Thursday, September 18

Blog

സ്ഥാപനങ്ങള്‍ സമസ്തയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം: ജിഫ്രി തങ്ങള്‍
Other

സ്ഥാപനങ്ങള്‍ സമസ്തയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം: ജിഫ്രി തങ്ങള്‍

ചേളാരി: സമസ്തയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അക്കാദമിക കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാഫി, വഫിയ്യ സ്ഥാപന ഭാരവാഹികളുടെ സംഗമത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.സമസ്തയുടെ ആശയാദര്‍ശങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ബഹുജന പിന്തുണ ആര്‍ജ്ജിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. സമസ്തക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ടത് അതത് മാനേജ്മെന്റുകളുടെ ബാദ്ധ്യതയാണെന്നും തങ്ങള്‍ പറഞ്ഞു. സമസ്തയുടെ സംഘശക്തിയില്‍ വലിയ മുന്നേറ്റമുണ്ടായതായും മുസ്ലിം സമുദായം സമസ്തയില്‍ അര്‍പ്പിച്ച വിശ്വാസം ഒരിക്കല്‍ കൂടി ബോദ്ധ്യപ്പെടുത്തുന്...
Crime

മലപ്പുറത്ത് കുടുംബ കോടതി പരിസരത്ത് ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം

മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മലപ്പുറം കുടുംബ കോടതി പരിസരത്താണ് സംഭവമുണ്ടായത്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മേലറ്റൂര്‍ സ്വദേശി റൂബീനയെ(37)ആണ് ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. റൂബീനയുടെ ഭര്‍ത്താവ് മന്‍സൂര്‍ അലിക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയപ്പോഴാണ് വധശ്രമം....
Information, Kerala, Other

പാത്ത്‌വേ സോഷ്യല്‍ പ്രോഗ്രാം ആരംഭിച്ചു

സംസ്ഥാനന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ ട്യൂണ്‍ ലൈഫ് കൗണ്‍സലിങ് ആന്റ് ഹോളിസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനവും മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പാത്ത്‌വേ സോഷ്യല്‍ ലൈഫ് വെല്‍നസ് പ്രോഗ്രാം ഉദ്ഘാടനവും കോട്ടയ്ക്കല്‍ സ്മാര്‍ട്ട് ട്രേഡ് സിറ്റിയില്‍ നടന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ ട്യൂണ്‍ ലൈഫ്കൗണ്‍സിലിംഗ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വേങ്ങര സി.സി.എം.വൈ പ്രിന്‍സിപ്പല്‍ പ്രൊഫ.പി മമ്മദ് അധ്യക്ഷത വഹിച്ചു. പി.എം.എ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തി. ലൈഫ് മാനേജിങ് ഡയറക്ടര്‍ പി മുഹമ്മദ് ആരിഫ് , പി ഉസ്മാന്‍കുട്ടി എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. കോട്ടയ്ക്കല്‍ നഗരസഭാ പ്രതിപക്ഷ നേതാവ് കബീര്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ ഷബ്‌ന കളത്തില്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റഷീദ, കോട്ടയ്ക്കല്‍ ഐ.എ.എച്ച്.എ ഡയറക്ടര്‍ ഉമ്മര്‍ ഗുരുക്കള്‍, അല്‍മാസ് ഹോസ്പിറ്റല്‍ മാനേജര്‍ നാസര്‍, ഉപദേശക സമിതി ച...
Sports

സംസ്ഥാന ടെക്ക്നിക്കൽ സ്‌കൂൾ കായികമേള 12മുതൽ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ

തേഞ്ഞിപ്പലം: സംസ്ഥാനത്തെ ടെക്ക്‌നിക്കല്‍ സ്‌കൂളുകളിലെ കായികതാരങ്ങള്‍ മാറ്റുരക്കുന്ന 38-മത് സംസ്ഥാന ടെക്ക്‌നിക്കല്‍ സ്‌കൂള്‍ കായിക മേള 12 മുതല്‍ 14 വരെ കാലിക്കറ്റ് സര്‍വ്വകലാശാല സ്‌റ്റേഡിയത്തില്‍ നടക്കും. കുറ്റിപ്പുറം ഗവ. ടെക്ക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തിലാണ് മേള നടക്കുന്നത്. സംസ്ഥാനത്തെ 38 ടെക്ക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നും ഒമ്പത് ഐ.എച്ച്.ആര്‍. ഡി കേന്ദ്രങ്ങളില്‍ നിന്നുമായി 1100 താരങ്ങള്‍ മേളയില്‍ പങ്കെടുക്കും. ആണ്‍കുട്ടികള്‍ക്ക് സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലും പെണ്‍കുട്ടികള്‍ക്ക് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലുമായി ഇരുപതോളം ഇനങ്ങളിലാണ് മത്സരങ്ങള്‍. നേരത്തെ കുറ്റിപ്പുറം ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടത്താനിരുന്ന മേള സ്‌കൂള്‍ ഗ്രൗണ്ട് സംസ്ഥാന മേളക്ക് യോജിച്ചതല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാല സ്‌റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. വിദ്യ...
Accident

മലപ്പുറത്ത് വണ്ടിയിടിച്ചു പരിക്കേറ്റ അധ്യാപിക മരിച്ചു

മലപ്പുറം : കിഴക്കെതല യിൽ വണ്ടിയിടിച്ചു പരിക്കേറ്റ കൊടിഞ്ഞി സ്വദേശിനി മരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി മറ്റത്ത് സൂപ്പിയുടെ ഭാര്യ ആലിപ്പറമ്പിൽ ഫാത്തിമ ടീച്ചർ ആണ് മരിച്ചത്. കൊടിഞ്ഞി ഐ ഇ സി സ്കൂളിലെ ആദ്യപികയാണ്. വേങ്ങര സ്വദേശിനിയാണ്. കൊടിഞ്ഞി ജി എം യു പി, തിരുത്തി ജി എം എൽ പി, കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മലപ്പുറം കിഴക്കെതല ഓർക്കിഡ് ആശുപത്രിക്ക് മുമ്പിൽ വെച്ചാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ് പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരിച്ചു. കബറടക്കം ഇന്ന്....
Accident

മമ്പുറത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി മമ്പുറം വെട്ടത്ത് ഇരു ചക്രവാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് പേരെയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരായ ഇതര സംസ്ഥാന തൊഴിലാളി മുന്ന (42), കളിയാട്ട മുക്ക് സ്വദേശി ഭാഗ്യരാജ് (38), പലമാടത്തിൽ ചിന സ്വദേശി ആദിൽ (18), എന്നിവർക്കാണ് പരിക്ക്. ഇന്ന് രാവിലെ 9മണിയോടെ ആണ് അപകടം. സ്കൂട്ടറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്....
Accident

ചെട്ടിപ്പടിക്ക് സമീപം ഓട്ടോയും ബസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

പരപ്പനങ്ങാടി: ചെട്ടിപ്പടി - കൊടക്കാട് ആലിൻ ചുവടിൽ ഓട്ടോയും ബസും കൂടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി മൊടുവിങ്ങലെ കളത്തിങ്ങൽ മൊയ്തീൻ്റെ മകൻ ബീരാൻകുട്ടി (കോയ – 52) യാണ് മരിച്ചത്. ചെട്ടിപ്പടിക്കും-കൊടക്കാടിനുമിടയില്‍ ചെള്ളി വളവില്‍ ഞായറാഴ്ച വൈകുന്നേരം 5:15ഓടെആയിരുന്നു അപകടം. കോഴിക്കോട് നിന്നും തിരൂരിലേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസും ചെട്ടിപ്പടി മൊടുവിങ്ങലിൽ നിന്നും കരിപ്പൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഓട്ടോക്കുള്ളിൽ കുടുങ്ങിപ്പോയ ഓട്ടോ ഡ്രൈവറെ ഏറെ ശ്രമകരമായാണ് നാട്ടുകാർ പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. ഗൾഫിലേക്ക് പോകുന്ന അയൽവാസിയുടെ ലഗേജുമായി കരിപ്പൂർ എയർപോർട്ടിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. മരിച്ച കോയയുടെ മാതാവ് ബിക്കുട്ടി. ഭാര്യ നജ്മുന്നിസ. മക്കൾ: ശറഫുദ്ധീൻ, ഷംസുദ്ദ...
Other

ഓടിക്കൊണ്ടിരിക്കെ ബസ്സിന് തീപിടിച്ചു

മലപ്പുറം: ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു. ചുങ്കത്തറ പഞ്ചായത്ത് ജംഗ്ഷനിലാണ് സംഭവം. തിരൂരിൽ നിന്ന് വഴിക്കടവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് പുകയുയർന്നത്. ബസ് ജീവനക്കാരുടെ അവസരോചിത ഇടപെടലിൽ വൻ അപകടം ഒഴിവായി.
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി : മുടങ്ങിയ ബിരുദപഠനം എസ്.ഡി.ഇ.യില്‍ തുടരാം

മുടങ്ങിയ ബിരുദപഠനം എസ്.ഡി.ഇ.-യില്‍ തുടരാം കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളില്‍ 2017 മുതല്‍ 2020 വരെ വര്‍ഷങ്ങളില്‍ ബിരുദ പഠനത്തിനു ചേര്‍ന്ന് അഞ്ചാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതി പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി ആറാം സെമസ്റ്ററില്‍ പ്രവേശനം നേടി പഠനം തുടരാനവസരം. താല്‍പര്യമുള്ളവര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള രേഖകള്‍ സഹിതം എസ്.ഡി.ഇ. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 0494 2407357, 2400288.     പി.ആര്‍. 23/2023 പരീക്ഷ റദ്ദാക്കി 2022 ഡിസംബര്‍ 13-ന് നടത്തിയ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എസ് സി. ബയോകെമിസ്ട്രി ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ കോര്‍ കോഴ്‌സ് ബയോമോളിക്യൂള്‍സ്-1 പേപ്പര്‍ പരീക്ഷ റദ്ദാക്കി. പ...
Malappuram

പുതിയങ്ങാടി നേർച്ച; മദ്യഷോപ്പുകൾ അടച്ചിടും

തിരൂര്‍ വെട്ടം പുതിയങ്ങാടി നേര്‍ച്ച നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 8) അര്‍ദ്ധരാത്രി 12  മുതല്‍ ചൊവ്വാഴ്ച (ജനുവരി 10) അര്‍ദ്ധരാത്രി 12 മണി വരെ തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാറുകളും മദ്യവില്‍പ്പനശാലകളും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉത്തരവിട്ടു. ക്രമസമാധാനം ഉറപ്പു വരുത്താനായി അബ്കാരി ചട്ടം സെക്ഷന്‍ 54 പ്രകാരമാണ് ഉത്തരവ്. ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് പൊലീസും എക്‌സൈസ് വകുപ്പും ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.  ...
Accident

മിനി ഊട്ടിയിൽ പിതാവ് ഓടിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് 4 വയസ്സുകാരി മരിച്ചു

വേങ്ങര: മിനി ഊട്ടിക്കു സമീപം എൻഎച്ച് കോളനിയിൽ കാർ താഴ്ചയിലേക്കു മറിഞ്ഞ് നാലു വയസ്സുകാരി മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്കാണു സംഭവം. നെടിയിരുപ്പ് ചെറുക്കുണ്ട് കാരിപള്ളിയാളി ഹാരിസിന്റെ മകൾ ഫാത്തിമ ഇൽഫയാണു മരിച്ചത്. കാരാത്തോട്ടിലെ ഹാരിസിന്റെ ഭാര്യവീട്ടിലേക്കു കുടുംബത്തോടൊപ്പം പോകുമ്പോൾ കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ ഉടൻ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവർക്ക് ചെറിയ പരുക്കുകളുണ്ട്. അപകടവിവരമറിഞ്ഞ് ഓടിയെത്തിയവരാണു രക്ഷാപ്രവർത്തനം നടത്തിയത്....
Kerala

കലാ കിരീടം കോഴിക്കോടിന്; കലോത്സവത്തിൽ നോൺ വെജ് വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി

61ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാകിരീടം ആതിഥേയരായ കോഴിക്കോടിന്. 935 പോയിൻ്റുമായാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനം പാലക്കാടും കണ്ണൂരും പങ്കിടുകയാണ്. ഇരു ജില്ലകൾക്കും 913 പോയിൻ്റ് വീതമുണ്ട്. 907 പോയിൻ്റുമായി തൃശൂർ മൂന്നാമതും 871 പോയിൻ്റുമായി എറണാകുളം നാലാതുമാണ്. പതിവുപോലെ പാലക്കാട് ആലത്തൂരിലെ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളാണ് ഏറ്റവുമധികം പോയിൻ്റുള്ള സ്കൂൾ. 156 പോയിൻ്റുള്ള ഗുരുകുലം സ്കൂളിനു പിന്നിൽ 142 പോയിൻ്റുള്ള തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് സ്കൂൾ രണ്ടാമതുണ്ട്. സെൻ്റ് തെരേസാസ് എഐഎച്ച്എസ്എസ് കണ്ണൂർ, സിൽവർ ഹിൽസ് എച്ച് എസ് എസ് കോഴിക്കോട്, ദുർഗ എച്ച് എസ് എസ് കാഞ്ഞങ്ങാട് കാസർഗോഡ് എന്നീ സ്കൂളുകളാണ് യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൻ്റെ സമാപന സ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

വനിതാ ബാസ്‌കറ്റ് ബോള്‍അഖിലേന്ത്യാ മത്സരത്തിന് കാലിക്കറ്റ് ചെന്നൈയില്‍ നടക്കുന്ന ദക്ഷിണമേഖല അന്തര്‍സര്‍വകലാശാലാ വനിതാ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് മത്സരങ്ങളില്‍ വിജയിച്ച കാലിക്കറ്റ് അഖിലേന്ത്യാ മത്സരത്തിന് യോഗ്യത നേടി. 30 മുതല്‍ കുരുക്ഷേത്ര സര്‍വകലാശാലയിലാണ് അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പ്. ഒസ്മാനിയ (59-29), ഹിന്ദുസ്ഥാന്‍ (69-66), വെല്‍സ് (68-59), ജെയിന്‍ (67-64) സര്‍വകലാശാലകളെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റിന്റെ കുതിപ്പ്. അവസാന റൗണ്ട് മത്സരങ്ങള്‍ ഞായറാഴ്ച നടക്കും. ടീം അംഗങ്ങള്‍: അലീന സെബി, അല്‍ന, എല്‍ന, ആന്‍ മേരി, ദിവ്യ സാം, ലക്ഷ്മി രാജ് (സെന്റ് ജോസഫ്സ് ദേവഗിരി കോഴിക്കോട്), നിയ, നീതു, ജോസ്ലറ്റ് (ജി.സി.പി.ഇ. കോഴിക്കോട്), അഞ്ജു, അലീന (നൈപുണ്യ കോളേജ് കൊരട്ടി), അനഘ (പ്രോവിഡന്‍സ് കോളേജ് കോഴിക്കോട്). പരിശീകര്‍: പി.സി. ആന്റണി, ജോണ്‍സണ്‍ തോമസ്. മാനേജര്‍: ലതിക രാജ്.   ഫോട്ടോ- അ...
Health,, Information

കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം ; ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ 3 പേരെ കസ്റ്റഡിയിലെടുത്തു

കാസര്‍കോട്: കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കാസര്‍ക്കാട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതി (19) ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ ഉത്തംദാസ് പറഞ്ഞു. കാസര്‍കോട്ടെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാവിലെ പെണ്‍കുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്....
Crime

വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ പിടിയിൽ Couple arrested for defrauding lakhs through WhatsApp groups

മലപ്പുറം : ഗോവയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ച് വന്‍ലാഭമുണ്ടാക്കാമെന്നു വാഗ്ദാനം നല്‍കി വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി  ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത  കേസില്‍ മുഖ്യപ്രതികളെ പിടികൂടി. മലപ്പുറം പൊന്‍മള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ്(32), ഭാര്യ മാവണ്ടിയൂര്‍ സ്വദേശിനി  പട്ടന്‍മാര്‍തൊടിക റംലത്ത് (24)എന്നിവരെയാണ്  തമിഴ്‌നാട് ഏര്‍വാടിയിലെ രഹസ്യകേന്ദ്രത്തില്‍ നിന്നു മങ്കട എസ്‌ഐ സി.കെ.നൗഷാദും സംഘവും കസ്റ്റഡിയിലെടുത്തത്. മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്. English Highlights: Malappuram couple arrested for defrauding lakhs through WhatsApp groups നവംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ വിഐപി ഇന്‍വെസ്റ്റ്‌മെന്റ് എന്ന വാട്‌സ് ആപ്പ് കൂട്ടായ്മ വഴി പരാതിക്കാരിയുടെ നമ്പര്‍ ചേര്‍ക്കുകയായിരുന്നു. ഇതുവഴി  ഗോവ  കാസിനോവയി...
Accident

മലപ്പുറത്ത് മിനി വാൻ ഇടിച്ച് കൊടിഞ്ഞി സ്വദേശിനിക്ക് പരിക്ക്

മലപ്പുറം : മിനി പിക്കപ്പ്‌ വാൻ ഇടിച്ചു കാൽ നട യാത്രക്കാരിക്ക് ഗുരുതര പരിക്ക്. കൊടിഞ്ഞി ഫാറൂഖ് നഗർ മറ്റത്ത് സൂഫിയുടെ ഭാര്യ ആലിപ്പറമ്പിൽ ഫാത്തിമ ടീച്ചർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ മലപ്പുറം കിഴക്കെതല ഓർക്കിഡ് ആശുപ ത്രിക്ക് സമീപത്ത് വെച്ചാണ് സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനി പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലാണ്....
Accident

കാസർകോട് വാഹനാപകടം; കരുവാങ്കല്ല് സ്വദേശി മരിച്ചു

കാസർകോട് : ഉദുമ മേൽപറമ്ബ് കെ എസ് ടി പി റോഡിൽ ലോറികൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു, 3 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കട്ടക്കാലിൽ വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. കുന്താപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മീൻ ലോറിയും മലപ്പുറത്ത് നിന്ന് മംഗ്ളൂറിലേക്ക് ബേക്കറി സാധനങ്ങൾ എടുക്കാൻ വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബേക്കറി ലോറി ഡ്രൈവർ പെരുവള്ളൂർ കരുവാൻ കല്ല് BBC ബേക്കറി ഉടമ താന്നിക്കോട്ടുമ്മൽ അഹ്മദിന്റെ മകൻ ടികെ ശബീർ അലി (35) എന്ന കുഞ്ഞാപ്പു ആണ് മരിച്ചത്. ലോറി ക്ലീനർ ഹസീബ് (40) പരുക്കുകളോടെ രക്ഷപ്പെട്ടു. മീൻ ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. വണ്ടികൾ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ മേൽപറമ്ബ് ...
Information

ആർ വൈ എഫ് ഭിക്ഷാടന സമരം നടത്തി

മലപ്പുറം: സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴറുന്ന സംസ്ഥാന സർക്കാർ 2600 കോടി കടമെടുക്കാൻ അനുവാദം തേടി കേന്ദ്രത്തിന് മുൻപിൽ യാചിക്കുമ്പോഴും യുവജന കമ്മീഷന്റെ ശമ്പളം മുൻ കാല പ്രാബല്യത്തോടെ ഇരട്ടിയായി വർദ്ധിപ്പിച്ച ധൂർത്തിനെതിരെ ആർ വൈ എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "യുവജന കമ്മീഷൻ ധനസമാഹരണ പ്രതിഷേധ ഭിക്ഷാടന സമരം" നടത്തി. ആർ എസ് പി ജില്ലാ സെക്രട്ടറി അഡ്വ: ഷിബു ഉൽഘാടനം ചെയ്തു. ആർ വൈ എഫ് ജില്ലാ സെക്രട്ടറി എ വി സിയാദ് വേങ്ങര , വൈസ് പ്രസിഡന്റ് നിഷ പി , ജോയിൻ സെക്രട്ടറി ഷാഹുൽ ഹമീദ് , എന്നിവർ സംസാരിച്ചു. സുന്ദരൻ പി , ഷാജി കുളത്തൂർ എന്നിവർ നേതൃത്ത്വം നൽകി....
Crime

മന്ത്രവാദ ചികിത്സക്കിടെ യുവതിയെ പീഡിപ്പിച്ച മുന്നിയൂരിലെ സിദ്ധൻ പിടിയിൽ

മന്ത്രവാദത്തിന്‍റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. മുന്നിയൂർ പാറേക്കാവ് ശാന്തി നഗർ സ്വദേശി സുബ്രഹ്മണ്യൻ എന്ന ബാബു (43) വിനെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. പാരമ്പര്യ ചികിത്സയും മന്ത്രവാദവും വശമുണ്ടെന്നവകാശപ്പെട്ടാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ചികിത്സയ്ക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം അതിക്രമം നടത്തുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പമെത്തിയ 27 കാരിയെയാണ് ചികിത്സയുടെ ഭാഗമെന്ന നിലയിൽ പീഡിപ്പിച്ചത്. തുടർന്ന് യുവതി പരാതി നൽകുകയായിരുന്നു....
Other

ക്രീം ബിസ്കറ്റ് കഴിച്ച എ ആർ നഗറിലെ സ്കൂൾ കുട്ടികൾക്ക് അസ്വസ്ഥത

തിരൂരങ്ങാടി : എ ആർ നഗർ ഇരുമ്പു ചോല സ്കൂളിലെ 11 വിദ്യാർഥി കൾക്ക് അസ്വസ്ഥത. ഛർദിയും വയർ വേദനയും തലവേദനയും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. വ്യാഴാഴ്ച രാവിലെ സ്കൂളിൽ വെച്ചാണ് സംഭവം. 2 കുട്ടികൾ സ്കൂളിൽ ഛര്ദിച്ചതിനെ തുടർന്നാണ് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കുന്നുംപുറം കുടുംബരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി. ബിസ്കറ്റ് കഴിച്ചതിനെ തുടർന്നാണ് അസ്വസ്ഥത ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പും സ്കൂൾ അധികൃതരും പറയുന്നത്. ഒരു കുട്ടി വികെ പടിയിലെ പെട്ടി കടയിൽ നിന്ന് 10 രൂപയുടെ ക്രീം ബിസ്കറ്റ് വാങ്ങിയിരുന്നു. സ്കൂളിലെത്തിയ ശേഷം ഇത് മറ്റു 10 കുട്ടികൾക്ക് വീതിച്ചു നൽകി. ഇത് കഴിച്ച നാലാം ക്ലാസിലെ ആൺകുട്ടികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സ്കൂളിലെത്തി പരിശോധന നടത്തി. ബിസ്കറ്റിന്റെ ബാക്കി ഭാഗം പരിശോധനയ്ക്ക് അയച്ചതായി ഭക്ഷ്യസുരക്ഷ ഓഫിസർ ജിജി ജോണ്സണ് പറഞ്ഞു....
Accident

കൊടിഞ്ഞി ഫാറൂഖ് നഗറിൽ 3 വാഹനങ്ങൾ അപകടത്തിൽ പെട്ടു 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി : കൊടിഞ്ഞി ഫാറൂഖ് നഗറിൽ അപകടം, 3 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പനക്കത്തായം സ്കൂളിന് സമീപമാണ് സംഭവം. ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. ഇതിനിടയിൽ സംഭവ സ്ഥലത്ത് ഓട്ടോറിക്ഷയും മറിഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വെള്ളിയാമ്പുറം സ്വദേശി ആനക്കാമ്പുറം സുധാകരനെ (55) കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ കൊടിഞ്ഞി കോറ്റത്ത് സ്വദേശിയായ വിദ്യാർഥി യെയും മറ്റൊരാളെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

കരിങ്കപ്പാറയിൽ ബസിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

കോഴിച്ചെന : പെരുമണ്ണ കരിങ്കപ്പാറ നാൽകവലയിൽ ബസിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. പെരുമണ്ണ സ്വദേശി ചെരിച്ചി കരീം ഹാജിയുടെ മകൻ സഹീർ (31) ആണ് മരിച്ചത്. ഇന്ന് രാത്രി 7.30 നാണ് അപകടം.
Sports

മലപ്പുറം ജില്ലാ പഞ്ചായത്ത് ലോകകപ്പ് ഫുട്ബോള്‍ പ്രവചന മത്സര വിജയികളെ തെരെഞ്ഞെടുത്തു

മലപ്പുറം : ജില്ലാ പഞ്ചായത്ത് ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ഭാഗമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തെരെഞ്ഞെടുത്തു. എം.എസ്.പി അസിസ്റ്റന്റ് കമാണ്ടന്റ് ഹബീബ് റഹ്‌മാന്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. സുധീര്‍ കുമാര്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ സുരേന്ദ്രന്‍, പ്രസ്സ് ക്ലബ്ബ് ജില്ലാ ട്രഷറര്‍ വി.വി. അബ്ദുല്‍ റഊഫ് എന്നിവരാണ് വിജയികളെ തെരെഞ്ഞെടുത്തത്. ലോകകപ്പ് കരസ്ഥമാക്കുന്ന രാജ്യമേതാവുമെന്നതിന് ശരിയുത്തരം പ്രവചിച്ച 2263 പേരില്‍നിന്നും നറുക്കെടുപ്പില്‍ മുഹമ്മദ് ആസിഫ്, ഗ്ലാമര്‍സിറ്റി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്, കരിപ്പോള്‍, ആതവനാട് 10001 രൂപയുടെ സമ്മാനത്തിന് അര്‍ഹനായി. ലോകകപ്പില്‍ രണ്ടാം സ്ഥാനം ആര് നേടുമെന്നതില്‍ ശരിയുത്തരം നല്‍കിയ 2101 പേരില്‍നിന്നും ആദില്‍ മുഹമ്മദ്, യുവ ആര്‍ട്സ് ആന്‍...
Local news, Malappuram

കലോത്സവ സ്വാഗത ഗാനത്തിലെ മുസ്ലിം വിരുദ്ധത ; മാപ്പ് അര്‍ഹിക്കാത്ത തെറ്റെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്‌കാരത്തില്‍ മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചതില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും കംപോസ് ചെയ്തവരുടെ വികലമായ മനസ്സ് ആവാം ഇതിന് കാരണമെന്നും തിരിച്ചറിയാന്‍ കഴിയാത്തത് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹമെന്നാണ് മുസ്ലിം ലീഗ് നേതാക്കളുടെ വിമര്‍ശനം. മുജാഹിദ് സമ്മേളനത്തില്‍ മുസ്ലീം സമുദായത്തിന് വേണ്ടി സംസാരിച്ച് കൈയ്യടി വാങ്ങിയ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് മുസ്ലിം സമുദായത്തെ തീവ്രവാദിയാക്കിയുള്ള സംഗീത ശില്‍പം അരങ്ങേറിയതെന്നും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം തയ്യാറാക്കിയതില്‍ സൂക്ഷ്മതയുണ്ടായില്ലെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് പറഞ്ഞു. സാഹോദര്യവും മതമൈ...
Malappuram

ഭിന്നശേഷിക്കാര്‍ക്ക് ജില്ലാപഞ്ചായത്ത് പവര്‍ ഇലക്ട്രിക്ക് വീല്‍ ചെയര്‍ നൽകുന്നു; 7 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ്

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ 75 ലക്ഷം രൂപ വകയിരുത്തി ഭിന്നശേഷിക്കാര്‍ക്ക് പവര്‍ ഇലക്ട്രിക്കല്‍ വീല്‍ചെയര്‍ വിതരണം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ മുഖേന നടപ്പിലാക്കുന്നു. ഇതിന്റെ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നന് ജില്ലയിലെ 7 കേന്ദ്രങ്ങളില്‍  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി അഞ്ച് മുതല്‍ 12 വരെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതലാണ് ക്യാമ്പ്.തിയതി, സ്ഥലം,  ബ്ലോക്കുകള്‍ എന്നീ ക്രമത്തില്‍ ജനുവരി അഞ്ച്, മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പെരിന്തല്‍മണ്ണ, മങ്കട ബ്ലോക്കുകള്‍. ആറിന് മൂത്തേടം പഞ്ചായത്ത്, നിലമ്പൂര്‍ ബ്ലോക്ക്. ഏഴിന് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്, അരീക്കോട് ബ്ലോക്ക്. ഒമ്പതിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്, വേങ്ങര, തിരൂരങ്ങാടി, താനൂര്‍ ബ്ലോക്കുകള്‍. ജനുവരി 10 കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, പൊന്നാനി, പെരുമ്പടപ്പ്, തിരൂര്‍, കുറ്റിപ്പുറം ബ്ലോക്ക...
Tourisam

പക്ഷികളുടെ പറുദീസയായി വെഞ്ചാലി ആമ്പൽ പാടം

തിരുരങ്ങാടി: വിദേശികളും സ്വദേശികളുമായ പക്ഷികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ് ചെറുമുക്കിലെ ആമ്പൽ പാടം. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി ചുവന്ന ആമ്പൽ കാണാൻ വരുന്ന സന്ദർശകർക്ക് ആമ്പലിൻ്റെ സൗന്ദര്യത്തിനു പുറമേ നയനാനന്ദകരമായ കാഴ്ചയൊരുക്കുകയാണ് ഇവിടുത്തെ പക്ഷിക്കൂട്ടങ്ങൾ.ചെറുമുക്ക്, കൊടിഞ്ഞി ഭാഗങ്ങളിലായി വിശാലമായി പരന്ന് കിടക്കുന്ന, നൂറേക്കറിലധികം വരുന്ന പാടശേഖരങ്ങളിൽ നീർപ്പക്ഷികളും ശൈത്യകാല സന്ദർശകരായ വിദേശ പക്ഷികളുമടക്കം 70ലേറെ പക്ഷികളെയാണ് കാണപ്പെടുന്നത്.പക്ഷി നിരീക്ഷകരായ ഡോ. ബിനു ചുള്ളക്കാട്ടിൽ, കബീറലി പി എന്നിവർ പലപ്പോഴായി ഇവിടെ നടത്തിയ സർവ്വേയിൽ നീർപ്പക്ഷികളായ ചേരക്കോഴി, വെള്ള അരിവാൾ കൊക്കൻ എന്നിവയെ ജില്ലയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സ്ഥലമായി ചെറുമുക്ക്- വെഞ്ചാലി പാടശേഖരങ്ങളെ തിരിച്ചറിഞ്ഞിരുന്നു. ദേശാടനപ്പക്ഷികളായവെള്ളക്കൊക്കൻ കുളക്കോഴി, തവിട്ടു തലയൻ കടൽക്കാക്ക, ചെറിയ കടൽക...
Other

വെളിമുക്കിൽ 5 പേർക്ക് തെരുവ് നായയുടെ കടിയേറ്റു

മുന്നിയൂർ : വെളിമുക്കിൽ 3 വയസ്സുകാരനും വയോധികരും ഉൾപ്പെടെ 5 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വെളിമുക്ക് പാലക്കൽ തോട്ടശ്ശേരി ആഷിഖ് 32, തോട്ടശ്ശേരി ഹവ്വാ ഉമ്മ 70, ചാച്ചുണ്ണി പണിക്കർ 74, കാട്ടുവച്ചിറ അമ്പലത്തിന് സമീപം ബാലേരി രതീഷിന്റെ മകൻ ആഗ്നേയ് 3, കാട്ടിലാക്കൽ ഗോപിദാസ് 65 എന്നിവർക്കാണ് കടിയേറ്റത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HhznY5Ojl9v3HWEFbmd3yU പാലക്കലിൽ ഉച്ചയ്ക്കും കാട്ടുവച്ചിറയിൽ വൈകീട്ടുമായിരുന്നു നായയുടെ പരാക്രമം. എല്ലാവർക്കും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി...
Gulf

സൗദിയിൽ കാണാതായ പരപ്പനങ്ങാടി സ്വദേശിയെ കണ്ടെത്തി

റിയാദ് : സൗദിയിലെ ബുറൈദയിലെ ഉനൈസയിൽ നിന്ന് ഏതാനും ദിവസങ്ങളായി കാണാതായിരുന്ന പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയെ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച കാണാതായ ചോലക്കകത്ത് മുഹമ്മദ് ഷഫീഖിനെയാണ് തിരച്ചിലുകൾക്കൊടുവിൽ കണ്ടെത്തിയത്. സംശയാസ്പദമായി ഇദ്ദേഹത്തെ പോലീസ് പിടികൂടിയതായിരുന്നു. സാമൂഹിക പ്രവർത്തകനും ബുറൈദ കെ എം സി സി വെൽഫെയർ വിംഗ് ചെയർമാനുമായ ഫൈസൽ ആലത്തൂരിന്റെ ഇടപെടലാണ് ജയിൽ മോചനം സാധ്യമാക്കിയത്. ഷഫീഖിന്റെ പേരിൽ കേസ് ചാർജ് ചെയ്തിട്ടില്ല. അതേ സമയം അന്വേഷണം നടക്കുന്നുണ്ട് എന്നാണ് സൂചന....
Other

ഹജ്ജ് 2023 അപേക്ഷ: കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ നിന്നും  അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന്  സംസ്ഥാന ഹജ്ജ് കമ്മിറ്റി

കൊണ്ടോട്ടി : ഹജ്ജ് 2023 നുള്ള അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന്  സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു. നോട്ടിഫിക്കേഷന്‍ വരുന്ന മുറക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങും.  2023 ജനുവരി ഒന്നു മുതല്‍ ഹജ്ജ് അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെ പത്ര പ്രസ്താവനയെത്തുടര്‍ന്ന് ധാരാളം പേര്‍ നേരിലും അല്ലാതെയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്ന് ഹജ്ജ് പോളിസിയുടെ കരടു രേഖ മാത്രമാണ് ഇപ്പോള്‍ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ലഭിച്ചിട്ടുള്ളത്. ഇത് കേന്ദ്ര ന്യൂനപക്ഷ മന്ത്രായലം അംഗീകരിച്ച ശേഷം, ഹജ്ജ് അപേക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നോട്ടിഫിക്കേഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍...
error: Content is protected !!