Wednesday, July 16

Blog

‘അറബിനാട്ടിന്റെ അകലെനിന്നും…’ കത്തു പാട്ടിന് മറുപടിയുമായി ഗഫൂർ കൊടിഞ്ഞി
Other

‘അറബിനാട്ടിന്റെ അകലെനിന്നും…’ കത്തു പാട്ടിന് മറുപടിയുമായി ഗഫൂർ കൊടിഞ്ഞി

തിരൂരങ്ങാടി: മൂന്ന് പതിറ്റാണ്ട് മുൻപത്തെ കത്തുപാട്ടിന് മറുപടിയൊരുക്കി എഴുത്തുകാരൻ.കൊടിഞ്ഞി സ്വദേശി ഗഫൂർ കൊടിഞ്ഞിയാണ് മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടിയുടെ വരികൾക്ക് മറുപടി എഴുതിയത്. മുപ്പത് വർഷം മുമ്പ് വി.എംകുട്ടി എഴുതി ചിട്ടപ്പെടുത്തിയ 'അറബ് നാട്ടിൻ അകലെയെങ്ങാണ്ടിരിക്കുംബാപ്പ അറിയാൻ' എന്ന പൊള്ളുന്ന വരികൾ പ്രവാസികൾക്കിടയിലും നാട്ടിലും വൻഹിറ്റായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JQxNHEOCTglG9LveaVuVnv കേരളീയ പൊതു മണ്ഡലത്തിലാകെ ഒരു വിങ്ങലായി തീർന്ന വി.എം കുട്ടിയുടെ ഈ വരികൾ കേവലം ഒരു പാട്ട് എന്നതിലുപരി അത് അന്നത്തെ ഒരു പൊള്ളുന്ന യാഥാർത്ഥ്യമായിരുന്നു. തലമുറകൾ നെഞ്ചേറ്റിയ ഈ പാട്ട് ഇന്നും മലയാളികൾ ആസ്വദിക്കാറുണ്ട്. എസ്.എ ജമീലിന്റെ അടക്കം ഏതാനും കാത്തുപാട്ടുകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയ്‌ക്കെല്ലാം മറുപടിയും അവർതന്നെ ഒരുക്കിയിരുന്നു. എന്നാൽ ഒരു...
Other

കോറ്റത്ത് ദാറുൽ ഇസ്ലാം മദ്‌റസയിൽ നബിദിനാഘോഷം വർണാഭമായി

കൊടിഞ്ഞി കോറ്റത്തങ്ങാടി ദാറുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ ഹുബ്ബ് റസൂൽ പ്രഭാഷണം നബിദിനാഘോഷവും നടന്നു.ശനിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് നടന്ന പ്രഭാഷണം കോറ്റത്തങ്ങാടി ജുമാഅത്ത് പള്ളി ഖത്തീബ് മുഹമ്മദ് നവാസ് ദാരിമി ഉദ്ഘാടനം ചെയ്തു. മദ്രസ ജനറൽ സെക്രട്ടറി പാട്ടശ്ശേരി സിദ്ദീഖ്ഹാജി സ്വാഗതവും പ്രസിഡന്റ് ഇ. സി. കുഞ്ഞിമരക്കാർ അധ്യക്ഷതവഹിച്ചു.ഉസ്താദ് സലാഹുദ്ദീൻ ഫൈസി വെന്നിയൂർ ഹുബ്ബ് റസൂൽ പ്രഭാഷണം നടത്തി. പനക്കൽ മുജീബ് ഹാജി നന്ദി പറഞ്ഞു.ഞായറാഴ്ച രാവിലെ 7 മണിക്ക് മദ്രസ പ്രസിഡണ്ട് ഇ. സി. കുഞ്ഞിമരക്കാർ ഹാജി പതാക ഉയർത്തി. തുടർന്ന് ഘോഷയാത്രയും മൗലീദ് പാരായണവും അന്നദാനവും നടന്നു. ഘോഷയാത്രയിൽ രക്ഷിതാക്കൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. വിവിധ സ്ഥലങ്ങളിൽ സ്വീകരണം ലഭിച്ചു. മിഠായി, മധുര പാനീയം, ബിസ്കറ്റ്, ലൈവ് ജ്യൂസ് എന്നിവ നൽകി സ്വീകരിച്ചു. https://youtu.be/oujuCwO9VxY വീഡിയോ വാർത്തകൾ വാട്‌സ്ആപ്പ...
Breaking news, Other

മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം

മലപ്പുറം- ജില്ലയിലുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കോട്ടക്കൽ പൊന്മുണ്ടം, എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, ചെനക്കൽ, പാലത്തറ, ചെങ്കുവെട്ടി കുണ്ട്, പറപ്പൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി പത്തരയോടെയാണ് ഭൂചലനം ഉണ്ടായത്. ശബ്ദം കേട്ടതായും നാട്ടുകാർ പറയപ്പെടുന്നു . ചില വീടുകൾക്ക് ചെറിയ വിള്ളൽ സംഭവച്ചിട്ടുണ്ട് മറ്റു അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല....
Other

നബിദിന റാലിക്ക് മുടങ്ങാതെ സ്വീകരണവുമായി രാജൻ

നന്നമ്പ്ര : പതിവ് തെറ്റിക്കാതെ ഈ വർഷവും നബിദിന റാലിക്ക് മധുരപാനീയവുമായി രാജനും കുടുംബവും. ചെറുമുക്കിലെ മുള മുക്കിൽ രാജനാണ് 12-ാം വർഷ വും നബിദിന റാലിക്ക് മധുരം നൽകിയത്. തെങ്ങുകയറ്റ തൊഴിലാളിയും കർഷകനുമായ രാജൻ, ചെറുമുക്ക് വെസ്റ്റിലെ ഇരുവിഭാഗം സുന്നി മദ്രസകളിലെ നബിദിന റാലികൾക്കും സ്വീകരണം നൽകാറുണ്ട്. ഇത് ഇത്തവണയും ആവർത്തിച്ചു.ബി https://youtu.be/4zYthbuXwsA വീഡിയോ കഴിഞ്ഞ ദിവസം നടന്ന മമ്പഉൽ മദ്രസയിലെ നബിദിന റാലിക്ക് മധുര പാനീയം നൽകി സ്വീകരണം നൽകി....
Other

ബാക്കിക്കയം റഗുലേറ്ററിന്റെ ജലനിരപ്പ് ഷട്ടര്‍ അടയ്ക്കുവാന്‍‌‍‍ തീരുമാനം

തിരൂരങ്ങാടി : ബാക്കിക്കയം റഗുലേറ്ററിന്റെ ജലനിരപ്പ് 2.50 മീറ്ററായി ക്രമീകരിക്കുന്നതിന് ആവശ്യമായ ഷട്ടറുകള്‍ അടയ്ക്കുന്നതിന് തിരൂരങ്ങാടി തഹസില്‍ദാർ സാദിഖ് പി ഒ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നന്നമ്പ്ര പഞ്ചായത്തിലെ ഓള്‍ഡ് കട്ട് മുതൽ മുക്കം തോട് വരെയുള്ള ചെളി നീക്കം ചെയ്യുന്നതിനും, പാറയില്‍ പ്രദേശത്തെ താല്‍ക്കാലിക ബണ്ടിന് ഫിനാൻഷ്യൽ സാങ്‌ഷൻ ലഭ്യമാക്കുന്നതിനും, ചീര്‍പിങ്ങൽ ഷട്ടര്‍ ആവശ്യമായ അളവില്‍ ക്രമീകരിച്ച് അടയ്ക്കുവാനും യോഗത്തില്‍ തീരുമാനമായി. തിരൂരങ്ങാടി ടുഡേ. തിരൂരങ്ങാടി നഗരസഭാ ഉപാദ്ധ്യക്ഷ സി പി സുഹ്റാബി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഇക്ബാല്‍ കല്ലുങ്ങൽ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അലി ഒടിയില്‍ പീച്ചു, നന്നമ്പ്ര പഞ്ചായത്ത് മെമ്പര്‍ സൗദ മരക്കാരുട്ടി, നന്നമ്പ്ര പാടശേഖരം കണ്‍വീനര്‍‍ മരക്കാരുട്ടി എ കെ, മൈനര്‍ ഇറിഗേഷന്‍. അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷാജി യു വി,...
Crime

നരബലി നടത്തിയ ഭഗവൽ സിംഗ് ഫേസ്‌ബുക്കിൽ ‘പുരോഗമന വാദി യായ’ കവി; സ്ത്രീകളെ എത്തിച്ചത് നീലച്ചിത്രത്തിൽ അഭിനയികനെന്ന പേരിൽ

തിരുവല്ല: കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലിയിലെ പ്രധാന പ്രതികളിൽ ഒരാളായ ഭഗവൽ സിംഗ്, നാട്ടുകാർക്ക് തിരുമ്മൽ ചികിത്സകൻ, പുരോഗമനവാദി, ഫെയ്സ്ബുക്കിൽ ഹെക്കു കവി, സിപിഎം പ്രവർത്തകൻ… അങ്ങിനെ നീളുന്നു ഭഗവൽ സിംഗിന്റെ വിശേഷണങ്ങൾ. ആദ്യ ഭാര്യ വേർപിരിഞ്ഞ ശേഷം രണ്ടാം ഭാര്യ ലൈലയുമൊത്ത് തിരുവല്ലയിൽ അയൽവാസികൾക്ക് ഒരു പരാതിയുമില്ലാത്ത ജീവിതം. പഞ്ചായത്ത് നിർമ്മിച്ചു നൽകിയ കെട്ടിടത്തിലെ തിരുമ്മൽ കേന്ദ്രമായിരുന്നു വൈദ്യന്റെ വരുമാന മാർഗ്ഗം. കേരളം ഇതുവരെ കേട്ടിട്ടില്ലാത്തത്ര ക്രൂരമായ നരബലിയുടെ ചുരുളുകൾ അഴിഞ്ഞതോടെ വൈദ്യനെ പതിറ്റാണ്ടുകളായി നേരിട്ടറിയുന്ന നാട്ടുകാർ അമ്പരന്നിരിക്കുകയാണ്. നരബലിയുടെ തുടക്കം ഫെയ്സ്ബുക്കിലൂടെയായിരുന്നു. ഫെയ്സ്ബുക്കിൽ ഹെക്കു കവിതകളിലൂടെ സജീവമായിരുന്ന വൈദ്യന് ശ്രീദേവിയെന്ന അക്കൗണ്ടിൽ നിന്ന് ആദ്യം സൗഹൃദാഭ്യർത്ഥന വരുന്നു. നിരന്തര ചാറ്റുകളിലൂടെ ആ സൗഹൃദം ശക്തമാകുന്നു. എന്നാൽ ഈ ശ്രീദേവി...
Breaking news, Crime

കേരളത്തിലും നരബലി ! 2 സ്ത്രീകളെ കഴുത്തറത്തു കൊന്ന് കുഴിച്ചുമൂടി

കൊച്ചി: എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നൽകി. കാലടി സ്വദേശിയായ റോസ്‌ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയുമാണ് കൊല്ലപ്പെട്ടത്. തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവൽസിംഗ്, ഭാര്യ ലൈല എന്നിവർക്ക് വേണ്ടി പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിക്കുകയായിരുന്നു എന്നാണ് വിവരം. സെപ്തംബർ 27 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളിൽ എത്തിച്ചത്. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞ് പോയ പൊലീസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തിൽ പെരുമ്പാവൂർ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പൊലീസ് പിടിയിലാവുകയായിരുന്നു. എറണാകുളം ആർഡിഒയും കൊച്ചി സിറ്റി പൊലീസ് സംഘവും തിരുവല്ലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വൈകുന്നേരത്തോടെ ക...
Obituary

അടുക്കളയിലെ വെള്ളത്തിൽ തെന്നി വീണു നാല് വയസ്സുകാരൻ മരിച്ചു

പെരുവള്ളൂർ: വീടിനകത്ത് കാൽ തെന്നി വീണ് പരിക്കേറ്റ നാല് വയസ്സുകാരൻ മരിച്ചു. പെരുവള്ളൂർ പറമ്പിൽ പീടിക കൊടുശ്ശേരിപൊറ്റ കരുവാന്തടത്തിൽ കുഴിമ്പാടൻ സലാമിന്റെ മകൻ മുഹമ്മദ് റയ്യാൻ ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ അടുക്കളയിലെ വെള്ളത്തിൽ ചവിട്ടി തെന്നിവീണാണ് പരിക്കേറ്റതെന്ന് വീട്ടുകാർ പറഞ്ഞു. തലക്ക് സാരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സൗദിയിലുള്ള പിതാവ് നാട്ടിലെത്തിയശേഷം ഞായറാഴ്ച രാത്രി കൊടശ്ശേരിപ്പൊറ്റ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.മാതാവ്: റുബീന സഹോ ദരങ്ങൾ: റിൻഷ, ആയിഷ, ഇഷൽ. ...
Accident

നിർത്തിയിട്ട ലോറിയിൽ കെഎസ്ആർടിസി ബസ്സിടിച്ചു, ലോറി ജീവനക്കാരൻ മരിച്ചു

കോഴിക്കോട്: കടയിലേക്ക് കോഴിയെ ഇറക്കി കൊണ്ടിരിക്കുകയായിരുന്ന ലോറിയിൽ കെ എസ് ആർ ടി സി ബസ്സിടിച്ചു ലോറിയിലെ തൊഴിലാളി മരിച്ചു. കോഴിക്കോട് അരീക്കാട് ഇന്ന് പുലർച്ചെ 5 മണിക്കാണ് അപകടം. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷഫീഖ് ആണ് മരിച്ചത്. നിർത്തിയിട്ടിരുന്ന കോഴി ലോറിയിൽ നിന്ന് ലോഡ് ഇറക്കുകയായിരുന്നു ഷഫീഖ്. അമിത വേഗത്തിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷഫീഖ് ലോറിയിൽ നിന്ന് തെറിച്ചുവീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു....
Other

തുരുമ്പിച്ച പ്ലാറ്റ്ഫോമും കയർ കെട്ടിയുറപ്പിച്ച സീറ്റുകളും; ഫിറ്റ്നസ് ഇല്ലാതെ കുട്ടികളെ കുത്തി നിറച്ചോടിയ ‘പറക്കുംതളിക’ പിടിയിൽ

സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ കലക്ടർക്ക് ശുപാർശ ചെയ്യും. തിരൂർ : തുരുമ്പിച്ച പ്ലാറ്റ്ഫോമും കയർ കെട്ടിയുറപ്പിച്ച സീറ്റുകളും . ഫിറ്റ്നസ് ഇല്ലാതെ കുട്ടികളെ കുത്തി നിറച്ചോടിയ 'പറക്കുംതളിക'യെ കണ്ട് ഉദ്യോഗസ്ഥർ തന്നെ ഞെട്ടി. നിയമത്തെ വെല്ലുവിളിച്ചുംവിദ്യാർത്ഥികളുടെ യാത്രയ്ക്ക് സുരക്ഷ കൽപ്പിക്കാതെയും സർവീസ് നടത്തിയ സ്കൂൾ ബസ്സിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം.എൻഫോഴ്സ്മെന്റ് എംവിഐ പി കെ മുഹമ്മദ് ഷഫീഖ് എ എം വി ഐ പി ബോണി എന്നിവരുടെ നേതൃത്വത്തിൽ ആലത്തിയൂരിൽ ഓപ്പറേഷൻ ഫോക്കസ് ത്രീയുടെ ഭാഗമായി പരിശോധന നടത്തുന്നതിനിടെയാണ് ബസ് പിടിയിലായത്.കെ. എച്ച്. എം. എച്ച്. എസ് എസ് ആലത്തിയൂർ എന്ന സ്കൂൾ ബസ്സിനെതിരെയാണ് നടപടി എടുത്തത്.45 സീറ്റ് കപ്പാസിറ്റിയുള്ള സ്കൂൾ ബസ്സിൽ 70 സ്കൂൾ കുട്ടികളെ കുത്തിനിറച്ച് ഡോർ അടക്കാതെയും ഡോർ അറ്റൻഡർ ഇല്ലാതെയും ആണ് സർവീസ് നടത്തിയത്. കൂടാതെ ബസ...
Accident

കൊളപ്പുറത്ത് അപകടത്തിൽ കാൽ നടയാത്രക്കാരനും ബൈക്ക് യാത്രികനും പരിക്ക്

തിരൂരങ്ങാടി : ബൈക്കപകടത്തിൽ ബൈക്ക് യാത്രികനും കാൽനട യാത്രക്കാരനും പരിക്കേറ്റു. കൊളപ്പുറം തിരൂരങ്ങാടി റോട്ടിൽ തിങ്കളാഴ്ച രാത്രി 8:45ഓടെ ആണ് അപകടം. കാൽ നടയാത്രക്കാരനും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. രണ്ട് പേരേയും തിരൂരങ്ങാടി ഗവണ്മെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇതര സംസ്ഥാന ക്കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ബൈക്ക് യാത്രക്കാരനായ കരുമ്പിൽ നമ്മളങ്ങാടി സ്വദേശി ഷാഹിദ്, കാൽനട യാത്രക്കാരനായ ഗുജ്റാത്ത് സ്വദേശി മങ്കില (45) എന്നിവർക്കാണ് പരിക്കേറ്റത്. ഗുജ്റാത്ത് സ്വദേശിയിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി...
Other

ഫിറ്റ്നസില്ല, ടാക്സില്ല; ടൂറിസ്റ്റ് ബസിനെ യാത്രയ്ക്കിടെ വിലങ്ങിട്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥർ

നിയമം ലംഘിച്ച് സർവീസ് നടത്തിയ ടൂറിസ്റ്റ് ബസിന് വിനോദ യാത്രക്കിടെ വിലങ്ങിട്ട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. ദേശീയപാതയിൽ ഓപ്പറേഷൻ ഫോക്കസ് ത്രീ യുടെ ഭാഗമായി രാത്രികാല പരിശോധന നടത്തുന്ന മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് എം.വി.ഐ പി. കെ മുഹമ്മദ് ഷഫീഖ്, പി.ബോണി , വി.വിജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഫിറ്റ്നസും ടാക്സും ഇല്ലാതെ നിലത്തിലിറങ്ങിയ ടൂറിസ്റ്റ് ബസ് പുത്തനത്താണി നിന്നും കസ്റ്റഡിയിലെടുത്തത്. വടകരയിൽ നിന്ന് വളാഞ്ചേരിയിലേക്ക് ടൂർ വന്ന കുടുംബങ്ങൾ അടങ്ങിയ ടൂറിസ്റ്റ് സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. രേഖകൾ ഒന്നും തന്നെ ഹാജരാക്കാത്തതിനാൽ ഉദ്യോഗസ്ഥർ ബസ് കസ്റ്റഡിയിലെടുത്തു. നിയമ നടപടികൾ സ്വീകരിച്ച് ബസ് കോട്ടക്കൽ എൻഫോഴ്സ്മെന്റ് ഓഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുണ്ട്. യാത്രക്കാർക്ക് മറ്റൊരു ബസ് ഉദ്യോഗസ്ഥർ തന്നെ  ഏർപ്പെടുത്തി സുരക്ഷിതയാത്രയ്ക്ക് സൗകര്യം ഒരുക്കി....
Accident, Breaking news

പാണ്ടികശാലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

വളാഞ്ചേരി : പാണ്ടികശാലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. വളാഞ്ചേരി കുറ്റിപ്പുറം റോഡിൽ പാണ്ടികശാലയിൽ ഇന്ന് രാത്രി 8 മണിക്കാണ് അപകടം. അപകടത്തിൽ അബൂദാബി പടി സ്വദേശി കുന്നത്ത് അബൂബക്കറിന്റെ (പോക്കർ ) മകൻ കുന്നത്ത് ഫാസിൽ (20) ആണ് മരിച്ചത്. സഹോദരന്റെ ബിസ്മി ഓട്ടോ കൺസൾട്ടൻസി യിൽ ജീവനക്കാരനാണ്. മൃതദേഹം വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റലിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
Breaking news, Obituary

താനൂർ കാളാട് 2 വിദ്യാർഥികൾ മുങ്ങി മരിച്ചു

താനൂർ : നിറമരുതൂർ കാളാട് പട്ടർപറമ്പിൽ കനോലി കനാലിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു.നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിൻ്റെ മകൻ അഷ്മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ധീഖിൻ്റെ മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് കനാലിൽ കുളിക്കുന്നതിനിടെ ഇരുവരും മുങ്ങി താഴുകയായിരുന്നു. ഇരുവരും അയൽവാസികളും കൂട്ടുകാരുമാണ്. നാട്ടുകാരാണ് ഇരുവരെയും മുങ്ങിയെടുത്തത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആമിനയാണ് അഷ്മിലിൻ്റെ മാതാവ്.സാബിറയാണ് അജ്നാസിൻ്റെ മാതാവ്. കാളാട് നൂറുൽ ഹുദാ സുന്നി മദ്റസയിലെ വിദ്യാർഥിയാണ് അഷ്മിൽ. ശറഫുൽ ഇസ്ലാം മദ്റസയിലെ വിദ്യാർഥിയാണ് അജ്നാസ് (സിനു). ഇരുവരും കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയതായിരുന്നു. തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി...
Accident

നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുമ്പോൾ വൈദ്യുതാഘാതമേറ്റ് അഞ്ച് കുട്ടികളടക്കം ആറ് പേർ മരിച്ചു

ലഖ്നൗ: നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവെ വൈദ്യുതാഘാതമേറ്റ് അഞ്ച് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം. യുപിയിലെ ബഹ്റൈച്ച് ജില്ലയിലെ മസുപൂർ ​ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. പുലർ‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് നി​ഗമനമെന്ന് പൊലീസ് പറയുന്നു. ഭ​ഗ്ദവ ​സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അഷ്റഫ് അലി (30), സുഫിയാൻ (12), മുഹമ്മദ് ഇൽയാസ് (16), തബ്‌രീസ്‌ (17), അറഫാത്ത് (10), ഇദ്‌രീസ് (12) എന്നിവരാണ് മരിച്ചത്. മുറാദ് ഖാൻ (18), ചാന്ദ് ബാബു (18) എന്നിവർക്കാണ് പരിക്കേറ്റത്. ലഖ്നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ നില ​ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ​ശനിയാഴ്ച രാത്രി തുടങ്ങിയ നബിദിനാഘോഷ പരിപാടികൾ ‍‍ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അവസാനിച്ചത്. ശേഷം യുവാക്കളും കുട്ടികളുമടങ്ങുന്ന സംഘം പതാക കെട്ടിയ ഇരുമ്പ് പൈപ്പ് ഘടിപ്പിച്ച കൈവണ്ടിയുമായി ...
Obituary

പെൺകുഞ്ഞ് പിറന്നതിൽ മനം നൊന്ത് അമ്മയും മകനും ആത്മഹത്യ ചെയ്തു

ചെന്നൈ: കുടുംബത്തിൽ പെൺകുഞ്ഞ് പിറന്നതിൽ മനംനൊന്ത് അമ്മയും മകനും ആത്മഹത്യചെയ്തു. തമിഴ്നാട്ടിൽ ജോലാർപേട്ടയ്ക്കടുത്ത് മന്ദലവാഡിയിലാണ് കഴിഞ്ഞവർഷം വിവാഹിതനായ മുരളിയും (27) അമ്മയായ ശിവകാമിയും (55) ജീവനൊടുക്കിയത്.മുരളിയുടെ ഭാര്യ ഇന്ദുജ (20) കഴിഞ്ഞദിവസമാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. തിരുപ്പത്തൂർ ഗവൺമെന്റ് ആശുപത്രിയിലെത്തി കുഞ്ഞിനെക്കണ്ട് മടങ്ങിയ മുരളിയും അമ്മയും കോഴിക്കറിയിൽ വിഷംചേർത്ത് കഴിച്ച് ജീവനൊടുക്കുകയായിരുന്നു. ശിവകാമിയുടെ മൂന്നാമത്തെ മകനാണ് മുരളി. മുരളിയുടെ രണ്ട് സഹോദരൻമാരും ആത്മഹത്യചെയ്യുകയായിരുന്നു....
National

മുൻ യു പി മുഖ്യമന്ത്രി മുലായം സിങ് യാദവ് അന്തരിച്ചു

ദേശീയ രാഷ്ട്രീയത്തിലെ ചാണക്യൻ എന്നറിയപ്പെടുന്ന ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചുനാളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതീവഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ വച്ചാണ് മരണത്തിനു കീഴടങ്ങിയത്. ഓഗസ്റ്റ് 22 മുതൽ ചികിത്സയിലായിരുന്ന അദ്ദേഹം മൂന്ന് തവണ യുപി മുഖ്യമന്ത്രി ആയിട്ടുണ്ട്. മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ജയിൽ ശിക്ഷ അനുഭവിച്ചു. സമാജ്‌വാദി പാർട്ടി ദേശീയ പ്രസിഡൻ്റ് അഖിലേഷ് യാദവ് മകനാണ്....
Other

സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന് പിന്തുണയുമായി നബിദിന സന്ദേശ റാലി ശ്രദ്ധേയമായി

കൗതുകമുണർത്തുന്ന വൈവിധ്യങ്ങളുമായി വെന്നിയൂരിൽ വേറിട്ട മീലാദാഘോഷം വെന്നിയൂർ- സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ ക്യാപയിനിന് പിന്തുണ പ്രഖ്യാപിച്ച് വെന്നിയൂർ നാസിറുൽ ഉലൂം മദ്റസ സംഘടിപ്പിച്ച നബിദിന സ്‌നേഹറാലി പുതുമയുള്ള ബോധവൽകരണരീതി കൊണ്ട് ശ്രദ്ധേയമായി. ലഹരിവിരുദ്ധ സന്ദേശങ്ങൾക്കൊപ്പം കാഴ്ചക്കാർക്ക് മധുരമിഠായികൾ വിതരണമുൾപ്പെടെ ലക്ഷ്യമിട്ട് സംവിധാനിച്ച മിഠായി വണ്ടി് മീലാദ് റാലിയുടെ ശ്രദ്ധാകേന്ദ്രമായി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/LwDGrQVAOuNDWoWqQPMNEE പൊതുജനങ്ങൾക്കും കാഴ്ചക്കാർക്കും ലഹരിക്കെതിരെ നന്മയുടെ പ്രതീകാത്ക മിഠായി വിതരണം ചെയ്താണ് മിഠായി വണ്ടി കാഴ്ചക്കാരുടെ കയ്യടി നേടിയത്. ബോധവൽകരണത്തിന്റെ ഭാഗമായി ലഘുലേഖ വിതരണവും നടന്നു. കൂടാതെ, പ്രത്യേക വേഷധാരികളായ വിദ്യാർത്ഥികൾ ലഹരിക്കെതിരെയുള്ള പ്ലക്കാർഡുകളുയർത്തിയും മുദ്രാവാക്യം മുഴക്കിയും റാലിയുടെ ഭാഗമായി. സാധാരഗണ...
Other

ശരീരികസ്വസ്ഥത: കാന്തപുരം എ പി.അബൂബക്കർ മുസ്ലിയാർ ആശുപത്രിയിൽ

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർക്കസു സഖാഫത്തി സുന്നിയ്യ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രോഗശമനത്തിന് വേണ്ടി പ്രാർത്ഥിക്കാൻ മർക്കസ് അഭ്യർത്ഥിച്ചു. മര്‍ക്കസിന്‍റെ അറിയിപ്പ്: സ്നേഹ ജനങ്ങളെ, ബഹു. ശൈഖുനാ എ.പി ഉസ്‌താദ്‌ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗശമത്തിനും ആഫിയത്തിനും എല്ലാ സഹോദരങ്ങളോടും ദുആ വസിയ്യത്ത് ചെയ്യുന്നു....
Other

ദൈവത്തിലേക്ക് മടങ്ങുന്നു; സിനിമ ഉപേക്ഷിക്കുന്നതായി നടി

ഇനി സിനിമാ വ്യവസായത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച് തെലുങ്ക്-ഭോജ്പുരി നടി സഹർ അഫ്ഷ. ഇൻസ്റ്റഗ്രാം കുറിപ്പിലാണ് തന്റെ തീരുമാനം അഫ്ഷ ആരാധകരെ അറിയിച്ചത്. സിനിമാ മേഖല വിട്ട് ദൈവത്തിലേക്ക് മടങ്ങുന്നതായും അവർ പറഞ്ഞു. ബോളിവുഡ് താരങ്ങളായ സനാ ഖാനും സൈറ വസീമിനും പിന്നാലെയാണ് മറ്റൊരു നടി കൂടി വിനോദ വ്യവസായം ഉപേക്ഷിക്കുന്നത്. സെപ്തംബർ 22ന് പോസ്റ്റ് ചെയ്ത കുറിപ്പിൽ അഫ്ഷ തീരുമാനത്തെ കുറിച്ച് പറയുന്നതിങ്ങനെ; 'പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, ഷോബിസ് ഇൻഡസ്ട്രിയോട് വിട പറയുന്നതായി ഞാൻ അറിയിക്കുന്നു. ഇനി അതുമായി എനിക്ക് ബന്ധമുണ്ടാകില്ല. അല്ലാഹുവിന്റെ അനുഗ്രഹത്തോടെ ഇസ്‌ലാമിക അധ്യാപനങ്ങൾക്കനുസരിച്ചായിരിക്കും എന്റെ ഭാവി ജീവിതം. 'പ്രശസ്തി, ബഹുമാനം, ഭാഗ്യം തുടങ്ങിയ നിരവധി അനുഗ്രഹങ്ങൾ നൽകിയ ആരാധകരോട് ഞാൻ നന്ദിയുള്ളവളാണ്. എന്റെ കുട്ടിക്കാലത്ത് ഇത് സങ്കൽപ്പിച്ചിട്ടു പോലുമില്ല. അവിചാരിതമായാണ് ഈ വ്യവസായത്തിലെത്തി...
Crime

ഇന്‍സ്റ്റഗ്രാമിലൂടെ കെണിയൊരുക്കി പോലീസ്; MDMA കച്ചവടക്കാരായ കൊണ്ടോട്ടി സ്വദേശിയും യുവതിയും കുടുങ്ങി

തൃപ്പൂണിത്തുറ: എം.ഡി.എം.എ.യുമായി യുവാവിനെയും യുവതിയെയും പോലീസ് പിടികൂടി. തൃപ്പൂണിത്തുറ വടക്കേകോട്ട താമരംകുളങ്ങര ശ്രീനന്ദനത്തിൽ മേഘന (25), മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി ഗവ. വി.എച്ച്.എസ്.എസിനു സമീപം തടിയകുളം വീട്ടിൽ ഷാഹിദ് (27) എന്നിവരെയാണ് 1.40 ഗ്രാം എം.ഡി.എം.എ.യുമായി തൃപ്പൂണിത്തുറ ഹിൽപ്പാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. മേഘനയും ഊബർ ടാക്സി ഓടിക്കുന്ന ഷാഹിദും ഒരുമിച്ച് ഒരു വർഷത്തിലധികമായി കാക്കനാട് ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസിൽ ഒന്നാം പ്രതിയായ മേഘനയുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് മയക്കുമരുന്ന് ആവശ്യക്കാർ എന്ന വ്യാജേന കെണിയൊരുക്കിയാണ് ഇരുവരെയും പോലീസ് പിടികൂടിയത്. തൃപ്പൂണിത്തുറ ചാത്താരി വൈമീതി ഭാഗത്തുനിന്നാണിവരെ പിടികൂടിയത്. ബെംഗളൂരുവിൽനിന്നു മയക്കുമരുന്ന് കൊണ്ടുവന്ന് ഇവർ താമസിക്കുന്ന...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് 74.67 ലക്ഷം രൂപയുടെ ഉപകരണങ്ങൾ നൽകി

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കെ.പി. എ മജീദ് എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 74.67 ലക്ഷം രൂപയുടെ ഉപകരണങ്ങൾ കൈമാറി. ബെഞ്ച്, കസേര, സ്റ്റൂൾ, സർജിക്കൽ, ഓപ്പറേഷൻ തീയേറ്റർ ഉപകരണങ്ങൾ, ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ, രോഗികൾക്ക് ആവശ്യമുള്ള വിവിധ തരം കട്ടിലുകൾ, ട്രോളികൾ, സ്ട്രച്ചറുകൾ, വീൽ ചെയറുകൾ തുടങ്ങിയവയാണ് ആശുപത്രിക്ക് ലഭ്യമാക്കിയിട്ടുള്ളത്.കെ. പി.എ മജീദ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. സി. പി. സുഹറബി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി. പി ഇസ്മായീൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ, ആശുപത്രി സൂപ്രണ്ട് പ്രഭുദാസ്, ഡിവിഷൻ കൗണ്സിലർ കക്കടവത്ത് അഹമ്മദ്‌ കുട്ടി, പി. കെ അസീസ്, ജാഫർ കുന്നത്തേരി, എം അബ്ദു റഹിമാൻ കുട്ടി, വി. പി കുഞ്ഞാമു, കെ മൊയ്‌തീൻ കോയ, മൂഴിക്കൽ സമദ് മാസ്റ്റർ, അയ്യൂബ് തലാപ്പിൽ, യു.എ റസാഖ്, ടി.കെ നാസർ, ഹാഡ്കൊ പ്രതി...
Gulf, Obituary

ഉംറ തീർത്ഥാടനത്തിന് പോയ ചെമ്മാട് സ്വദേശിനി മദീനയിൽ മരിച്ചു

തിരൂരങ്ങാടി : ഉംറ തീർത്ഥാടനത്തിന് പോയ സ്ത്രീ മദീനയിൽ മരിച്ചു.ചെമ്മാട് ജമാഅത്ത് ഖിദ്‌മത്തുൽ ഇസ്ലാം വൈസ് പ്രസിഡന്റ് കുരിക്കൾ പീടിയേക്കൽ ഇബ്രാഹിം കുട്ടി ഹാജി എന്ന കുഞ്ഞാപ്പുവിന്റെ ഭാര്യ എം.ടി ശരീഫ (55)യാണ് മരിച്ചത്. വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KOWVzGWOBCkA0qoexmqAIV ഉംറ നിർവഹിക്കാനായി രണ്ടാഴ്ച്ച മുമ്പ് പോയതായിരുന്നു. കാലിന് സുഖമില്ലാത്തതിനാൽ തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.കബറടക്കം മദീനയിൽ.മക്കൾ : ഷിഹാബുദീൻ സാജിദ, സമീറമരുമക്കൾ : ഖമർ ശരീഫ് (സൗദി ), ഫഹീം (മലപ്പുറം ) മുഹ്സിന....
Obituary

നബിദിനാഘോഷത്തിന് മാല ബൾബ് തൂക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

പാലക്കാട്: കപ്പൂരിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. കയ്യാലക്കൽ മെയ്തുണ്ണി യുടെ മകൻ മകൻ മുർഷിദ് ( 23 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 നാണ് സംഭവം. കപ്പൂർ നരിമടയിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെയാണ് ഷോക്കേറ്റത് . ബൾബ് ഇടാൻ വേണ്ടി മരത്തിന്‍റെ മുകളിൽ കയറി വയർ അപ്പുറത്തേക്ക് എറിയുമ്പോൾ ലൈൻ കമ്പിയുടെ മുകളിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ മുർഷിദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി നിയമ നടപടികൾ സ്വീകരിച്ചു....
Other

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നു വെച്ചു, തിരിച്ചെടുത്തത്‌ 5 വർഷത്തിന് ശേഷം

സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി മുപ്പതുവയസുകാരി ജീവിച്ചത് അഞ്ച് വര്‍ഷം. പന്തീരങ്കാവ് സ്വദേശിയായ ഹര്‍ഷിന നേരിടേണ്ടി വന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുല്‍ഫി നൂഹു ആവശ്യപ്പെട്ടു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ എടുക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും കണക്കെടുക്കല്‍ നിര്‍ബന്ധമാണ്. സംഭവം നിര്‍ഭാഗ്യകരമാണെന്നും കണക്കെടുപ്പിലെ പിഴവാണ് വീഴ്ചയ്ക്ക് കാരണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി. 2017 നവംബര്‍ മാസത്തിലാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വച്ച് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അതിന് ശേഷമാണ് യുവതിക്ക് കടുത്ത ആരോഗ്യപ്രശ്‌നങ...
Other

ക്ഷേത്ര പൂജാരി പർദ ധരിച്ച് നഗരത്തിൽ; നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

കൊയിലാണ്ടി : കൊയിലാണ്ടിയിൽ പർദ ധരിച്ച് നടന്ന യുവാവിനെ പൊലീസ് പിടികൂടി. കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. ഇയാളെ പൊലീസ് പിന്നീട് വിട്ടയച്ചു. https://youtu.be/Yo51EUiZOhg വീഡിയോ ഇന്നലെ രാവിലെയാണ് സംഭവം. കൊയിലാണ്ടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് യുവാവ് പർദയിട്ട് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് ജിഷ്ണുവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KxXgJ9XIQxtGw0B10pYGeE ചിക്കൻ പോക്‌സ് വന്നതിനാലാണ് പർദ്ദ ധരിച്ചതെന്നാണ് ജിഷ്ണു പൊലീനോട് പറഞ്ഞത്. കുറ്റകൃത്യങ്ങൾ ഒന്നും ചെയ്യാത്തതിനാൽ ജിഷ്ണുവിനെ വിട്ടയച്ചതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു. കല്പറ്റ സ്വദേശിയായ ജിഷ്ണു നമ്പൂതിരി ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്യുകയാണ്....
Other

പഠിച്ചിറങ്ങിയ കലാലയ മുറ്റത്ത് പഠനോപകരണങ്ങളുമായി അവർ തിരികെയെത്തി

തിരൂരങ്ങാടി : 1983-85 കാലഘട്ടത്തിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ നിന്ന് പ്രീഡിഗ്രി സെക്കൻ്റ് ഗ്രൂപ്പിലെ മോണിംഗ് ബാച്ചിൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയവർ 85 പേരുണ്ടായിരുന്നു. 2017ൽ അവരിൽ കുറേ പേർ വീണ്ടും കണ്ടുമുട്ടി. ഒരു വാട്സാപ് ഗ്രൂപ്പുണ്ടാക്കി ബാക്കിയുള്ളവരെ കൂടി കണ്ടെത്താൻ ശ്രമം തുടങ്ങി. എഴുപത്തിയഞ്ചോളം പേരെ വൈകാതെ തന്നെ അവർക്ക് കണ്ടെത്താനായി. പിന്നീട് പല തവണ അവർ ഒത്തുകൂടി. ഇങ്ങിനെയൊരു സംഗമത്തിനിടയിലാണ് കോളേജിലെ നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട്, തങ്ങൾ പഠിച്ച കലാലയത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചർച്ചയുണ്ടാകുന്നത്. നാക് സംഘം പരിശോധനക്ക് എത്തുന്നതിന് മുൻപ് കുറച്ച് ക്ളാസ് മുറികളിൽ കൂടി ഐ.സി.ടി ഉപകരണങ്ങൾ സ്ഥാപിക്കേണ്ടതുണ്ട് എന്ന പ്രിൻസിപ്പാൾ ഡോ.അസീസിൻ്റെ നിർദ്ദേശം ഈ ബാച്ച് ഏറ്റെടുക്കുകയായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2...
Crime

മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തടങ്കലിലാക്കിയ പ്രതികൾ പിടിയിൽ

പരപ്പനങ്ങാടി : കടത്തുസ്വർണം തട്ടിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി 30 ലക്ഷംരൂപ ആവശ്യപ്പെട്ട കേസിൽ എട്ടുപേർ അറസ്റ്റിൽ. താനൂർ താഹാ ബീച്ച് കോളിക്കലകത്ത് ഇസ്ഹാഖിനെ(30) ചിറമംഗലത്തുനിന്ന് വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയ കേസിലാണിത്. തിരുവാമ്പാടി പുല്ലൂരാംപാറ വൈത്തല ഷാൻഫാരി (29), പുല്ലൂരാംപാറ ആഷിഖ് മുഹമ്മദ് (27), താനൂർ കാട്ടിലങ്ങാടി കളത്തിങ്ങൽ തഫ്സീർ (27), താമരശ്ശേരി വലിയപറമ്പ് പാറക്കണ്ടിയിൽ മുഹമ്മദ് നജാദ് (28), കൊടുവള്ളി വലിയപറമ്പ് വലിയപീടിയേക്കൽ മുഹമ്മദ് ആരിഫ് (28), താമരശ്ശേരി തച്ചാംപൊയിൽ പുത്തൻതെരുവിൽ ഷാഹിദ് (36), പുല്ലൂരാംപാറ മാടമ്പാട്ട് ജിതിൻ (38), തിരുവാമ്പാടി വടക്കാട്ടുപാറ കാവുങ്ങൽ ജസിം (27) എന്നിവരാണ് പിടിയിലായത്. പരപ്പനങ്ങാടി സി.െഎ. ഹണി കെ. ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് തിരുവമ്പാടി പുല്ലൂരാംപാറയിൽനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. https://youtu.be/RL7iugjLe5...
Accident

കൊളപ്പുറത്ത് മിനി ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

തിരൂരങ്ങാടി : കൊളപ്പുറത്ത് മിനി ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. പനമ്പുഴ- കൊളപ്പുറം റൂട്ടിൽ കൊളപ്പുറം സ്കൂളിന് അടുത്ത് വെച്ച് ഇന്ന് ഉച്ചക്ക് 12:10ഓടെ ആണ് അപകടം. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ ചെമ്മാട് സ്വദേശി മുഹമ്മദ് അൻഷിദ് (20) എന്ന യുവാവിനെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു....
Accident

പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

പരപ്പനങ്ങാടിക്കും ചെട്ടിപ്പടിക്കും ഇടയിൽ കൊടപ്പാളി മോഡേൺ ബേക്കറിയുടെ അടുത്ത് യുവാവ് ഗുഡ്സ് ട്രയിൻ തട്ടി മരണപ്പെട്ടു. നെടുവ പൂവത്താൻ കുന്നിലെ പരേതനായ ഗോപാലകൃഷ്ണൻ്റെ മകൻ പ്രസിദ്കുമാർ (49) ആണ് മരണപ്പെട്ടത്മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് രാവിലെ 10 മണിയോടെ ആണ് അപകടം. തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പരപ്പനങ്ങാടി പോലീസ് ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അമ്മ: സത്യവതി സഹോദരങ്ങൾ: പ്രജിത, പ്രബിത ...
error: Content is protected !!