Tuesday, June 23

Blog

ഹരിത ഓഫീസ് മാതൃക നടപ്പാക്കി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം
Local news

ഹരിത ഓഫീസ് മാതൃക നടപ്പാക്കി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം

തിരൂരങ്ങാടി:സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കൊളപ്പുറത്ത് പ്രവർത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ഹരിത ഓഫീസ് മാതൃക നടപ്പാക്കി. ഹരിത ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത,ജൈവ-അജൈവ-ഇ - മാലിന്യങ്ങളുടെ വേർതിരിക്കൽ,ശാസ്ത്രീയമായ സംസ്കരണം എന്നീ വിഷയങ്ങളിൽ വാഴയൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ. വി അൻവർ ബോധവൽക്കരണ ക്ലാസെടുത്തു. ഹരിത ചട്ട പാലനത്തിന്റെ ഭാഗമായി ഡസ്റ്റ്ബിന്നുകളും സെന്‍ററില്‍ സ്ഥാപിച്ചു. പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ശരത് ചന്ദ്ര ബാബു. വി, ജീവനക്കാരായ കമറു കക്കാട്,സമീറ.എൻ തുടങ്ങിയവർ സംസാരിച്ചു....
Kerala

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ നിരവധി തവണ പീഡിപ്പിച്ചു ; പ്രതി പിടിയില്‍

തിരുവനന്തപുരം : ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശിനിയുടെ പരാതിയില്‍ ആറ്റിങ്ങല്‍ പാലസ് റോഡ് മങ്കാട്ടുമൂല ദേവി ക്ഷേത്രത്തിനു സമീപം അനില്‍ അംബരം വീട്ടില്‍ നന്ദു എന്നു വിളിക്കുന്ന അദ്വൈത്(26) ആണ് ആറ്റിങ്ങല്‍ പൊലീസിന്റെ പിടിയിലായത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ശേഷം യുവതിയുമായി സൗഹൃദം നടിച്ച് അടുപ്പമുണ്ടാക്കിയ ശേഷം നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. ആറ്റിങ്ങല്‍ പോലീസിന് ലഭിച്ച പരാതി പ്രകാരം അന്വേഷണം നടത്തിവരുന്നതിനിടെ യുവാവ് ഒളിവില്‍ പോയി. പ്രതി ആറ്റിങ്ങല്‍ മങ്കാട്ടുമൂല എന്ന സ്ഥലത്തുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെ എത്തുകയായിരുന്നു. ആറ്റിങ്ങല്‍ ഇന്‍സ്‌പെക്ടര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഗോപകുമാര്‍. ജി, സബ് ഇന്‍സ്‌പെക്ടര്‍മാരായ സജിത്, ജിഷ്ണു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശരത് കുമാര്‍, നിധിന്‍ ...
Kerala

തീപ്പെട്ടിയുണ്ടോ ചേട്ടാ…. കഞ്ചാവ് ബീഡി കത്തിക്കാന്‍ തീ ചോദിക്കാനെത്തിയത് എക്‌സൈസ് ഓഫീസില്‍ : പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ പിടിയില്‍

അടിമാലി : കഞ്ചാവ് ബീഡി കത്തിക്കാന്‍ തീ ചോദിച്ച് എക്‌സൈസ് ഓഫീസിലെത്തിയ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് സഹിതം എക്‌സൈസിന്റെ പിടിയില്‍. തൃശ്ശൂരില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന സംഘത്തിലെ കുട്ടികളാണ് കേസില്‍ പിടിച്ച വാഹനങ്ങള്‍ കിടക്കുന്നത് കണ്ട് വര്‍ക്ക് ഷോപ്പാണെന്ന് കരുതി ഇടുക്കി അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് തീ ചോദിച്ച് കയറിച്ചെന്നത്. യൂണിഫോമിട്ടവരെ കണ്ടതോടെ കുട്ടികള്‍ തിരിഞ്ഞോടിയെങ്കിലും പിടികൂടുകയായിരുന്നു. ഇവരില്‍ ഒരാളില്‍ നിന്ന് 5 ഗ്രാം കഞ്ചാവും രണ്ടാമത്തെയാളില്‍ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. 2 പേര്‍ക്കെതിരെയും കേസെടുത്തു. ശേഷം രണ്ട് പേരെയും അധ്യാപകര്‍ക്കൊപ്പം വിട്ടയച്ചു. കേസിന്റെ വിശദാംശങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറും. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു....
Kerala

പാലക്കാട് മത്സരിക്കും, സതീശനു ധാര്‍ഷ്ട്യം, അധികാരത്തിനു വേണ്ടി എന്തും ചെയ്യും : എകെ ഷാനിബ്

പാലക്കാട് : പാലക്കാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ്. പാര്‍ട്ടിക്കകത്തെ കുറെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണു തന്റെ പോരാട്ടമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന് ധാര്‍ഷ്ട്യമാണെന്ന് ഷാനിബ് ആരോപിച്ചു. പക്വതയില്ലാത്ത നേതാവാണ് സതീശന്‍. വി.ഡി.സതീശനും ഷാഫി പറമ്പിലും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. നാലു വര്‍ഷമായി താന്‍ പാര്‍ട്ടിയുടെ ഭാഗമല്ലെന്ന് വി.ഡി.സതീശന്‍ പറയുന്നത് കള്ളമാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വാക്ക് കേള്‍ക്കാന്‍ തയ്യാറാകാത്ത ആളാണ് സതീശന്‍. സതീശനു ധാര്‍ഷ്ട്യമാണ്. മുഖ്യമന്ത്രി ആകാന്‍ എല്ലാവരെയും ചവിട്ടി മെതിച്ചു സതീശന്‍ മുന്നോട്ട് പോകുന്നു. ഉപ തെരഞ്ഞെടുപ്പ് സ്‌പെഷ്യലിസ്റ്റ് ആയ സതീശന്റെ തന്ത്രങ്ങള്‍ പാലക്കാട് പാളും എന്നും ഷാനിബ് പറഞ്ഞു. പാലക്കാട് ബിജെപിയെ വിജയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് സാഹചര്യം ...
Local news

ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനം : പരപ്പനങ്ങാടി റൈഞ്ച് പ്രിവന്റീവ് ഓഫീസര്‍ ബിജുവിന് ബാഡ്ജ് ഓഫ് എക്‌സലന്‍സ് അവാര്‍ഡ്

പരപ്പനങ്ങാടി : ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന എക്‌സൈസ് കമ്മീഷണറുടെ 2023 ലെ ബാഡ്ജ് ഓഫ് എക്‌സലന്‍സ് അവാര്‍ഡിന് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ബിജു. പി. തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലും ജില്ലക്ക് പുറത്തും നൂറുകണക്കിന് വേദികളില്‍ ലഹരിവിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന ബിജു വിന് ലഭിച്ച അംഗീകാരം ജില്ലക്ക് തന്നെ നേട്ടമാകുകയാണ്. ഇപ്പോള്‍ പരപ്പനങ്ങാടി എക്‌സ്സൈസ് റൈഞ്ച് ഓഫീസില്‍ പ്രിവന്റീവ് ഓഫീസര്‍ ആയി ജോലി ചെയ്യുന്ന ബിജു ജില്ലയില്‍ എക്‌സ്സൈസ് ഉദ്യോഗസ്ഥരെ അണിനിരത്തി ലഹരിവിരുദ്ധ ഗാനമേള ട്രൂപ്പിനും നേതൃത്വം നല്‍കിവരുന്നു....
Kerala

ഹജ്ജ് 2025 : ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ഒന്നാം ഗഡു അടക്കുന്നതിനുള്ള തിയ്യതി നീട്ടി

മലപ്പുറം : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2025 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു തുകയായി ഒരാൾക്ക് 1,30,300രൂപ വീതം അടക്കുന്നതിനുള്ള അവസാനം തീയ്യതി ഒക്ടോബർ 31 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 10 പ്രകാരം അറിയിച്ചിരിക്കുന്നതായി അസിസ്റ്റൻ്റ് സെക്രട്ടറി. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ 31-10-2024നകം പണമടക്കേണ്ടതാണ്. പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും 2024 നവംബർ 5നകം സംസ്ഥാന ഹജ്ജ കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണെന്നും അസി. സെക്രട്ടറി അറിയിച്ചു....
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ പ്രവേശനം കാലിക്കറ്റ് സർവകലാശാലയില്‍ പുതുതായി ആരംഭിച്ച ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ എന്ന പ്രൊജക്റ്റ് മോഡ് ഡിപ്ലോമ പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത : ബിരുദം. കോഴ്‌സ് കാലാവധി ആറു മാസം. ഗ്രാഫിക് ഡിസൈന്‍, ആനിമേഷന്‍, ഫോട്ടോഗ്രാഫി, ഓഡിയോ-വിഷ്വല്‍‌ പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ തുടങ്ങിയ മേഖലകളിൽ ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളോടെയുള്ള പ്രോയോഗിക പരിശീലനത്തോടൊപ്പം കാലിക്കറ്റ് സര്‍വകലാശാലാ എഡ്യുക്കേഷനല്‍ മള്‍ട്ടി മീഡിയ ആന്റ് റിസര്‍ച്ച് സെന്ററിൽ ഇന്‍റേണ്‍ഷിപ്പും കോഴ്‌സിന്റെ ഭാഗമായി നൽകും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . പി.ആർ. 1526/2024 ഹരിത സാവിത്രിയുടെ പ്രഭാഷണം കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മലയാളത്തിലെ അ...
Local news

സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു

തിരൂരങ്ങാടി: കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന്‍ പുറത്തിറക്കിയ ബുള്ളറ്റിന്‍ ഡോ: എം.പി അബ്ദുസമദ് സമദാനി എംപി പ്രകാശനം നിര്‍വഹിച്ചു. വിദ്യാഭ്യസ ജില്ലയിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളും വാര്‍ത്തകളും ഉള്‍കൊള്ളിച്ചുള്ള ബുള്ളറ്റിന്‍ രണ്ട് മാസത്തില്‍ ഒരിക്കലാണ് പുറത്തിറക്കുന്നത്. ജില്ലയില്‍ ഇരുന്നൂറിലധികം യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ഒരു ബുള്ളറ്റിന്‍ പുറത്തിറക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ ജില്ലയാണ് തിരൂരങ്ങാടി. ചടങ്ങില്‍ ജില്ലാ കമ്മീഷണര്‍ (അഡള്‍ട്ട് റിസോഴ്‌സ്) പി രാജ്‌മോഹനന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ അന്‍വര്‍, ജില്ലാ ഭാരവാഹികളായ കെ ബഷീര്‍ അഹമ്മദ്, കെ കെ സുനില്‍കുമാര്‍, അബ്ദുസലാം, കെ അബ്ദുറഹിമാന്‍, കെ ഷക്കീല, വേങ്ങര ഉപജില്ലാ സെക്രട്ടറി കെ ബഷീര്‍, പ്രശോഭ്, ശ്രീജ, ബിന്ദു മോള്‍ , മറിയാമു , സഫീര്‍...
Local news

വിസ്ഡം വേങ്ങര മണ്ഡലം മുജാഹിദ് ആദര്‍ശ സമ്മേളനം : പോസ്റ്റര്‍ പ്രചരണം

വേങ്ങര : വിസ്ഡം വേങ്ങര മണ്ഡലം മുജാഹിദ് ആദര്‍ശ സമ്മേളന പോസ്റ്റര്‍ പ്രചാരണ ഉദ്ഘാടനം കെപിസിസി സെക്രട്ടറി കെ പി മജീദ് നിര്‍വഹിച്ചു. വിസ്ഡം മണ്ഡലം ഭാരവാഹികളായ , ശിഹാബ് ഇകെ, മൂഴിയന്‍ ബാവ, നാസര്‍, സാലിം, മുര്‍ഷാദ്, ഹനീഫ എന്നിവര്‍ സന്നിഹിതരായിരുന്നു. 'തൗഹീദ് ഇസ്ലാമിന്റെ ജീവന്‍ ' എന്ന പ്രമേയത്തിലാണ് സമ്മേളനം. ഡിസംബര്‍ 15 ന് വേങ്ങര സബാഹ് സ്‌ക്വയറില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതന്‍ ഹുസൈന്‍ സലഫി ഷാര്‍ജ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സമ്മേളനത്തിന്റെ ഭാഗമായി വ്യത്യസ്ത പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്....
Local news

സിപിഐഎം വെളിമുക്ക് ലോക്കല്‍ സമ്മേളനം : സെമിനാര്‍ സംഘടിപ്പിച്ചു

മൂന്നിയൂര്‍ : സിപിഐ എം വള്ളിക്കുന്ന് ഏരിയ സമ്മേളനത്തിന്റെയും വെളിമുക്ക് ലോക്കല്‍ സമ്മേളനത്തിന്റെയും ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. ' മിച്ചഭൂമി സമരം, ചരിത്രം, എന്ന വിഷയത്തില്‍ മിച്ച ഭൂമി സമരകേന്ദ്രമായിരുന്ന പൂതേരി വളപ്പില്‍ നടന്ന സെമിനാര്‍ ഡോ. അനില്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. സമരത്തില്‍ സജീവ പങ്കാളികളാവുകയും നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്ത വള്ളിക്കുന്ന്, തിരൂരങ്ങാടി ഏരിയയിലെ 29 പേരെ സെമിനാറില്‍ ആദരിച്ചു. ഷാജി തുമ്പാണി അധ്യക്ഷനായി.കരിമ്പില്‍ വേലായുധന്‍, എം കൃഷ്ണന്‍, എന്‍ പി കൃഷ്ണന്‍, നെച്ചിക്കാട്ട് പുഷ്പ, മത്തായി യോഹന്നാന്‍, ടി പി നന്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി ബാലന്‍ സ്വാഗതവും പി പ്രനീഷ് നന്ദിയും പറഞ്ഞു....
Local news

കടലുണ്ടി പുഴയില്‍ തോണി ഉപയോഗിച്ചുള്ള മണലെടുപ്പ് വ്യാപകം ; കരയിടിച്ചില്‍ വ്യാപകമായതോടെ നിരവധി വീടുകള്‍ അപകടഭീഷണിയില്‍

വേങ്ങര : വേങ്ങരയില്‍ കടലുണ്ടിപ്പുഴയില്‍ തോണി ഉപയോഗിച്ചുള്ള മണലെടുപ്പ് വ്യാപകം. പുഴയോരങ്ങളില്‍ കരയിടിച്ചില്‍ വ്യാപകമായതോടെ നിരവധി വീടുകളാണ് അപകടഭീഷണിയിലായിരിക്കുന്നത്. കരയിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന ഭാഗങ്ങളിലാണ് അനധികൃത മണടുപ്പ് നടക്കുന്നത്. പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ പാലാണി കാഞ്ഞീരക്കടവ് ,തോണി കടവ് എന്നീ കടവുകളിലാണ് വലിയ തോതില്‍ മണലെടുപ്പ് നടക്കുന്നത്. ഈ ഭാഗങ്ങളില്‍ എല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയില്‍ വീണ്ടും കരയിടിച്ചില്‍ വ്യാപകമായി. നൂറുകണക്കിന് തെങ്ങ്, കവുങ്ങ് ഉള്‍പ്പെടെയുള്ളവ നശിച്ചു. പാലാണി കാഞ്ഞിരക്കടവിലെ തൂക്കുപാലവും സമീപത്തെ വീടുകളും കടുത്ത അപകട ഭീഷണിയിലാണ്. തിരൂരങ്ങാടി നഗരസഭയും പറപ്പൂര്‍ ഗ്രാമപഞ്ചായത്തും ഉള്‍പ്പെടുന്ന കടലുണ്ടി പ്പുഴയുടെ തീരപ്രദേശങ്ങളെ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്കും, മലപ്പുറം ജ...
Local news

മഹാകവി വി സി ബാലകൃഷ്ണപ്പണിക്കർ അനുസ്മരണവും അവാർഡ്ദാനവും സംഘടിപ്പിച്ചു

വേങ്ങര : മഹാകവി വിസി ബാലകൃഷ്ണപ്പണിക്കർ അനുസ്മരണ സമ്മേളനവും പ്രശസ്ത സാഹിത്യകാരൻ എൻ എൻ സുരേന്ദ്രന് പുരസ്കാരസമർപ്പണവും ഊരകം കുറ്റാളൂർ വി സി സ്മാരക വായനശാല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റാളൂർ ജി എൽ പി സ്കൂളിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി സി സ്മാരക വായനശാല പ്രസിഡണ്ട് കെ പി സോമനാഥൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ കെ എൻ എ ഖാദർ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് 24 വയസ്സിൽ മരണമടഞ്ഞ മഹാകവി വി സി ബാലകൃഷ്ണ പണിക്കരെ അനുസ്മരിച്ചു കൊണ്ട് പ്രസംഗിച്ചു. 2024ലെ വി സി പുരസ്കാരം നേടിയ പ്രശസ്ത എഴുത്തുകാരൻ എൻ എൻ സുരേന്ദ്രന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ പുരസ്കാര സമർപ്പണവും, ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് മൻസൂർ കോയ തങ്ങൾ സമ്മാനത്തുക യും, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട് റഷീദ് പരപ്പ...
Breaking news

അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; ഏഴാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

തിരൂരങ്ങാടി: മൂന്നിയൂര്‍ ചേളാരി പാണക്കാട് മലയിൽ വീട്ടിൽ ചാത്തന്‍കുളങ്ങര സുബൈര്‍-ജുബൈരിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിഹാല്‍(13) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 ന് വീട്ടിൽ വെച്ചാണ് സംഭവം. മൊബൈൽ അമിതമായി ഉപയോഗിക്കുന്നത് കണ്ട് ശകാരിച്ചിരുന്നു. ഫോൺ എടുത്തു വെച്ച് ഫുട്‌ബോൾ കളിക്കാൻ പോകാൻ രക്ഷിതാവ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് മുറിക്കുള്ളിലേക്ക് പോയ നിഹാൽ തോർത്ത് ജനൽ കമ്പിയിൽ കെട്ടി തൂങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് പോസ്റ്റുമോർട്ടത്തിന് ശേഷം തയ്യിലക്കടവ് ജുമാ മസ്ജിദിൽ ഖബറടക്കും. കൊടക്കാട് എം.എം.യുപി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയാണ് നിഹാല്‍. സഹോദരങ്ങള്‍: നാജിയ, നിദാന്‍, നൈസ....
Sports

പ്രഥമ വെന്നിയുർ വി പി എസ് അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഓൺലൈൻ ടിക്കറ്റ് വിതരണം ആരംഭിച്ചു

തിരൂരങ്ങാടി: ഒന്നാമത് വി പി എസ് റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഓൺലൈൻ ടിക്കറ്റിങ് ക്യാമ്പയിൻ ഉദ്ഘാടനം തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി മുഹമ്മദ്‌കുട്ടി നിർവ്വഹിച്ചു. ഡിസംബർ ഒന്നാം തിയ്യതി നടക്കുന്ന ടൂർണ്ണമെന്റിൽ KSFA യുടെ കീഴിൽ രജിസ്റ്റർ ചെയ്ത 16 ടീമുകൾ മത്സരിക്കും. 19 വർഷക്കാലമായി വെന്നിയൂരിലെ സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ രംഗത്ത് സ്തുത്യർഹമായ പ്രവർത്തന മികവ് കാണിച്ച വെന്നിയൂർ പ്രവാസി സംഘം അഥവാ വിപിഎസ്‌ എന്ന സംഘടനയാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് മജീദ് പാലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഇക്ബാൽ പാമ്പന്റകത്ത്, ടൂർണമെന്റ് കമ്മിറ്റി കൺവീനർ ടിടിഎം കുട്ടി, ബഷീർ തെങ്ങിലകത്ത്, മുസ്തഫ ഹാജി നല്ലൂർ, തൂമ്പത്ത് ബഷീർ, ഹംസ എംപി, കരീ...
Crime

കെ എസ് ആർ ടി സി ബസിൽ വൻ കവർച്ച, യാത്രക്കാരനിൽ നിന്ന് ഒരു കോടിയുടെ സ്വർണം കവർന്നു

എടപ്പാള്‍: കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനില്‍ നിന്ന് വന്‍ സ്വര്‍ണ്ണക്കവര്‍ച്ച. തൃശ്ശൂരിലെ സ്വര്‍ണ്ണവ്യാപാരിയുടെ ഒരു കോടിയില്‍ അധികം രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. തിരൂരിലെ ജ്വല്ലറിയില്‍ കാണിക്കുന്നതിനായി തൃശ്ശൂര്‍ സ്വദേശിയായ ജീവനക്കാരന്‍ വശം കൊണ്ട് വന്ന ആഭരണ കളക്ഷനാണ് കവര്‍ച്ച ചെയ്തത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ കുറ്റിപ്പുറത്ത് നിന്ന് നെടുങ്കട്ടത്തേക്ക് പോയിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ കയറിയ ജ്വല്ലറി ജീവനക്കാരന്റെ ബാഗില്‍ നിന്നാണ് സ്വര്‍ണ്ണം കവര്‍ന്നത്.10 മണിയോടെ എടപ്പാളില്‍ എത്തിയപ്പോഴാണ് പുറകില്‍ തൂക്കിയിരുന്ന ബാഗില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ്സ് നേരെ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. ബസ്സിലെ യാത്രക്കാരെ പരിശോധിച്ചെങ്കിലും സ്വര്‍ണ്ണം കണ്ടെത്താനായില്ല. സംഭവത്തില്‍ ഉടമ നല്‍കിയ...
Crime

പഞ്ചായത്തംഗത്തിന്റെ സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി

തിരൂരങ്ങാടി: പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നിർത്തിയിട്ട വനിത പഞ്ചായത്ത് അംഗത്തിന്റെ സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. പാലക്കൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മാർബിൾ തൊഴിലാളി ത്സാർഖൻഡ് ഹസൈർബാഗ് ചൽക്കുഷ സ്വദേശി സുരാജ് (18) ആണ് പിടിയിലായത്. മുന്നിയൂർ പഞ്ചായത്ത് അംഗം സൽ‍മ നിയാസിന്റെ സ്കൂട്ടർ ആണ് മോഷണം പോയത്. ശനിയാഴ്ച ഉച്ചയ്ക്ക് വെളിമുക്ക് ഉള്ള പഞ്ചായത്ത് ഓഫീസിൽ വെച്ചാണ് സംഭവം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൽ‍മ സ്കൂട്ടറിൽ പഞ്ചായത്ത് ഓഫീസിൽ എത്തിയത്. ഓഫീസിനു തൊട്ടുമുമ്പിൽ നിർത്തിയിട്ട വണ്ടിയിൽ നിന്നും താക്കോൽ എടുത്തിരുന്നില്ല. 2.10 ന് വണ്ടിയിൽ നിന്ന് സീലും ഫോണും എടുത്ത് ഓഫീസിലേക്ക് പോയ സൽ‍മ 2.20 ന് വണ്ടിയിൽ നിന്ന് താക്കോൽ എടുക്കാൻ വേണ്ടി വന്നപ്പോഴാണ് മോഷണം പോയത് അറിയുന്നത്. സിസിടിവി പരിശോധിച്ചപ്പോൾ യുവാവ് സ്കൂട്ടർ മോഷ്ടിച്ചു കൊണ്ടുപോകുന്നത് കണ്ടു. അന്വേഷണത്തിൽ പ്രദേശത്ത് താമസിക...
Local news

പരപ്പനങ്ങാടി മുനിസിപ്പല്‍ സ്‌കൂള്‍ കലാമേള സമാപിച്ചു

പരപ്പനങ്ങാടി മുനിസിപ്പല്‍ കലാ മേള പാലത്തിങ്ങല്‍ എഎംയുപി സ്‌കൂളില്‍ വെച്ച് പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു, കൗണ്‍സിലര്‍മാരായ എം വി ഹസ്സന്‍കോയ, അസീസ് കൂളത്ത്, മെറീന ടീച്ചര്‍, ഷമീന മൂഴിക്കല്‍, പിടിഎ പ്രസിഡന്റ് കോയ പിലാശ്ശേരി, അഹമ്മദലി ബാവ, സ്‌കൂള്‍ പ്രസിഡന്റ് താപ്പി അബ്ദുള്ളകുട്ടി ഹാജി, കരീം ഹാജി, ഡോക്ടര്‍ ഹാറൂണ്‍ റഷീദ്, സൗദ ടീച്ചര്‍, സുഷമ കണിയാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിച്ചു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സെക്യൂരിറ്റി ഗാർഡ് അഭിമുഖം മാറ്റിവെച്ചു കാലിക്കറ്റ് സർവകലാശാലാ പ്രധാന ക്യാമ്പസിലെ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി ഒക്ടോബർ 21-ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. പി.ആർ. 1519/2024 വാക് - ഇൻ - ഇന്റവ്യൂ കാലിക്കറ്റ്  സർവകലാശാലാ റഷ്യൻ ആൻ്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിൽ ഗസ്റ്റ് അധ്യാപക തസ്തികതയിൽ ( മണിക്കൂറടിസ്ഥാനത്തിലുള്ള ) രണ്ട് ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത : 55 ശതമാനം മാർക്കോടെ പോസ്റ്റ് ഗ്രാജ്വേഷൻ ഇൻ കംപാരറ്റീവ് ലിറ്ററേച്ചർ, നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 23-ന് ഉച്ചക്ക് 2.30-ന് പഠനവകുപ്പിൽ വാക് - ഇൻ - ഇന്റവ്യൂവിന് ഹാജരാകണം. പി.ആർ. 1520/2024 ഫ്രഞ്ച് സർട്ടിഫിക്കറ്റ് കോഴ്സ് കാലിക്കറ്റ് സർവകലാശാലാ റഷ്യൻ ആൻ്റ് കംപാരറ്റീവ് ലിറ്ററേച...
Local news

വ്യാപാരി വ്യവസായി സമിതി വള്ളിക്കുന്ന് ഏരിയാ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി സമിതി വള്ളിക്കുന്ന് ഏരിയാ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ വള്ളിക്കുന്ന് അത്താണിക്കല്‍ സ്‌പൈസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ദിനേഷ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടില്‍ 2024 ലെ മെമ്പര്‍ ഷിപ്പ് വിതരണോദ്ഘാടനം അശ്വനി ഇലക്ട്രിക്കല്‍സ് ഉടമ ബബീഷ് അത്താണിക്കലിന് നല്കി നിര്‍വ്വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി പി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ എന്‍.വി. ഗോപാലകൃഷ്ണന്‍, വനിത സംരംഭക സംസ്ഥാന കമ്മിറ്റി മെമ്പര്‍ സാജിത നൗഷാദ്, തിരൂരങ്ങാടി ഏരിയാ കമ്മിറ്റി സെക്രട്ടറി രഘുനാഥ് എ.വി. എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ കമ്മിറ്റി മെമ്പര്‍ ടി.ബാബുരാജന്‍ സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ പനോളി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍ :ടി ബാബുരാജന്‍ - സെക്രട്ടറികോയമോന്‍ കൊണ...
Malappuram

ജില്ലയില്‍ മസ്റ്ററിങ് നടത്തിയത് 80.62 ശതമാനം പേര്‍ ; അവശേഷിക്കുന്നത് 3,98,890 പേര്‍

മലപ്പുറം : ജില്ലയില്‍ ഇതുവരെ 80.62 ശതമാനം പേര്‍ മസ്റ്ററിംഗ് നടത്തിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ആകെയുള്ള പി.എച്ച്.എച്ച്, ഓ.വൈ.വൈ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട 20,58,344 അംഗങ്ങളില്‍ 16,59,454 പേര്‍ ഇതിനകം മസ്റ്ററിംഗ് നടത്തി. അവശേഷിക്കുന്ന 3,98,890 പേര്‍ എത്രയും വേഗത്തില്‍ മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനുവദിച്ച സമയപരിധിക്കുള്ളില്‍ എത്രയും വേഗം മസ്റ്ററിംഗ് നടപടികളുമായി സഹകരിച്ച് റേഷന്‍ കാര്‍ഡുകളിലെ പേരും, വിഹിതവും നഷ്ടപ്പെടാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമായി റേഷന്‍ കടകളില്‍ നടത്തുന്ന ക്യാമ്പുകളില്‍ നേരിട്ടെത്തി (5വയസ്സില്‍ താഴെയുള്ള കുട്ടികളും കിടപ്പു രോഗികളും ഒഴികെ) ക്യാമ്പുകളില്‍ നിന്നും സൗജന്യമായി മസ്റ്ററിംഗ് ചെയ്യാവുന്നതാണ്. വിവിധ താലൂക്കില്‍ ഉള്ള ക്യാമ്പുകള്‍ ഞായറാഴ്ച മുഴുവന്‍ സമയവും പ്രവര്‍ത്തിക്ക...
Kerala

കോണ്‍ഗ്രസും ആര്‍എസ്എസും തമ്മില്‍ കരാര്‍ : പാലക്കാട് സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് വിട്ടു

പാലക്കാട് : നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. പാലക്കാട് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാര്‍ട്ടി വിട്ടു. സരിനു പിന്നാലെ എ.കെ. ഷാനിബും സിപിഎമ്മില്‍ ചേരുമെന്നാണ് വിവരം. തുടര്‍ ഭരണം സി.പി.എം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താന്‍ തയാറാവുന്നില്ലെന്നും പാലക്കാട്, വടകര, ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുണ്ടെന്നും ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ മുരളീധരന്‍ എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പാലക്കാട്ടെ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. ഉപതെരെഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തോല്‍ക്കും. കോണ്‍ഗ്രസ് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. താന്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ.പി.സരിന്...
university

ഗ്രേസ് മാർക്ക് അപേക്ഷ, പരീക്ഷാ അപേക്ഷ ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

അന്താരാഷ്ട്ര ഫൈറ്റോടെക്‌നോളജി സമ്മേളനം കാലിക്കറ്റ് സർവകലാശാലയിൽ  ഇന്റർനാഷണൽ ഫൈറ്റോടെക്‌നോളജി സൊസൈറ്റിയും ( ഐ.പി.എസ്. ) കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 18-ാമത് അന്താരാഷ്ട്ര ഫൈറ്റോടെക്‌നോളജി സമ്മേളനത്തിന് ഒക്ടോബർ 22-ന് സർവകലാശാലാ ക്യാമ്പസിൽ തുടക്കമാവും. സുസ്ഥിര പരിസ്ഥിതിക്കും ഭക്ഷ്യസുരക്ഷക്കും വേണ്ടിയുള്ള ഫൈറ്റോടെക്‌നോളജികൾ എന്ന പ്രത്യേക വിഷയത്തിലാണ് സമ്മേളനം. ആവാസവ്യവസ്ഥാ സേവനങ്ങൾ നൽകുന്നതിന് സസ്യങ്ങളെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഫൈറ്റോടെക്‌നോളജി. ഇത് ആദ്യമായാണ് ഇന്ത്യ ഫൈറ്റോടെക്‌നോളജി അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയാകുന്നത്. യുവഗവേഷകർക്കും അക്കാദമിക വിദഗ്ധർക്കും അറിവ് കൈമാറാനും അവരുടെ ഗവേഷണ പുരോഗതികൾ പങ്കിടാനുമുള്ള അവസരമാകുമിത്. സർവകലാശാലാ ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. സി. സി. ഹരിലാൽ സമ്മേളനത്തിന്റെ കൺവീനറും പ്രൊഫ. ഓം പർകാശ് ദംകാർ (മസാച്യുസെ...
university

നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: ഇ.എം.ഇ.എ. കോളേജും സെന്റ് തോമസ് കോളേജും ജേതാക്കള്‍

കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍ കോളേജ് നീന്തല്‍ മത്സരത്തില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് 88 പോയിന്റുമായി വനിതാ വിഭാഗത്തിലും തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് 86 പോയിന്റുമായി പുരുഷവിഭാഗത്തിലും ജേതാക്കളായി. വനിതാവിഭാഗത്തില്‍ 46 പോയിന്റ് വീതം നേടി തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജ്, ചിറ്റൂര്‍ ഗവ. കോളേജ് എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു. പുരുഷവിഭാഗത്തില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് (64 പോയിന്റ്), എസ്.കെ.വി.സി. കോളേജ് തൃശ്ശൂര്‍ (40) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി....
Kerala

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കാല്‍നട യാത്രക്കാരായ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

പാലക്കാട്: വടക്കാഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കാല്‍നട യാത്രക്കാരായ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷന്‍ (15) എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തു നിന്നും പാലക്കാട് പോവുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി....
Local news

കൊടിഞ്ഞി ഫൈസല്‍ വധക്കേസ് : സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.കുമാരന്‍ കുട്ടിയെ സര്‍ക്കാര്‍ നിയമിച്ചു

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ അഡ്വ.കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു. നിരവധി നിയമ പോരാട്ടങ്ങള്‍ക്കും വിവിധ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കും കെ.പി.എ മജീദ് എം.എല്‍.എയുടെ നിയമ സഭ പോരാട്ടങ്ങള്‍ക്കുമൊടുവിലാണ് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും കോഴിക്കോട് സ്വദേശിയുമായി കുമാരന്‍ കുട്ടിയെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കി ഉത്തരവിറക്കിയത്. 2016 നവംബര്‍ 19 നാണ് ഇസ്‌ലാമതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയത്. കേസ് എട്ട് വര്‍ഷത്തിനിപ്പുറവും വിചാരണ തുടങ്ങാത്തത് സര്‍ക്കാര്‍ വക്കീലിനെ നിയമിക്കാത്തത് കൊണ്ടായിരുന്നു. 2020 മുതല്‍ വിചാരണ തിയ്യതി നിശ്ചയിക്കാന്‍ കോടതി ചേരുന്നുണ്ടെങ്കില്‍ ഫൈസലിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ട...
Kerala

പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന്‍ ; പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും

പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ. പി സരിന്‍ മത്സരിക്കും. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന്‍ മത്സരിക്കുക. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിന്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. സരിന്‍ മികച്ച സ്ഥാനാര്‍ത്ഥി ആണെന്നാണ് സെക്രട്ടറിയേറ്റില്‍ അംഗങ്ങള്‍ വിലയിരുത്തിയത്. സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു. വൈകിട്ട് പേര് പ്രഖ്യാപിക്കും. അതേസമയം സരിനോട് സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലേക്ക് വരാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം ചിഹ്നത്തില്‍ മത്സരിക്കാന്‍ തനിക്ക് ഒരു പ്രയാസവും ഇല്ലെന്ന് പി സരിന്‍ പ്രതികരിച്ചു....
Malappuram

ഇറങ്ങേണ്ട സ്റ്റോപ്പില്‍ വയോധികന് ബസ് നിര്‍ത്തി കൊടുക്കാതെ മറ്റൊരു സ്റ്റോപ്പില്‍ ഇറക്കിവിട്ടു : ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തി കൊടുക്കാതെ മറ്റൊരു സ്റ്റോപ്പില്‍ ഇറക്കിവിട്ടെന്ന വയോധികന്റെ പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ പൂപ്പലം ടാറ്റ നഗര്‍ സ്വദേശി രാമചന്ദ്രന്റെ പരാതിയിലാണ് നടപടി. മലപ്പുറം ആര്‍ടിഒ ഡി റഫീക്കിന്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ സബ് ആര്‍ടിഒ രമേശാണ് ലൈസന്‍സ് റദ്ദ് ചെയ്തത്. മൂന്ന് മാസത്തേക്കാണ് സല്‍മാനുള്‍ എന്ന ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. ഈ മാസം 9 നായിരുന്നു സംഭവം. പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും വെട്ടത്തൂര്‍ വഴി അലനല്ലൂര്‍ പോകുന്ന ബസിലാണ് രാമചന്ദ്രന്‍ കയറിയത്. മനഴി ടാറ്റ നഗറില്‍ ബസ് നിര്‍ത്തി തരണം എന്ന് ബസില്‍ കയറുന്നതിന് മുന്‍പ് തന്നെ വയോധികന്‍ ആവശ്യപെട്ടിരുന്നു. എന്നാല്‍ ടാറ്റ നഗറിന് അടുത്ത സ്റ്റോപ്പിലാണ് ബസ് നിര്‍ത്തിയത്. പിന്നാലെ ആര്‍ട...
university

എം.എഡ്. പ്രവേശനം 2024 : തിരുത്തൽ / ലേറ്റ് രജിസ്‌ട്രേഷൻ സൗകര്യം 20 വരെ ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

എം.എഡ്. പ്രവേശനം 2024 : തിരുത്തൽ / ലേറ്റ് രജിസ്‌ട്രേഷൻ സൗകര്യം 20 വരെ എം.എഡ്. പ്രോഗ്രാം പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുന്നതിനുള്ള (പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി., ജനന തീയതി, യോഗ്യത സര്‍ട്ടിഫിക്കറ്റിലെ രജിസ്റ്റര്‍ നമ്പര്‍ എന്നിവ ഒഴികെ) സൗകര്യം ഒക്ടോബർ 20 വരെ ലഭ്യമാകും.  ഒന്നാം ഓപ്ഷന്‍ ലഭിച്ച് സ്ഥിര പ്രവേശനം നേടിയവർക്കും, ഹയര്‍ ഓപ്ഷന്‍ ക്യാന്‍സല്‍ ചെയ്ത് സ്ഥിരം പ്രവേശനം നേടിയവരും ഒഴികെയുള്ളവര്‍ക്ക് തിരുത്തൽ സൗകര്യം ലഭ്യമാകും. ഒന്ന്, രണ്ട് അലോട്ട്മെന്റുകള്‍ ലഭിച്ച് ഇന്‍ഡക്സ് മാര്‍ക്ക്, വെയിറ്റേജ് മാര്‍ക്ക്, റിസര്‍വേഷന്‍ കാറ്റഗറി, കോളേജ് ഓപ്ഷന്‍ മുതലായവയിലെ തെറ്റുകള്‍ കാരണം പ്രവേശനം നേടാൻ കഴിയാതിരുന്നവര്‍ക്കും എഡിറ്റിംഗ് സൗകര്യം ഉപയോഗിക്കുന്നതിന് വിധേയമായി വെയിറ്റിംങ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതാണ്. തിരുത്തൽ വരുത്തിയവർ പുതുക്കിയ അ...
Kerala

ഗുരുതരമായ അച്ചടക്ക ലംഘനം : സരിനെ പുറത്താക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് യുവ നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെ പാര്‍ട്ടിയുമായി ഇടഞ്ഞ് പത്രസമ്മേളനം വിളിച്ച് അതൃപ്തി വ്യക്തമാക്കിയതിനു പിന്നാലെയാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും പുറത്താക്കിയെന്ന് അറിയിച്ച് കെ.പി.സി.സി വാർത്താക്കുറിപ്പും പുറത്തിറക്കി. 'ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി.സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പുറത്താക്കി' എന്ന് ജനറല്‍ സെക്രട്ടറി എം.ലിജു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വ...
university

അറബിക് പി.എച്ച്.ഡി. ഒഴിവ് ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

അന്തർദേശീയ പ്രഭാഷണ പരമ്പര ഗവേഷണ രീതിശാസ്ത്രം എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലാ റഷ്യൻ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠന വകുപ്പ് അന്തർദ്ദേശീയ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. യു. കെ. ഹയർ എജ്യുക്കേഷൻ അക്കാദമി പണ്ഡിതനായ ഡോ. കെ.എസ്. ശ്രീനാഥ് പരമ്പരക്ക് തുടക്കം കുറിച്ചു. തുടർന്ന്  സുനിൽ  പി. ഇളയിടം, ടി.വി. മധു, സി.എസ്. വെങ്കിടേശ്വരൻ, സുധീഷ് കോട്ടേമ്പ്രം, കെ.എസ്. മാധവൻ എന്നിവർ ഗവേഷണ രീതിശാസ്ത്രത്തിൻ്റെ വിവിധ തലങ്ങളെ പറ്റി ഗവേഷകരുമായി സംവദിച്ചു. 21-ന് സമാപിക്കുന്ന പ്രഭാഷണ പരമ്പരയിൽ ഇ.വി. രാമകൃഷ്ണൻ, ഷംസാദ് ഹുസൈൻ, പ്രിയ കെ. നായർ എന്നിവർ പങ്കെടുക്കും. പി.ആർ. 1501/2024 അറബിക് പി.എച്ച്.ഡി. ഒഴിവ് കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പിൽ നാല് ഒഴിവുകളിലേക്ക് പി.എച്ച്.ഡി. അറബിക്ക് ( നോൺ എൻട്രൻസ് - എനി ടൈം രജിസ്‌ട്രേഷൻ ) പ്രവേശനത്തിന് യു.ജി.സി., ജെ.ആർ.എഫ്. നേടിയവരിൽ നിന്നും അപേക്ഷ ക്...
error: Content is protected !!