Wednesday, July 16

Blog

ബന്ധുവിനെ മർദിച്ച കേസിൽ കെഎസ്ഇബി ജീവനക്കാരനെ റിമാൻഡ് ചെയ്തു
Crime

ബന്ധുവിനെ മർദിച്ച കേസിൽ കെഎസ്ഇബി ജീവനക്കാരനെ റിമാൻഡ് ചെയ്തു

തിരൂരങ്ങാടി : തർക്കം തീർക്കാനെന്ന പേരിൽ വിളിച്ചു വരുത്തി മർദിചെന്ന പരാതിയിൽ കെ എസ് ഇ ബി ജീവനക്കാരനെതിരെ കൊലപാതക ശ്രമ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര കെ എസ് ഇ ബിയിലെ ലൈൻമാൻ മുന്നിയൂർ കുണ്ടംകടവ് സ്വദേശി അത്തിക്കകത്ത് അബദുൽ നാസറിനെ യാണ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഇയാളുടെ ബന്ധുവായ മുന്നിയൂർ ചുഴലിയിലെ അത്തിക്കകത്ത് നസീറിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിച്ചു എന്നാണ് പരാതി. തർക്കം പറഞ്ഞ് തീർക്കാൻ എന്ന വ്യാജേന വീട്ടിൽ വിളിച്ച് വരുത്തി പ്രതി അക്രമിക്കുകയായിരുന്നു എന്നാണ് പരാതിക്കാരൻ പറയുന്നത്. പരിക്കേറ്റ നസീർ ചികിത്സയിലാണ്. അതേ സമയം, നാസറിനെയും മാതാവിനെയും മർദ്ദിച്ചെന്ന പരാതിയിൽ നസീറിനെതിരെയും കേസുണ്ട്....
Local news

താനുർ ഫിഷറീസ് സ്കുളിനെ സ്പോർട്സ് സ്കുളാക്കി ഉയർത്തും: മന്ത്രി വി.അബ്ദുറഹിമാൻ

താനുർ : ഫീഷറീസ് സ്കുളിനെ സ്പോർട്സ് സ്കുളാക്കി ഉയർത്തുമെന്നുംകളരി, കരാട്ടെ, കുങ്ഫു തുടങ്ങിയ 5 ആയോധന കലകൾ അഭ്യസിപ്പിക്കുന്ന കേന്ദ്രമാക്കുമെന്നുംഫിഷറിസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.താനുർ ഫിഷറീസ് റീജനൽ ടെക്നിക്കൽ വെക്കെഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ ഏറ്റവും സൗകര്യമുള്ള ഫീഷറീസ് സ്കുളാക്കി ഈ സ്ഥാപനത്തെ ഉയർത്തും. ഹൈടെക് ക്ലാസ് മുറികളും വ്യത്തിയുള്ള പരിസരവും ഉണ്ടാവും. ഒന്നര കോടി രൂപ ചെലവിൽ തുടങ്ങുന്ന വാന നീരീക്ഷണ കേന്ദ്രം സംസ്ഥാനത്തെ ആദ്യ പദ്ധതിയായി ഈ സ്കൂളിൽ നിലവിൽ വരും. വാനനിരീക്ഷണ കേന്ദ്രം തന്റെ ഒരു സ്വപനമായിരുന്നെന്നും മന്ത്രി പറഞ്ഞു.ഐ.എസ്.ആർ.ഒ യുടെ മേൽനോട്ടത്തിലാണ് പദ്ധതി.നഗരസഭാ ചെയർമാൻ പി.പി.ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു.നഗരസഭാ കൗൺസിലർആബിദ് വടക്കയിൽ ,പ്രിൻസിപ്പൽ പി.മായ,പി.ടി. എ പ്രസിഡണ്ട് ലത...
Accident

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു അപകടം; പരിക്കേറ്റ ഭർത്താവും മരിച്ചു

ചങ്ങരംകുളം : ചിറ്റപ്പുറം പാചകവാതക സിലിണ്ടർ അപകടത്തിൽ മരണം രണ്ടായി. പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഗ്യാസ് ഏജൻസി ഡ്രൈവർ അമയിൽ അബ്ദുൾ സമദ് (50) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു മരണം. അബ്ദുൾ സമദിന്‍റെ ഭാര്യ ഷെറീന (38) ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചിരുന്നു. ഇവരുടെ മകൻ സെബിൻ (18) ഗുരുതര പരിക്കുകളോടെ എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഉഗ്ര ശബ്ദത്തോടെയുള്ള സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഉഗ്ര ശബ്ദത്തോടെയുള്ള സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ വീട്ടുടമ അബ്ദുറസാക്ക്, ഭാര്യ സെറീന, മകൻ സെബിൻ എന്നിവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന അബ്ദുസമദിന്റെ ഉമ്മയും മകളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പൊട്ടിത്തെറിയ...
Other

കുണ്ടൂർ അബ്ദുൽ ഖാദർ മുസ്‌ലിയാർ ഉറൂസിന് തുടക്കമായി

തിരൂരങ്ങാടി : തെന്നിന്ത്യയിലെ ഗരീബ് നവാസ് കുണ്ടൂർ ഉസ്താദ് ഉസ്താദിന്റെ 17 > മത് ഉറൂസ് മുബാറകിന് കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി. സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാർകൊടി ഉയർത്തിയതോടെയാണ് ആറു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസിന് തുടക്കം കുറിച്ചത്. കോട്ടൂർ കുഞ്ഞമ്മുമുസ് ലിയാർ മഖാം സിയാറത്തിന്നേതൃത്വം നൽകി.തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വണ്ടൂർ അബ് ദുർറഹ്മാൻ ഫെെസി അധ്യക്ഷത വഹിച്ചു.പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹെെദ്രോസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ പ്രാർഥന നടത്തി. കൂറ്റമ്പാറ അബ്ദുർറഹ് മാൻ ദാരിമി,നടത്തി. വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി,ഹാഫിള് അബ്ദുൽ മജീദ് സഖാഫി ചെങ്ങാനി, ലത്വീഫ് ഹാജി കുണ്ടൂർ പ്രസംഗിച്ചു.ഉറൂസിന്റെ മുന്നോടിയായി കാലത്ത് മമ്പുറം മഖാം, ഒ കെ ഉസ്താദ് മഖാം, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ മഖാം, ഓമച്ചപ്പുഴ മഖാം, വൈലത്തൂർ തങ്ങൾ മഖാം എന്നിവിടങ്ങളിൽ സിയാറത്ത് നടന്നു. തെന്...
Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു

കോട്ടക്കൽ: ചെറുകുന്നിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് മലപ്പുറം ബ്യൂറോയിലെ ക്യാമറാമാൻ കം ഡ്രൈവർ ആയ തിരൂർ അന്നാരയിൽ താമസിക്കുന്ന ജിതീഷ് എന്ന ജിത്തു ആണ് മരിച്ചത്. ഇന്ന് രാവിലെ 8.10 ന് ആണ് അപകടം. ഉടൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജിത്തു നേരത്തെ കേരള വിഷനിൽ ക്യാമറാമാൻ ആയിരുന്നു....
Obituary

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ്. കോൺഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ കെ പി സി സി സംസ്കാര സാഹിതി അധ്യക്ഷൻ ആര്യാടൻ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്....
Local news

താനൂർ സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കൽ പ്രഖ്യാപനം 30 ന്

താനൂർ നഗരസഭയിലെ സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കുന്ന പ്രവൃത്തിയുടെയും പൊൻമുണ്ടം പി.എച്ച്.സിയുടെ പുതിയ കെട്ടിടത്തിന്റെയും ശിലാസ്ഥാപനം ആരോഗ്യ വനിതാ- ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് സെപ്റ്റംബർ 30 ന് നിർവഹിക്കുമെന്ന് ഫിഷറീസ് , കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. പത്രസമ്മേളനത്തിലാണ് ഈ കാര്യം മന്ത്രി അറിയിച്ചത്. ചടങ്ങിൽ മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. ഒന്നാം പിണറായി സർക്കാരിന്റെ 2020-21ലെ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയാണ് സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് തീരുമാനിച്ചത്. നാല് നിലയിൽ ഡിസൈൻ ചെയ്ത ആശുപത്രിയുടെ പുതിയ ഡി.എസ്.ഒ.ആർ റിവിഷൻ പ്രകാരം ഒരു നിലയിലുള്ള കെട്ടിടമാണ് ഇപ്പോൾ പണിയുന്നത് . 2021-22ലെ ബഡ്ജറ്റിൽ ആശുപത്രിക്ക് മറ്റൊരു 10 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട് . ഒന്നരവർഷത്തിനുള്ളിൽ ഈ പ്രവൃത്തി പൂർത്തീകരിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. 10 ഒ....
Local news

പരപ്പനങ്ങാടി ഉപജില്ല വാർത്ത വായന മത്സരം: നജ, ഹിസാന വിജയികൾ

പരപ്പനങ്ങാടി ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായി വാർത്താ വായനാ മത്സരം നടത്തി. തിരുരങ്ങാടി ഓറിയൻറൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടത്തിയ മത്സരത്തിൽ ഇരുപതോളം വിദ്യാർഥികൾ പങ്കെടുത്തു. ഹൈസ്ക്കൂൾ വിഭാഗത്തിൽ ടി. ഹിസാന. (ഒ.എച്ച്.എസ്.എസ്. തിരൂരങ്ങാടി) ഒന്നാം സ്ഥാനവും മുഫ്സില സൂഫിയ (തഅലീം ഐ ഒ എച്ച്എസ്എസ് പരപ്പനങ്ങാടി) രണ്ടാം സ്ഥാനവും ഫാത്തിമ നാജിയ (ജി.എച്ച്.എസ്.തൃക്കുളം) മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻ്ററി വിഭാഗത്തിൽ എം.വി. നജ. (എസ് .എൻ.എം.എച്ച്.എസ്.എസ്. പരപ്പനങ്ങാടി) ഒന്നാം സ്ഥാനവും പി.ഒ. ഇർഫാന (എച്ച് എസ് എസ് തിരുരങ്ങാടി) രണ്ടാം സ്ഥാനവും കെ.കെ.ഷഹന ജാസ്മി (ബി.ഇ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി) മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് ഒ .എ ച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു. https://youtu.be/YY4ExLUlpa4 സബ് ജില്ലാ കൺവീനർ പി.വി ഹുസ്സൈൻ, അധ്യാപകരായ ട...
Local news

ഒടുവിൽ സമവായം, കൊടിഞ്ഞി ജി എം യു പി സ്‌കൂൾ പിടിഎ യെ തിരഞ്ഞെടുത്തു

നന്നംബ്ര: വിവാദത്തിലായിരുന്ന കൊടിഞ്ഞി ജി എം യു പി സ്കൂൾ പി ടി എ തിരഞ്ഞെടുപ്പ് സമവായത്തിലൂടെ നടത്തി. മുസ്ലിം ലീഗും ഇതര കക്ഷികളും നടത്തിയ സമവായ ചർച്ചയെ തുടർന്ന് എല്ലാ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പി ടിഎ പ്രസിഡന്റ് ആയി മുസ്ലിം ലീഗിൽ നിന്നുള്ള ഹാരിസ് പാലപ്പുറയേയും വൈസ് പ്രസിഡന്റായി കോണ്ഗ്രെസിൽ നിന്നുള്ള ശുഹൈബ് ബാബു പുളിക്കലകത്തിനെയും തിരഞ്ഞെടുത്തു. എസ് എം സി ചെയർമാനായി മുസ്ലിം ലീഗിൽ നിന്നുള്ള സലീം പൂഴിക്കലിനെയും ലീഗിൽ നിന്ന് തന്നെയുള്ള അബ്ദുസ്സലാം ഹാജി പനമ്പിലായിയെ വൈസ് ചെയർമാനായും തിരഞ്ഞെടുത്തു. പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ലീഗ് നോമിനികളായി 7 പേരെയും ലീഗ് ഇതര കക്ഷികളിൽ നിന്ന് 5 പേരെയും തിരഞ്ഞെടുത്തു. അതേ സമയം, പി ടി എ യിൽ ഉൾപ്പെടുത്തരുതെന്ന് ലീഗ് ഇതര വിഭാഗം ശഠിച്ചിരുന്ന മൂന്നാം വാർഡ് അംഗവും ലീഗ് നേതാവുമായ സൈതലവി ഊർപ്പാ...
Obituary

നാട്ടിലേക്ക് വരുന്നതിനിടെ ട്രെയിനിൽ മരിച്ചു

തിരൂരങ്ങാടി: ചെന്നൈയിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ടയാൾ വഴിമധ്യേ ട്രെയിനിൽ മരിച്ചു. നന്നമ്പ്ര കുണ്ടൂർ അത്താണിക്കൽ സ്വദേശി അനയം ചിറക്കൽ സൈദലവി (72) ആണ് മരിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/H6TofbCwL5P2Ul3oxkS3C1 സംസാര ശേഷി ഇല്ലാത്ത ഇദ്ദേഹം ചെന്നൈയിൽ ഹോട്ടലിൽ പൊറോട്ട ജീവനക്കാരനാണ്. 22 ന് (വ്യാഴം) രാത്രി 8.10 ന് ചെന്നൈയിൽ നിന്നും താനൂരിലേക്ക് മംഗലാപുരം മെയിലിൽ പുറപ്പെട്ടതായിരുന്നു. ഇന്നലെ രാവിലെ ഉപ്പയെ കൊണ്ടു പോകാൻ മകൻ താനൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ട്രെയിനിൽ പിതാവ് ഇല്ലാത്ത വിവരം അറിഞ്ഞത്. ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും വ്യാപകമായി അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് സേലത്ത് ഗവ.ആശുപത്രിയിൽ മൃതദേഹം ഉള്ളതായി അറിഞ്ഞത്. അന്വേഷണത്തിൽ സേലത്ത് ട്രെയിനിൽ വെച്ച് ഹൃദയാഘാതം ഉണ്ടായി മരിച്ചതിനെ തുടർന്ന് റയിൽവേ പോലീസ് ആശുപത്രിയിൽ എ...
Other

കുണ്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാർ ഉറൂസ് 24 ന് തുടങ്ങും

തിരൂരങ്ങാടി : കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ 17> മത് ഉറൂസ് മുബാറകിന് നാളെ കൊടിയേറുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ തുടങ്ങി ആറ് ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറക് 29 ന് സമാപിക്കും.സൂഫിവര്യനും പ്രഗൽഭ പണ്ഡിതനും ആയിരുന്ന കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ ഒരു പുരുഷായുസ്സ് മുഴുവനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അശരണരെ സഹായിക്കുന്നതിനും വേണ്ടിയാണ് വിനിയോഗിച്ചത് തെന്നിന്ത്യയിലെ ഗരീബ് നവാസ് എന്ന പേരിൽ അറിയപ്പെടുന്ന കുണ്ടൂർ ഉസ്താദ് നിരവധി വർഷം ദർസ് നടത്തിയ തികഞ്ഞ പണ്ഡിതനും ആത്മജ്ഞാനിയുമായിരുന്നു.അറിയപ്പെട്ട സാഹിത്യകാരനായിരുന്ന അബ്ദുൽ ഖാദിർ മുസ്ലിയാരുടെ തൂലികയിലൂടെ പദ്യവും ഗദ്യവുമായി നിരവധി കൃതികൾ വിരചിതമായിട്ടുണ്ട്. അദ്ധേഹത്തിന്റെ കൃതികളിൽ പലതും വിവിധ സർവകലാശാലകളിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു.നാളെ വൈകുന്നേരം അഞ്ചിന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ...
Other

നന്നമ്പ്ര മൃഗാശുപത്രി മറ്റൊരു പ്രദേശത്തേക്ക് മാറ്റാൻ നീക്കം, പ്രതിഷേധവുമായി നാട്ടുകാർ

നന്നമ്പ്ര: കൊടിഞ്ഞി പാലാപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന നന്നമ്പ്ര വെറ്റിനറി ഡിസ്‌പെന്‍സറിയാണ് മറ്റൊരു പ്രദേശത്തേക്ക് മാറ്റുന്നത്. 25 വര്‍ഷമായി സ്ഥാപനം ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിക്കുന്നതിനെ തുടര്‍ന്നാണ് ഇവിടെ നിന്ന് സ്ഥാപനം മാറ്റുന്നത്. എന്നാല്‍ സ്ഥാപനം രണ്ടര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന കൊടിഞ്ഞിയില്‍ നിന്നും ചെറുമുക്ക് പ്രദേശത്തേക്ക് മാറ്റാനാണ് തീരുമാനം. പുതിയ സ്ഥലത്തും വാടക കെട്ടിടത്തിലേക്കാണ് മാറുന്നത്. https://youtu.be/OZKEEg7haMk കൊടിഞ്ഞിയില്‍ തന്നെ അനുയോജ്യമായ സ്ഥലവും കെട്ടിടങ്ങളും ഉണ്ടായിരിക്കെ മറ്റു പ്രദേശത്തേക്ക് സ്ഥാപനം മാറ്റുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. https://youtu.be/OZKEEg7haMk നന്നമ്പ്ര പഞ്ചായത്തിലെ 8 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്നതാണ് കൊടിഞ്ഞി പ്രദേശം. ഒട്ടേറെ ക്ഷീരകര്‍ഷകരും ഇവിടെയുണ്ട്. ചെമ്മാട്-...
Other

പോപുലർ ഫ്രണ്ട് ഹർത്താൽ തിരൂരങ്ങാടിയിൽ പൂർണ്ണം; 4 പേരെ കസ്റ്റഡിയിൽ എടുത്തു

തിരൂരങ്ങാടി : നേതാക്കളുടെ അറസ്റ്റിലും, റെയ്ഡിലും പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ തിരൂരങ്ങാടി മണ്ഡലത്തിൽ പൂർണ്ണം. പോപുലർ ഫ്രണ്ട് ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തും , ഓഫീസുകൾ റൈഡ് ചെയ്തും കേന്ത്ര ഏജൻസികൾ നടത്തിയ പ്രവർത്തനങ്ങൾക്ക് എതിരെയാണ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചത്. https://youtu.be/Y8igXn4sRE0 വീഡിയോ പരപ്പനങ്ങാടിയിൽ രാവിലെ തന്നെ പ്രവർത്തകർ സംഘടിച്ചെത്തി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പരപ്പനങ്ങാടി സി.ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തിലാണ് പ്രതിഷേധം നടന്നത്. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു , ഏതാനും കെ എസ് ആർ ടി സി ബസുകൾ ദേശീയപാതയിലൂടെ സർവിസ് നടത്തി.സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ബാങ്കുകൾ , ഹർത്താലനുകൂലികൾ അടപ്പിച്ചു. ടൗണുകളിലും ഉൾപ്രദേശങ്ങളിലെ അങ്ങാടികളിലെയും കടകൾ വരെ അടഞ്ഞു കിടന്നു. സ്കൂൾ വാഹനങ്ങളും റോഡിലിറങ്ങിയില്ല. ...
Crime

വേങ്ങര സ്വദേശിയായ വ്യാജ എസ്‌ഐ പിടിയിൽ

മലപ്പുറം: കുറ്റിപ്പുറത്ത് വാടക ക്വാർട്ടേഴ്സുകളിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെ വ്യാജ എസ് ഐ പിടിയിലായി. നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ വ്യാജ എസ് ഐ. വേങ്ങര വലിയോറ പറങ്ങോടത്ത് സൈതലവിയെയാണ് (44) കുറ്റിപ്പുറം പൊലീസ് അറസ്റ്റു ചെയ്തത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുൻപ് ക്രൈംബ്രാഞ്ച് എസ് ഐ ആണെന്ന് പറഞ്ഞ് സൈതലവി വിവാഹം കഴിച്ചിരുന്നു. ഇവരുമൊത്ത് ഒരു മാസത്തിലധികമായി ചെമ്പിക്കലിൽ ഉള്ള ഒരു വാടക ക്വാർട്ടേഴ്സിലാണ് സൈതലവി താമസിച്ചിരുന്നത്. ഇതിനിടെയാണ് മയക്കുമരുന്ന് വിൽപ്പന സംഘങ്ങളേയും അനധികൃത താമസക്കാരേയും കണ്ടെത്തുന്നതിനായി കുറ്റിപ്പുറം പൊലീസിന്റെ പരിശോധന വാടക ക്വാർട്ടേഴ്സുകളിൽ നടക്കുന്നത്. സൈതലവിയുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിരവധി എടിഎം കാർഡുകളും സിം കാർഡുകളും കണ്ടെടുത്തു. കുറ്റിപ്പുറം പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 ൽ നടന്ന ഒരു ബല...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

വാക് ഇന്‍ ഇന്റര്‍വ്വ്യൂകാലിക്കറ്റ് സര്‍വ്വകലാശാലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ്  ആന്റ് ടെക്‌നോളജിയിലെ പ്രിന്റിങ്ങ് ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ്  വകുപ്പുകളില്‍  ലക്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍  താല്‍കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സെപ്തംബര്‍ 27നാണ് വാക്ഇന്‍ഇന്റര്‍വ്യൂ. വിവരങ്ങള്‍  www.cuiet.info എന്ന വെബ്‌സൈറ്റില്‍. ബിടെക് പ്രവേശനംകാലിക്കറ്റ് സര്‍വ്വകലാശാലാ  എഞ്ചിനീയറിങ്ങ്   കോളേജ് 2022-23 അധ്യയന വര്‍ഷത്തേക്കുള്ള ബിടെക് (എന്‍ആര്‍ഐ സീറ്റുകള്‍) കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ കോളേജില്‍ നടത്തുന്നു.  ബിടെക്   പ്രിന്റിങ് ടെക്‌നോളജി നടത്തുന്ന  കേരളത്തിലെ  ഒരേ ഒരു സ്ഥാപനമായ ഇവിടെ  മികച്ച പ്ലേസ്‌മെന്ററും നല്‍കുന്നു. എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം നേടാം. പ്...
Malappuram

റണ്ണിങ് കോണ്‍ട്രാക്ട് : ജില്ലയിൽ പതിനൊന്ന് റോഡുകളുടെ പരിശോധന നടത്തി

ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോണ്‍ട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന നടത്തി. ജില്ലയിൽ പതിനൊന്ന് റോഡുകളിലാണ് പരിശോധനയാണ് നടത്തിയത്. മഞ്ചേരി, മേലാറ്റൂർ, വണ്ടൂർ പി. ഡബ്ല്യൂ ഡി. റോഡ് സെക്ടറിന് കീഴിൽ വരുന്ന ജില്ലയിലെ പതിനൊന്നു റോഡ് പ്രവൃത്തികളുടെ പരിശോധനയാണ് പൊതുമരാമത്തു മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടന്നത്. ഒരു വർഷം മുൻപ് പ്രവൃത്തി നടത്തിയ റോഡുകളുടെ പരിശോധനയാണ് നടത്തിയത്.  വണ്ടൂർ പി. ഡബ്ല്യൂ ഡി. റോഡ് സെക്ടറിന് കീഴിലെ കൂളിപറമ്പ്- കൂരാട് - മമ്പാട്ടുമൂല റോഡ്, കാളികാവ് -നീലാഞ്ചേരി -കരുവാരക്കുണ്ട് റോഡ്, മേലാറ്റൂരിലെ  കുമരമ്പത്തൂർ - ഒലിപ്പുഴ റോഡ്, മങ്കട, കൂട്ടിൽ -പട്ടിക്കാട് റോഡ്, തിരൂർക്കാട് -ആനക്കയം, മുല്ല്യാർകുറിശ്ശി -പാണ്ടിക്കാട് റോഡ്, മഞ്ചേരി പി. ഡബ്ല്യൂ ഡി. റോഡ് സെക്ടറിന് കീഴിലെ മഞ്ചേരി ബൈപാസ്‌ തേർഡ് റീച്ച്, കുന്നിക്കൽ വളയംകോഡ് , ...
Kerala

ഗ്രീന്‍ഫീല്‍ഡ് ഹൈവേ: കല്ലിടല്‍ തുടങ്ങി, ഏറ്റെടുക്കുന്ന ഭൂമിക്ക് രണ്ടര ഇരട്ടി നഷ്ടപരിഹാരം

കല്ലിന് സ്ഥാനചലനം ഉണ്ടായാൽ ക്രിമിനൽ കേസ് പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ സ്ഥലമേറ്റടുക്കലിന്റെ ഭാഗമായുള്ള ജില്ലയിലെ കല്ലിടലിന് തുടക്കമായി. പാലക്കാട് ജില്ലയില്‍ നിന്നും പാത മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുന്ന എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ മൂനാടി പ്രദേശത്ത് നടന്ന ചടങ്ങില്‍ ആദ്യകല്ല് ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ.ജെ.ഒ അരുണും എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വലിയാട്ടില്‍ സഫിയയും ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ കെ. കബീര്‍മാസ്റ്റര്‍, ഇ.എ നാസര്‍ മാസ്റ്റര്‍, തഹസില്‍ദാര്‍ പി. ഷംസുദീന്‍, ലെയ്സണ്‍ ഓഫീസര്‍മാരായ സി.വി മുരളീധരന്‍, സുഭാഷ് ചന്ദ്രബോസ്, ദേശീയ പാത അതോറിറ്റി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഭിഷേക്, സര്‍വേയര്‍മാരായ നിസാമുദീന്‍, വര്‍ഗീസ് മംഗലം, വിഷ്ണു എന്നിവരും ഭൂമി ഏറ്റെടുക്കല്‍ ഓഫീസിലെയും ദേശീയപാത അതോറ്റിയിലെയും ഉദ്യോഗസ്ഥരും പ...
Crime

നന്നമ്പ്ര വെള്ളിയാമ്പുറം ക്ഷേത്രത്തിൽ മോഷണം

നന്നമ്പ്ര: വെള്ളിയാമ്പുറം ഭഗവതി ക്ഷേത്രത്തിൽ മോഷണം. 2 ഭണ്ഡാരങ്ങൾ കുത്തി തുറന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. രാവിലെ വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. റോഡരികിലും ക്ഷേത്രത്തിന് സമീപത്തുമുള്ള ഭണ്ഡാരങ്ങൾ പൊളിച്ച നിലയിലാണ്. റോഡരികിലെ ഭണ്ഡാരത്തിൽ 2000 രൂപയോളം ബാക്കി ഉണ്ടായിരുന്നു. യാത്രക്കാർ ആരെങ്കിലും വരുന്നത് കണ്ടപ്പോൾ ഉപേക്ഷിച്ചതാകുമെന്ന് കരുതുന്നു. കമ്പിയും വടിയും സമീപത്ത് നിന്ന് കണ്ടെടുത്തു. പോലീസ്, ഫോറൻസിക്, വിരലടയാള വിദഗ്ധർ പരിശോധന നടത്തി. https://youtu.be/OCMleZ_3hOk...
Other

വളർത്തു നായ്ക്കൾക്കും പൂച്ചകൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകി

നന്നമ്പ്ര: മൃഗാശുപത്രിയിൽ വളർത്തു പൂച്ചയ്ക്കും നായ്ക്കൾക്കും പേ വിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ നടത്തി. 31 പൂച്ചകൾക്കും 17 നായ്ക്കൾക്കും കുത്തി വെപ്പ് എടുത്തു. ഡോ. ഷബീർ ഹുസൈൻ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ എം.മനോജ്, രാജേഷ് എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി കെ റഹിയാനത്ത് ഉദ്‌ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി ബാപ്പുട്ടി, ടി.കുഞ്ഞിമുഹമ്മദ്, നടുത്തൊടി മുഹമ്മദ് കുട്ടി തുടങ്ങിയവർ പങ്കെടുത്തു. https://youtu.be/H0jVQXH4S2Q...
Other

നാളെ സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് ഹർത്താൽ

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിൻ്റെ ഭരണകൂട വേട്ടക്കെതിരെ നാളെ സംസ്ഥാനത്ത് ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ നടത്തിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു....
Other

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും സ്ഥാപനങ്ങളിലും വ്യാപക റെയ്ഡ്, 24 പേരെ കസ്റ്റഡിയിൽ എടുത്തു, വ്യാപക പ്രതിഷേധം

എന്‍ഐഎ റെയ്ഡില്‍ കേരളത്തില്‍ നിന്ന് 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു. 12 പേരെ ഡല്‍ഹിക്ക് കൊണ്ടുപോകും. 13 പേരെ കൊച്ചിയിലെത്തിക്കും. എന്‍ഐഎ ആസ്ഥാനത്ത് ഏജന്‍സിയുടെ അഭിഭാഷകരെത്തി. അറസ്റ്റ് ചെയ്തവരുടെ വൈദ്യപരിശോധന നടത്താന്‍ മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് ഓഫീസിനുള്ളിലായിരിക്കും വൈദ്യ പരിശോധന നടത്തുക. ആര്‍എസ്എസിന്റെ ഭീരുത്വമാണ് എന്‍ഐഎ റെയ്‌ഡെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചു. ജനാധിപത്യ ബോധമുള്ള സര്‍ക്കാരല്ല ഇന്ത്യ ഭരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവി പറഞ്ഞു. അതേസമയം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും എന്‍.ഐ.എയും ഇ.ഡിയും നടത്തിയ പരിശോധനയിലും, അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധിച്ചു. മലപ്പുറം മഞ്ചേരി, ദേശീയപാതയിൽ പുത്തനത്താണി, കൂരിയാട് എന്നിവിടങ്ങളിൽ റോഡ് ഉപരോധിച്ചു...
Crime

എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് നേതാവ്‌ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒരാള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. മണ്‍വിള സ്വദേശി ജിതിനാണ് കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍.ദിവസങ്ങളായി ക്രൈംബ്രാഞ്ച് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കോളേജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജിതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്. ജിതിനാണ് എകെജി സെന്ററിന് നേര്‍ക്ക് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ യൂത്ത് കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളുമായി ഇതുസംബന്ധിച്ച് ഗൂഢാലോചന നടത്തിയോ എന്നുള്‍പ്പെടെ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. കവിടിയാര്‍ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നത്....
Breaking news

ഡ്രൈവർക്ക് മർദനം; ഇന്ന് മഞ്ചേരിയിൽ സ്വകാര്യ ബസ് പണിമുടക്ക്

മഞ്ചേരി: മഞ്ചേരിയിൽ ഇന്ന് ബസ് സമരം. വഴിക്കടവ് - മഞ്ചേരി - തിരൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഗായിൽ ബസിലെ ഡ്രൈവറെ അകാരണമായി മർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ന് ( 22-9-2022 വ്യാഴം ) ബസ് സമരം നടത്തുന്നത്. മഞ്ചേരിയിൽ നിന്നും ഒരു ഭാഗത്തേക്കും ബസുകൾ ഉണ്ടാവില്ല. മഞ്ചേരിയിൽ നിന്നും തിരുരിലേക്ക് പോകുന്ന ആഗയിൽ ബസ് തടഞ്ഞു ഒരു വിഭാഗം ആളുകൾ ഡ്രൈവറെ മർദിക്കുകയായിരുന്നു എന്ന് ജീവനക്കാർ പറഞ്ഞു. ഡൈവിംഗ് സീറ്റിൽ നിന്നും ഡൈവറെ വലിച്ചിറക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട ബസ് നിരവധി വാഹനങ്ങളിൽ ഇടിച്ചു. പരിക്ക് പറ്റിയ ഡൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ബസ് ആക്രമിക്കുകയും യാത്രക്കാരെ ഭീഷിണിപ്പെടുത്തി ഡൈവറെ ഡൈവിംഗ് സിറ്റിൽ നിന്നും വലിച്ചെയക്കുകയും ചെയ്ത നാട്ടുകാർകെ തിരെ നടപടിയെടുക്കണമെന്ന് ബസ് ജീവനക്കാർ ആവശ്യപ്പെട്ടു. ഈ അവശ്യമുന്നയിച്ച ഇന്ന് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്....
Other

കൊട്ടടയ്ക്ക കച്ചവടത്തിന്റെ മറവിൽ 80 കോടി രൂപയുടെ ടാക്സ് വെട്ടിപ്പ്, മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: വ്യാജരേഖകൾ ഉപയോഗിച്ച് 80 കോടിയോളം രൂപയുടെ ഇൻപുട് ടാക്‌സ് ക്രെഡിറ്റ്‌ വെട്ടിപ്പ് നടത്തിയതിനാണ് ഇയാളെ പിടികൂടിയത്. മലപ്പുറം സ്വദേശിയായ 28കാരൻ രാഹുലിനെയാണ് തൃശ്ശൂർ ജി എസ് ടി വകുപ്പ് അറസ്റ്റ് ചെയ്തത്. ഇല്ലാത്ത ചരക്കുകൾ കൈമാറ്റം ചെയ്തത് വ്യാജരേഖകൾ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. കൊട്ടടക്ക കച്ചവടത്തിന്റെ മറവിൽ ഭീമമായ തുകയുടെ ടാക്സ് വെട്ടിപ്പാണ് രാഹുൽ സംഘം നടത്തിയത്. ഇതേ കേസിൽ തന്നെ മലപ്പുറം സ്വദേശി ബിനീഷിനെ ഡിസംബറിൽ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ വ്യാജരേഖകൾ എടുത്തു കൊടുത്തതിനും, വ്യാജ രജിസ്ട്രേഷനുകൾ നിർമ്മിച്ചു നൽകിയതിനും രാഹുലിനെ പ്രതിചേർത്ത് സമൻസ് അയച്ചു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുൽ ഡിസംബറിൽ ഒളിവിൽ പോയതിനെ തുടർന്ന് ഹാജറായില്ല. തുടർന്നാണ് തൃശ്ശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സഹായത്തോടെ ജാമ്യമില്ലാവകുപ്പ് ഉപയോഗിച്ച് ഇയാളെ ജി എസ് ടി വകുപ്പ് കുരുക്കിയത്....
university

കലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.എഡ്. പ്രവേശനംഅപേക്ഷയില്‍ തിരുത്തലിന് അവസരം കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയനവര്‍ഷത്തെ ബി. എഡ്. പ്രവേശനത്തിന്  കൊമേഴ്‌സ് ഒഴികെയുള്ള വിഷയങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അപേക്ഷയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിന് 22-ന് വൈകീട്ട് 5 മണിവരെ അവസരം. ഒന്നാം അലോട്ട്‌മെന്റ് ലഭിച്ച് ഇന്റക്‌സ് മാര്‍ക്ക്, വെയിറ്റേജ് മാര്‍ക്ക്, റിസര്‍വേഷന്‍ കാറ്റഗറി തുടങ്ങിയവയിലെ തെറ്റുകള്‍ കാരണം പ്രവേശനം നേടാന്‍ സാധിക്കാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. അവരെ രണ്ടാം അലോട്ട്‌മെന്റിന് പരിഗണിക്കുന്നതാണ്. പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും എടുത്ത് സൂക്ഷിക്കണം. ഫോണ്‍ 0494 2407016, 2660600.       പി.ആര്‍. 1307/2022 എം.എ. മലയാളം സീറ്റൊഴിവ് കാലിക്കറ്റ് സര്‍വകലാശാലാ മലയാളം പഠനവിഭാഗത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എ. മലയാളത്തിന് ജനറല്‍ വിഭാഗത്തില്‍ ഒരു സീറ്റൊഴ...
Crime

ഒരു കിലോ ഹാഷിഷ് ഓയിലുമായി വെന്നിയുർ സ്വദേശികൾ പിടിയിൽ

താനൂർ: ഹാഷിഷ് ഓയിലുമായി തിരൂരങ്ങാടി വെന്നിയുർ സ്വദേശികളായ മൂന്ന് യുവാക്കള്‍ താനൂര്‍ പൊലീസ് പിടിയിൽ. വെന്നിയൂര്‍ സ്വദേശി നെല്ലൂര്‍ പുത്തന്‍വീട്ടില്‍ സംസിയാദ് (24), വെന്നിയൂര്‍ വാളക്കുളം സ്വദേശി വടക്കല്‍ ഹൗസ് മുര്‍ഷിദ്(24), വെന്നിയൂര്‍ വാളക്കുളം സ്വദേശി വലിയപറമ്പില്‍ അബ്ദുല്‍ഷമീര്‍ (26) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് ഒരു ലക്ഷത്തോളം രൂപ വിലവരുന്ന 1.0962 കിലോഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘമാണ് ഇവര്‍. താനൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഘത്തെ പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സഫ് സ്‌ക്വാഡും താനൂര്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ്, എസ് ഐമാരായ ആര്‍ ഡി കൃഷ്ണലാല്‍, ഷൈല...
Local news

ഒഴൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം

താനൂർ മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി ഒഴൂർ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം. ഫീഷറിസ്, കായിക വകുപ്പ് മന്ത്രിയുമായ വി.അബ്ദുറഹിമാൻ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.ഇതിന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി, ജലനിധി, ജലജിവൻ മിഷൻ തുടങ്ങിയ സർക്കാർ വകുപ്പുകളും ഏജൻസികളും ഏകോപിപ്പിച്ച് പ്രവർത്തിക്കും. യോഗത്തിൽ മന്ത്രിക്കു പുറമേ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. യുസഫ് ,സ്ഥിരം സമിതി അധ്യക്ഷൻ അഷ്ക്കർ കോറാട്, കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എഞ്ചിനീയർ രേഖ പി.നായർ , അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ കെ.എസ്.ജയകുമാർ , വി.മുരളിധരൻ നായർ,അലി പട്ടാക്കൽ, മണ്ണിൽ സൈതലവി, കെ.പി. ജിജേഷ്, എ.നസീം എന്നിവർ സംസാരിച്ചു....
Accident

മമ്പുറം ബൈപാസിൽ വാഹനാപകട പരമ്പര

തിരൂരങ്ങാടി: മമ്പുറം ബൈപാസിൽ വാഹനാപകട പരമ്പര. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ആറോളം വാഹനങ്ങളിലേക്ക് കാർ നിയന്ത്രണം വിട്ടു ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല എന്ന് അറിയാൻ കഴിഞ്ഞു.
Crime

യുവതി ഉൾപ്പെടെ 3 യാത്രക്കാരിൽ നിന്നായി 1.36 കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: യുവതി ഉൾപ്പെടെ മൂന്ന് യാത്രക്കാരിൽ നിന്നായി എയർ കസ്റ്റംസ് വിഭാഗം 1.36 കോടി രൂപയുടെ സ്വർണം പിടികൂടി. ജിദ്ധയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജംഷീദ്‌ ഏറ്റെപ്പാടൻ (32), വയനാട് സ്വദേശി ബുഷ്‌റ കീപ്രത്ത് (38), ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് കക്കട്ടിൽ അബ്ദുൽ ഷാമിൽ (26) എന്നിവരെയാണ് പിടികൂടിയത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2rUs ജംഷീദും ശമിക്കും മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ജംഷീദിൽ നിന്ന് 1054 ഗ്രാം സ്വർണവും ഷാമിൽ നിന്ന് 679 ഗ്രാമിന്റെ 3 ക്യാപ്സ്യൂളുകളും പിടികൂടി. ബുഷ്‌റയിൽ നിന്ന് 1077 ഗ്രാം സ്വർണം പിടികൂടി. 4 ചെറിയ കുട്ടികളുമായി എത്തിയ ഇവർ സ്വർണം വസ്ത്ര ത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. മൊത്തം 3056 ഗ്രാം സ്വർണമാണ് പിടികൂടിയത്. 1, 36, 40000 രൂപ മൂല്യം കണക്കാക്കുന്നു....
Obituary

പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യയെ കാണാനെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞുണ്ടായത് തിരൂരങ്ങാടി : പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യക്കൊപ്പമെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പറമ്പിൽ പീടിക സ്വദേശി പെരിഞ്ചേരി കുളപ്പുരക്കൽ കുഞ്ഞിമൊയ്‌ദീന്റെ മകൻ അബ്ദുൽ ഗഫൂർ (34) ആണ് മരിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/CAqF3LhTkJb3CjMDGma0mD ഭാര്യ നസീബയെ പ്രസവത്തിന് ചെമ്മാട് ആശുപത്രിയിൽ ഞായറാഴ്ച രാത്രി അഡ്മിറ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ ഭാര്യയെ കാണാൻ മുറിയിലേക്ക് പോകുന്നതിനിടെ ആശുപത്രിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രി അധികൃതർ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവിടെ വെച്ച് മരിച്ചു. ഇന്ന് വൈകുന്നേരം ഭാര്യ നസീബ പെണ്കുഞ്ഞിന് ജന്മം നൽകി. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ഉണ്ടാകുന്നത്. കുഞ്ഞിനെ കാണും മുമ്പേയുള്ള ഗഫൂറിന്റെ മരണം നാടിന്റെ നൊമ്പരമ...
error: Content is protected !!