
തിരൂരങ്ങാടി: എം.എസ്.എം തിരൂരങ്ങാടി മണ്ഡലം മദ്രസാ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബാലവേദി സൂപ്പർ കപ്പ് ടൂർണമെൻ്റിൽ തിരൂരങ്ങാടി നൂറുൽ ഇസ്‌ലാം മദ്രസ റണ്ണേഴ്സ് അപ്പ് ട്രോഫി നേടി. ആവേശകരമായ മത്സരങ്ങളിലൂടെ ശക്തരായ ടീമുകളെ മറികടന്നാണ് നൂറുൽ ഇസ്‌ലാം മദ്രസ ഫൈനൽ പോരാട്ടത്തിലെത്തിയത്.
ടൂർണമെൻ്റിൽ മികച്ച സംഘാടനവും കായിക ശാസനയും കാഴ്ചവച്ച മദ്രസ ടീം അംഗങ്ങളെ തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. ബാവ സാഹിബ് ഉപഹാരം നൽകി ആദരിച്ചു. അനുമോദന ചടങ്ങിൽ സദർ മുദരിസ് എൻ.പി. അബു മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി മുനീർ താനാളൂർ, സി.എൻ. അബ്ദുൽ നാസർ മദനി, ഒ.പി. അനീസ് ജാബിർ, വി. അലി, പി. ഫഹദ്, കെ. കദീജ, കെ. ജംഷീന, ഒ.പി. മുംതാസ്, കെ. അനീസ്, കെ. സൈനബ, എം.പി. ഫൗസീല എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മദ്രസാ വിദ്യാർത്ഥികളിൽ കായിക ബോധവും ടീം സ്പിരിറ്റും വളർത്തുന്നതിൽ ഇത്തരം ടൂർണമെൻ്റുകൾ നിർണായകമാണെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു.
ഫോട്ടോ
എം.എസ്.എം ബാലവേദി സൂപ്പർ കപ്പ് ടൂർണമെൻ്റിൽ റണ്ണേഴ്സ് അപ്പ് ട്രോഫി നേടിയ തിരൂരങ്ങാടി നൂറുൽ ഇസ്‌ലാം മദ്രസ ടീമിന് തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. ബാവ സാഹിബ് ഉപഹാരം നൽകുന്നു.