Sunday, September 21

Blog

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
Accident

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

നടനും ഫ്ളവേഴ്‌സ് ടിവി താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി വര്‍ഷങ്ങളായി ഹാസ്യ രംഗത്ത് സുധി കൊല്ലം സജീവ സാന്നിധ്യമായിരുന്നു. 2015ല്‍ കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഫ്ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ സുധ...
Crime

ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സ്വയം കഴുത്തറത്ത യുവാവിനെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി ∙: രാത്രി ബസ് യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം സ്വയം കഴുത്തറുത്ത സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി മൂലൻകാവ് സ്വദേശി കോയാലി പുര സനിലിനെ (25) ആണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സനിൽ ഡിസ്ചാർജ് ആയതിനെ തുടർന്ന് ഇന്നലെ വൈകിട്ട് എസ്എച്ച്ഒ കെ.ടി.ശ്രീനിവാസൻ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം 4 ന് രാത്രി 11 ന് മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വെന്നിയൂരിൽ വച്ചായിരുന്നു സംഭവം. സുഹൃത്തായ ഗൂഡല്ലൂർ സ്വദേശി സീതയെ (22) കത്തി കൊണ്ട് കുത്തിയ ശേഷം സ്വയം കഴുത്തറുക്കുകയായിരുന്നു. ഉടനെ എംകെഎച്ച് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. നെഞ്ചിൽ പരുക്കേറ്റ് സീതയെ ഏതാനും ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്തിരുന്നു. കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ സനിൽ ഇന്നലെ വര...
Travel

കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് പുറപ്പെട്ടു

കരിപ്പൂർ : കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ഇന്ന് (ഞായർ) പുലർച്ചെ 4.15 ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ ഫ്ളാഗ് ഓഫ് ചെയ്തു. പുലർച്ചെ 4.15 നാണ് 145 തീർത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടത്. എം.പി മാരായ എം.പി. അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവൻ, ടി.വി ഇബ്റാഹീം എം.എൽ.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, അഡ്വ.പി മൊയ്തീൻ കുട്ടി,  മുഹമ്മദ് ഖാസിം കോയ , ഡോ.ഐ.പി അബ്ദുല്‍ സലാം, സഫർ കയാൽ , പി.ടി അക്ബർ, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി സി.ഇ.ഒ ഷാരീഖ് ആലം, എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ പി.എം. ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി എൻ. മുഹമ്മദലി, ഹജ്  ഒഫീഷ്യൽ അസൈൻ പി.കെ.പന്തീർപാടം,  ഹജ്ജ് സെൽ ഓഫീസർ കെ.കെ. മൊയ്തീൻ കുട...
Crime

ചെമ്മാട്ടെ തൂബ ജ്വല്ലറിയിലെ മോഷണം; പ്രതിയായ സ്ത്രീ പിടിയിൽ

തിരൂരങ്ങാടി : ചെമ്മാട് തൂബ ജ്വല്ലറിയിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ച സ്ത്രീ പിടിയിൽ. കോഴിക്കോട് കുരുവട്ടൂർ കോനാട്ട് താഴെ കുനിയേടത്ത് സുബൈദ (50) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 22 നായിരുന്നു മോഷണം. മാല വാങ്ങാനെന്ന വ്യാജേന എത്തിയ സ്ത്രീ മാല നോക്കുന്നതിനിടെ ഒന്നര പവന്റെ 2 മാല മോഷ്ടിക്കുകയായിരുന്നു. രാത്രി സ്റ്റോക്ക് നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകി. ഇന്ന് വൈകുന്നേരം സി ഐ കെ.ടി.ശ്രീനിവാസന്റെ നേതൃത്വത്തിൽ പോലീസ് സംഘം കോഴിക്കോട് മാളിന് സമീപത്ത് വെച്ച് പിടികൂടുകയായിരുന്നു. https://fb.watch/kXb4TGOKMr/?mibextid=Nif5oz വീഡിയോ...
Information

നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നു

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് 18നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നു. പോരൂർ (എസ്.സി - 6 ഒഴിവ്), ചെമ്പ്രശ്ശേരി (എസ്.സി- 2, ജനറൽ 4 ഒഴിവ്), നെടുവ (ജനറൽ - 6 ഒഴിവ്) എന്നീ നെയ്ത്ത് കേന്ദ്രങ്ങളിലേക്കാണ് നിയമനം. യൂണിറ്റ് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലുള്ളവർക്ക് മുൻഗണന നൽകും. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം ജൂൺ 10 ന് മുമ്പായി പ്രൊജക്ട് ഓഫീസർ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ഡൗൺഹിൽ പി.ഒ, മലപ്പുറം എന്ന അഡ്രസിലോ നേരിട്ട് പ്രസ്തുത യൂണിറ്റിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832734807....
Crime

തലപ്പാറയിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ കവർന്നു

തിരൂരങ്ങാടി : ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ ജനാലയിലൂടെ കവർന്നു. മുന്നിയൂർ തലപ്പാറ വലിയ പറമ്പിൽ ഷംസുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. ഷംസുദ്ദീന്റെ മൂന്നു വയസ്സുള്ള മകളുടെ 2 പവന്റെ ആഭരണങ്ങളാണ് കവർന്നത്. കുട്ടിയുടെ ഓരോ പവൻ വീതമുള്ള ചെയിനും അരഞ്ഞാണവുമാണ് നഷ്ടമായത്. ശംസുധീനും കുടുംബവും വീടിന്റെ മുകൾ നിലയിലാണ് കിടന്നിരുന്നത്. ചൂടുകാരണം ജനൽ തുറന്നിട്ടാണ് കിടന്നിരുന്നത്. ജനാലക്കരികിൽ കിടന്ന കുഞ്ഞിന്റെ ദേഹത്ത് നിന്നാണ് ആഭരണങ്ങൾ കവർന്നത്. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക്, ഡോഗ് സ്ക്വാഡ് സംഘങ്ങൾ എത്തി പരിശോധന നടത്തി....
Crime

വില്പനക്കിടെ ഒരു കിലോ കഞ്ചാവുമായി മധ്യവയസ്‌കൻ കക്കാട് വെച്ച് പിടിയിലായി

തിരൂരങ്ങാടി : കൂരിയാട് നിന്നും ഒരു കിലോയിലധികം കഞ്ചാവുമായി താമരശേരി താലൂക്ക് പുതുപ്പാടി വില്ലേജ് കാരക്കുന്ന് സ്വദേശിയും ഇപ്പോൾ തിരൂരങ്ങാടി മുൻസിപാലിറ്റിയുടെ കക്കാടുള്ള അംഗൻവാടിയുടെ തൊട്ടടുത്ത മുറിയിൽ താമസക്കാരതുമായ സജി എന്ന തോമസ് കുര്യൻ ( 49) പിടിയിലായി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.മധുസൂദനൻ പിള്ളയും പാർടിയും കക്കാട് വെച്ച് കഞ്ചാവ് വിൽപനക്കിടെയാണ് പിടികൂടിയത്. തിരൂരങ്ങാടി PSM0 കോളേജിനടത്തുവെച്ച് ലഭിച്ച രഹസ്യവിവരത്തിൻമേൽ നടത്തിയ പരിശോധനയിലാണ് ഇയാൾ എക്സൈസിന്റെ വലയിലായത്. കക്കാടുള്ള കൂടുതൽ പേർ കഞ്ചാവ് വിൽപനക്കാരായുണ്ടെന്നും കൂടുതൽ പേരെ വരും ദിവസങ്ങളിൽ പിടികൂടാനാകുമെന്നും സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ജ്യോതിഷ്ചന്ദ്, പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, യൂസഫ്, ദിദിൻ, വനിത ഓഫീസർ രോഹിണികൃഷ്ണ, എക്സൈസ് ഡ്രൈവർ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു...
Crime

പോക്സോ കേസിൽ വെളിമുക്ക് ആലുങ്ങൽ സ്വദേശി പിടിയിൽ

തിരൂരങ്ങാടി : പോക്സോ കേസിൽ മുന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശി പിടിയിലായി. കുറ്റിയിൽ മുഹമ്മദ് മുസ്തഫ (60) ആണ് പിടിയിലായത്. എട്ട് വയസ്സുകാരിയായ വിദ്യാർ തിനിയോട് ലൈംഗീക അതിക്രമം കാണിക്കുകയായിരുന്നു. മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
Feature, Information

പറപ്പൂരിൽ പണി പൂർത്തീകരിച്ച 3 റോഡുകളും 2 കൈ വരികളും നാടിന് സമർപ്പിച്ചു

വേങ്ങര : പറപ്പൂർ ഗ്രാമപഞ്ചായത്ത് 2022-23 വാർഷികപദ്ധതിയിൽ ഉൾപെടുത്തി പണി പൂർത്തീകരിച്ച 3 റോഡുകളുടേയും രണ്ട് കൈവരികളും നാടിന് സമർപ്പിച്ചു. പദ്ധതികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി. സലീമ ടീച്ചർ നിർവഹിച്ചു. തെക്കെ കുളമ്പ് മില്ലുപടി റോഡ്, ചിറയിൽ തോണ്ടാൽ റോഡ്, ടി ടി കെ എം എൽ പി സ്കൂൾ റോഡ് കൊഴൂര്, ചിറയിൻ കുളം മാട് പള്ളി ഇടവഴി കൈവരി സ്ഥാപിച്ചത്, കരുളായിൽ വളപ്പ് റോഡ് കൈവരി സ്ഥാപിച്ചത് എന്നിവയുടെ ഉദ്ഘടനമാണ് പ്രസിഡന്റ്‌ നിർവഹിച്ചത്. ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ടി റസിയ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈബ ഊർഷമണ്ണിൽ, വാർഡ് മെമ്പർ ആബിദ, ടി.ടി അഷ്റഫ്,സലീം മാസ്റ്റർ, മുഹമ്മദാലി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു...
Obituary

പതിനാലുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : പതിനാലുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർപള്ളിക്കൽ സലാമത്ത് നഗറിനടുത്ത് നെടുങ്ങോട്ട്മാട് പൂക്കാട്ട് പറമ്പിൽ താമസിക്കുന്ന എട്ടുവീട്ടിൽ അബ്ദുസ്സലാമിന്റെ മകൻ മുഹമ്മദ് അഫലഹ് (14) ആണ് മരിച്ചത്. പുത്തൂർ പള്ളിക്കൽ സ്കൂൾ വിദ്യാർത്ഥി യാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമായിട്ടില്ല....
Education

ലോക രാജ്യങ്ങളോട് കിടപിടിക്കുന്ന വിധം സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം മാറി: മന്ത്രി വി. അബ്ദുറഹിമാൻ

ലോക രാജ്യങ്ങളോട് കിടപിടിക്കുന്ന വിധം സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം മാറിയെന്നും ലോകത്തെ ഏതുരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളോടും മത്സരിക്കാൻ കേരളത്തിലെ കുട്ടികൾ പ്രാപ്തി നേടിയതായും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. കൽപകഞ്ചേരി ഗവ. വി.എച്ച്.എസ് സ്‌കൂളിൽ നടന്ന ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകോത്തര നിലവാരമുള്ള ഹൈടെക് ക്ലാസ് മുറികളും മറ്റ് പഠന സൗകര്യങ്ങളും പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികളെ എത്തിക്കുന്നതിന് കാരണമായിട്ടുണ്ട്. പൊതു വിദ്യാഭാസ രംഗത്തുണ്ടായിട്ടുള്ള മുന്നേറ്റങ്ങൾ ഏതൊരാൾക്കും അനുഭവത്തിലൂടെ മനസ്സിലാക്കാനാവും. ലാഭകരമല്ലെന്ന കാരണത്താൽ പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്ന നയമല്ല സർക്കാർ സ്വീകരിച്ചത്, മറിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. ഐ.ടി.ഐ ഉൾപ്പടെ അനുബന്ധ കോഴ്‌സുകൾ കൂടി പരിഗണിക്കുമ്പ...
Education

“വർണ്ണക്കൂടാരം” കുട്ടികൾക്കായി തുറന്ന് കൊടുത്തു.

GMUP സ്കൂൾ പാറക്കടവ് 10 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച മാതൃകാ പ്രീ - പ്രൈമറി "വർണ്ണക്കൂടാരം" ബഹുമാനപ്പെട്ട വള്ളിക്കുന്ന് നിയോജക മണ്ഡലം എം എൽ എ ശ്രീ പി അബ്ദുൽ ഹമീദ് മാസ്റ്റർ ഉത്ഘാടനം ചെയ്‌തു. മൂന്നിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി NM സുഹറബി പരിപാടിയിൽ അധ്യക്ഷയായിരുന്നു. ശാസ്ത്രീയമായ പ്രീ സ്കൂൾ വിദ്യാഭ്യാസം പ്രാദേശിക പ്രസക്തവും പഞ്ചേന്ദ്രിയ അനുഭവങ്ങൾക്ക് പ്രാധാന്യവും നൽകുന്നതാണെന്ന് MLA അഭിപ്രായപ്പെട്ടു. മൂന്നിയൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ഹനീഫ ആചാട്ടിൽ, PP അബുദുൽ മുനീർ മാസ്റ്റർ ( വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), ശ്രീമതി CP സുബൈദ ( വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ), ശ്രീ കല്ലൻ ഹുസൈൻ ( വാർഡ് member), ശ്രീ മണമ്മൽ ശംസുദ്ധീൻ ( വാർഡ് മെമ്പർ ) BPC ശ്രീ സുരേന്ദ്രൻ MV, ശ്രീ NM അൻവർ സാദത്ത് ( SMC ചെയർമാൻ ), എന്നിവർ സംസാരിച്ചു. DPO ശ്രീ സുരേഷ് കോളശേരി പദ്ധതി ...
university

കാലിക്കറ്റില്‍ ബി.എഡ്. പ്രവേശനം:
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വ്വകലാശാല 2023 അധ്യയന വര്‍ഷത്തിലേക്കുള്ള ബി.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ രണ്ടിന് ആരംഭിച്ചു. (http://admission.uoc.ac.in) അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 16.06.2023. അപേക്ഷാ ഫീസ് - SC/ST 210/- രൂപ, മറ്റുള്ളവര്‍ 685/- രൂപ. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ CAP IDയും പാസ്‌വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ http://admission.uoc.ac.in/B.Ed. 2023/ ->Apply Now എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ തുടക്കത്തില്‍ മൊബൈല്‍ നമ്പര്‍ ശരിയായി നല്‍കാത്തതിനാല്‍ CAP ID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈല്‍ നമ്പര്‍ ഓ.ടി.പി (One Time Password) വെരിഫിക്കേഷന്‍ നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാല്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അവരുട...
Information

കരിപ്പൂരിൽ വൻ സ്വർണവേട്ട; നാല് പേരിൽ നിന്നായി 1.8 കോടി രൂപ വില മതിക്കുന്ന സ്വർണ്ണം പിടികൂടി

കരിപ്പൂർ : ഇന്നലെ രാവിലെയും രാത്രിയുമായി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില മതിക്കുന്ന മൂന്നു കിലോഗ്രാമോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ജിദ്ദയിൽനിന്നും എത്തിയ മൂന്നു യാത്രക്കാരിൽനിന്നുമായി പിടികൂടി. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ വന്ന മലപ്പുറം ചെമ്മനിയോട് സ്വദേശിയായ പാതിരാമണ്ണ അബ്ദുൽ അൻസറിൽ (25) നിന്നും 1168 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും, ഇന്നലെ രാവിലെ സ്‌പൈസ് ജെറ്റ് എയർ ലൈൻസ് വിമാനത്തിൽ വന്ന മലപ്പുറം പാലക്കാവറ്റ സ്വദേശിയായ പൊട്ടങ്ങട് അഷറഫിൽ (35) നിന്നും 863 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്സൂളുകളും, കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വലിയപറമ്പിൽ റിയാസിൽ(45) നിന്നും സ്വർണ്ണമിശ്രിതമടങ്ങിയ 1157 ഗ്രാം തൂക്...
Information

വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങി ; കോളേജ് വിദ്യാ‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച്‌ താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ചു

കോഴിക്കോട് : കോളേജ് വിദ്യാ‍ത്ഥിനിയെ ലഹരി നല്‍കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പീഡിപ്പിച്ച്‌ താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ചു. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ ചുരത്തില്‍ നിന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. കുട്ടിയെ കാണാത്തതിനാല്‍ കോളേജില്‍ നിന്ന് വിവരമറിയിച്ചപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു....
Information

സാറ്റ് വിയ മന്ത്രിയോടൊപ്പം സ്ലേറ്റിലെഴുതി, ‘അമ്മ’

ജില്ലാതല സ്‌കൂൾ പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചത് ഒന്നാം ക്ലാസുകാരി സാറ്റ് വിയയുടെ കൈപിടിച്ച് മന്ത്രി വി. അബ്ദുറഹിമാൻ സ്ലേറ്റിൽ എഴുതിയ 'അമ്മ' എന്ന വാക്കിലൂടെ. കൽപകഞ്ചേരി ഗവ. വി.എച്ച്.എസ് സ്‌കൂളിൽ നടന്ന പരിപാടിയിലാണ് സാറ്റ് വിയയുടെ കുഞ്ഞു കൈകൾ പിടിച്ച് മന്ത്രി ആദ്യാക്ഷരങ്ങൾ പകർന്ന് അറിവിന്റെ ഉത്സവത്തിന് തുടക്കം കുറിച്ചത്. യു.കെ.ജിയിൽ നിന്നും ഒന്നാം ക്ലാസിലെത്തിയ സാറ്റ് വിയ കൽപകഞ്ചേരി ഗവ. എൽ.പി സ്‌കൂൾ വിദ്യാർഥിനിയാണ്. ഉദ്ഘാടന പരിപാടികൾക്ക് ശേഷം സാറ്റ് വിയയുടെ സ്‌കൂളിൽ സന്ദർശനം നടത്തിയാണ് മന്ത്രി വി. അബ്ദുറഹിമാൻ മടങ്ങിയത്...
Accident

കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു 8 പേർക്ക് പരിക്ക്

താനൂർ : മോര്യ കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോ മറിഞ്ഞു എട്ട് വിദ്യാർതികൾക്ക് പരിക്കേറ്റു. 3 പേരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ഇന്ന് രാവിലെ മോര്യ കുന്നുംപുറം റോഡിലാണ് അപകടം. പരിയാപുരം സെൻട്രൽ എ യു പി സ്കൂളിലെ വിദ്യാർഥി കളാണ്. പരുക്കേറ്റവരിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ബാക്കിയുള്ളവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 8 കുട്ടികളും ഡ്രൈവറും ആണ് ഉണ്ടായിരുന്നത്....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ തൃശൂര്‍ അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ ബി.ടി.എ., എം.ടി.എ. കോഴ്‌സുകള്‍ക്ക് അസി. പ്രൊഫസര്‍മാരെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ജൂണ്‍ 7-ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.    പി.ആര്‍. 626/202 പരീക്ഷ സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റുഗലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂലൈ 12-ന് തുടങ്ങും. മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് നവംബര്‍ 2021 റഗുലര്‍ പരീക്ഷ ജൂണ്‍ 19-ന് തുടങ്ങും. നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 23-ന് തുടങ്ങും.    എന്‍.എസ്.എസ്. സംഘംതാമരശ്ശേരി ചുരം ശുചീകരിക്കുന...
Information

മൃഗചികിത്സയ്ക്ക് സ്‌കാനിങും ഇനി വീട്ടുപടിക്കൽ ലഭ്യമാക്കും: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ

മലപ്പുറം : മൃഗാരോഗചികിത്സാ മേഖലയിൽ സ്‌കാനിങ് സൗകര്യം ഇനി ജില്ലയിലെ ക്ഷീരകർഷകരുടെ വീട്ടുപടിക്കലും ലഭ്യമാവുമെന്ന് മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ആശുപത്രി നവീകരണ പ്രവൃത്തികളുടെ പൂർത്തീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ക്ഷീരകർഷകർ അവരുടെ മൃഗങ്ങളെ സ്‌കാനിങിനായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു പതിവ്. എന്നാൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പുതിയതായി അനുവദിച്ച പോർട്ടബിൾ സ്‌കാനിങ് മെഷീൻ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ക്ഷീരകർഷകരുടെ ബുദ്ധിമുട്ടിന് വളരെയധികം പരിഹാരമാവുമെന്നും അവർ പറഞ്ഞു. ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒ.പി വിഭാഗം നവീകരണം, മുറ്റം ...
Feature, Information

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തി ; 5 വാഹനങ്ങളിൽ പോരായ്മ കണ്ടെത്തി

പൊന്നാനി : പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തി. പൊന്നാനി ഹാർബർ ഗ്രൗണ്ടിലാണ് പൊന്നാനി സബ് ആർ ടി ഒ ഓഫീസിന് കീഴിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന നടത്തിയത്. 70ഓളം വാഹനങ്ങൾ പരിശോധിച്ചു. വാഹനത്തിന്റെ ടയർ, വൈപ്പർ, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, സ്‌കൂൾ ബസിന്റെ വിൻഡോ ഷട്ടർ, ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ്, ഇൻഡിക്കേറ്റർ, വാഹനത്തിന്റെ നികുതി, ഇൻഷുറൻസ് തുടങ്ങിയ രേഖകളും പരിശോധിച്ചു. വാഹനങ്ങൾ ഓടിച്ച് കാര്യക്ഷമതയും ഉറപ്പാക്കി. വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധന പൂർത്തിയാക്കിയ സ്‌കൂൾ വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർ 'ചെക്ക്ഡ് ഒക്കെ സ്റ്റിക്കർ' പതിച്ച് കൊടുത്തു. തകരാർ കണ്ടെത്തിയ അഞ്ച് വാഹനങ്ങ...
Obituary

വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എആർ നഗർ : വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നുംപുറം വെളയങ്കാടൻ അബൂബക്കറിന്റെ മകൻ മുഹമ്മദ് മിന്നാഹ് (21) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നരണ കാരണം വ്യക്തമല്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ചേറൂർ പി പി ടി എം കോളേജിൽ ബി എ ഇംഗ്ലീഷ് വിദ്യാർത്ഥി ആയിരുന്നു. മാതാവ് ഫാത്തിമ. സഹോദരങ്ങൾ : സൈത് മുഹമ്മദ്, ശുഹൈബ്, ഷഫീഖ്, അമിയ ഫാത്തിമ....
Feature, Information

75 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഐ.സി.ഡി.എസ് ഹാൾ തുറന്നു

മങ്കട : 2021-23 വാർഷിക പദ്ധതിയിൽ 75 ലക്ഷം രൂപ ചെലവഴിച്ച് മങ്കട ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ഐ.സി.ഡി.എസ് ഹാളിന്റെ ഉദ്ഘാടനം ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പി നിർവഹിച്ചു. 28 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന സി.ഡി.പി.ഒ ഇന്ദിരക്കുള്ള മൊമെന്റോ അദ്ദേഹം കൈമാറി. ഹാളിന് സി എച്ച് മുഹമ്മദ് കോയ സാഹിബ് എന്ന നാമകരണം മഞ്ഞളാം കുഴി അലി എം.എൽ.എ നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ വെച്ച് ആദരിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻറ് കെ.വി. ജുവൈരിയ ടീച്ചർ, പഞ്ചായത്ത് പ്രസിഡൻറുമാരായ എൻ.കെ.ഹുസൈൻ അഡ്വ. കെ. അസ്ഗർ അലി, ചക്കച്ചൻ ഉമ്മുകുൽസു, നസീറ മോൾ പാലപ്ര, എൻ.കെ. രശ്മി ശശികുമാർ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജാഫർ വെള്ളേക്കാട്ട്, ടി.കെ. ശശീന്ദ്രൻ, ഫൗസിയ പെരുമ്പള്ളി, മെമ്പർമാരായ സി. ടി. ഷറഫുദ്ദീൻ, ഷബീബ തോരപ്പ...
Job

കോട്ടക്കൽ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജിൽ നിയമനം

കോട്ടക്കൽ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബ്രാഞ്ചിലേക്ക് ലക്ചറർ, ഡെമോൻസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ എന്നീ തസ്തികകളിലേക്കും സി.എ.ബി.എം ബ്രാഞ്ചിലേക്ക് ലക്ചറർ ഇൻ കോമേഴ്‌സ്, ഡെമോൺസ്‌ട്രേറ്റർ ഇൻ കമ്പ്യൂട്ടർ, ട്രേഡ്‌സ്മാൻ ഇൻ കമ്പ്യൂട്ടർ എന്നീ തസ്തികകളിലേക്കും ഇലക്ട്രോണിക്‌സ് എൻജിനീയറിങ് ബ്രാഞ്ചിലേക്ക് ലക്ചറർ, ഡെമോൻസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ ഇൻ ഇലക്ട്രിക്കൽ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പി എസ് സി അംഗീകരിച്ച യോഗ്യതയും അധ്യാപക പ്രവൃത്തി പരിചയവും അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾ നാളെ (ജൂൺ രണ്ട്) രാവിലെ 9.30ന് കോളജ് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2750790....
Feature

മപ്രം-കൂളിമാട് പാലം മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു.മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്ത് നിന്നും നാടമുറിച്ച് തുറന്ന വാഹനത്തിൽ വർണാഭമായ ഘോഷയാത്രയോടെയാണ് കൂളിമാട് ഭാഗത്ത് ഒരുക്കിയ ഉദ്ഘാടന വേദിയിൽ മന്ത്രിയെത്തിയത്. തുടർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു. സർക്കാറിന്റെ പ്രകടനപത്രികയിൽ പ്രഖ്യാപിച്ച അഞ്ച് വർഷത്തിനുള്ളിൽ 100 പാലങ്ങൾ എന്നത് കേവലം രണ്ട് വർഷം കൊണ്ട് തന്നെ 57 പാലങ്ങളുടെ നിർമാണം പൂർത്തിയാക്കി സർക്കാർ ബഹുദൂരം മുന്നോട്ടു പോയെന്നും പത്ത് പാലങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലെത്തിയെന്നും മന്ത്രി പറഞ്ഞു. ഇനി 33 പാലങ്ങൾകൂടി പൂർത്തിയായാൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം സമയബന്ധിതമായി പൂർത്തിയാക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ഇരവഴിഞ്ഞി പുഴയും ചാലിയാറും സംഗമിക്കുന്ന പാലത്തിനിരുവശവുമുള്ള ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി...
Information

ജനകീയ ജോയിന്റ് ആർ ടി ഒ അബ്ദുൽ സുബൈറിന് യാത്രയയപ്പ് നല്‍കി.

തിരൂരങ്ങാടി: റോഡ് സുരക്ഷാ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച് സർവീസിൽ നിന്നും വിരമിച്ച തിരൂരങ്ങാടിയിലെ ജോയിന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എം.പി അബ്ദുല്‍ സുബൈറിന് കക്കാട് ടി എഫ് സി ക്ലബ് യാത്രയയപ്പും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഒ സി ഷൗക്കത്ത് മാഷ് ഉദ്ഘാടനം ചെയ്തു.കൊയപ്പ റിയാസ് കക്കാട്, ടി എഫ് സി മാനേജർ കെ എം സിദ്ദീഖ്, കെ എം ഗഫൂർ എന്നിവർ സംസാരിച്ചു. ഫോട്ടോ:സർവീസിൽ നിന്നും വിരമിക്കുന്ന തിരൂരങ്ങാടി ജോയിന്റ് ആർ ടി ഒ എം പി അബ്ദുൽ സുബൈറിനെ കക്കാട് ടി എഫ് സി ക്ലബ്ബ് ആദരിക്കുന്നു....
Politics

മോദി സർക്കാരിൻ്റെ ഒമ്പതാം വാർഷികം ; ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി

പെരിന്തൽമണ്ണ : നരേന്ദ്ര മോദി സർക്കാരിൻ്റെ ഒമ്പതാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി ജില്ലാതല ഉദ്ഘാടനം അങ്ങാടിപ്പുറം സാകേതം വൃദ്ധാശ്രമത്തിൽ ജില്ലാ പ്രസിഡണ്ട് രവിതേലത്ത് നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ബി.രതീഷ്, മങ്കട മണ്ഡലം പ്രസിഡണ്ട് സജേഷ് ഏലായിൽ, ജനറൽ സെക്രട്ടറി പ്രദീഷ് മങ്കട എന്നിവരും പങ്കെടുത്തു....
Information

മീഡിയ കോണ്‍ക്ലേവ് സംഘടിപ്പിച്ചു

മലപ്പുറം : കുടുംബശ്രീ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഗമം- മീഡിയ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു വരുന്ന കുടുംബശ്രീ നാളിതുവരെയായി നേടിയെടുത്ത നേട്ടങ്ങള്‍, പുതിയ ചുവടു വെപ്പുകള്‍, പദ്ധതികള്‍, പരിപാടികള്‍ തുടങ്ങിയവ കൂടുതല്‍ ജനകീയമാക്കുന്നതിനും പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെയും ഭാഗമായാണ് സംഗമം നടത്തിയത്. മലപ്പുറം സൂര്യ റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ മലപ്പുറം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് വിമല്‍ കോട്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഡ്രൈവ് 23, ടെക്സ്റ്റയില്‍ റീസൈക്ലിങ്, ലോക്കല്‍ കാര്‍ണിവല്‍, യോഗ്യ, ഹൃദ്യ, ക്ലിക്ക്, ബേസിക് ലൈഫ് സപ്പോര്‍ട്ട്, പള്‍സ്, സിഗ്നേച്ചര്‍ സ്റ്റോര്‍, ഷീ സ്റ്റാര്‍ട്ട്‌സ്, ഹോം ഷോപ്പ്, ജനകീയ ഹോട്ടല്‍ ബ്രാന്റിങ്,കാഴ്ചപ്പാട്, ജോബ് മേള, ശേഷി, ബഡ്‌സ് ട്രസ്റ്റ് ഷോ...
Crime

5 കിലോ കഞ്ചാവുമായി യു പി സ്വദേശി കോട്ടക്കലിൽ പിടിയിൽ

കോട്ടക്കൽ : ഒറീസയിൽ നിന്നും കേരളത്തിലേക്ക് ട്രയിന്‍ മാര്‍ഗ്ഗം കടത്തിയ 5 കിലോ കഞ്ചാവുമായി ഉത്തർപ്രദേശ് പിടിയിലായി. അസംഗർ സ്വദേശി ബബുലു കുമാറിനെയാണ് ( 30) കോട്ടക്കൽ പോലീസും ജില്ലാ ആന്റി നർകോട്ടിക് ടീമും ചേർന്ന് ഇന്നലെ രാത്രി 10.30 മണിക്ക് കോട്ടക്കൽ സൂപ്പി ബസാറിൽ വെച്ച് പിടികൂടിയത്. ഒറീസയിൽ നിന്നും കോട്ടക്കൽ , വേങ്ങര ഭാഗത്തേക്ക് അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതായും ഇവ അന്യസംസ്ഥാന തൊഴിലാളികളുടെ കോട്ടേഴസുകൾ കേന്ദ്രീകരിച്ചും മറ്റും വ്യാപകമായി വിൽപ്പന നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മലപ്പുറം DYSP അബ്ദുൽ ബഷീറിന്റെ മേൽനോട്ടത്തിൽ കോട്ടക്കൽ ഇൻസ്‌പെക്ടർ അശ്വിത്ത്, SI പ്രിയൻ SK, പോലീസ് ഉദ്യോഗസ്ഥരായ സെബാസ്റ്റ്യൻ വർഗീസ്, സുജിത്ത്, നിഷാദ്, പ്രദീപ്‌ എന്നിവരുടെ നേതൃത്...
Education, Information

വേങ്ങര ഗ്രാമപഞ്ചായത്ത്തല അങ്കണവാടി പ്രവേശനോത്സവം പരപ്പിൽപാറ അങ്കണവാടിയിൽ വെച്ച് സംഘടിപ്പിച്ചു

വേങ്ങര ഗ്രാമപഞ്ചായത്ത് അങ്കണവാടി പ്രവേശനോത്സവം പരപ്പിൽപാറ അങ്കണവാടിയിൽ പരപ്പിൽപാറ യുവജന സംഘത്തിന്റെ പങ്കാളിത്വത്തോടെ വിപുലമായി സംഘടിപിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ സലീമിന്റെ അധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവ പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ പൂച്ച്യാപ്പു ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്,സി ഡി പി ഒ ശാന്തകുമാരി , സൂപ്പർവൈസർമാരായ ഷാഹിന, ലുബ്ന, മുമ്പീന, അങ്കണവാടി വർക്കർ ബ്ലസി , ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ, അങ്കണവാടി ഹെൽപ്പർ പ്രിയ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നടന്ന സംസാകാരിക ഘോഷയാത്രയിൽ വിദ്യാത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. തുടർന്ന് വിദ്യാത്ഥികളുടെയും പൂർവ്വ വിദ്യാത്ഥികളുടെയും കലാപരിപാടികളും നടന്ന്. ക്ലബ്ബ് പ്രവർത്തകരായ അജ്മൽ കെ , സുമേഷ് വി , ഷിബിലി എ.ടി, ഷിബിൽ സി, സാബിത്ത് ഇ, ഫർഷാദ് എന്നിവർ പ...
Information

എം.ആർ.പിയേക്കാൾ അധിക വില ഈടാക്കി: 10,000 രൂപ പിഴയടക്കാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി

എം.ആർ.പിയേക്കാൾ അധിക വില ഈടാക്കിയതിന് 10,000 രൂപ പിഴയീടാക്കാൻ ജില്ലാ ഉപഭോക്ത്യ കമ്മീഷന്റെ വിധി. മഞ്ചേരി അരുകിഴായ സ്വദേശി നിർമ്മൽ നൽകിയ പരാതിയിലാണ് ഉപഭോക്തൃ കമ്മീഷൻ നടപടിയെടുത്തത്. സെപ്റ്റംബർ 23നാണ് പരാതിക്കാരൻ മഞ്ചേരിയിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് 'കോൾഗേറ്റ്' ടൂത്ത് പേസ്റ്റ് വാങ്ങിയത്. എം.ആർ.പി 164 രൂപയായിരുന്ന ടൂത്ത് പേസ്റ്റിന് 170 രൂപയാണ് ഈടാക്കിയത്. അധിക തുക ചൂണ്ടിക്കാട്ടി തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഈ വിലക്കേ സാധനം നൽകാനാകുവെന്നും പരാതിക്കാരന് വേണമെങ്കിൽ മറ്റെവിടെ നിന്നെങ്കിലും സാധനം വാങ്ങിക്കാമെന്നുമായിരുന്നു പ്രതികരണം. ഇതേ തുടർന്നാണ് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. സ്‌കാനർ ഉപയോഗിച്ചു നൽകുന്ന ബില്ലായതിനാൽ ബില്ലിൽ പിഴവില്ലെന്നും പരാതിക്കാരൻ ഹാജരാക്കിയത് സൂപ്പർ മാർക്കറ്റിൽ നിന്നും നൽകിയ കോൾഗേറ്റ് അല്ലെന്നും കടയുടമയെ അപകീർത്തിപ്പെടുത്താൻ വ്യാജപരാതി നൽകിയതാണെന്നുമാണ് എതിർക...
error: Content is protected !!