Saturday, March 14

Author: tirurangaditoday

തേങ്ങയിടുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു
Accident

തേങ്ങയിടുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു

തേഞ്ഞിപ്പാലം : തേങ്ങയിടാൻ തെങ്ങിൽ കയറിയ തൊഴിലാളി തെങ്ങിനൊപ്പം വീണ് മരിച്ചു. ചെനക്കലങ്ങാടി മാതാപ്പുഴ സ്വദേശി ഗിരീഷ് കുമാർ (55) ആണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് സംഭവം. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടുന്നതിനായി തെങ്ങിൽ കയറിയതായിരുന്നു. ഇതിനിടെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഗിരീഷും വീണു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
university

പിഎസ്എംഒ കോളേജ് എൻ എസ് എസ് നിർമിച്ച സൗഹൃദ ഭവനം കൈമാറി

തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ മുഖ്യാതിഥിയായി.കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കുള്ളിൽ പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ചു നൽകുന്ന ആറാമത്തെ വീടാണിത്. സേവന രംഗത്ത് വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റ് നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ വൈസ് ചാൻസലർ അഭിനന്ദിച്ചു .പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും വീടില്ലാതെ ദുരിതമനുഭവിക്കുന്ന സഹപാഠിക്ക് വേണ്ടി വീട് നിർമ്മിച്ചു നൽകിവരുന്നു.‘പി.എസ്.എം.ഒ കെയർ’ എന്ന പേരിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾ, എം.കെ. ഹാജി വില്ലേജ് ലൈബ്രറി, ‘ബ്ലഡ് ലിങ്ക്’ എന്ന പേരിൽ രക്തദാന പ്രവർത്തനങ്ങൾ, ‘ഫ്രൂട്ട്ഫുൾ വില്ലേജ്’ എന...
Politics

വിദ്വേഷ രാഷ്ട്രീയത്തിനും ദുർ ഭരണത്തിനുമെതിരെ വള്ളിക്കുന്ന് മണ്ഡലം മുസ്ലിംലീഗ് ജനമുന്നേറ്റ യാത്ര ഫെബ്രുവരി 9 മുതൽ 15 വരെ

വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് സപ്ത ദിന ജന മുന്നേറ്റ യാത്രക്ക് സ്വാഗതസംഘം , രൂപീകരിച്ചുവള്ളിക്കുന്ന് : വിദ്വേഷ രാഷ്ട്രീയത്തിനും ദുർ ഭരണത്തിനുമെതിരെ വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് ഫെബ്രുവരി 9 മുതൽ 15 വരെ നടത്തുന്ന സപ്തദിന ജനമുന്നേറ്റയാത്രയുടെ സ്വാഗതസംഘ രൂപീകരണം തിങ്ങി നിറഞ്ഞ സദസിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ. ഖാദർ ഉൽഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് Dr VP അബ്ദുൽ ഹമീദ് ക്യാപ്റ്റനും ജനറൽ സെക്രട്ടറി എം.എ. അസിസ് വൈസ് ക്യാപ്റ്റനും ട്രഷറർ KP മുഹമ്മദ് മാസ്റ്റർ ഡയരകടറുമായാണ് സപ്തദിന ജനമുന്നേറ്റയാത്ര.വി.പി. സൈതലവി എന്ന കുഞ്ഞാപ്പു ചെയർമാനും മുസ്തഫ തങ്ങൾ ജനറൽ കൺവീനറും CK ഷരീഫ് ട്രഷററുമായി 301 അംഗ കമ്മറ്റി രൂപീകരിച്ചു . സ്വാഗത സംഘ രൂപീകരണ കൺവെൻഷനിൽ PM ഷാഹുൽ ഹമീദ്, സവാദ് കള്ളിയിൽ, ഹനീഫ മൂന്നിയൂർ, pp അബ്ദുറഹ്മാൻ, എം. സൈതലവി, KP അമീർ, ഉമ്മർ കരിപ്പൂർ,വി.പി. ഫാറൂഖ് ഇ.കെ ബഷീർ എന...
Other

കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റാം: ഡി-ഡാഡ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റാനും സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം പരിശീലിപ്പിക്കുന്നതിനുമായി കേരള പോലീസ് ആവിഷ്‌കരിച്ച 'ഡി ഡാഡ്' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഡി ഡാഡ്' സെന്ററിന്റെയും പദ്ധതിയുടെയും ഉദ്ഘാടനം മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് നിര്‍വഹിച്ചു. കുട്ടികളിലെ അമിത മൊബൈല്‍ഫോണ്‍ ഉപയോഗം, ഓണ്‍ലൈന്‍ ഗെയിം ആസക്തി, അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കല്‍, സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കല്‍, വ്യാജ ഷോപ്പിങ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടല്‍ തുടങ്ങിയവ കൗണ്‍സലിങ്ങിലൂടെ മാറ്റിയെടുക്കലാണ് ഡി ഡാഡിന്റെ ലക്ഷ്യം. ദേശീയ തലത്തില്‍ ആദ്യമായി ഇത്തരത്തില്‍ ഒരു പദ്ധതി ആദ്യമായി നടപ്പിലാക്കിയത് കേരളത്തിലാണ്. കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും പദ്ധതിയില്‍ ഉറപ്പാക്കുന്നുണ്ട്. പദ്ധതിയിലൂടെ സ...
Education

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്: വിദ്യാഭ്യാസ ജില്ലാതല മത്സരം നടന്നു

മലപ്പുറം: കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂള്‍തല വിദ്യാഭ്യാസ ജില്ലാ മത്സരം നടന്നു. മലപ്പുറം ജില്ലയിലെ മലപ്പുറം, തിരൂരങ്ങാടി, തിരൂര്‍, വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലകളിലെ മത്സരങ്ങള്‍ യഥാക്രമം മലപ്പുറം ജി.ജി.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വേങ്ങര ജി.എം.വി.എച്ച്.എസ്.എസ്, തിരൂര്‍ ജി.ബി.എച്ച്.എസ്.എസ്, മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് നടന്നത്. സ്‌കൂള്‍തല പ്രാരംഭഘട്ട മത്സരത്തില്‍ വിജയികളായ രണ്ട് ടീമുകള്‍ വീതമാണ് വിദ്യാഭ്യാസ ജില്ലാ മത്സരത്തില്‍ പങ്കെടുത്തത്. വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ക്വിസ് മേലാറ്റൂര്‍ ആര്‍എംഎച്ച്എസ്എസില്‍ നടന്നു. 74 സ്‌കൂളുകളില്‍ നിന്നായി 118 ടീമുകള്‍ പങ്കെടുത്തു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമത്തില്‍ ടി.പി. മുഹമ്മദ് അഫ്നാന്‍, എം. സിനോവ് (തുവ്വൂര്‍ ...
Crime

ക്ലിനിക്കിൽ നിന്നും സ്ത്രീയുടെ സ്വർണാഭരണം മോഷണം പോയതായി പരാതി

തിരൂരങ്ങാടി : ക്ലിനിക്കിൽ നിന്നും സ്ത്രീയുടെ സ്വർണാഭരണം മോഷണം പോയതായി പരാതി. കണ്ണമംഗലം മേമാട്ടുപാറ തടത്തിൽ എടക്കാട്ട് മൂക്കമ്മൽ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞിക്കദിയയുടെ രണ്ടര പവൻ്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം കുന്നുംപുറത്തെ സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് സംഭവം. ബാങ്കിൽ പോയി മടങ്ങുന്നതിനിടെ അസ്വസ്ഥത തോന്നിയതിനെ തുടർന്ന് പരിശോധനക്കായി ക്ലിനിക്കിൽ എത്തിയതായിരുന്നു. ബാഗ് വെച്ച് ഡോക്ടറുടെ പരിശോധനയും മറ്റും കഴിഞ്ഞ ശേഷം തിരിച്ചുപോരുമ്പോഴാണ് സ്വർണാഭരണം നഷ്ടപ്പെട്ടത് അറിയുന്നത്. രണ്ടര പവൻ കാതിൽ അണിയുന്ന ചിറ്റാണ് നഷ്ടപ്പെട്ടത്. തിരുവങ്ങാടിയിൽ പോലീസിൽ പരാതി നൽകി....
Crime

ഉറങ്ങിക്കിടന്ന യുവതിയുടെ ഏഴര പവൻ്റെ സ്വർണാഭരണങ്ങൾ കവർന്നു

ജനലിലൂടെ കയ്യിട്ടാണ് മോഷണം താനൂർ : ജനലിലൂടെ കയ്യിട്ട് ഉറങ്ങിക്കിടന്ന യുവതിയുടെ സ്വർണാഭരണങ്ങൾ കവർന്നു. വെള്ളിയാംപുറം കീരിയാട്ട്പുരായി ചിത്രമ്പള്ളി യാസർ അറഫാത്തിൻ്റെ ഭാര്യ ജസീലയുടെ ആഭരണങ്ങൾ ആണ് കവർന്നത്. ആറര പവൻ്റെ സ്വർണമാലയും ഒരു പവൻ്റെ സ്വർണ നെക്ലേസും ആണ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രി 2.30 ന് ആണ് സംഭവം. ഒരു ജനൽ കുറ്റി ഇട്ടിട്ടില്ലായിരുന്നു. മോഷ്ടാവ് ഇതിലൂടെ കയ്യിട്ട് മറ്റേ ജനൽ തുറന്ന് അതിലൂടെയാണ് മോഷണം നടത്തിയത്. ഉറങ്ങിക്കിടന്ന ജസീലയുടെ കഴുത്തിൽ നിന്ന് ആഭരണങ്ങൾ മുറിച്ചെടുക്കുകയായിരുന്നു. മുറിച്ച ആഭരണങ്ങൾ വലിച്ചെടുക്കുമ്പോൾ ഞെട്ടി ഉണർന്നപ്പോൾ മോഷ്ടാവ് കൈ വലിച്ചു ഓടി പോകുന്നത് കണ്ടതായി യുവതി പറഞ്ഞു. പോലീസ് കേസെടുത്തു....
Obituary

പ്ലസ് വൺ വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി

പാലക്കാട് : കല്ലേക്കാട് വ്യാസ വിദ്യാ പീഠം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം വരോട് സ്വദേശികളായ പുതിയ കോവിലകം രാജേഷിന്റെയും ശ്രീജയുടെയും മകൾ രുദ്ര രാജേഷ് (16) ആണ് മരിച്ചത്. ബുധൻ രാത്രി 9 ഓടെ പെൺകുട്ടികളുടെ ഹോസ്റ്റൽ മുറിയിൽ ഏഴാം നമ്പർ മുറിയിൽ ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ടൗൺ നോർത്ത് പോലീസ് കേസെടുത്തു. ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. നിലവിൽ മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചയായി പോലീസ് അറിയിച്ചു....
Education

സമസ്ത പൊതുപരീക്ഷ 24, 25 ന്, 2,95,240 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടക്കുന്ന മദ്റസകളിലെ പൊതുപരീക്ഷക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിദേശ രാജ്യങ്ങളില്‍ ജനുവരി 23,24 തിയ്യതികളിലും ഇന്ത്യയില്‍ 24,25 തിയ്യതികളിലുമാണ് പരീക്ഷ. സമസ്തയുടെ 11,090 മദ്‌റസകളില്‍  നിന്നായി 2,77,642 കുട്ടികളാണ് ഈ വര്‍ഷത്തെ ജനറല്‍ കലണ്ടര്‍ പ്രകാരം പൊതുപരീക്ഷ എഴുതുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്.സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്റസകളില്‍ പൊതുപരീക്ഷ വിദേശങ്ങളില്‍ ഏപ്രില്‍ 3,4 തിയ്യതികളിലും ഇന്ത്യയില്‍ 4,5 തിയ്യതികളിലുമാണ് നടക്കുന്നത്. 371 സെന്ററുകളിലായി 17,598 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കും.അഞ്ചാം ക്ലാസില്‍ 1,42,229 കുട്ടികളും, ഏഴാം ക്ലാസില്‍ 99,604 കുട്ടികളും, പത്താം ക്ലാസില്‍ 44,111 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 9,296 കുുട്ടിക...
Crime

കൊളപ്പുറത്ത് മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ

തിരൂരങ്ങാടി: വാഹനത്തിൽ മെത്താഫിറ്റമിൻ കടത്തിക്കൊണ്ടു വന്നതിന് കൊളപ്പുറത്ത് യുവാവ് എക്സൈസ്സ് പരിശോധനയിൽ പിടിയിലായി. കുന്നുംപുറം സ്വദേശി അമ്പിളിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് റഫീഖ് (40) എന്നയാളെയാണ് പരപ്പനങ്ങാടി എക്സ്സൈസ്സ് ഇൻസ്പെക്ടർ കെ. ടി. ഷനൂജും സംഘവും പിടികൂടിയത്. വൈകുന്നേരം ആറ് മണിക്ക് കൊളപ്പുറത്ത് വെച്ചാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 6.095 ഗ്രാം മെത്താഫിറ്റമിനാണ് പിടികൂടിയത്. കടത്തിക്കൊണ്ടു വരാൻ ഉപയോഗിച്ച KL 39 G 5577 ടാറ്റാ നാനോ കാറും കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ, എക്സ്സൈസ്സ് ഇൻസ്പെക്ടറോടൊപ്പം അസ്സി: എക്സ്സൈസ്സ് ഇൻസ്പെക്ടർ അജിത് കുമാർ, പ്രിവന്റീവ് ഓഫീസർ രാഗേഷ്, സിവിൽ എക്സ്സൈസ്സ് ഓഫീസർ ജിഷ്നാദ്, സിവിൽ എക്സ്സൈസ്സ് ഡ്രൈവർ കെ. അഖിൽദാസ് എന്നിവരും പങ്കെടുത്തു....
Crime

യുവാവിൻ്റെ ആത്മഹത്യ; ഷിംജിത അറസ്റ്റിൽ

കോഴിക്കോട് : സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്‌ സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിത അറസ്റ്റില്‍. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് യുവതി പിടിയിലായത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവില്‍ പോയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. നേരത്തെ ഇവർ മുൻകൂർ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അഡ്വ. നല്‍സണ്‍ ജോസ് മുഖാന്തരമാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. ഷിംജിത മുസ്തഫക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനും സ്വകാര്യ ബസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനുമുള്ള നീക്കത്തിലാണ് പൊലീസ്. ബസ്സിലെ സ...
Accident

പറമ്പിൽ പീടിക അപകടം; പരിക്കേറ്റയാളും മരിച്ചു

പെരുവള്ളൂർ : പറമ്പിൽ പീടികയിൽ ബൈക്കിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നാൾ മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ മരണം രണ്ടായി. വേങ്ങര പാക്കടപ്പുറയ മാടൻചിന സ്വദേശി കൊട്ടേക്കാടൻ നിസാറാണ് മരണപ്പെട്ടത്. ഈ മാസം 11 ന് ഞായറാഴ്ച പറമ്പിൽ പീടികയിൽ വെച്ചായിരുന്നു അപകടം. ഈ അപകടത്തിൽ നിസാറിൻ്റെ സുഹൃത്ത് വേങ്ങര പാക്കടപ്പുറയ മാടൻചിന സ്വദേശി സി പി അപകട സമയത്ത് തന്നെ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ നിസാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിസാർ ഗൾഫിൽ നിന്നെത്തി ഏതാനും ആഴ്ചകൾ ആയപ്പോഴാണ് അപകടം....
Culture

ജില്ലയില്‍ വിപുലമായ റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി വി.അബ്ദുറഹ്‌മാന്‍ മുഖ്യാതിഥിയാവും

മലപുറം : ജില്ലയില്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ ജനുവരി 26ന് നടക്കുന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ കായിക - ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ മുഖ്യാതിഥിയാകും. രാവിലെ 8.35 ന് സിവില്‍ സ്റ്റേഷനിലെ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന മന്ത്രി 9 മണിക്ക് എം.എസ്.പി ഗ്രൗണ്ടില്‍ ദേശീയപതാക നിവര്‍ത്തും. തുടര്‍ന്ന് പരേഡ് പരിശോധിക്കുന്ന മന്ത്രി മാര്‍ച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിക്കും. 9.18 ന് പരേഡിനെ അഭിസംബോധന ചെയ്തു സംസാരിക്കും. പരേഡിന് എം.എസ്.പി.അസിസ്റ്റന്റ് കമാണ്ടന്റ് കെ.വി.രാജേഷ് നേതൃത്വം നല്‍കും. സായുധ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ.പി. ഷീബു സെക്കന്‍ഡ് ഇന്‍ കമാന്‍ഡറാകും. എം.എസ്.പി, പൊലീസ്, സായുധ റിസര്‍വ് പോലീസ്, എക്സൈസ്, വനിതാ പോലീസ്, വനം വകുപ്...
Sports

കൊളപ്പുറം ഫുട്ബോൾ ലീഗിൻ്റെ ലോഗോ പ്രകാശനം മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിച്ചു

തിരൂരങ്ങാടി : കൊളപ്പുറം സെവൻസ്റ്റാർ സംഘടിപ്പിക്കുന്ന കൊളപ്പുറം ഫുട്ബോൾ ലീഗിൻ്റെ ലോഗോ പ്രകാശനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് മുസ്ഥഫ ചാലിൽ, മുഖ്യ രക്ഷാധികാരി മജീദ് PK , സിറാജുദ്ധീൻ C, ലത്തീഫ് K K, ഹബീബ് C, ഷംസുദ്ധീൻ TP, അനസ് C, സിനാൻ K, ഷാഫി ചോലക്കൽ എന്നിവർ പങ്കെടുത്തു....
Crime

ദമ്പതികളെ ബന്ധു വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ, കുട്ടി ഗുരുതരാവസ്ഥയിൽ

പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയില്‍ ദമ്ബതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്.അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. സംഭവത്തില്‍ ബന്ധുവായ യുവാവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സുല്‍ഫിയത്ത് എന്ന യുവതി നാല്‌ വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്ബതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.സുല്‍ഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയാണ് സംഭവത്തില്‍ പ്രതി. നാട്ടുകാർ വിവരമറിയിച്ചതോടെ ഉടൻ പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ റാഫി ഇവിടെനിന്നും രക്ഷപ്പെട്ടു. കൈഞരമ്പ് മുറിച്ച നിലയില്‍ ഇയാളെ ആദ്യം കണ്ടെങ്കിലും പിടിക്കാൻ കഴിഞ്ഞില്ല. അടുത്തുള്ള പള്ളി ഖബർസ്ഥാനിലേക്ക് ഇയാള്‍ ഓടിപ്പോയി. പിന്നീട് പൊലീസും നാട്ടുകാരും ചേർന...
Crime

ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം; വീഡിയോ വൈറലായതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

കോഴിക്കോട് : ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി വീഡിയോ പങ്കുവച്ചതോടെ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ നിലയിൽ. കോഴിക്കോട് ഗോവിന്ദപുരം ജയിൽ റോഡ് തളിയിൽ പറമ്പ് ചോയിയുടെ മകൻ ദീപക് (42) ആണ് മരിച്ചത്. ബസില്‍വെച്ച്‌ ദീപക് ലൈംഗിക അതിക്രമം കാട്ടിയെന്ന് യുവതി പൊലീസിലും പരാതിപ്പെട്ടിരുന്നു. യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ യുവതി പ്രചരിപ്പിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും ഇതിനെത്തുടർന്ന് ദീപക് വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നും ദീപക്കിൻ്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഞായറാഴ്ച രാവിലെയാണ് ഗോവിന്ദപുരത്തെ വീട്ടില്‍ ഫാനിൻ്റെ ഹൂക്കിൽ ദീപകിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് അസ്വഭാവിക മരണത്ത...
Job

കുടുംബശ്രീ സി ഡി എസ്സിൽ അക്കൗണ്ടൻ്റിനെ നിയമിക്കുന്നു

മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസ്സുകളിൽ (നിലവിൽ ഒഴിവുള്ള സി.ഡി.എസ്-കളിലേക്കും റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ടു ചെയ്യുന്ന ഒഴിവുകളിലേക്കും) കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റ് നിയമനം നടത്തുന്നു. ജില്ലയിൽ താമസിക്കുന്ന അയൽക്കൂട്ടം/ഓക്സിലറി ഗ്രൂപ്പ് അംഗമായ 20 നും 36 നും പ്രായമുള്ള അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.കോം, ടാലി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും അക്കൗണ്ടിംഗിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷകൾ www.kudumbashree.org എന്ന വെബ്സൈറ്റിൽ നിന്നോ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്നോ ലഭിക്കും. താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 27 വൈകുന്നേരം അഞ്ചിന് മുമ്പ് മലപ്പുറം ജില്...
Accident

അരുണാചല്‍ പ്രദേശില്‍ വിനോദയാത്രയ്‌ക്ക് പോയ വള്ളിക്കുന്ന് സ്വദേശി ഉൾപ്പെടെ രണ്ട് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു

അരുണാചല്‍ പ്രദേശില്‍ വിനോദയാത്രയ്‌ക്ക് പോയ വള്ളിക്കുന്ന് സ്വദേശി ഉൾപ്പെടെ രണ്ട് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു. അരുണാചല്‍ പ്രദേശിലെ സേല തടാകത്തിൽ വിനോദയാത്രയ്ക്കിടെയാണ് അപകടം. മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി മാധവ് മധു, കൊല്ലം സ്വദേശി ബിനു പ്രകാശ് (26), എന്നിവരാണ് തടാകത്തിൽ മുങ്ങിമരിച്ചത്. മാധവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടിക്കായി അടുത്തുള്ള ആർമി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. ഏഴംഗ മലയാളി സംഘത്തിലെ 3 പേരാണ് അരുണാചൽ പ്രദേശ് തവാങ്ങിലെ സേല തടാകത്തിൽ അപകടത്തിൽപ്പെട്ടത്. തണുത്ത് ഉറഞ്ഞു കിടന്ന തടാകത്തിനു മുകളിലൂടെ നടക്കുമ്പോൾ ആയിരുന്നു പെട്ടെന്നുള്ള അപകടം. ഐസ് പ്രതലം പൊട്ടി തടാകത്തിന് ഉള്ളിലേക്ക് വീണ മൂന്നുപേരിൽ രഞ്ജിത്തിനെ ഒപ്പം ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി. കൊല്ലം സ്വദേശി ബിനു പ്രകാശിനെയും വള്ളിക...
Accident

കുറ്റിപ്പുറത്ത് സ്കൂട്ടറിൽ ബസിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം: വിദ്യാർഥിനികൾ സഞ്ചരിച്ച സ്കൂട്ടറിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് തട്ടി ഒരു വിദ്യാർത്ഥി നി മരിച്ചു. മറ്റൊരാൾ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ 66ലെ കുറ്റിപ്പുറം താലൂക്ക് അശുപത്രിക്ക് സമീപം ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. നിലമ്പൂർ എടക്കര സ്വദേശിനി ഫാത്തിമ റിഫ (20)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇരിമ്പിളിയം വെണ്ടല്ലൂർ സ്വദേശിനിയായ തറക്കൽ നൂറുൽ അമിൻറെ മകൾ ആയിഷ ദിൽസ (20) അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റിപ്പുറം അശുപത്രിപടിക്ക് സമീപത്ത് ദേശീയപാതയുടെ പണി പുരോഗമിക്കുന്ന സ്ഥലത്ത് വച്ച് പെൺകുട്ടികൾ സഞ്ചരിച്ച സ്കൂട്ടറിൽ കർണ്ണാടകയിൽ നിന്നുള്ള അയ്യപ്പ‌ഭക്തർ സഞ്ചരിച്ച ബസ് തട്ടുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ മറിയുകയും റിഫയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. എടക്കരയിൽ നിന്നും സ്കൂട്ടറിൽ തൃശൂരിലേക്ക് പോകുകയായിരുന്നുപെൺകുട്ടികൾ. റിഫയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ...
Crime

കരുവാരക്കുണ്ടിൽ കാണാതായ 16 കാരി കൊല്ലപ്പെട്ട നിലയില്‍; 16 കാരൻ കസ്റ്റഡിയില്‍

കരുവാരക്കുണ്ട്.: കാണാതായ പെണ്കുട്ടിയുടെ മൃതദേഹം റയിൽവേ ട്രാക്കിന് അരികിൽ നിന്ന് കണ്ടെത്തി. കരുവാരക്കുണ്ട് ഖാൻ കാവ് അങ്ങാടിപ്പാടത്ത് നിന്ന് കാണാതായ 16 കാരിയുടെ മൃതദേഹം ആണ് ഇന്ന് വാണിയമ്പലം റെയില്‍വേ ട്രാക്കിനരികില്‍‌ നിന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച മുതല്‍ കാണാതായ പതിനഞ്ചുകാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കരുവാരക്കുണ്ട് ഗവണ്‍മെന്‍റ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു മരിച്ച പെണ്‍കുട്ടി. വ്യാഴാഴ്ച രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂള്‍ പടിയില്‍ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ സ്കൂള്‍ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം. സംഭവത്തില്‍‌ സംശ‍യം തോന്നിയ 16 വയസുകാരനായ ആണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍‌ തന്നെയാണ് മൃതദേഹം കാണിച്ചുകൊടുത്തത്. ക...
Obituary

മമ്പുറം ചെമ്മങ്ങാട്ട് പാരിപറമ്പൻ അബ്ദുലത്തീഫ് അന്തരിച്ചു

എ ആർ നഗർ : മമ്പുറം വെട്ടത്ത് നടുവിലങ്ങാടിക്ക് സമീപം പരേതനായ ചെമ്മങ്ങാട്ട് പാരിപറമ്പൻ മൊയ്‌തീൻ ഹാജിയുടെ മകൻ അബ്ദുലത്തീഫ് (52).മയ്യിത്ത് നമസ്കാരം ഇന്ന് ( വെള്ളി) രാവിലെ 10.30 ന് മമ്പുറം ഒറ്റക്കാൽ ജുമാമസ്ജിദിൽ. മാതാവ്: തച്ചറമ്പൻ മറിയം.ഭാര്യ: തലപ്പാറ മൊയ്‌തീൻ കുട്ടി മുസ്‌ലിയാരുടെ മകൾ ബരീറ.മക്കൾ: മുൻജിദ മർജാന,ബഹ്ജാ മർജാന,സ്വാലിഹ്.മരുമകൻ: റഷീദ് വാഫി വെളിമുക്ക്. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ് ഫൈസി, അബൂബക്കർ, ഇബ്രാഹീം, ഉസ്മാൻ സഖാഫി, അബ്ദുറഹിമാൻ കുട്ടി,റുഖിയ തിരൂരങ്ങാടി, സഫിയ കുറ്റൂർ....
Obituary

നന്നമ്പ്ര പുളിക്കൽ പറമ്പിൽ നാരായണൻ അന്തരിച്ചു

നന്നമ്പ്ര : വെള്ളിയാമ്പുറം മേലേപ്പുറം സ്വദേശി പരേതനായ പുളിക്കൽ പറമ്പിൽ വേലായുധന്റെ മകൻ സജീവ കോൺഗ്രസ് പ്രവർത്തകനായ നാരായണൻ (70) അന്തരിച്ചു.ദീർഘകാലം അബുദാബി വീക്ഷണം റീഡേഴ്സ് ഫോറം, പ്രവാസി കോൺഗ്രസ് എന്നിവയിൽ സജീവമായി പ്രവർത്തിച്ചിരുന്നു.ഭാര്യ: സുജമക്കൾ- വിനീത് നാരായണൻ, വിപിൻ നാരായണൻ. മരുമക്കൾ: ഹരിത, ഡോ.നവീനസഹോദരങ്ങൾ: വാസുദേവൻ, ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ, വിശ്വനാഥൻ, ശിവദാസൻ, കല്യാണി, ശാരദ, വത്സല.സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ...
Other

മഹ്ദിയ്യ ഷീ ഫെസ്റ്റ്: കലാവസന്തത്തിന് പ്രൗഢ സമാപ്തി

അൽ ഫാറാബി ഗേൾസ് അക്കാദമി വളപട്ടണം ചാമ്പ്യന്മാര്‍ തിരൂരങ്ങാടി (ഹിദായ നഗര്‍): അഞ്ചാമത് മഹ്ദിയ്യ ഷീ ഫെസിറ്റിന് ഇന്നലെ ഹിദയാ നഗറില്‍ പ്രൗഢ സമാപ്തി. ഥാനവിയ്യ, ആലിയ, കുല്ലിയ വിഭാഗങ്ങളിലായി നടന്ന ഫെസ്റ്റില്‍ 147  പോയിന്റുമായി അൽ ഫാറാബി ഗേൾസ് അക്കാദമി വളപട്ടണം ചാമ്പ്യന്മാരായി. 112, 91  പോയിന്റുകളുമായി അൽ വർദ വിമൻസ് കോളേജ് മൂന്നിയൂർ, എം.ഐ.സി വിമൻസ് അക്കാദമി കോട്ടോപ്പാടം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.ഥാനവിയ്യ വിഭാഗത്തില്‍ 14 പോയന്റുമായി ഫാത്തിമ ഫർഹാന ടി.എ( കെ. എസ്. എ മഹ്ദിയ്യ കോളേജ്, എടത്തല),  ആലിയ വിഭാഗത്തില്‍  27 പോയിന്റുമായി ഫാത്തിമ ഷംല (ശീറാസ് റെസിഡൻഷൽ ക്യാമ്പസ്‌, ആലച്ചുള്ളി)  എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.  സംസ്ഥാനത്തെ നാല്‍പതിലധികം സ്റ്റഡി സെന്ററുകളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറിലധികം വിദ്യാര്‍ത്ഥിനികളാണ് ഫെസ്റ്റില്‍ മാറ്റുരച്ചത് ഇന...
Other

26 കാരിയെ ഭർതൃ വീട്ടിൽ നിന്നും കാണാതായി

തിരൂർ : യുവതിയെ ഭർതൃ വീട്ടിൽ നിന്നും കാണാതായതായി പരാതി. പെരുന്തല്ലൂർ പനക്കപറമ്പിൽ ജിഷാദിൻ്റെ ഭാര്യ താണിക്കാട്ടിൽ ഷിഫാന ഷെറിൻ (26) ആണ് കാണാതായത്. 14 ന് രാത്രി 11.20 ന് ആണ് കാണാതായത്. ഭർത്താവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
Obituary

പാലമഠത്തിൽ എരണിപ്പുറത്ത് അഹമ്മദ് ഹാജി അന്തരിച്ചു

എആർ നഗർ: കുന്നുംപുറം ഗവ. ആശുപത്രിക്ക് മുൻവശം മലബാർ പ്ലൈവുഡ്സ് ആൻ്റ് ഗ്ലാസ് മാർട്ട് ഉടമ പാലമഠത്തിൽ എരണിപ്പുറത്ത് അഹമ്മദ് ഹാജി (68) നിര്യാതനായി. ഭാര്യ: പാലമഠത്തിൽ കോഴിശ്ശേരി സൈനബ. മക്കൾ: ഹബീബ് റഹ്മാൻ, അൻവർ (അബുദാബി കെഎംസിസി വേങ്ങര മണ്ഡലം സെക്രട്ടറി), അബ്ദുൽ നാസർ, മുഹമ്മദ് അശ്റഫ്, ഷാഹിന , ഡോ. സൈഫുന്നിസ . മരുമക്കൾ: നൗഷാദ് കൊടിഞ്ഞി , ഡോ.അഹമ്മദ് മുക്താർ പുതു പറമ്പ്, റുക്സാന , ആയിഷാബി , നാദിയ ....
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ഉറുദു അസിസ്റ്റന്റ് പ്രൊഫസർ നിയമനം മഞ്ചേരിയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ( സി.യു.ടി.ഇ.സി. ) കരാറടിസ്ഥാനത്തിലുള്ള ഉറുദു അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ - ഉറുദുവിലുള്ള ബിരുദാനന്തര ബിരുദം, എം.എഡ്. ഉയർന്ന പ്രായപരിധി 64 വയസ്. താത്പര്യമുള്ളവർക്ക് ജനുവരി 26 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാകും. പി.ആർ. 51/2026  എൻ.എസ്.എസ്. ഗ്രേസ് മാർക്ക് അഫിലിയേറ്റഡ് കോളേജുകളിലെ (CBCSS - V - UG - 2023 പ്രവേശനം) വിവിധ ബി.വോക്. വിദ്യാർഥികളിൽ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായവർക്ക് സ്റ്റുഡന്റസ് പോർട്ടലിലെ ഗ്രേസ് മാർക്ക് മാനേജ്മെന്റ് സിസ്റ്റം വഴിൽ ജനുവരി 15 മുതൽ ഗ്രേസ് മാർക്ക് അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ജനുവരി 28. ഒറ്റത്തവണ...
Other

പാമ്പുകളെ ശാസ്ത്രീയമായി പിടികൂടാന്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം

തേഞ്ഞിപ്പാലം : പാമ്പുകളെ സുരക്ഷിതമായും ശാസ്ത്രീയമായും പിടികൂടുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി കാലിക്കറ്റ് സര്‍വകലാശാലാ ഫോറന്‍സിക് സയന്‍സ് വിഭാഗം. കേരള പോലീസ് അക്കാദമിയുമായി സഹകരിച്ചാണ് പഠനവകുപ്പിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍പ്പ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലൂടെ പരിശീലനം നല്‍കിയത്. വിദഗ്ധ പരിശീലകരായ ഡോ. സന്ദീപ്ദാസ്, സി.ടി. ജോജു എന്നിവര്‍ നേതൃത്വം നല്‍കി. കോഴ്സ് കോ - ഓര്‍ഡിനേറ്റര്‍ ഡോ. എം.എസ്. ശിവപ്രസാദ്, പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ. മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു....
Obituary

വെളിമുക്ക് പണിക്കോട്ടുംപടി തളിയിൽ ചിരുതക്കുട്ടി അന്തരിച്ചു

മൂന്നിയൂർ : വെളിമുക്ക് പണിക്കോട്ടുംപടി തളിയിൽ ചിരുതക്കുട്ടി (77) അന്തരിച്ചു. ഭർത്താവ്: പരേതനായ നായടി. മക്കൾ: പരേതയായ പത്മിനി, രാമചന്ദ്രൻ, പ്രകാശൻ, ശാന്ത, പ്രേമ, സുരേന്ദ്രൻ, ഗംഗാധരൻ. മരുമക്കൾ: മോഹനൻ (ഒലിപ്രം), ഗംഗാധരൻ (കാക്കഞ്ചേരി), ബാബു ( ഇടിമുഴിക്കൽ), ബിന്ദു, ഷാനി, സജിനി,രേഷ്മ. സഞ്ചയനം ശനിയാഴ്ച.
Obituary

തിരൂരങ്ങാടി എരണിക്കൽ ആലി മുസ്ലിയാർ അന്തരിച്ചു

തിരുരങ്ങാടി : ഈസ്റ്റ് ബസാറിലെ പള്ളിപറമ്പ് മദ്രസക്ക് സമീപം താമസിക്കുന്ന എരണിക്കൽ ആലി മുസ്ലിയാർ (75) നിര്യാതനായി.ഭാര്യ സഫിയ നടക്കൽ. മക്കൾ : ഒസ്ക്കാർ റഷീദ്, മുജീബ് റഹ്മാൻ (ജിദ്ദ), മുനീർ (എഡ്ജസ് മെമ്പൈൽ, ചെമ്മാട് ), ജസീന, മുബഷിർ (അൽ ബിർറ് ട്രാവൽസ്, കരുവാൻ കല്ല് ), മരുമക്കൾ : പൊക്ളാശേരി മുസ്തഫ കൊടിഞ്ഞി (ബ്രൂണ), സെമീറ തെയ്യാല - പുൽ പറമ്പ്, സൈഫുന്നിസ- വെള്ളിമുക്ക്, മുഫീന - തോട്ടശേരിയാറജഫ്ന - വേങ്ങരകബറടക്കം 14.1.26 ബുധൻ രാവിലെ 9 മണിക്ക് തിരുരങ്ങാടി നടുവിലെ പള്ളിയിൽ....
Local news

ട്രോമാകെയർ കെയർ വളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും വിതരണം ചെയ്തു

മലപ്പുറം : ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും മലപ്പുറം ജില്ല ട്രോമാകെയർ യൂണിറ്റുമായി ചേർന്ന് നടപ്പാക്കുന്ന കെയർ പദ്ധതിയുടെ ഭാഗമായ കെയർ വളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും വിതരണം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ 21 വർഷമായി മാതൃകാപരമായ പ്രവർത്തനം നടത്തുന്നവരാണ് കെയർ വോളണ്ടിയർമാർ, വിമാന അപകടം,കോവിഡ് മഹാമാരി എന്നീ ദുരന്തങ്ങൾ നേരിട്ടപ്പോൾ നിസ്വാർത്ഥമായ സേവനം ഇവർ കാഴ്ച വെച്ചു. അവശവിഭാഗങ്ങൾക്കിടയിൽ മാറ്റത്തിന്റെ വെളിച്ചം കൊണ്ടുവരാനും കെയർ പദ്ധതിക്ക്‌ സാധിച്ചതായും കളക്ടർ പറഞ്ഞു.ജില്ലയിലെ ക്ലേശകരമായ സാഹചര്യങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്നവരും ഉപേക്ഷിക്കപ്പെട്ടവരുമായ ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവരെ അടിയന്തര സാഹചര്യത്തിൽ നിന്നും മോചിപ്പിക്കുന്നതിനും പുനരധിവാസം ഉറപ്പുവരുത്തുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതിയാണ് കെയർ പദ്ധതി. ...
error: Content is protected !!