Sunday, July 6

Blog

സിപിഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 3 പ്രതികൾ പിടിയിൽ
Crime

സിപിഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 3 പ്രതികൾ പിടിയിൽ

കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ ഹർത്താൽ തിരുവല്ല: തിരുവല്ലയിൽ സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ കസ്റ്റഡിയിൽ. ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരെ ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പിടികൂടിയത്. തിരുവല്ല പുളിക്കീഴ് സ്റ്റേഷനിൽ പ്രതികളെ എത്തിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ല ഏരിയ പരിധിയിൽ സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. കൊല്ലപ്പെട്ട സന്ദീപിന്റെ പ്രദേശവാസി കൂടിയായ കേസിലെ മുഖ്യപ്രതി ഇരുപത്തിമൂന്നുകാരനായ ജിഷ്ണു, സുഹൃത്ത് പ്രമോദ്, നന്ദു എന്നിവരാണ് ഇപ്പോൾ പോലീസ് പിടിയിലായിരിക്കുന്നത്. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകമാണ് അറസ്റ്റ്. പ്രതികളെ പിടികൂടാൻ ഭരണകക്ഷി എന്ന നിലയിൽ കർശന നിർദേശം സിപിഎം പോലീസിന് നൽകിയിരുന്നു. ആഭ്യന്തര വകുപ്പിന്റെയും പ്രത്യേക ശ്രദ്ധ ഈ കേസിലുണ്ടായിരുന്നു. കൊല്ലപ്പെട്ട സന്ദീപ് കുമാർ പ്രതികളെ രക്ഷപെടാൻ സഹായിച്ചതിൽ ...
Kerala

വീണ്ടും കൊലപാതക രാഷ്ട്രീയം, സിപിഎം ലോക്കൽ സെക്രെട്ടറിയെ വെട്ടിക്കൊന്നു. പിന്നിൽ ആർ എസ് എസ്

തിരുവല്ല: പത്തനംതിട്ടയിൽ സിപിഎം നേതാവിനെ വെട്ടിക്കൊന്നു. സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പെരിങ്ങര ഗ്രാമപഞ്ചായത്ത് അംഗവുമായ പിബി സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. അക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സി.പി.എം.നേതാക്കൾ ആരോപിച്ചു. നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരക്കിലോമീറ്റർ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാർഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പുറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് സംഘം പിൻവാങ്ങിയത്. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും...
Crime

കുറ്റിപ്പുറത്ത് 63 ലക്ഷത്തിന്റെ കുഴൽപ്പണം പിടിച്ചു; വേങ്ങര സ്വദേശികൾ അറസ്റ്റിൽ

കുറ്റിപ്പുറം: കാറിന്റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത 63 ലക്ഷം രൂപ പോലീസ് പിടികൂടി. രണ്ടുപേരെ അറസ്റ്റുചെയ്തു. വേങ്ങര സ്വദേശികളായ എടക്കൻവീട് ചണ്ണയിൽ സഹീർ (26), ചേറൂർ ഉത്തൻകാര്യപ്പുറത്ത് ഷെമീർ (24) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്‌ച രാവിലെ 10-ന് കുറ്റിപ്പുറം മിനിപമ്പയിൽവെച്ചാണ് കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുഴൽപ്പണവുമായി പോയ കാർ പിന്തുടർന്ന് പിടിച്ചത്. രഹസ്യ സന്ദേശത്തെത്തുടർന്ന് തിരൂർ ഡിവൈ.എസ്.പി. ബെന്നിയുടെ നിർദേശത്തെത്തുടർന്നായിരുന്നു ഇത്. വേങ്ങരയിൽനിന്ന് തൃശ്ശൂരിലേക്ക് വിതരണത്തിന് കൊണ്ടുപോകുകയായിരുന്നു പിടിച്ചെടുത്ത പണം. പ്രതികൾ രണ്ടുപേരും മുൻപ്‌ ഗൾഫിലായിരുന്നു. അവിടെവെച്ച് മൊബൈൽകട നടത്തുന്ന മലപ്പുറത്തുകാരനായ സി.കെ.എം. എന്നയാളെ പരിചയപ്പെട്ടു. നാട്ടിലെത്തിയശേഷം ഇയാളുടെ നിർദേശാനുസരണം കുഴൽപ്പണം വിതരണം ചെയ്തെന്നാണ് ഇരുവരും പറയുന...
Other

മുത്തുക്കോയ തങ്ങളുടെ പ്രസ്താവന അവസരോചിതവും സ്വാഗതാർഹവും : മന്ത്രി വി അബ്ദുറഹിമാൻ

മലപ്പുറം : വഖഫ് ബോർഡ് നിയമനവുമായി ബനപ്പെട്ട് പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന കേരളാ സംസ്ഥ ജംഇയത്തുൽ ഉലമ പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാട് സ്വാഗതാർഹവും അവസരോചിതവും ദീർഘവീക്ഷണത്തോടെയുള്ളതുമാണന്ന് കായിക- വഖഫ് ബോർഡ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. പള്ളികൾ ആരാധനാലയങ്ങളാണ്. എല്ലാ പള്ളികളിലും എല്ലാ വിഭാഗം ആളുകളും പങ്കെടുക്കാറുണ്ട്. കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകളും വിഭാഗങ്ങളും സൗഹാർദ്ധത്തോടെയാണ് ജീവിക്കുന്നത്. പരസ്പരം ബഹുമാനിക്കുകയും ഉൾക്കൊളുകയും ചെയ്യുന്നുണ്ട്. ഈ സൗഹാർദ അന്തരീക്ഷം ഇല്ലാതാക്കി ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കി ജേഷ്ടാനുജൻമാരെ തമ്മിൽ തല്ലിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവർക്കെതിരെയുള്ള മുന്നറിയിപ്പ് കൂടിയാണ് മുത്തുക്കോയ തങ്ങളുടെ നിലപാട് . വഖഫ് ബോർഡ് നിയമന മുൾപ്പെടെയുള്ള വിഷയങ്ങളിൽ മുസ്ലിം സംഘടനകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യറാണ്. ഈ അ...
Kerala

വഖഫ് ബോർഡ് നിയമനം: കോ ഓർഡിനേഷൻ തീരുമാനത്തിൽ നിന്ന് പിന്മാറി സമസ്ത. പള്ളികളിൽ പ്രതിഷേധം ഇല്ല

കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ. വഖഫ് നിയമനങ്ങളിൽ നിലവിലുള്ള രീതി തുടരണം. സമസ്തയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തിപ്പെടുത്തും. അതേ സമയം നാളെ നടത്താൻ നിശ്ചയിച്ച രീതിയിൽ പള്ളികളിൽ പ്രതിഷേധം ഉണ്ടാകില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളുന്നതാണ് സമസ്തയുടെ നിലപാട്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സമസ്ത വഖ്ഫ് മുതവല്ലി സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമനത്തിൽ സമസ്തക്ക് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ കൂടിയിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം പ്രതിഷേധ പരിപാടി...
Kerala

അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചു പിടിക്കൽ നടപടികൾ വേഗത്തിലാക്കാൻ മന്ത്രിമാരുടെ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം : വഖഫ് ബോർഡിൻ്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ വേണ്ട നടപടികൾക്ക് വേഗത കൂട്ടാൻ റവന്യു മന്ത്രി കെ രാജനും വഖഫ് മന്ത്രി വി അബ്ദുറഹ്മാനും ചേർന്നു നടത്തിയ യോഗം തീരുമാനിച്ചു.ഇതിനായി കേരള വഖഫ് ബോർഡ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടു വരാനും.വഖഫ് ബോർഡിൻ്റെ കൈവശമുള്ള മൊത്തം ഭൂമിയുടെ രേഖകളും റവന്യു വകുപ്പിന് കൈമാറാനും യോഗത്തിൽ ധാരണയായി. സർവ്വേ വകുപ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തും. അന്യാധീനപ്പെട്ട ഭൂമി ഇങ്ങിനെ കണ്ടെത്തി തിരിച്ചു പിടിക്കും.വഖഫ് ഭൂമിയെ കുറിച്ച് പൊതു ജനങ്ങൾക്കും വിവരം കൈ മാറാവുന്നതാണ് ഇതിന്നായി പത്ര, സാമുഹ്യ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തും.ഭൂമി തിരിച്ചു പിടിക്കുന്ന നടപടി വിലയിരുത്തുന്നതിനായി രണ്ടു മന്തിമാരുടെയും നേതൃത്വത്തിലുള്ള മേൽനോട്ട സമിതിക്കും രുപം നൽകി.ചർച്ചയിൽ റവന്യു വഖഫ് സെക്രട്ടറി എ പിഎം മുഹമ്മദ് ഹനീഷ്, ലാൻ്റ് റവന്യു കമ്മീഷണർ കെ ബിജു, സർവ്വേ വകുപ്പ് ഡയറക്ടർ സാംബശിവ...
Crime

പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ബൈക്ക് ഓടിച്ചു, രക്ഷിതാക്കൾക്കെതിരെ കേസ് എടുത്തു

തിരൂരങ്ങാടി: പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ബൈക്ക് ഓടിച്ച കേസിൽ 4 വിദ്യാർഥികളെ തിരൂരങ്ങാടി പോലീസ് പിടികൂടി. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് എതിരെയും ആർ സി ഉടമകൾക്കെതിരെയും കേസ് എടുത്തതായി തിരൂരങ്ങാടി പോലീസ് പറഞ്ഞു. സ്കൂൾ തുറന്നതോടെ വിദ്യാർഥികൾ ഇരു ചക്ര വാഹനവുമായി വരുന്നത് വർധിച്ചിരിക്കുകയാണ്. മത്സര ഓട്ടം നടത്തുന്നതും പതിവാണ്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതേ തുടർന്നാണ് പോലീസ് പരിശോധന കര്ശനമാക്കിയത്....
Education

കാലിക്കറ്റിലെ വിദ്യാര്‍ഥിനിക്ക് ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പിലെ ഗവേഷണ വിദ്യാര്‍ഥിനി എം.എസ്. അമൃതക്ക് ഫുള്‍ ബ്രൈറ്റ്- കലാം ക്ലൈമറ്റ് ഫെലോഷിപ്പ്. ഇന്ത്യയില്‍ നിന്ന് സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട മൂന്നു പേരില്‍ ഒരാളാണ് തൃശ്ശൂര്‍ ജില്ലയിലെ തിരൂര്‍ സ്വദേശിനിയായ അമൃത. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അക്കാദമിക സഹകരണത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നതാണ് ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പ്. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിലെയും അമേരിക്കയിലെയും കാര്‍ഷിക മേഖലയിലുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് സഹായകമാകും. സ്റ്റോക്ക് ബ്രിഡ്ജ് സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും അവസരം ലഭിക്കും. ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് പുത്തൂരിന് കീഴിലാണ് അമൃത ഗവേഷണം നടത്തുന്നത്. മേപ്പാടത്തുപറമ്പില്‍ ശശി-സുഗുണ ദമ്പതിമാരുടെ മകളാണ്....
Education

സസ്യലോകത്തേക്ക് ആറ് പുതിയ ഇനങ്ങളെ പരിചയപ്പെടുത്തി കാലിക്കറ്റിലെ ഗവേഷകര്‍

തേഞ്ഞിപ്പലം: പശ്ചിമഘട്ടത്തില്‍ നിന്നും വടക്കുകിഴക്കന്‍ ഹിമാലയനിരകളില്‍ നിന്നുമായി ആറ് പുതിയ സസ്യങ്ങളെ തിരിച്ചറിഞ്ഞ് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷക സംഘം. കാലിക്കറ്റിലെ സസ്യശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ നേതൃത്വത്തിലാണ് കണ്ടെത്തല്‍. ജസ്നേറിയെസിയെ കുടുംബത്തില്‍ പെട്ട സസ്യങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി ചേമഞ്ചേരി സ്വദേശി എം.കെ. അഖില്‍, ഒല്ലൂര്‍ സ്വദേശി വിഷ്ണു മോഹന്‍ എന്നിവര്‍ ചേര്‍ന്ന് ഹെന്‍കെലിയ ജനുസ്സില്‍ പെട്ട സസ്യത്തെ മേഘാലയയിലെ ഈസ്റ്റ് ഖാസി ജില്ലയില്‍ നിന്ന് കണ്ടെത്തിയതിനാല്‍ ഹെന്‍കെലിയ ഖാസിയാന എന്ന് പേരുനല്‍കി.  ഇതളുകളുടെ ഉള്‍വശത്തായുള്ള സ്തരങ്ങള്‍ ഇവയുടെ സവിശേഷതയാണ്. പഠനത്തിന്റെ വിശദാംശങ്ങള്‍ 'അനല്‍സ് ഡെല്‍ ജാര്‍ഡിന്‍ ബൊട്ടാണിക്കോ ഡി മാഡ്രിഡ് ' എന്ന അന്താരാഷ്ട്ര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. SONY DSC1 - ബര്‍മേനിയ മൂന്നാറന്‍സിസ്2 - എരിയോക്കോളന്‍ സഞ...
Other

ഫാര്‍മസിസ്റ്റ് ഇല്ലാതെ പ്രവര്‍ത്തിച്ച മെഡിക്കല്‍ ഷോപ്പുടമക്കെതിരെ കേസെടുത്തു.

താലൂക്ക് ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിച്ചായിരുന്നു പ്രവര്‍ത്തനം. മലപ്പുറം : കോഡൂരിലെ വലിയാടില്‍ ഫാര്‍മസിസ്റ്റ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്വകാര്യ മെഡിക്കല്‍ ഷോപ്പുടമക്കെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. മലപ്പുറം ഗവ. താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്ന രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിച്ചാണ് ഈ സ്ഥാപനം കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചിരുന്നത്. രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടത്തിലല്ലാതെയാണ്  ഷെഡ്യൂള്‍ ഒ, ഒ1 അടക്കമുള്ള മരുന്ന് വില്‍പന നടത്തിയിരുന്നത്. രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റിന്റെ മേല്‍ നോട്ടത്തിലല്ലാതെ ഇത്തരം മരുന്നുകള്‍ വില്‍ക്കുന്നത് ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമ പ്രകാരം ഒരു വര്‍ഷം മുതല്‍ രണ്...
Breaking news, Gulf

സൗദി അറേബ്യയില്‍ ആദ്യ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

റിയാദ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദി അറേബ്യയിൽ സ്ഥിരീകരിച്ചു. ഒരു വടക്കൻ ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ യാത്രികനാണ് വകഭേദം സ്ഥിരീകരിച്ചതെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യാത്രികനേയും ഇയാളുമായി സമ്പർക്കം പുലർത്തിയവരേയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. മലാവി, സാംബിയ, മഡഗസ്ക്കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമറോസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ സൗദി അറേബ്യ റദ്ദാക്കിയിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നു വരുന്നുവരുടെ ക്വാറന്റീനും സൗദി കർശനമാക്കിയിട്ടുണ്ട്....
Health,

വാക്സിൻ സ്വീകരിക്കാത്തവർക്ക് കോവിഡ് സൗജന്യ ചികിത്സയില്ല

തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് ഇനി മുതൽ സൗജന്യ ചികിത്സ നൽകേണ്ടതില്ലെന്ന് കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫെയ്സ്ബുക്ക് കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിൻ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കില്ല. രോഗങ്ങൾ, അലർജി മുതലായവ കൊണ്ട് വാക്സിൻ എടുക്കാൻ സാധിക്കാത്തവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗങ്ങൾ, അലർജി മുതലായ ശാരീരിക പ്രശ്നങ്ങൾ ഉള്ളവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർ വാക്സിൻ സ്വീകരിച്ച് ഹാജരാവുകയോ ആഴ്ചതോറും സ്വന്തം ചെലവിൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തി ഫലം സമർപ്പിക്കുകയോ ചെയ്യണം. സ്കൂളുകളിലും കോളേജുകളിലും പോകുന്ന വിദ്യാർഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണിത്. ഓഫീസുകളിലും പൊതു ജനസമ്പർക്കമ...
Crime

ഓൺലൈൻ വഴി പഴയ ടേപ്പ് റിക്കോർഡർ വിൽക്കാൻ ശ്രമിച്ചു; 2000 രൂപ നഷ്ടമായി

തിരൂരങ്ങാടി : കൊടിഞ്ഞി സ്വദേശി സി.പി.മുഹമ്മദ് ഇസ്ഹാഖ് പഴയ ടേപ്പ് റിക്കോർഡർ വിൽക്കാനാണു ഓൺലൈൻ പ്ലാറ്റ് ഫോമിലൊരു പോസ്റ്റിട്ടത്. ടേപ്പ് റിക്കോർഡർ വിറ്റു പോയില്ലെന്നു മാത്രമല്ല, സ്വന്തം പോക്കറ്റിൽ നിന്നു 2000 രൂപ നഷ്ടപ്പെടുകയും ചെയ്തു. ഇസ്ഹാഖിന്റെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.  പഴയ ടേപ്പ് റിക്കോർഡർ വിൽക്കാനുണ്ടെന്നു കാണിച്ചു കഴിഞ്ഞ ദിവസമാണു ഇസ്ഹാഖ് പോസ്റ്റിട്ടത്.1250 രൂപയാണു വിലയായി നൽകിയിരുന്നത്. തൊട്ടുപിന്നാലെ വിളിയെത്തി. ഹിന്ദിയും ഇംഗ്ലിഷും സംസാരിക്കുന്നയാൾ കേരളത്തിൽ നിന്നു തന്നെയാണു വിളിക്കുന്നതെന്നാണു അറിയിച്ചത്. അധികം വൈകാതെ അക്കൗണ്ടിലേക്കു 1250 രൂപ കൈമാറിയെന്ന സന്ദേശം ലഭിച്ചു. തൊട്ടു പിന്നാലെ അക്കൗണ്ട് മാറി 2000 രൂപ അയച്ചു അത് തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ഒരു സന്ദേശംകൂടി ലഭിച്ചു. ഇസ്ഹാഖ് 2000 രൂപ മടക്കി നൽകി. മിനിറ്റുകൾക്കകം മറ്റൊരു സന്ദേശം കൂടിയെത്തി. ആളുമാറി 4...
Crime

ബസിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

തിരൂരങ്ങാടി : സ്കൂൾ വിട്ടു പോകുകയായിരുന്ന വിദ്യാർത്ഥിനിയെ ബസിൽ ശല്യം ചെയ്ത യുവാവിനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. വണ്ടൂർ പോരൂർ സ്വദേശി കുന്നുമ്മൽ സമീറിനെ (36) യാണ് അറസ്റ്റ് ചെയ്തത്. വാളക്കുളത്ത് നിന്ന് കക്കാട്ടേക്ക് വരുന്ന ബസിൽ വെച്ചാണ് സംഭവം.
Obituary

പി ഡി പി നേതാവ് വേലായുധൻ വെന്നിയുർ അന്തരിച്ചു

പി ഡി പി, കെ ഡി എഫ് നേതാവ് വേലായുധൻ വെന്നിയുർ അന്തരിച്ചു. വെന്നിയുർ കപ്രാട് സ്വദേശിയാണ്. പി ഡി പി സംസ്ഥാന സെക്രട്ടറി, ജില്ല പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇപ്പോൾ സംസ്ഥാന കമ്മിറ്റി അംഗമാണ്. കേരള ദളിത് ഫെഡറേഷൻ ജില്ല പ്രസിഡന്റ് ആയിരുന്നു. പി ഡി പി സ്ഥാനാർഥിയായി വണ്ടൂർ നിയമസഭ സീറ്റിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. 2 പെണ്മക്കളുണ്ട്. വെന്നിയുർ ശിവക്ഷേത്രം ട്രസ്റ്റ് മുൻ ഭാരവാഹിയാണ്. മുൻപ് കോൺഗ്രസ് പ്രവർത്തകൻ ആയിരുന്ന ഇദ്ദേഹം മഅദനി കോയമ്പത്തൂർ ജയിൽ മോചിതനായ ശേഷം പാർട്ടിയിൽ ചേർന്നതായിരുന്നു. തുടർന്ന് വിവിധ പദവികൾ വഹിച്ചു....
Local news

പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ സിപിഎമ്മിലേക്ക് സ്വീകരണം നൽകിയ യൂത്ത് ലീഗ് നേതാവ് ചൂടാറും മുമ്പേ തിരിച്ചു പോയി

നന്നമ്പ്ര: കഴിഞ്ഞ ദിവസം സി പി എം താനൂർ ഏരിയ സമ്മേളനത്തിൽ പാർട്ടിയിലേക്ക് സ്വീകരിച്ച യൂത്ത് ലീഗ് സംസ്‌ഥാന കൗണ്സിൽ അംഗം ജാഫർ പനയത്തിൽ ആണ് 24 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും മാതൃ സംഘടനയിലേക്ക് തിരിച്ചു പോയത്. വെള്ളിയാമ്പുറം സ്വദേശിയായ ജാഫർ തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ്, നന്നംബ്ര പഞ്ചായത്ത് എം എസ് എഫ്, യൂത്ത് ലീഗ് സ്ഥാനങ്ങളും വഹിച്ചിരുന്നു. കഴിഞ്ഞ ജില്ല കൗണ്സിലിൽ യൂത്ത് ലീഗ് ജില്ല ഭാരവാഹിത്വം പ്രതീക്ഷിച്ചെങ്കിലും കിട്ടാത്തതിൽ നിരാശനയിരുന്നു. ഇതേ തുടർന്ന് മണ്ഡലം നേതൃത്വം ഇടപെട്ട് സംസ്ഥാന കൗണ്സിലർ സ്ഥാനം നൽകി. ലീഗ്, യൂത്ത് ലീഗ് നേതാക്കൾ ജില്ലാ കമ്മിറ്റിയിൽ എങ്ങനെയെങ്കിലും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്ത് ലീഗ് കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്യുകയും 2 പേരെ പാണക്കാട് സാദിഖ് അലി തങ്ങളെ കാണാൻ ചുമതപ്പെടുത്തുകയും ചെയ്തിരുന്നത്രെ. അതിനിടെയാണ് സി പി എം നേതൃത്വവുമായി ജാഫർ...
Sports

ദേശീയ സീനിയർ വനിത ഫുട്ബോൾ: ഗോവ- ഡൽഹി മത്സരം സമനിലയിൽ

തേഞ്ഞിപ്പലം : ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം മത്സരം സമനിലയില്‍. ഡല്‍ഹി ഗോവ മത്സരമാണ് സമനിലയില്‍ പിരിഞ്ഞത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 18 ാം മിനുട്ടില്‍ മമ്തയിലൂടെ ഡല്‍ഹിയാണ് ആദ്യം ലീഡ് എടുത്തത്. 34 ാം മിനുട്ടില്‍ അര്‍പിത യശ്വന്ത് പെഡ്‌നേക്കറിലൂടെ ഗോവ സമനില പിടിച്ചു. ആദ്യ പകുതിയിലായിരുന്നു ഇരുഗോളുകളും പിറന്നത്. ബുധനാഴ്ച രാവിലെ 9.30 ന് കര്‍ണാടകക്കെതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. അതേ ദിവസം ഉച്ചയ്ക്ക് 2.30 ന് ഗോവ ജാര്‍ഗണ്ഡിനെയും നേരിടും. ആദ്യ പകുതി 18 ാം മിനുട്ടില്‍ മമ്തയിലൂടെ ഡല്‍ഹി ലീഡെടുത്തു. ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച പന്ത് ഇടംകാലുകൊണ്ട് ഉഗ്രന്‍ ലോങ് റേഞ്ചിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. മിനുട്ടുകള്‍ക്ക് ശേഷം ഇടതുവശത്തുനിന്ന് വീണ്ടും മമ്തയെ തേടി ഗോളവസരമെത്തി. എന്നാല്‍ ഇത്തവണ ഗോളെന്ന് ഉറപ്പിച്ച അവസരം പോസ്റ്റില്‍ തട്ടിതെറിച്ചു. 16 മിനുട്ടി...
Crime

താനൂർ മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് ഊട്ടിയിൽ നിന്ന് സാഹസികമായി പിടികൂടി

ശവശരീരത്തിലെ സ്വർണം മോഷ്ടിക്കാൻ കുഴിമാടം മാന്തിയ കേസുൾപ്പെട 25 കേസുകളിൽ പ്രതി താനൂർ: കണ്ണൂര്‍ തളിപ്പറമ്പ് ചപ്പാന്റകത്ത് വീട്ടില്‍ അലി അക്ബര്‍ (38) ആണ് പിടിയിലായത്. താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഊട്ടിയിലെ മഞ്ചാകൗറയിലെ അണ്ണാ കോളനിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.താനാളൂര്‍ പുല്ലൂണി മന്‍സൂറിന്റെ താനൂര്‍ വട്ടത്താണിയിലുള്ള ബെസ്റ്റ് വേ മൊബൈല്‍ ഷോപ്പില്‍ നിന്ന് 2011 നവംബറില്‍ പൂട്ടു പൊളിച്ചു മൊബൈല്‍ ഫോണുകളും കംപ്യൂട്ടറും റീ ചാര്‍ജ് കൂപ്പണുകളം 95000 രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്. മൊബൈല്‍ ഓഫാക്കി മുങ്ങിയ പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. ഊട്ടിയില്‍ എത്തിയ പൊലീസ്, ടൂറിസ്റ്റുകളുടെ വേഷത്തില്‍ പല ലോഡ്ജുകളിലും മാറി മാറി താമസിക്കുകയായിരുന്നു. എല്‍ടിടിഇകള്‍ താമസിക്കുന്ന, റൗഡികളുടെ കേന്ദ്രമായ, മഞ്ച കൗറ എന്ന സ്ഥലത്ത് നിന്ന് സാഹസീകമായാണ് പിടികൂ...
Crime

വിവിധ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

കണ്ണൂര്‍ തളിപ്പറമ്പ് ചപ്പാന്റകത്ത് വീട്ടില്‍ അലി അക്ബര്‍ (38) ആണ് പിടിയിലായത്. താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഊട്ടിയിലെ മഞ്ചാകൗറയിലെ അണ്ണാ കോളനിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. താനാളൂര്‍ പുല്ലൂണി മന്‍സൂറിന്റെ താനൂര്‍ വട്ടത്താണിയിലുള്ള ബെസ്റ്റ് വേ മൊബൈല്‍ ഷോപ്പില്‍ നിന്ന് 2011 നവംബറില്‍ പൂട്ടു പൊളിച്ചു മൊബൈല്‍ ഫോണുകളും കംപ്യൂട്ടറും റീ ചാര്‍ജ് കൂപ്പണുകളം 95000 രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്. മൊബൈല്‍ ഓഫാക്കി മുങ്ങിയ പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. ഊട്ടിയില്‍ എത്തിയ പൊലീസ്, ടൂറിസ്റ്റുകളുടെ വേഷത്തില്‍ പല ലോഡ്ജുകളിലും മാറി മാറി താമസിക്കുകയായിരുന്നു. എല്‍ടിടിഇകള്‍ താമസിക്കുന്ന, റൗഡികളുടെ കേന്ദ്രമായ, മഞ്ച കൗറ എന്ന സ്ഥലത്ത് നിന്ന് സാഹസീകമായാണ് പിടികൂടിയത്. പ്രതിക്ക് കാസര്‍കോഡ് ജില്ലയില്‍, ഹോസ്ദുര്‍ഗ്, നീലേശ്വരം, കണ്ണൂര്‍ ജില്ലയില്‍ ആലക...
Other, Tech

ഫോൺ വിളിക്ക് ചെലവേറും, ജിയോയും ചാർജ് കൂട്ടി

മുംബൈ: എയർടെലിനും വോഡാഫോൺ ഐഡിയക്കും പിന്നാലെ റിലയൻസ് ജിയോയും ടെലികോം താരിഫ് ഉയർത്തി. പ്രീ പെയ്ഡ് ടെലികോം നിരക്കുകൾ 20 ശതമാനം വരെയാണ് വർധിപ്പിച്ചത്. ഡിസംബർ ഒന്ന് മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെൽ വിവിധ പ്ലാനുകളിൽ 20 മുതൽ 25ശതമാനംവരെയാണ് വർധന വരുത്തിയത്. എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയ 20-25ശതമാനം വരെ താരിഫ് വർധിപ്പിച്ചു. ടോപ്പ് അപ്പ് പ്ലാനുകളിൽ 19-21ശതമാനമാണ് വർധന വരുത്തിയത്....
Malappuram, Other

യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർ സി പി എമ്മിൽ ചേർന്നു

നന്നമ്പ്ര: യൂത്ത് ലീഗ് സംസ്ഥാന കൗണ്സില് അംഗം വെള്ളിയാമ്പുറം സ്വദേശി ജാഫർ പനയത്തിൽ മുസ്ലിം ലീഗ് വിട്ട് സി പി എമ്മിൽ ചേർന്നു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ്, ജില്ലാ കൗണ്സില് അംഗം, നന്നംബ്ര പഞ്ചായത്ത് യൂത്ത് ലീഗ്, ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വെള്ളിയാമ്പുറം ബാഫഖി യൂത്ത് സെന്റർ ഭരവാഹിയും ആയിരുന്നു. ഇന്ന് താനൂർ ഏരിയ സി പി എം സമ്മേളനത്തിൽ. വെച്ച് കേന്ദ്ര കമ്മിറ്റി അംഗം പി കെ സൈനബ രക്തഹാരം അണിയിച്ചു സ്വീകരിച്ചു. ജില്ല സെക്രെട്ടറിയേറ്റ് അംഗങ്ങളായ ഇ ജയൻ, വേലായുധൻ വള്ളിക്കുന്ന്, ഏരിയ സെക്രട്ടറി വി. അബ്ദുറസാഖ് തുടങ്ങിയവർ പ്രസംഗിച്ചു. നന്നംബ്ര മേഖലയിൽ യൂത്ത് ലീഗിന്റെയും മുസ്ലിം ലീഗിന്റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ജാഫർ ആയിരുന്നു. ജാഫർ പാർട്ടി വിട്ടത് ലീഗിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. അതേ സമയം, ആഗ്രഹിച്ച സ്ഥാനം ലഭിക്കാത്തതാ...
Accident

പന്താരങ്ങാടിയിൽ ജെ സി ബി ട്രക്കറിൽ ഇടിച്ചു 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ചെമ്മാട് പരപ്പനങ്ങാടി റോഡിൽ തൃക്കുളം പന്താരങ്ങാടിയിൽ ജെ സി ബി - ട്രക്കർ അപകടത്തിൽ 3 പേർക്ക് പരിക്ക്. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി മേലോട്ടിൽ മുഹമ്മദ് അലിയുടെ ഭാര്യ ഖദീജ (42), മകൾ ഫാതിമത്തുൽ മിർഫ (12), ഒരു അതിഥി തൊഴിലാളി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരമാണ് അപകടം. പരപ്പനങ്ങാടിയിൽ നിന്ന് ചെമ്മട്ടേക്ക് വരികയായിരുന്ന ട്രക്കർ, പുതുതായി നിർമിക്കുന്ന റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് വരികയായിരുന്ന ജെ സി ബി യിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രകറിന്റെ മുകൾ ഭാഗം റോഡിൽ തെറിച്ചു വീണു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു....
Crime

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, പരാതിയുമായി കുടുംബം

വിവാഹം കഴിഞ്ഞിട്ട് 10 മാസം, ഭർത്താവ് ഒഴികെയുള്ളവരിൽ നിന്ന് മാനസിക പീഡനം പാലക്കാട് : പത്തിരിപ്പാല മങ്കര മാങ്കുറുശ്ശിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്​ദുറഹിമാൻ-കമറുലൈല ദമ്പതികളുടെ മകളും മാങ്കുറുശ്ശി കക്കാട് അത്താണിപറമ്പിൽ മുജീബി​െൻറ ഭാര്യയുമായ നഫ്​ലയാണ് (19) മരിച്ചത്​. വ്യാഴാഴ്ച രാത്രി 8.30നാണ് മുജീബിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവസമയം മുജീബ് സ്ഥലത്തുണ്ടായിരുന്നില്ല. ഇയാൾ എത്തി നഫ്‌ലയെ പലതവണ വിളിച്ചിട്ടും വിളി കേൾക്കാത്തതിനെ തുടർന്ന് കിടപ്പുമുറിയിലെ വാതിൽ പൊളിച്ച് തുറന്നപ്പോഴാണ് സംഭവം കണ്ടത്. ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. നഫ്​ലയുടെ സഹോദരൻ നഫ്സലി​െൻറ മൊഴിയിൽ മങ്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആർ.ഡി....
Local news

തിരൂരങ്ങാടി നഗരസഭ ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ മണ്ണ് കടത്ത്: അന്വേഷിക്കാൻ ഉത്തരവ്

റീജണൽ ജോയിന്റ് ഡയറക്ടക്ക് അന്വേഷണത്തിന് ഉത്തരവ് നൽകി നഗരകാര്യ ഡയക്ടർ. തിരൂരങ്ങാടി: നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ അനധികൃതമായി മണ്ണ് കടത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ റീജണൽ ജോയിന്റ് ഡയറക്റോട് അന്വേഷണത്തിന് ഉത്തരവിട്ട് നഗരകാര്യ ഡയറക്ടർ. നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ രാത്രിയിൽഅനധികൃതമായി മണ്ണ് കടത്തികൊണ്ട് പോകുന്നതിനിടെ എ.ഐ.വൈ.എഫ് പ്രവർത്തകർ ഒരു ജെസിബിയും രണ്ട് ടിപ്പറുകളും പിടികൂടി പോലീസിൽ ഏൽപിക്കുകയും ജില്ലാ ജിയോള ജസ്റ്റിന് രേഖാമൂലം പരാതി നൽകുകയും ചെയ്തിരുന്നു. പിന്നീട് പരിശോധനക്ക് എത്തിയ ജിയോളജി വകുപ്പ് മണ്ണ് കടത്ത് സ്ഥിതീകരിക്കുകയും നഗരസഭ സെക്രട്ടറിക്ക് 18400 രൂപ പിഴ അടക്കാൻ ഉത്തരവാകുകയും ചെയ്തു. പിഴ ത്തുക പൊതു ഫണ്ടിൽ നിന്നും അടവാക്കിയതിനെ തുടർന്ന് മണ്ണ് കടത്ത് മൂലം സർക്കാറിനുണ്ടായ ധന നഷ്ടം തിരിച്ച് പിടിക്കുന്നതിനും മണ്ണ് കടത്തിന് കൂട്ട് നിന്...
Local news

സൗജന്യ ഇ-ശ്രമം കാർഡ് രജിസ്ട്രേഷൻ ക്യാമ്പ് നടത്തി

മൂന്നിയൂർ :പാറക്കടവ് നന്മ റെസിഡൻസ് അസോസിയേഷന്റെ കീഴിൽ പാറക്കടവ് അങ്ങാടിയിൽ വെച്ച് അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് വേണ്ടിയുള്ള സൗജന്യ ഇ -ശ്രമം കാർഡ് രെജിസ്ട്രേഷൻ ക്യാമ്പ് നടന്നു. ക്യാമ്പ് തിരൂരങ്ങാടി അസിസ്റ്റന്റ് ലേബർ ഓഫീസർ കെ.എം. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. മൂന്നിയൂർ പഞ്ചായത്ത് 11 ആം വാർഡ് മെമ്പർ മണമ്മൽ ഷംസുദ്ധീൻ മുഖ്യാതിഥിയായിരുന്നു. പരിപാടിയിൽ സി എം മുഹമ്മദ്‌ അലിഷ, വി പി മുഹമ്മദ്‌ ബാവ, സി എം അബ്ദുൽ മജീദ്, വിപി അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. സി എം മുഹമ്മദ്‌ ഷാഫി, കെ അജയ്, സി എം ദിൽഷാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ 25 ഓളം പേർക്ക് കാർഡ് നൽകി....
Crime

വിദ്യാർത്ഥികളെ ലൈംഗീക ചൂഷണം: ഗവ. സ്കൂൾ അധ്യാപകൻ വീണ്ടും പിടിയിൽ

ഇദ്ദേഹം മുമ്പ് നെടുവ സ്കൂളിലെ കുട്ടികളെ പീഡിപ്പിച്ച കേസിൽ പിടിയിലായിരുന്നു. താനൂർ: പോക്സോ കേസിൽ അധ്യാപകൻ വീണ്ടും അറസ്റ്റിൽ. വള്ളിക്കുന്നിലെ പുളിക്കത്തൊടിതാഴം എ. കെ. അഷ്റഫാണ് (53) പിടിയിലായത്. നഗരസഭയിലെ പ്രൈമറി വിദ്യാലയത്തിലെ അധ്യാപകനാണ്.പരപ്പനങ്ങാടി നെടുവ ജി യു.പി സ്കൂളിലെ വിദ്യാർത്ഥികളെ മുൻപ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന രക്ഷിതാവിൻ്റെ പരാതിയിൽ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. താനൂർ സ്കൂളിലെ കുട്ടിയുടെ ബന്ധുവിന്റെ പരാതിയിൽ താനൂർ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു....
Crime

അവതാര്‍ ഗോള്‍ഡ് തട്ടിപ്പ് : പരാതിക്കാരന് 11.21 ലക്ഷം രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാരകമ്മീഷന്‍ വിധി

മലപ്പുറം: സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയാരംഭിച്ച് കടപൂട്ടി ഉപഭോക്താവിനെ കബളിപ്പിച്ച പരാതിയില്‍ 30 പവന്‍ സ്വര്‍ണ്ണാഭരണത്തിന്റെ വിലയായ 11,21,066 രൂപ നഷ്ട പരിഹാരമായി 2,00,000 രൂപയും , 20,000 രൂപ ചെലവും അനുവദിച്ച്  ഉപഭോക്തൃതര്‍ക്ക പരിഹാരകമ്മീഷന്‍ വിധിയായി. 2014 നവംബര്‍ 10നാണ് 7,00,000 രൂപ പരാതിക്കാരനായ മൂക്കുതല  അബ്ദുള്‍ലത്തീഫ് എതിര്‍കക്ഷി സ്ഥാപനത്തിനു നല്‍കിയത്. 34 പവന്‍ ആഭരണം ആവശ്യപ്പെടുമ്പോള്‍ നല്‍കുമെന്ന ഉറപ്പിലാണ് പണം നിക്ഷേപിച്ചത്. 2015 ജനുവരി 15ന് നാല് പവന്‍ ആഭരണം പരാതിക്കാരന് ലഭിച്ചു. അതിനുശേഷം എതിര്‍ കക്ഷി കട അടച്ചുപൂട്ടി. പരാതിക്കാരന് അവകാശപ്പെട്ട 30 പവന്‍ ആഭരണത്തിനായി എതിര്‍കക്ഷി സ്ഥാപനത്തിന്റെ ഡയറക്ടറെ സമീപിച്ചെങ്കിലും ആഭരണം ലഭിച്ചില്ല. തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനില്‍  പരാതി നല്‍കിയത്്. പണം സ്വീകരിച്ചതിന് രേഖയില്ല എന്നും അവതാര്‍ ഗോള്‍ഡ് കമ്പനിയുമായി എതിര്‍ കക്ഷിക്...
Malappuram

നാടുകാണി- പരപ്പനങ്ങാടി പാത നവീകരണ  പ്രവൃത്തി തടസ്സങ്ങള്‍ നീക്കി എത്രയും വേഗം പൂര്‍ത്തീകരിക്കും: മന്ത്രി റിയാസ്

നാടുകാണി-പരപ്പനങ്ങാടി പാത നവീകരണം:എസ് പ്രേംകൃഷ്ണനെ നോഡല്‍  ഓഫീസറായി  നിയോഗിച്ചു മലപ്പുറം : നാടുകാണി- പരപ്പനങ്ങാടി പാത നവീകരണ  പ്രവൃത്തി കാലതാമസമില്ലാതെ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ ഏകോപനത്തിനും തുടര്‍ നടപടികള്‍ക്കുമായി ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണനെ നോഡല്‍ ഓഫീസറായി നിയോഗിച്ചു. പാത നവീകരണ പ്രവൃത്തി സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ നോഡല്‍ ഓഫീസര്‍ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നാടുകാണി- പരപ്പനങ്ങാടി പാത നവീകരണ  പ്രവൃത്തി തടസ്സങ്ങള്‍ നീക്കി എത്രയും വേഗം പൂര്‍ത്തീകരിക്കും. ആവശ്യമായ മേഖലകളില്‍ സ്ഥലം ഏറ്റെടുക്കലിന് എം.എല്‍.എമാര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനം ജില്ലയുടെ...
Sports

സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു, ജിജോ ജോസഫ് ക്യാപ്റ്റൻ

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മധ്യനിരതാരമായ ജിജോ ജോസഫാണ് നായകൻ. 22 അംഗ ടീമിനെയാണ് പരിശീലകൻ ബിനോ ജോർജും സംഘവും പ്രഖ്യാപിച്ചത്. അണ്ടർ 21 ടീം അംഗങ്ങളും ഇത്തവണ ടീമിൽ ഇടം നേടിയിട്ടുണ്ട്. 13 പുതിയ താരങ്ങൾക്കാണ് ഇത്തവണ കേരള ഫുട്ബോൾ അസോസിയേഷൻ സന്തോഷ് ട്രോഫി കളിക്കാനായി അവസരം നൽകിയിരിക്കുന്നത്. കേരള ടീം ഗോൾകീപ്പർമാർ: മിഥുൻ വി, ഹജ്മൽ എസ് പ്രതിരോധ നിര:സഞ്ജു ജി, മുഹമ്മദ് ആസിഫ്, വിബിൻ തോമസ്, അജയ് അലക്സ്, മുഹമ്മദ് സഹീഫ് എ.പി (അണ്ടർ 21), മുഹമ്മദ് ബാസിത് പി.ടി (അണ്ടർ 21) മധ്യനിര: മുഹമ്മദ് റഷീദ് കെ, ജിജോ ജോസഫ്, അരുൺ ജയരാജ്, അഖിൽ പി,സൽമാൻ കെ, ആദർശ് എം, ബുജൈർ വി, നൗഫൽ പി.എൻ, നിജോ ഗിൽബർട്ട്, ഷിഖിൽ എൻ (അണ്ടർ 21) മുന്നേറ്റനിര: ജസ്റ്റിൻ ടി.കെ, എസ് രാജേഷ്, മുഹമ്മദ് സഫ്നാദ് (അണ്ടർ 21), മുഹമ്മദ് അജ്സൽ (അണ്ടർ 21) കഴിഞ്ഞതവണത്തെ പരിശീലകസംഘത്തെ കേരളം നിലനിർത്തി. ...
Accident

തലപ്പാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

തിരൂരങ്ങാടി : ദേശീയപാത തലപ്പാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കോട്ടക്കൽ ഇന്ത്യനൂർ തലകാപ്പ് പാറാതൊടി സുരേഷ്ബാബുവിന്റെ മകൻ നവീൻ (19 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30 ന് ആയിരുന്നു അപകടം. കണ്ണൂരിൽ നിന്ന് നാട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച രാവിലെ മരിച്ചു. മാതാവ്: പ്രിയ, സഹോദരങ്ങൾ: നിധിൻ , നിഷാന്ത്....
error: Content is protected !!