Thursday, March 19

Author: tirurangaditoday

ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷം : കോഴിക്കോട് നാളെ ഹര്‍ത്താല്‍
Kerala

ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷം : കോഴിക്കോട് നാളെ ഹര്‍ത്താല്‍

കോഴിക്കോട്: ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വോട്ടെടുപ്പിനിടെ കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വോട്ടര്‍മാരുമായി എത്തിയ മൂന്ന് വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. പൊതുതെരഞ്ഞെടുപ്പിന് സമാനമായ വീറും വാശിയിലുമാണ് ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കാണിത്. എന്നാല്‍, നേരത്തെ ഭരണസമിതിയിലുണ്ടായിരുന്ന ഒരു വിഭാഗം കോണ്‍ഗ്രസുമായി തെറ്റി നേതൃത്വവുമായി ഇടഞ്ഞ് സ്വന്തമായാണ് കുറച്ചുകാലമായി പ്രവര്‍ത്തിച്ചിരുന്നത്. ഇവരെ അച്ചടക്ക നടപടി സ്വീകരിച്ച് പാര്‍ട്ടി പുറ...
Malappuram

മാലിന്യമുക്ത ക്യാമ്പയിന്‍: ബാനര്‍ പ്രകാശനം ചെയ്തു

മലപ്പുറം : സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മാലിന്യമുക്ത നവകേരളത്തിനായി ഗ്രന്ഥശാലകള്‍ നേതൃത്വം നല്‍കുന്ന ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി പെരിന്തല്‍മണ്ണ താലൂക്കിലെ മുഴുവന്‍ വായനശാലകളിലും സ്ഥാപിക്കാന്‍ തയാറാക്കിയ തുണിബാനര്‍ ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ് പ്രകാശനം ചെയ്തു. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രന്‍ ബാനര്‍ ഏറ്റുവാങ്ങി. താലൂക്ക് പ്രസിഡന്റ് സി. ശശികുമാര്‍, സെക്രട്ടറി വേണു പാലൂര്‍, കെ.പി. രമണന്‍, നജ്മ യൂസഫ്, എം. അമ്മിണി, ശുചിത്വമിഷന്‍ ജില്ലാ അസി. കോഓര്‍ഡിനേറ്റര്‍ ടി.എസ് അഖിലേഷ്, എം.പി. രാജന്‍, എം. സോമസുന്ദരന്‍ എന്നിവര്‍ പങ്കെടുത്തു. ഒരു മാസം നീളുന്ന ക്യാമ്പയിനിന്റെ ഭാഗമായി മുഴുവന്‍ വായനശാലകളിലും ബോധവത്കരണ ക്ലാസുകള്‍, പരിസര ശുചീകരണം, തുണിബാനര്‍ സ്ഥാപിക്കല്‍, അജൈവമാലിന്യ ശേഖരണം, മാലിന്യമുക്ത പ്രതിജ്ഞ, വിളംബര ഘോഷയാത്ര...
Kerala

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട് ബസും കൂട്ടിയിടിച്ച് അപകടം ; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: പള്ളത്തേരിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. പരുക്കേറ്റവരുടെ ആരോഗ്യ നില സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Local news

വള്ളിക്കുന്നിൽ കേരളോത്സവം സംഘാടക സമിതിയായി

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കേരളോത്സവം നടത്തുന്നതുമായി സംഘാടക സമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ക്ലബുകൾ, റസിഡൻസുകൾ, യുവജന സംഘടന എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചയത്തിൽ നവംബർ 24 മുതൽ ഡിസംബർ 3 നുള്ളിൽ മൽസരങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനും നവംബർ 21 ന് 5 pm വരെ മൽസരാത്ഥികൾക്ക് ഓൺലൈൻ റജിസ്റ്റേഷൻ നടത്താനും യോഗം തിരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിനിത ആർ എച്ച് ജനറൽ കൺവീനറും, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ ചെയർമാനുമായും, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ആൻോ മാർട്ടിൻ ജോയിൻ്റ് കൺവീനറും, ആർ അശ്വിൻ യൂത്ത് കോഡിനേറ്ററും, ലിയാക്കത്ത് അലി ജോയിൻ്റ് കോഡിനേറ്ററും ആയി സംഘാടകസമിതി നിലവിൽ വന്നു. മൽസരങ്ങളുടെ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു....
Local news

ബാലാതിരുത്തി പൈപ്പ് പാലത്തിന് ഇനി പുതിയ കൈവരികൾ

വള്ളിക്കുന്ന്: കാലപ്പഴക്കത്താൽ തകർച്ച നേരിട്ട ബാലാതിരുത്തി വെൻ്റ് പൈപ്പ് പാലത്തിൻ്റെ കൈവരി പുതുക്കിപ്പണിയുന്നു. നേരത്തെയുണ്ടായിരുന്ന ഇരുമ്പ് കൈവരികൾ പല ഭാഗത്തും ക്രമേണ തീരത്തെ ഉപ്പുകാറ്റ് ഏറ്റു കൈവരിയുടെ ഇരുമ്പ് ഭാഗം ദ്രവിച്ചു തകർന്നിരുന്നു. പാലത്തിൻ്റെ കൈവരികൾ മാറ്റിസ്ഥാപിക്കുക എന്നത് ഏറെ കാലത്തെ ഈ പ്രദേശത്തുകാരുടെ ആവശ്യമായിരുന്നു. നേരത്തെ ഉണ്ടായിരുന്ന ഇരുമ്പു കൈവരികൾ പൂർണ്ണമായും നീക്കം ചെയ്തു കോൺക്രീറ്റ് നിർമ്മിത കൈവരികളാണ് ഒരുക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ വകയിരുത്തിയാണ് നിർമാർണം പുരോഗമിക്കുന്നത്. സുനാമി പുനരധിവാസ ഫണ്ടിൽ നിന്ന് 2.5 കോടി രൂപ ചെലവിട്ട് 2008 ൽ ആണ് ബാലാതിരുത്തിയിലേക്ക് വെൻ്റ് പൈപ്പ് പാലം പൂർത്തീകരിച്ചത്. പലയിടത്തും കൈവരികളുടെ ഇരുമ്പ് തകർന്നത് കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായിരുന്നു. നിരവധി വിനോദ സഞ്ചാരികൾക്കു കൂടി ഭീഷണ...
Kerala

താമര വിട്ട് കൈ പിടിക്കാന്‍ സന്ദീപ് വാര്യര്‍ ; പ്രഖ്യാപനം ഉടന്‍

പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. നേരത്തെ സിപിഎമ്മില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സന്ദീപ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. കെപിസിസി ഉടന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപനം നടത്തും. കോണ്‍ഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് അനുമതി നല്‍കിയതോടെയാണ് നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്. പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. ഉപതെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായകഘട്ടത്തില്‍ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യര്‍ കടുത്ത പ്രതിസന്ധി ബിജെപിക്കുണ്ടാക്കിയാണ് പാര്‍ട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധി...
Malappuram

വയനാട് ദുരന്തം : കേന്ദ്ര സര്‍ക്കാര്‍ സമീപനം കൊടും ക്രൂരത, പുരനരധിവാസത്തിന് സര്‍ക്കാറിനൊപ്പം മുസ്ലിം ലീഗും യുഡിഎഫും ഉണ്ട് ; സാദിഖലി തങ്ങള്‍

മലപ്പുറം: വയനാട് ദുരിതബാധിതരോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം കൊടും ക്രൂരതയെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വയനാടിനായി കേന്ദ്രത്തില്‍ നിന്നും ആവശ്യമായ ഫണ്ട് നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം യു.ഡി.എഫും മുസ്‌ലിം ലീഗും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ചരിത്രത്തിലില്ലാത്ത യാതനകളാണ് വയനാട്ടുകാര്‍ ഇതിനകം അനുഭവിച്ചത്. അവിടുത്തെ ഭീകരദൃശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടതാണ്. വേദനയില്‍ ആശ്വാസം പകരേണ്ട സര്‍ക്കാര്‍ നിസംഗരായിരിക്കുന്നത് ഖേദകരമാണെന്ന് ശിഹാബ് തങ്ങള്‍ കുറ്റപ്പെടുത്തി. നൂറുകണക്കിന് ആളുകള്‍ക്ക് ജീവനും ജീവനോപാധിയും നഷ്ടപ്പെട്ട, അനേകം വീടുകള്‍ ഒഴുകിപ്പോയ, ഒരു നാടിനെയാകെ കീഴ്‌മേല്‍ മറിക്കപ്പെട്ട വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം കൊടും ക്രൂരതയാണ്. വയനാടിനായി കേന്ദ്രത്തില്‍ നിന്നും ആവശ്യമായ ഫണ്ട് നേ...
Obituary

ഉംറക്ക് പോയ ഇരുമ്പുചോല സ്വദേശി മദീനയിൽ അന്തരിച്ചു

എ ആർ നഗർ : ഉംറക്ക് പോയ ഇരുമ്പുചോല സ്വദേശി മദീനയിൽ അന്തരിച്ചു. ഇരുമ്പുചോല അരീതല സ്വദേശി പരേതനായ കോട്ടയിൽ അബൂബക്കറിന്റെ മകൻ മുഹമ്മദ് (77) ആണ് വെള്ളിയാഴ്ച മദീനയിൽ വെച്ച് മരിച്ചത്. മയ്യിത്ത് മദീനയിൽ ഖബറടക്കുന്നതാണെന്ന് ബന്ധുക്കൾ പറഞ്ഞു.ഭാര്യ: നഫീസ. മക്കൾ : സിദ്ദിഖ്, ശറഫുദ്ധീൻ, സകീന, സലീനമരുമക്കൾ : താഹിറ, ജമീല, മുസ്‌തഫ, ജാഫർ....
Kerala

കോടികള്‍ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശിയടക്കം മൂന്ന് പേര്‍ പിടിയില്‍

കൊച്ചി : കോടികള്‍ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മലപ്പുറം സ്വദേശിയടക്കം മൂന്ന് പേര്‍ പിടിയില്‍. മലപ്പുറം സ്വദേശി ജംഷീര്‍, എറണാകുളം സ്വദേശി നിസാമുദ്ദീന്‍, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീര്‍ എന്നിവരാണ് 1492 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസിന്റെ പിടിയിലായത്. പിടിച്ചെടുത്ത ലഹരിയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ ഏഴ് കോടിയിലേറെ രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു....
Malappuram

രോഗിയുമായി പോയ ആംബുലന്‍സ് ഓട്ടോയില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: പാലേരി പാറക്കടവില്‍ രോഗിയെ കൊണ്ടുപോവുകയായിരുന്ന 108 ആംബുലന്‍സ് ഓട്ടോയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്കേറ്റു. ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ കുറ്റ്യാടിയിലെ ഓട്ടോ ഡ്രൈവര്‍ ജമാല്‍ (48), യാത്രികനായ അസീസ് (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോടേക്ക് പോവുകയായിരുന്ന മറ്റൊരു ആംബുലന്‍സിലാണ് പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്....
Local news

ശിശുദിനത്തില്‍ എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്തിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ഭവനം സന്ദര്‍ശിച്ചു

എആര്‍ നഗര്‍ : അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ഭിന്നശേഷി കുട്ടികള്‍ക്കായുള്ള ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിന്റെ ആരംഭ പ്രവര്‍ത്തനങ്ങളുടേയും, ശിശുദിനത്തോടും അനുബന്ധിച്ച് സ്‌കൂളില്‍ പ്രവേശനം രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ ഭവന സന്ദര്‍ശനം നടത്തി. സ്‌കൂളിന്റെ പ്രാരംഭപുരോഗതിയും പഠന സാധ്യതകളും അറിയിക്കുന്നതിനോടൊപ്പം കുട്ടികള്‍ക്ക് ശിശുദിനാശംസകളും നേര്‍ന്നു.പ്രസിഡന്റിന്റേയും ക്ഷേമകാര്യ സ്ഥിരം സമിതി അംഗങ്ങളുടയും നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. കൂടാതെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കേണ്ടതായ വ്യത്യസ്ത ആനുകൂല്യങ്ങളുടെ ലഭ്യതയും ഉറപ്പു വരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഷീദ് കൊണ്ടാണത്തിന്റെ നേതൃത്യത്തില്‍ നടത്തിയ വാര്‍ഡ് തല സന്ദര്‍ശനത്തില്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലൈല പുല്ലൂണി, മെമ്പര്‍മാരായ ഷംസുദ്ദീന്‍ അരീക്കാന്‍, ബേബി, ആച്ചുമ്മക്കു...
Local news

തിരൂര്‍ – കടലുണ്ടി റോഡില്‍ ഗതാഗത നിയന്ത്രണം

തിരൂര്‍ - കടലുണ്ടി റോഡില്‍ ബി.എം, ബിസി പ്രവൃത്തികള്‍ പുനരാരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നാളെ ( 16.11.2024 ) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നതായി പരപ്പനങ്ങാടി നിരത്ത് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ചേളാരിയില്‍ നിന്നും തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കൂട്ടുമുച്ചിയില്‍ നിന്നും തയ്യിലപ്പടി - ഇരുമ്പോത്തിങ്ങല്‍ പരപ്പനങ്ങാടി - പാറക്കടവ് റോഡ് വഴി പരപ്പനങ്ങാടി - അരീക്കോട് റോഡില്‍ പുത്തരിക്കലില്‍ പ്രവേശിച്ച് പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴിയും, കടലുണ്ടിയില്‍ നിന്നും തിരൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കോട്ടക്കടവ് ബ്രിഡ്ജ് അപ്രോച്ച് റോഡ് വഴി അത്താണിക്കലില്‍ വന്ന്, ഇരുമ്പോത്തിങ്ങല്‍ - കൂട്ടുമുച്ചി - അത്താണിക്കല്‍ റോഡ് വഴി കൂട്ടുമൂച്ചിയില്‍ നിന്നും തയ്യിലപ്പടി - ഇരുമ്പോത്തിങ്ങല്‍ റോഡ്, പരപ്പനങ്ങാ...
Accident

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു

കൊല്ലം: അഞ്ചലില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. ഏരൂര്‍ അയിലറ സ്വദേശി സുബിന്‍ ( 20 ) ആണ് മരിച്ചത്. പുനലൂര്‍ പാതയില്‍ ആര്‍ഒ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്....
Kerala

നാടകസംഘം സഞ്ചരിച്ച മിനിബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു : 12 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍ : മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് 2 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി തേവലക്കര സ്വദേശി മോഹന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും നാടക സംഘത്തിലെ പ്രധാന നടിമാരാണ്. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു അപകടം നടന്നത്. കേളകം മലയാമ്പാടി റോഡിലെ എസ് വളവില്‍ വച്ചാണ് നാടക സംഘം സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞത്. ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടക സംഘത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. 14 പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാര്‍, ബിന്ദു, കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്‍, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കല്‍ സ്വദേശി ...
Education

എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷവിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും

ചേളാരി: മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ നടത്താന്‍ എസ്.കെ.ഐ.എം.വി.ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു.മദ്‌റസ ആറാം ക്ലാസ് മുതല്‍ പ്ലസ്ടുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നവംബര്‍ 15 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് സ്വര്‍ണനാണയങ്ങളും 95% മാര്‍ക്ക് നേടുന്നവര്‍ക്ക് 2000/- രൂപയും 90% മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് 1000/- രൂപയും ലഭിക്കും. 60% മാര്‍ക്ക് ലഭിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും പാര്‍ട്ടിസിപ്പന്റ് സര്‍ട്ടിഫിക്കറ്റ...
Kerala

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ പണം വെച്ച് ചീട്ടുകളി ; 16 അംഗ സംഘത്തെ പിടികൂടി പൊലീസ്

നടക്കാവ് : കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ പണം വെച്ച് ചീട്ട്കളിച്ച 16 പേര്‍ പൊലീസിന്റെ പിടിയില്‍. എരഞ്ഞിപ്പാലം മലബാര്‍ കണ്ണാശുപത്രിക്ക് സമീപത്തെ ഇരുനില കെട്ടിടത്തില്‍ പ്രവത്തിക്കുന്ന എരഞ്ഞിപ്പാലം കോണ്ഡഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ വച്ചാണ് പണം വെച്ച് ചീട്ട് കളിക്കുന്നതിനിടെ 16 പേരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. നടക്കാവ് സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ വികെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്നും 11, 910 രൂപയും 44 എണ്ണം ചീട്ടും പിടിച്ചെടുത്തു. കയ്യൂത്ത് ചാലില്‍ വീട്ടില്‍ കെസി അബൂബക്കര്‍, കണ്ണാടിക്കല്‍ സ്വദേശി ചെറുവംകുളം നിലം വീട്ടില്‍ ഫിറോസ്, വിരുപ്പില്‍ സ്വദേശി വെള്ളിയക്കാട്ട് റഷീദ്, മാക്കണ്ടഞ്ചേരി സ്വദേശി സുജീന്ദ്രം വീട്ടില്‍ മുരളീധരന്‍, പറമ്പില്‍ ബസാര്‍ സ്വദേശി ഒറ്റവിലാക്കല്‍ വീട്ടില്‍ കോയ, കൊടശ്ശേരി സ്വദേശി ആണ്ടി കപ്പിഡത്തില്‍ വ...
Local news

കാച്ചടി പിഎംഎസ്എഎല്‍പിഎസ് സ്‌കൂള്‍ ഹരിതസഭ പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു

തിരൂരങ്ങാടി : ശിശുദിനത്തില്‍ കാച്ചടി പിഎംഎസ്എഎല്‍പിഎസ് സ്‌കൂള്‍ ഹരിതസഭ പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു. സ്‌കൂള്‍ പരിസരത്ത് പരിസ്ഥിതി സംരക്ഷണത്തിനായുള്ള പുതിയ ചുവടുവെപ്പായാണ് പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തത്. പരിപാടിയില്‍ ഹരിത സേനാംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. പരിപാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ മികച്ച കര്‍ഷകനായ അബൂബക്കറിനെ ആദരിച്ചു. തിരൂരങ്ങാടി കൃഷി ഓഫിസര്‍ ആരുണി കാര്‍ഷിക ഉദ്‌ബോധനം നടത്തി. പി ടി എ പ്രസിഡന്റ് സിറാജ് മുണ്ടത്തോടന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അന്‍വര്‍ കെ, ഹംസ സാഹിബ് ആശംസകള്‍ നേര്‍ന്നു. പരിപാടിക്ക് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കദിയുമ്മ ടീച്ചര്‍ സ്വാഗതവും കണ്‍വീനര്‍ അമ്പിളി ടീച്ചര്‍ നന്ദിയും പറഞ്ഞു....
Local news

ശിശുദിന റാലി സംഘടിപ്പിച്ചു

തിരൂരങ്ങാടി നഗരസഭ 21 ഡിവിഷന്‍ നമ്മളങ്ങാടി അംഗന്‍വാടിയില്‍ ശിശുദിന റാലി സംഘടിപ്പിച്ചു നഗരസഭയിലെ ഏറ്റവും കൂടുതല്‍ കുരുന്നുകള്‍ ഉള്ള അംഗന്‍വാടിയാണിത്. വികസനകാര്യ കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലിങ്കല്‍ മുംതാസ് ടീച്ചര്‍, സുബൈദ ഒളളക്കന്‍ ,ആരിഫ, ഒ, ബഷീര്‍, പി, കെ, മുഹമ്മദ് കുട്ടി, ഒ, മുഹ്‌സിന്‍, ഇ.കെ റഷീദ്, ഒ, കഞ്ഞി മരക്കാര്‍, ഒ, റാഫി,ഒ, നുഅമാന്‍' ഒ, സാദിഖ്, സി, നിയാസ്,സി, വി, അഹമ്മദ്, ഒ, സാബിത്, ഇ, കെ, അഫ്രീദ് എന്നിവര്‍ നേതൃത്വം നല്‍കി...
Malappuram

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാല്‍നട യാത്രക്കാര്‍ക്ക് നേരെ ടിപ്പര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു

പാണ്ടിക്കാട് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാല്‍നട യാത്രക്കാര്‍ക്ക് നേരെ ടിപ്പര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മേലാറ്റൂര്‍ സ്വദേശി ഹേമലതയാണ് (40) മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എപ്പിക്കാട് സ്വദേശി സിന്ധു മോളെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം. പാണ്ടിക്കാടെ സ്വകാര്യ ആശുപത്രിയില്‍ മകന്റെ ഭാര്യയുടെ പ്രസവ ശുശ്രൂഷക്കായി കൂട്ടു വന്നതായിരുന്നു ഹേമലത. പുലര്‍ച്ചെ ചായ കഴിക്കുന്നതിനായി പുറത്തിറങ്ങി തിരിച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഹേമലതയും, ബന്ധുവായ സിന്ധുവിനെയും ടിപ്പര്‍ ഇടിച്ചു തെറുപ്പിച്ചത്. ഹേമലത സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു....
Local news

ആൽബിർ സർഗ്ഗം ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു

മൂന്നിയൂർ : ചിനക്കൽ എദീര അക്കാദമിയുടെ ആഭിമുഖ്യത്തിൽ ആൽബിർ സർഗ്ഗം ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ചിനക്കൽ ജുമാഅത്ത് പള്ളി പ്രസിഡന്റ് സയ്യിദ് സലിം ഐദീദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇസ്സത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസ പ്രസിഡന്റ് കുഞ്ഞാലൻ ഹാജി അധ്യക്ഷത വഹിച്ചു. ഹംസ പരാടൻ,മൂസ്സ ഹാജി ചോനാരി, ഹമീദ് മാളിയേക്കൽ, ഹുസൈൻ കോയ വെട്ടിയാട്ടിൽ, സമീർ സി പി, അൻവർ സാദാത്ത്, ലത്തീഫ് ഫൈസി, അബ്ദുറഹ്മാൻ ഹാജി വി. പി,ഒ.മുഹമ്മദ്, പ്രസംഗിച്ചു. സിദ്ദിഖ് മൂന്നിയൂർ സ്വാഗതവും ഫവാസ് ദാരിമി നന്ദിയും പറഞ്ഞു....
Kerala

ഗുരുവായൂരില്‍ നിന്നും കൊടൈക്കനാലില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വസ്ഥ്യം, ഭക്ഷ്യ വിഷബാധയെന്ന് സംശയം

കൊടൈക്കനാല്‍: ഗുരുവായൂരിലെ ഒരു സ്‌കൂളില്‍ നിന്നും കൊടൈക്കനാലില്‍ വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യഗുരുവായൂരില്‍ നിന്നും കൊടൈക്കനാലില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വസ്ഥ്യം, ഭക്ഷ്യ വിഷബാധയെന്ന് സംശയം വിഷബാധയേറ്റതായി സംശയം. കൊടൈക്കനാലിലുള്ള മഹാരാജ എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. 82 കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. ഭക്ഷ്യ വിഷബാധയാണോയെന്ന് സ്ഥിരീകരിക്കാന്‍ രക്ത സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഹോട്ടലില്‍ ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു....
Local news

പുകയൂര്‍ ജി.എല്‍.പി സ്‌കൂള്‍ ദേശീയ പക്ഷി നിരീക്ഷണ ദിനം ആചരിച്ചു

തിരൂരങ്ങാടി: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ ദേശീയ പക്ഷി നിരീക്ഷണ ദിനം ആചരിച്ചു.വിഖ്യാത പക്ഷി നിരീക്ഷകൻ ഡോ: സാലിം അലിയുടെ ജന്മദിനമായ നവംബർ 12 അദ്ദേഹത്തിന്റെ സ്മരണാർത്ഥം ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു. വിദ്യാർത്ഥികൾക്കായി പക്ഷി നിരീക്ഷണം, നിരീക്ഷണ കുറിപ്പ്, പതിപ്പ് നിർമ്മാണം, പ്രശ്നോത്തരി, ഡോക്യുമെന്ററി പ്രദർശനം എന്നിവ സംഘടിപ്പിച്ചു.അധ്യാപകരായ സി.ശാരി,കെ.റജില,പി.വി ത്വയ്യിബ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി....
Local news

ഡ്രൈവറില്ലാതെ മുന്നോട്ടുനീങ്ങിയ ലോറിയിൽ ചാടി കയറി വാഹനം നിർത്തി ; സെക്യൂരിറ്റി ജീവനക്കാരനെ ആദരിച്ചു

കോട്ടക്കൽ : ഡ്രൈവറില്ലാതെ മുന്നോട്ടുനീങ്ങിയ ലോറിയിൽ ചാടി കയറി വാഹനം നിർത്തിയ സെക്യൂരിറ്റി ജീവനക്കാരൻ കെ പി മനോജിനെ വി കെ പടി വ്യാപാരി വ്യവസായി ഏകോപന സമിതി ആദരിച്ചു. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് സതീഷ് ബാബു മനോജിന് സ്നേഹാദരവ് നൽകി. കോട്ടക്കൽ മിംസ് സെക്യൂരിറ്റി ജീവനക്കാരനായ മനോജ് വി കെ പടി സ്വദേശിയാണ്. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ഹനീഫ പിടി ട്രഷറർ ശിഹാബുദ്ധീൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ കെ എം അഷറഫ് തങ്ങൾ ജോ : സെക്രട്ടറി ഉസ്മാൻ കോയ യൂണിറ്റ് അംഗങ്ങളായ. ഉമ്മർ പി ടി. ബിസ്മി മുഹമ്മദ്. അബ്ദു സലൂൺ. ജൗഹർ ടി നാട്ടുകാരായ റഫീഖ് പി. ഷറഫുദ്ദീൻ. പി പി മുജീബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു....
Local news

ചുഴലി നവയുഗ സൈബർ സുരക്ഷ ബോധ വൽക്കരണം സംഘടിപ്പിച്ചു

മൂന്നിയൂർ : ചുഴലി നവയുഗ ലൈബ്രറിയുടെ യുവത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ ബോധ വൽക്കരണം സംഘടിപ്പിച്ചു. ചുഴലി ഐ. ടെക്ക് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നവയുഗ ലൈബ്രറി പ്രസിഡന്റ് കെ. കമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മലപ്പുറം സൈബർ പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. എം. ഷാഫി പന്ത്രാല ക്ലാസ് എടുത്തു. എൽ. സി. ഡി പ്രൊജെക്റ്ററിന്റെ സഹായത്തോടെ നടന്ന ക്‌ളാസിലെ ജന പങ്കാളിത്തം ശ്രദ്ധേയമായി. കുന്നത്ത് പറമ്പ് എ. എം. എൽ. പി. സ്കൂൾ പി. ടി. എ. പ്രസിഡന്റ് അഷ്‌റഫ്‌ കളത്തിങ്ങൽ പാറ, ചുഴലി കാസ്ക് പ്രസിഡന്റ് കെ. അഷ്‌റഫ്‌ ഹാജി, ഐ. ടെക്ക് അഡ്മിനിസ്‌ട്രെറ്റർ ഷരീഫ് മാസ്റ്റർ ചുഴലി, നവയുഗ രക്ഷാധികാരി കെ. സിദ്ധീഖ്, കെ. മുഹമ്മദ്‌ ഹാജി, ചെറീത്, വി. പി. ബാവ നവയുഗ സെക്രട്ടറി കെ. ഹൈദ്രോസ് ചുഴലി തുടങ്ങിയവർ സന്നിഹിതരായി. നവയുഗ ഭരണ സമിതി അംഗം പി. ശിഹാബുദ്ധീൻ ചുഴലി സ്വാഗതവും, നവയുഗ പി. എസ്. സി. ട്രെയിനിങ് കോ -...
Local news

കുന്നത്ത് പറമ്പ് എ.എം.യു.പി. സ്കൂളിൽ പലഹാര മേള സംഘടിപ്പിച്ചു

മൂന്നിയൂർ: കുന്നത്ത് പറമ്പ് എ.എം.യു.പി.സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുക്കിയ പലഹാര മേളയും രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ലൈവ് സാലഡ് തയ്യാറാക്കൽ മൽസരവും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ടനുഭവമായി മാറി. രുചിയേറിയ വിത്യസ്ഥ രീതിയിലുള്ള വിവിധ തരം പലഹാരങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കപ്പെട്ടത്. പരിപാടി പി.ടി.എ.പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് പി.വി.പി. മുസ്ഥഫ, എം.ടി.എ.പ്രസിഡണ്ട് കെ. സഫൂറ, ഗിരീഷ് മാസ്റ്റർ, സുമിന ടീച്ചർ, ഹാജറ ടീച്ചർ,അബ്ദുള്ള മാസ്റ്റർ,അബ്ദുറഹീം മാസ്റ്റർ പ്രസംഗിച്ചു. രക്ഷിതാക്കൾക്കുള്ള ലൈവ് സാലഡ് തയ്യാറാക്കൽ മൽസരത്തിൽ സൗദ ഫാസിൽ എൻ.എം. ഒന്നാം സ്ഥാനവും ആയിശാബി രണ്ടാം സ്ഥാനവും നേടി. ഷമീറ ടീച്ചർ, അനഘ ടീച്ചർ, അദ്വൈത് മാസ്റ്റർ, ഷീജ ടീച്ചർ, അഷ്റഫ് മാസ്റ്റർ എന്നിവർ പര...
Kerala

ഉപജില്ലാ കലോത്സവത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം ; ട്യൂട്ടോറിയല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പിടിയില്‍

കൊല്ലം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ ട്യൂട്ടോറിയല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പിടിയില്‍. കൊല്ലം കടയ്ക്കലിലാണ് സംഭവം. മുക്കുന്നം സ്വദേശി അഫ്‌സല്‍ ജമാലാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏഴാം തീയതി ചടയമംഗലം ഉപജില്ലാ കലോത്സവത്തിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം. പെണ്‍കുട്ടിയോട് അഫ്‌സല്‍ നേരത്തെ പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്നും സമാനമായ രീതിയില്‍ ശല്യപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് അഫ്‌സലിനെതിരെ ചുമത്തിയത്. ഉപജില്ലാ കലോത്സവത്തിന് എത്തിയ കുട്ടിക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം. സ്‌കൂളിന് പുറമെ സമീപത്തെ പാരലല്‍ കോളേജുകളും കലോത്സവ വേദിയായിരുന്നു. പ്രാഥമിക ആവശ്യത്തിനായി പോയ കുട്ടിയെ ട്യൂട്ടോറിയല്‍ കോളേജ് പ്രിന്‍സിപ്പാളായ അഫ്‌സല്‍ ജമാല്‍ കടന്നു പിടിച്ചെന്നാണ് പരാതി. ഇയാളില്‍ നിന്നും കുതറിയോടിയ പെണ്‍കു...
Malappuram

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 53 ലക്ഷം തട്ടി മുങ്ങിയ മലപ്പുറം സ്വദേശി വിദേശത്ത് നിന്ന് വരവെ വിമാനത്താവളത്തില്‍ നിന്നും പൊലീസ് പിടിയില്‍

മലപ്പുറം ; ഓണ്‍ലൈന്‍ ബിസിനസ് മണി സ്‌കീമിലൂടെ പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്നായി 53 ലക്ഷത്തോളം രൂപ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറം സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടിയില്‍. മലപ്പുറം എടക്കര സ്വദേശി ടിഎം ആസിഫിനെ (46) യാണ് ഞായറാഴ്ച രാത്രി വിദേശത്ത് നിന്ന് തിരിച്ചു വരവേ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ മീനങ്ങാടി, ബത്തേരി, മുക്കം, കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനുകളില്‍ സമാന കേസുണ്ട്. 2022 ല്‍ നൂല്‍പ്പുഴ സ്വദേശി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പരാതിക്കാരനില്‍ നിന്ന് 55,000 രൂപയാണ് കവര്‍ന്നത്. കേസിലുള്‍പ്പെട്ടതോടെ വിദേശത്തേക്ക് മുങ്ങിയ ആസിഫിനെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. 2020 ജൂണ്‍ 25ന് ബത്തേരിയിലെ ഹോട്ടലില്‍ ഓണ്‍ലൈന്‍ ബിസിനസ് ആണെന്ന് പറഞ്ഞ് മണി സ്...
Malappuram

മലപ്പുറത്ത് ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ് ; മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍

മലപ്പുറം : മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സുഹൃത്ത് അറസ്റ്റില്‍. തമിഴ്‌നാട് നാഗപട്ടണം മൈലാടുംതുറ സ്വദേശിയായ വാസു (40)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാഗപട്ടണം മൈലാടുംതുറ സ്വദേശി ബല്‍റാം (45) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. സുഹൃത്തുക്കളുടെ മദ്യപാനത്തിനിടെയുണ്ടായ കയ്യാങ്കളിയാണ് മരണത്തില്‍ കലാശിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ്, മോങ്ങം ഹില്‍ടോപ്പിലെ ലോഡ്ജ് മുറിയില്‍ ബല്‍റാം മരിച്ചു കിടക്കുന്നതായി കണ്ടത്. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ തലയ്ക്ക് മുറിവുള്ളതായി കണ്ടത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വാസു പിടിയിലായത്. നാലു പേര്‍ ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ വാസു തള്ളിയപ്പോള്‍ ബല്‍റാം ഭിത്തിയില്‍ തലയിടിച്ചു വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതോടെ പരിഭ്രാന്തനായ താന്‍ ലോഡ്ജില്‍ നിന്ന് ഓടി രക്ഷപ്പെട്ടെന്നാണ്...
Malappuram

പോലീസ് ഉദ്യോഗസ്ഥർക്കെതിരായ വീട്ടമ്മയുടെ പീഡന പരാതി ; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

മലപ്പുറം : ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരായ വീട്ടമ്മയുടെ പീഡന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. സിംഗിൾ ബെഞ്ച് നിർദ്ദേശ പ്രകാരം പൊന്നാനി മ‍ജിസ്ട്രേറ്റ് കോടതി മലപ്പുറം മുൻ എസ്.പി.സുജിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. എസ്പിയും ഡിവൈ എസ്പിയും സിഐയും ബലാൽസംഗം ചെയ്തെന്നായിരുന്നു പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. ഇതിനെതിരെയാണ് ആരോപണവിധേയനായ സർക്കിൾ ഇൻസ്പെകടർ വിനോദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ ഹർജിയിലാണ് കോടതി വിധി. മലപ്പുറം മുൻ എസ്.പി സുജിത് ദാസുൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. പരാതിയിൽ തുടർനടപടിയുണ്ടാകാതിരുന്നതോടെ വീട്ടമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് കഴിഞ്ഞ ദിവസം...
Sports

സംസ്ഥാന കായികമേളയിൽ മികച്ച നേട്ടവുമായി തെയ്യാലിങ്ങൽ സ്കൂൾ

തെയ്യാല : സംസ്ഥാന സ്കൂൾ കായികമേളയിൽ ജില്ലക്ക് അഭിമാന നേട്ടം കൈവരിക്കുന്നതിൽ മികച്ച സാന്നിധ്യമായി തെയ്യാലിങ്ങൽ സ്കൂൾ വിദ്യാർഥികളും. എസ് എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ 20 കുട്ടികളാണ് ഗെയിംസിൽ മെഡലുകൾ നേടിയത്. 3 പേർ സ്വർണമെഡൽ നേടി. 9 കുട്ടികൾ സിൽവർ മെഡലും 8 കുട്ടികൾ ബ്രോൻസ് മെഡലുകളും നേടി. സീനിയർ വിഭാഗം ബേസ് ബോളിൽ അളക, ആര്യ, ശ്രിയ എന്നിവരാണ് സ്കൂളിന് വേണ്ടി സ്വർണമെഡൽ നേടിയത്. ആൺകുട്ടികളുടെ വിഭാഗത്തിൽ ബാസിം, ഷംനാദ്, കാസിൻ, കാർത്തിക്, റിംഷാദ്, ഷാമിൽ മൂന്നാം സ്ഥാനവും നേടി. സോഫ്റ്റ് ബോളിൽ നികിഷ, വൈഗ, ആര്യ, ശ്രീയ, നജാദ്, കാർത്തിക്, ഷാമിൽ, റിൻഷാദ്, കാസിൻ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ടാം സ്ഥാനവും,ഹാൻഡ് ബോളിൽ സബ്ജൂനിയർ വിഭാഗത്തിൽ സൽമാൻ, ഷാമിൽ മൂന്നാം സ്ഥാനവും മലപ്പുറം ജില്ലക്ക് വേണ്ടി കരസ്ഥമാക്കി.നവമി നന്ദൻ ഷട്ടിൽ ബാഡ്മിൻ്റൺ , സിനാൻ, ദേവനന്ത, ആത്മിക വോളിബോൾ എന്നീ മത്സര ഇനങ്ങളിലായി വിവിധ വിഭാഗങ...
error: Content is protected !!