Wednesday, July 1

Author: tirurangaditoday

ചെമ്മാട് സ്വദേശികൾ സഞ്ചരിച്ച ക്രൂയിസർ മറിഞ്ഞു അപകടം
Accident

ചെമ്മാട് സ്വദേശികൾ സഞ്ചരിച്ച ക്രൂയിസർ മറിഞ്ഞു അപകടം

അരീക്കോട് : ചെമ്മാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച ക്രൂയിസർ മറിഞ്ഞു അപകടം. ചെമ്മാട് കൊടിഞ്ഞി റോഡ് ഒൻപതാം വളവ് സ്വദേശികൾ സഞ്ചരിച്ച വണ്ടിയാണ് അപകടത്തിൽ പെട്ടത്. സൈനുദ്ധീനും കുടുംബവും സഞ്ചരിച്ച വണ്ടിയാണ് അപകടത്തിൽ പെട്ടത്. അരിക്കോട് തോട്ടുമുക്കം റോഡിൽ പനമ്പിലാവിൽ ആണ് അപകടം. ബ്രെക്ക് നഷ്ടപ്പെട്ട വണ്ടി ചെരിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്. പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റുള്ളവരെ അരീക്കോട് ആശുപത്രിയിലും പ്രവേശിപ്പിച്ചു....
Gulf

നാളെ നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത തിരൂരങ്ങാടി സ്വദേശി ജിദ്ധയിൽ മരിച്ചു

 തിരൂരങ്ങാടി : നാളെ നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്തയാൾ ജിദ്ധയിൽ മരിച്ചു. പന്താരങ്ങാടി വടക്കെ മമ്പുറം മദീനത്തുന്നൂർ സുന്നി മസ്ജിദ് പ്രസിഡണ്ട്  ചപ്പങ്ങത്തിൽ മുഹമ്മദ്‌ കുട്ടി യുടെ മകൻ  അശ്റഫ് (48) ആണ് ജിദ്ദയിൽ മരിച്ചത്. എസ് വെെ എസ് അംഗമാണ്.ജിദ്ദയിലെ ബലദിയ്യ സ്ട്രീറ്റ് റീം സൂക്കിലെ ജെംകൊ എന്ന സ്ഥാപനത്തിൽ ജോലിക്കാരനായിരുന്നു. തിരൂരങ്ങാടി ടുഡേ.   നാളെ (ചൊവ്വ) നാട്ടിൽ വരാൻ ടിക്കറ്റെടുത്തതായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദ ഹസൻ ഗസാവി ആശുപത്രിയിലായിരുന്നു മരണം. മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.മതാവ്: കുഞ്ഞിപ്പാത്തുമ്മ. ഭാര്യ :ശാക്കിറ ചെറുമുക്ക്.മക്കൾ: ഹിശ്ബ ശറഫ്, ശിഫിൻ ശറഫ്, ഹെമിൻ ശറഫ്.സഹോദരങ്ങൾ: ശിഹാബ്, സിദ്ദീഖ്....
Local news

വീട്ടിലെ പ്രസവം, ആരോഗ്യ പ്രശ്നങ്ങള്‍ ; താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും പൊതു ജനങ്ങള്‍ക്കുമായി കെജിഎംഒഎ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ( കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ ) തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും പൊതു ജനങ്ങള്‍ക്കുമായി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ . മൊയ്ദീന്‍ കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിതമായ കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തെരഞ്ഞെടുക്കാം ..' എന്ന സന്ദേശത്തില്‍ ആണ് ജില്ലയില്‍ ഈ വര്‍ഷം ലോകാരോഗ്യ ദിനം ആചരിക്കുന്നത്. ചടങ്ങിന് ഡോ.ഹാഫിസ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ഖദീജ 'വീട്ടിലെ പ്രസവം, ആരോഗ്യ പ്രശ്നങ്ങള്‍ ' എന്ന വിഷയത്തില്‍ ക്ലാസ്സ് എടുത്തു. ഡോ. നൂറുദ്ധീന്‍, നഴ്‌സിംഗ് സൂപ്രണ്ട് സുന്ദരി, ജയ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ മേഖലയില്‍ കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചു മുന്നോട്ടു പോവുമ്പോള്‍, ചെ...
Kerala

വെഞ്ഞാറമൂട് കൂട്ടക്കൊല : എന്റെ കുഞ്ഞിനോടും കുടുംബത്തോടും ഇങ്ങനെയൊക്കെ ചെയ്ത അവനെ എനിക്കു കാണാന്‍ താല്പര്യമില്ല, 25 ലക്ഷം രൂപയ്ക്ക് മുകളില്‍ ബാധ്യതയുണ്ട് ; പ്രതി അഫാന്റെ മാതാവ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന മകന്‍ അഫാനെ കാണാന്‍ താല്പര്യമില്ലെന്ന് പ്രതി അഫാന്റെ മാതാവ് ഷെമി. എന്റെ കുഞ്ഞിനോടും കുടുംബത്തോടും ഇങ്ങനെയൊക്കെ ചെയ്ത അവനെ എനിക്കു കാണണമെന്നില്ലെന്ന് കണ്ണീരോടെ ഷെമി പറഞ്ഞു. സംഭവദിവസം നടന്ന കാര്യങ്ങള്‍ മുഴുവനും ഓര്‍മ്മയില്ലെന്നും അവര്‍ പറഞ്ഞു. അഫാന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഉമ്മ സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. രാവിലെ ഇളയ മകനെ സ്‌കൂളില്‍ വിട്ട ശേഷം തിരിച്ചു വന്ന് താന്‍ സോഫയില്‍ ഇരുന്നു. അപ്പോള്‍ ഉമ്മ ക്ഷമിക്കണം എന്ന് പറഞ്ഞ് അഫാന്‍ പിന്നില്‍നിന്ന് ഷോള്‍ കൊണ്ട് കഴുത്ത് മുറുക്കി. ഫര്‍സാനയെ വിളിച്ചുകൊണ്ടു വന്നിട്ട് ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞ് പോയി. അതിനു ശേഷം എനിക്ക് ഒന്നും ഓര്‍മയില്ല. പിന്നീട് പോലീസ് ജനല്‍ ചവിട്ടി പൊളിക്കുമ്പോഴാണ് തനിക്ക് ബോധം വരുന്നതെന്നും അഫാന്റെ ഉമ്മ പറ...
Local news

ഭിന്നശേഷിയുടെ അതിരുകൾ മറികടന്ന് വിജയത്തിലേക്ക്; അക്ഷയ് യുടെ പ്രചോദനകരമായ ജീവിതം ഡോക്യുമെന്ററിയാവുന്നു

തിരൂരങ്ങാടി: ഭിന്നശേഷി എന്ന ശാരീരിക-വെല്ലുവിളിയെ ആത്മവിശ്വാസത്തോടും ദൃഢനിശ്ചയത്തോടും കൂടി അതിജീവിച്ച യുവാവ് അക്ഷയ്, തന്റെ അസാധാരണമായ ജീവിതയാത്രയിലൂടെ പ്രചോദനമായി മാറുകയാണ്. ഈ യുവാവിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ഡോക്യുമെന്ററീ ഉടൻ പുറത്തിറങ്ങുന്നു. മീഡിയ ലൈവിന്റെ ബാനറിൽ, മുനീർ ബുഖാരി സംവിധാനം ചെയ്യുന്ന ഈ ഡോക്യുമെന്ററി, സമൂഹത്തിലെ ഭിന്നശേഷിയുള്ളവരോടുള്ള സമീപനത്തിൽ ഒരു പുതിയ കാഴ്ചപ്പാട് വരുത്തുമെന്നാണ് പ്രതീക്ഷ. ചെറുപ്പത്തിൽ സെറിബ്രൽ പാൾസി ബാധിച്ച് തളർന്നശേഷം, തന്റെ ആരോഗ്യപരമായ പരിധികളെ അതിജീവിച്ച് അക്ഷയ് ഇന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ചരിത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. ഭിന്നശേഷിയെ ജീവിതത്തിലെ ഒരു തടസ്സമായി കാണാതെ, വിജയം കൈവരിക്കാൻ ഉപകരിക്കുന്ന ശക്തിയാക്കി മാറ്റിയതാണ് അക്ഷയുടെ വിജയം. “ഭിന്നശേഷി ഒരു കുറവല്ല, അതൊരു വ്യത്യസ്ത ശേഷിയാണ്,” എന്നത് അക്ഷയുടെ ആത്...
Accident

ചക്കയിടാൻ പ്ലാവിൽ കയറുന്നതിനിടെ കിണറ്റിൽ വീണയാൾ മരിച്ചു

കുറ്റിപ്പുറം ∙ ചക്കയിടാൻ പ്ലാവിൽ കയറുന്നതിനിടെ കിണറ്റിലേക്ക് വീണ യുവാവ് മരിച്ചു. കുറ്റിപ്പുറം പകരനെല്ലൂർ വലിയാക്കത്തൊടി അബ്ദുല്ലക്കോയ (ബാപ്പു–45) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കബറടക്കം ഇന്നു രാവിലെ പകരനെല്ലൂർ ജുമാ മസ്ജിദിൽ. കെഎംസിടി കോളജിലെ ഡ്രൈവറായിരുന്നു. ശനിയാഴ്ച ഉച്ചയോടെ കോണി ഉപയോഗിച്ച് വീടിനു സമീപത്തെ പ്ലാവിൽ കയറുന്നതിനിടെയാണു സമീപത്തെ കിണറ്റിലേക്കു വീണത്. നാട്ടുകാർ രക്ഷപ്പെടുത്തി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. ഭാര്യ ഹസീന. മക്കൾ: അഫ്‌ലഹ്, അസ്‌ല, റാഫിക്ക്....
Accident

ബൈക്കിൽ വിനോദ യാത്ര പോയ യുവാവ് അപകടത്തിൽ മരിച്ചു

ചങ്ങരംകുളം : വാൽപാറയിലേക്ക് ബൈക്കിൽ വിനോദയാത്ര പോയ യുവാവ് തൃശൂരിൽ അപകടത്തിൽ മരിച്ചു. കോക്കൂർ കൈതവളപ്പിൽ അബ്ദുൽ അസീസിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് ബിലാൽ (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ മൂന്നു ബൈക്കുകളിലായി 6 പേരാണു യാത്ര തിരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് റോഡിൽ വച്ചു ബിലാലിന്റെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ബിലാലിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടു മരിച്ചു. വോളിബോൾ താരമായ ബിലാൽ ചങ്ങരംകുളം കിരൺ സ്റ്റുഡിയോ ജീവനക്കാരനാണ്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം പാവിട്ടപ്പുറം കോക്കൂർ ജുമാ മസ്ജിദിൽ കബറടക്കും. സഹോദരങ്ങൾ: ഷാലിമ, ഷാലിഖ്....
Gulf

പുകയൂർ സ്വദേശി സൗദിയിൽ നിര്യാതനായി

തിരൂരങ്ങാടി: സജീവ സുന്നി പ്രവർത്തകനും ഐ സി എഫ് മെമ്പറുമായ പുകയൂർ കുന്നത്ത് സ്വദേശി കാടേങ്ങൽ അലിഹസൻ (50) സൗദിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. താമസ സ്ഥലത്ത് വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ദമാം അൽഹസ മിലിട്ടറി ആശുപത്രിയിലെത്തിയ ഉടനെയായിരുന്നു അന്ത്യം.  പിതാവ്:  പരേതനായ കെ എം കെ ഫൈസി പുകയൂർ .മാതാവ്: പറമ്പൻ ഖദീജ. ഭാര്യ: പെരുവള്ളൂർ സിദ്ധീഖാബാദ് മാട്ര സീനത്താണ് . മക്കൾ: മുഹമ്മദ് ബിശ്ർ, സുവൈബത്ത്, ഫാത്തിമ ഹസന, ഫാത്തിമ ഹർവ. മരുമകൻ:  സ്വദേശി മുഹമ്മദ് നിജാബ് വേങ്ങര അരീക്കുളം . ഐ സി എഫ് ജിദ്ദ ഷറഫിയ ഡിവിഷൻ സെനറ്റ് അംഗം മീറാൻ സഖാഫി പുകയൂർ, കേരള മുസ്ലിം ജമാഅത്ത് പുകയൂർ സർക്കിൾ അംഗം ഇസ്മാഈൽ മിസ്ബാഹി, ഐ സി എഫ് ബഹ്റൈൻ സൽമാബാദ് സെൻട്രൽ ഭാരവാഹി ഹംസ ഖാലിദ് സഖാഫി എന്നിവർ സഹോദരങ്ങളാണ്....
Accident

കോഡൂരിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ കേസെടുത്തു

മലപ്പുറം : കോഡൂർ ചട്ടിപ്പറമ്പിൽ വാടകക്ക് താമസിക്കുന്ന യുവതി വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്തു. ആലപ്പുഴ വണ്ടാനം കരയിൽ സിറാജുദ്ദീന്റെ ഭാര്യ പെരുമ്പാവൂർ അറക്കപ്പടി സ്വദേശി അസ്മ (34) യാണ് മരിച്ചത്. ആശുപത്രിയിൽ കൊണ്ടു പോകാതെ അക്യുപങ്ചർ ചികിത്സാരീതി പ്രകാരമായിരുന്നു പ്രസവം. പ്രസവ വേദന വന്നിട്ടും സിറാജുദ്ധീൻ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ല. ശനിയാഴ്ച വൈകീട്ട്6 മണിയോടെ പ്രസവിച്ചു. രാത്രി 9 മണിയോടെയാണ് യുവതി മരിച്ചതായി സിറാജുദ്ധീൻ അറിയുന്നത്. യുവതി മരിച്ച വിവരം വീട്ടുകരെ അറിയിച്ചിരുന്നു. ഭാര്യക്ക് ശ്വാസം മുട്ടൽ എന്നു പറഞ്ഞാണ് ആംബുലൻസ് വിളിച്ചത്. മൃതദേഹവുമായി പെരുമ്പാവൂരിലെ വീട്ടിലെത്തിയപ്പോൾ പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ അമ്മാവന്റെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടു പോയില്ലെന്ന് അസ്...
Other

ഹജ്ജ് – 2025 (4th Waiting list)-വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 2825 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടു.

2025 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, അണ്ടർടേക്കിംഗ് സമർപ്പിച്ചവരിൽ വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 2825 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ 2025 ഏപ്രിൽ 11-നകം അതാത് അപേക്ഷകരുടെ എംബാർക്കേഷൻ അടിസ്ഥാനത്തിലുള്ള മൊത്തം തുക അടവാക്കണം. തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്...
Accident

കണ്ടെയ്നർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഏഴൂർ സ്വദേശി മരിച്ചു

താനൂർ : പരപ്പനങ്ങാടി റോഡിൽ താനൂർ സ്കൂൾ പടിയിൽ കണ്ടയ്നർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു, മറ്റൊരാൾക്ക് പരിക്കേറ്റു. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന തിരൂർ ഏഴൂർ പി സി പടി സ്വദേശി പറൂർപടി വിജേഷ് (30) എന്ന കുട്ടുവാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഏഴൂർ സ്വദേശി സുബിൻ എന്നയാളെ ഗുരുതര പരിക്കുകളോടെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. താനൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് ഓട്ടോയിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെയും പുറത്തെടുത്തത്. ഇന്നലെ രാത്രി 2 നാണ് അപകടം....
Obituary

ചരമം: പുത്തുപ്രക്കാട്ട് ഹുസ്സൈൻ കൊടിഞ്ഞി

കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി പരേതനായ പുത്തുപ്രക്കാട്ട് കുഞ്ഞാപ്പ എന്നവരുടെ മകൻ ചുള്ളിക്കുന്ന് താമസിക്കുന്ന ഹുസൈൻ (66) അന്തരിച്ചു.ഭാര്യ: പുതുക്കാട്ടിൽ സഫിയ. മക്കൾ: ഫസലുറഹ്മാൻ, ഫായിസ്, ഫസീല, ജസീല, ജുസ്ന. മരുമക്കൾ: ജയ്സൽ, ഫൈസൽ, നിസാർ, സൗദാബി. സഹോദരങ്ങൾ: അലി, മുഹമ്മദ് കുട്ടി (പീച്ചു), ഖദീജ, സുബൈദ. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 3 മണിക്ക് കൊടിഞ്ഞി പഴയ ജുമ്അത്ത് പള്ളിയിൽ...
Other

സിൽസില നൂരിയ്യ ത്വരീഖത്ത് സമ്മേളനം സമാപനം ഇന്ന് ഉള്ളണത്ത്

പരപ്പനങ്ങാടി: ദീനിൻ്റെ അകവും പുറവും പ്രമേയത്തിൽ നടക്കുന്ന കേരളാ സിൽസില നൂരിയ്യ ത്വരീഖത്ത് സമ്മേളനത്തിന് തുടക്കമായി.റെയിൽവേ സ്റ്റേഷന് സമീപം സയ്യിദ് മുഹമ്മദ് ആരിഫുദ്ധീൻ ജീലാനി നഗറിൽ ചിശ്‌തി ഖാദിരി ത്വരീഖത്ത് ആത്മീയ ഗുരു സയ്യിദ് അഹ്‌മദ് മുഹിയിദ്ദീൻ നൂരിഷാഹ് സാനി തങ്ങൾ ഹൈദ്രാബാദ് ഉദ്ഘാടനം ചെയ്തു. സയ്യിദ് അഹമ്മദ് മസ്ഹുദ്ദീൻ ജീലാനി ഹൈദ്രാബാദ്, സിൽസില നൂരിയ്യ സംസ്ഥാന പ്രസിഡൻ്റ് മൗലാനാ യൂസുഫ് നിസാമി ശാഹ് സുഹൂരി, ജനറൽ സെക്രട്ടറി എ.കെ.അലവി മുസല്യാർ, സി.എം.അബ്ദുൽ ഖാദിർ മുസല്യാർ മാണൂർ, മുഹ്‌യിദ്ദീൻ കുട്ടി മുസല്യാർ പെ‌രുവയൽ, മുഹമ്മദ് നാനാക്കൽ, അബ്ദുൽ കാദർ മുസല്യാർ കണ്ണൂർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തിൻ്റെ ഒട്ടേറെ ഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് പ്രതിനിധികൾ പങ്കെടുത്തു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവു ഏർപ്പെടുത്തിയിരുന്നു. ഇന്ന് (ഞായറാഴ്ച) വൈകിട്ട് 7ന് ഉള്ളണം സുഹൂരിശാഹ് നൂരി നഗറിലാണ് സമാപന സമ്മേളനം....
Obituary

വീടിന്റെ ടെറസില്‍നിന്ന്‌ വീണ്‌ പരിക്കേറ്റ വീട്ടമ്മ മരിച്ചു

തിരൂരങ്ങാടി: വീടിന്റെ ടെറസില്‍നിന്ന്‌ വീണ്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന സ്‌ത്രീ മരിച്ചു. പന്താരങ്ങാടി പതിനാറുങ്ങല്‍ ആണിത്തറയിലെ കാട്ടില്‍ സൈനബ(58)യാണ്‌ മരിച്ചത്‌.കഴിഞ്ഞ 19ന്‌ വിറക്‌ എടുക്കുന്നതിനായി ഇവരുടെ വീടിന്റെ ടെറസില്‍ കയറിയതിനിടെയാണ്‌ താഴേക്ക്‌ വീണത്‌. പരിക്കേറ്റ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ ശനിയാഴ്‌ചയാണ്‌ മരിച്ചത്‌. തിരൂരങ്ങാടി പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തി. നടത്തി. മെഡിക്കല്‍ കോളേജില്‍നിന്ന്‌ പോസ്‌റ്റുമോർട്ടം നടത്തി. ഭർത്താവ്‌: അഹമ്മദ്‌. മക്കള്‍: നൂറുദ്ദീന്‍, ഌസൈബ, താഹിറ, നൂർജഹാന്‍, ഷഹ്‌ല....
Other

കെ എം സുജാത അനുസ്മരണം സംഘടിപ്പിച്ചു

തിരൂരങ്ങാടി: കഴിഞ്ഞ ദിവസം മരണപ്പെട്ട തിരൂരങ്ങാടി പി എസ്.എം.ഒ കോളേജ് അലുമിനി അസോസിയേഷൻ സെക്രട്ടറിയും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന കെ എം സുജാതഅനുസ്മരണം സംഘടിപ്പിച്ചു.തിരൂരങ്ങാടി പി.എസ്എംഒ കോളേജ് അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കോളേജ് കമ്മിറ്റി ചെയർമാൻ എം കെ ബാവ ഉദ്ഘാടനം ചെയ്തുഅലുമിനി അസോസിയേഷൻ പ്രസിഡണ്ട് അഡ്വ:സിപി മുസ്തഫ അധ്യക്ഷത വഹിച്ചുകോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് അനുസ്മരണ പ്രഭാഷണം നടത്തി.കെ.എം.സുജാതയുടെ മകൾ ശ്രിലക്ഷ്മി എസ് സുനിൽ,ജില്ലാ പഞ്ചായത്ത് അംഗം സലീന. കാലിക്കറ്റ് സർവ്വകലാശാല കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ,തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഒ.കെ.പ്രേമരാജൻ, ഗായകൻ ഫിറോസ് ബാബു, അലുമിനി അസോസിയേഷൻ ഭാരവാഹികളായ കെ.ടി. മുഹമ്മദ് ഷാജു. എം അബ്ദുൽ അമർ , സമദ് കാരാടൻ, പി.എം.എ ജലീൽ, മുജീബ് താനാളൂർ, അസ്ലം താനുർ, കെ....
Local news

കൂരിയാട് ഗതാഗതം നിരോധിച്ചു.

മലപ്പുറം - പരപ്പനങ്ങാടി റോഡിൽ കൂരിയാട് കലുങ്കിൻ്റെ പ്രവൃത്തി ആരംഭക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഈ മാസം 7 തിങ്കളാഴ്ച മുതൽ പ്രവൃത്തി തീരുന്നത് വരെ പൂർണ്ണമായും നിരോധിച്ചു. ഇത് വഴി പോകേണ്ട വാഹനങ്ങൾ വേങ്ങര - കൂരിയാട് റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ് എന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു
Malappuram

മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ട് നേർച്ചക്ക് ഭക്തിനിർഭരമായ തുടക്കം

സമാപനം ഞായറാഴ്ചതിരുരങ്ങാടി : ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശൂഹദാക്കളുടെ 189-ാമത് ആണ്ടു നേർച്ചക്ക് തുടക്കമായി. ശുഹദാക്കളുടെ മഖ്ബറ പരിസരത്ത് നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ മഹല്ല് നേതാക്കളും നാട്ടുകാരുമടക്കമുള്ള വിശ്വാസികളുടെ സാന്നിധ്യത്തിൽ സയ്യിദ് സലീം ഐദീദ് തങ്ങൾ പതാക ഉയർത്തി. മഹല്ല് മുദരിസ് ഇബ്രാഹീം ബാഖവി അൽ ഹൈതമി എടപ്പാൾ മഖാം സിയാറത്ത് നടത്തി.ഭാരവാഹികളായ പൂക്കാടൻ മുസ്തഫ, കൈതകത്ത് സലീം , ഹനീഫ ആ ച്ചാട്ടിൽ, ഹനീഫ മൂന്നിയൂർ, കൈതകത്ത് അലവി ഹാജി, എളവട്ടശ്ശേരി വല്ലാവ എറമ്പൻ സൈതലവി, കറുത്തേടത്ത് സൈതലവി പി.പി.മുഹമ്മത് , നേതൃത്വം നൽകിരണ്ടു ദിവസം നീണ്ടു നിൽക്കുന്ന നേർച്ചയുടെ ഔപചാരിക ഉൽഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെകട്ടറി എംടി അബദുള്ള മുസ്ല്യാർ നിർവ്വഹിച്ചു. വിശ്വാസ ആചാരങ്ങൾ സംരക്ഷിക്കപ്പെടാൻ ഉള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടിൽ എല്ലാവർക്കും ഉണ്ടാകണമെന്ന് സമസ്ത സെക്രട്ടറി എം ടിഅബ്ദുള്ള മുസ്ലിയാർ പ്രസ...
Malappuram

സാമ്പത്തിക സാക്ഷരതയുടെ ‘എമ്പുരാൻ’ ആയി വേങ്ങര: മലപ്പുറം ജില്ലയ്ക്ക് അഭിമാന നേട്ടം

മലപ്പുറം: വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ (എസ്.എസ്.എസ്) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്കൂളുകളെ ചേർത്ത വിദ്യാഭ്യാസ ജില്ലയെന്ന നേട്ടം ഇനി വേങ്ങര എ.ഇ.ഒ ഓഫീസിനു സ്വന്തം. കൂടാതെ, മലപ്പുറം ജില്ലയിൽ എസ്.എസ്.എസ് സ്കീമിൽ സമ്പൂർണ്ണ നേട്ടം കൈവരിക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ ജില്ലയായി വേങ്ങര വിദ്യാഭ്യാസ ഉപജില്ല മാറി. ഉപജില്ലയിലെ മുഴുവൻ സ്കൂളുകളും (83) എസ്.എസ്.എസ് പദ്ധതിയിൽ അംഗങ്ങളായതോടെയാണ് ഈ അപൂർവ്വ നേട്ടം വേങ്ങര ഓഫീസ് സ്വന്തമാക്കിയത്. മലപ്പുറം ജില്ലാ കളക്ടറുടെ ചേമ്പറിൽ വെച്ച് ഏപ്രിൽ 7-നു ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ വിനോദ്.വി.ആർ ഐ.എ.എസ് വേങ്ങര എ.ഇ.ഒ ടി.പ്രമോദിനെ ഉപഹാരം നൽകി ആദരിക്കും. വിദ്യാഭ്യാസ ഉപ ഡയറക്ടർ(ഇൻ ചാർജ്ജ്) ഗീതാകുമാരി.കെ, എൻ.എസ്.ഡി ഡെപ്യൂട്ട...
Kerala

മലപ്പുറം ജില്ലയെ കുറിച്ച്‌ വിവാദ പ്രസ്താവനയുമായി വെള്ളാപ്പള്ളി നടേശൻ. സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാകാത്ത സ്ഥിതി

നിലമ്പൂർ : മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.മലപ്പുറത്ത് ഈഴവർക്കായി ഒന്നുമില്ലെന്നും വെറും തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്‌എൻഡിപി യോഗം നിലമ്പൂർ യൂണിയൻ സംഘടിപ്പിച്ച കണ്‍വെൻഷനില്‍ സംസാരിക്കുമ്ബോഴായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദപരാമർശങ്ങള്‍. മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും നിങ്ങള്‍ക്ക് ജീവിക്കാൻ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല. മലപ്പുറം പ്രത്യേകതരം രാജ്യമാണ്. പ്രത്യേക ചിലയാളുകളുടെ സംസ്ഥാനമാണ്. അവർക്കിടയില്‍ ഭയന്ന് ജീവിക്കുന്നവരാണ് ഈഴവരെന്നും വെള്ളാപ്പള്ളി പറഞ്ഞു.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നാക്കവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ...
Crime

ബഹളം വെച്ചതിന് പുറത്താക്കി, ചെമ്മാട്ട് ബാറിലെ ജീവനക്കാരനെ കുപ്പി പൊട്ടിച്ചു കുത്തി പരിക്കേൽപ്പിച്ചു

തിരൂരങ്ങാടി: ബാറിൽവെച്ച് ജീവനക്കാരനെ കുപ്പിപൊട്ടിച്ച് കുത്തിയ സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ.കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂർ പുതിയേടത്ത് മീത്തൽ സ്വദേശിയും മൂന്നിയൂർ ആലിൻചുവട് താമസക്കാരനുമായ അബ്ദുൽഅസീസ്(48)നെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്.ചെമ്മാട് സമോറ ബിയർ ആന്റ് വൈൻസ് വിൽപന കേന്ദ്രത്തിലെ വെയിറ്റർ പാലക്കാട് നല്ലേപ്പിള്ളി ഒറ്റമംഗലം വീട്ടിൽ രമേശ്(37)നാണ് കുത്തേറ്റത്. വ്യാഴാഴ്ച രാത്രി 7.40നാണ് സംഭവം. തിരൂരങ്ങാടി ടുഡേ.മൂന്നിയൂരിൽ ഫ്രൂട്ട്സ് കച്ചവടം നടത്തിവരുന്ന അബ്ദുൽഅസീസ്, സമോറയിൽ വെച്ച് മദ്യപിക്കുകയും തുടർന്ന് ബഹളം വയ്ക്കുകയുമായിരുന്നുവത്രെ. ഇതിനെ തുടർന്ന് മാനേജർ ഇയാളെ പിടിച്ചു പുറത്താക്കി. എന്നാൽ ഇയാൾ മദ്യക്കുപ്പി പൊട്ടിച്ച് രമേശിനെ കുത്തുകയായിരുന്നു എന്ന് പൊലിസ് പറഞ്ഞു....
Other

ചികിത്സയിൽ കഴിയുന്ന പത്മശ്രീ കെ.വി.റാബിയയെ മന്ത്രി സന്ദർശിച്ചു

മലപ്പുറം : കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽതിവ്രപരിചരന വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നപത്മശ്രി കെ.വി. റാബിയയെ കായിക ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ സന്ദർശിച്ചു.കുടുംബാംഗങ്ങളോടും ആശുപത്രി അധികൃതരോടും രോഗ വിവരങ്ങൾ അന്വേഷിച്ചു. മന്ത്രിയോടൊപ്പം കോട്ടക്കൽ നഗരസഭ പ്രതിപക്ഷ നേതാവ് ടി. കബീർ, ആശുപത്രി സി.ഇ.ഒ സുഹാസ് പോള, പബ്ലിക് റിലേഷൻഷിപ്പ് മാനേജർ യു.കെ മുഷ്താഖ് , റാബിയ കെയർ ഫൗണ്ടോഷൻസെക്രട്ടറി മുജീബ് താനാളൂർ, പി. എസ്.എം.ഒ കോളെജ് അലുമിനി ട്രഷറർഎം. അബ്ദുൽ അമർ ,മന്ത്രിയുടെ സ്റ്റാഫ് അംഗം സതീഷ് കോട്ടക്കൽ എന്നിവർഅനുഗമിച്ചു....
Education

അസാപിൽ ഡ്രോൺ പൈലറ്റ് കോഴ്‌സ്

കൃഷി, സർവേ, ഫോട്ടോഗ്രാഫി തുടങ്ങിയ നിരവധി മേഖലകളിൽ ഡ്രോണുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകൾ മുഖേന ഡ്രോൺ പൈലറ്റ് പരിശീലനം സംഘടിപ്പിക്കുന്നു. ഡ്രോൺ പറത്താൻ ആവശ്യമായ പ്രായോഗിക പരിശീലനം ലഭിക്കുന്നതോടൊപ്പം കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നൽകുന്ന 10 വർഷം കാലാവധിയുള്ള റിമോട്ട് പൈലറ്റ് ലൈസൻസ് ലഭിക്കും. 18നും 65 നും മധ്യേ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയും ഇംഗ്ലീഷ് പരിജ്ഞാനവും പാസ്‌പോർട്ടും ഉള്ളവർക്ക് അപേക്ഷിക്കാം. സ്‌മോൾ കാറ്റഗറി ഡ്രോൺ പൈലറ്റ് ട്രെയിനിങ്, അഗ്രിക്കൾച്ചറൽ ഡ്രോൺ പൈലറ്റ് ട്രെയിനിങ് തുടങ്ങി അഞ്ചും ഏഴും ദിവസത്തെ കോഴ്‌സിൽ ഉദ്യോഗാർത്ഥിയുടെ സൗകര്യപ്രകാരം തിരഞ്ഞെടുക്കാവുന്ന ബാച്ചുകൾ ലഭ്യമാണ്. കൂടാതെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. ഫോൺ: 9495999704....
Malappuram

ഇൻഷ്വറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്തില്ല: ഏജൻസി 50,000 രൂപ നഷ്ടപരിഹാരം നൽകണം

മലപ്പുറം : ഇൻഷ്വറൻസ് വിവരം യഥാസമയം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്യാത്തതിനാൽ ഇൻഷ്വറൻസ് ഏജൻസി 50,000 രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ. തിരൂരങ്ങാടി സ്വദേശി ഡോ. സക്കീർ ഹുസൈൻ നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതിനാൽ പുതുക്കുന്നതിനായി പരാതിക്കാരൻ ആർ.ടി.ഒ ഓഫീസിനെ സമീപിച്ചപ്പോൾ വാഹനത്തിന്റെ ഇൻഷ്വറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടില്ല എന്നറിഞ്ഞു. അതിനാൽ രജിസ്ട്രേഷൻ പുതുക്കാനായില്ല. 3,000 രൂപ പിഴ അടക്കേണ്ടതായും വന്നു. രജിസ്ട്രേഷൻ പുതുക്കാനാകാത്തതിനാൽ ഏറെ നാൾ വാഹനം വാടകക്കെടുത്ത് യാത്ര ചെയ്തിരുന്നു. ഇൻഷ്വറൻസ് ഏജൻസിയുടെ ഭാഗത്ത് വിഴ്ച വന്നതിനാൽ പരാതിക്കാൻ പിഴയായി ഒടുക്കേണ്ടി വന്ന 3,000 രൂപയും കോടതി ചെലവായി 5,000 രൂപയും നഷ്ട പരിഹാരമായി 50,000 രൂപയും ചേർത്ത് 58,000 രൂപ ഒരു മാസത്തിനകം പരാതിക്കാരന് നൽകാൻ കമ്മീഷൻ നിർദേശിച്ചു. വീഴ്ച വന്നാൽ പരാതി നൽകിയ തീയതി ...
Business

സ്ത്രീകൾക്ക് സ്വയംതൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ വിവിധ സ്വയംതൊഴില്‍ വായ്പ പദ്ധതിയിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 18 നും 55 നും മധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിക്കായി ആറ് ശതമാനം മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ വ്യക്തിഗത വായ്പ നല്‍കും. അപേക്ഷകള്‍ www.kswdc.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി നല്‍കണം. ഫോണ്‍: 0483 2760550, 9778512242....
Local news

അപകടാവസ്ഥയിലായ ഭീമൻ മരം മുറിച്ചുമാറ്റി ട്രോമകെയർ പ്രവർത്തകർ

പരപ്പനങ്ങാടി : പൂരപ്പുഴ അംബേദ്കർ ബസ്റ്റോപ്പിനടുത്ത് കാലപ്പഴക്കം മൂലം ജീർണിച്ച് അപകടാവസ്ഥയിലായ ഭീമൻ പയനി മരം മുറിച്ച് മാറ്റി ആശങ്കയൊഴിവാക്കി ട്രോമാകെയർ വളണ്ടിയർമാർ. മുനിസിപ്പൽ ചെയർമാൻ പി.പി. ശാഹുൽ ഹമീദ് മാസ്റ്ററുടെയും ഡിവിഷൻ കൗൺസിലർ ഹരീറ ഹസ്സൻകോയയുടെയും നിർദേശ പ്രകാരമാണ് അപകടാവസ്ഥയിലായ മരംമുറിച്ച് നീക്കിയത്. തുടർച്ചയായി കാറ്റടിക്കുമ്പോൾ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീതിയായ രീതിയിൽ മരച്ചില്ലകൾ പൊട്ടിവീഴുന്നത് പതിവായിരുന്നു. ഇതിനെ തുടർന്നാണ് ട്രോമാകെയറിൻ്റെ സഹായം അധികാരികൾ ആവശ്യപെട്ടത്.ലീഡർ ജലാൽ ബാവുജിയുടെ നേതൃത്വത്തിൽ മരംമുറി വിദഗ്ധൻമാരായ ബാബുവള്ളിക്കുന്ന്, ജാഫർ കൊടക്കാട്, ബാവ കോനാരി, കെ.എം.എ. ഹാഷിം, മുനീർ സ്റ്റാർ, അസീസ് പുത്തരിക്കൽ, മൊയ്തീൻ ബാവ, പ്രസാദ് എന്നിവരടങ്ങിയ റസ്ക്യൂ ടീമാണ് സാഹസികമായി വാഹനഗതാഗതം നിലക്കാതെ മരങ്ങൾ മുറിച്ച് മാറ്റിയത്. രാവിലെ 11 മണിക്ക് തുടങ്ങിയ ടാസ്ക് വൈകിട്ട് 7 ...
Obituary

ടെറസിൽ നിന്ന് പേരക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണ് യുവതി മരിച്ചു

തിരുനാവായ : പേരക്ക പറിക്കാനായി വീടിന്റെ ടെറസിനു മുകളിൽ കയറിയ യുവതി കാൽ തെന്നി കിണറ്റിൽ വീണു മരിച്ചു. നമ്പിയാംകുന്ന് കുണ്ട്‌ലങ്ങാടി സ്കൂൾപടിയിൽ താമസിക്കുന്ന പരേതനായ അബൂബക്കറിന്റെ ഭാര്യ കരിങ്കപ്പാറ സുഹറ (46) ആണു മരിച്ചത്. മക്കൾ: സഫീർ, സഫൂറ, സജ്ന. മരുമക്കൾ: നിമ, ജാഫർ, ഫാജിസ്.
Local news

യൂത്ത്‌ലീഗ് വഖഫ് ഭേദഗതി ബിൽ കത്തിച്ചു പ്രതിഷേധിച്ചു

തിരൂരങ്ങാടി: ഭരണഘടനാ വരുദ്ധമായ വഖഫ് ബില്ലിനെതിരെ പ്രതിഷേധം. ചെമ്മാട് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ബില്ല് കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി. യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. പി.പി ഷാഹുല്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി.സി.കെ മുനീര്‍, അയ്യൂബ് തലാപ്പില്‍, അസ്‌ക്കര്‍ ഊപ്പാട്ടില്‍, യു ഷാഫി, സി.എച്ച് അയ്യൂബ്, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, കെ.പി നൗഷാദ്, കെ മുഈനുല്‍ ഇസ്്‌ലാം, പി.കെ സല്‍മാന്‍, തേറാമ്പില്‍ സലാഹുദ്ധീന്‍, ബാപ്പുട്ടി ചെമ്മാട്, അമീന്‍ തിരൂരങ്ങാടി, ചെമ്പ മൊയ്തീന്‍ കുട്ടി ഹാജി പ്രസംഗിച്ചു....
Education

സൈക്യാട്രി ഇൻസ്‌റ്റിറ്റ്യൂട്ടിൽ സ്കോളർഷിപ്പോടെ പിജി

മാനസിക ചികിത്സാ രംഗത്തു കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന പ്രശസ്‌ത സ്‌ഥാപനമാണ് ജാർഖണ്ഡിലെ റാഞ്ചിയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി (സിഐപി). വെബ്സൈറ്റ്: www.cipranchi.nic.in). ക്ലിനിക്കൽ സൈക്കോളജിയും സൈക്യാട്രിയും അനുബന്ധ സേവനങ്ങളും ധാരാളം പ്രഫഷനൽ സാധ്യതകളുള്ള മേഖലകളാണ്. ജൂൺ രണ്ടിനു തുടങ്ങുന്ന പ്രോഗ്രാമുകളിലേക്ക് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ ജനറൽ, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് 1000 രൂപ. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർ 500 രൂപ. ബാങ്ക് ചാർജുമുണ്ട്. അപേക്ഷയുടെ ഹാർ‍ഡ് കോപ്പി അയച്ചുകൊടുക്കേണ്ട. ഗ്രൂപ്പ് എ പിഎച്ച്ഡി ഇൻ ക്ലിനിക്കൽ സൈക്കോളജി: മെഡിക്കൽ ആൻഡ് സോഷ്യൽ സൈക്കോളജിയിലോ ക്ലിനിക്കൽ സൈക്കോളജിയിലോ എം.ഫിൽ ഉള്ളവർക്ക് 2 വർഷം. 4 സീറ്റ്. എംഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി: 55% മാർക്കോടെ സൈക്കോളജി എംഎ /എംഎസ്‌സി. പട്ടിക, പിന്നാക്ക വിഭ...
Education

ഐഎച്ച്ആർഡി ടെക്‌നിക്കൽ ഹയർ സെക്കൻ‍ഡറി എട്ടാം ക്ലാസ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരള സർക്കാരിലെ സ്വയംഭരണസ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ (ഐഎച്ച്ആർഡി) നിയന്ത്രണത്തിലുള്ള 8 ടെക്‌നിക്കൽ ഹയർ സെക്കൻ‍ഡറി സ്‌കൂളുകളിൽ 2025–26 ലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം, പ്രോസ്പെക്ടസ്, അപേക്ഷാഫോം എന്നിവയ്ക്കു വെബ്: http://ihrd.ac.in & ihrd.kerala.gov.in/ths. സ്കൂളുകൾ കലൂർ (എറണാകുളം)– 50 സീറ്റ്, ഫോൺ: 0484-2347132 പുതുപ്പള്ളി (കോട്ടയം)– 80 സീറ്റ്, 0481-2351485 വാഴക്കാട് (മലപ്പുറം)– 80 സീറ്റ്, 0483-2725215 വട്ടംകുളം (എടപ്പാൾ)– 80 സീറ്റ്, 0494-2681498 മുട്ടം (തൊടുപുഴ)– 90 സീറ്റ്, 0486–2255755 മല്ലപ്പള്ളി– 40 സീറ്റ്, 0469-2680574 കപ്രശ്ശേരി (നെടുമ്പാശേരി)– 82 സീറ്റ്, 0484-2604116 ചില സ്കൂളുകളിൽ അതതു പ്രദേശത്തെ കുട്ടികൾക്കായി അധിക സീറ്റുകളുമുണ്ട്. സിലബസ് 8,9,10 ക്ലാസുകളിൽ സാധാരണ സ...
Local news

തിരുരങ്ങാടി നഗരസഭ മുഴുവൻ അങ്കൺവാടികൾക്കുമായി ആയിരത്തോളം കസേരകൾ നൽകി

തിരുരങ്ങാടി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ മുഴുവൻ അങ്കൺവാടികൾക്കും ആയിരത്തോളം കസേരകൾ നൽകി, 48 അങ്കൺവാടികൾക്കായി 20 കസേരകൾ വീതം നൽകി, അങ്കണവാടികളിൽ രക്ഷിതാക്കളുടെ യോഗങ്ങൾക്ക് കസേര വേണമെന്ന ആവശ്യം ഇതിലൂടെ പരിഹരിച്ചു, ചെയർമാൻ കെ പി, മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു, വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു, കെ ടി സാജിത, സോന രതീഷ്, സി, പി, ഇസ്മായിൽ, അഹമ്മദ് കുട്ടി കക്കടവത്ത്, സി, എം സൽമ,സി, ഡി, പി, ഒ എം,ജയശ്രീ, എം, അബ്ദുറഹിമാൻ കുട്ടി, ആർ, ജലജ, കൗൺസിലർമാർ, അങ്കണവാടി വർക്കേഴ്സ് സംസാരിച്ചു,...
error: Content is protected !!