സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സർവകലാശാല പഠനകേന്ദ്രം ഒരുക്കും ; കാലിക്കറ്റ് വി.സി.
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാലഞ്ച് ദിവസം താമസിച്ച് പഠനവകുപ്പുകള്‍ സന്ദര്‍ശിക്കാനും പരീക്ഷണങ്ങള്‍ നടത്താനും ഒരു കേന്ദ്രം പരിഗണനയിലാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലയുടെ ഗവേഷണ നേട്ടങ്ങളും മികവുകളും പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനായുള്ള ശാസ്ത്രയാന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശത്തെ പ്രമുഖ സര്‍വകലാശാലകളുടെ മാതൃകയില്‍ കുട്ടികളെ വളരെ ചെറുപ്പത്തില്‍ തന്നെ ശാസ്ത്രവുമായി ബന്ധപ്പെടുത്താന്‍ ഇത് സഹായിക്കും. വര്‍ഷം മുഴുവന്‍ പലഭാഗത്ത് നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ടി തുറന്നിരിക്കുന്ന കേന്ദ്രമായി ഇത് മാറണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണബോര്‍ഡംഗം ഡോ. ജിജു പി. അലക്‌സ് മുഖ്യാതിഥിയായി. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ചെലവഴിക്കപ്പെടുന്ന പൊതുപണത്തിനനുസരിച...

