Thursday, September 18

Blog

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് സര്‍വകലാശാലാ സസ്യോദ്യാനം പ്രദര്‍ശനം കാലിക്കറ്റ് സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രദര്‍ശനം മാര്‍ച്ച് 9 മുതല്‍ 11 വരെ സംഘടിപ്പിക്കുന്നു. ഒന്‍പതിന് രാവിലെ പത്ത് മണിക്ക് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പ്രദര്‍ശന സമയം. വിദ്യാര്‍ത്ഥികള്‍ക്ക് 10 രൂപയും പൊതുജനങ്ങള്‍ക്ക് 20 രൂപയുമാണ് പ്രവേശനഫീസ്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം കരുതണം. പ്രദര്‍ശനത്തോടനുബന്ധിച്ച് അലങ്കാരച്ചെടികളുടെ വില്‍പനയുണ്ടായിരിക്കും. വൈവിധ്യം കൊണ്ടും വിസ്തൃതി കൊണ്ടും വംശനാശം നേരിടുന്ന സസ്യങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ദേയമണ് സസ്യോദ്യാനം. വൃക്ഷോദ്യാനമുള്‍പ്പെടെ 33 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനെ കേന്ദ്ര ജൈവ വൈവിധ്യ അതോറിറ്റി ദേശീയ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി അംഗീകരിച്ചിട്ടുണ...
Information

വെന്നിയൂര്‍ പ്രവാസി സംഘം (വിപിഎസ്) പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും, കലാകായിക സാഹിത്യമേഖലകളിലും നിറ സാന്നിധ്യമായ പ്രവാസി സംഘടനയായ വെന്നിയൂര്‍ പ്രവാസി സംഘം സഊദി വെന്നിയൂര്‍ പരിസര പ്രദേശങ്ങളില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച യുവജന വിഭാഗത്തിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. യുവ കലാ പ്രതിഭ പുരസ്‌കാരം യുവ സംവിധായകന്‍, എഴുത്തുകാരന്‍, നടന്‍ എന്ന നിലയില്‍ ലുക്കുമാനുല്‍ ഹക്കീം പി.ടി ക്കും യുവ കര്‍ഷക പുരസ്‌കാരം കോവിഡ് ഘട്ടത്തില്‍ സ്വന്തമായി കൃഷി ചെയ്ത പച്ചകറികള്‍ സൗജന്യമായി ജനങ്ങളില്‍ എത്തിക്കുകയും, തന്റെ തോട്ടങ്ങളില്‍ വിളയിച്ച പച്ചക്കറികള്‍ വിറ്റ് കിട്ടിയ പണം വിവിധ പാലിയേറ്റീവ് കേന്ദ്രങ്ങള്‍ക്ക് നല്‍കിയതിനും നാസര്‍ സി.പിക്കും നല്‍കാന്‍ തീരുമാനിച്ചതായി വിപിഎസ് പ്രസിഡണ്ട് മജീദ് പാലക്കല്‍ അറിയിച്ചു. വെന്നിയൂര്‍ ജിഎംയൂപി സ്‌കൂള്‍ നൂറാം വാര്‍ഷിക പ്രഖ്യപന വേദിയിലായിരുന്നു പ്...
Information

സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ചു

തൃശ്ശൂര്‍: തിരുവാണിക്കാവില്‍ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ചു. തൃശൂര്‍ - തൃപ്രയാര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേര്‍പ്പ് സ്വദേശി സഹര്‍ (32) ആണ് മരിച്ചത്. കഴിഞ്ഞ മാസം പതിനെട്ടിന് അര്‍ധരാത്രിയായിരുന്നു വനിതാ സുഹൃത്തിനെ കാണാന്‍ പോയ സഹര്‍ ആക്രമണത്തിന് ഇരയായത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ആറംഗ കൊലയാളി സംഘം ഒളിവിലാണ്. കഴിഞ്ഞ ശിവരാത്രി ദിവസം രാത്രി ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് മര്‍ദ്ദനമേറ്റത്. രാത്രി 12 മണിയോടെ തങ്ങളുടെ പ്രദേശത്ത് സഹറിനെ കണ്ട ആറംഗ സംഘം ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ സഹറിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുടലുകളില്‍ ക്ഷതമേറ്റിരുന്നു, പാന്‍ക്രിയാസില്‍ പൊട്ടലുണ്ടായിരുന്നു. മര്‍ദ്ദനമേറ്റ സഹര്‍ സംഭവത്തിന് ശേഷം വീട്ടിലെത്...
Information, university

കേരള സര്‍വകലാശാല പ്രസവാവധിയും ആര്‍ത്തവ അവധിയും ; ഉത്തരവിറക്കി

തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി. ആറ് മാസം വരെ പ്രസവാവധിയെടുത്ത് , അതിനുശേഷം വീണ്ടും അഡ്മിഷന്‍ എടുക്കാതെ കോളേജില്‍ പഠനം തുടരാമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് കേരള സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകള്‍ക്കടക്ക ബാധകമായിരിക്കും. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജര്‍ വേണമെന്ന നിബന്ധന, ആര്‍ത്തവാവധി പരിഗണിച്ച് 73 ശതമാനം ആക്കിയ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. അതേസമയം, ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ഇവ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ച...
Information

നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി: 96.8 കോടി രൂപ ചിലവില്‍ കിണര്‍ നിര്‍മ്മാണം തുടങ്ങി

തിരൂരങ്ങാടി: നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതിയുടെ കിണര്‍ നിര്‍മ്മാണം ആരംഭിച്ചു. തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയിലെ കുടിവെള്ള പദ്ധതിക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന തരത്തില്‍ ബാക്കികയത്താണ് കിണര്‍ നിര്‍മ്മാണം ആരംഭിച്ചത്. 96.8 കോടി രൂപ ചെലവിലാണ് നന്നമ്പ്ര പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. കിണര്‍ നിര്‍മ്മാണം നടക്കുന്ന പ്രദേശം കെ.പി.എ മജീദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. 2024 ഡിസംബറോടെ നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കുമെന്ന് കെ.പി.എ മജീദ് പറഞ്ഞു. പത്ത് മീറ്റര്‍ വിസ്തൃതിയിലുള്ള കിണര്‍ നിര്‍മ്മാണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. നന്നമ്പ്രയിലെ എട്ടായിരത്തോളം കുടുംബങ്ങള്‍ക്കും വെള്ളമെത്തിക്കാവുന്ന തരത്തിലാണ് പദ്ധതി തെയ്യാറാക്കിയിട്ടുള്ളത്. കടലുണ്ടി പുഴയിലെ ബാക്കികയത്തിന് സ്ഥാപിക്കുന്ന കിണറില്‍ നിന്നും പമ്പ് ഹ...
Information

ഉംറക്ക് പോയ ചെമ്മാട് സ്വദേശിയായ സ്ത്രീ മക്കയില്‍ മരണപ്പെട്ടു

തിരൂരങ്ങാടി : ഈ കഴിഞ്ഞ ജനുവരി അവസാനം നാട്ടില്‍ നിന്ന് ഉംറക്ക് പോയ ചെമ്മാട് സി കെ നഗര്‍ സ്വദേശി കാവുങ്ങല്‍ സൈതലവി ഹാജിയുടെ ഭാര്യ പാക്കട റുഖിയ (66) അസുഖ ബാധിതയായി മക്കയില്‍ ഓരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍ : ഫൈസല്‍ ജിദ്ദ, നിസാര്‍, സീനത്, നജ്മുന്നീസ, ഫര്‍സാന. മരുമക്കള്‍ : ഗഫൂര്‍ മമ്പുറം, റഫീഖ് തെന്നല, ഇസ്മായില്‍ അച്ഛനമ്പലം, റഷീദ, ജസ്ന...
Information

പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

തിരുവല്ല: തിരുവല്ലയില്‍ ഈച്ച പോലുള്ള പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്നു പതിമൂന്നുകാരി മരിച്ചു. കോച്ചാരിമുക്കം പാണാറയില്‍ അനീഷിന്റെയും ശാന്തികൃഷ്ണയുടെയും മകള്‍ അംജിത പി. അനീഷാണ് മരിച്ചത്. മാര്‍ച്ച് ഒന്നിന് വൈകുന്നേരം വീട്ടിന് സമീപത്തുള്ള മള്‍ബെറി ചെടിയില്‍ നിന്ന് കായ പറിക്കുന്നതിനിടെയാണ് തിരുവല്ല എംജിഎം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അംജിതയെ കഴുത്തിന് പിന്നിലായി ഈച്ച പോലുള്ള പ്രാണി കുത്തിയത്. പ്രാണിയുടെ കുത്തേറ്റ് അധികം വൈകാതെ അലര്‍ജി പോലെ അംജിതയുടെ ദേഹം മുഴുവന്‍ ചൊറിഞ്ഞ് തടിച്ചതോടെ കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കി മടങ്ങാന്‍ തുടങ്ങിയപ്പോള്‍ അംജിത കുഴഞ്ഞു വീണു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിനിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ ശ്വാസകോശത്തില്‍ അണുബാധ പടര്‍ന്നതിനേത്തുടര...
Information

പഴം തൊണ്ടയിൽ കുടുങ്ങി മൂന്നര വയസ്സുകാരൻ മരിച്ചു

പഴം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരന്‍ മരിച്ചു തൃശൂര്‍: പഴം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരന്‍ മരിച്ചു. വടക്കേക്കരയില്‍ വീട്ടില്‍ അജോയുടെയും നിമിതയുടെയും മകന്‍ നിമജ് കൃഷ്ണയാണ് മരിച്ചത്. സഹോദരന്‍ നീരജ് പഴം കഴിക്കുന്നത് കണ്ട് കുഞ്ഞും കഴിക്കുവാന്‍ ശ്രമിച്ചപ്പോഴാണ് പഴം തൊണ്ടയില്‍ കുരുങ്ങിയത്. ഇതേ തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനു പിന്നാലെ ഉടനെ മുളന്തുരുത്തി ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം തിങ്കളാഴ്ച അമ്മ നിമിതയുടെ നടക്കാവില്‍ ഉള്ള നെടുമ്പറമ്പില്‍ വസതിയില്‍ പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിക്ക് പിറവം പള്ളിയില്‍ നടക്കും...
Information

ചവറിന് തീയിടുന്നതിനിടെ തീ ആളിപ്പടര്‍ന്ന് വീട്ടമ്മ വെന്തുമരിച്ചു

കണ്ണൂര്‍: പറമ്പിലെ ചവറിന് തീ ഇടുന്നതിനിടെ തീ ആളിപ്പടര്‍ന്ന് വീട്ടമ്മ വെന്തുമരിച്ചു. കൊട്ടിയൂര്‍ ചപ്പമലയില്‍ അണ് സംഭവം. ചപ്പമല പൊന്നമ്മ കുട്ടപ്പന്‍ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തിലെ ചവറിന് തീയിടുന്നതിനിടെയായിരുന്നു പൊന്നമ്മയുടെ ദേഹത്തേക്ക് തീ ആളിപ്പടര്‍ന്ന് പിടിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, കൊട്ടിയൂര്‍ വനത്തിലേക്ക് പടര്‍ന്ന തീ ഫയര്‍ ഫോഴ്‌സ് എത്തി അണച്ചു....
Other

ജില്ലയിൽ കോളറ സ്ഥിരീകരിച്ചു, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം : ജില്ലയിൽ വഴിക്കടവ് പഞ്ചായത്തിൽ രണ്ട് വ്യക്തികൾക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ രേണുക ആർ അറിയിച്ചു. സമാന രോഗലക്ഷണങ്ങളുമായി മറ്റു 14 പേർ കൂടി ചികിത്സ തേടിയിട്ടുണ്ട് എന്നത് രോഗം പടർന്നു പിടിക്കാനുള്ള സൂചന നൽകുന്നുണ്ട്.8 പേർ വിവിധ ആസ്പത്രികളിലായി ചികിത്സയിൽ ആണ് വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിൽ സ്ഥിതി ചെയ്യുന്ന പമ്പിങ് സ്റ്റേഷനിൽ നിന്നും വരുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവർക്കാണ് നിലവില്‍ രോഗലക്ഷണങ്ങൾ കണ്ടത്.ഇതേ പുഴയിലേക്ക് തന്നെ സമീപത്തുള്ള നിരവധി ഹോട്ടലുകളിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നുണ്ട്. പുഴകളിൽ വെള്ളം വളരെ കുറഞ്ഞ ഈ സമയത്ത്; ഇത് മലിനജലം കൂടുതൽ വെള്ളത്തിലേക്ക് കലരുന്നതിനും പുഴയിലെ വെള്ളം മുഴുവൻ മലിനമാകുന്നതിന് കാരണമാവുകയും ചെയ്തിട്ട...
Other

നിലക്കാത്ത മണി നാദം ; കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഏഴ് വര്‍ഷം

തൃശ്ശൂര്‍: കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം. 2016 മാര്‍ച്ച് ആറിന് മണി വീണു പോയപ്പോള്‍ ചാലക്കുടിയിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് മനുഷ്യരാണ്. ഇത്രത്തോളം ജന ഹൃദയങ്ങളി അദ്ദേഹം കുടിയേറിയിരുന്നു. നായകനായും പാട്ടുകാരനായും ചാലക്കുടിക്കാരുടെ സുഹൃത്തായും അദ്ദേഹം മുന്നില്‍ നിന്നു. ചാലക്കുടിയിലെ മണിയുടെ വീട് തേടിലുള്ള ആളുകളുടെ വരവ് ഇപ്പോഴും നിലച്ചിട്ടില്ല. മണി പോയി എന്നത് വിശ്വസിക്കാന്‍ ഇന്നും പലര്‍ക്കും സാധിച്ചിട്ടില്ല. നടനായും പാട്ടുകാരനായും ജീവിച്ച മണി അസാന്നിധ്യത്തിലും ചാലക്കുടിയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോഴും ഒട്ടും കുറയാതെ മണിയെ ഹൃദയത്തില്‍ തന്നെ അവര്‍ നിര്‍ത്തിയിരിക്കുന്നു. ചാലക്കുടി വഴി പോകുമ്പോഴെല്ലാം മണി കൂടാരം തേടി വരുന്നു, മണി വീണുപോയ പാടിയെന്ന വിശ്രമ കേന്ദ്രത്തിലെത്തി മടങ്ങുന്നു. കലാഭവന്‍ മണിയുടെ നാല്പത്തിയഞ്ച് വര്‍ഷത്തെ ജീവിതം സാധാരണക്കാരനെ പോലെയായിരുന്ന...
Other

താനൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് കൂമണ്ണ സ്വദേശി മരിച്ചു

താനൂർ : പുത്തൻതെരുവിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്. പെരുവള്ളൂർ കൂമണ്ണ സ്വദേശി പുറ്റേക്കാടൻ അബൂബക്കറിന്റെ മകൻ മുഹമ്മദ് റിഷാൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പള്ളിയാളി അഷ്‌റഫിന്റെ മകൻ മുർഷിദിന് പരിക്കേറ്റു. ഇന്ന് രാവിലെ 5.30 നാണ് അപകടം. എറണാകുളത്ത് നിന്ന് തിരിച്ചു വരുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിക്കുക യായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിഷാൽ മരിച്ചു. പരിക്കേറ്റ മുർഷിദിനെ ദയ ആശുപത്രിയിൽ നിന്ന് കോട്ടക്കൽ ആശുപത്രിയിലേക്ക് മാറ്റി. രിശാലിന്റെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ. ഇരുവരും എറണാകുളത്ത് ജോലി ചെയ്യുന്നവരാണ് എന്നാണ് അറിയുന്നത്....
Other

തിരൂരങ്ങാടിയിൽ നിന്ന് കാണാതായ ഭർതൃമതിയെയും കുഞ്ഞിനെയും കാമുകനൊപ്പം കണ്ടെത്തി

തിരൂരങ്ങാടി : കാണാതായ ഭർതൃമതിയെയും കുട്ടിയെയും കാമുകനൊപ്പം കണ്ടെത്തി. കുന്നുംപുറം സ്വദേശിയായ 24 കാരിയെയും 2 വയസ്സുള്ള കുട്ടിയെയുമാണ് കാണാതായിരുന്നത്. ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വയനാട് നിന്നും കാമുകനോടൊപ്പം കണ്ടെത്തി. പോലീസ് ഇവരെ പിടികൂടി കോടതിയിൽ ഹാജരാക്കി. കോടതിയിൽ നിന്നും കാമുകനൊപ്പം പോകാൻ താൽപ്പര്യം പറഞ്ഞതിനെ തുടർന്ന് യുവതിയെ കോടതി കാമുകനൊപ്പം വിട്ടയച്ചു. ഭർതൃമതിയായ യുവതി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലാണ് നിൽക്കുന്നത്. കൊയിലാണ്ടി സ്വദേശിയായ കാമുകൻ കോഴിക്കോട് മൂഴിക്കൽ ആണ് താമസം. പത്ര ത്തിൽ പുനർ വിവാഹ പരസ്യം കണ്ടാണ് പരിചയം....
Other

മമ്പുറത്ത് സിപിഎം നിർമിച്ച മൂന്നാമത്തെ വീടിന്റെ താക്കോൽദാനം നടത്തി

മമ്പുറത്ത് ഭവന രഹിതരായ കുടുംബങ്ങൾക്ക് ഭവനം മൊരുക്കി മാതൃകയാകുന്നു. മമ്പുറം സി പി എം മമ്പുറം, വെട്ടം ബ്രാഞ്ച് കൾ സംയുക്തമായി രൂപികരിച്ച സി പിഎം സന്നദ്ധ സേന നേതൃത്വത്തിൽ മമ്പുറത്തെ പാവപ്പെട്ട ഭവന രഹിതരായ ഒമ്പത് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്നു.മൂന്ന് വീട് നിർമ്മാണം പൂർത്തിയായിആറ് വീടിന്റെ നിർമ്മാണ പൂർത്തീകരണം അന്തിമ ഘട്ടത്തിലാണ്.സി പി എം സന്നദ്ധ സേന ഭാരവാഹികളായറഷീദ് ഓടക്കൽ ചെയർമാൻ,അബ്ദുള്ള കുട്ടി പൂഴമ്മൽ കൺവീനറും, ഓടക്കൽ റഹൂഫ് ട്രഷറും, ബ്രാഞ്ച് സെക്രട്ടറിമാരായ റുകേഷ് കുന്നംകുലത്ത് , സിജിത്ത് മമ്പുറം എന്നിവർ വീട് നിർമ്മാണത്തിന് നേതൃത്വം നൽകുന്നു.സേവന താൽപര്യവും, ഈ പ്രദേശത്തെ പൊതുജന സഹായവും കരുത്തേകുന്നു.ഭവന രഹിതനായ വേളാടൻ അഹമ്മദ് കുട്ടി ക്ക് എം എൻ കോളനിയിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനംസിപി എം . ജില്ലാ സെക്രട്ടറിയേറ്റ് അംഗം. ഇ ജയൻ നിർവ്വഹിച്ചു.കെ പി . മനോജ് , അഡ്വ: പി പി ബ...
Other

മലപ്പുറം സ്വദേശിയായ യുവാവിനെ അബുദാബിയിൽ ബന്ധു കുത്തിക്കൊന്നു

മലപ്പുറം സ്വദേശിയായ യുവാവ് അബുദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. ചങ്ങരംകുളം സ്വദേശി യാസിര്‍ (38) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുസഫ വ്യവസായ മേഖലയിലെ യാസിറിന്റെ ബിസിനസ് സ്ഥാപനത്തില്‍വച്ചാണ് കുത്തേറ്റത്. പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. രണ്ടു മാസം മുന്‍പാണ് യാസിര്‍ ബന്ധുവായ മുഹമ്മദ് ഗസാനിയെ ജോലിക്കായി കൊണ്ടുവന്നത്. മുഹമ്മദ് ഗസാനി കൂടുതല്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായതെന്നും ഇയാള്‍ യാസിറിനെ കുത്തുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. അബ്ദുല്‍ഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ് കൊല്ലപ്പെട്ട യാസിര്‍. ഭാര്യ റംല ഗര്‍ഭിണിയാണ്. രണ്ടു മക്കളുണ്ട്....
Other

വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണ് കുട്ടികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി : വീട് പൊളിക്കുന്നതിനിടെ സ്ളാബ് തകർന്ന് വീണ് കുട്ടികൾ ഉൾപ്പെടെ ബന്ധുക്കളായ 3 പേർക്ക് പരിക്കേറ്റു. കൊട്ഞ്ഞി റൂട്ടിൽ വെഞ്ചാലി കണ്ണാടിത്തടത്താണ് സംഭവം. മുഹമ്മദ് ഹാബിസ് (35), ബന്ധുക്കളായ സഹല് റഹ്മാൻ (9), റാഷിദ് (9) എന്നിവർക്കാണ് പരിക്കേറ്റത്. വീട് പൊളിക്കുന്നതിനിടെ സ്ലാബ്തകർന്ന് വീഴുകയായിരുന്നു എന്നാണ് വിവരം. ഇന്ന് 11 മണിക്കാണ് സംഭവം. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു....
Other

പരപ്പനങ്ങാടി ഒട്ടുമ്പുറത്ത് ബൈക്ക് അപകടം ; യുവാവ് മരിച്ചു

പരപ്പനങ്ങാടി : ഒട്ടുമ്പുറത്ത് ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു. ഇന്നലെ രാത്രി 11മണിയോടെ ആണ് അപകടം. വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി മരക്കടവത്ത് അഫിസല്‍(26) ആണ് മരിച്ചത് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് സര്‍വകലാശാലയില്‍250 കോടിയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനംശനിയാഴ്ച (മാര്‍ച്ച്4) യു.ജി.സി.യുടെ നാക് എ-പ്ലസ് ഗ്രേഡോഡു കൂടി അക്കാദമിക് രംഗത്ത് കുതിപ്പ് നടത്തുന്ന കാലിക്കറ്റ് സര്‍വകലാശാലയില്‍ 250 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമാവുകയാണ്.  പുതിയ അടിസ്ഥാന സൗകര്യവികസനങ്ങളുടെയും അക്കാദമിക് സംരംഭങ്ങളുടെയും ഉദ്ഘാടനം മാര്‍ച്ച് 4-ന് സര്‍വകലാശാലാ കാമ്പസിലെ ഗോള്‍ഡന്‍ ജൂബിലി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 'പ്രഗതി@യു.ഒ.സി.' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് മുഖ്യാതിഥി. ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ അഡ്വ. പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്‌മാന്‍, എം.പി. അബ്ദുസമദ് സമദാനി എം.പി., എം.എല്‍.എ.മാരായ പി. അബ്ദുള്‍ ഹമീദ്, പി. നന്ദകുമാര്‍, എ.പി. അനില്‍കുമാര്‍, സി...
Crime

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട ; 62 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് അരക്കോടി വിലമതിക്കുന്ന 62 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. കോട്ടയം പൂഞ്ഞാര്‍ സ്വദേശി നടക്കല്‍ വീട്ടില്‍ ജോസി സെബാസ്റ്റ്യന്‍, ഇടുക്കി തൊടുപുഴ പള്ളിക്കര വീട്ടില്‍ പ്രകാശ് ജോസ് എന്നിവരെയാണ് മലപ്പുറം പൊലീസ് പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രപ്രദേശില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് സംസ്ഥാനത്തുട നീളം എത്തിച്ചു നല്‍കുന്ന സംഘത്തെ കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ് പി അബ്ദുല്‍ ബഷീര്‍, മലപ്പുറം പോലീസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ മലപ്പുറം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജീഷിലിന്റെ നേതൃത്വത്തില്‍ മലപ്പുറം പോലീസും മലപ്പുറം ജില്ല ആന്റി നര്‍ക്കോട്ടിക് സ്‌ക്വാര്‍ഡും ചേര്‍ന്ന് മലപ്പുറത്തു നടത്തിയ പരിശോധനയിലാണ് പ്ര...
Accident

മുന്നിയൂരിൽ അപകടം; ബൈക്ക് യാത്രക്കാരനായ പ്ലസ് റ്റു വിദ്യാർഥി മരിച്ചു

തിരൂരങ്ങാടി : മുന്നിയൂർ പാറക്കടവിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു പ്ലസ് റ്റു വിദ്യാർഥി മരിച്ചു. പാറക്കടവ് നാലകത്ത് അബ്ദുൽ അസീസിന്റെ മകൻ മാസിൻ (18) ആണ് മരിച്ചത്. മൂന്നിയൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. ഇന്ന് വൈകുന്നേരം 3 നാണ് അപകടം.
Breaking news

മലപ്പുറം നൂറടിക്കടവിന് സമീപം ഉമ്മയും മകളും മുങ്ങിമരിച്ചു

മലപ്പുറം: കടലുണ്ടിപ്പുഴയില്‍ നൂറടിക്കടവിന് സമീപം കുളിക്കാന്‍ ഇറങ്ങിയ ഉമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിനിയായ ഫാത്തിമ ഫായിസയും ഏഴു വയസ്സുകാരി മകള്‍ ഫിദ ഫാത്തിമയുമാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. ബന്ധുക്കളായ രണ്ടു പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ എത്തിയതാണ് ഫാത്തിമ ഫായിസ. അനിയത്തിയോടും മക്കളോടുമൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ ആഴത്തില്‍ മുങ്ങിപ്പോയ ചെറിയ മകള്‍ ഫിദ ഫാത്തിമയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍ പെട്ടത്. ഫാത്തിമ ഫായിസയുടെ സഹോദരിയും മറ്റൊരു മകളും പുഴയില്‍ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഇവര്‍ രക്ഷപ്പെട്ടു. വേങ്ങര സ്വദേശിയായ സമീറാണ് ഫാത്തിമ ഫായിസയുടെ ഭര്‍ത്താവ്. സൗദിയില്‍ നിന്നും ഇദ്ദേഹം എത്തിച്ചേര്‍ന്ന ശേഷം ശനിയാഴ്ച വേങ്ങര മുട്ടുംമ്പുറം ജുമാ മസ്ജിദില...
Crime

താനൂരില്‍ വന്‍ കഞ്ചാവ് വേട്ട

താനൂര്‍: ട്രെയിന്‍ മാര്‍ഗം വില്‍പ്പനക്ക് എത്തിച്ച കഞ്ചാവുമായി രണ്ട് പേര്‍ പോലീസിന്റെ പിടിയില്‍ രാവിലെ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചെന്നൈ മെയിലില്‍ വില്‍പ്പനക്ക് എത്തിച്ച 6 കിലോയോളം കഞ്ചാവുമായാണ് 2 പേരെ പിടികൂടിയത്. വെസ്റ്റ് ബംഗാള്‍ സ്വദേശി സോമന്‍ സാന്ദ്രാ, വക്കാട് സ്വദേശി ഫഹദ് എന്നിവരാണ് പിടിയിലായത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഫഹദിനൊപ്പം കഞ്ചാവ് വാങ്ങാന്‍ എത്തിയ ആളാണ് ഓടി രക്ഷപ്പെട്ടത്. സോമന്‍ സാന്ദ്രായാണ് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ചത്. ഓടി രക്ഷപ്പെട്ടയാള്‍ക്കായി അന്വേഷണം ആരംഭിച്ചു. പിടികൂടിയ കഞ്ചാവ് പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ജിനേഷിന്റെ സാനിധ്യത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് താനൂര്‍ ഡിവൈഎസ്പി ബെന്നി, എസ് ഐ കൃഷ്ണലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുജിത്ത്, ലിബിന്‍, രതീഷ്...
Other

കെട്ടിടത്തിനു തീ പിടിച്ച്  ഒറിജിനല്‍ ആധാരം ഉപയോഗശൂന്യമായി : ബാങ്ക് നഷ്ടപരിഹാരം നല്‍കണം- ജില്ലാ ഉപഭോക്തൃകമ്മീഷന്‍

മലപ്പുറം : കെട്ടിടത്തിനു തീ പിടിച്ച്  ഒറിജിനല്‍ ആധാരം ഉപയോഗശൂന്യമായ സംഭവത്തില്‍ കാരണക്കാരായ ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃകമ്മീഷന്‍ വിധിച്ചു. ഒതുക്കുങ്ങല്‍ സ്വദേശി സാബിറ ബോധിപ്പിച്ച ഹരജിയിലാണ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നല്‍കുന്നതിന് ഐ.ഡി.ബി.ഐ. കോട്ടക്കല്‍  ബ്രാഞ്ചിനെതിരെ ഉപഭോക്തൃ കമ്മീഷന്‍ വിധി പറഞ്ഞത്. പരാതിക്കാരി ബാങ്കില്‍നിന്നും 13,75,000 രൂപ കടമെടുക്കുകയും യഥാ സമയം   തിരിച്ചടക്കുകയും ചെയ്തു. എന്നാല്‍ പണയപ്പെടുത്തിയ ആധാരം യഥാ സമയം  തിരിച്ചു നല്‍കിയില്ല.    ബാങ്കില്‍  വരുന്ന  ആധാരം  ഉള്‍പ്പെടെയുള്ള  വിലപ്പെട്ട രേഖകളെല്ലാം  മുംബെയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റോക്ക് ഹോള്‍ ഡിംഗ് സ്ഥാപനത്തിലാണ് സൂക്ഷിച്ചിരുന്നതെന്നും തീപിടുത്തം കാരണമാണ് രേഖ നല്‍കാനാവാത്തതെന്നുമാണ് ബാങ്ക് അറിയിച്ചത്. തീ അ...
Accident

ദർസ് വിദ്യാർഥി കടലുണ്ടി പുഴയിൽ മുങ്ങിമരിച്ചു

കോഡൂർ : സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ദർസ് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. തിരൂർ വെങ്ങലൂർ സ്വദേശിയും കോഡൂർ ചെമ്മങ്കടവ് കോങ്കയം മഹല്ല് പള്ളിയിലെ ദർസ് വിദ്യാർത്ഥിയും ഹാഫിളുമായ മുഹമ്മദ് ഷമീം ടി.എം( 20) ആണ് കടലുണ്ടിപ്പുഴയിലെ കോങ്കയം പള്ളിക്കടവിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കവെ മുങ്ങി മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾരക്ഷിച്ചതിനു ശേഷം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിതാവ് : ഷറഫുദ്ദീൻമാതാവ്: ശരീഅത്ത്സഹോദരി : ഫാത്തിമ്മസന മലപ്പുറം ഡീൻസ് കോളേജിൽ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. കബറടക്കം ഇന്ന് വെങ്ങാലൂർ ജുമാ മസ്ജിദിൽ....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പ്രാക്ടിക്കല്‍ പരീക്ഷ നാല്, അഞ്ച് സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് ഏപ്രില്‍ 2022, നവംബര്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 9, 10 തീയതികളില്‍ വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജില്‍ നടക്കും. നാലാം സെമസ്റ്റര്‍ ബി.വോക്. ജെമ്മോളജി ആന്റ് ജ്വല്ലറി ഡിസൈനിംഗ് ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജില്‍ 6, 7, 8 തീയതികളില്‍ നടക്കും.     പി.ആര്‍. 259/2023 പരീക്ഷാ ഫലം രണ്ടാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.    പി.ആര്‍. 260/2023 പുനര്‍മൂല്യനിര്‍ണയ ഫലം ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ജിയോഗ്രഫി നവംബര്‍ 2021 പരീക്...
Information

പറപ്പൂര്‍ ശ്രീ കുറുംമ്പ ക്ഷേത്രോത്സവം ; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

പറപ്പൂര്‍ ശ്രീ കുറുമ്പക്ഷേത്രോത്സവം പ്രമാണിച്ച് നാളെ(03-03-2023) ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് വേങ്ങര എസ്എച്ച്ഒ മുഹമ്മദ് ഹനീഫ അറിയിച്ചു. നാളെ വൈകുന്നേരം മൂന്നു മണി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഇടുങ്ങിയ പാതയിലൂടെ ക്ഷേത്രത്തിലേക്ക് 17 ഓളം വരവുകള്‍ ഉള്ളതിനാലാണ് വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നാളെ വൈകുന്നേരം മൂന്നു മണി മുതല്‍ വേങ്ങരയില്‍ നിന്ന് വീണാലുക്കല്‍ വഴിയും കോട്ടക്കലില്‍ നിന്നും വീണാലുക്കല്‍ വഴിയും ഉള്ള ബസടക്കമുള്ള എല്ലാ വാഹനങ്ങളുടെയും ഗതാഗതത്തിന് തിരക്ക് ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കോട്ടക്കല്‍ ഭാഗത്ത് നിന്നും വേങ്ങരയിലേക്ക് വരുന്ന ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും ആയുര്‍വേദ കോളേജ് ജംഗ്ഷന്‍ പുഴച്ചാല്‍ വഴി വരേണ്ടതാണെന്ന് സിഐ അറിയിച്ചു. ...
Accident

നിർമാണത്തിലുള്ള കെട്ടിടത്തിൽ നിന്ന് വീണ് ഉടമ മരിച്ചു

വേങ്ങര : നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് ഉടമ മരിച്ചു. ഗാന്ധിക്കുന്നിലെ പരേതരായ തച്ചരുപടിക്കൽ കൊളക്കാട്ടിൽ അബ്ദുള്ളക്കുട്ടിയുടെയും ഇത്തീമക്കുട്ടിയുടെ മകൻ മുഹമ്മദ് ദിലീഫ് 49 ആണ് മരിച്ചത്. വ്യാഴായ്ച രാവിലെ 10 മണിയോടെയാണ് അപകടം. ഉടനെ വേങ്ങരയിലേയും കോട്ടക്കലിലേയും സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ :റഷീദമക്കൾ :ജസ, റിബ,ഇൻഷ, ആലിം അബ്ദുള്ളസഹോദരങ്ങൾ മുഹമ്മദ് റാഫി , സക്കീർ , സജീർ , മുനീറ...
Crime, Information

പട്ടാപ്പകല്‍ വീട്ടമ്മയുടെ വായില്‍ തുണി തിരുകി ശുചിമുറിയില്‍ പൂട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

മൂവാറ്റുപുഴ നഗരത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ ശുചിമുറിയില്‍ പൂട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. മൂവാറ്റുപുഴ കിഴക്കേക്കര കളരിക്കല്‍ മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. 20 പവനോളം സ്വര്‍ണവും, 20,000 രൂപയും ന്ടപ്പെട്ടിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ മോഹനന്റെ അകന്ന ബന്ധുവായ പത്മിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട് വൃത്തിയാക്കി കൊണ്ടിരുന്ന പത്മിനിയെ മുഖം മൂടി ധരിച്ചെത്തിയ ആള്‍ പുറകില്‍ നിന്നും കടന്നു പിടിച്ച ശേഷം വായില്‍ ടവ്വല്‍ തിരുകി ശുചിമുറിയില്‍ അടയ്ക്കുകയായിരുന്നുവെന്നാണ് പത്മിനി പറയുന്നത്. അതിനു ശേഷം അലമാരിയില്‍ സൂക്ഷിച്ചിരുന്ന 20 പവനോളം സ്വര്‍ണവും, 20,000 രൂപയും മോഷ്ടിച്ച് കള്ളന്‍ കടന്നു കളഞ്ഞു....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പത്രസമ്മേളനം2023 മാര്‍ച്ച് 1 ബുധന്‍ യു.ജി.സി.യുടെ നാക് എ-പ്ലസ് ഗ്രേഡോഡു കൂടി അക്കാദമിക് രംഗത്ത് കുതിപ്പ് നടത്തുന്ന കാലിക്കറ്റ് സര്‍വകലാശാലയില്‍ 250 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമാവുകയാണ്. പുതിയ അടിസ്ഥാന സൗകര്യവികസനങ്ങളുടെയും അക്കാദമിക് സംരംഭങ്ങളുടെയും ഉദ്ഘാടനം മാര്‍ച്ച് 4-ന് സര്‍വകലാശാലാ കാമ്പസിലെ ഗോള്‍ഡന്‍ ജൂബിലി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 'പ്രഗതി@യു.ഒ.സി.' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് മുഖ്യാതിഥി. ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ അഡ്വ. പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്‌മാന്‍, എം.പി. അബ്ദുസമദ് സമദാനി എം.പി., എം.എല്‍.എ.മാരായ പി. അബ്ദുള്‍ ഹമീദ്, പി. നന്ദകുമാര്‍, എ.പി. അനി...
Politics

കേരളത്തിന് അപമാനമാണ് ഈ പ്രതിപക്ഷം, സ്പീക്കര്‍ കാട്ടിയ ഔദാര്യത്തെ ബലഹീനതയായി പ്രതിപക്ഷം കാണരുത് ; എകെ ബാലന്‍

തിരുവനന്തപുരം : നിയമസഭയില്‍ അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രകടനം തീര്‍ത്തും ചട്ടവിരുദ്ധമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. ഇത്തരമൊരു സമീപനം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും സ്പീക്കര്‍ കാട്ടിയ ഔദാര്യത്തെ ബലഹീനതയായി പ്രതിപക്ഷം കാണരുത്. കേരളത്തിന് അപമാനമാണ് ഈ പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് ഒരു കാരണവശാലും ചട്ടപ്രകാരം അവതരണാനുമതി നല്‍കാന്‍ സാധ്യമല്ല. എന്നിട്ടും സ്പീക്കര്‍ കാട്ടിയ മാന്യത മനസ്സിലാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയം നിരവധി തവണ നിയമസഭ ചര്‍ച്ച ചെയ്തതാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചര്‍ച്ചാവിഷയമാക്കേണ്ടത് ലൈഫ് മിഷന്റെ പേരില്‍ അടിയന്തിര പ്രമേയമായി പ്രതിപക്ഷം കൊണ്ടുവന്നു. ഇതും രണ്ടു തവണ ചര്‍ച്ച ചെയ്തതാണ്. റൂള്‍ ...
error: Content is protected !!