സാധാരണകാരന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട സഹകരണ ബാങ്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ ഉപയോഗിക്കുന്നു ; ബിജെപി

തിരൂരങ്ങാടി : തെന്നല സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് പരിഹരിച്ച് നിക്ഷേപകര്‍ക്ക് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി തെന്നല പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തെന്നല സര്‍വീസ് സഹകരണ ബാങ്കിന്റ ഇവനിങ്ങ് ബ്രാഞ്ചിനു മുന്നില്‍ സായാന ധര്‍ണ്ണ സംഘടിപ്പിച്ചു. ബി ജെ പി മലപ്പുറം ജില്ലാ സെക്രട്രറി പി പി ഗണേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കേരളത്തിലെ സാധാരണകാരായ ജനങ്ങളുടെയും കര്‍ഷകരുടെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട സര്‍വീസ് സഹകരണ ബാങ്കുകള്‍ മഹാ ഭൂരിപക്ഷവും ഭരിക്കുന്ന ഇടത് വലത് മുന്നണികള്‍ ജനങ്ങളെ കൊള്ളയടിക്കാനും വാലിയ സാമ്പത്തിക തട്ടിപ്പിനും ഉപയോഗിക്കുകയാണ് സഹകരണ ബാങ്കിങ് മേഖലയിലെ തട്ടിപ്പിന്റ കാര്യത്തില്‍ ഇരുകൂട്ടരും ഒരു നാണയത്തിന്റ രണ്ടുവശങ്ങളാണെന്ന് ഗണേശന്‍ പറഞ്ഞു.

ബിജെപി തെന്നല പഞ്ചായത്ത് പ്രസിഡണ്ട് പട്ടാളത്തില്‍ ഷിജു അദ്ധ്യക്ഷത വഹിച്ചു പ്രജീഷ് പറമ്പേരി, മനോജ് കളരിക്കല്‍, ശിവദാസന്‍ മാട്ടുമ്മല്‍, വിശ്വനാഥന്‍ കടുങ്ങിലത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

error: Content is protected !!