Thursday, July 17

Blog

കോ ഓപ്പറേറ്റീവ് കോളേജിൽ ഡി ജെ പാർട്ടിക്കിടെ വിദ്യാർഥിനികൾ കുഴഞ്ഞു വീണു
Other

കോ ഓപ്പറേറ്റീവ് കോളേജിൽ ഡി ജെ പാർട്ടിക്കിടെ വിദ്യാർഥിനികൾ കുഴഞ്ഞു വീണു

മഞ്ചേരി: കോളേജില്‍ സംഘടിപ്പിച്ച ഡി ജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കുഴഞ്ഞു വീണു. മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജിലെ ഡി ജെ പാർട്ടിക്കിടെയാണ് സംഭവം. 10 വിദ്യാർത്ഥിനികളാണ് കുഴഞ്ഞുവീണത്. വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിഭ്രാന്തരായി. കോളേജിലെ ഫ്രഷേഴ്‌സ് ഡേയോടനുബന്ധിച്ചു ശനിയാഴ്ച നടത്തിയ പാർട്ടിയിലാണ് വിദ്യാർത്ഥിനികൾ കുഴഞ്ഞുവീണത്. സംഘം ചേർന്നുള്ള ആട്ടവും പാട്ടും നടക്കുന്നതിനിടെയാണ് വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. പരിപാടിക്കിടെ ആദ്യം ഒരു വിദ്യാർത്ഥിനി കുഴഞ്ഞു വീഴുകയായിരുന്നു. ഈ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടാമത്തെ കുട്ടിയും കുഴഞ്ഞുവീണു. ഇതോടെ കോളേജ് അധികൃതരും പരിഭ്രാന്തിയിലായി. അധികം വൈകാതെ കൂടുതൽ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട് കുഴഞ്ഞു...
Accident

അങ്കമാലിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ചെമ്മാട് സ്വദേശിനി മരിച്ചു

എറണാകുളം അങ്കമാലിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. മലപ്പുറം ചെമ്മാട് കോഴിക്കോട് റോഡ് സ്വദേശി കോരൻകണ്ടൻ ഷാഫിയുടെ ഭാര്യ കുറ്റൂർ നോർത്ത് സ്വദേശി അരീക്കൻ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൾ സലീന (38) ആണ് മരിച്ചത്. വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC രാവിലെ 5.45 ഓടെ അങ്കമാലി കെഎസ്ആ‍ര്‍ടിസി ബസ് സ്റ്റാൻഡിന് മുൻ വശത്തായിരുന്നു അപകടം. സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിലെ ചില്ല് തകര്‍ന്ന് പിൻവശത്തിരുന്ന യാത്രക്കാരിയായ സെലീന ഷാഫി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സെലീനയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗദിയിൽ നിന്നും ഇന്നലെ രാത്രിയ...
Accident

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു

നിലമ്പുർ : ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. കരുവാരക്കുണ്ടില്‍ വീട്ടിക്കുന്ന് നിലംപതിയില്‍ ജയരാജന്റെ വീട്ടിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം.പഴയ സിലിണ്ടര്‍ മാറ്റി പുതിയത് ഘടിപ്പിച്ച് വെള്ളം തിളപ്പിക്കുമ്പോഴാണ് തീ പടര്‍ന്ന്. തീ സ്റ്റൗവില്‍നിന്ന് സിലിണ്ടറിലേക്ക് കൂടി പടര്‍ന്നതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ജയരാജന്‍ പെട്ടെന്നു തന്നെ വീടിന് പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടസമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല....
Other

അടുക്കളത്തോട്ടത്തിൽ ഒരു കമ്പിൽ നിന്ന് ലഭിച്ചത് അര കിന്റലോളം കപ്പ

അടുക്കള തോട്ടത്തിൽ നിന്ന് ലഭിച്ച ഭീമൻ കപ്പ കൗതുകമായി. വള്ളിക്കുന്ന് ചോപ്പൻകാവ് സ്വദേശിയും സിനിമ സീരിയൽ വിശ്വൽ എഡിറ്ററുമായ അഭിലാഷ് റാമിന്റെ വീട്ടിലാണ് അര കിന്റലോളം തൂക്കമുള്ള കപ്പ ലഭിച്ചത്.ഭീമൻ കപ്പ നാട്ടുകാർക്കും കൂട്ടുകാർക്കും വിതരണം ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/IDCu5SAwZfUJm9wogFNqt7 പുതിയ വീട് വെച്ചപ്പോൾ അടുക്കള തോട്ടത്തിൽ കുഴിച്ചിടാനായി ഒരു വർഷം മുമ്പ് ഭാര്യ സിമിയുടെ അച്ഛൻ 8 കപ്പ കമ്പ് നൽകിയിരുന്നു. 7 കമ്പുകൾ മുമ്പ് വിളവെടുത്തിരുന്നു. അതിൽ ബാക്കിയുള്ള ഒരു കപ്പ വിളവെടുത്തപ്പോഴാണ് വലിയ വിളവ് ലഭിച്ചത്. അസാമാന്യ വലിപ്പമുണ്ട് എന്ന് മനസ്സിലായപ്പോൾ സൂക്ഷിച്ചാണ് പരിച്ചെടുത്തതെന്ന് അഭിലാഷ് പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് രണ്ടര മണിക്കൂറെടുത്താണ് പുറത്തെടുത്തത്. വിളവ് കാണാൻ നിരവധി ആളുകളാണ് എത്തിയത്. ഇവ അയൽവാസികൾക്കും സുഹൃത്തുക്കൾക്കും വിതരണം ച...
Accident

ബൈക്ക് മതിലിൽ ഇടിച്ചു മരിച്ചു

കോട്ടക്കൽ : കുഴിപ്പുറം കവലയിൽ ബൈക്ക് മതിലിൽ ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു. വേങ്ങര കണ്ണമംഗലം പടപ്പറമ്പ് പരേതനായ എട്ടുവീട്ടിൽ അലവിയുടെ മകൻ എട്ടുവീട്ടിൽ മൊയ്തീൻ കുട്ടി (51) ആണ് മരിച്ചത്. 13 ന് ആണ് അപകടം. കോട്ടക്കലേക്ക് പോകുമ്പോൾ ബൈക്ക് മതിലിൽ ഇടിച്ച് ഗുരുതര പരിക്കേറ്റ് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കേ ഇന്ന് രാവിലെ ആണ് മരണപ്പെട്ടത്...
Local news

തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ കലോത്സവം സമാപിച്ചു

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം റിഥം 2K22 സമാപിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം തിരൂരങ്ങാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സി.പി. സുഹ്റാബി നിർവ്വഹിച്ചു. പട്ടുറുമാൽ ഫെയിം മെഹറിൻ മുഖ്യാതിഥിയായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HDqZXfALO3l0U1jILUvNnL പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഇരുവഴിഞ്ഞി പുഴയുടെ കുത്തൊഴുക്കിൽപ്പെട്ട നാല് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയ വിദ്യാലയത്തിലെ കെ.കെ. ഉസ്മാൻ കൊടിയത്തൂരിനെയും ശാസ്ത്ര ഗവേഷണ മികവിന്റെ അംഗീകരമായ വേൾഡ് സയന്റിഫിക് ഇൻഡക്സിൽ ഇടം നേടിയ വിദ്യാലയത്തിലെ ഡോ: ടി.പി റാഷിദിനെയും ആദരിച്ചു. https://youtu.be/zebEuj0uUTQ വീഡിയോ പ്രധാനധ്യാപകൻ ടി. അബ്ദു റഷീദ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ടി.സി അബ്ദുൽ നാസർ, കെ.ഇബ്രാഹീം, പി. ഷഹീദ , യു.ടി.അബൂബക്കർ ,ടി.വി റുഖിയ, എം. സുഹൈൽ, ടി. മമ്മദ് എന്നിവർ പ്രസംഗിച്ചു. ...
Crime

കോഴിക്കോട് ഖാസിക്കെതിരെ യുവതിയുടെ പരാതി; ബലാത്സംഗത്തിന് പോലീസ് കേസെടുത്തു

കോഴിക്കോട് : പീഡന പരാതിയിൽ കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വനിതാ സെൽ പൊലീസാണ് കണ്ണൂർ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ഖാസിക്കെതിരെ കേസെടുത്തത്. രണ്ട് വർഷം മുൻപ് പരപ്പനങ്ങാടിയിൽവച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂർ സ്വദേശിനി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഐപിസി 376, 506 വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഖാസിക്കെതിരെ കേസ് രജിസ്റ്റ‍ര്‍ ചെയ്‌തിരിക്കുന്നത്. ഭർത്താവുമായുള്ള പ്രശ്‌നം ഒത്തുതീർക്കാനാണ് മുപ്പത്തിമൂന്നുകാരിയായ സ്ത്രീ ഖാസിയെ സമീപിച്ചത്. ബന്ധം വേർപെടുത്തി ഭർത്താവിൽ നിന്ന് ഒന്നര ലക്ഷം രൂപയും വാങ്ങിക്കൊടുത്ത ഖാസി തന്നോട് വിവാഹ അഭ്യർഥന നടത്തിയെന്ന് യുവതി പറയുന്നു. തുടര്‍ന്ന് ചൊവ്വാഴ്‌ചകളില്‍ പരപ്പനങ്ങാടിയിലെത്തിയ തന്നെ പല തവണ ഖാസി പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്. എന്...
Other

മലപ്പുറത്തെ സ്കൂളിൽ മോഷ്ടിക്കാൻ കയറിയ വ്യത്യസ്തനായ കള്ളൻ

തിരൂർ : അരീക്കാട് എ.എം.യു.പി സ്‌കൂളില്‍ കഴിഞ്ഞദിവസം രാത്രി കയറിയ കള‌ളൻ കയറിയത്. എന്നാൽ സ്കൂളിൽ കയറി കള്ളൻ വേണ്ടിയിരുന്നത് പണമോ, സ്വർണ്ണമോ ഒന്നുമല്ല. മറ്റൊന്നായിരുന്നു. പക്ഷെ അത് ലഭിക്കാതെ കള്ളന് മടങ്ങേണ്ടി വന്നു. ഖത്തര്‍ ലോകകപ്പിന് ഉപയോഗിക്കുന്ന തരം 'അല്‍-രിഹ' പന്ത് സ്‌കൂളിലെ ഒരു അലമാരിയിലുണ്ടായിരുന്നു. ഇതായിരുന്നു കള്ളന്റെ മോഷന്നതിന്റെ ഉദ്ദേശം. ഒന്‍പത് അലമാരകളാണ് സ്‌കൂളിലുണ്ടായിരുന്നത്. ഇതില്‍ എട്ടെണ്ണത്തിന്റെയും താക്കോല്‍ അവിടെത്തന്നെയുണ്ടായിരുന്നു. സ്‌കൂള്‍ മാനേജരായ അബ്‌ദുള്‍ റൗഫ് മുത്താണിക്കാട് ഖത്തറില്‍ നിന്ന് കൊണ്ടുവന്ന പന്ത് പ്രഥമാദ്ധ്യാപിക പി.എസ് സുധാകുമാരിയുടെ അലമാരിയിലാണ് സൂക്ഷിച്ചത്. എന്നാല്‍ ഫുട്ബോളുള‌ള അലമാരിയുടെ താക്കോല്‍ കള‌ളന് കിട്ടിയില്ല. ഒടുവില്‍ അതില്ലാതെ മടങ്ങേണ്ടി വന്നു കള‌ളന്. മോഷണത്തിന് മുന്‍പ് അടുത്തുള‌ള വീടിന്റെ മതിലില്‍ 'യിന്ന് യിവിടെ കള‌ളന്‍ കയറും' എന്ന്...
Other

തിരൂരങ്ങാടിയിൽ ഷവർമ കടയിൽ തീപിടുത്തം

തിരൂരങ്ങാടി : തിരൂരങ്ങാടി ടൗണിലെ ഷവർമ ഷോപ്പിൽ തീ പിടിത്തം. ഹോട്ട് വിങ്‌സ് എന്ന ഷോപ്പിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഷവർമ മെഷീനിൽ നിന്ന് തീ ആളിപ്പാടരുകയായിരുന്നു എന്നാണ് അറിയുന്നത്. ഉടനെ നാട്ടുകാർ ചേർന്ന് തീ അണച്ചു. ആളപായമില്ല. വീഡിയോ
Accident

മാതാവ് ഓടിച്ച വണ്ടി ഇടിച്ചു കയറി മൂന്നര വയസ്സുകാരി മരിച്ചു

കൊടുവള്ളി : ഈങ്ങാപ്പുഴ പടിഞ്ഞാറേ മലയില്‍ റഹ്‌മത് മന്‍സിലില്‍ നസീറിന്റെയും കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശിനി ലുബ്ന ഫെബിന്റെയും മകളായ മറിയം നസീര്‍ ആണ് മരിച്ചത്.വീടിന്റെ പടിയിലിരിക്കുകയായിരുന്ന കുട്ടി. കുട്ടിയുടെ മാതാവ് ലുബ്ന മുറ്റത്ത് നിന്ന് മുന്നോട്ടെടുക്കവെ കാര്‍ നിയന്ത്രണം വിട്ട് ഇവിടേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിതാവ് വിദേശത്താണ്. മയ്യിത്ത് നാളെ ഖബറടക്കും....
Other

കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യനില തൃപ്തികരം

കോഴിക്കോട് : കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മകൻ ഡോ. അബ്ദുല്‍ ഹകീം അസഹരി അറിയിച്ചു. ഓരോ ദിവസത്തേയും വിവരങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. പിതാവുമായി സംസാരിക്കാറുണ്ടെന്നും രക്തസമ്മര്‍ദ്ദം മൂലമുണ്ടായ പ്രയാസങ്ങളാണ് അനുഭവപ്പെട്ടതെന്നും ഹകീം അസ്ഹരി പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഉസ്താദിന് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടര്‍മാരുമായി ടെലികോണ്‍ഫറന്‍സ് വഴിയും ബന്ധപ്പെടുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നുമുള്ള പ്രാര്‍ഥന ലഭിക്കുന്നുവെന്നതാണ് ഏറ്റവും ആശ്വാസകരമെന്നും ഹകീം അസ്ഹരി മാധ്യമപ്രവർത്തകരോട് പറഞ്ഞു....
Other

ഇന്ത്യൻ ബധിര ക്രിക്കറ്റ് ടീമംഗം സുഹൈലിന് സ്വീകരണം നൽകി

പരപ്പനങ്ങാടി: അജ്മാനിൽ നടന്ന ബധിര ചാമ്പ്യൻസ് ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത ടീമിലെ മലയാളി താരം പി.ആർ. മുഹമ്മദ് സുഹൈലിന് പരപ്പനങ്ങാടി പെംസ് സി ബി എസ് ഇ സ്കൂളിൽ സ്വീകരണം നൽകി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Kn0rqKHGdwYKdSuiKHZNUr വിദ്യാഭ്യാസ കരിക്കുലത്തിൽ കായിക സാക്ഷരത ഉൾപ്പെടുത്തുകയും തലമുറകൾക്ക് പ്രയോജനപ്രദമാവുന്ന രീതിയിൽ അതിനെ പ്രോൽസാഹിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാനേജർ ഇ ഒ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഫിറോസ് പി , പ്രിൻസിപ്പാൾ ബീന എം ബി, അഡ്മിനിസ്ട്രേറ്റർ മൻസൂർ അലി ചെമ്മാട്, നസിയ ഹാരിഷ്, ജയകൃഷ്ണൻ, ശ്യാം ലാൽ, നിഹാല ജെബിൻ, ഷിഫ്‌ല വാഴയിൽ, ഹഫ്സത്ത് പി ആർ , ഫവാസ്, സജ സയാൻ പ്രസംഗിച്ചു....
Crime

ഭർത്താവ് കൈവെട്ടി, യുവതിയുടെ വിരലുകൾ അറ്റു – സംഭവം കുടുംബവഴക്കിനെ തുടർന്ന്

കോട്ടയം: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയുടെ കൈവിരലുകള്‍ അറ്റു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. കാണക്കാരി റെയില്‍വേ ക്രോസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന മഞ്ജുവിനെയാണ് ഭര്‍ത്താവ് പ്രദീപ് വെട്ടിയത്. കുടുംബ വഴക്കിനെ തുടർന്നാണ് ഭർത്താവ് യുവതിയുടെ കൈവെട്ടിയത്. യുവതിയുടെ കൈകളുടെ വിരലുകൾ അറ്റുപോയി. ഭർത്താവ് പ്രദീപ് ഒളിവിലാണ്. വിരലുകൾ അറ്റുപോയ ഗുരുതരാവസ്ഥയിലായ മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തരമായ ശാസ്ത്രക്രിയ്ക്ക് വിധേയമാക്കിയിട്ടുണ്ട്....
Other

കഴിഞ്ഞ ആറു വർഷത്തിനിടെ കാണാതായത് അറുപതിനായിരത്തിലേറെപേരെ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 2016 മുതൽ 22 വരെ 66,838 മിസ്സിംഗ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് രേഖകൾ പറയുന്നത്. ഈ വർഷം സെപ്റ്റംബർ വരെ മാത്രം കാണാതായത് 7408 പേരെയാണ്. ഇലന്തൂർ നടന്ന സംഭവത്തിന് പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ കാണാതായി ആളുകളുടെ കേസുകളുടെ സ്ഥിതി അന്വേഷിക്കാൻ പോലീസ് മേധാവി നിർദ്ദേശം നൽകിയത്. സ്ത്രീകളുടെയും കുട്ടികളുടെയും മിസ്സിംഗ് കേസുകൾക്ക് പ്രാധാന്യം നൽകും. ആറു വർഷത്തിനിടെ കാണാതായത് അറുപതിനായിരത്തിലേറെപേരെ ആണെങ്കിലും അതിൽ ഏകദേശം 80% ആളുകൾ തിരികെ വെറുതെ കണ്ടെത്തുകയും ചെയ്യാറുണ്ട്. 2016 മുതല്‍ 2018 ജനുവരി വരെ 16,637 പേരെ കാണാതാവുകയും 13,765 പേര്‍ മടങ്ങിയെത്തുകയോ കണ്ടെത്തുകയോ ചെയ്തു. ഇതിനുമുമ്പ് തിരോധാന കേസുകൾ അന്വേഷണത്തിന് വിധേയമാക്കിയത് വിദേശങ്ങളില്‍ ഭീകരസംഭവങ്ങളുമായി ബന്ധപ്പെട്ട് പിടിക്കുകയോ മരിക്കുകയോ ചെയ്തവര്‍ മലയാളികളാണെന്ന് കേന്ദ്രആഭ്യന്തര മന്ത്...
Crime

പ്രണയം നിരസിച്ചു; യുവതിയെ തീവണ്ടിക്കു മുന്നിലേക്ക് തള്ളിയിട്ട് കൊന്നു

ചെന്നൈ: ആദമ്പാക്കത്തെ മാണിക്കത്തിന്റെയും പോലീസ് കോൺസ്റ്റബിൾ രാമലക്ഷ്മിയുടെയും മകൾ സത്യ(19)യെയാണ് പ്രണയ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു കൊന്നത്. ടി നഗറിലെ സ്വകാര്യകോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിനിയായ സത്യ കോളേജിൽ പോകാനായി തീവണ്ടിക്ക് കാത്തിരിക്കയായിരുന്നു. അവിടേക്ക് പ്രണയാഭ്യർഥനയുമായി ശല്യംചെയ്യുന്ന ആദമ്പാക്കത്തെ സതീഷ് (23) എത്തുകയായിരുന്നു.പ്രണയാഭ്യർഥന നിരസിച്ചതിനെച്ചൊല്ലി ഇരുവരും തർക്കമായി. തുടർന്ന് സബർബൻ തീവണ്ടി സെയ്‌ന്റ്‌ തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിലേക്കെത്തുമ്പോൾ സത്യയെ സതീഷ് തള്ളിയിടുകയായിരുന്നു. സതീഷിനെ റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്ന മറ്റ് യാത്രക്കാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു. മൂന്നാഴ്ച മുമ്പ് സതീഷ് തന്നെ പ്രണയാഭ്യർത്ഥനയുമായി ശല്യപ്പെടുത്തുന്നുണ്ടെന്ന് യുവതി പോലീസിൽ പരാതി നൽകിയിരുന്നു. സെ...
Other

ഓപ്പറേഷനിടെ കത്രിക മറന്നു വെച്ച സംഭവം: പ്രതികാര നടപടിയുമായി ഡോക്ടർമാർ

കോഴിക്കോട്∙ യുവതിയുടെ ശരീരത്തില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ പ്രതികാര നടപടിയുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. പന്തീരാങ്കാവ് മലയിൽക്കുളങ്ങര ഹർഷിനയും ഭര്‍ത്താവ് അഷ്റഫും ബന്ധുവും ഡോക്ടർമാരുമായി സംസാരിക്കുന്ന വിഡിയോ പുറത്തുവിട്ടതിനെതിരെയാണ് ഡോക്ടര്‍മാര്‍ രംഗത്തെത്തിയത്. ഡോക്ടര്‍മാരുടെ പരാതി മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണ കേന്ദ്രം സൂപ്രണ്ട് പൊലീസിന് കൈമാറി. അനുമതിയില്ലാതെ വിഡിയോ ചിത്രീകരിച്ചു, ചാനലുകള്‍ക്ക് നല്‍കി തുടങ്ങിയ പരാതികളാണ് ഡോക്ടർമാർ ഉന്നയിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലിന് മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് അഷ്റഫിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കത്രിക മറന്നുവെച്ചതില്‍ ആശുപത്രിയുടെ അന്വേഷണ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ഹര്‍ഷിനയോട് ആവശ്യപ്പെട്ടെങ്കിലും ശാരീരിക പ്രശ്നങ്ങള്‍ കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചിട്ടു...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.സി.എ., എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്സീറ്റൊഴിവ് കാലിക്കറ്റ് സര്‍വകലാശാലാ മഞ്ചേരി സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ., എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്കും വടകര സെന്ററില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്കും  ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. പ്രവേശന നടപടികള്‍ 14-ന് തുടങ്ങും. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ മഞ്ചേരി - 9746594969, 8667253435, 9747635213, വടകര - 9846564142 വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ Join ചെയ്യുക https://chat.whatsapp.com/J2eGLze0ajJBYFWOGF7DeN ...
Obituary

അലക്കുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി: യുവതി കുഴഞ്ഞു വീണു മരിച്ചു. കൊടിഞ്ഞി പയ്യോളി വെളുത്തംവീട്ടില്‍ ജുനൈസിന്റെ ഭാര്യ നസീറ(30)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വസ്ത്രങ്ങൾ അലക്കിയ ശേഷം കുളിക്കാനായി പോകുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നെന്നു വീട്ടുകാർ പറഞ്ഞു. ഉടനെ സ്വകാര്യ ക്ലിനിക്കിൽ കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് വെള്ളിയാഴ്‌ച പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കും. മക്കൾ: മുഹമ്മദ് ജസല്‍, ഐസം, പിതാവ്: വളാഞ്ചേരി സ്വദേശി പരേതനായ ഉമ്മര്‍, മാതാവ്: ആയിശ, സഹോദരങ്ങള്‍: അസ്‌ക്കര്‍, സമീറ....
Accident

സ്കൂൾ വിട്ടു വരുന്നതിനിടെ ബൈക്കിടിച്ച് നാലാം ക്ലാസ് വിദ്യാർഥി മരിച്ചു

ആമക്കാട് ബൈക്ക് ഇടിച്ച് നാലാം ക്ലാസ് കാരൻ മരിച്ചു മലപ്പുറം: സ്കൂൾ വിട്ടു പോകുന്നതിനിടെ ബൈക്കിടിച്ചു നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പന്തല്ലൂർ കിടങ്ങയം പരുത്തികുത്ത് ഫൈസലിന്റെ മകൻ മുഹമ്മദ് ഷിബിൻ ( 9 ) ആണ് മരിച്ചത്. പന്തല്ലൂർ ആമക്കാട് അരിച്ചോലയിൽ സ്കൂൾ വിട്ടു പോകുന്നതിനിടെയാണ് അപകടം. കുട്ടിയെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടനെ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അരിച്ചോല സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്....
Politics

കേരളവും യു.കെയും ഒപ്പിട്ട ധാരണാപത്രം: തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളില്‍ നിന്ന് വിട്ടു നില്‍കണം- പി. ശ്രീരാമകൃഷ്ണന്‍

കേരളത്തിലെ ആരോഗ്യ മേഖലയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് സുരക്ഷിതവും നിയമപരവുമായ തൊഴില്‍ കുടിയേറ്റം സാദ്ധ്യമാക്കുന്നതിന് കേരളവും യു.കെയും തമ്മില്‍ ലണ്ടനില്‍ വെച്ച് ഒപ്പിട്ട ധാരണാപത്രവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള തെറ്റിദ്ധാരണ പരത്തുന്നതും അവാസ്തവവുമായിട്ടുള്ള പ്രസ്താവനകളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. സാധാരണക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏജന്റുമാരുടെ ചൂഷണത്തില്‍ നിന്നും മോചിതരാകാന്‍ പുതിയ കരാറിലൂടെ കഴിയും. കേന്ദ്രസര്‍ക്കാറിന്റെ അനുമതിയോടെ യു.കെയിലെ സര്‍ക്കാര്‍ സംവിധാനവുമായാണ് ധാരണാ പത്രം ഒപ്പിട്ടത്. നഴ്സിംഗ് പ്രൊഫഷണലുകള്‍ക്ക് പുറമെ ആരോഗ്യ, ഇതര മേഖലയിലെ മറ്റ് പ്രൊഫഷണലുകള്‍ക്കും ഇതര രംഗത്തുള്ളവര്‍ക്കും യു.കെ കുടിയേറ്റം സാധ്യമാകുന്ന ധാരണാപത്രമാണ് ഇരുകൂട്ടരും ചേര്‍ന്ന് ഒപ്പിട്ടത്. ആദ്യഘട്ടത്തില്‍ തന്നെ കേരളത...
Crime

കല്യാണം മുടക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് പള്ളി ഇമാമിനെ വധിക്കാൻ ശ്രമം; 2 പേർ അറസ്റ്റിൽ

തിരൂർ : മസ്ജിദിലെ ഇമാമിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. പടിഞ്ഞാറേക്കരയിലെ പള്ളിയിലെ ഇമാമിനെ മുൻ വൈരാഗ്യത്താൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂട്ടായി സ്വദേശികളായ രണ്ടുപേരെ തിരൂർ പോലീസ് പിടികൂടി. കൂട്ടായി വാടിക്കൽ സ്വദേശികളായ ചക്കപ്പന്റെ പുരക്കൽ മുബാറക്ക്(26), അസനാര് പുരക്കൽ ഇസ്മായിൽ(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ https://chat.whatsapp.com/FEZB8dQxwieEKgfmBJHLd1 കഴിഞ്ഞദിവസം രാത്രിയിലാണ് കാട്ടിലെ പള്ളി ബീച്ചിൽ വച്ച് പ്രതികൾ ഇമാമിനെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തലയ്ക്കു പിറകിൽ ഗുരുതരമായി പരിക്കേറ്റ ഇമാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം ഒളിവിൽ ആയിരുന്ന പ്രതികളെ പെരുന്തുരുത്തി തൂക്കുപാലത്തിനു സമീപം വെച്ചാണ് പോലീസ് പിടികൂടിയത്. മുബാറക്കിന്റെ വിവാഹാലോചനയുമ...
Crime, Other

കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെ റാഗിങ്

കണ്ണൂര്‍: ശ്രീകണ്ഠാപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക്നേരെ റാഗിങ്. പ്ലസ് ടു വിദ്യാര്‍ഥികളാണ് മുടി നീട്ടിവളര്‍ത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സഹലിനെയും സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെയാണ് സംഭവം. മുടി നീട്ടിവളര്‍ത്തിയതിനും ഷര്‍ട്ടിന്റെ ബട്ടന്‍ മുഴുവന്‍ ഇട്ടതിനുമാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ സഹലിനെയും സുഹൃത്തിനെയും ക്രുരമായി മര്‍ദ്ദിച്ചത്. സാരമായി മര്‍ദ്ദനമേറ്റ സഹലിന്റെ കേള്‍വി ശക്തിക്ക് കുറവ് പറ്റിയിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. സീനിയര്‍ വിദ്യാര്‍ഥികള്‍ സഹലിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. അടിച്ച വിദ്യാര്‍ഥികളോടും അവരുടെ രക്ഷിതാക്കളോടും ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദിക്കുന്നതിന്റെ വിഡിയോ പു...
Other

സ്കൂൾ വിദ്യാർഥികൾ തമ്മിൽ പൊരിഞ്ഞ തല്ല്, പിടിച്ചു മാറ്റാനെത്തിയ അധ്യാപകരെയും വളഞ്ഞിട്ട് തല്ലി

കൊണ്ടോട്ടി: വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. പിടിച്ച് മാറ്റാനെത്തിയ അധ്യാപകരെയും വളഞ്ഞിട്ട് തല്ലി. അടി റോട്ടിലിറങ്ങിയതോടെ നാട്ടുകാർ കൈകാര്യം ചെയ്ത് വിദ്യാർഥികളെ സ്കൂളിലേക്ക് തന്നെ കയറ്റി. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് ചേരിതിരിഞ്ഞ് അടിതുടങ്ങിയത്. സ്കൂളിനകത്തായിരുന്നു ആദ്യം അടി പൊട്ടിയത്. പിടിച്ചുമാറ്റാനെത്തിയ അധ്യാപകർക്കും രക്ഷയുണ്ടായിരുന്നില്ല. അധ്യാപകരെയും വിദ്യാർഥികൾ പൊതിരെ തല്ലി. അടി സ്കൂളിന് പുറത്തെത്തിയതോടെ വിഷയത്തിൽ നാട്ടുകാരും ഇടപെട്ടു. പിരിഞ്ഞുപോകാൻ കൂട്ടാക്കാത്ത വിദ്യാർഥികൾക്കും നാട്ടുകാരുടെ വക പൊതിരെ തല്ല് കിട്ടി. പ്ലസ് വണിൽ പഠിക്കുന്ന കുട്ടിയെ റാഗ് ചെയ്ത സംഭവമാണ് പിന്നീട് അടിയിൽ കലാശിച്ചതന്ന് വിദ്യാർത്ഥികൾ പറയുന്നു. ടീഷർട്ട് ധരിച്ചെത്തിയ വിദ്യാർഥിയെ മറ്റ് കുട്ടികൾ മർദ്ദിച്ചെന്നും ഇതിന് പകരം വീട്ടലാണ് നടന്നതെന്നും വിദ്യാർഥികൾ പറഞ്ഞു. ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാ അപേക്ഷ മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ട് വര്‍ഷം) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 31 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.      പി.ആര്‍. 1409/2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 31-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും നവംബര്‍ 5-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 30-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അന...
Other

മതിയായ നഷ്ടപരിഹാരം നല്‍കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിക്ക് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ പിഴയിട്ടു

വെള്ളപ്പൊക്കത്തില്‍ കെട്ടിടത്തിന് നാശനഷ്ടം സംഭവിച്ചിട്ടും മതിയായ നഷ്ടപരിഹാരം നല്‍കാതിരുന്ന ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. യഥാര്‍ത്ഥ നഷ്ടത്തിന് പുറമെ കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാന് നല്‍കാനാണ് വിധി.തിരൂരിലെ സംഗമം റസിഡന്‍സി കെട്ടിട ഉടമയാണ് പരാതിക്കാരന്‍. 2018 ആഗസ്റ്റ് മാസം രണ്ടാമത്തെ ആഴ്ചയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ തിരൂര്‍ പുഴ നിറഞ്ഞ് മൂന്ന് ദിവസം കെട്ടിടം വെള്ളത്തില്‍ മുങ്ങിയിരുന്നു. കെട്ടിടത്തിനകത്തുള്ള കുഴല്‍ കിണര്‍, മോട്ടോര്‍ തുടങ്ങിയവക്ക് സാരമായ കേടുപാടുകള്‍ പറ്റി. കെട്ടിടത്തിന്റെ വരാന്ത വേര്‍പെട്ട നിലയിലായി. ഒരു കോടി എണ്‍പത് ലക്ഷത്തിന് ഇന്‍ഷര്‍ ചെയ്ത കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ക്കായി 453928 രൂപയാണ് കമ്പനിയോട് പരാതിക്കാരന്‍ ആവശ്യപെട്ടത്. കെട്ടിടത്തിന്റെ ഇന്‍ഷുറന്‍സില്‍ കേ...
Calicut, Other

യുവതിയുടെ വയറ്റില്‍ കത്രിക മറന്ന സംഭവത്തിൽ: മെഡിക്കൽ കോളേജ് ഭർത്താവിനെതിരെ പരാതി നൽകി

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടിങ്ങിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ പരാതിയുമായി മെഡിക്കല്‍ കോളേജ്. ഡോക്ടര്‍മാരുടെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറഞാണ് യുവതിയുടെ ഭര്‍ത്താവിനെതിരെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പരാതി നല്‍കിയത്. കത്രിക രൂപത്തിലുള്ള ശസ്ത്രക്രിയ ഉപകരണം അടിവാരം സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ മറന്നു വെച്ച സംഭവത്തില്‍ മറ്റേതോ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവാകാമെന്ന വിശദീകരണമായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ ആദ്യം നല്‍കിയത്. എന്നാല്‍ തെറ്റു പറ്റിയതായി ഡോക്ടര്‍മാര്‍ സമ്മതിക്കുന്ന വിഡിയോ പുറത്തു വന്നതോടെ ആശുപത്രി അധികൃതര്‍ പ്രതിരോധത്തിലായി....
Crime

ബുള്ളറ്റ് മോഷ്ടിച്ച 2 പേർ തിരൂരങ്ങാടി പോലീസിന്റെ പിടിയിൽ

തിരൂരങ്ങാടി : ബുള്ളറ്റ് മോഷ്ടിച്ച സംഘത്തിലെ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. പരപ്പനങ്ങാടി പുത്തൻ കടപ്പുറം പൗറാജിന്റെ പുരക്കൽ മുഹമ്മദ് ഹർഷിദ് (18), ചെട്ടിപ്പടി അയ്യപ്പൻകാവ് കൈതക്കൽ മുഹമ്മദ് ഷാൻ (18) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ ഒരാൾ കൂടി പിടിയിലാകാനുണ്ട്. വാർത്തകൾ വേഗത്തിൽ ലഭിക്കാൻ https://chat.whatsapp.com/EKDfiaAWIlm1QnHZ8xhhOs തലപ്പാറ വലിയ പറമ്പിൽ ജോലിക്കെത്തിയ നിലമ്പുർ സ്വദേശി നിർത്തിയിട്ടിരുന്ന ബുള്ളറ്റാണ് സംഘം മോഷ്ടിച്ചത്. മൂവരും ബുള്ളറ്റിൽ മുട്ടിച്ചിറ, കലംകൊള്ളിയാല, പറേക്കാവ്, കുണ്ടംകടവ് വഴി പരപ്പനങ്ങാടിയിലേക്ക് പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. എസ് ഐ മാരായ എൻ.മുഹമ്മദ് റഫീഖ്, സത്യനാഥൻ എന്നിവരും താനൂർ ഡി വൈ എസ് പി യുടെ കീഴിലുള്ള ഡാൻസഫ് സംഘവുമാണ് പ്രതിയെ പിടികൂടിയത്....
Obituary

മുന്നിയൂരിൽ വയോധികൻ വീടിന് സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ

തിരൂരങ്ങാടി : വയോധികനെ വീടിന് സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പടിക്കൽ സ്വദേശി എറക്കുത്ത് മൊയ്‌ദീനെ (67) യാണ് മരിച്ച നിലയിൽ കണ്ടത്. സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ ഭാര്യ സാബിറ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഴിയിൽ മരിച്ച നിലയിൽ കണ്ടത്. വീടിന്റെ തൊട്ടടുത്ത് തന്നെയാണ് കുഴി. ഇതിന് സംരക്ഷണ ഭിത്തിയില്ല. അസുഖ ബാധിതനായ ഇദ്യേഹം അബദ്ധത്തിൽ വീണാതാകുമെന്നാണ് കരുതുന്നത്. തിരൂരങ്ങാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം പടിക്കൽ പള്ളിയിൽ ഖബറടക്കും. ദമ്പതികൾക്ക് മക്കളില്ല. സഹോദരൻ കുഞ്ഞിരായിൻ....
Other

വെന്നിയൂരിലും ചുള്ളിപ്പാറയിലും തെരുവ് നായയുടെ ആക്രമണത്തിൽ 7 പേർക്ക് പരിക്ക്

തിരൂരങ്ങാടി : വെന്നിയൂരിലും ചുള്ളിപ്പാറയിലും തെരുവ് നായയുടെ ആക്രമണം. വെന്നിയൂർ അപ്ല MLA റോഡിൽ പാറാത്തോടിക അബ്ദുസമദ് മാസ്റ്റർ (60), ചോലയിൽ അൻവർ സാദത്തിന്റെ ഭാര്യ മുനീറ (38), വെന്നിയൂർ കപ്രട് ചക്കംമ്പറമ്പിൽ ആയിശുമ്മ (48), ചുള്ളിപ്പാറ ഭഗവതികവുങ്ങൽ ഇല്യാസിന്റെ ഭാര്യ റഷീദ (21), മകൾ ജന്ന ഫാത്തിമ (4), ചുള്ളിപ്പാറ ചക്കുങ്ങൽ സഫിയ (48), ചുള്ളിപ്പാറ ചക്കുങ്ങൽ തൊടി ഹംസയുടെ ഭാര്യ സുബൈദ (43) എന്നിവർക്കാണ് കടിയേറ്റത്. മുനീറ വീട്ടിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കടിയേറ്റത്. ജന്ന ഫാത്തിമക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് ഉമ്മാക്കും മകൾക്കും കടിയേറ്റത്. പരിക്കേറ്റവർക്ക് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രഥമ ശിശ്രൂഷ നൽകി കോഴിക്കോട് മെഡിക്കൽ കോളേജി ലേക്ക് കൊണ്ടുപോയി. നിരവധി വളർത്തു മൃഗങ്ങളെയും കടിച്ചിട്ടുണ്ട്. താറാവ്, പൂച്ച എന്നിവ അക്രമണ ത്തിൽ ചത്തു....
Other

സ്വവർഗാനുരാഗികളായ ആദിലയും നൂറയും വിവാഹിതരായി

സ്വവർഗാനുരാഗികളായ ആദിലയും നൂറയും വിവാഹിതരായി. എക്കാലത്തേക്കും എന്നോടൊപ്പമായിരിക്കുന്നതിന് ആശംസകൾ എന്ന അടിക്കുറിപ്പോടെ ഇരുവരും വിവാഹിതരായതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. മോതിരം കൈമാറുന്നതിന്റെയും വരണമാല്യം അണിയിക്കുന്നതിന്റെയും അടക്കം ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ ജിദ്ദയിൽ വിദ്യാർഥികളായിരിക്കെയാണ് ഇരുവരും അടുപ്പത്തിലായത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ആലുവ സ്വദേശിനി ആദില നസ്റിൻ, താമരശ്ശേരി സ്വദേശിനി ഫാത്തിമ നൂറ എന്നിവരുടെ പ്രണയകഥ പുറം ലോകമറിയുന്നത്. സ്‌കൂൾ കാലം മുതൽ സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും പ്രണയ ബന്ധം വീട്ടുകാർ എതിർത്തതോടെ പ്രശ്നം ആരംഭിച്ചു.  നൂറയുടെ വീട്ടുകാർ പല തവണ ആദിലയോട് ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇത് അവഗണിച്ച് ബന്ധം തുടരുന്നതിനിടെ നൂറയെ സൗദിയിലേക്ക് കൊണ്ടുപോയി. നൂറ പിന്നീട് കുടുംബത്തോടൊപ്പം സൗദിയിലേക്ക് പ...
error: Content is protected !!