Thursday, July 2

Author: tirurangaditoday

അഫ്സൽ – ഉൽ – ഉലമ ഹാൾടിക്കറ്റ് ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

അഫ്സൽ – ഉൽ – ഉലമ ഹാൾടിക്കറ്റ് ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനം കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠന വകുപ്പ് അസി. പ്രൊഫ. ഡോ. വി.കെ. ജിബിന്റെ കീഴിൽ ഐ.സി.എസ്.എസ്.ആർ. ഗവേഷണ പ്രോജക്ടിലേക്ക് (Project Title : Social Life, Equity and Mental Health of Tribal Students at the Secondary stage of Kerala in the Post Covid-19 Pandemic) കരാറടിസ്ഥാനത്തിലുള്ള ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. രണ്ടു മാസത്തേക്കാണ് നിയമനം. യോഗ്യത : കുറഞ്ഞത് 55 % മാർക്കോടെയുള്ള എം.എഡ്.. താത്പര്യമുള്ളവർ [email protected] എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് - ഡോ. വി.കെ. ജിബിൻ, പ്രോജക്ട് ഡയറക്ടർ, ഐ.സി.എസ്.എസ്.ആർ. പ്രോജക്ട്, എജ്യുക്കേഷൻ പഠന വകുപ്പ്, കാലിക്കറ്റ് സർവകലാശാലാ. ഇ - മെയിൽ : [email protected] . വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ. പി.ആർ. 1849/2024 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കാലിക്കറ...
university

എം.ടി. കാലദേശങ്ങളുടെ അതിർവരമ്പുകൾ മായ്ച്ച മാന്ത്രികൻ ; കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ

സർഗശക്തികൊണ്ട് കാലത്തിന്റെയും ദേശത്തിന്റെയും അതിർവരമ്പുകൾ മായ്ച്ചു കളഞ്ഞ മഹാമാന്ത്രികനായിരുന്നു എം.ടി. എന്ന് കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.  മലയാള സാഹിത്യത്തെയും ചലച്ചിത്രത്തെയും മാധ്യമപ്രവർത്തനത്തെയും തനിക്കു മുൻപുള്ള കാലവും തനിക്കു ശേഷമുള്ള കാലവുമെന്നു രണ്ടായി വേർതിരിക്കാൻ സാധിച്ച അതുല്യ വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. മലയാളിക്കു ചലച്ചിത്രത്തിലൂടെ 'നിർമാല്യദർശനം സാധ്യമാക്കിയ ചലച്ചിത്രകാരനും 'ഒരുവടക്കൻ വീരഗാഥ'യിലൂടെയും മറ്റും തിരക്കഥാസങ്കൽപത്തെ മാറ്റിമറിച്ച തിരക്കഥാകൃത്തും 'രണ്ടാമൂഴ'ത്തിലൂടെ ഉൾപ്പെടെ ഭാവനാത്മകതയെ അടിമുടി മാറ്റിപ്പണിത സാഹിത്യകാരനുമൊക്കെയായ ബഹുമുഖ വ്യക്തിത്വമായിരുന്നു എം ടി. മലയാളിയുടെ ഭാഷാ സ്നേഹത്തെയും സാഹിത്യ അഭിരുചിയെയും അദ്ദേഹം പാലൂട്ടി വളർത്തി. ആ സ്നേഹം കേരളത്തെയും മലയാളികൾ കഴിയുന്ന മുഴുവൻ ലോകത്തെയും കടന്ന് അന്യഭാഷ...
Malappuram

ആഢ്യന്‍പാറ വെള്ളച്ചാട്ടത്തില്‍ വീണ നാല് വയസുകാരന് രക്ഷകനായി ലൈഫ് ഗാര്‍ഡ്

മലപ്പുറം : നിലമ്പൂര്‍ ആഢ്യന്‍പാറ വെള്ളച്ചാട്ടത്തില്‍ കുടുംബത്തോടൊപ്പം എത്തിയ നാല് വയസുകാരന്‍ വീണതിന് പിന്നാലെ രക്ഷകനായി ടൂറിസം വകുപ്പിന്റെ ലൈഫ് ഗാര്‍ഡ്. അവധി ദിനത്തില്‍ വെള്ളച്ചാട്ടം കാണാന്‍ ഒതായി സ്വദേശികളായ കുടുംബത്തോടൊപ്പമെത്തിയ നാല് വയസുകാരനാണ് വെള്ളത്തില്‍ വീണത്. കുട്ടി വെള്ളത്തില്‍ വീണപ്പോള്‍ തന്നെ ലൈഫ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടതിനാല്‍ ഉടനെ രക്ഷിക്കാനായി. ടൂറിസം വകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡ് സുഹൈല്‍ മഠത്തില്‍ ആണ് രക്ഷകനായത്. കുട്ടിയുടെ കുടുംബവും മറ്റ് വിനോദ സഞ്ചാരികളും ലൈഫ് ഗാര്‍ഡുമാരെ അഭിനന്ദിച്ചു....
Entertainment

ആ നിമിഷം ആ മനുഷ്യന്റെ മകനാണ് ഞാനെന്ന് തോന്നി ; എംടിയുടെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കോഴിക്കോട് : മലയാളത്തിന്റെ മഹാ പ്രതിഭ എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അതി വൈകാരിക കുറിപ്പുമായി മമ്മൂട്ടി. ചിലരെങ്കിലും പറയാറുണ്ട് എം ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന് പറഞ്ഞ മഹാനടന്‍, എം ടിക്കൊപ്പമുള്ള അനുഭവവും പങ്കുവച്ചു. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നിയെന്നും മമ്മൂട്ടി വിവരിച്ചു. മമ്മൂട്ടിയുടെ കുറിപ്പ് ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു.സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാ...
Entertainment, Kerala

മഴ തോര്‍ന്നപോലെയുള്ള ഏകാന്തത ; എംടിയെ അനുസ്മരിച്ച് മോഹന്‍ലാല്‍

കോഴിക്കോട് : മലയാള അക്ഷരത്തിന്റെ പെരുന്തച്ചന്‍ എംടി വാസുദേവന്‍ നായരെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. മഴ തോര്‍ന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോള്‍ തന്റെ മനസില്‍ എന്ന് അദ്ദേഹം പറഞ്ഞു. എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു. മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ കുറിച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം മഴ തോര്‍ന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോള്‍ എന്റെ മനസില്‍. ആര്‍ത്തിയോടെ ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളില്‍ നിന്ന്, അരങ്ങില്‍ നിന്നിറങ്ങിയിട്ടും ഹൃദയത്തില്‍ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളില്‍ നിന്ന് ഒക്കെ എന്റെ എം.ടി സാര്‍ പോയല്ലോ. ചേര്‍ത്തുപിടിക്കുമ്പോള്‍ മറ്റാര്‍ക്കും നല്‍കാനാവാത്ത സമാധാനവും സ്‌നേഹവും നെഞ്ചിലേക്ക് പകര്‍ന്നുതന്ന പിതൃതുല്യനായ എംടി സാര്‍ മടങ്ങിയല്ലോ.. .എംടി സാര്‍ എനിക്ക് ആരായിരുന്ന...
National

വിമാന യാത്രയില്‍ ഇനി പുതിയ ഹാന്റ് ബാഗേജ് ചട്ടം ; കൈയ്യില്‍ ഒരു ഹാന്‍ഡ് ബാഗ് മാത്രം, വലുപ്പത്തിനും നിയന്ത്രണം

കോഴിക്കോട് : ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ വിമാന യാത്ര ചെയ്യുന്നവരെയെല്ലാം ബാധിക്കുന്നതാണ് പുതിയ ഹാന്റ് ബാഗേജ് ചട്ടങ്ങള്‍. രാജ്യത്തെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി പുറത്തിറക്കിയ പോളിസി വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പ്രീ എംബാര്‍ക്കേഷന്‍ സെക്യൂരിറ്റി ചെക് പോയിന്റുകളിലെ യാത്രക്കാരുടെ ആധിക്യം കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ തീരുമാനം. പുതിയ ബാഗേജ് പോളിസി നടപ്പാക്കാന്‍ നിര്‍ദേശിച്ച് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വിഭാഗവും സിഐഎസ്!എഫും നേരത്തെ തന്നെ വിമാന കമ്ബനികള്‍ക്ക് അറിയിപ്പ് കൊടുത്തിരുന്നു. ഇതനുസരിച്ച് യാത്രക്കാര്‍ക്ക് വിമാനത്തിനകത്തേക്ക് കൊണ്ടുപോകാവുന്ന ഹാന്റ് ബാഗേജായി ഇനി മുതല്‍ ഒരൊറ്റ ബാഗ് മാത്രമേ അനുവദിക്കൂ. ഇതിന്റെ ഭാരം ഏഴ് കിലോഗ്രാമായാണ് നിജപ്പെടുത്തിയിരിക്കുന്നതെങ്കിലും ഉയര്‍ന്ന ക്ലാസുകളില്‍ ചില വ...
Gulf

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന ; ഒരാഴ്ചക്കിടെ കണ്ടെത്തിയത് 36,245 ട്രാഫിക് നിയമലംഘനങ്ങള്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഗവര്‍ണറേറ്റുകളിലും കര്‍ശന ട്രാഫിക് പരിശോധനാ ക്യാമ്പയിനുകള്‍ തുടര്‍ന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്. പരിശോധനകളില്‍ കഴിഞ്ഞ ആഴ്ച 36,245 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സാധുവായ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 35 പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തു. 217 വാഹനങ്ങളും 28 മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു. 24 വ്യക്തികളെ കസ്റ്റഡിയിലെടുത്തു, ജുഡീഷ്യറി വാണ്ടഡ് ലിസ്റ്റിലുള്ള 35 വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. കൂടാതെ, നിയമപരമായ കേസുകളുമായി ബന്ധപ്പെട്ട് തിരയുന്ന 29 പേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയ ഏഴ് പേരെയും അറസ്റ്റ് ചെയ്തു. 979 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്....
Obituary

മലയാളത്തിന്റെ സുകൃതം എം ടി ക്ക് വിട, സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം

കോഴിക്കോട് : മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരൻ പ്രിയപ്പെട്ട എം ടി വാസുദേവൻ നായർ അന്തരിച്ചു. 91 -ാം വയസില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വാർദ്ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കവെയാണ് അന്ത്യം.ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി ആശുപത്രിയിലായിരുന്നു. രാത്രിയോടെ ഹൃദയാഘാതം ഉണ്ടായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. മരണത്തെ തുടർന്ന് സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചരണം നടത്തും. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്. സംസ്കാരം ഇന്ന് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തില്‍ നടക്കും. ഭാര്യ കലാമണ്ഡലം സരസ്വതി ടീച്ചർ, മകള്‍ അശ്വതി, എന്നിവർ ആശുപത്രിയിലുണ്ടായിരുന്നു. മൂത്ത മകള്‍ സിത്താര യു എസിലാണ്. നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരല്‍മുദ്ര പതിപ...
Gulf

ഉന്നത വിജയം: മലയാളി വിദ്യാർഥിനിയെ യു എ ഇ ഗോൾഡൻ വിസ നൽകി ആദരിച്ചു

ഷാർജ: ഉന്നത വിജയം നേടിയ മലയാളി വിദ്യാർഥിനിക്ക് ഗോൾഡൻ വിസ നൽകി ആദരം. ഷാർജ യുണിവേഴ്‌സിറ്റി വിദ്യാർഥിനി നന്നമ്പ്ര ചെറുമുക്കിൽ ഫാത്തിമ ഹന്ന അക്ബറിനാണ് പഠന മികവിനുള്ള അംഗീകാരമായി യു എ ഇ ഗോൾഡൻ വിസ സമ്മാനിച്ചത്. ബിഎസ്‌സി ഹോണേഴ്സ് ഇൻ അക്കൗണ്ടിങ് ആൻ്റ് ഫൈനാൻസ് വിഭാഗത്തിൽ 99.96 ശതമാനം മാർക്ക് നേടിയാണ് ഫാത്തിമ ഹന്ന വിജയിച്ചത്. സിജിപിഎ നാലിൽ 3.96 കരസ്ഥമാക്കി. ഷാർജ കെഎംസിസി മലപ്പുറം ജില്ലാ ട്രഷററും ജീവകാരുണ്യ പ്രവർത്തകനുമായ ചെറുമുക്ക് സ്വദേശി അക്ബർ വടക്കും പറമ്പിലിൻ്റേയും കൊടിഞ്ഞി അൽ അമീൻ നഗറിലെ പാട്ടശ്ശേരി ബുഷ്റയും മകളാണ്. ബാസിൽ കുറ്റിപ്പാലയാണ് ഭർത്താവ്....
Other

അസ്മി ഇസി മേറ്റ് കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് സമാപിച്ചു

ചേളാരി : സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന അസ്മി ഇസി മേറ്റ് പ്രീപ്രൈമറി ടീച്ചർ ട്രൈനിംഗ് കോഴ്സിൻ്റെ ഭാഗമായി സംഘടിപ്പിച്ച 'മെഡോ വാക്ക് 24' ത്രിദിന കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് ശ്രദ്ധേയമായി. സമാപന സംഗമം സമസ്ത മാനേജർ കെ. മോയിൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അസ്മി ജനറൽ കൺവീനർ പി.കെ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ് വി മുഹമ്മദലി മാസ്റ്റർ, റഫീഖ് ചെന്നൈ, പി പി മുഹമ്മദ് മാസ്റ്റർ കക്കോവ്, ശഫീഖ് റഹ്മാനി ചേലേമ്പ്ര, ശിഹാബ് പന്നിക്കോട്, അബൂബക്കർ പരപ്പനങ്ങാടി, ശഹീൻ അഹമ്മദ് വണ്ടൂർ, ഹാബീൽ ഒഴുകൂർ, ഹംന കണ്ണൂർ, നിഹാല കണ്ണൂർ, സൗദ റഷീദ്, കമർ ബാനു  സംസാരിച്ചു....
Local news

എആര്‍ നഗറില്‍ ഭര്‍തൃ വീട്ടില്‍ നിന്നും കമ്പ്യൂട്ടര്‍ ക്ലാസിനു പോയ യുവതിയെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി : എആര്‍ നഗറിലെ ഭര്‍തൃവീട്ടില്‍ നിന്നും കമ്പ്യൂട്ടര്‍ ക്ലാസിനെന്ന് പറഞ്ഞ് പോയ യുവതിയെ കാണാനില്ലെന്ന് പരാതി. പുകയൂര്‍ സ്വദേശി കരോളില്‍ സുമേഷിന്റെ ഭാര്യ രഹന (32) യെയാണ് കാണാനില്ലെന്ന് പരാതി. സംഭവത്തില്‍ ഭര്‍ത്താവ് തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാവിലെ 11 മണിക്ക് പുകയൂരിലെ കമ്പ്യൂട്ടര്‍ ക്ലാസിന് പോയതായിരുന്നു. തുടര്‍ന്ന് യാതൊരു വിവരവും ഇല്ലാതായതോടെയാണ് സുമേഷ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്....
Kerala

വായ്പ കുടിശിക മുടങ്ങിയതോടെ സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ; മണിക്കൂറുകള്‍ക്കകം വീട്ടമ്മ ആത്മഹത്യ ചെയ്തു

ആലപ്പുഴ : വായ്പ കുടിശിക മുടങ്ങിയതോടെ സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി മടങ്ങിയതിന് മണിക്കൂറുകള്‍ക്കകം വീട്ടമ്മ ആത്മഹത്യ ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പത്താം വാര്‍ഡ് കാരുവള്ളിയില്‍ ആശ (41) യാണ് മരിച്ചത്. ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി വായ്പ കുടിശിക അടക്കാത്തത് ചോദ്യം ചെയ്ത് മടങ്ങിയതിന് പിന്നാലെയാണ് ആശ ആത്മഹത്യ ചെയ്തതെന്ന് പഞ്ചായത്തംഗം രവി അലവന്തറ പറഞ്ഞു. സഹകരണ ബാങ്കില്‍ നിന്നുമെടുത്ത 1 ലക്ഷം രൂപ പിന്നീട് രണ്ടര ലക്ഷമാക്കി പുതുക്കിയിരുന്നു. ഇതും കുടിശികയായതോടെ കഴിഞ്ഞദിവസം ബാങ്കിന്റെ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടെ 14 പേര്‍ വീട്ടിലെത്തിയിരുന്നു. പണം അടയ്ക്കാത്തത് സംബന്ധിച്ച് ഇവര്‍ ചോദിച്ചതായി പഞ്ചായത്ത് അംഗം രവി അളപ്പന്തറ പറഞ്ഞു. ഇത് ആശയെ മാനസികമായി തളര്‍ത്തി. ബാങ്ക് ജീവനക്കാര്‍ മടങ്ങി മണിക്കുറുകള്‍ക്കുള്ളില്‍ ആശ തൂങ്ങിമരിക്കുകയായിരുന്നു. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപ...
Malappuram

തിരൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകാണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് കടന്നല്‍ കുത്തേറ്റു

തിരൂര്‍ : തിരൂര്‍ മംഗലത്ത് വീട്ടുമുറ്റത്ത് കളിച്ചുകാണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് കടന്നല്‍ കുത്തേറ്റു. മംഗലം പെരുന്തിരുത്തി കൂട്ടായി കടവ് പ്രദേശത്താണ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കും ഇവരെ രക്ഷപ്പെടുത്താനെത്തിയവര്‍ക്കും കുത്തേറ്റത്. മരത്തില്‍ കൂടുകെട്ടിയ വിഷമുള്ള കടന്നലാണ് കുത്തിയത്. പരുന്ത് കൊത്തിയതിനെ തുടര്‍ന്ന് കൂട് ഇളകിവീഴുകയായിരുന്നു. പരിക്കേറ്റ പെരുന്തിരുത്തി സ്വദേശികളായ പുത്തന്‍ പുരക്കല്‍ സന്തോഷിന്റെ മകന്‍ നന്ദു (എട്ട്), കരുവാന്‍ പുരക്കല്‍ സ്വപ്ന (42), പുത്തന്‍ പുരക്കല്‍ പ്രജേഷിന്റെ മകള്‍ ശ്രീലക്ഷ്മി (ഏഴ്), പുത്തന്‍ പുരക്കല്‍ സുഭാഷിന്റെ മകള്‍ സ്‌നേഹ (ഏഴ്), പുത്തന്‍ പുരക്കല്‍ സന്തോഷിന്റെ മകന്‍ ശ്രീഹരി (13), കൊളങ്കരി തന്‍വീര്‍ (28), പുത്തന്‍ വീട്ടില്‍ താജുദ്ദീന്‍ (60), പുത്തന്‍പുരക്കല്‍ ഷൈന്‍ ബേബി (39), പുത്തന്‍ പുരക...
Malappuram

പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം മലപ്പുറം ജില്ലാ പഞ്ചായത്തിന്

മലപ്പുറം : 2024-25 വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ 44.07 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് സംസ്ഥാനതലത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനത്ത്. ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയത്. 2025-26 വാര്‍ഷിക പദ്ധതി രൂപീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും അടിയന്തിരമായി സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു....
Malappuram

ട്രഷറി കെട്ടിട വാടക ലഭിക്കുന്നില്ലെന്ന് ഉടമ ; ഉടന്‍ പരിഹരിക്കണമെന്ന് മന്ത്രി

പൊന്നാനി : വാടക ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ചങ്ങരംകുളം ട്രഷറി ഓഫീസ് സംബന്ധിച്ച കെട്ടിട ഉടമയുടെ പരാതിയില്‍ ഉടന്‍ നടപടിയെടുക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. പൊന്നാനി താലൂക്ക് തല അദാലത്തില്‍ പരാതിയുമായി ഉടമ എത്തിയതിനു പിന്നാലെയാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ചങ്ങരംകുളം സ്വദേശിയായ എന്‍.വി ഖാദര്‍ എട്ടുവര്‍ഷം മുന്‍പ് വാടകയ്ക്ക് നല്‍കിയ കെട്ടിടത്തിലാണ് ചങ്ങരംകുളം ട്രഷറി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ 21 മാസമായി ഉടമക്കാരന് വാടക ലഭിക്കുന്നില്ല. വായോധികനായ എന്‍. വി. ഖാദര്‍ പലതവണ ഓഫീസ് കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ പെരുമ്പടപ്പ് ബ്ലോക്കില്‍ നിന്നും ട്രഷറി കെട്ടിടം നിര്‍മ്മിക്കുന്നതിനു 10 സെന്റ് സ്ഥലം അനുവദിച്ചു കിട്ടിയെങ്കിലും പിന്നീട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നില്ല. ഖാദറിന്റെ പരാതി അനുഭാവപൂര്‍വ്വം കേട്ട മന്ത്രി മുഹമ്മദ് റിയാസ് വാടക പ്രശ്‌നം അടിയന്ത...
Malappuram

ദേശീയ ഉപഭോക്തൃ ദിനാചരണം നടത്തി

മലപ്പുറം : മാറി വരുന്ന ഉപഭോക്തൃവിപണിക്കനുസരിച്ച് ഉപഭോക്തൃ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. ജില്ലാ ഉപഭോക്തൃ കമ്മീഷന്റെയും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന ദേശീയ ഉപഭോക്തൃദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ പ്രസിഡന്റ് കെ.മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി. കമ്മീഷന്‍ അംഗം സി.വി. മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. കമ്മിഷന്‍ അംഗം പ്രീതി ശിവരാമന്‍, പ്രസ്സ് ക്ലബ് സെക്രട്ടറി വി.പി. നാസര്‍, തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി പ്രസിഡന്റ് ടി.ടി. അബ്ദുള്‍ റഷീദ്, മേലാറ്റൂര്‍ കണ്‍സ്യൂമര്‍ ഫോറം പ്രസിഡന്റ് പി.കുഞ്ഞു എന്ന മാനു എന്നിവര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷാജി എ.ടി. സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി. അബ്ദുറഹിമാന്‍ നന്ദ...
Kerala

പോരിനൊടുവില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഔട്ട് ; രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ പുതിയ ഗവര്‍ണര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരിനൊടുവില്‍ ആരിഫ് മുഹമ്മദ് ഖാന് സ്ഥലമാറ്റം. നിലവില്‍ ബിഹാര്‍ ഗവര്‍ണറായ ആര്‍എസ്എസ് പശ്ചാത്തലമുളള ബിജെപി നേതാവ് രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറാകും. അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും. സംസ്ഥാന സര്‍ക്കാരുമായി വിവിധ വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം. 2019 സെപ്റ്റംബര്‍ 5 ന് ആരിഫ് മുഹമ്മദ് ഖാന്‍ കേരളാ ഗവര്‍ണര്‍ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഗോവ സ്വദേശിയായ ആര്‍ലെകര്‍ നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ഗോവയില്‍ വനം-പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ ആര്‍എസ്എസ് അനുഭാവിയായ ആര്‍ലെകര്‍ 1989ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 1980 മുതല്‍ ഗോവയിലെ ബിജെപിയിലെ പ്രധാന നേതാക്കളിലൊരാളാണ്. ഗോവ നിയമസഭയെ ഇന്ത്യയിലെ...
Kerala

വയോധികയെ തെരുവുനായ കടിച്ചു കൊന്നു ; മുഖം പൂര്‍ണമായി കടിച്ചെടുത്തു

ആലപ്പുഴ : ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ചിറയില്‍ കാര്‍ത്യായനിയാണ് മരിച്ചത്. 81 വയസ്സായിരുന്നു. വീട്ടുമുറ്റത്ത് വച്ചായിരുന്നു ആക്രമണം. വയോധികയുടെ മുഖം നായ പൂര്‍ണമായും കടിച്ചെടുത്തതായി അയല്‍വാസികള്‍ പറഞ്ഞു. തകഴി സ്വദേശിയായ വീട്ടമ്മ മകന്റെ വീട്ടില്‍ എത്തിയപ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്. മുഖത്ത് കടിക്കുകയും കണ്ണുകള്‍ കടിച്ചുകീറുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ കാര്‍ത്ത്യായനി ഒറ്റക്കായിരുന്നു. കാര്‍ത്ത്യായനിക്ക് പരിക്കേറ്റത് ആദ്യം ആരും അറിഞ്ഞിരുന്നില്ല. ഒരു നായയാണോ ഒന്നലധികം നായകള്‍ ചേര്‍ന്നാണോ ഇവരെ കടിച്ചതെന്നതിലും വ്യക്തതയില്ല. മൃതദേഹം കായംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അറബിക് പി.ജി. ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം ഡിസംബർ 31 വരെ അപേക്ഷിക്കാം കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പിലെ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക് (ഫുൾ ടൈം - ഒരു വർഷം), പി.ജി. ഡിപ്ലോമ ഇൻ കോമേഴ്സ് ആന്റ് മാനേജ്‌മന്റ് ഇൻ അറബിക് (പാർട്ട് ടൈം - ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് (പാർട്ട് ടൈം - ആറു മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ഡിസംബർ 31-ന് വൈകീട്ട് അഞ്ചു മണി വരെ നീട്ടി. രജിസ്‌ട്രേഷൻ ഫീസ് 135/- രൂപ. പ്രിന്റൗട്ടിന്റെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ റെസിപ്റ്റ്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം വകുപ്പ് മേധാവി, അറബിക് പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം 673 635 ( ഫോണ്‍ - 0494 2407254 ) എന്ന വിലാസത്തി...
Malappuram

അദാലത്തുകളില്‍ പരിഹരിക്കുന്നത് സാധാരണക്കാരന്റെ ദൈനംദിന ജീവിത പ്രശ്‌നങ്ങള്‍ – മന്ത്രി മുഹമ്മദ് റിയാസ്

പൊന്നാനി : സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിന് തടസ്സമായി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് താലൂക്ക് തല അദാലത്തുകളിലൂടെ നിര്‍വഹിക്കുന്നതെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പൊന്നാനി താലൂക്ക് തല 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് വേദിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ രണ്ട് താലൂക്ക് അദാലത്തുകളിലും ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായതാണ് അനുഭവം. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മികച്ച സഹകരണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ സാമൂഹിക പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും കാണിക്കാത്ത ചില ഉദ്യോഗസ്ഥരുടെ മനോഭാവം ഇനിയും മാറാനുണ്ടെന്നും സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നം പോലെ കണ്ട് അലംഭാവ...
Local news

എപിഎ പുരസ്‌കാരം നേടിയ ഡോ. ഫസലുറഹ്മാനെ മുസ്ലിം ലീഗ് ആദരിച്ചു

മൂന്നിയൂര്‍ : യുവ ശാസ്ത്രജ്ഞനുള്ള അന്താരാഷ്ട്ര എപിഎ പുരസ്‌ക്കാരം നേടിയ ഡോ. ഫസലുറഹ്മാന്‍ കുട്ടശ്ശേരിയെ മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ആദരിച്ചു. പ്രതീക്ഷ ഭവനില്‍ നടന്ന വര്‍ണ ശബളമായ ചടങ്ങില്‍ വച്ചായിരുന്നു ആദരം. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ. ഖാദര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി.പി. കുഞ്ഞാപ്പു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സലീം ഐദീദ് തങ്ങള്‍, ഹനീഫ മൂന്നിയൂര്‍, ഡോ. എഎ റഹ്മാന്‍, ഹൈദര്‍ കെ. മൂന്നിയൂര്‍, എന്‍എം സുഹ്‌റാബി, കുട്ടശ്ശേരി ഷരീഫ , എം. സൈതലവി, ഇടി എം തലപ്പാറ, എന്‍എം അന്‍വര്‍ സാദത്ത്, ഡോ. സിറാജുല്‍ മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എ. അസിസ് സ്വാഗതവും സെക്രട്ടറി ഷംസു നന്ദിയും പറഞ്ഞു....
Malappuram

മണ്‍മറഞ്ഞ പ്രമുഖരെ അനുസ്മരിച്ച് ‘മലപ്പുറം പെരുമ’

മലപ്പുറം : മലപ്പുറത്തിന്റെ പൈതൃകവും പെരുമയും വിശകലനം ചെയ്ത്, മണ്‍മറഞ്ഞ പ്രമുഖരായ മലപ്പുറത്തുകാരെ അനുസ്മരിച്ച് 'മലപ്പുറം പെരുമ'. മില്‍മ മലപ്പുറം ഡയറിയുടേയും മില്‍ക്ക് പൗഡര്‍ ഫാക്ടറിയുടേയും ഉദ്ഘാടനത്തോടനുബന്ധിച്ച് മൂര്‍ക്കനാട്ടെ മില്‍മ ഡയറി കാമ്പസില്‍ നടന്ന 'മലപ്പുറം പെരുമ' തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി അധ്യക്ഷത വഹിച്ചു, ഇഎംഎസിനെ മകള്‍ ഇ.എം.രാധയും പാണക്കാട് സയ്യിദ് പൂക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റും മുഹമ്മദലി ശിഹാബ് തങ്ങളുടെ പുത്രനുമായ മുനവറലി ശിഹാബ് തങ്ങളും കോട്ടക്കല്‍ ആര്യവൈദ്യശാല മുന്‍ മാനേജിംഗ് ട്രസ്റ്റി പത്മഭൂഷണ്‍ ഡോ.പി.കെ.വാര്യരെ കോട്ടക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റി ഡോ. പി. രാംകുമാറും, മോയിന്‍കുട്ടി വൈദ്യരെ മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി അംഗം ഒ.പി....
Local news

ദേശീയ മനുഷ്യാവകാശ സംഘടന മലപ്പുറം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

തിരൂരങ്ങാടി: ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സിന്റെ മലപ്പുറം ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി അബ്ദുല്‍ റഹീം പൂക്കത്ത് (പ്രസിഡന്റ്) റഷീദ് തലക്കടത്തൂര്‍, അജിത് മേനോന്‍ (വൈസ്.പ്രസി.) മുസ്തഫ ഹാജി പുത്തന്‍തെരു (ജന. സെക്രട്ടറി) അലി പൊന്നാനി, ജെ.എ. ബീന, ജയദേവന്‍ നിലമ്പൂര്‍ (സെക്രട്ടറിമാര്‍) ബാവ ക്ലാരി (ട്രഷറര്‍)എന്നിവര്‍ ചുമതലയേറ്റു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.പി.അബ്ദുള്‍ സമദ്, മജീദ് മൊല്ലഞ്ചേരി, പി.എ.ഗഫൂര്‍ താനൂര്‍, എം.സി.അറഫാത്ത് പാറപ്പുറം, നിയാസ് അഞ്ചപ്പുര, ബിന്ദു അച്ചമ്പാട്ട്, സുലൈഖ സലാം സംസാരിച്ചു. വര്‍ദ്ധിച്ചു വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നാഷണല്‍ തലത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് എന്‍.എഫ്.പി.ആര്‍. തിരൂരങ്ങാടി താലൂക്ക് കമ്മറ്റി ഭാരവാഹികളായി എം.സി.അറഫ...
Local news

അംബേദ്കര്‍ അവഹേളനം ; അമിത് ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌കെടിയു പ്രതിഷേധം

തിരൂരങ്ങാടി : ഇന്ത്യന്‍ ഭരണഘടനാ ശില്പിയും അധഃസ്ഥിതന്റെ ഉയര്‍ച്ചക്ക് വേണ്ടി ജീവിതം മാറ്റിവെച്ച മഹാനായ ഡോ: ബി ആര്‍ അംബേദ്കറെ അപമാനിച്ച ബിജെപി നേതാവ് കേന്ദ്രമന്ത്രി അമിത്ഷാ രാജി വെച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ (കെഎസ്‌കെടിയു) വേങ്ങര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊളപ്പുറത്ത് പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. കെ എസ് കെ ടി യു .ഏരിയ സെക്രട്ടറി എന്‍ കെ പോക്കര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം കെ പി സമീര്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡണ്ട് ഇ വാസു, എന്‍പിചന്ദ്രന്‍, കെ സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു....
Local news

അംബേദ്കര്‍ അവഹേളനം : അമിത് ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വള്ളിക്കുന്നില്‍ പ്രതിഷേധം

വള്ളിക്കുന്ന് : അംബേദ്ക്കറെ അവഹേളിച്ച അമിത് ഷാ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ രാജ്യ വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ്ഡിപിഐ വള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി കൂട്ടുമുച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഹംസക്കോയ, സെക്രട്ടറി മൊയ്തീന്‍ കോയ കൊടക്കാട്,ഫൈജാസ് വടക്കെപുറത്ത്, ഹനീഫ ആനങ്ങാടി, കൊടക്കാട് ബ്രാഞ്ച് സെക്രട്ടറി ഫൈസല്‍, ഫൈനാസ്, എന്നിവര്‍ നേതൃത്വം നല്‍കി...
Local news

മമ്പുറം മസ്ജിദ് ഖുഥ്ബുസ്സമാന്‍ ഉദ്ഘാടനവും മഹല്ല് ഖാളിക്ക് സ്വീകരണവും തിങ്കളാഴ്ച

തിരൂരങ്ങാടി: ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിന് തൊട്ടടുത്തായി പുനര്‍നിര്‍മാണം പൂര്‍ത്തിയായ മസ്ജിദ് ഖുഥ്ബുസ്സമാന്‍ എന്ന മമ്പുറം തെക്കേപള്ളിയുടെ ഉദ്ഘാടനം ഇന്ന് ളുഹര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ചെമ്മാട് ദാറുല്‍ഹുദാ ഇസ് ലാമിക് അക്കാദമി മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മമ്പുറം ഇഹ്‌സാസുല്‍ ഇസ് ലാം സംഘത്തിന്റെയും മറ്റനേകം ഗുണകാംക്ഷികളുടെയും സഹായ സഹകരണത്തോടെയാണ് വളരെ പഴക്കമേറിയ പള്ളി ആധുനിക രീതിയില്‍ പുതുക്കി പണിതത്.മമ്പുറം മഹല്ല് ഖാളി കൂടി ആയ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ക്കുള്ള സ്വീകരണവും മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടര്‍ന്ന് നടക്കും.ചടങ്ങില്‍ സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ മമ്പുറം, ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, ദാറുല്‍ഹുദാ വൈസ് പ്രസിഡണ്ട് സയ്യിദ് ...
Politics

വർഗീയ പരാമർശം: വിജയരാഘവനെതിരെ കേസെടുക്കണമെന്നവശ്യപ്പെട്ട് യൂത്ത്‌ലീഗ് പരാതി

തിരൂരങ്ങാടി: നിരന്തരം വര്‍ഗ്ഗീയ പരാമര്‍ശം നടത്തുന്ന സി.പി.എം നേതാവ് എ വിജയരാഘവനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത്‌ലീഗ് ഡിജിപിക്ക് പരാതി നല്‍കി. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖാണ് പരാതി നല്‍കിയത്. കേരളത്തിന്റെ സമാധാന സാമൂഹ്യ അന്തരീക്ഷം തകര്‍ത്ത് നാട്ടില്‍ സാമുദായിക സംഘട്ടനമുണ്ടാക്കാനാണ് മുന്‍ എം.പിയും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ ഭര്‍ത്താവുമായ എ വിജയരാഘവന്‍ ശ്രമിക്കുന്നത്. മുസ്ലിം ന്യൂനപക്ഷത്തെ ഒന്നടങ്കം വര്‍ഗീയവാദികളാക്കി ചിത്രീകരിക്കുന്ന രീതിയിലാണ് അദ്ദേഹം ഇന്നലെ വയനാട്ടില്‍ നടത്തിയ പ്രസംഗത്തിലുള്ളത്.ഒരു സമൂഹത്തെയും സമുദായത്തെയും മുഴുവന്‍ വര്‍ഗ്ഗീയ വാദികളാക്കി ഇദ്ദേഹം നിരന്തരം പ്രസ്താവനകള്‍ നടത്താറുണ്ട്. ജാതി മത ബേധനന്യേ എല്ലാ മനുഷ്യരും ഒരുപോലെ ജീവിക്കുന്ന കേരള നാട്ടിലെ ജനങ്ങളെ മതം തിരിച്ച് ചിന്തിപ്പിച്ച് അതിലൂടെ വര്‍ഗ്ഗീയ ...
Other

കെ എസ് ടി എ കലാവേദി നൃത്തശില്പം ശ്രദ്ധേയമായി

താനൂർ : മാറുമറയ്ക്കാനുള്ള അവകാശത്തിനായി പോരാടിയ ധീരദേശാഭിമാനി ചിരുതയുടെ കഥ പറഞ്ഞ് ചിരുത നൃത്തശില്പം അവതരിപ്പിച്ചു. കെഎസ്ടിഎ താനൂർ സബ്ജില്ല കലാവേദിയുടെ നേതൃത്വത്തിലായിരുന്നു നൃത്തശില്പം അവതരിപ്പിച്ചത്. കെ പി ജയശ്രീ, പി രമ്യ, പി രാഖി, ടി പി അശ്വതി, പി ശ്രീജിത, വിജില, ഹൃദ്യ എന്നിവരായിരുന്നു അരങ്ങിൽ....
Politics

സിപിഎം ജില്ലാ സമ്മേളനം: പഴയകാല പ്രവർത്തകരെ ആദരിച്ചു

താനൂർ : സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയകാല സഖാക്കളെ ആദരിച്ചു. മുൻപേ നടന്നവർക്ക് ആദരം എന്ന പേരിൽ നടന്ന പരിപാടി മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അധ്യക്ഷനായി.സജീവൻ ശ്രീകൃഷ്ണപുരം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ, വള്ളിക്കുന്ന് ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ് തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സമദ് താനാളൂർ സ്വാഗതവും സി പി അശോകൻ നന്ദിയും പറഞ്ഞു.രക്തസാക്ഷി കെ ദാമുവിൻ്റെ പത്നി കെ പി വനജ, മുൻ ജില്ലാ കമ്മിറ്റിയംഗം പി ടി ഉമ്മർ, മുൻ ഏരിയ കമ്മിറ്റി അംഗങ്ങളായ പി ശങ്കരൻ, കെ എസ് കരീം, താനാളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ നഫീസ, ഒട്ടുംപുറത്ത് ശ്രീധരൻ, ഗോവിന്ദൻ കളത്തിങ്ങൽ, പാട്ടേരി അയ്യപ്പൻ, പാട്ടേരി ചാത്തപ്പൻ തുടങ്ങി 103 പേരെ ആദരിച്ചു.തുടർന്ന് ടി പി യൂസഫിൻ്റെ നേതൃത്വത്തിൽ വിപ്ലവഗാനമേളയും കെഎസ്ടിഎ താനൂർ സബ്ജി...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനം കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. (നോൺ എൻട്രൻസ്, എനി ടൈം രജിസ്‌ട്രേഷൻ) പ്രവേശനത്തിന് യു.ജി.സി. / സി.എസ്.ഐ.ആർ. - ജെ.ആർ.എഫ്., ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെലോഷിപ്പുകളുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. ‘ഫോട്ടോണിക് ബയോസെൻസർ’ എന്ന  വിഷയത്തിൽ ഡോ. ലിബു കെ. അലക്‌സാണ്ടറിന് കീഴിലാണൊഴിവ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകളും ബയോഡാറ്റയും സഹിതം ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. പി.ആർ. 1831/2024 ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം : 30 വരെ അപേക്ഷിക്കാം  കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിലെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോമേഴ്‌സ് ആന്റ് സ്പോക്കൺ ഹിന്ദി (പാർട്ട് ടൈം - ആറു മാസം) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്...
error: Content is protected !!