Monday, June 22

Blog

ഇത് ചരിത്രം ; നാലാം യൂറോകപ്പില്‍ മുത്തമിട്ട് സ്‌പെയിന്‍
Sports

ഇത് ചരിത്രം ; നാലാം യൂറോകപ്പില്‍ മുത്തമിട്ട് സ്‌പെയിന്‍

ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് സ്‌പെയിന് യൂറോ കപ്പില്‍ നാലാം കിരീടം. നിക്കോ വില്യംസ് (47), മികേല്‍ ഒയര്‍സബാല്‍ (86) എന്നിവരാണ് സ്‌പെയിനിന്റെ സ്‌കോറര്‍മാര്‍. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ ഇറ്റലിയോട് ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് വീണിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡെടുത്ത സ്‌പെയിനെ കോള്‍ പാമറുടെ മറുപടി ഗോളിലൂടെ ഇംഗ്ലണ്ട് ഞെട്ടിച്ചിരുന്നു. എന്നാല്‍ 86-ാം മിനിറ്റില്‍ ഒയര്‍സബാല്‍ സ്‌പെയിനിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. 89-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ കോര്‍ണറില്‍ നിന്നുള്ള ഗോള്‍ ശ്രമങ്ങള്‍ സ്‌പെയിന്‍ ഗോളി ഉനായ് സിമോണും ഡാനി ഒല്‍മോയും തടഞ്ഞത് മത്സരത്തില്‍ നിര്‍ണായകമായി....
Sports

ലൗട്ടാരോ മാര്‍ട്ടിനസിന്റെ ചിറകിലേറി അര്‍ജന്റീനക്ക് തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടം

മയാമി : എക്‌സ്ട്രാ ടൈമിലേക്കു നീണ്ട പോരാട്ടത്തില്‍ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം. ഇരു ടീമും അക്കൗണ്ട് തുറക്കാതിരുന്ന 90 മിനുറ്റുകള്‍ക്ക് ശേഷമുള്ള എക്‌സ്ട്രാടൈമില്‍ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാര്‍ട്ടിനസ് (112ാം മിനുറ്റ്) നേടിയ ഏക ഗോളിലാണ് അര്‍ജന്റീന കപ്പില്‍ മുത്തമിട്ടത്. കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയുടെ 16-ാം കിരീടവും തുടര്‍ച്ചയായ രണ്ടാം കിരീടവുമാണിത്. ആദ്യ പകുതിയും രണ്ടാം പകുതിയും ഗോള്‍ രഹിതമായതോടെ ഫൈനല്‍ പോരാട്ടം എക്‌സ്ട്രാ ടൈമിലേക്കു കടക്കുകയായിരുന്നു. സ്റ്റേഡിയത്തിലേക്ക് ആരാധകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതു കാരണം ഒന്നര മണിക്കൂറിലേറെ വൈകിയാണ് കളി തുടങ്ങിയത്. കിക്കോഫായി ആദ്യ മിനുറ്റുകളില്‍ തന്നെ അര്‍ജന്റീനയുടെ ജൂലിയന്‍ അല്‍വാരസ് മുന്നിലെത്താനുള്ള അവസരം കളഞ്ഞുകുളിച്ചു. പിന്നാലെ തിരിച്ചടിക്കാനുള്ള അവസരം കൊളംബിയയുടെ കോര്‍ഡോബയ്ക്കു...
Local news

ചെമ്മാട് ഗതാഗതക്കുരുക്ക് : അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കണം, പാരലല്‍ സര്‍വ്വിസ് നിര്‍ത്തലാക്കണം : ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍

തിരൂരങ്ങാടി ; ചെമ്മാട് ബസ് സ്റ്റാന്റ് മുതല്‍ പത്തൂര്‍ വരെയും, കോഴിക്കോട് റോഡിലെയും അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് തിരൂരങ്ങാടി താലൂക്ക് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഈ ഭാഗങ്ങളില്‍ സ്വകാര്യകാറുകളും, മറ്റു വാഹനങ്ങളും സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നത് വാഹന തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാണെന്നും ചെമ്മാട് ഭാഗത്ത് നിന്നും ബസുകള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ടുകളിലേക്ക് പാരലല്‍ സര്‍വ്വീസ് നടത്തുന്നത് പൂര്‍ണമായും നിര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു ജില്ലാ കളക്ടര്‍, ആര്‍ടിഒ, പോലീസ് സൂപ്രണ്ട്, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, ജോ. ആര്‍ ടി ഒ എന്നിവര്‍ക്ക് പരാതി നല്‍കി. മലപ്പുറത്ത് തിങ്കളാഴ്ച നടത്തുന്ന ധര്‍ണ്ണ സമരത്തില്‍ തിരൂരങ്ങാടി താലൂക്കിലെ മുഴുവന്‍ ബസ് ഉടമകളെയും പങ്കെടുപ്പിക്കാനും തീരുമാനിച്ചു ...
Malappuram

കുഴല്‍പണമിടപാടില്‍ ആദ്യ ഭാരതീയ ന്യായസംഹിത പ്രകാരം കേസെടുത്ത് മലപ്പുറം പൊലീസ്

മലപ്പുറം : കുഴല്‍പണമിടപാടില്‍ ആദ്യ ഭാരതീയ ന്യായസംഹിത പ്രകാരം കേസെടുത്ത് മലപ്പുറം പൊലീസ്. തിരൂരില്‍ കഴിഞ്ഞദിവസം 30 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടിയ സംഭവത്തിലാണു കേസ്. പണവുമായി പിടികൂടിയ തലക്കടത്തൂര്‍ വടക്കിനിയേടത്ത് ഇബ്രാഹിംകുട്ടിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതുവരെ കുഴല്‍പണമിടപാടില്‍ പിടിയിലായാല്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. എന്നാല്‍ ഇനി ആകില്ല. ബിഎന്‍എസിലെ ശക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നതോടെ കുഴല്‍പണ ഇടപാടില്‍ പിടിയിലാകുന്നവര്‍ക്ക് എളുപ്പത്തില്‍ ഊരിപ്പോകാനാവില്ല. ഇനി ബിഎന്‍എസിലെ 111 (1)(7) വകുപ്പുകളാണു ചുമത്തുക. സംഘടിത കുറ്റകൃത്യം തടയല്‍, ഹവാല ഉള്‍പ്പെടെയുള്ള അനധികൃത പണമിടപാട് തടയല്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണിത്. ശിക്ഷിക്കപ്പെട്ടാല്‍ 3 മുതല്‍ 10 വര്‍ഷം വരെ തടവു ലഭിക്കും. കാരിയര്‍മാര്‍ക്കു പുറമേ, ഇടപാടുമ...
Local news

ഇരുമ്പുചോല എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച് നല്‍കുന്ന സ്‌നേഹ ഭവനത്തിന് കാരുണ്യത്തിന്റെ കൈത്താങ്ങ്

എആര്‍ നഗര്‍ : ഇരുമ്പുചോല എയുപി സ്‌കൂളില്‍ പഠിക്കുന്ന നിര്‍ദനരായ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ചു നല്‍കുന്ന സ്‌നേഹഭവനത്തിന് കാരുണ്യത്തിന്റെ കൈത്താങ്ങായി അധ്യാപകരും വ്യാപാരി വ്യവസായി ഏകോപന സമിതിയും. ഇരുമ്പുചോല എയുപി സ്‌കൂളിലെ അധ്യാപകര്‍ സ്വരൂപിച്ചു തുക എച്ച്എം ഷാഹുല്‍ ഹമീദ്, പിടിഎ പ്രസിഡന്റ് റഷീദ് ചമ്പകത്ത്, മാനേജര്‍ ലിയാഖത്തലി കാവുങ്ങല്‍, വൈസ് പ്രസിഡന്റ് ഹന്‍ളല്‍ കാവുങ്ങല്‍, മുനീര്‍ തലാപ്പന്‍ എന്നിവര്‍ക്ക് കൈമാറി. വ്യാപാരി വ്യവസായി ഏകോപന സമിതി കൊളപ്പുറം യൂണിറ്റിന്റെ ധനസഹായം യൂണിറ്റ് പ്രസിഡന്റ് മൂസാക്ക ചോലക്കന്‍ ,സെക്രട്ടറി നദീര്‍, ട്രഷറര്‍ സൈദു പി പി, വൈസ് പ്രസിഡന്റ് സൈതലവി കെസി, ഹനീഫ എന്നിവര്‍ ചേര്‍ന്ന് പിടിഎ പ്രസിഡന്റ് റഷീദ് ചമ്പകത്ത്, എച്ച്എം ഷാഹുല്‍ ഹമീദ്, മാനേജര്‍ ലിയാഖത്ത് അലി കാവുങ്ങല്‍ എന്നിവര്‍ക്ക് കൈമാറി. ചടങ്ങില്‍ വൈസ് പ്രസിഡന്റ...
Malappuram

മുണ്ടുപറമ്പില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം : മുണ്ടുപറമ്പില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുണ്ടുപറമ്പ് മച്ചിങ്ങല്‍ ബൈപ്പാസില്‍ വെള്ളിയാഴ്ച രാത്രി 8.40 ഓടെയാണ് സംഭവം. വളമംഗലം സ്വദേശി പുത്തന്‍പുരക്കന്‍ ശ്രീധരന്റെ മാരുതി റിറ്റ്‌സ് കാറിനാണ് തീ പിടിച്ചത്. മലപ്പുറം ഫയര്‍ സ്റ്റേഷനില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു. മലപ്പുറം ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് വളമംഗലം സ്വദേശിയായ ശ്രീധരന്‍. മലപ്പുറം ജാം ജൂമിന്റെ അവിടെ നിന്നും കാറെടുത്ത് മുണ്ടുപറമ്പിലേക്ക് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ മാത്രമേ യാത്ര ചെയ്തുള്ളൂ. അപ്പോഴേക്കും കാറിന്റെ അകത്തു നിന്ന് ഒരു മണം വരുന്നതായി അദ്ദേഹത്തിന് തോന്നി. ഉടനെ തന്നെ തീ ആളിപ്പടരുകയായിരുന്നു. തീ പടര്‍ന്നത് കണ്ട ഉടനെ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ അത്യാഹിതം ഉണ്ടായില്ല. വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് സീറ്റ് ബെല്‍റ്റ് ഊരാന്‍ സാധിച്ചതിനാല്‍ ആണ് അത്ഭുത...
Malappuram

സൗദിയില്‍ മൂന്നാം തവണയും ഇഖാമ പുതുക്കാന്‍ വൈകിയ മലപ്പുറം സ്വദേശിയെ നാടുകടത്തി

സൗദിയില്‍ താമസരേഖയായ ഇഖാമ പുതുക്കാന്‍ വൈകിയ മലപ്പുറം സ്വദേശിയെ പൊലീസ് പിടികൂടി നാടുകടത്തി. ഇഖാമ പുതുക്കുന്നതില്‍ മൂന്ന് തവണ കാലവിളംബം വരുത്തിയാല്‍ നാടുകടത്തും എന്ന അടുത്ത കാലത്ത് നിലവില്‍ വന്ന നിയമ പ്രകാരമാണ് മലപ്പുറം എടക്കര സ്വദേശിയെ നാട് കടത്തിയത്. നേരത്തെ രണ്ട് പ്രാവശ്യം ഇദ്ദേഹത്തിന്റ ഇഖാമ പുതുക്കാന്‍ വൈകിയിരുന്നു. ആ രണ്ടു സമയങ്ങളിലും ഫൈന്‍ അടച്ചാണ് ഇദ്ദേഹം ഇഖാമ പുതുക്കിയിരുന്നത്. സമാനമായി മൂന്നാം തവണയും ഫൈന്‍ അടച്ച് പുതുക്കാന്‍ കഴിയും എന്ന വിശ്വാസത്തില്‍ കഴിയവേ, സാധനങ്ങള്‍ വാങ്ങാനായി ഖമീസ് മുശൈത്ത് ടൗണില്‍ എത്തിയപ്പോള്‍ നടന്ന പരിശോധനയില്‍ പിടിക്കപ്പെടുകയായിരുന്നു. യുവാവിനോട് പതിവ് പരിശോധനയുടെ ഭാഗമായി പോലീസ് ഇഖാമ ആവശ്യപ്പെടുകയും തുടര്‍ന്ന് ഇഖാമ പരിശോധിച്ച ഉദ്യോഗസ്ഥര്‍ മുമ്പ് രണ്ട് തവണ കാലാവധി കഴിഞ്ഞിട്ടാണ് പുതുക്കിയതെന്നും മൂന്നാം തവണയും കാലാവധി കഴിഞ്ഞിരിക്കുകയാണെന്നും മനസിലാ...
Malappuram

രോഗിയായ വയോധികയെ വഴിയിലിറക്കിവിട്ടു ; ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണയില്‍ രോഗിയായ വയോധികയെ വഴിയിലിറക്കിവിട്ട ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു എംവിഡി. പെരിന്തല്‍മണ്ണ കക്കൂത്ത് സ്വദേശി രമേശന്റെ ലൈസന്‍സ് ആറ് മാസത്തേക്കാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിനുപുറമെ അഞ്ചു ദിവസം എടപ്പാളിലെ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലെ ക്ലാസില്‍ പങ്കെടുക്കണം. മൂവായിരം രൂപ പിഴ അടയ്കാനും നോട്ടീസ് നല്‍കി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. അങ്ങാടിപ്പുറം സ്വദേശി ശാന്തയെ ആണ് ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ടത്. ചൊവ്വാഴ്ചയാണ് പരാതി നല്‍കിയത്. തുടര്‍ന്നാണ് ഓട്ടോ ഡ്രൈവര്‍ക്കെതിരെ എംവിഡി നടപടിയെടുത്തത്. നല്ല ചാര്‍ജ് ആകുമെന്ന് പറഞ്ഞാണ് കയറിയതെന്നും എന്നാല്‍ അവിടെ ബ്ലോക്കാണ് പോകാന്‍ പറ്റില്ലെന്ന് പറയുകയായിരുന്നുവെന്നും പറഞ്ഞ് വഴിയില്‍ ഇറക്കിവിടുകയായിരുന്നുവെന്നും തിരിച്ച് ഓട്ടോ സ്റ്റാന്‍ഡില്‍ കൊണ്ടുവിടാന്‍ പോലും തയ്യാറായില്ലെന്നും ശാന്...
Accident

കണ്ണമംഗലത്ത് ടിപ്പർ ലോറി ഇടിച്ചു യുവാവ് മരിച്ചു

വേങ്ങര : കണ്ണമംഗലം വട്ടപ്പൊന്തയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഇതര സംസ്ഥാനക്കാരണയ തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശിയായ അജ്മൽ ഹുസൈൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. മലപ്പുറത്ത് ഹിറ്റാച്ചി വണ്ടിയിൽ ജോലി ചെയ്യുന്ന അജ്മൽ വട്ടപ്പൊന്തയിലെ സുഹൃത്തിന്റെ അടുത്തേക്ക് വന്നതായിരുന്നു. സുഹൃത്തിന്റെ ബൈക്കിൽ പരിസരം കാണാനായി പുറപ്പെടുമ്പോഴാണ് ടിപ്പർ ലോറിയുമായി ഇടിച്ചതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സ്‌പോട്ട് അഡ്മിഷന്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാഥികള്‍ക്ക് വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സര്‍വകലാശാലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ താമസിച്ചു കൊണ്ട് പഠിക്കാവുന്ന ബി.കോം. ഹോണേഴ്സ് (കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍) കോഴ്സിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 15 നടക്കും. എസ്.എസ്.എല്‍.സി., പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, ക്യാപ് ഐ.ഡി., ടി.സി., കണ്ടക്ട്, കമ്മ്യുണിറ്റി, ഇന്‍കം, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, ഇക്വലവന്‍സി സര്‍ട്ടിഫിക്കറ്റ് ( ആവശ്യമാണെങ്കില്‍ ), ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ സഹിതം രാവിലെ 11.30 - ന് ഐ.ടി.എസ്.ആര്‍. കാര്യാലയത്തില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍ : 6282064516, 9744013474. പരീക്ഷ മാറ്റി അഫിലിയേറ്റഡ് കോളേജുകള്‍ / സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓണ്‍ലൈന്‍ എഡ്യ...
Other

കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. പി. രവീന്ദ്രന്‍ ചുമതലയേറ്റു

കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. പി. രവീന്ദ്രന്‍ ചുമതലയേറ്റു. കാലിക്കറ്റിലെ തന്നെ കെമിസ്ട്രി പഠനവിഭാഗം പ്രൊഫസറാണ് ഡോ. രവീന്ദ്രന്‍. വെള്ളിയാഴ്ച വൈകീട്ട് കാലാവധി അവസാനിച്ച വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജില്‍ നിന്ന് ഇദ്ദേഹം സ്ഥാനമേറ്റെടുത്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റ്, സെനറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു....
Malappuram

‘ഷെഡ്യൂള്‍ എക്‌സ്’ മരുന്നുകള്‍ തെറ്റായി ലേബല്‍ ചെയ്ത് വില്‍പ്പന; തിരൂരില്‍ നടത്തിയ പരിശോധനയില്‍ മരുന്നു കമ്പനിക്കെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് കേസെടുത്തു

തിരൂര്‍ : വില്‍പ്പനയില്‍ അതീവ നിയന്ത്രണമുള്ള 'ഷെഡ്യൂള്‍ എക്‌സ്' വിഭാഗത്തില്‍ പെട്ട മരുന്ന് 'ഷെഡ്യൂള്‍ എച്ച്' എന്ന് തെറ്റായി ലേബല്‍ ചെയ്ത് വില്‍പ്പന നടത്തിയ മരുന്നു നിര്‍മ്മാതാക്കള്‍ക്കെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് കേസെടുത്തു. കോഴിക്കോട് റീജിയണല്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ വി.എ വനജയുടെ നേതൃത്വത്തില്‍ തിരൂരില്‍ വ്യാഴാഴ്ച (ജൂലൈ 11) നടത്തിയ പരിശോധനയിലാണ് തെറ്റായി ലേബല്‍ ചെയ്ത മരുന്നുകള്‍ കണ്ടെടുത്തത്. കെറ്റ്ഫ്‌ലിക്‌സ് (KETFLIX) എന്ന ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന, അനസ്‌തേഷ്യക്ക് ഉപയോഗിക്കുന്ന മരുന്നായ കെറ്റാമിന്‍ ഇന്‍ജക്!ഷന്‍ ആണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്തത്. മഹാരാഷ്ട്രയിലെ വൈറ്റല്‍ ഹെല്‍ത്ത്‌കെയര്‍ പ്രൈ. ലിമിറ്റഡ് എന്ന കമ്പനി നിര്‍മ്മിച്ച് തെലുങ്കാന ആസ്ഥാനമായ ഹെറ്റെറോ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ മരുന്ന് മാര്‍ക്കറ്റ് ചെയ്യുന്നത്. തിരൂരിലെ രണ്ട് സ്ഥാപനങ്ങളില്...
university

വികസന നേട്ടങ്ങൾക്ക് കൂടെ നിന്ന കാമ്പസ് സമൂഹത്തോട് നന്ദി പറഞ്ഞ് വി.സി. 

കാലിക്കറ്റ് സര്‍വകലാശാലയിൽ കഴിഞ്ഞ നാലുവർഷത്തിനിടെ ഉണ്ടായ വികസന നേട്ടങ്ങൾക്ക് കൂടെ നിന്നവർക്കെല്ലാം നന്ദി പറഞ്ഞ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്. ഔദ്യോഗിക കാലാവധി പൂർത്തിയാക്കുന്ന കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ എന്നിവർക്ക് സ്റ്റാഫ് വെൽഫെയർ ഫണ്ട് നൽകിയ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിടുക്കരായ അധ്യാപകരെ നിയമിക്കാന്‍ സാധിച്ചുവെന്നതാണ് ഏറ്റവും വലിയ നേട്ടമായി കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. താളം തെറ്റിയ പരീക്ഷകള്‍ നേരെയാക്കാനും അതിവേഗം ഫലപ്രഖ്യാപനം നടത്താനും കഴിഞ്ഞത് സര്‍വകലാശാലയുടെ മൊത്തം നേട്ടമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും കാര്യങ്ങളെ വിലയിരുത്താന്‍ അത് സഹായിക്കുമെന്നും ഡോ. ജയരാജ് പറഞ്ഞു.  ചടങ്ങിൽ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. കോഴിക്കോടിനെ സാഹിത്യനഗരമാക്ക...
Local news

വേങ്ങരയില്‍ നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മര്‍ദനമേറ്റ സംഭവം ; റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

വേങ്ങര : വേങ്ങരയില്‍ നവവധു ഭര്‍തൃഗൃഹത്തില്‍ ക്രൂരമര്‍ദനത്തിരയായ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. പെണ്‍കുട്ടി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കൂടാതെ മലപ്പുറം വനിതാ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണത്തിന്റെ പുരോഗതിയും കോടതിയെ ബോധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്. അതേസമയം നവവധുവിന് ഭര്‍തൃവീട്ടില്‍ നിന്നുണ്ടായ ക്രൂര മര്‍ദ്ദനത്തില്‍ പൊലീസില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പരാതിയില്‍ നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് ആദ്യം കേസെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിന് ശേഷമാണ് വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ കേസില്‍ ചേര്‍ത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടത...
Malappuram

20 രൂപ നോട്ടിനോടുള്ള ഇഷ്ടം ഒമ്പതു വയസുകാരിയെ ലക്ഷപ്രഭുവാക്കി

മലപ്പുറം : 20 രൂപ നോട്ടിനോടുള്ള ഇഷ്ടം കൊണ്ട് ഒമ്പതി വയസുകാരി ലക്ഷപ്രഭു. മലപ്പുറം കരുവാരകുണ്ട് സ്വദേശിനി ഫാത്തിമ നഷ്‌വ (9) സ്വരുക്കൂട്ടിയത് ഒരു ലക്ഷത്തിലേറെ രൂപയാണ്. മുണ്ടക്കോട് ജിഎംഎല്‍പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ നഷ്‌വ 20 രൂപയുടെ 5150 നോട്ടുകളാണു (103000 രൂപ) കഴിഞ്ഞ ദിവസം മേശവലിപ്പില്‍ നിന്ന് എണ്ണിയെടുത്തത്. ഓട്ടോ ഡ്രൈവറായ പിതാവു ഇബ്രാഹിമാണ് നഷ്‌വക്കു ഈ കമ്പത്തിനു കൂട്ട്. തെക്കുംപുറം ഏറിയാട്ടുകുഴിയില്‍ ഇബ്രാഹിമിന്റെയും സൈനബയുടെയും മകളാണു ഫാത്തിമ നഷ്‌വ. ഇബ്രാഹിം ജോലി കഴിഞ്ഞു വീട്ടിലെത്തിയാലുടന്‍ മകള്‍ ഓടിച്ചെന്നു പഴ്‌സസ് പരിശോധിക്കും. അതിലുള്ള പുതിയ 20 രൂപ നോട്ടുകളെല്ലാം എടുത്തു തന്റെ മേശവലിപ്പില്‍ സൂക്ഷിച്ചു വയ്ക്കും. ഇങ്ങനെ 50 നോട്ടുകള്‍ തികയുമ്പോള്‍ ഒരു കെട്ടാക്കും മകളുടെ ഈ താല്‍പര്യം അറിയാവുന്ന ഇബ്രാഹിം കിട്ടുന്ന 20 രൂപ നോട്ടുകള്‍ അവള്‍ക്കുവേണ്ടി പഴ്‌സില്‍ കരുതി വെക്...
Local news

മണിയോഡര്‍ വഴിയുള്ള സര്‍വ്വീസ് പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടു ; പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

തിരൂരങ്ങാടി : പോസ്റ്റ് ഓഫീസില്‍ നിന്ന് മണിയോര്‍ഡര്‍ വഴിയുള്ള സര്‍വ്വീസ് പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടത് അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.എസ്.പി.യു തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുരങ്ങാടി പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കെ.എസ്.എസ്.പി.യു ജില്ലാ ജോയന്റ് സെക്രട്ടറി കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി. ഗോപല കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പി.അശോക് കുമാര്‍, പി. മോഹന്‍ദാസ്, ഷീലാമ്മ ജോണ്‍, പാലക്കണ്ടി വേലിയുധന്‍ എന്നിവര്‍ സംസാരിച്ചു. കെ. ദാസന്‍ സ്വാഗതവും വി. ഭാസ്‌ക്കരന്‍ നന്ദിയും രേഖപ്പെടുത്തി...
Malappuram

പ്ലസ് വണ്‍ സീറ്റ് ക്ഷാമം ; മലപ്പുറത്തിന് 120 താത്കാലിക ബാച്ചുകള്‍, സയന്‍സ് ബാച്ചില്ല

മലപ്പുറം : പ്ലസ് വണ്‍ സീറ്റം ക്ഷാമം നേരിടുന്ന മലപ്പുറത്തിന് നേരിയ ആശ്വാസം. താല്‍ക്കാലിക ബാച്ചുകള്‍ സര്‍ക്കാര്‍ അനുവദിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് 120 ബാച്ചുകള്‍ അനുവദിച്ചത്. 24 സര്‍ക്കാര്‍ സ്‌കൂളുകളിലായാണ് ഇത്രയും ബാച്ചുകള്‍ അനുവദിച്ചത്. ജില്ലയില്‍ പുതുതായി അനുവദിക്കപ്പെട്ടതില്‍ സയന്‍സ് ബാച്ചില്ല. മലപ്പുറത്ത് കൊമേഴ്‌സിന് 61 ഉം, ഹുമാനിറ്റീസ് 59 ബാച്ചുകളും ആണ് അനുവദിക്കപ്പെട്ടത്. മലപ്പുറം ജില്ലയെ കൂടാതെ കാസര്‍ഗോഡ് ജില്ലക്കും പുതിയ ബാച്ചുകള്‍ അനുവദിച്ചു. 18 ബാച്ചുകളാണ് കാസര്‍ഗോഡ് ജില്ലയില്‍ അനുവദിച്ചത്. 18 സര്‍ക്കാര്‍ സ്‌കൂളുകളിലായാണ് ഇത്രയും ബാച്ചുകള്‍ അനുവദിച്ചത്. ഒരു സയന്‍സ് ബാച്ച്, 13 കൊമേഴ്‌സ് ബാച്ച്, നാല് ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അനുവദിച്ചത്....
Local news

വേങ്ങരയില്‍ മധ്യവയസ്‌കനെ വീട്ടിലെ ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വേങ്ങര : മധ്യവയസ്‌കനെ വീട്ടിലെ ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങര ചുള്ളിപ്പറമ്പ് കൊട്ടേക്കാട്ടില്‍ മുഹമ്മദിന്റെ മകന്‍ യൂസുഫ് (52) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബാത്ത് റൂമില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു....
Malappuram

ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു

മലപ്പുറം: അരീക്കോട് കീഴുപറമ്പില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു. കീഴുപറമ്പ് കുനിയില്‍ പാലാപറമ്പില്‍ സന്തോഷിന്റെ മകള്‍ അഭിനന്ദ (12) ചെറുവാലക്കല്‍ പാലാപറമ്പില്‍ ഗോപിനാഥന്റെ മകള്‍ ആര്യ (16) എന്നിവരാണ് മരിച്ചത്. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിന്നു. കുനിയില്‍ മുടിക്കപ്പാറയിലെ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണാണ് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. മൂന്ന് കുട്ടികള്‍ ആണ് അപകടത്തില്‍ പെട്ടത്. ഒരാളെ ചികിത്സയില്‍ ഉള്ള ആര്യയുടെ അച്ഛന്റെ സഹോദരി ബിന്ദു ആണ് രക്ഷിച്ചത്. അപ്പോഴേക്കും മറ്റു രണ്ട് കുട്ടികള്‍ മുങ്ങിപ്പോയി. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെ കൂട്ടുകാര്‍ക്കൊപ്പമാണ് ഇരുവരും കുളിക്കാന്‍ പോയത്. നീന്തി കുളിക്കുന്നതിനിടെ ഇവര്‍ മുങ്ങിത്താഴ്ന്നതോടെ, കൂടെയുണ്ടായിരുന്നവര്‍ ശബ്ദമുണ്ടാക്കി ആളെക്കൂട്ടി. അരീക്കോട് പൊലീസും മുക്കത്തുനിന്ന...
Local news

വലിച്ചെറിയപ്പെടേണ്ടതല്ല വാർദ്ധക്യം എന്ന സന്ദേശം വിളിച്ചോതി ‘അമ്മ’ എന്ന പതിപ്പിൻ്റെ പ്രകാശനം നിർവഹിച്ചു

തിരൂരങ്ങാടി: ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ പത്ത് ഡി ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾ വലിച്ചെറിയപ്പെടേണ്ടതല്ല വാർദ്ധക്യം എന്ന സന്ദേശം വിളിച്ചോതി തയാറാക്കിയ 'അമ്മ' എന്ന പതിപ്പിൻ്റെ പ്രകാശന ചടങ്ങ് നിർവഹിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനം പ്രധാന അധ്യാപകൻ മുഹിയുദ്ദീൻ നിർവഹിച്ചു. പതിപ്പ് എഡിറ്റർ ലിയ ഏറ്റുവാങ്ങി. സദഫ് സ്വാഗതം പറഞ്ഞു.ആമിന അരീക്കൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. നേഹ മുഖ്യ പ്രഭാഷണം നടത്തി.ഫാദിലും ഷമീം റോഷനും ഗാനമവതരിപ്പിച്ചു. അധ്യാപകരായ രാജേഷ്, അബൂബക്കർ സിദ്ധീഖ്, അൻഫാസ്, സാലിം ,രമ്യ, ഷബീറ, നിസാർ ഫൈസി എന്നിവരും വിദ്യാർഥികളായ റിഹാൻ, അബ്ദുറഹ്മാൻ എന്നിവരും ആശംസകളർപ്പിച്ച് സംസാരിച്ചു, മൻഹ നന്ദി പ്രസംഗം നടത്തി....
Local news

കേട്ട് കേള്‍വിയില്ലാത്ത സംഭവം ; വാര്‍ത്ത നല്‍കിയതിന് മാധ്യമ പ്രവര്‍ത്തകനെ നഗരസഭാ കൗണ്‍സിലര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നടപടി വേണം : പിഡിപി

തിരൂരങ്ങാടി : വാര്‍ത്ത നല്‍കിയതിന് മാധ്യമ പ്രവര്‍ത്തകനെ സമൂഹ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ സംഭവം കേട്ടു കേള്‍വി ഇല്ലാത്തതാണെന്നും സംഭവത്തില്‍ നടപടി വേണമെന്നും പിഡിപി തിരൂരങ്ങാടി പാറപ്പുറം പന്താരങ്ങാടി യുണിറ്റ് യോഗം. തിരുരങ്ങാടി നഗരസഭയിലെ മാലിന്യം വെഞ്ചാലിയില്‍ കൂട്ടിയിട്ടതും അതുമായി ബന്ധപ്പെട്ട് നഗരസഭയില്‍ അംഗങ്ങള്‍ തമ്മില്‍ നടന്ന ബഹളവും കൃത്യമായി മാധ്യമങ്ങളിലൂടെ ജനങ്ങളില്‍ എത്തിച്ച സിറാജ് ലേഖകന് നേരെ സമൂഹമാധ്യമങ്ങളിലുടെയുള്ള നഗരസഭ അംഗത്തിന്റെ ഭിഷണി തിരൂരങ്ങാടിയില്‍ കേട്ട് കേള്‍വിയില്ലാത്ത സംഭവമാണെന്നും തിരൂരങ്ങാടി മുനിസിപ്പാലിറ്റിയുടെ പല ഭാഗങ്ങളിലും രൂക്ഷമായ മാലിന്യപ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും അനീതിചുണ്ടി കാണിച്ചവര്‍ക്ക് നേരെ ഭിഷണി ഉയര്‍ത്തുന്ന നഗരസഭ ആരോഗ്യ വകുപ്പ് ചുമതലയുള്ള അംഗത്തിന്റെ പ്രവര്‍ത്തിയില്‍ ഭരണ പ്രതിപക്ഷത്തിന്റെ മൗനം അപകടമാണെന്നും യോഗം അഭിപ്രായപ്പെട്ടു. മുക്താര...
Local news

മൂന്നിയൂര്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

തിരൂരങ്ങാടി : മൂന്നിയൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലേക്ക് (വെള്ളായിപ്പാടം) നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി വാക്കലാരി സുജിത വിനോദ് നാമനിര്‍ദ്ദേശ പത്രിക നല്‍കി. റിട്ടേണിംഗ് ഓഫീസറായ മൂന്നിയൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി കെ സന്തോഷ് മുമ്പാകെയാണ് പത്രിക നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ പി മധു, കണ്‍വീനര്‍ മത്തായി യോഹന്നാന്‍, എം കൃഷ്ണന്‍, വി കെ ബഷീര്‍, നെച്ചിക്കാട് പുഷ്പ, പി വി അബ്ദുള്‍ വാഹിദ്, ടി പി നന്ദനന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടപ്പം ഉണ്ടായിരുന്നു. വ്യാഴാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. ഈ മാസം 30 നാണ് തിരഞ്ഞെടുപ്പ്. ഇടതുപക്ഷാംഗമായിരുന്ന ബിന്ദു ഗണേശന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി സുഹ്‌റാബിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച...
Local news

വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകന് നഗരസഭാ കൗണ്‍സിലറുടെ ഭീഷണി ; തിരൂരങ്ങാടി പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു

തിരൂരങ്ങാടി : വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ തിരൂരങ്ങാടി നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ നടപടിയില്‍ തിരൂരങ്ങാടി പ്രസ്‌ ക്ലബ്ബ് പ്രതിഷേധിച്ചു. സിറാജ് ദിനപത്രത്തിന്റെ ലേഖന്‍ ഹമീദ് തിരൂരങ്ങാടിയെ തിരൂരങ്ങാടി നഗരസഭാ ആരോഗ്യചെയര്‍മാന്‍ സി.പി. ഇസ്മായീല്‍ സാമൂഹ്യമാധ്യങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ നടപടിയെ ഭീഷണിപ്പെടുത്തിയ നടപടിയിലാണ് പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചത്. നഗരസഭയിലെ മാലിന്യങ്ങള്‍ വെഞ്ചാലിയില്‍ കൂട്ടിയിട്ട സംഭവത്തിലും ഇതുസംബന്ധിച്ച് നഗരസഭാ കൗണ്‍സില്‍ യോഗത്തിലുണ്ടായ ബഹളവും വാര്‍ത്ത വന്നതിലാണ് ആരോഗ്യചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ്കുട്ടിക്കും മുസ്ലിംലീഗ് മുനിസിപ്പല്‍ കമ്മറ്റിക്കും പ്രസ്‌ക്ലബ്ബ് പരാതി നല്‍കി. മാധ്യപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി നഗരസഭയിലെ ഭരണപരാജയം മറച്ചു പിടിക...
Malappuram

ഇ. എം. ഇ എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മോഡല്‍ ക്ലാസ് റൂം പദ്ധതിക്ക് തുടക്കം

കൊണ്ടോട്ടി: ഇ. എം. ഇ എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ക്ലാസ് റൂം പഠനത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സാധ്യം പദ്ധതിക്ക് കീഴില്‍ നടപ്പാക്കുന്ന മോഡല്‍ ക്ലാസ് റൂം പദ്ധതിക്ക് തുടക്കം. ആദ്യത്തെ മോഡല്‍ ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ പി.ടി. ഇസ്മായില്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പുതിയ മോഡല്‍ ക്ലാസ്സ് മുറികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ പ്രയോജനകരമാകുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. ടി. ഇസ്മായില്‍ മാസ്റ്റര്‍ പറഞ്ഞു. ഓരോ ക്ലാസ് മുറിയും സ്വയം പര്യാപ്തമായ മാതൃക ഹൈടെക് ക്ലാസ് റൂമുകളാക്കി മാറ്റുക വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുക, കുട്ടികളില്‍ ഉത്തര വാദിത്ത ബോധം ഉണ്ടാക്കിയെടുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പഠനത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് , ഹാപ്പിനസ് കോര്‍ണര്‍, ക്ലാസ് ലൈബ്രറി, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടവയുടെ ഡെമോണ്‍സ്‌ട്രേഷനിലൂട...
Local news

താനൂര്‍ കസ്റ്റഡി കൊലപാതകം ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ശരിവച്ച് എയിംസ്

താനൂര്‍ : താനൂര്‍ കസ്റ്റഡി മരണക്കേസില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ തയാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സിബിഐയുടെ മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ചതായി സൂചന. താമിര്‍ ജിഫ്രി ക്രൂരമര്‍ദനത്തിന് ഇരയായെന്നും പോലിസുകാരുടെ മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്നുമുള്ള പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടത്തലുകള്‍ ശരിവച്ച് എയിംസ് റിപോര്‍ട്ട്. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ധരാണ് പരിശോധിച്ചതെന്നാണു വിവരം. സിബിഐ സംഘമാണ് ഡല്‍ഹി എയിംസിന്റെ സഹായം തേടിയത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടും മറ്റ് പരിശോധന ഫലങ്ങളുമാണ് സിബിഐ സംഘം വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. താമിര്‍ ജിഫ്രിയുടെ മരണത്തിന് മര്‍ദനവും കാരണമായെന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവി തയാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്വീകരിക്കുന്നതിനു...
university

പരീക്ഷ റദ്ദാക്കി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

യാത്രയയപ്പ് നൽകി കാലിക്കറ്റ് സർവകലാശാലാ ഹ്യുമാനിറ്റീസ് പഠനവകുപ്പുകൾ ചേർന്ന് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ എന്നിവർക്ക് യാത്രയയപ്പ് നൽകി. ചടങ്ങിൽ ഡോ. പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. ഡോ. മുജീബ് റഹമാൻ സ്വാഗതം പറഞ്ഞു. ഡോ. സാബു തോമസ്, ലയന അനന്ദ്, ഡോ. ആർ. പ്രസാദ്, ഡോ. കെ.വി. പ്രസന്ന, ഡോ. പി.കെ. ശശി, ഡോ. സി. കെ. ജിഷ തുടങ്ങിയവർ സംസാരിച്ചു. പി.ആർ. 955/2024 മൂല്യനിർണയ ക്യാമ്പ് നാലാം സെമസ്റ്റർ ഏപ്രിൽ 2024 ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ജൂലൈ 22 മുതൽ 25 വരെ നടക്കും. പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കേണ്ടതിനാൽ നിയോഗിക്കപ്പെട്ട മുഴുവൻ അധ്യാപകരും മൂല്യനിർണയ ക്യാമ്പുകളിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാകൺട്രോളർ അറിയിച്ചു.  പി.ആർ. 956/2024 പരീക്ഷ റദ്ദാക്കി സർവകലാശാലാ പഠനവകുപ്പിൽ ജൂൺ 12 - ന് നടത്തിയ നാലാം സെമസ്റ്റർ എം.എ. ഇക്കണ...
Malappuram, university

ബുദ്ധി വികാസ വൈകല്യമുള്ളവർക്ക് പണമിടപാടിന് പ്രത്യേക ബില്ലിംഗ് മെഷീൻ ; വികസിപ്പിച്ചത് ഐ.ഇ.ടിയിലെ വിദ്യാർഥികൾ 

കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിലെ ഇലട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ വകുപ്പ് വിദ്യാർഥികൾ ബുദ്ധിവികാസ വൈകല്യമുള്ളവർക്കായി വികസിപ്പിച്ച പ്രത്യേക ബില്ലിംഗ് മെഷീൻ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് (സെന്റർ ഫോർ ഡിസബിലിറ്റി മാനേജ്‌മന്റ് ആന്റ് റീഹാബിലിറ്റേഷൻ പ്രോഗ്രാം) സി.ഡി.എം.ആർ.പിക്ക് കൈമാറി. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സി.ഡി.എം.ആർ.പിയിൽ തൊഴിൽ പരിശീലനം കൂടി നൽകുന്നുണ്ട്. പുതിയ യന്ത്രം ഇവരെ പരിചയപ്പെടുത്തുന്നത് സ്വയം തൊഴിൽ കണ്ടെത്തുന്നവർക്ക് ഗുണം ചെയ്യും. ബി.ടെക്. വിദ്യാർഥികളകൾ അനന്ദു മോഹൻ, എ. ഫസ്‌ന ജബീൻ, ഇ.കെ. ഫാത്തിമ നർജീസ്, പി.ബി. ഐശ്വര്യ എന്നിവരാണ് കണ്ടുപിടിത്തത്തിനു പിന്നിൽ പ്രവർത്തിച്ചത്. ബില്ലിംഗ് മെഷീൻ വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹായം നൽകിയത് ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്‌നോളജിയാണ്...
Local news

തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി ; ചന്തപ്പടി വാട്ടര്‍ ടാങ്ക് നിര്‍മ്മാണത്തിന് തുടക്കമായി

തിരൂരങ്ങാടി : നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ചന്തപ്പടി വാട്ടര്‍ ടാങ്കിന്റെ നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കമായി. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തില്‍ ഏറെ നാളായി ആവശ്യമുള്ള ടാങ്കാണിത്. നഗരസഭ പ്രത്യേകമായി സ്ഥലം കണ്ടെത്തിയാണ് വാട്ടര്‍ ടാങ്ക് നിര്‍മ്മാണത്തിന് നടപടിയായത്. ഇതിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയിരുന്നു. ടാങ്ക് നിര്‍മാണത്തിന് കഴിഞ്ഞ ദിവസം നഗരസഭ പണമടച്ച് വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചിരുന്നു. ഇതോടൊപ്പം കരിപറമ്പ്, കക്കാട് എന്നിവിടങ്ങളിലും വലിയ ജലസംഭരണ കേന്ദ്രങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഒരേ സമയം മൂന്ന് വാട്ടര്‍ ടാങ്കുകളാണ് ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്. വെന്നിയൂരിലും പുതിയ ടാങ്ക് നിര്‍മ്മിക്കുന്നതിനു അനുമതിയായിട്ടുണ്ട്. കരിപറമ്പ് കല്ലക്കയത്തില്‍ നിന്ന് പൈപ്പ് ലൈന്‍ പ്രവര്‍ത്തിയും ആരംഭിച്ചിട്ടുണ്ട്. കുടിവെള്ളക്ഷാമത...
Local news

ഭിന്നശേഷി കുട്ടികളുടെ സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ; നടപടിയെടുക്കണമെന്ന് അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

വള്ളിക്കുന്ന് :കൊടക്കാട് എസ്റ്റേറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്കായുള്ള സ്‌കൂളില്‍ കഴിഞ്ഞദിവസം അതിക്രമിച്ചു കയറി അര്‍ദ്ധരാത്രി സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു. സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പരപ്പനങ്ങാടി പൊലീസിന് പരാതി നല്‍കി. സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ നശിപ്പിക്കുകയും കുട്ടികള്‍ക്ക് പുറത്തു പോകാനുള്ള പ്രവേശന കവാടത്തില്‍ സ്ഥാപിച്ച ഇരുമ്പ് ഗേറ്റ് എടുത്തുകൊണ്ടുപോകുകയും സ്ഥാപനത്തിന് വലിയ നഷ്ടം ഉണ്ടാക്കിയ സാമൂഹ്യവിരുദ്ധരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍ പരപ്പനങ്ങാടി എസ് എച്ച് ഒ ഹരീഷ് കല്ലടികൊടനെ കണ്ട് പരാതി അറിയിച്ചു. എസ്റ്റേറ്റ് റോഡില്‍ രാത്രി കാല പെട്രോളിംഗ് നടത്തണമെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കോശി പി തോമസും നേതാക്കന്മാരായ വിനോദ് കൂനേ...
Local news

കാലാവസ്ഥ വ്യതിയാനവും, കലാരൂപങ്ങളും : അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുക്കാൻ മുഹമ്മദ് ഹസീബ്

ബംഗ്ലാദേശിലെ ധാക്ക യൂണിവേഴ്സിറ്റിയും, ഹാർവാർഡ് യൂണിവേഴ്സിറ്റി മ്യൂസിക് ഡിപ്പാർട്മെന്റും, ഐ സി ടീ എം അന്താരാഷ്ട്ര സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കോണ്ഫറൻസിൽ സമുദ്രo , ശബ്ദം, പ്രചാരം : ശബ്ദങ്ങളെ പരിഭാഷപ്പെടുത്തുമ്പോൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ മുഹമ്മദ് ഹസീബിന് ക്ഷണം. ജൂലൈ 11 മുതൽ 13 വരെ നടക്കുന്ന സമ്മേളനത്തിലാണ് പ്രബന്ധം അവതാരിപ്പിക്കുന്നത്. ധാക്ക യൂണിവേഴ്സിറ്റിയിൽ വെച്ച് നടക്കുന്ന കോൺഫ്രൻസിൽ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകർ പങ്കെടുക്കും. കോൺഫെറെൻസിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റി മ്യൂസിക് ഡിപ്പാർട്മെന്റ് നൽകുന്ന ട്രാവൽ അവാർഡിനും ഹസീബ് അർഹനായി. പി എസ് എം ഒ കോളേജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഹസീബ് ശ്രീലങ്കയിൽ വച്ച് നടന്ന അന്താരാഷ്ട്ര മ്യൂസിക്കൽ സമ്മേളനo , കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി നടത്തിയ ഗവേഷക ...
error: Content is protected !!