിഞ്ഞി സെന്‍ട്രല്‍ ബസാറിലെ പൊറ്റാണിക്കല്‍ ഫാത്തിമ ഫൈറൂസയെ കൊടിഞ്ഞി മേഖല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. അനുമോദന ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം പ്രസിഡന്റ് യുഎ റസാഖ്, മുസ്ലിം ലീഗ് നേതാക്കളായ കോയ പാലക്കാട്ട്, കരീം പാലക്കാട്ട്, വാര്‍ഡ് മെമ്പര്‍ ഇ. പി. സാലിഹ്, യൂത്ത് ലീഗ് നേതാക്കളായ ഫൈസല്‍ കുഴിമണ്ണില്‍, അഫ്‌സല്‍ ചാലില്‍, വാഹിദ് കരുവാട്ടില്‍, ജുബൈര്‍ തേറാമ്പില്‍, വനിതാ ലീഗ് നേതാവ് അസ്യ തേറാമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പൊറ്റാണിക്കല്‍ ജംഷിയാസ്- റഹ്‌മത്ത് ദമ്പതികളുടെ മകളാണ്....
Local news

സ്‌നേഹപൂര്‍വ്വം ടീച്ചറമ്മയ്ക്ക് ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു

തിരൂര്‍: സ്‌കൂള്‍ ക്യാമ്പസുകളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ നന്മയുടെ സന്ദേശം നല്‍കി പൂര്‍ണ്ണമായും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചിത്രീകരിക്കുന്ന സ്‌നേഹപൂര്‍വ്വം ടീച്ചറമ്മയ്ക്ക് എന്ന ചിത്രത്തിന്റെ ഓഡിയോ റീലിസ് ചെയ്തു. തിരൂരില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ലാല്‍ ജോസിന് സിഡി നല്‍കിക്കൊണ്ട് കായിക ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഓഡിയോ റിലീസ് ചെയ്തു അലന്‍സ് ക്രിയേഷന്‍സിന്റെ ബാനറില്‍ മുജീബ് താനാളൂര്‍ കഥയും തിരകഥയും എഴുതി ഇ ഫൈസല്‍ ബാബു നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിഥുന്‍ മനോഹറാണ്. കവിയും ഗാനരചയിതാവുമായ ആലങ്കോട് കൃഷ്ണന്‍ എഴുതിയ വരിക്കള്‍ക്ക് സംഗീതജ്ഞനും ഗായകനുമായ ശിവദാസ് വാര്യരാണ് സംഗീതം നല്‍കിയത്. ഗസല്‍ ഗായിക സരിത റഹ്‌മാന്‍ ശബ്ദം നല്‍കി. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളാണ് ഏകോപനം നിര്‍വഹിച്ചിരിക്ക...
Kerala

സൂംബ ഡാന്‍സിനെതിരെ വിമര്‍ശനം : മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകനെതിരെ 24 മണിക്കൂറിനകം നടപടി എടുക്കാന്‍ നിര്‍ദേശം

കോഴിക്കോട് : സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകനെതിരെ 24 മണിക്കൂറിനകം നടപടി എടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫിനെതിരെ നടപടിയെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മണ്ണാര്‍ക്കാടിന് അടുത്ത് എടത്തനാട്ടുകര ടി എ എം യു പി സ്‌കൂളിലെ അധ്യാപകനാണ് അഷ്‌റഫ്. സ്‌കൂളുകളില്‍ ലഹരി വരുദ്ധ ക്യാംപയിന്‍ന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിയില്‍ നിന്ന് ഒരധ്യാപകന്‍ എന്ന നിലയ്ക്ക് വിട്ട് നില്‍ക്കുകണെന്നും തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന നിലപാട് ടി കെ അഷ്റഫ് സ്വീകരിച്ചിരുന്നു. ഈ വിഷയത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും ടി കെ അഷ്‌റഫ് വ്യക്തമാക്കിയിരുന്നു. മക്കളെ പൊതു വിദ്യാലയത്തില്‍ അയക്കുന്നത് ഗ...
National

അധ്യാപകന്‍ വഴക്ക് പറഞ്ഞു ; ആത്മഹത്യാകുറിപ്പെഴുതി വച്ച് 10 -ാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി ; അധ്യാപകനെതിരെ കേസെടുത്തു

അധ്യാപകന്‍ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യാകുറിപ്പെഴുതി വച്ച് 10-ാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അമരാവതിയില്‍ ആണ് സംഭവം. ജയ് ബജ്രംഗ് വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ വിവേക് മഹാദേവ് റാവുത്ത് (15) ആണ് ജീവനൊടുക്കിയത്. 'ഞാന്‍ തൂങ്ങിമരിക്കുന്നു… കാരണം സൂര്യവംശി ടീച്ചര്‍ എന്നെ വഴക്കുപറഞ്ഞു, തന്റെ മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു' എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ വിവേക് കുറിച്ചത്. സംഭവത്തില്‍ അധ്യാപകനെതിരെ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തന്നെ വഴക്കുപറയുകയും മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്ത അധ്യാപകനാണ് മരണത്തിന് ഉത്തരവാദിയെന്ന് വിവേക് എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ക്ലാസില്‍ അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് വിവേകിനെ അധ്യാപകന്‍ വഴക്ക് പറഞ്ഞിരുന്നു. ഇത് പറഞ്ഞ് സഹപാഠികളു...
Accident

നിലമ്പൂർ സ്വദേശിയെ ചെന്നൈ ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായി

പോത്തുകല്ല് സ്വദേശിയായ യുവാവിനെ ചെന്നൈയിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായി. പൂളപ്പാടം കരിപ്പറമ്പിൽ മുഹമ്മദ് അഷ്റഫിൻ്റെ മകൾ മുഹമ്മദ് അഷ്മിൽ 28 നെയാണ് കാണാതായത്. ചെന്നൈയ്ക്കടുത്ത് കുന്തവക്കത്താണ് സംഭവം. അഷ്മിൽ ഉൾപ്പെടെ 10 പേരടങ്ങുന്ന സംഘം ചെന്നൈ റാണ മദ്രാസ് ഓയിൽ & ഗ്യാസ് കമ്പനിയിൽ ജോലിക്കെത്ത യതായിരുന്നു. ക്വാറിയിലെ വെള്ളകെട്ടിൽ 7 പേരായിരുന്നു കുളിക്കാനിറങ്ങിയത്. നീന്തൽ അറിയുന്നതിനാൽ അഷ്മിൻ കൂടുതൽ ദൂരം നീന്തിപ്പോയെന്നാണ് പറയുന്നത്. മറ്റുള്ളവർ കരയിൽ കയറിയെങ്കിലും അഷ്മിലിനെ കാണാനായില്ല.ചൊവ്വ വൈകിട്ട 5 ന് ആണ് സംഭവം. അഷ്മിലിനെ കണ്ടെത്താൻ കാര്യമായ തിരച്ചിൽ നടത്തുന്നില്ലെന്നാണ് ബന്ധുകൾ പറയുന്നത്. നിലമ്പൂർ എം എൽ എ ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെയുള്ളവർ തമിഴ്നാട് നർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്....
Other

തദ്ദേശസ്വയംഭരണ സ്ഥാപന മാതൃകയില്‍ വനിതാ സംവരണം നിയമസഭയിലും നടപ്പിലാക്കണമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍

കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം മാതൃകാപരം. ഇത്തരത്തില്‍ സ്ത്രീ സംവരണം നടപ്പാക്കിയാല്‍ മാത്രമേ നിയമസഭകളിലും പാര്‍ലമെന്റിലും വനിതകള്‍ക്ക് പ്രാമുഖ്യമുള്ള ഭരണ നേതൃത്വത്തിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. വീട്ടകങ്ങളില്‍ ഒതുങ്ങിപ്പോകുമായിരുന്ന പ്രഗല്‍മതികളായ വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും ഭരണ നേതൃത്വത്തിലേക്ക് എത്തുന്നതിനും ഇത് ഏറെ സഹായിച്ചതായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അഭിപ്രായപ്പെട്ടു. കൊണ്ടോട്ടി നഗരത്തില്‍ 1.37 കോടി രൂപ ചെലവില്‍ നവീകരിച്ച കൊണ്ടോട്ടി നഗരസഭ പി. സീതി ഹാജി ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ജനാധിപത്യത്തിലെ അഭിപ്രായ വ്യത്യാസം ഒരിക്കലും തര്‍ക്കങ്ങളിലേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അവ പരി...
Malappuram

വിദ്യാര്‍ത്ഥികള്‍ മതനിരപേക്ഷ മൂല്യമുള്ളവരായി വളരണം : സ്പീക്കര്‍

കൊണ്ടോട്ടി : വിദ്യാര്‍ത്ഥികള്‍ മതനിരപേക്ഷ മൂല്യമുള്ളവരായി വളരണമെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ചുള്ളിക്കോട് ജി.എച്ച്.എസ്.എസ്. സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന സ്ഥാനത്ത് ഇരിക്കുന്നവര്‍ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം. മതനിരപേക്ഷതയാണ് ഭരണഘടനയുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. ടി.വി. ഇബ്രാഹിം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യാതിഥിയായി. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം ഷെരീഫ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ നജ്മ ബേബി, എന്‍.സി. അഷ്‌റഫ്, വാര്‍ഡ് അംഗങ്ങളായ പി. ആരിഫ, പി. ബഷീര്‍, പി. അലവിക്കുട്ടി, പ്രിന്‍സിപ്പാള്‍ ടി.കെ. അബ്ദുല്‍ നാസര്‍, പ്രധാനധ്യാപിക എസ്. പ്രഭ, പിഡബ്ല്യുഡി അസിസ്റ്റന്റ്് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗോപന്‍ മുക്കളത്ത്, പ...
Local news, National

എട്ട് ദിവസം അഞ്ച് രാജ്യങ്ങള്‍ ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശസന്ദര്‍ശനം ഇന്ന് മുതല്‍

ദില്ലി : എട്ട് ദിവസങ്ങളിലായി അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. പത്ത് വര്‍ഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ നയതന്ത്ര സന്ദര്‍ശനമാണിത്. ആദ്യം ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെത്തും. പിന്നീട് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഘാനയിലേക്കാണ് ആദ്യസന്ദര്‍ശനം. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. ജൂലൈ രണ്ട്, മൂന്ന് തീയതികളിലായിരിക്കും മോദിയുടെ ഘാന സന്ദര്‍ശനം. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലും മോദി സന്ദര്‍ശിക്കും. 26 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ സന്ദര്‍ശനമാണിത്. ഈ മാസം 6, 7 തീയതികളില്‍ ബ്രസീലിലെ റിയോഡി ജനീറോയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പഹ...
Kerala

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ. രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാന്‍ ചികിത്സ തുടരുകയാണ്. സര്‍ക്കാര്‍ നിയോഗിച്ച ഏഴംഗ വിദഗ്ധ സംഘത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സ തുടരുന്നു. നിലവില്‍ 72 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഡയാലിസിസ് തുടരുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 11 മണിയോടെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് പത്ത് ദിവസം മുന്‍പാണ് വിഎസിനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ നല്‍കുന്ന ചികിത്സയും വെന്റിലേറ്റര്‍ സപ്പോര്‍ട്ടും തുടരാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം. വിഎസിനെ ...
Other

സംസ്ഥാന തല ഗസൽ ആലാപന മത്സരം – സ്വാഗത സംഘം രൂപീകരിച്ചു

മലപ്പുറം : മലപ്പുറം നഗരസഭയും എസ് എം സർവ്വർ പഠന കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഗസൽ ആലാപന മത്സരത്തിന്റെ സ്വാഗതസംഘം നിലവിൽ വന്നു. തകരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. ഡോക്ടർ ഷംസുദ്ദീൻ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. നഗര സഭ വികസന സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ പി കെ ഷക്കീർ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി. ആമിർ കോഡൂർ, സലാംമലയമ്മ, ടി അബ്ദുറഷീദ്, എം.പി.അബ്ദുസ്സത്താർ, ടി.എച്ച്.കരീം, പി.സി. വാഹിദ് സമാൻ, ടി മുഹമ്മദ്, എൻ. മൊയ്തീൻകുട്ടി, പി. മുഹമ്മദ് കുട്ടി, ഷൗക്കത്ത് ഉപ്പൂടൻ, എൻ.സന്തോഷ്, സ്വബാഹ് വണ്ടൂർ, എം.നൂറുദ്ദീൻ, എൻ.കെ അഫ്സൽ റഹ്‌മാൻ, വി.അബ്ദുൽ മജീദ്, സാജിദ് മൊക്കൻ, പി.പി.മുജീബ് റഹ്മാൻ പ്രസംഗിച്ചു. ഫോട്ടോ അടിക്കുറിപ്പ്: സംസ്ഥാന തല ഗസൽ ആലാപന മത്സര സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ മലപ്പുറം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൽ ഹകീം ...
Other

മമ്പുറം നേർച്ച: ഹിഫ്ള് കോളജ് സനദ് ദാനവും പ്രാർത്ഥനാ സദസ്സും ഇന്ന്

അന്നദാനം നാളെ രാവിലെ എട്ട് മണി മുതൽ തിരൂരങ്ങാടി: ആത്മീയതയിലൂടെ സമാധാനം കൈവരിക്കണമെന്നും മാനസിക പ്രശ്നങ്ങൾക്ക് പ്രതിവിധിയായി മമ്പുറം തങ്ങളെ പോലുള്ള ആത്മീയ നേതാക്കളെ ആശ്രയിക്കണമെന്നും പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ. ലോകത്ത് ജനങ്ങൾ ഇന്ന് ഏറ്റവും കൂടുതൽ പരിഹാര മാർഗങ്ങൾ തേടുന്നത് മനശാന്തിക്കാണെന്നും തങ്ങൾ പറഞ്ഞു. 187-ാം മമ്പുറം ആണ്ടുനേർച്ചയുടെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയുടെ സമാപന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുൽഹുദാ ജന.സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി. നൗഷാദ് ബാഖവി ചിറയിൻകീഴ് പ്രഭാഷണം നടത്തി. പി.എസ്. എച്ച് തങ്ങൾ, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി. യൂസുഫ് ഫൈസി, ഹസൻ കുട്ടി ബാഖവി കിഴിശ്ശേരി, ഇബ്രാഹിം ഫൈസി, സി. എച്ച് ശരീഫ് ഹുദവി, എം.കെ ജാബിറലി ഹുദവി, സയ്യിദ് ശാഹുൽ ഹമീദ് ഹുദവി, സി. കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂർ തുടങ്ങിയവർ സംബന്ധിച്ചു. ആണ്ടു ...
Obituary

പിതാവും മകനും മിനിറ്റുകളുടെ വുത്യാസത്തിൽ മരിച്ചു

നിലമ്പുർ: ഹൃദയാഘാതത്തെ തുടര്‍ന്ന് പിതാവും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു. ചുങ്കത്തറഎരുമമുണ്ട വില്ലേജ് ഓഫീസിന് സമീപം പുത്തന്‍ പുരക്കല്‍ തോമസ് (78), മകന്‍ ടെന്‍സ് തോമസ് (48) എന്നിവര്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 ന് ആണ് സംഭവം. ക്യാൻസർ ബാധിതൻ ആയ തോമസിന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ടെൻസ്. ഇതിനിടെ ടെൻസും കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് പേരും മരണപ്പെടുകയായിരുന്നു. ഏലിയാമ്മ യാണ് തോമസിന്റെ ഭാര്യ. ടെൻസിന്റെ ഭാര്യ നിഷ. മക്കൾ, അഭിഷേക്, അജിത്ത്, അയന. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ചടങ്ങുകൾക്ക് ശേഷം മുട്ടിയേൽ സെന്റ് അൽഫോൻസാ ദേവാലയ സെമിത്തേരിയിൽ....
Obituary

കൊടിഞ്ഞി കോടിയാടൻ കുഞ്ഞാലൻ മുസ്ലിയാർ അന്തരിച്ചു

കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശിയും ഇപ്പോൾ ചെറുപ്പാറ കാടംകുന്ന് സ്ഥിരതാമസക്കാരനുമായ കോടിയാടൻ കുഞ്ഞാലൻ മുസ്‌ലിയാർ (77) അന്തരിച്ചു.കബറടക്കം ഇന്ന് 12 ന് കൊടിഞ്ഞി പള്ളിയിൽ.ദീർഘകാലം കൊടിഞ്ഞിഅൽ അമീൻ നഗർ ദീനുൽ ഇസ്ലാം മദ്രസ അധ്യാപകനായിരുന്നു. ഭാര്യ, നഫീസ. മക്കൾ: മുസ്തഫ (ദുബായ്), സൈനുദീൻ (മലേഷ്യ), , ഫൈസൽ, ജാഫർ (സൗദി), മുഹമ്മദ് സലിം (ദുബായ്), നുസൈബ, ജുബൈരിയ, ഫാത്തിമ സുഹറ.മരുമക്കൾ: കുഞ്ഞിമുഹമ്മദ് വേങ്ങര, നിസാമുദ്ദീൻ മുന്നിയൂർ, മുഹമ്മദലി കൊടിഞ്ഞി, സാഹിറ കക്കാട്, മഹ്‌റുബ കൊടിമരം, സുഫൈന ചെറുമുക്ക്, ഫസ്ന തിരുരങ്ങാടി....
Kerala

ന്യൂനമര്‍ദ്ദം : മഴ മുന്നറിയിപ്പില്‍ മാറ്റം : സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ജാര്‍ഖണ്ഡിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂലൈ 2 മുതല്‍ 5 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് മുതല്‍ മൂന്നാം തീയതി വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മൂന്നാം തീയതി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, നാലിന് എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും അഞ്ചിന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ ...
university

ഭിന്നശേഷി – കമ്മ്യൂണിറ്റി ക്വാട്ടയിൽ ബിരുദ പ്രവേശനം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഭിന്നശേഷി ക്വാട്ടയിൽ ബിരുദ പ്രവേശനം കാലിക്കറ്റ് സർവകലാശാലയുടെ 2025 - 2026 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിന് ഭിന്നശേഷി ക്വാട്ടയിൽ അപേക്ഷിച്ചവരുടെ ലിസ്റ്റ് അതത് കോളേജുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. പ്രസ്തുത വിഭാഗത്തിലേക്കുള്ള പ്രവേശനം ജൂലൈ ഒന്നിന് ആരംഭിച്ചു. പ്രവേശനം സർവകലാശാല നൽകിയ ലിസ്റ്റിൽ നിന്ന് കോളേജുകൾ നേരിട്ടാണ് നടത്തുന്നത്. ആയതിനാൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിന് അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. ഭിന്നശേഷിക്കാരുടെ റാങ്ക് ലിസ്റ്റിലുൾപ്പെട്ടിട്ടുള്ള നിലവിൽ  മൂന്നാം അലോട്ട്മെന്റിനായി കാത്തിരിക്കുന്നവർ ( രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം നേടി ഹയർ ഓപ്‌ഷൻ നിലനിർത്തി മൂന്നാം അല്ലോട്മെന്റിനായി കാത്തിരിക്കുന്നവർ ഉൾപ്പെടെ )  മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് പ്രവേശനം ആരംഭിക്കുന്നത് വരെ ഭിന്നശേഷി...
Local news

സമൂഹത്തിലെ ജീർണതകൾക്കെതിരെ ഹ്രസ്വ സിനിമകൾ ഒരുക്കി അധ്യാപക വിദ്യാർഥികൾ

തിരൂരങ്ങാടി: സമൂഹത്തിലെ ജീർണതകൾക്കെതിരെ പ്രതിരോധത്തിന്റെ വിരൽ ചൂണ്ടി അധ്യാപക വിദ്യാർത്ഥികൾ ഒരുക്കിയ സിനിമ പ്രദർശനം ശ്രദ്ധേയമായി. തിരൂരങ്ങാടി എസ്.എസ്.എം.ഒ.ഐ.ടി യിലെ അധ്യാപക വിദ്യാർത്ഥികളാണ് നാല് ഹ്രസ്വ സിനിമകൾ നിർമ്മിച്ചത്. മാനവിക മൂല്യങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് നാല് സിനിമകളും.40 വിദ്യാർഥികൾ നാല് ഗ്രൂപ്പായി തിരിഞ്ഞാണ് പത്ത് മിനിറ്റ് ദൈർഘ്യമുള്ള നാല് സിനിമകളും ഒരുക്കിയത്. കഥയും തിരക്കഥയും സംവിധാനവും ക്യാമറയും എഡിറ്റിങ്ങും സംഗീത പശ്ചാത്തലവും എല്ലാം വിദ്യാർത്ഥികൾ തന്നെയാണ് നിർവഹിച്ചത്. മലയാള ക്ലബ്ബിന് കീഴിൽ നടന്ന സിനിമ പ്രദർശനം അധ്യാപകനും സിനിമ പ്രവർത്തകനുമായ ഡോ. ഹിക്മത്തുല്ല ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഷാനവാസ് പറവന്നൂർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സി. മൂസകുട്ടി, കെ.ടി ഹനീഫ, കെ.മുനവ്വിറ എന്നിവർ പ്രസംഗിച്ചു. ഹുസ്ന ഷെറിൻ സ്വാഗതവും നുസ്രത്ത് നന്ദിയും പറഞ്ഞു....
Local news

വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു

വേങ്ങര : കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലില്‍ പ്രവർത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്‌.സി പരിശീലനത്തിന്റെ 2025 ജൂലൈ ബാച്ചിന് തുടക്കമായി. ബാച്ചിന്റെ ഉദ്ഘാടനം എ ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൾ റഷീദ് കൊണ്ടാണത്ത് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈലജ പൂനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പല്‍ വി ശരത് ചന്ദ്ര ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി ഖമറുദ്ധീന്‍ സ്വാഗതവും സമീറ എന്‍ നന്ദിയും പറഞ്ഞു. 2025 ൽ പി എസ് സി വഴി സർക്കാറിന്റെ വിവിധ വകുപ്പുകളിൽ ജോലിയിൽ പ്രവേശിച്ചവരെ ചടങ്ങിൽ അനുമോദിച്ചു....
Malappuram

കേരള കോൺഗ്രസ് (എം) വിദ്യാർത്ഥി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി എ.ഐ.എസ്.എഫിൽ ചേർന്നു

മലപ്പുറം: കെ.എസ്.സി (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം ഫവാസ് കൂമണ്ണ എ.ഐ.എസ്.എഫിൽ ചേർന്നു. എ.ഐ.എസ്.എഫ് ദേശീയ സെക്രട്ടറി പി കബീർ സംഘടനയിലേക്ക് സ്വീകരിച്ചു. മതേതര നിലപാടും, ചില വിഷയങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കാൻ സാധിക്കാത്ത പാർട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് സംഘടന വിടുന്നതെന്ന് ഫവാസ് വ്യക്തമാക്കി. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, അസിസ്റ്റന്റ് സെക്രട്ടറി ഇ. സൈദലവി, എ. ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എം.കെ മുഹമ്മദ് അർഷാദ്, ജില്ലാ പ്രസിഡന്റ് കെ.പി നിയാസ്, എ.ഐ.എസ്.എഫ് നേതാക്കളായ ശരണ്യ, സവാഹിർ എന്നിവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു....
Local news

ഹജ്ജ് 2025 : ഇതു വരെ മടങ്ങിയെത്തിയത് 5069 ഹാജിമാര്‍

മലപ്പുറം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് യാത്രയായ 16482 ഹാജിമാരില്‍, മൂന്നു എംബാര്‍ക്കേഷനിലുമായി ഹാജിമാരുടെ മടക്ക യാത്ര തുടരുന്നു. കേരളത്തിലെ മൂന്ന് എംബാര്‍ക്കേഷനിലുമായി ഇതു വരെ 24 വിമാനങ്ങളിലായി 5069 പേര്‍ തിരിച്ചെത്തി. കാലിക്കറ്റ് എംബാര്‍ക്കേഷനില്‍ 12 വിമാനങ്ങളിലായി 2045 തീര്‍ത്ഥാടകര്‍ തിരിച്ചെത്തി. കൊച്ചിന്‍ എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും യാത്രയായ തീര്‍ത്ഥാടകരില്‍ 9 വിമാനങ്ങളിലായി 2533 പേര്‍ തിരിച്ചെത്തി. കണ്ണൂര്‍ എംബാര്‍ക്കേഷനില്‍ ജൂണ്‍ 30 മുതലാണ് മടക്ക യാത്ര ആരംഭിച്ചത്. കണ്ണൂരില്‍ 3 വിമാനങ്ങളിലായി 491 പേരും തിരിച്ചെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും ഹജ്ജിന് യാത്രയായവരില്‍ 12 പേര്‍ സൗദിയില്‍ വെച്ച് മരണപ്പെട്ടിട്ടുണ്ട്. കാലിക്കറ്റ് എംബാര്‍ക്കേനിലെ അവസാന മടക്കയാത്രാ വിമാനം ജൂലായ് 8നും, കൊച്ചിയിലേക്കുള്ളത് ജൂലായ് 10നുമാണ്. കേരളത്തിലേക്കുള്ള അവസാന മടക്ക യാത്ര...
Local news

കിണറുകളില്‍ അടക്കം മലിനജലം : വെള്ള കെട്ടില്‍ ദുരിതത്തില്‍ എആര്‍ നഗര്‍ നിവാസികള്‍, അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുന്നില്ലെന്ന് പരാതി

ഏ ആര്‍ നഗര്‍ : എആര്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറം മൂഴിക്കല്‍, പുല്‍പ്പറമ്പ് നഗര്‍ നിവാസികള്‍ വെള്ള കെട്ടില്‍ ദുരിതത്തില്‍. വാര്‍ഡ് മെമ്പറോ ബന്ധപ്പെട്ട പഞ്ചായത്ത് അധികാരികള്‍ അടക്കം സ്ഥലം സന്ദര്‍ശിക്കുന്നില്ലെന്ന് പരാതി. കുടിവെള്ള കിണറുകളില്‍ അടക്കം മലിനജലമാണ്. ആവശ്യമായ കുടിവെള്ളം കിലോമീറ്ററോളം നടന്നു പോയി ശേഖരിച്ചാണ് വീട്ടാവശ്യത്തിന് പ്രദേശവാസികള്‍ കൊണ്ട് വരുന്നത്. പ്രദേശത്തെ വീട് പരിസരങ്ങളില്‍ വെള്ളക്കെട്ട് തടയുന്നതിന് നടപടി സ്വീകരിക്കാത്ത സാഹചര്യം ഉണ്ടായാല്‍ മഞ്ഞപ്പിത്ത മടക്കമുള്ള മാരക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചെറിയ കുട്ടികളും രോഗികളായ ആളുകള്‍ അടക്കം താമസിക്കുന്ന പ്രദേശമാണ്. അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കെ കെ റുകേഷ്, സിജിത്ത്, പി എം ഭാസ്‌ക്കരന്‍, റാഷിദ്, സമീല്‍, ബഷീര്‍ കെവി, അഖിലേഷ്, ഇബ്രാഹിം, സല്‍മാന്‍ എന്നിവര്‍ വീടുകള്‍ സന്ദര്‍ശിച്ച് ഒപ്പ് ശേഖ...
Local news

തിരൂരങ്ങാടി കൃഷിഭവന്‍ ഞാറ്റുവേല ചന്ത തുടങ്ങി

തിരൂരങ്ങാടി: തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും ചന്തപ്പടിയിലെ കൃഷിഭവനില്‍ . ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. തെങ്ങിലെ സംയോജിത വളപ്രയോഗത്തെക്കുറിച്ചും, സമഗ്ര പച്ചക്കറി ഉല്‍പ്പാദനത്തിന്റെ ഭാഗമായി പച്ചക്കറി കൃഷിയെ കുറിച്ചും ഹൈഡ്രോപോണിക്‌സ് കൃഷിരിതീയും സംബന്ധിച്ച് കൃഷിഓഫീസര്‍ എസ്, കെ അപർണ ക്ലാസ്സെടുത്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, സി, എച്ച് അജാസ്, സംസാരിച്ചു....
Local news

സി.പി.ഐ ജില്ലാ സമ്മേളനം : സ്നേഹാദരവ് സംഘടിപ്പിച്ചു

തിരുരങ്ങാടി : 2025-ഓഗസ്റ്റ്-3,4,5 തിയ്യതികളിൽ പരപ്പനങ്ങാടിയിൽ വെച്ച് നടക്കുന്ന സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി തിരുരങ്ങാടി ലോക്കൽ കമ്മിറ്റി പാർട്ടിയിലെയും വർഗ ബഹുജന സംഘടനയിലെയും മുതിർന്ന സഖാക്കളെയും പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാത്ഥികളെയും ആദരിച്ചു. സ്നേഹാദരവ് ചടങ്ങ് സി.പി.ഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.മൊയ്തീൻകോയ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സി.ടി.ഫാറൂഖ്,കെ.വി.മുംതസ് എന്നിവർ സംസാരിച്ചു. സി.ടി.മുസ്ഥഫ അധ്യക്ഷം വഹിച്ചു. ലോക്കൽ സെക്രട്ടറി സി.പി.നൗഫൽ സ്വാഗതവും എം.പി.അബ്ദുസമദ് നന്ദിയും പറഞ്ഞു....
Local news

മൂന്നിയൂര്‍ പുളിച്ചേരി റോഡിന്റെ ശോചനീയാവസ്ഥ ; യാത്രക്കാര്‍ ദുരിതത്തില്‍

മൂന്നിയൂര്‍ : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ പുളിച്ചേരി റോഡിന്റെ ശോചനീയാവസ്ഥയില്‍ ദുരിതത്തിലായി യാത്രക്കാര്‍. ഭിന്നശേഷിക്കാര്‍ അടക്കമുള്ളവര്‍ ഏറെ പ്രയാസപ്പെട്ടാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. പലതവണ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതിയ നല്‍കിയിട്ടും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പരാതിപ്പെടുമ്പോള്‍ ടെന്‍ഡര്‍ വച്ചിട്ടുണ്ടെന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്നും ഇവര്‍ പറയുന്നു. വിദ്യാലയങ്ങളിലേക്കടക്കം പോകുന്ന കുട്ടികളും മറ്റു കാല്‍നടയാത്രക്കാരും ഇരുചക്ര വാഹനയാത്രികരും ഈ റോഡ് മൂലം വളരെ ദുരിതമനുഭവിക്കുകയാണ്. ഭിന്നശേഷിക്കാര്‍ മുചക്ര വാഹനം കൊണ്ടു പോകുന്നതിനും പ്രയാസപ്പെടുന്നു. മഴ പെയ്താല്‍ റോഡ് ഏത് തോട് ഏത് എന്ന് തിരിച്ചറിയാന്‍ പറ്റില്ല. റോഡിന്റെ ശോചനീയാവസ്ഥക്ക് ഉടനടി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം...
Kerala, National

ട്രെയിന്‍ യാത്രയ്ക്ക് ഒരുങ്ങുകയാണോ.. എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ… ; ഇന്ന് മുതല്‍ റെയില്‍വേയില്‍ നിര്‍ണായക മാറ്റങ്ങള്‍ നടപ്പാക്കുന്നു

ദില്ലി : നിങ്ങള്‍ ട്രയിന്‍ യാത്രക്ക് തയ്യാറെടുക്കുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നോളൂ. റെയില്‍വേയില്‍ ഇന്നു മുതല്‍ നിര്‍ണായക മാറ്റങ്ങള്‍ നടപ്പാകുകയാണ്. ടിക്കറ്റ് നിരക്ക്, റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കല്‍, തത്കാല്‍ ബുക്കിങ്, ടിക്കറ്റ് റീഫണ്ട് തുടങ്ങിയവയിലാണു മാറ്റങ്ങള്‍. ടിക്കറ്റ് നിരക്കില്‍ വര്‍ധന ടിക്കറ്റ് നിരക്കിലെ വര്‍ധന ഇന്നു പ്രാബല്യത്തില്‍ വരും. എക്‌സ്പ്രസ് ട്രെയിനുകളില്‍ എസി കോച്ചിന് കിലോമീറ്ററിന് 2 പൈസയും സെക്കന്‍ഡ് ക്ലാസില്‍ ഒരു പൈസയുമാണു വര്‍ധിക്കുക. ഓര്‍ഡിനറി ട്രെയിനുകളില്‍ 500 കിലോമീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്കു നിരക്കില്‍ മാറ്റമില്ല. 500 കിലോമീറ്ററിനു മുകളിലെങ്കില്‍ കിലോമീറ്ററീന് അര പൈസ വര്‍ധനയുണ്ടാകും സീസണ്‍ ടിക്കറ്റിന് നിരക്കു വര്‍ധന ഇല്ല. നേരത്തെ റിസര്‍വ് ചെയ്ത ടിക്കറ്റുകള്‍ക്ക് വര്‍ധന ബാധകമല്ല. സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 ...
Kerala

ഇന്ന് മുതല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളിലെ അന്വേഷണങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം ; ലാന്‍ഡ് നമ്പറുകള്‍ മാറ്റി, പകരം മൊബൈല്‍ നമ്പറുകള്‍

മലപ്പുറം : ഇന്ന് ( ജൂലൈ 1) മുതല്‍ കഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളിലെ അന്വേഷണങ്ങള്‍ക്ക് മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാം. ആദ്യമുണ്ടായിരുന്ന ലാന്‍ഡ് ലൈന്‍ നമ്പറുകള്‍ക്ക് പകരം മൊബൈല്‍ നമ്പറുകള്‍ നിലവില്‍ വന്നു. മൊബൈല്‍ ഫോണ്‍ നമ്പര്‍ നിലവില്‍ വന്ന KSRTC ബസ് സ്റ്റേഷനുകളും ഫോണ്‍ നമ്പരും ചുവടെ ചേര്‍ക്കുന്നു പാലക്കാട് 9188933800മലപ്പുറം 9188933803പെരിന്തല്‍മണ്ണ 9188933806പൊന്നാനി 9188933807തിരൂര്‍ 9188933808തിരുവമ്പാടി 9188933812തൊട്ടില്‍പ്പാലം 9188933813സുല്‍ത്താന്‍ബത്തേരി 9188933819ബാംഗ്ലൂര്‍ സാറ്റലൈറ്റ് 9188933820മൈസൂര്‍ 9188933821കാസറഗോഡ് 9188933826 തിരുവനന്തപുരം 9188933717തൃശൂര്‍ 9188933797ആലുവ 9188933776ആറ്റിങ്ങല്‍ 9188933701കന്യാകുമാരി 9188933711ചെങ്ങന്നൂര്‍ 9188933750ചങ്ങനാശ്ശേരി 9188933757ചേര്‍ത്തല 9188933751എടത്വാ 9188933752ഹരിപ്പാട് 9188933753കായംകുളം 9188933754ഗുരുവായൂര്‍...
Local news

പ്രകൃതിയും പ്രതിഭയും കൈകോർത്ത് നാച്ചുറൽ ക്രാഫ്റ്റ് എക്സിബിഷൻ

ചെമ്മാട്: ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നാച്ചുറൽ ക്ലബ്ബ് രൂപീകരണത്തോടനുബന്ധിച്ച് നാച്ചുറൽ ക്രാഫ്റ്റ് എക്സിബിഷൻ സംഘടിപ്പിച്ചു. പ്രിൻസിപ്പൾ മുഹിയുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് രചനാത്മകതയും പാരിസ്ഥിതിക ബോധവും പ്രകടമാക്കിയ വിവിധ ക്രാഫ്റ്റുകൾ പ്രദർശിപ്പിച്ചു. പ്രകൃതിയോടുള്ള സ്നേഹവും കുട്ടികളുടെ പ്രതിഭയും ക്രിയേറ്റിവിറ്റിയും പ്രകടമായ അനുഭൂതിയായിരുന്നു എക്സിബിഷൻ. ചുറ്റുപാടുകളും പ്രകൃതിയും പരിരക്ഷിക്കണമെന്ന സന്ദേശമാണ് എക്സിബിഷൻ നൽകിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന എക്സിബിഷന് ക്ലബ്ബ് കൺവീനർ എ.ബീന സ്വാഗതം പറഞ്ഞു. അധ്യാപകരായ വിനീത്, ഉസ്മാൻ കോയ, ഹുസൈൻ,സാമിയ, ഷജില നാഫില എന്നിവർ നേതൃത്വം നൽകി....
Other

മമ്പുറം ആണ്ടുനേർച്ച: ഹിഫ്ള് കോളജ് സനദ് ദാനവും പ്രാർത്ഥന സദസ്സും നാളെ

തിരൂരങ്ങാടി: 187-ാം മമ്പുറം ആണ്ടുനേർച്ചയുടെ ഭാഗമായുള്ളഹിഫ്ള് കോളജ് സനദ് ദാനവും അനുസ്മരണ പ്രാർഥനാ സദസ്സും നാളെ രാത്രി ഏഴരക്ക് നടക്കും. സമസ്ത ട്രഷറർ പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട് ഉദ്ഘാടനം ചെയ്യും. സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനനദ് ദാനവും അദ്ദേഹം നിർവഹിക്കും. സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പ്രാരംഭ പ്രാർഥന നടത്തും. ദാറുല്‍ഹുദാ വൈസ് ചാൻസലർ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. പ്രാര്‍ഥനാ സദസ്സിന് പാണക്കാട് സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. ആണ്ടുനേർച്ചയുടെ അഞ്ചാം ദിനമായ ഇന്നലെ രാത്രി നടന്ന പ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് റസാനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദാറുൽഹുദാ അധ്യാപകൻ കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രഭാഷണം ...
Obituary

കൊടുവായൂർ കൈതകത്ത് വളവിൽ കാട്ടുമുണ്ട ചന്ദ്രൻ അന്തരിച്ചു

എ.ആർ.നഗർ: കൊളപ്പുറം വിമാനത്താവള റോഡിൻ എ. ആർ. നഗർ കൊടുവായൂർ കൈതകത്ത് വളവിൽ താമസിക്കുന്ന കാട്ടുമുണ്ട ചന്ദ്രൻ (71) അന്തരിച്ചു. ഭാര്യ: ശാന്തമക്കൾ: വിനോദ് കുമാർ ( അസി: പ്രൊഫസർ, ഗവ. സംസ്കൃത കോളേജ് തിരുവനന്തപുരം), പ്രമോദ് കുമാർ, പ്രശാന്ത്, പ്രിയ.മരുമക്കൾ : സുമിത (തൃക്കുളം ഗവ. ഹൈസ്കൂളിൽ), വിൻസി, മിനി, റിനിത്ത്.
Obituary

പള്ളിപ്പടി സ്വദേശി അച്ചമ്പാട്ട് അബ്ദുറഹ്മാൻ( 80) അന്തരിച്ചു.

പാലത്തിങ്ങൽ: പള്ളിപ്പടി സ്വദേശി അച്ചമ്പാട്ട് അബ്ദുറഹ്മാൻ( 80) അന്തരിച്ചു.ഭാര്യ: ഖദീജ. മക്കൾ: ആരിഫ.മുഹമ്മദ്‌ റഫീഖ്, ശരീഫ, മുംതാസ്, അബ്ദുൽ മജീദ്. മരുമക്കൾ: റൈഹാനത്ത്, സൗദാബി, മുഹമ്മദ്‌ സാജു. മയ്യിത്ത് നിസ്കാരം ചൊവ്വാഴ്‌ച രാവിലെ 8.30ന്‌ പാലത്തിങ്ങൽ ജുമാമസ്ജിദിൽ.
Other

സൂഫി ജീവിതങ്ങൾ കേരളത്തിൻ്റെ പൊതുചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടതുണ്ട്: മമ്പുറം തങ്ങൾ സെമിനാർ

തിരൂരങ്ങാടി: കേരളത്തിലെ സൂഫി ജീവിതങ്ങളും സമുദ്രസഞ്ചാരങ്ങളും കേരളത്തിൻ്റെ പൊതുചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടതുണ്ടെന്ന് സെമിനാർ. 187-ാമത് മമ്പുറം ആണ്ടുനേർച്ചയുടെ ഭാഗമായി നടന്ന 'മമ്പുറം തങ്ങളുടെ ലോകം' മൂന്നാമത് സെമിനാർ തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി രജിസ്ട്രാർ ഡോ. റഫീഖലി ഹുദവി കരിമ്പനക്കൽ അധ്യക്ഷനായി. ഡോ. മോയിൻ ഹുദവി മലയമ്മ ആമുഖഭാഷണം നടത്തി. "സമുദ്രം, സഞ്ചാരം, സാമൂഹിക രൂപീകരണം: മമ്പുറം തങ്ങന്മാരും മലബാറും" എന്ന വിഷയത്തിൽ എം.ജി സർവകലാശാല പ്രൊഫസർ ഡോ. എം എച്ച് ഇല്യാസ് സംസാരിച്ചു. കച്ചവട-വിശ്വാസ ബന്ധങ്ങളും മമ്പുറം തങ്ങന്മാർ ഉൾപ്പെടെയുള്ള സൂഫികളും സൃഷ്ടിച്ച ബഹുസ്വരതയും സാർവലൗകികതയും കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവരുമ്പോഴാണ് കേരള ചരിത്രം സമ്പൂർണ്ണമാവുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മമ്പുറം തങ്ങളുടെ പുത്രൻ ഫസൽ പൂക്കോയ തങ്...
error: Content is protected !!