അത്തരത്തില്‍ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ് ; താനൂര്‍ ബോട്ട് ദുരന്തത്തിന് പിന്നാലെ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയുടെ രണ്ടാമത്തെ പ്രവചനവും സത്യമായി
താനൂര്‍ ബോട്ട് ദുരന്തത്തിന് പിന്നാലെ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയുടെ രണ്ടാമത്തെ പ്രവചനവും സത്യമായി. ഏപ്രില്‍ ഒന്നിന് പോസ്റ്റ് ചെയ്ത കുറിപ്പില്‍ ബോട്ടപകടത്തിന് പിന്നാലെ മുരളി തുമ്മാരുകുടി മല്‍കിയ മറ്റൊരു മുന്നറിയിപ്പായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍ കൊലപാതകത്തിന് ഇരയാകും എന്നത്. കൊട്ടാരക്കരയിലെ യുവ വനിതാ ഡോക്ടറെ വൈദ്യ പരിശോധനക്കെത്തിച്ച പ്രതി കൊലപ്പെടുത്തിയതോടെ ആ പ്രവചനവും ഇന്ന് സത്യമായിരിക്കുകയാണ്.
'മാസത്തില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരാണ് കേരളത്തില്‍ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാല്‍ ഇതുവരെ ഇത്തരത്തില്‍ ഒരു മരണം ഉണ്ടായിട്ടില്ല. അത് ഭാഗ്യം മാത്രമാണ്. അത്തരത്തില്‍ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ് എന്നായിരുന്നു അന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ കുറിച്ചത്.
മാത്രവുമല്ല അത്തരത്തില്‍ ഒരു മരണം സംഭവിച്ചാല്‍ ഇപ്പോള്‍, 'ചില ഡോക്ടര്‍മാര്‍ അടി ചോ...

