Thursday, March 12

Blog

കാർ കഴുകുമ്പോൾ ഷോക്കേറ്റ് യുവാവ് മരിച്ചു
Accident

കാർ കഴുകുമ്പോൾ ഷോക്കേറ്റ് യുവാവ് മരിച്ചു

വണ്ടൂർ : പ്രഷർ പമ്പ് ഉപയോഗിച്ച് കാർ കഴുകുമ്പോൾ യുവാവ് ഷോക്കേറ്റ് മരിച്ചു. വണ്ടൂർ വാണിയമ്പലം സ്വദേശി ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുകുന്ദന്റെ മകൻ മുരളീകൃഷ്ണൻ (31) ആണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെ കാർ പോർച്ചിൽ വെച്ച് കാർ പ്രഷർ പമ്പ് ഉപയോഗിച്ച് കാർ കഴുകുമ്പോൾ ഷോക്കേറ്റതാണെന്നാണു കരുതുന്നത്. ഉടനെ നിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു....
Kerala

എന്‍എം വിജയന്റെ കുടുംബത്തെ സഹായിക്കുന്നത് പാര്‍ട്ടിയുടെ വിശാല മനസ്‌കത ; കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

തൃശൂര്‍: വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തെ സഹായിക്കുന്നത് പാര്‍ട്ടിയുടെ വിശാല മനസ്‌കതയുടെ അടിസ്ഥാനത്തിലാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വിജയന്റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യം മുഴുവന്‍ നിറവേറ്റി കൊടുക്കാന്‍ ആകുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു. വടക്കാഞ്ചേരി പൊലീസ് കറുത്ത മുഖംമൂടി അണിയിച്ച് കോടതിയില്‍ ഹാജരാക്കിയ കെഎസ്യു പ്രവര്‍ത്തകരെ വിയ്യൂര്‍ ജില്ലാ ജയിലിലെത്തി സന്ദര്‍ശിച്ച ശേഷം പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി എന്‍എം വിജയന്റെ കുടുംബത്തെ സഹായിക്കുന്നുണ്ടെന്നും അത് ഒരു കരാറിന്റെയോ കേസിന്റെയോ അടിസ്ഥാനത്തില്‍ അല്ലെന്നും അങ്ങനെ ഒരു കരാറില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. വിശാലമനസ്‌കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിക്കുന്നത്. അവര്‍ ആവശ്യപ്പെടുന്ന മുഴുവന്‍ കാര്യങ്ങള്‍ ചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി...
Kerala

കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി ; എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു ; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

വയനാട്: വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. 'കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി' എന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. കൈ ഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുകള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. എന്‍എം വിജയന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് പത്മജ ഇന്നലെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യാ ശ്രമം. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് പത്മജ ഉന്നയിച്ചത്. കരാര്‍ പ്രകാരമുള്ള പണം കോണ്‍ഗ്രസ് നല്‍കുന്നില്ല എന്നായിരുന്നു ആരോപണം. കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപെട്ടെന്നും രണ്ടരക്കോടി രൂപയുടെ ബാധ്യതയാണുള്ളത് ഇത് വീട്ടാമെന്ന് പറഞ്ഞ് പാര്‍...
Malappuram

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയും സഹോദരനെയും ആക്രമിച്ച സംഭവം ; മലപ്പുറം സ്വദേശികള്‍ പിടിയില്‍

മലപ്പുറം: ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയും സഹോദരനെയും ആക്രമിച്ച കേസില്‍ മലപ്പുറം സ്വദേശികളായ പ്രതികള്‍ അറസ്റ്റില്‍. അമല്‍ (26), അഖില്‍ (30), ഫസല്‍ റഹ്‌മാന്‍ (29) എന്നിവരെയാണ് മലപ്പുറം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി. വി ഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയും ഒപ്പമുണ്ടായിരുന്ന സഹോദരനെയും കാവുങ്ങല്‍ ബൈപ്പാസ് റോഡില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി ആക്രമിച്ചെന്നാണ് പരാതി. ആക്രമികള്‍ യുവതിയെ മുഖത്തടിച്ചെന്നും പരാതിയിലുണ്ട്. വഴിയില്‍ വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട വാക്കേറ്റം അടിപിടിയില്‍ കലാശിക്കുകയും യുവതിയെയും സഹോദരനെയും പ്രതികളായ യുവാക്കള്‍ ആക്രമിക്കുകയും ചെയ്തെന്നാണ് പൊലീസില്‍ നിന്നുള്ള വിവരം. കേസില്‍ റിമാന്‍ഡില...
Malappuram

എം.വി.ഡി. ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജിയിൽ പരിശീലനം നൽകി

തവനൂർ : മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ ടെക്‌നോളജിയിൽ പരിശീലനം നൽകി. പരിശീലനത്തിന്റെ ഉദ്ഘാടനം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്‌ തവനൂർ സെന്റർ ഹെഡ് എം.വൈഷ്ണവ് നിർവഹിച്ചു. ട്രെയിനർ യാഹ്യ മാലിക് പരിശീലനത്തിന് നേതൃത്വം നൽകി. ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തന രീതികൾ,സുരക്ഷ മാനദണ്ഡങ്ങൾ,ബാറ്ററി ടെക്നോളജി, ചാർജിംഗ് സംവിധാനങ്ങൾ തുടങ്ങി വിവിധ മേഖലകളിലാണ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയത്. അസാപ് കേരളയുടെ നേതൃത്വത്തിൽ പുതിയ തലമുറയുടെ ഗതാഗത സാങ്കേതിക വിദ്യകൾ ഉദ്യോഗസ്ഥർക്കിടയിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്....
Kerala

30 ചോദ്യം, 18 എണ്ണം ശരി ആയാല്‍ വിജയം ; സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതല്‍ ലേണേഴ്സ് ടെസ്റ്റില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതല്‍ ലേണേഴ്സ് ടെസ്റ്റില്‍ മാറ്റം. നേരത്തെ ഉണ്ടായിരുന്ന 20 ചോദ്യങ്ങള്‍ക്ക് പകരം 30 ചോദ്യങ്ങളാക്കി മാറ്റും. ഓപ്ഷനുകള്‍ മൂന്നില്‍ നിന്ന് നാലാക്കുകയും ചെയ്യും. ഒരു ഉത്തരം എഴുതാന്‍ നേരത്തെ 15 സെക്കന്റ് ആയിരുന്നെങ്കില്‍ ഇനി 30 സെക്കന്‍ഡ് സമയമാണ് അനുവദിക്കുക. നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണം ശെരിയായാല്‍ മതിയായിരുന്നുവെങ്കില്‍ ഇനി 18 ഉത്തരങ്ങള്‍ ശരിയായാല്‍ മാത്രം വിജയം. പരീക്ഷയക്ക് മുന്‍പ് എംവിഡി ലീഡ്‌സ് എന്ന മൊബൈല്‍ ആപ്പില്‍ മോക് ടെസ്റ്റ് നടക്കും. മോക് ടെസ്റ്റില്‍ സൗജന്യമായി പങ്കെടുക്കാം. അതില്‍ പാസാകുന്നവര്‍ക്ക് റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇത് ലഭിക്കുന്നവര്‍ക്ക് നിര്‍ബന്ധിത പ്രീ ഡ്രൈവേഴസ് ക്ലാസ് ഒഴിവാക്കി. ഡ്രൈവിംഗ് സ്‌കൂളില്‍ പരിശീലകര്‍ക്കും മോക് ടെസ്റ്റ് നിര്‍ബന്ധമാക്കി. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക് പരിശീലകര്‍ക്കുള്ള ലൈസന്‍സ്...
Kerala

അമീബിക് മസ്തിഷ്‌ക ജ്വരം ; ഈ വര്‍ഷം മരിച്ചത് 17 പേര്‍, 66 പേര്‍ക്ക് രോഗബാധ : കണക്കുകളില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ കണക്കുകളില്‍ വ്യക്തത വരുത്തി ആരോഗ്യ വകുപ്പ്. ഈ വര്‍ഷം ആകെ 17 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചതായും 66 പേര്‍ക്ക് രോഗം ബാധിച്ചതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സെപ്തംബര്‍ മാസം പത്ത് വരെയുള്ള കണക്കുകള്‍ പ്രകാരം 2025ല്‍ ചികിത്സ തേടിയ 60 പേരില്‍ 42 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സംശയിക്കുന്നു എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ കണക്കുകളിലാണ് ഇപ്പോള്‍ വ്യക്തത വരുത്തി 66 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചതായുള്ള വിവരങ്ങള്‍ പുറത്തുവന്നത്. സെപ്തംബര്‍ 12ന് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 19 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഏഴ് പേര്‍ മരിക്കുകയും ചെയ്തു....
Kerala

അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ അനുമതി നല്‍കുന്ന നിയമ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം ; തിങ്കളാഴ്ച നിയമസഭയില്‍

തിരുവനന്തപുരം: ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ അതിവേഗം അനുമതി നല്‍കുന്ന നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കി പ്രത്യേക മന്ത്രിസഭാ യോഗം. കേന്ദ്രനിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ടാണ് ബില്‍. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലേ നിയമഭേദഗതിക്ക് സാധുതയുള്ളൂ എന്നതാണ് പ്രധാന വെല്ലുവിളി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മലയോര ജനതയുടെ ആശങ്ക തീര്‍ക്കലാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യം. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതിക്കാണ് കാബിനറ്റ് അനുമതി. ജനവാസ മേഖലയില്‍ ഇറങ്ങി അക്രമം നടത്തിയ വന്യമൃഗങ്ങളെ വെടിവെക്കാന്‍ പുതിയ ഭേദഗതി പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അതിവേഗം ഉത്തരവിടാം. കലക്ടര്‍ അല്ലെങ്കില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ശുപാര്‍ശ മാത്രം മതി. ഒന്നുകില്‍ വെടിവെച്ചു കൊല്ലാം അല്ലെങ്കില്‍ മയ...
Local news

സീതാറാം യെച്ചൂരി ഒന്നാം ചരമവാര്‍ഷികം ; ചെമ്മാട്ട് അനുസ്മരണ സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി : സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി സിപിഐ എം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി ചെമ്മാട്ട് അനുസ്മരണ സംഗമം സംഘടിപ്പിച്ചു. സിപിഐ എം ജില്ല സെക്രട്ടറിയേറ്റംഗം കെ പി അനില്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റിയംഗം കമറുദ്ദീന്‍ കക്കാട് അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ കെ രാമദാസ്, എം പി ഇസ്മായില്‍, ലോക്കല്‍ കമ്മറ്റി അംഗം കെ ടി ദാസന്‍ എന്നിവര്‍ സംസാരിച്ചു. ഇ പി മനോജ് സ്വാഗതവും കെ കേശവന്‍ നന്ദിയും പറഞ്ഞു....
Local news, Malappuram

സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാതെ സമൂഹത്തിന് യഥാര്‍ത്ഥ പുരോഗതി സാധ്യമല്ല ; കെപിഎ മജീദ്

തിരൂരങ്ങാടി: സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാതെ സമൂഹത്തിന് യഥാര്‍ത്ഥ പുരോഗതി സാധ്യമല്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. വനിതാ ലീഗ് തിരൂരങ്ങാടി മണ്ഡലം വനിതാലീഗ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വനിതാലീഗ് നടത്തുന്ന ഇത്തരം സമ്മേളനങ്ങള്‍ സ്ത്രീകളുടെ ശാക്തീകരണത്തിനും, രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ അവര്‍ക്ക് കൂടുതല്‍ ശക്തമായ ഇടപെടലിനും വഴിയൊരുക്കുന്നു. സ്ത്രീകള്‍ മുന്നോട്ട് വന്നാല്‍ കുടുംബവും സമൂഹവും ശക്തമാകുന്നു. വനിതാലീഗ് വനിതകളുടെ ശബ്ദമാകുമ്പോള്‍ ജനങ്ങളുടെ ഭാവി കൂടുതല്‍ പ്രതീക്ഷാജനകമാകും. തിരൂരങ്ങാടിയിലെ സ്ത്രീകളുടെ ഈ മഹത്തായ പങ്കാളിത്തം ജനാധിപത്യത്തിനുള്ള വലിയൊരു സന്ദേശമാണെന്നും കെ.പി.എ മജീദ് പറഞ്ഞു. വനിതാലീഗ് മണ്ഡലം പ്രസിഡന്റ് വി.വി ജമീല ടീച്ചര്‍ അധ്യക്ഷനായി. വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി മുഖ്യപ്രഭാഷണം...
Local news

മിനി മാസ്റ്റ് ലൈറ്റുകള്‍ നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : നഗരസഭ ഡിവിഷന്‍ രണ്ടില്‍ നാല് സ്ഥലങ്ങളില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകള്‍ നാടിന് സമര്‍പ്പിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മം കെപിഎ മജീദ് എംഎല്‍എ വടക്കെ മമ്പുറം ജുമാമസ്ജിദ് പരിസരത്ത് നിര്‍വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ മുസ്തഫ പാലാത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വടെക്കെ മമ്പുറം ജുമാ മസ്ജിദ് ഖത്തീബ് സയ്യിദ് ഹാഷിം ബാ അലവി നുജുമി, വാസു കാരയില്‍, റഫീഖ് പാറക്കല്‍, എം അബ്ദുറഹ്‌മാന്‍ കുട്ടി, മുസ്തഫ കെ, അയ്യുബ് പികെ, കുഞ്ഞാവ പിവിപി, അലി സി, ബാപ്പു പിവിപി, ശബാബ് സി, സാദിഖ് പികെ, സകരിയ എം, ആഷിക് എസ്, മുസ്തഫ പിവിപി, മന്‍സൂര്‍ സി, കോയ എം, മുഹമ്മദ് എം, സമദ് കാട്ടില്‍, ജാഹ്ഫര്‍ പിപി, ഉണ്ണി തയ്യില്‍, ബാപ്പു പിഎം എന്നിവര്‍ പങ്കെടുത്തു...
Local news

വില്ലട വഴി കെങ്ങത്ത് റോഡ് നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : നഗരസഭ ഡിവിഷന്‍ രണ്ടില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച വില്ലട വഴി കെങ്ങത്ത് റോഡ് നാടിന് സമര്‍പ്പിച്ചു. റോഡിന്റെ ഉദ്ഘാടനം കെപിഎ മജീദ് എംഎല്‍എ നിര്‍വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ മുസ്തഫ പാലാത്ത് അധ്യക്ഷത വഹിച്ചു ചടങ്ങില്‍ വാസു കാരയില്‍, റഫീഖ് പാറക്കല്‍, എം അബ്ദുറഹ്‌മാന്‍ കുട്ടി, മുസ്തഫ കെ, അയ്യുബ് പികെ, അലി സി, ബാപ്പു പിവിപി, ശബാബ് സി, സാദിഖ് പികെ, സകരിയ എം, ആഷിക് എസ്, മുസ്തഫ പിവിപി, മന്‍സൂര്‍ സി, കോയ എം, മുഹമ്മദ് എം, സമദ് കാട്ടില്‍, ജാഹ്ഫര്‍ പിപി, ഉണ്ണി തയ്യില്‍, ബാപ്പു പിഎം എന്നിവര്‍ പങ്കെടുത്തു...
Obituary

ചെമ്മാട് ഒള്ളക്കൻ അയ്യൂബ് അന്തരിച്ചു

ചെമ്മാട് : കൊടിഞ്ഞി റോഡിൽ താമസിക്കുന്ന പരേതനായ ഒള്ളക്കൻ കുഞ്ഞാലി ഹാജിയുടെ മകൻ അയ്യൂബ് (52) അന്തരിച്ചു. ചെമ്മാട് ജിദ്ധ മഹല്ല് കമ്മിറ്റി പ്രവർത്തകനായിരുന്നു. മാതാവ് ആയിഷ. ഭാര്യ:ആയിഷ. മക്കൾ: ഫരീദ, ഫവാസ്, ഫായിദ, ഫസ്ന. മരുമക്കൾ: ഇസ്മായിൽ (പാറപ്പുറം ) , സഹീർ (ചെട്ടിപടി). സഹോദൻ: ഹൈദർ.
Obituary

തിരൂർ കെകെ മൊയ്തീൻ & കമ്പനി മാനേജിംഗ് ഡയരക്ടർ കരുവള്ളി മുസ്തഫ ഹാജി അന്തരിച്ചു

തിരൂർ : പരേതനായ കെ. കെ മൊയ്‌ദീൻ എന്നവരുടെ മകൻ കരുവള്ളി മുസ്തഫ ഹാജി (94) അന്തരിച്ചു.കെകെ മൊയ്തീൻ & കമ്പനി തിരൂർ മാനേജിംഗ് ഡയരക്ടർ ആയിരുന്നുകബറടക്കം ഇന്ന് ശനിയാഴ്ച രാവിലെ 11.00 മണിക്ക് കോരങ്ങത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.മക്കൾ: അബ്ദുൽ ലത്തീഫ് , അബ്ദുൽ റസാക്ക്, ഫാത്തിമ, അബ്ദുൽ ഷുക്കൂർ, വഹിദ, അബ്ദുൽ ഹമീദ്, ഷമീറമരുമക്കൾ കെ.എം മൊയ്തീൻ ഫറോക്ക്, സിഎം മൊയ്തീൻ അണ്ണശ്ശേരി, സലീം നാലകത്ത് പാറശ്ശേരി , ബീമു , സീനത്ത്, ഷിബ, ഹസീന....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എം.എഡ്. പ്രവേശനം 2025 18 വരെ അപേക്ഷ സമർപ്പിക്കാം കാലിക്കറ്റ് സർവകലാശാലയുടെ 2025 - 2026 അധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം സെപ്റ്റംബർ 18-ന് വൈകീട്ട് നാല് മണി വരെ നീട്ടി. അപേക്ഷാഫീസ് : എസ്.സി. / എസ്.ടി. - 410/- രൂപ, മറ്റുള്ളവർ 875/- രൂപ. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം നിര്‍ബന്ധമായും പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം. പ്രിന്റ് ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെന്റ്, ഭിന്നശേഷി, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in...
Kerala

വിനോദ സഞ്ചാരികളുമായി പോയ കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസ് അപകടത്തില്‍പ്പെട്ടു

ഇടുക്കി : മൂന്നാറില്‍ വിനോദസഞ്ചാരികളുമായി പോയ കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസ് അപകടത്തില്‍പ്പെട്ടു. ദേവികുളത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയോടെ ആനയിറങ്കലില്‍ നിന്ന് തിരികെ മൂന്നാറിലേക്ക് വരുമ്പോള്‍ ആയിരുന്നു അപകടമുണ്ടായത്. എതിര്‍ ദിശയില്‍ വന്ന കാറിനെ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചപ്പോള്‍ വാഹനം തെന്നി മാറി സമീപത്തുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. യാത്രക്കാര്‍ക്ക് നിസാരമായ പരുക്കേറ്റു. ബസിന് മറ്റ് സാങ്കേതിക പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്....
National

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി : രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ജൂലൈ 21-ന് മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമൊപ്പം മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയിരുന്നു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 452 വോട്ടുനേടിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ സി.പി.രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥി ബി.സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടാണ് ലഭിച്ചത്. 781 എംപിമാരില്‍ 767...
Kerala

നാല് വര്‍ഷത്തെ പ്രണയം ; വിദേശത്തേക്ക് പോയി വന്നതിന് പിന്നാലെ ഒഴിവാക്കാന്‍ ശ്രമിച്ചു, കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി ; യുവാവ് അറസ്റ്റില്‍

പാലക്കാട്: നെന്മാറയില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിയ യുവാവ് അറസ്റ്റില്‍. മേലാര്‍കോട് സ്വദേശി ഗിരീഷ് ആണ് അറസ്റ്റിലായത്. ആലത്തൂര്‍ പൊലീസ് ആണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. നാലുവര്‍ഷമായി യുവതിയും ഗിരീഷും തമ്മില്‍ അടുപ്പത്തിലായിരുന്നു. വിദേശത്ത് ജോലിക്ക് പോയി വന്നതിനു ശേഷം ബസ് ഡ്രൈവര്‍ ആയ ഗിരീഷിനെ ഒഴിവാക്കാന്‍ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ വൈകിട്ട് മദ്യലഹരിയില്‍ എത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റവര്‍ നെന്മാറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി....
Local news

മാഗസിന്‍ പ്രകാശനം: ശ്രദ്ധേയമായ ചടങ്ങുകള്‍ക്ക് പിഎസ്എംഒ കോളേജ് വേദിയായി

തിരൂരങ്ങാടി: പിഎസ്എംഒ കോളേജ്, തിരൂരങ്ങാടിയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ 2024-25 വര്‍ഷത്തെ കോളേജ് മാഗസിന്റെ പ്രകാശനവും മൊമന്റോ വിതരണവും ശ്രദ്ധേയമായ ചടങ്ങുകളോടെ നടന്നു. ചടങ്ങിലെ മുഖ്യാതിഥിയായ ന്യൂസ് എഡിറ്ററായ വി.എസ് രഞ്ജിത്ത് ഒപ്പരി മാഗസിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പരിപാടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ഷാമില്‍ വി അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജര്‍ എം.കെ ബാവ മാനേജേറിയല്‍ അഡ്രസ്സും, പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് ഡോ. നിസാമുദ്ദീന്‍ പ്രിന്‍സിപ്പല്‍ അഡ്രസ്സും നല്‍കി. മാഗസിന്റെ ചീഫ് എഡിറ്ററായ പ്രിന്‍സിപ്പല്‍ ഡോ. അസീസ് കെ മുഖ്യ പ്രഭാഷണം നടത്തി. യൂണിയന്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഷെരീഫ് പി.കെ, യൂണിയന്‍ അഡൈ്വസര്‍ എം.പി. ബാസിം, സ്റ്റാഫ് ക്ലബ് പ്രസിഡന്റ് അബ്ദുല്‍ സമദ്, സൂപ്രണ്ടന്റ് മുജീബ് റഹ്‌മാന്‍ കാരി, മാഗസിന്‍ കമ്മിറ്റി മെമ്പര്‍ ഷഫീന്‍ എം.പി എന്നിവ...
Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവര്‍ നടപടി നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി ഡിസിസി പ്രസിഡന്റ്

കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജില്ലാ നേതൃയോഗത്തിലാണ് ഷിയാസ് നിലപാട് വ്യക്തമാക്കിയത്. രാഹുലിനെതിരായ നടപടിയെ വിമര്‍ശിക്കുന്നവര്‍ അച്ചടക്ക നടപടി നേരിടേണ്ടിവരും. നിലപാട് തുടര്‍ന്നാല്‍ സസ്പെന്‍ഷന്‍ അടക്കമുളള പാര്‍ട്ടി നടപടിക്കാണ് നിര്‍ദേശം. തീരുമാനത്തെ എറണാകുളം ജില്ലാ നേതൃത്വത്തില്‍ എ-ഐ ഗ്രൂപ്പ് നേതാക്കള്‍ പിന്തുണച്ചു. രാഹുലിനെതിരായ നിലപാടിനെച്ചൊല്ലിയുളള സൈബര്‍ പോര് കൈവിട്ടതോടെയാണ് നിലപാട് കടുപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രാഹുല്‍ അനുകൂലികള്‍ ലക്ഷ്യമിട്ടതോടെയാണ് സംഘടന തലത്തിലെ പ്രതിരോധം. പാര്‍ട്ടിയോട് കൂറില്ലാത്തവരാണ് നടപടിയെ വിമര്‍ശിക്കുന്നതെന്ന് മുഹമ്മദ് ഷിയാസ് തുറന്നടിച്ചു. മണ്ഡലം തലം മുതല്‍ കര്‍ശന നിലപാട് സ്വീകരിക്കാനാണ് യോഗത്തില്‍ ധാരണയായത്. യോഗത്തില്‍ പ്രതിപക്ഷ ...
Obituary

തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

തവനൂർ : തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ പാലക്കാട് ചിറ്റൂർ സ്വദേശി എസ് ബർഷത്തിനെയാണ് (29) മരിച്ച നിലയിൽ കണ്ടെത്തിയത്. ജയിലിന് സമീപത്ത് തന്നെയുള്ള വാടക ക്വാട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.ഏഴ് മാസം മുമ്പാണ് ഇദ്ദേഹം തവനൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലംമാറിയെത്തിയത്. വ്യാഴാഴ്ച പകൽ ഡ്യൂട്ടിയായിരുന്നു. ഇതിന് ശേഷം ജയിലിന് സമീപത്തുള്ള ക്വാട്ടേഴ്‌സിലേക്ക് പോവുകയായിരുന്നു. രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
Kerala, Local news, Malappuram

ബീച്ചില്‍ വച്ച് പരിചയപ്പെട്ട ആണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു ; തേഞ്ഞിപ്പലം സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ വച്ച് പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ തേഞ്ഞിപ്പലം സ്വദേശിയായ യുവാവ് അറസ്റ്റില്‍. പാലക്കാട്ട് വീട്ടില്‍ സൈനുദ്ദീനെ(42)യാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ ബീച്ചില്‍ എത്തിയ സൈനുദ്ദീന്‍ കാസര്‍കോട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാറില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് സൈനുദ്ദീന്‍ എന്ന് പോലീസ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിരവധി വീടുകളില്‍ അതിക്രമിച്ച് കയറി സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച...
Obituary

വെന്നിയുർ പരപ്പൻ ഹസ്സൻ ഹാജിയുടെ ഭാര്യ കോട്ടുവാല ആയിശക്കുട്ടി ഹജ്‌ജുമ്മ അന്തരിച്ചു

തിരൂരങ്ങാടി : വെന്നിയൂർ സ്വദേശി പരപ്പൻ ഹസ്സൻ ഹാജിയുടെ ഭാര്യയും പരേതനായ തെന്നല കോട്ടുവാല അസീസ് ഹാജിയുടെ മകളുമായ ആയിഷകുട്ടി ഹജ്ജുമ്മ (70) അന്തരിച്ചു. ഖബറടക്കം 12.09.2025വെള്ളി രാവിലെ 8 മണിക്ക്വെന്നിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽനടത്തും. മക്കൾ: തിരൂരങ്ങാടി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും വി എസ് കെ പ്രസിഡന്റും വ്യവസായിയുമായ പരപ്പൻ അബ്ദുറഹ്മാൻ, ഉസ്മാൻ, റുക്കിയ, റസീന. മരുമക്കൾ. മുഹമ്മദാലി മലപ്പുറം, അഷ്‌റഫ്‌ കുറ്റിപ്പുറം.സഹോദരങ്ങൾ. കെ വി. ബാവ തെന്നല, കെ വി അബ്ദുറഹ്മാൻ. കുഞ്ഞാച്ചു രാമനാട്ടുകര നെഫീസു കോട്ടക്കൽ...
Kerala

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന്‍ അന്തരിച്ചു. 87 വയസായിരുന്നു. വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമായി. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് രാവിലെ സ്ഥിതി വീണ്ടും മോശമാവുകയും വൈകിട്ട് മരണം സംഭവിക്കുകയും ചെയ്തു. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 11ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് അകപറമ്പ് യാക്കോബായ സുറിയാനിപ്പളളിയിലാണ് സംസ്‌കാരം. അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള അവസരം വീട്ടിലാണ് ഒരുക്കിയിരിക്കുന്നത്. യു.ഡി.എഫ് കണ്‍വീനര്‍, കെപിസിസി പ്രസിഡന്റ്, നിയമസഭാ സ്പീക്കര്‍, മന്ത്രി എന്നീ നിലകള...
Kerala

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി ; ഒരു മാസത്തിനിടെ മരിച്ചത് ആറുപേര്‍

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി(51) ആണ് മരിച്ചത്. രണ്ടാഴ്ചയായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എവിടെ നിന്നാണ് ഷാജിക്ക് അണുബാധയുണ്ടായതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരുമാസത്തിനിടെ കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള ആറാമത്തെ മരണമാണിത്. നിലവില്‍ 10പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മലപ്പുറം വണ്ടൂര്‍ സ്വദേശി ശോഭന, വയനാട് ബത്തേരി സ്വദേശി രതീഷ്, കോഴിക്കോട് ഓമശ്ശേരി സ്വദേശികളായ ദമ്പതികളുടെ മൂന്ന് മാസം പ്രായമായ കുഞ്ഞ്, മലപ്പുറം കണ്ണമംഗലം സ്വദേശി റംല, കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയ എന്നിവരാണ് കഴിഞ്ഞ ഒരുമാസത്തിനിടെ കേരളത്തില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചവര്‍....
Local news

തിരൂരങ്ങാടി നഗരസഭ ജി.ഐ.എസ് മാപ്പിംഗ് പദ്ധതി തുടങ്ങി

തിരൂരങ്ങാടി നഗരസഭ ജി.ഐ.എസ് മാപ്പിംഗ് പദ്ധതി തുടങ്ങി. തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ജി.ഐ.എസ് മാപ്പിംഗ് പദ്ധതിയുടെ ഉദ്ഘാടനം കെ,പി.എ മജീദ് എം.എല്‍.എ നിര്‍വഹിച്ചു, ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു, സുലൈഖ കാലൊടി, ഇഖ്ബാൽ കല്ലുങ്ങൽ, സോന രതീഷ്, സി, പി ഇസ്മായിൽ, സി, പി സുഹ്റാബി, സെക്രട്ടറി എം, സി റംസി ഇസ്മായിൽ,എം, അബ്ദുറഹിമാൻ കുട്ടി, എ, ഇ, ഇൻ ചാർജ് കൃഷ്ണൻകുട്ടി വിഷ്ണു ആനന്ദ് പ്രസംഗിച്ചു, ഏറ്റവും പുതിയ സാങ്കേതികവിദ്യകളായ ഡ്രോണ്‍, ലിഡാര്‍,ഡി ജി പി എസ്, പ്രത്യേക വികസിപ്പിച്ചെടുത്ത അപ്ലിക്കേഷന്‍ എന്നിവയുടെ സഹായത്തോടെ സൂക്ഷ്മതല ഭൂവിനിയോഗ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നതോടൊപ്പം കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെയെല്ലാം ത്രിമാന രൂപവും ഫോട്ടോയും ഉള്‍പ്പെടെ വിവരങ്ങള്‍ സര്‍വെയിലൂടെ ശേഖരിക്കും. അംഗങ്ങളുടെ സാമൂഹിക സാമ്പത്തിക സാം...
Kerala

ഹൃദയാഘാതം ; എംകെ മുനീര്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ; നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട് : ഹൃദയാഘാതത്തെ തുടര്‍ന്നു മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം.കെ.മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പൊട്ടാസ്യം ലെവല്‍ അപകടകരമായ വിധം താഴ്ന്നതിനു പിന്നാലെ അദ്ദേഹത്തിനു ഹൃദയാഘാതവുമുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ വിവിധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്. ആരോഗ്യനില ഗുരുതരമാണെങ്കിലും പോസിറ്റീവായ പ്രതികരണങ്ങള്‍ കാണിക്കുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു....
Kerala

പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍ : പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ പാണപ്പുഴയില്‍ ആണ് സംഭവം. മാതമംഗലം പാണപ്പുഴ സ്വദേശികളായ മുണ്ടപ്രം ഉറുമ്പില്‍ യു. പ്രമോദ് (40), മുണ്ടപ്രം ചന്ദനംചേരി സി.ബിനീഷ് (37) എന്നിവരെയാണ് വനംവകുപ്പ് ഇന്നലെ പിടികൂടിയത്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഒരു വീട്ടില്‍ വച്ചാണ് ഇവര്‍ പാമ്പിനെ കൊന്ന് കറിയാക്കിയത്. പ്രതികളെ ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും. തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ പി.വി.സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്....
Obituary

പടിക്കൽ തിരുത്തുമ്മൽ അബൂബക്കർ അന്തരിച്ചു

മുന്നിയൂർ : പടിക്കൽ പാറമ്മൽ സ്വദേശി തിരുത്തുമ്മൽ അബൂബക്കർ (70) നിര്യാതനായി. ഭാര്യ: ആഇശാബീവി.മക്കൾ: യൂനുസ് , സകരിയ്യ , യഹ് യ , ഈസ, സക്കീന,ഉമ്മുകുൽസു .മരുമക്കൾ:  ഹസ്സൻ, ഖാലിദ്, ശരീഫ , സുഹൈല , റംശീന, ഫസ്ന
Obituary

കക്കാട് മൊടേക്കാടൻ കുഞ്ഞാലൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി : കക്കാട് സ്വദേശി മൊടേക്കാടൻ കുഞ്ഞാലൻ ഹാജി ( 80 ) അന്തരിച്ചു. ഭാര്യ, നഫീസ. മക്കൾ: അബ്ദുസലാം, അബ്ദുസത്താർ ഹാജി, അബ്ദു റസാഖ്, ജാഫർ, ഇബ്രാഹിം, നുസ്റത്ത്, മുഹമ്മദ് ഷഫീഖ്, മരുമക്കൾ: മുഹമ്മദലി, ജമീല, സലീന, മൈമൂനത്ത്, ഖൈറുന്നീസ, അർഷിദ, ഖബറടക്കം വ്യാഴം കാലത്ത് 10 മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
error: Content is protected !!