Blog

വാഹനാപകടത്തിൽ പരുക്കേറ്റ എ ആർ നഗർ സ്വദേശി മരിച്ചു
Accident

വാഹനാപകടത്തിൽ പരുക്കേറ്റ എ ആർ നഗർ സ്വദേശി മരിച്ചു

എ ആർ നഗർ: ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻമരിച്ചു. എ ആർ.നഗർ പാലമഠത്തിൽച്ചിന സ്വദേശി മണ്ണിൽതൊടിയിൽ പുതുക്കുളങ്ങര മാട്ടറ അബ്ദുല്ലക്കുട്ടി (62) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് നെടിയിരുപ്പ് എൻഎച്ച് കോളനി റോഡ് ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.ഭാര്യ: മൈമൂനത്ത്. മക്കൾ: ഹസനത്ത്, മുനീറ, സമീറ, അനസ്. ...
Education

പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലാമേള സമാപിച്ചു

ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി, സി.ബി.എച്ച്.എസ്. എസ് വള്ളിക്കുന്ന്, ജി.യു.പി.എസ് അരിയല്ലൂർ, ജി.എം.യു.പി.എസ് പാറക്കടവ് ജേതാക്കൾ മൂനിയുർ : പരപ്പനങ്ങാടി ഉപജില്ലാ കലോത്സവ സമാപന സമ്മേളനം തബല ഗിന്നസ് ജേതാവ് സുധീർ കടലുണ്ടി ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സക്കീന മലയിൽ കണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. മാനേജർ പി.കെ മുഹമ്മദ് ഹാജി ഉപഹാര സമർപ്പണം നടത്തി. ജനറല്‍ കണ്‍വീനര്‍ എം.കെ. ഫൈസൽ, സി.മുഹമ്മദ് മുനീർ, താഹിർ കൂഫ, ഒ. ഷൗക്കത്തലി, അഹമ്മദ് കബീർ, കെ.പി വിജയകുമാർ, ഹാഷിഖ് ചോനാരി, എം.പി ഖൈറുന്നീസ, കെ.എന്‍ പ്രമോദ്, കെ.എസ് ബിനു, പി.വി. ഹുസൈൻ, പി.സുധീർ, എ.വി അക്ബറലി, ഇർഷാദ് ഓടക്കൽ, ഡി.വിപിൻ, മുജാഹിദ് പനക്കൽ, എം.അലി അസ്ഹർ, കെ.കെ ഷബീറലി, പി.മീര, കെ.വി.അബ്ദുൽ ഹമീദ്, ഇ ഷമീർ ബാബു, എ.മുഹമ്മദ് ഇർഫാന്‍, എം.പി മഹ്റൂഫ് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു. എൽ.പി ജനറൽ വിഭാഗത്തിൽ ജി.എം.യു.പി.എസ് പാറക്കടവ്, ജി.യു.പി.എ...
Malappuram

തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാനില്ലെന്ന് പരാതി

തിരൂർ: ഓഫീസിൽ നിന്നിറങ്ങിയ തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പിബിയെയാണ് ഇന്നലെ വൈകിട്ട് മുതല്‍ കാണാതായത്.വൈകിട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നില്‍കിയിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ബന്ധുക്കള്‍ തിരൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി. ഫോണ്‍ ‌സ്വിച്ച്‌ഡ് ഓഫാണ്. ഇന്നലെ രാത്രി കോഴിക്കോടാണ് ഫോണിൻ്റെ അവസാന ടവർ ലൊക്കേഷൻ. ഇദ്ദേഹത്തെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9846506742, 9048485374, 9745124090 എന്ന നമ്ബറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ...
Breaking news

കുറ്റൂർ പാടത്ത് വയലിലെ കുഴിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര: കൂരിയാട് കുറ്റൂർ പാടത്ത് കുഴിയിൽ വയോധികൻ മരിച്ച നിലയിൽ. മാടംചിന സ്വദേശി ചോലക്കൻ മമ്മുദു ഹാജി (70) ആണ് മരണപ്പെട്ടത്. കുഴിയിൽ മരിച്ച നിലയിൽ നാട്ടുകാർ കാണുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വേങ്ങര പോലീസ് സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Breaking news

സ്കൂൾ പ്രിൻസിപ്പൽ ബൈക്കിൽ നിന്നും കുഴഞ്ഞു വീണു മരിച്ചു

എടപ്പാൾ. സ്കൂൾ പ്രിൻസിപ്പൽ ബൈക്കിൽ നിന്നും കുഴഞ്ഞു വീണു മരിച്ചു. കണ്ടനകം ദാറുൽ ഹിദായ സ്കൂൾ പ്രിൻസിപ്പൽ പൊന്നാനി സ്വദേശി എൻ. അബ്ദുൽ ഖയ്യൂം (54) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് സ്കൂള്‍ മൈതാനിയില്‍ കുഴഞ്ഞ് വീണ് മരിച്ചത്.സ്കൂള്‍ അടച്ചതിനു ശേഷം പോട്ടൂര്‍ മോഡേണ്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഉപജില്ലാ കലോല്‍സവത്തിലേക്ക് വരുന്നതിനായി ബൈക്കില്‍ കയറിയ ഉടനെയാണ് കുഴഞ്ഞ് വീണത്.അരമണിക്കൂറിനു ശേഷം പരിസരവാസികളാണ് ബൈക്കും അതിനടുത്തായിഅബ്ദുള്‍ ഖയ്യൂമുംവീണു കിടക്കുന്നത് കണ്ടത്.ഉടനെ എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം ഇപ്പോള്‍ എടപ്പാള്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ്.ഭാര്യ. മുനീറ.മക്കള്‍. ഫസ്ഹ, ഫര്‍ഷ, ഫൈഹ. ...
Kerala

താനൂര്‍ ബോട്ടപകടം; അന്വേഷണ കമ്മീഷന്റെ കാലവധി ദീര്‍ഘിപ്പിച്ചു

തിരുവനന്തപുരം: താനൂര്‍ തൂവല്‍ത്തീരം ബോട്ടപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ കാലവധി ദീര്‍ഘിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കമ്മീഷന്റെ കാലാവധി ദീര്‍ഘിപ്പിക്കുവാനുള്ള തീരുമാനമെടുത്തത്. 2023 മെയ് 12 ന് രൂപീകരിച്ച ജസ്റ്റിസ് വി. കെ മോഹനന്റെ നേത്രത്വത്തിലുള്ള മൂന്നംഗ അന്വേഷണ കമ്മീഷന്റെ കാലാവധി 2024 നവംബര്‍ 7 മുതല്‍ ആറ് മാസത്തേക്കു കൂടിയാണ് ദീര്‍ഘിപ്പിച്ചു നല്‍കുന്നത്. 2023 മെയ് 7 ന് വൈകുന്നേരം 7 മണിക്കാണ് നാടിനെ നടുക്കിയ ബോട്ടപകടം ഉണ്ടായത്. അറ്റലാന്റിക് എന്ന ഉല്ലാസ ബോട്ടാണ് അപകടത്തില്‍ പെട്ടത്.അപകടത്തില്‍ 15 കുട്ടികളും 5 സ്ത്രീളും രണ്ട് പുരുഷന്‍മാരുമുള്‍ പ്പെടെ 22 പേര്‍ മരണപ്പെട്ടിരുന്നു. ബോട്ട് ദുരന്തത്തിനു വഴിയൊരുക്കിയ കാരണങ്ങള്‍, ഇക്കാര്യത്തില്‍ ഏതൊക്കെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായി , ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക...
Kerala

സാദിഖലി തങ്ങള്‍ക്കെതിരായ പരോക്ഷ വിമര്‍ശനം ; ഉമര്‍ ഫൈസി മുക്കത്തോട് വിശദീകരണം തേടി സമസ്ത

കോഴിക്കോട്: വിവാദമായ എടവണ്ണപ്പാറ പ്രസംഗത്തിലെ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തോട് വിശദീകരണം തേടി സമസ്ത. ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് ആവശ്യം. നടപടി എടുക്കണമെന്ന സമ്മര്‍ദ്ദം മുസ്ലിം ലീഗ് ശക്തമാക്കിയതോടെ സമസ്ത നേതൃത്വമാണ് ഉമര്‍ ഫൈസിക്ക് ഷോക്കോസ് നോട്ടീസ് നല്‍കിയത്. എടവണ്ണപ്പാറയിലെ മീലാദ് സമ്മേളനത്തില്‍ ഖാദി സ്ഥാനം വഹിക്കുന്നത് സംബന്ധിച്ച് ഉമര്‍ ഫൈസി നടത്തിയ പ്രസംഗം വലിയ വിവാദത്തിന് കാരണമായിരുന്നു. പ്രസംഗം സാദിഖലി തങ്ങളെ അപമാനിക്കുന്നതാണ് എന്നായിരുന്നു വിമര്‍ശനം. മുസ്ലിം മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മതപണ്ഡിതന്മാര്‍ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യമെന്നുമായിരുന്നു ഉമര്‍ ഫൈസി മുക്കതിന്റെ വിവാദ പ്രസംഗം. കിതാബ് നോക്കി വായിക്കാന്‍ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യം. വിവ...
Local news

പരപ്പനങ്ങാടി ഉപജില്ലാ കലോത്സവം : മത്സരിച്ച ഇനങ്ങളില്‍ എല്ലാം എ ഗ്രേഡ് കരസ്ഥമാക്കി അനുശ്രീ

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഉപജില്ലാ കലോത്സവത്തില്‍ മത്സരിച്ച ഇനങ്ങളില്‍ എല്ലാം എ ഗ്രേഡ് കരസ്ഥമാക്കി അനുശ്രീ. സൂപ്പിക്കുട്ടി ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അനുശ്രീ പരപ്പനങ്ങാടി മീനടത്ത് താമസിക്കുന്ന കുറുപ്പംകണ്ടി രമേഷ്, ഷീബ ദമ്പതിമാരുടെ ഏക മകളാണ്. 4 മത്സര ഇനങ്ങളിലാണ് അനുശ്രീ മത്സരിച്ചത്. മത്സരിച്ചതിലെല്ലാം എ ഗ്രേഡ് നേടി സ്‌കൂളിനും രക്ഷിതാക്കള്‍ക്കും അഭിമാനമായി മാറിയിരിക്കുകയാണ് അനുശ്രീ. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സംസ്‌കൃതം ഗ്രൂപ്പ് സോങ്ങ്, വന്ദേമാതരം എന്നീ ഇനങ്ങളില്‍ ഫസ്റ്റ് വിത്ത് എ ഗ്രേഡ് കൂടാതെ മലയാളം ഗ്രൂപ്പ് സോങ്ങില്‍ സെക്കന്‍ഡ് വിത്ത് എ ഗ്രേഡും ലളിതഗാനത്തില്‍ തേര്‍ഡ് വിത്ത് എ ഗ്രേഡും ഈ കൊച്ചു കലാകാരി കരസ്ഥമാക്കി. കലാകായിക രംഗങ്ങളില്‍ തുടര്‍ച്ചയായ നേട്ടം കൈവരിക്കുന്ന അമ്മയും മകളും നാടിന്റെ അഭിമാനമാണ്. അമ്മ ഷീബ മാസ്റ്റേഴ്‌സ് മീറ്റിലെ ഇന്റര്‍നാഷണല്‍ മെഡല...
Local news

പരപ്പനങ്ങാടിയില്‍ പാടശേഖരത്തിന് സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നു ; നടപടിയെടുക്കണമെന്നാവശ്യം ശക്തം

പരപ്പനങ്ങാടി : പാടശേഖരത്തിന് സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നു. പരപ്പനങ്ങാടി നഗരസഭ 15-ാം ഡിവിഷന്‍ സ്റ്റേഡിയം റോഡില്‍ മധുരം കാട് പാടശേഖരത്തിന് സമീപമാണ് മാലിന്യം തള്ളുന്നത് പതിവാകുന്നത്. കഴിഞ്ഞ ദിവസം റോഡരികില്‍ തള്ളിയ മാലിന്യങ്ങള്‍ തെരുവ് നായ്ക്കള്‍ കടിച്ചു കീറി വിതറിയിട്ടുമുണ്ട്. തെരുവ് നായ ശല്യം കാരണം പ്രദേശവാസികള്‍ ഭീതിയിലുമാണ്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് കൊയ്ത്തിനടുത്ത മധുരം കാട് വയലിലേക്ക് ചാക്കുകളിലാക്കി അറവുമാലിന്യങ്ങള്‍ തള്ളിയത് കാരണം കുറെ വിളനഷ്ടപ്പെട്ടിരുന്നു. ഇത് കര്‍ഷകര്‍ക്ക് ദുരിതമാവുകയും ചെയ്യുന്നുണ്ട് ഇവിടെ സ്ഥാപിച്ചിരുന്ന എം സി എഫിന് സമീപം ചാക്കില്‍ തള്ളിയ മാലിന്യങ്ങള്‍ പരിശോധിച്ച് കുറ്റവാളിയെ കണ്ടെത്തി പിഴ ഈടാക്കിയിരുന്നു. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനു...
Malappuram

പ്രഷര്‍ കുക്കര്‍ പൊട്ടിതെറിച്ച് അമ്മയുടെ കൈയ്യിലിരുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു

നിലമ്പൂര്‍ : പോത്ത് കല്ലില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. പോത്ത് കല്ല് ഉപ്പട ചാത്തമുണ്ടയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ അമ്മയുടെ ദേഹത്തിരുന്ന മാസിന്‍ എന്ന കുഞ്ഞിനാണ് പരിക്കേറ്റത്. അപകടം ഉണ്ടായ ഉടനെ കുഞ്ഞിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയശേഷം കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ...
Kerala

അര്‍ധരാത്രി ഹോട്ടലില്‍ വനിതാ ഉദ്യോഗസ്ഥര്‍ പോലും ഇല്ലാതെ വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച മുറിയിലേക്കു ഇടിച്ചു കയറി പൊലീസ് റൈഡ് ; ഒന്നും കിട്ടാതെ മടക്കം

പാലക്കാട് : അര്‍ധരാത്രി ഹോട്ടലില്‍ വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച മുറിയിലേക്കു ഇടിച്ചു കയറി പൊലീസ് റൈഡ്. വനിതാ ഉദ്യോഗസ്ഥര്‍ പോലും ഇല്ലാതെ സ്ത്രീകളുടെ മുറിയില്‍ പരിശോധനയ്ക്ക് പൊലീസ് സംഘം എത്തിയത്. ഹോട്ടലിലെ 12 മുറികളിലാണ് പരിശോധന നടത്തിയത്. പരിശോധനയെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷ ഭരിതമായ സാഹചര്യമാണ് ഉണ്ടായത്. വന്‍ പ്രതിഷേധം ഉണ്ടായി. അതേസമയം പരിശോധനയില്‍ ഒന്നും ലഭിക്കാതെയാണ് പൊലീസ് മടങ്ങിയത്. ആരുടേയും പരാതി പ്രകാരമല്ല പരിശോധന എന്ന് പൊലീസ് പറയുമ്പോഴും നിമിഷങ്ങള്‍ക്കകം സിപിഎം ബിജെപി പ്രവര്‍ത്തകര്‍ ഹോട്ടലിന് മുന്നില്‍ സംഘടിച്ചു. പാലക്കാട്ടെ പൊലീസിന്റെ പാതിരാ പരിശോധനയ്ക്ക് പിന്നാലെ സംഘര്‍ഷം കനത്തത് കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണവുമായി ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തടിച്ചു കൂടിയതോടെയായിരുന്നു. മറുവശത്ത് കോണ്‍ഗ്രസുകാരും സംഘടിച്ചതോടെ പലതവണ കയ്യാങ്കളിയിലേക്ക് സംഭവങ്ങള്‍ എത്തി. എല...
Sports

മഹീന്ദ്ര സൂപ്പർ ലീഗ് കേരള: രണ്ടാം സെമി ഫൈനൽ ഇന്ന്

കണ്ണൂർ Vs കൊച്ചി മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ന് ( നവംബർ 6 ) കണ്ണൂർ വാരിയേഴ്‌സ്, ഫോഴ്‌സ കൊച്ചിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ കിക്കോഫ് വൈകീട്ട് 7.30 ന്. ലീഗ് റൗണ്ടിലെ 10 കളികളിൽ നാല് ജയം, നാല് സമനില, രണ്ട് തോൽവി, 16 പോയന്റ് എന്നിങ്ങനെയാണ് കണ്ണൂർ, കൊച്ചി ടീമുകളുടെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനം. ഗോൾ ശരാശരിയാണ് കൊച്ചിക്ക് ടേബിളിൽ രണ്ടാം സ്ഥാനം നൽകിയത്. കണ്ണൂർ മൂന്നാമതും. ലീഗിൽ അഞ്ച് ഗോളുമായി ടോപ് സ്കോറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോറിയൽട്ടൻ നാസിമെന്റോ ആക്രമണത്തിലും 21 രക്ഷപ്പെടുത്തലിന്റെ റെക്കോർഡ് സൂക്ഷിക്കുന്ന ഹജ്മൽ ഗോൾ പോസ്റ്റിലും കൊച്ചിയുടെ പ്രതീക്ഷയാണ്. സ്പാനിഷ് താരങ്ങളായഅഡ്രിയാൻ സെർദിനേറോ, ഡേവിഡ് ഗ്രാൻഡെ, എസിയർ ഗോമസ് എന്നിവരിലാണ് കണ്ണൂരിന്റെ കരുത്ത്. ലീഗ് റൗണ്ടിൽ ഇരു ടീമുകളും രണ്ടു തവണ മുഖാമുഖം വന...
Culture

ഇരുള നൃത്തത്തിലൂടെ പുതിയ കാൽവെപ്പുമായി വാളക്കുളം സ്കൂൾ

തേഞ്ഞിപ്പലം : ഇരുള സമുദായക്കാർ അവതരിപ്പിക്കുന്ന പരമ്പരാഗത നാടൻ കലാരൂപമായ ഇരുള നൃത്തം അവതരിപ്പിച്ചുകൊണ്ട് വാളക്കുളം കെ എച്ച് എം ഹയർ സെക്കൻഡറി സ്കൂൾ വേങ്ങര സബ് ജില്ലാ കലാമേളയിൽ കാണികളുടെ കയ്യടി വാങ്ങി. ഈ വർഷം ആദ്യമായിട്ടാണ് കലോത്സവ മാനുവലിൽ തദ്ദേശീയ കലാരൂപമായ ഇരുള നൃത്തം ഉൾപ്പെടുത്തിയത്. സംസ്കാരിക പ്രാധാന്യം കൂടി ഉൾക്കൊള്ളുന്ന ഇരുള നൃത്തത്തിൽ, തമിഴും കന്നഡയും മലയാളവും കലർന്ന ഭാഷയാണ് കുട്ടികൾ ഉപയോഗിച്ചത്. കെഎച്ച് എം ഹയർ സെക്കൻഡറി സ്കൂൾ വാളക്കുളത്തെ രമ്യ ടീച്ചറുടെ നേതൃത്വത്തിൽ വിനോദ്, ശ്രീജിത്ത് എന്നിവരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചതും ജില്ലയിലേക്ക് എ ഗ്രേഡോടുകൂടി വിജയികളാക്കിയതും. ...
Obituary

ചരമം: കൊടുവാപറമ്പൻ അബ്ദുൽ കരീം എ ആർ നഗർ

എ ആർ നഗർ, ഊക്കത് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കൊടുവാപറമ്പൻ പൂളക്കൽ അവറാൻ കുട്ടിയുടെ മകൻ അബ്ദുൽ കരീം (56) മരണപ്പെട്ടു. മാതാവ് :ബിയ്യാത്തു. ഭാര്യ : ശരീഫ ചക്കിപറമ്പൻ. മക്കൾ : റഹീസ് (ദമ്മാം ), മുർഷിദ, അർഷദ്, റിഷാദ്, റിഷാൻ, മരുമക്കൾ: ഹാരിസ് അച്ഛനമ്പലം, ഫെബിന. സഹോദരൻങ്ങൾ: അഹമ്മദ് കുട്ടി, ഹംസ, മൊയ്‌ദീൻ, ജാഫർ, കദീജ, പരേതരായ ജമീല, ആരീഫ. മയ്യിത് നിസ്കാരം ഇന്ന് ബുധൻ രാവിലെ 8 30 ന് ഊക്കത് ജുമാ മസ്ജിദിൽ. ...
Entertainment

താനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു, ഇനി നാലു നാൾ തട്ടത്തലം കുന്നിൽ കലാവസന്തം

നന്നമ്പ്ര,: മുപ്പത്തിഅഞ്ചാമത് താനൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന് തയ്യാലിങ്ങൽ എസ് എസ് എം എച്ച് എസ് സ്കൂളിൽ അരങ്ങുണർന്നു. ഇനി നാലു നാൾ കലയുടെ വർണ്ണ ദിനങ്ങൾ. കലോത്സവത്തിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി രമേഷ് കുമാർ നർവഹിച്ചു. ഗായികയും ഐഡിയ സ്റ്റാർ സിംഗർ ഫൈനലിസ്റ്റുമായ തീർത്ഥ സത്യൻ മുഖ്യാതിഥിയായിരുന്നു. സംഘാടക സമിതി വൈസ് ചെയർമാൻ മൊയ്തീൻ കുട്ടി പച്ചായി ആദ്ധ്യക്ഷ്യം വഹിച്ചു. സ്കൂൾ മാനേജർ പി. മുഹമ്മദ് റാഫി മുഖ്യ പ്രഭാഷണവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. താനൂർ എ ഇ ഒ മാരായ പി വി ശ്രീജ , ടി.എസ് സുമ , ബി പി സി കുഞ്ഞികൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ ബിജു അബ്രഹാം, പ്രധാനാധ്യാപകൻ എൻ. സി ചാക്കോ , എച്ച് എം ഫോറം കൺവീനർ ബിജു പ്രസാദ്, മാനേജ്മെൻ്റ് അസോസിയേഷൻ താനൂർ ഉപജില്ല സെക്രട്ടറി ഇസ്മായിൽ പൂഴിക്കൽ, എൻ വി മുസ്തഫ , നിലാവർണിസ, വിവിധ അധ്യാപക സംഘടന പ്രതിനിധികളായ റസാഖ് തെക്കയിൽ , റഹീം കുണ്ടൂർ...
Kerala

മുത്തശ്ശിക്കൊപ്പം ഒരുമിച്ചുകിടന്നപ്പോള്‍ പാമ്പു കടിയേറ്റു ; മുത്തശ്ശി ചികിത്സയില്‍, കടിയേറ്റത് അറിയാതിരുന്ന 8 വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് : മുത്തശ്ശിക്കൊപ്പം ഉറങ്ങാന്‍ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി - സബിയ ബീഗം ദമ്പതികളുടെ മകള്‍ അസ്ബിയ ഫാത്തിമ ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം. ഉറങ്ങാന്‍ കിടന്ന മുത്തശ്ശി റഹമത്തിനെ (45) പാമ്പ് കടിച്ചിരുന്നു. തുടര്‍ന്ന്, നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിച്ചു വരുന്നതിനിടെ 2.30ന് അസ്ബിയ ഫാത്തിമ തളര്‍ന്നു വീണു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പു കടിയേറ്റ വിവരം അറിയുന്നത്. ...
Job

ജി-ടെക് സെന്റർ ഓഫ് എക്സലൻസ് സൗജന്യ തൊഴില്‍ മേള നവംബര്‍ 09 ന് ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം എംഎല്‍എ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെയും മുദ്ര എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടര്‍ വിദ്യാഭാസ ശൃംഖലയായ ജി-ടെക് സെന്റർ ഓഫ് എക്സലൻസ് നവംബര്‍ 09ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജി-ടെക്കിന്റെ 256-ാമത് തൊഴില്‍ മേളയാണ് പെരിന്തല്‍മണ്ണ ജി-ടെക് സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 3 മണി വരെ നടക്കുന്നത്. മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്ട്രേഷനും അനുബന്ധ സേവനങ്ങളും തികച്ചും സൗജന്യമാണ്. 50-ല്‍ അധികം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ SSLC, Plus two, Degree, PG തുടങ്ങി ഏത് വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും 4 അഭിമുഖങ്ങളില്‍ വരെ പങ്കെടുക്കാം. മേളയില്‍ മീഡിയ, ഐ ടി, ബാങ്കി...
Local news

എസ്എസ്എഫ് തിരൂരങ്ങാടി ടൗണ്‍ യൂണിറ്റിന് പുതിയ നേതൃത്വം

തിരൂരങ്ങാടി: 2025-26 സംഘടന വര്‍ഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികളെ സ്റ്റുഡന്റ്‌സ് കൗണ്‍സിലില്‍ തിരഞ്ഞെടുത്തു.എസ് വൈ എസ് തിരൂരങ്ങാടി സോണ്‍ ഫിനാന്‍സ് സെക്രട്ടറി ഖാലിദ് എ പി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു.എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ എക്‌സിക്യുട്ടീവ് സലാം മാസ്റ്റര്‍ വിഷയാവതരണം നടത്തി. ഡിവിഷന്‍ സെക്രട്ടറി അസ്ഹര്‍ ചെമ്മാട് പുതിയ ഭാരാവാഹി പ്രഖ്യാപനം നടത്തി. നവാലു റഹ്മാന്‍ സി സി ( പ്രസിഡന്റ്) , മുനവ്വര്‍ എപി (ജന സെക്രട്ടറി ) , അജ്മല്‍ കെ എം ( ഫിനാ : സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു ...
Crime

മദ്യവും ടച്ചിംഗ്‌സും വാങ്ങാന്‍ ഷെയര്‍ ഇട്ടത് കുറഞ്ഞു ; 19 കാരന്‍ അമ്മാവനെ അടിച്ചു കൊന്നു

മദ്യവും ടച്ചിംഗ്‌സും വാങ്ങിയതില്‍ ഷെയര്‍ ഇട്ടത് കുറഞ്ഞെന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 19 കാരന്‍ അമ്മാവനെ അടിച്ചു കൊന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലെ ഡിയോരി തപരിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. 'മന്നു' എന്ന് വിളിക്കുന്ന മനോജ് താക്കൂര്‍ എന്ന 26കാരനാണ് കൊല്ലപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അനന്തരവനായ 'അഭി' എന്ന് വിളിക്കുന്ന ധരം താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മനോജ് വീട്ടില്‍ നിന്നിറങ്ങിയത്. അതിന് ശേഷം ഇയാള്‍ തിരിച്ചുവന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ കൃഷിസ്ഥലത്ത് മനോജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 340 രൂപയ്ക്ക് മദ്യവും 60 രൂപയ്ക്ക് കോഴിയിറച്ചിയും ഇരുവരും വാങ്ങിയിരുന്നു. ശേഷം ഗ്രാമത്തിലെ പാടത്തിനടുത്ത് ഇരുന്ന് മദ്യപിക്കാന്‍ തീരുമാനിച്ചു. ഇതിനിടെയാണ് മദ്യവും ചിക്കനും വാങ്ങാന്‍ കുറച്ചുപണം മാത്രമാണ് നല്‍കിയതെന്ന് ...
Kerala

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തിരുവനന്തപുരം : പാലോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. തൃശ്ശൂര്‍ ടെമ്പിള്‍ സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥനായ പെരിങ്ങമ്മല കാട്ടിലക്കുഴി സ്വദേശി കാര്‍ത്തിക് (29) ആണ് മരിച്ചത്. പാലോട് പെരിങ്ങമ്മല റോഡിലെ പാപ്പനംകോട് വെച്ചാണ് അപകടം നടന്നത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ കാര്‍ത്തിക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ...
Malappuram

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

എടപ്പാള്‍ : ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെ എടപ്പാള്‍ മണൂരില്‍ ആയിരുന്നു അപകടം. കണ്ടനകം കെഎസ്ആര്‍ടിസിക്ക് സമീപം മനോജ് വാര്യരുടെ മകന്‍ കണ്ണന്‍ (27) ആണ് മരിച്ചത്.
Kerala

മഴ കനത്തപ്പോള്‍ പാറയുടെ അടിയില്‍ കയറി നിന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

തിരുവനന്തപുരം: തിരിച്ചിട്ടപാറയില്‍ മഴ കനത്തപ്പോള്‍ പാറയുടെ അടിയില്‍ കയറി നിന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി മിഥുന്‍ ആണ് മരിച്ചത്. മിഥുന്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് തിരിച്ചിട്ടപ്പാറയില്‍ എത്തിയത്. ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോള്‍ സമീപത്തുള്ള പാറയുടെ അടിയില്‍ കയറി നിന്നു. ഈ സമയത്ത് മിന്നലേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മിഥുന്‍ മരിച്ചു. സുഹൃത്തുക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൃതദേഹം തിരുവനന്തപുരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ...
university

പരീക്ഷകൾ പുനഃക്രമീകരിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പാർട്ട് ടൈം ബി.ടെക് ; ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്ന് മുതൽ ആറു വരെ സെമസ്റ്റർ ( 2009 സ്‌കീം - 2014 പ്രവേശനം ) പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാം. ആൽഫാ - ന്യൂമറിക് രജിസ്റ്റർ നമ്പറുള്ളവർ ഓൺലൈനായും ന്യൂമറിക് രജിസ്റ്റർ നമ്പറുള്ളവർ ഓഫ്‌ലൈനായും അപേക്ഷിക്കണം. പരീക്ഷാ തീയതി പിന്നീടറിയിക്കും. പി.ആർ. 1606/2024 പരീക്ഷ പുനഃക്രമീകരിച്ചു നവംബർ 13-ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകൾ, വിദൂര വിഭാഗം വിദ്യാർഥി കൾക്കുള്ള നാലാം സെമസ്റ്റർ ( 2014, 2015, 2016 പ്രവേശനം ) ബി.കോം., ബി.ബി.എ., ബി.എ., ബി.എസ് സി., ബി.സി.എ. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 29-ലേക്ക് പുനഃക്രമീകരിച്ചു. സമയം : രണ്ടുമണി. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം...
National

ആഗ്രയില്‍ ഇന്ത്യന്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു

ദില്ലി: ആഗ്രയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 29 ഫൈറ്റര്‍ വിമാനം തകര്‍ന്നു വീണു. പൈലറ്റ് ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതര്‍ എന്നാണ് വിവരം. അപകടം മുന്നില്‍ കണ്ട് പൈലറ്റുമാര്‍ സുരക്ഷിതമായി വിമാനത്തില്‍ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആഗ്രയ്ക്കടുത്ത് കരഗോല്‍ എന്ന ഗ്രാമത്തില്‍ പാടത്താണ് വിമാനം തകര്‍ന്നുവീണത്. പിന്നാലെ തീപിടിച്ച വിമാനം കത്തിയമര്‍ന്നു. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. പഞ്ചാബിലെ അദംപൂറില്‍ നിന്നാണ് വിമാനം യാത്ര തുടങ്ങിയത്. ആഗ്രയിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. സാങ്കേതിക തകരാറാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക സൂചന. സംഭവത്തില്‍ പൊലീസും അന്വേഷണം നടത്തും. ...
Kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റി ; പുതിയ തിയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: കല്‍പ്പാത്തി രഥോത്സവം നടക്കുന്നതിനാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബര്‍ 20 ലേക്കാണ് മാറ്റിവെച്ചത്. രഥോത്സവം നടക്കുന്നതിനാല്‍ 13 ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. അതേസമയം, വോട്ടെണ്ണല്‍ തീയതില്‍ മാറ്റമില്ല. നവംബര്‍ 23ന് തന്നെയായിരിക്കും പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുക. കല്‍പ്പാത്തി രഥോത്സവം നടക്കുന്ന അതേ ദിവസം തന്നെ വോട്ടെടുപ്പ് നടക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച് ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 13ന് നടക്കുന്ന വോട്ടെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തും നല്‍കിയിരുന്നു. പ്രാദേശിക സാംസാരിക പരിപാടികളും മതപരിപാടികളും നട...
Breaking news

ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : പാലത്തിങ്ങൽ സ്വദേശി ഷോക്കേറ്റ് മരിച്ചു. പരേതനായ പാലത്തിങ്ങൽ കൊട്ടംതല വലിയപീടിയേക്കൽ മൂസക്കുട്ടി മകൻ ഹബീബ് റഹ്മാൻ(49) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ വീട്ടിൽ നിന്നാണ് സംഭവം. വീട്ടിലെ ഫ്രിഡ്ജിന്റെ പ്ലഗിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് അറിയുന്നത്. ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ...
Kerala

മലയാള മനോരമ മാനേജ്‌മെന്റിനെതിരെ ഏജന്റുമാര്‍ പ്രതിഷേധ നില്‍പ്പ് സമരം നടത്തി

കോഴിക്കോട് : മലയാള മനോരമ മാനേജ്‌മെന്റിനെതിരെ ന്യൂസ് പേപ്പര്‍ ഏജന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധ നില്‍പ്പ് സമരം നടത്തി. പത്ര ഏജന്റുമാരുടെ സംഘടന വാര്‍ത്തകള്‍ നിരന്തരം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. കോഴിക്കോട് മലയാള മനോരമ സംഘടിപ്പിച്ച ഹോര്‍ത്തൂസിന്റെ പ്രവേശന കവാടത്തിനടുത്താണ് പ്രതിഷേധ നില്‍പ്പ് സമരം സംഘടിപ്പിച്ചത്. സമരം സംസ്ഥാന ജനറല്‍ സിക്രട്ടറി ചേക്കു കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ അജീഷ് കൈവേലി, സെക്രട്ടറി സി.പി അബ്ദുല്‍ വഹാബ്, ജില്ലാ നേതാക്കളായ ബാബു മഞ്ചേരി, റജി നിലമ്പൂര്‍, ഫിറോസ് ഖാന്‍, ഖാലിദ് തിരൂരങ്ങാടി, ജയരാജന്‍ ബേപ്പൂര്‍, ബഷീര്‍ കൊടുവള്ളി, മോഹനന്‍ മുളിയങ്ങല്‍,ബാലന്‍ കുറ്റ്യാടി, ശിഹാബ് ചെമ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ...
Kerala

വീടിന്റെ ടെറസില്‍ തുണി വിരിക്കാന്‍ കയറിയ യുവതിക്ക് മിന്നലേറ്റു, പിന്നാലെ ഹൃദയസ്തംഭനം

തിരുവനന്തപുരം: വീടിന്റെ ടെറസില്‍ തുണി വിരിക്കാന്‍ കയറിയ യുവതിക്ക് മിന്നലേറ്റു. അവണാക്കുഴി ഊറ്റുകുഴി സുജാത ഭവനില്‍ ശശിധരന്റെ മകള്‍ ഐശ്വര്യ ശശിധരനാണ് (25) പൊള്ളലേറ്റത്. കഴുത്തിനും മറ്റ് ശരീര ഭാഗത്തും പൊള്ളലേറ്റു. ഇതിനിടയില്‍ യുവതിക്ക് ഹൃദയസ്തംഭനമുണ്ടായതായും പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ നെയ്യാറ്റിന്‍കര നിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി. ...
Tech

നിങ്ങള്‍ ഗൂഗിള്‍ പേയും ഫോണ്‍ പേയും ഉപയോഗിക്കുന്നവരാണോ.. എങ്കില്‍ ശ്രദ്ധിക്കുക ; പുതിയ മാറ്റങ്ങള്‍

സുപ്രധാന മാറ്റങ്ങളുമായി എത്തുകയാണ് യുപിഐ. നവംബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. നവംബര്‍ ഒന്നുമുതല്‍ യുപിഐ ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധി വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ യുപിഐയില്‍ ഓട്ടോ ടോപ് അപ്പ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ മൂല്യമുള്ള ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഈ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിര്‍ദേശപ്രകാരം ഉപയോക്താക്കള്‍ക്ക് പിന്‍ നമ്പര്‍ നല്‍കാതെ തന്നെ 1000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താനാകും. മുമ്പ് ട്രാന്‍സാക്ഷന്‍ പരിധി 500 രൂപയായിരുന്നു. പ്രതിദിന ഇടപാടുകളുടെ പരിധി 4000 ആണ്. പരമാവധി വാലറ്റ് ബാലന്‍സ് പരിധി 2000ല്‍ നിന്ന് 5000 ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്. എന്താണ് യുപിഐയിലെ ഓട്ടോ ടോപ്പ് അപ്പ് ഫീച്ചര്‍ ? ഒരു നിശ്ചിത തുകയെക്കാള...
Malappuram

മൊബൈല്‍ ഫോണ്‍ നല്‍കിയില്ല ; 15 കാരി തൂങ്ങിമരിച്ചു

മലപ്പുറം : മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് 15 കാരി തൂങ്ങിമരിച്ചു. കാളികാവ് കല്ലംകുന്നിലാണ് സംഭവം. കല്ലംകുന്ന് സ്വദേശി ചങ്ങണകുന്നന്‍ അബ്ദുള്‍ ഗഫൂറിന്റെ മകള്‍ നഗ്മ ഗഫൂര്‍ ആണ് മരിച്ചത്. ഞായറാഴ്ച ഉമ്മക്ക് 1.30 ഓടെയാണ് കുട്ടിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടത്. മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന്റെ വിഷമത്തില്‍ വീട്ടിനുള്ളിലെ മുറിയില്‍ ജനലില്‍ ഷാളില്‍ തൂങ്ങിയ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടത്. ഉടനെ വണ്ടൂരിലെ നിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. അടക്കാകുണ്ട് ഹൈസ്‌കൂളിലെ ഒൻപതാം തരം വിദ്യാർത്ഥിയാണ്. ഖബറടക്കം നിയമ നടപടികൾക്ക് ശേഷം തിങ്കളാഴ്ച നടക്കും.(തിങ്കളാഴ്‌ച അടക്കാകുണ്ട് സ്കൂളിന് അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്). ...
error: Content is protected !!