Saturday, February 14

Blog

പ്രശസ്ത യൂട്യുബർ റിഫ മെഹ്നു ദുബായിൽ മരിച്ച നിലയിൽ
Other

പ്രശസ്ത യൂട്യുബർ റിഫ മെഹ്നു ദുബായിൽ മരിച്ച നിലയിൽ

പ്രശസ്ത മലയാളി വ്ലോഗർ റിഫ മെഹ്നുവിനെ (20) ദുബൈയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫയെ ഇന്ന് പുലർച്ചെയാണ് ദുബൈ ജാഫലിയ്യയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരനാട്ടിൽവീട്ടിൽ റിഫ ഷെറിൻ എന്ന റിഫ ഭർത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരിൽ വ്ലോഗിങ് രംഗത്ത് പ്രവർത്തിച്ചിരുന്നത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവ് മെഹ്നാസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബൈയിലെത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തർത്തകർ അറിയിച്ചു.  ...
Other

ഉക്രയിനിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജി (22) യാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ഥി കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഖാര്‍ക്കീവില്‍ ഷെല്ലാക്രമണം ഉണ്ടായത്. ഖാര്‍ക്കീവ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥിയാണ് നവീന്‍. രാവിലെ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ പോയതായിരുന്നു നവീന്‍. യുക്രൈന്‍ സൈന്യം നിഷ്‌കര്‍ഷിച്ച സമയത്ത് ഭക്ഷണ സാധനങ്ങള്‍ വാങ്ങാനായി വരിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ഖാര്‍ക്കീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററില്‍ കുറിച്ചു....
Other

പെരുവള്ളൂരിലെ വിദ്യാർത്ഥി മണ്ണുത്തിയിൽ മുങ്ങി മരിച്ചു

തേഞ്ഞിപ്പലം: പെരുവള്ളൂര് സിദ്ദീഖബാദ് അമ്പായി വളപ്പ് സ്വദേശി പാലമഠത്തിൽ മണ്ണുകുത്ത് സിദ്ദിഖിന്റെ മകൻ ദുൽഫുഖാർ ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ മറ്റ് വിദ്യാർഥികൾക്കൊപ്പം തൃശ്ശൂർ മണ്ണുത്തിയിലെ വെറ്റിനറി സർവകലാശാലക്ക് സമീപമുള്ള സ്വകാര്യവ്യക്തിയുടെ ക്വാറിയിൽ കുളിക്കുന്നതിനിടെ ദുൽഫുഖാർ മുങ്ങി പോവുകയായിരുന്നു. സഹപാഠികൾ അറിയിച്ചതിനെത്തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തി മൃതദേഹം മുങ്ങിയെടുത്തു ഹോസ്പിറ്റലിലേക്ക് മാറ്റി....
Other

ദാറുൽഹുദ സമ്മേളനം: കര്‍മഗോദയിലേക്ക് 176 യുവ പണ്ഡിതര്‍ കൂടി

ദാറുല്‍ഹുദായുടെ നീണ്ട പന്ത്രണ്ട് വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ 24-ാം ബാച്ചിലെ 176 യുവപണ്ഡിതരാണ് മൗലവി ഫാളില്‍ ഹുദവി ബിരുദം ഏറ്റുവാങ്ങി കര്‍മഗോദയിലേക്കിറങ്ങിയത്. ഇതോടെ ഹുദവി ബിരുദാദരികൾ 2602 ആയി.ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസില്‍ നിന്ന് 40, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസിലെ 30,  ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹിലെ 25, അഖീദ ആന്‍ഡ് ഫിലോസഫിയിലെ 22, ദഅ്‌വാ ആന്‍ഡ് കംപാരറ്റീവ് റിലീജ്യനിലെ 37, അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചറിലെ 22 ബിരുദധാരികള്‍ക്കാണ് ഹുദവി പട്ടം നല്‍കിയത്. ഇതില്‍ 17 പേര്‍ വാഴ്സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനു കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.ഒരു വ്യാഴവട്ട കാലത്തെ ദാറുല്‍ഹുദാ വിദ്യാഭ്യാസത്തോടൊപ്പം രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത വിദ്യാഭ്യാസ-സാമൂഹിക സേവനം കൂടി പൂര്‍ത്തീകരിച്ചവര്‍ക്കാണ് ബിരുദം നല്‍കിയത്. ഖുര്‍ആന്‍ പഠന വിഭാഗത്തില്‍  ...
Other

ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്വല സമാപ്തി

ചെമ്മാട്: വിദ്യാഭ്യാസ-ശാക്തീകരണ രംഗത്ത് സമന്വയ സംവിധാനത്തിലൂടെ വിപ്ലവം തീര്‍ത്ത് ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തിന് ഉജ്വല സമാപ്തി.176 യുവ പണ്ഡിതര്‍ മൗലവി ഫാളില്‍ ഹുദവി ബിരുദ പട്ടം ഏറ്റുവാങ്ങി പ്രബോധന വീഥിയിലേക്കിറങ്ങി. മതപ്രബോധന രംഗത്ത് നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ക്രിയാത്മകവും കാലോചിതവുമായ ഇടപെടലുകള്‍ നടത്താന്‍ തങ്ങള്‍ സന്നദ്ധരാണെന്ന പ്രതിജ്ഞയുമായി ഹുദവി പട്ടം ഏറ്റുവാങ്ങിയതോടെ, ദാറുല്‍ഹുദായില്‍ നിന്നു ബിരുദം സ്വീകരിച്ചവരുടെ എണ്ണം 2602 ആയി. ഇതില്‍ 151 പേര്‍ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.ബിരുദദാന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ബിരുദദാനം നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷായി. ബിരുദദാന പ്രഭാഷണവും അദ്ദേഹം നടത്തി. തുറമുഖ-പുരാവ...
Other

സൗദിയിലുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന അതിഥി വിസ റദ്ദാക്കി

സൗദിയിലുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന അതിഥി വിസ സംവിധാനം റദ്ദാക്കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. സൗദിയില്‍ ഇഖാമയുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ സ്വന്തം ഉത്തരവാദിത്വത്തില്‍ അതിഥികളായി ഉംറക്ക് കൊണ്ട് വരാന്‍ കഴിയുന്ന ‘ഹോസ്റ്റ് ഉംറ വിസ’യാണ് ഒഴിവാക്കിയത്. രാജ്യത്തുള്ള വിദേശികള്‍ക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാനുള്ള വിസയായിരുന്നു ഇത്. അടുത്ത ബന്ധുക്കളായ മൂന്ന് മുതല്‍ അഞ്ച് വരെ ആളുകളെ ഉംറക്ക് കൊണ്ടുവരുവാന്‍ ഇതിലൂടെ കഴിയുമായിരുന്നു. ഇങ്ങനെ വരുന്നവര്‍ക്ക് മറ്റ് ഉംറ തീര്‍ഥാടകരെ പോലെ സൗദിയില്‍ ഉംറ സര്‍വിസ് ഏജന്റുണ്ടായിരിക്കില്ല. സൗദിയില്‍ ഇഖാമയുള്ള ആതിഥേയനായിരിക്കും ഇവരുടെ പൂര്‍ണ ഉത്തരവാദിത്വം. ആതിഥേയനോടൊപ്പം താമിസിക്കാനും യാത്ര ചെയ്യാനും ഇവര്‍ക്ക് അനുവാദമുണ്ടാകും. കൂടാതെ സ്വദേശികള്‍ക്ക് ബന്ധുക്കളല്ലാ...
Malappuram

ഫുട്‌ബോൾ ടൂർണമെന്റിൽ കളിക്കാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു; കളി നിർത്തിവെപ്പിച്ചു

തിരൂരങ്ങാടി: പന്താരങ്ങാടി പതിനാറുങ്ങലിൽ ഫുട്‌ബോൾ ടൂര്ണമെന്റിനിടെ കളിക്കാരെ മർദിച്ച സംഭവത്തിൽ പോലീസ് കേസ് എടുത്തു. പതിനാറുങ്ങൽ ഗോൾഡൻ ഈഗിൾസ് സംഘടിപ്പിച്ച ഫ്ളഡ്ലൈറ്റ് ഫുട്‌ബോൾ ടൂര്ണമെന്റാണ് സംഘർഷത്തിൽ കലാശിച്ചത്. ചെറുമുക്ക് ഐശ്വര്യ ക്ലബും കരിപറമ്ബ് 4 എൻ സി ക്ലബും തമ്മിലായിരുന്നു മത്സരം. ചെറുമുക്കിന് വേണ്ടി കോഴിക്കോട് ജില്ലയിൽ നിന്നുള്ള ടീമാണ് കളിച്ചത്. കളി തുടങ്ങി 10 മിനിറ്റിനുള്ളിൽ കളിക്കാർ തമ്മിൽ ഫൗൾ ചെയ്തത് സംബന്ധിച്ച് തർക്കമുണ്ടായി. ഇതോടെ കരിപറമ്ബ് ടീമിന്റെ ആളുകൾ വന്ന് ചെറുമുക്ക് ടീമിലെ കളിക്കാരെ മർദിക്കുകയായിരുന്നു. ഒതുക്കുങ്ങൽ റോയൽ ട്രാവൽസിന്റെ താരം കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജുനൈദ് (26), സബാൻ കോട്ടക്കലിൽ താരം ചെറുവണ്ണൂർ അരിക്കാട് സ്വദേശി നാസിൽ (25) എന്നിവരെ ഇരുപതോളം പേർ സംഘം ചേർന്ന് വളഞ്ഞിട്ട് തല്ലി. പരിക്കേറ്റ ഇരുവരും ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച്ച പരാതി നൽകി. സംഭവത്തിൽ 25 പേ...
Other

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ മുന്നിയൂർ സ്വദേശിനിക്ക് ഒന്നാം റാങ്ക്

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും M. Phil കമ്പ്യൂട്ടർ സയൻസിൽ മുന്നിയൂർ സ്വദേശിനിക്ക് ഒന്നാം റാങ്ക്. പടിക്കൽ അയോധ്യപുരിയിൽ 'സ്നേഹ തീരത്തിൽ' താമസിക്കുന്ന പി.എസ്. പ്രവിതക്ക് ആണ് റാങ്ക് ലഭിച്ചത്. പ്രശാന്തിന്റെയും ഷൈജയുടേയും മകളാണ്. 
Local news

ഭിന്നശേഷി കുട്ടികൾക്ക് സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപിച്ചു

കൊളപ്പുറം: ദോസ്താന ആർട്സ് & സ്പോർട്സ് ക്ലബ്ബും, കേരള സാമൂഹിക സുരക്ഷ മിഷൻ റിഹാബ് എക്സ്പ്രസ്സും സംയുക്തമായി ഭിനശേഷികുട്ടികൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് വർക്കിംങ് പ്രസിഡന്റ് അബ്ദുറഹിമാൻ ടി അധ്യക്ഷത വഹിച്ചു.ഫിസിയോട്രിസ്റ്റ് ഡോ. സിന്ധു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ മെമ്പർമാരായ സഫീർ ബാബു, പി.കെഅബ്ദു റഷീദ്,ഏആർ നഗർ പഞ്ചായത്ത്‌ മെമ്പർമാരായ സജ്ന അൻവർ ,കെ എം ബോബി ,ഷൈലജ പുനത്തിൽ, സാമ്യൂഹ്യപ്രവർത്തകർ എന്നിവർ സംബന്ധിച്ചു.പ്രതേകം തയ്യാറാക്കിയ KURTC യുടെ ലോ ഫ്ലോർ ബസ്സിലായിരുന്നു ക്യാമ്പ് നടന്നത് പരിസര പ്രദേശങ്ങളിൽ നിന്നുള്ള നൂറോളം ഭിന്നശേഷി ഉള്ളവർ പങ്കെടുത്തു.ക്ലബ്ബ്‌ സെക്രട്ടറി ഫാസിൽ ഇടത്തിങ്ങൽ സ്വാഗതവും , ബാസിത്ത് കെ.എം നന്ദിയും പറഞ്ഞു....
Other

ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

തിരൂരങ്ങാടി ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന-മഅ്‌റാജ് പ്രാര്‍ത്ഥനാ സമ്മേളനത്തിന് ഹിദായ നഗറില്‍ പ്രൗഢഗംഭീര തുടക്കം.ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ട്രഷറര്‍ കെ.എം സെയ്ദലവി ഹാജി പുലിക്കോട് പതാക ഉയര്‍ത്തിയതോടെയാണ് രണ്ട് ദിവസത്തെ വാഴ്‌സിറ്റിയുടെ ബിരുദദാന-പ്രാര്‍ത്ഥനാ സമ്മേളനത്തിന് തുടക്കമായത്.വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജനറല്‍ സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ഇബ്രാഹീം ഫൈസി തരിശ്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, കലാം മാസ്റ്റര്‍, സിദ്ദീഖ് ഹാജി ചെറുമുക്ക്, വി.പി കോയ ഹാജി ഉള്ളണം, കുട്ട്യാലി ഹാജി പറമ്പില്‍ പീടിക സംബന്ധിച്ചു.ദാറുല്‍ഹുദായുടെ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, ഡിഗ്രി പഠനവും ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹ്, അഖീദ ആന്‍ഡ് ഫിലോസഫി, ദഅ്‌വാ ആന്‍ഡ് കംപാരറ്റീവ് റിലീജ്യന്‍, അറബി...
Other

ആയിഷ ജിനാനയും കൂട്ടുകാരികളും പറന്നെത്തിയത് യുദ്ധഭൂമിയിലേക്ക്

യുക്രൈനിലേക്കു പറന്നിറങ്ങി നാലു മണിക്കൂറിനകം യുദ്ധഭീതി എന്താണെന്ന് അറിഞ്ഞിരിക്കുകയാണ് മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിനി ആയിഷ ജിനാൻ. സപ്രോസിയ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിൽ ഒന്നാംവർഷ മെഡിസിനു ചേരാനാണ് ആയിഷ യുക്രൈനിലേക്ക് വിമാനം കയറിയത്. പ്രശ്‌നങ്ങളൊന്നും ഇല്ല, എല്ലാം സമാധാനപരമായി നീങ്ങുകയാണെന്ന് സർവകലാശാല അറിയിച്ച ധൈര്യത്തിലാണ് യാത്ര തിരിച്ചത്. കീവ് വിമാനത്താവളത്തിൽ കാലുകുത്തിയപ്പോഴും പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. നാലു മണിക്കൂർ കഴിഞ്ഞപ്പോൾ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. കീവിൽനിന്ന് സർവകലാശാലയിലേക്ക് ഒൻപതു മണിക്കൂറാണ് യാത്ര. ഈ സമയത്താണ് യുദ്ധം തുടങ്ങിയത് അറിഞ്ഞത്. 22-ന് കോഴിക്കോട് വിമാനത്താവളം വഴിയാണ് യുക്രൈനിലെത്തിയത്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ യാത്ര പോകുന്നതിലെ ബുദ്ധിമുട്ട് ആയിഷയെയും കൂടെയുള്ളവരെയും അറിയിച്ചിരുന്നു. എന്നാൽ യാത്ര അനിവാര്യമായിരുന്നു. ഫെബ്രുവരിയിൽത്തന്നെ പ്രവേശ...
Other

ഉക്രയിനിൽ നിന്നുള്ള ആദ്യത്തെ വിദ്യാർത്ഥി സംഘമെത്തി

യുദ്ധം കൊടുമ്പിരി കൊണ്ട ഉക്രയിനിൽ നിന്നുള്ള ആദ്യത്തെ വിദ്യാർത്ഥി സംഘം സുരക്ഷിതമായി നാട്ടിലെത്തി. മലപ്പുറത്ത് നിന്നുള്ള 4 karippooril വിദ്യാർത്ഥികളാണ് ആദ്യ സംഘത്തിൽ ഉണ്ടായിരുന്നത്. ഇന്ന് ഉച്ചയ്ക്ക് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ വിദ്യാർത്ഥി കളെ ബന്ധുക്കളും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ഒരു ആണ്കുട്ടി ഉൾപ്പെടെ 4 പേരാണ് ഉള്ളത്. പരപ്പനങ്ങാടി പുത്തൻപീടിക ചെട്ടിയാൻ പറമ്പിൽ മുഹമ്മദ് ആശ്രഫിന്റെ മകൾ സനം, https://youtu.be/OuCCFH3q7YA കുറ്റിപ്പുറം മൂടാൽ സ്വദേശി പരപ്പാറ സിദ്ധീഖിന്റെ മകൻ അമർ അലി, കോട്ടക്കൽ കുറുകത്താണി ഫാത്തിമ സുഹ്റയുടെ മകൾ പി കെ തൻസീഹ സുൽത്താന, പെരുമണ്ണ കോഴിച്ചെന വൈലിശ്ശേരി അബ്ദുൽ റഷീദ്, ഖദീജ എന്നിവരുടെ മകൾ ഫാത്തിമ ഖുലൂദ എന്നിവരാണ് എത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുംബൈയിൽ നിന്നുള്ള വിമാനത്തിലാണ് എത്തിയത്. ഇന്ന് രാത്രി 7 മണിക്ക് 9 വിദ്യാർഥികൾ കൂടി എത...
Health,

ആരോഗ്യ മേഖലയ്ക്ക് ശിഹാബ് തങ്ങൾ സഹകരണ ആശുപത്രി ശക്തി പകരും: മുഖ്യമന്ത്രി

തിരൂര്‍: സംസ്ഥാനത്തിൻ്റെ ആരോഗ്യ മേഖലയ്ക്ക് ശിഹാബ് തങ്ങൾ സഹകരണ ആശുപത്രി ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാലത്ത് ഇതു തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ തീരദേശത്തെ ഏറ്റവും വലിയ മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലായ തിരൂര്‍ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ ആശുപത്രിക്കു ശേഷം പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിൽസ നൽകുന്ന സ്ഥാപനങ്ങളാണ് സഹകരണ ആശുപത്രികൾ. കുറഞ്ഞ ചെലവിൽ മൾട്ടി സ്പെഷ്യാലിറ്റി സൗകര്യങ്ങൾ നൽകാൻ കഴിയുന്നതാണ് ശിഹാബ് തങ്ങൾ ആശുപത്രിയുടെ പ്രസക്തി. തങ്ങളുടെ മാനവിക അനുഭാവം ആശുപത്രിയ്ക്കും കാത്തു സൂക്ഷിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വൻ ജന വലിയാണ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തത്. തീരമേഖലയുടെ പൊതു മനസാകെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചിരുന്നു .ചടങ്ങിൽ ആശുപത്രി ചെയര്‍മാന്‍ ...
Other

ആക്രി ശേഖരിച്ചു വിറ്റ് ഡിവൈഎഫ്ഐ വാങ്ങിയ ആംബുലൻസ് നാടിന് സമർപ്പിച്ചു

ചേലേമ്പ്ര: ഡി വൈ എഫ് ഐ ചേലേമ്പ്ര ഈസ്റ്റ് - വെസ്റ്റ് മേഖലാ കമ്മറ്റികൾ സംയുക്തമായി വാങ്ങിയ ആംബുലൻസ് നാടിന് സമർപ്പിച്ചു. ആക്രി ശേഖരിച്ച് വിറ്റ് ലഭിച്ച തുകയും നാട്ടുകാർ നൽകിയ സംഭാവനയും ഉപയോഗിച്ചാണ് അകാലത്തിൽ മരണപെട്ട ഡി വൈ എഫ് ഐ നേതാവ് പി.സി.രാജേഷ് സ്മാരക ആംബുലൻസ് വാങ്ങിയത്. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് അഡ്വ. എ എ റഹീം ചേലൂപ്പാടത്ത് നടന്ന ചടങ്ങിൽ ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. ഈസ്റ്റ് മേഖല കമ്മറ്റി സെക്രട്ടറി മനാഫ് പൈങ്ങോട്ടൂർ അധ്യക്ഷനായി. സി പി എം ഏരിയ സെക്രട്ടറി എൻ പ്രമോദ് ദാസ്, ഏരിയ കമ്മിറ്റിയംഗങ്ങളായ സി.രാജേഷ്, എൻ. രാജൻ, കെ.ശശീധരൻ ,പ്രഭാഷകൻ സി.ജംഷീദലി,ദേവകി അമ്മ ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ഉണ്ണി, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് കമ്മറ്റിയംഗം അനൂപ് ചേലേമ്പ്ര സ്വാഗതവും വെസ്റ്റ് മേഖലാ സെക്രട്ടറി ജസീർ കുമ്മാളി നന്ദിയും പറഞ്ഞു....
Malappuram

അടച്ചിട്ട വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണാഭരണവും പണവും കവർന്നു

മഞ്ചേരി: അടച്ചിട്ട വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ടു പൊളിച്ച് മുപ്പതു പവൻ സ്വർണാഭരണങ്ങളും അരലക്ഷം രൂപയും കവർന്നു. 22-ാം മൈൽ ഹെവനിൽ വിനീതയുടെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. വിനീത ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന മകന്റെയടുത്താണ്. കഴിഞ്ഞ ഡിസംബറിലാണ് വീട് പൂട്ടിപ്പോയത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ സഹോദരന്റെ ഭാര്യ നളിനി വീട്ടിൽ വിളക്കുവെയ്ക്കാൻ വന്നപ്പോഴാണ് മുൻവശത്തെ പ്രധാന വാതിൽ തുറന്നുകിടക്കുന്നതായി കണ്ടത്. പൂജാമുറിയിലെ ദേവിക്ക് സമർപ്പിച്ച പത്തു പവനോളം വരുന്ന തിരുവാഭരണങ്ങൾ, കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച നെക്‌ലേസ്, താലിമാല, മുത്തുമാല, സെറ്റ് കമ്മൽ, വള എന്നിവയും അലമാരയിൽ സൂക്ഷിച്ച പണവുമാണ് നഷ്ടമായത്. വീട്ടിലെ മുഴുവൻ മുറികളും തുറന്നിട്ട നിലയിലായിരുന്നു. അലമാരകളെല്ലാം തകർക്കുകയും വസ്ത്രങ്ങൾ വാരിവലിച്ചിടുകയും ചെയ്തിട്ടുണ്ട്.വീടിന്റെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് അകത്തുകയറിയ...
Local news, Other

ദാറുല്‍ഹുദാ ബിരുദദാന- മിഅ്‌റാജ് സമ്മേളനത്തിന് നാളെ തുടക്കം

ചെമ്മാട്: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന-മിഅ്‌റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനത്തിന് 27 ന് ഞായറാഴ്ച തുടക്കമാകും. സമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായും കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ പരിപാടികളെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദാറുല്‍ഹുദായുടെ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, ഡിഗ്രി പഠനവും ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹ്, അഖീദ ആന്‍ഡ് ഫിലോസഫി, ദഅ്‌വാ ആന്‍ഡ് കംപാരറ്റീവ് റിലീജ്യന്‍, അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ എന്നീ ആറ് ഡിപ്പാര്‍ട്ട്‌മെന്റുകളിലായി പിജി പഠനവും പൂര്‍ത്തിയാക്കിയ 176 പണ്ഡിതര്‍ക്കാണ് ഇത്തവണ ഹുദവി ബിരുദം നല്‍കുന്നത്. ഇതില്‍ 17 പേര്‍ വാഴ്‌സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്ങ...
Breaking news, Crime

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ലഹരിക്കേസിൽ കുടുക്കി; സിപിഎം പഞ്ചായത്തംഗം അറസ്റ്റിൽ

ഇടുക്കി∙ ഭര്‍ത്താവിനെ ഒഴിവാക്കുന്നതിനായി ലഹരിമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഗ്രാമപഞ്ചായത്ത് അംഗമായ ഭാര്യ അറസ്റ്റില്‍. വണ്ടന്‍മേട് പഞ്ചായത്ത് പതിനൊന്നാം വാർഡ് അംഗം പുറ്റടി അമ്പലമാട് സുനിൽ വർഗീസിന്റെ ഭാര്യ യുമായ സൗമ്യ എബ്രഹാം (33) ആണ് അറസ്റ്റിലായത്. കാമുകനായ വിനോദുമായി ചേര്‍ന്നാണ് ഭര്‍ത്താവ് സുനിലിന്റെ വാഹനത്തില്‍ ലഹരിവസ്തു ഒളിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുറ്റടിക്കു സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് സുനിലിന്റെ ഇരുചക്രവാഹനത്തില്‍നിന്നും എംഡിഎംഎ കണ്ടെടുത്തത്. അന്വേഷണത്തില്‍ സുനില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതായോ, വില്‍പന നടത്തുന്നതായോ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലാണ് ഭര്‍ത്താവിനെ ഒഴിവാക്കുന്നതിനായി സൗമ്യയും കാമുകന്‍ വിനോദും ചേര്‍ന്ന് തയാറാക്കിയ പദ്ധതിയാണിതെന്ന് തെളിഞ്ഞത്.  ഒരു വര്‍ഷത്തിലധികമായി സൗമ്യയും വിനോദും അടുപ്പത്തിലായിരുന്നു. സുനിലിനെ കൊലപ്പെടുത്ത...
Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് സ്റ്റോറേജ് പ്രവര്‍ത്തനം തുടങ്ങി

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് ഏറെ സഹായകമാകുന്ന ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. ഓപ്പറേഷന്‍ ഉള്‍പ്പെടെയുള്ള വളരെ നല്ല രീതിയില്‍ നടക്കുന്ന ആശുപത്രിയില്‍ ബ്ലെഡ് സ്റ്റോറേജ് ഇല്ലാത്തത് പ്രയാസം സൃഷ്ടിച്ചിരുന്നു. നേരത്തെ യൂണിറ്റ് ഉണ്ടായിരുന്നെങ്കിലും കൃത്യമായി നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ അനുമതി റദ്ദായി. ഇതേ തുടർന്ന് പുതിയ സുപ്രണ്ട് ചുമതലയേറ്റ ശേഷം സ്റ്റോറേജ് യൂണിറ്റ് പുനരാരംഭിക്കാൻ ശ്രമം നടത്തുകയായിരുന്നു. 100 യൂണിറ്റ് ബ്ലഡ് സൂക്ഷിക്കാൻ സൗകര്യമുള്ള യൂണിറ്റാണ് ആരംഭിച്ചിട്ടുള്ളത്. ഇപ്പോൾ 20 യൂണിറ്റാണ് സൂക്ഷിക്കുന്നത്. തിരൂർ ജില്ല ആശുപത്രി യിലെ ബ്ലഡ് ബാങ്കിൽ നിന്നും രക്തം കൊണ്ടു വന്നു സൂക്ഷിക്കുകയാണ്. അത്യാവശ്യത്തിന് രോഗികൾക്ക് ഉപയോഗിക്കാൻ കഴിയും. താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് പുറമെ പുറത്തു നിന്നുള്ള രോഗികൾക്കും ഇവിടെ നിന്ന് രക്തം നൽകും. ഇതിനായി അടുത്ത ആഴ്...
Crime

പൊലീസിനെ കണ്ട് പ്രതി കടലുണ്ടി പുഴയിൽ ചാടി; മണിക്കൂറുകൾക്ക് ശേഷം പുഴയിൽ നിന്ന് തന്നെ അതിസാഹസികമായി വലയിലാക്കി പൊലീസ്

പരപ്പനങ്ങാടി: യുവതിയുടെ സ്‌കൂട്ടർ കത്തിച്ച കേസിലെ പ്രതി പൊലീസിനെ കണ്ടതോടെ കടലുണ്ടി പുഴയിലേക്ക് ചാടി. പൊലീസും നാട്ടുകാരും ചേർന്ന് പ്രതിയെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ സാഹസികമായി പിടികൂടി. വള്ളിക്കുന്ന് അത്താണിക്കൽ കോട്ടക്കുന്നിലെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതി ചെട്ടിപ്പടി ആലുങ്ങൽ കരണമന്റെ പുരക്കൽ വീട്ടിൽ കുഞ്ഞാവയുടെ മകൻ ഇസ്മായിൽ (25) ആണ് പുഴയിൽ ചാടിയതും പിന്നാലെ പൊലീസിന്‍റെ വലയിലായതും. വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ കാട്ടുങ്ങൽ പറമ്പ് ബുഷറയുടെ സ്കൂട്ടർ ആണ് കത്തിച്ചത്. സംഭവശേഷം ഒളിവിൽ പോയ പ്രതി വെള്ളിയാഴ്ച പുലർച്ചെ ആനങ്ങാടി ഫിഷ് ലാൻറിംഗ് സെൻററിൽ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസഥാനത്തിൽ മഫ്തിയിലെത്തിയ പൊലീസ് പരിശോധന നടത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ കടലുണ്ടി പാലത്തിലേക്ക് ഓടിക്കയറിയ പ്രതി അഴിമുഖത്തേക്ക് ചാടുകയായിരുന്...
Other

വയോധികന്റെ മൂത്രാശയത്തിൽ നിന്ന് പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകൾ

വേദന സഹിക്കാനാവാതെ ആശുപത്രിയിലെത്തിയ ഇരിങ്ങാലക്കുടയിലെ വയോധികന്റെ മൂത്രാശയത്തില്‍ നിന്നും പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകള്‍. മൂത്രസംബദ്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വള്ളിവട്ടം സ്വദേശി 79 വയസുകാരനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് പ്രശസ്ത യൂറോളജിസ്റ്റ് ഡോ.ജിത്തുനാഥ് നടത്തിയ വേദന രഹിതമായ അതിനൂതന രീതിയിലുള്ള എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയയിലൂടെയാണ് ആയിരത്തിലേറെ കല്ലുകള്‍ പുറത്തെടുത്തത്.സാധാരണ ഒന്നോ രണ്ടോ കല്ലുകള്‍ മാത്രമാണ് ഇത്തരം രോഗാവസ്ഥയില്‍ കാണാറുള്ളത്. ഇത്രയധികം കല്ലുകള്‍ പുറത്തെടുക്കുന്നത് ഇത് ആദ്യമായാണെന്നും. മൂത്രാശയത്തിലുള്ള ഗ്രന്ഥിയുടെ പ്രവര്‍ത്തനം തടസപ്പെട്ടതിനിലാണ് ആണ് ഇത്രയും അധികം കല്ലുകള്‍ രൂപപെടാന്‍ കാരണമെന്നും ഡോക്ടര്‍ ജിത്തു പറഞ്ഞു. അനസ്ത്യേഷ്യസ്റ്റ് ഡോ.അജ്ജു കെ.ബാബുവും ടീമില്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്...
Other

തമിഴ്‌നാട്ടിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ച് മലപ്പുറത്തെ ദമ്പതികൾ

വളാഞ്ചേരി : തമിഴ്നാട്ടിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ തിരുപ്പത്തൂർ ജിലയിലെ വാണിയമ്പാടി നഗരസഭയിലെ മൂന്നാം വാർഡ് പെരിയപെട്ടിൽ വിജയിച്ചത് കരിപ്പോൾ സ്വദേശി ഹബീബ് തങ്ങൾ. ഇതേ നഗരസഭയിൽ വാർഡ് 18 മുസ്‌ലിംപുരിൽനിന്ന് വിജയിച്ചത് ഇദ്ദേഹത്തിന്റെ ഭാര്യ നസീമുന്നീസ ബീഗവും. വാണിയമ്പാടിയിൽ ഏറെക്കാലമായി താമസിക്കുന്ന ഹബീബ് തങ്ങൾ ഡിഎംകെ ടിക്കറ്റിലാണ് വിജയിച്ചത്. 703 വോട്ടിനാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഭാര്യ നസീമുന്നീസ ബീഗം 18ാം വാർഡിൽനിന്ന് 461 വോട്ടിനും തിരഞ്ഞെടുക്കപ്പെട്ടു. ഡിഎംകെയുടെ തമിഴ്നാട് സംസ്ഥാന കമ്മിറ്റി അംഗവും മൈനോറിറ്റി വിങ് ഉപാധ്യക്ഷനുമായ ഹബീബ് തങ്ങൾ കരിപ്പോളിലെ പരേതനായ കെ.പി.സി.തങ്ങളുടെ മകനാണ്. ഭാര്യ നസീമുന്നീസ ബീഗം വാണിയമ്പാടി സ്വദേശിയാണ്. തമിഴ്നാട്ടിൽ സ്ഥിരതാമസമാണ്....
Other

ആർ എസ് എസ് നേതാവിനൊപ്പം ഒളിച്ചോടിയ സിപിഎം പഞ്ചായത്ത് മെമ്പർ രാജിവെച്ചു

പയ്യോളി: ആർ.എസ്.എസ് നേതാവിനൊപ്പം ഒളിച്ചോടി വിവാഹിതയായ സി.പി.എം പഞ്ചായത്ത് മെംബർ രാജിവെച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്മി കൃഷ്ണയാണ് തൽസ്ഥാനം രാജിവെച്ചൊഴിഞ്ഞത്.കണ്ണൂർ ഇരിട്ടി പുന്നാട് സ്വദേശിയും ആർ.എസ്.എസ് ശാഖ മുൻമുഖ്യശിക്ഷകാണ് ശ്രീലക്ഷ്മിയുടെ വരൻ. കഴിഞ്ഞ ദിവസം മെമ്പറെ കാണാതാവുകയായിരുന്നു. തുടർന്ന് പയ്യോളി പൊലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതിപ്പെട്ടു. പിന്നാലെ ഇരുവരും ചൊവ്വാഴ്ച പൊലീസിനുമുമ്പാകെ ഹാജരാവുകയായിരുന്നു. വൈകീട്ടോടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശ്രീലക്ഷ്മി രാജി സമർപ്പിച്ചു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷത്തിനാണ് സി.പി.എം സ്ഥാനാർത്ഥിയായ ശ്രീലക്ഷ്മി അഞ്ചാം വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. തിക്കോടി പഞ്ചായത്തിലെ തന്നെ റെക്കോർഡ് ഭൂരിപക്ഷമായ 526 വോട്ടിനാണ് എതിരാളിയായ ബി.ജെ.പി സ്ഥാനാർത്ഥിയെ തോൽപിച്ചത്.മെമ്പർ രാജിവെച്ചതോടെ എൽ.ഡി.എഫ് ഭരിക്കുന്ന...
Other

സമസ്തയുടെ സഞ്ചാരം ശരിയായ റൂട്ടില്‍; ‘അച്ചാര്‍’ സംസ്കാരം കൊണ്ടുവരാന്‍ ആരും വ്യാമോഹിക്കേണ്ട: എം.ടി അബ്ദുല്ല മുസ്ലിയാര്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സഞ്ചാരം ശരിയായ റൂട്ടില്‍ തന്നെയാണെന്നും പാരമ്പര്യത്തില്‍ നിന്ന് തെന്നി മാറി 'അച്ചാര്‍ സംസ്കാരം' കൊണ്ടുവരാന്‍ ആരും വ്യാമോഹിക്കേണ്ടതില്ലെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരുനബിയും സ്വഹാബത്തും കാണിച്ചുതന്ന മാര്‍ഗത്തില്‍ നിന്നുള്ള ചിലരുടെ വ്യതിയാനം മുഹമ്മദ് ബ്നുഅബ്ദുല്‍ വഹാബിന്റെ സിദ്ധാന്തം ഉള്‍ക്കൊണ്ടത് കൊണ്ടാണ്. ഖുര്‍ആന്‍ വായിച്ചു സ്വന്തം വ്യാഖ്യാനം നല്‍കാനുള്ള മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബിന്റെ ആശയമാണ് കേരളത്തിലെ വഹാബികളും പിന്തുടരുന്നത്.  സംഘടന പ്രവര്‍ത്തകരും സ്ഥാപനങ്ങളും സമസ്തയുടെ റൂട്ടില്‍ തന്നെ നിലകൊള്ളണമെന്നും മദ്ഹബുകളില്‍ നിന്ന് തെന്നിമാറി സഞ്ചരിക്കുന്നത് അനുവദിച്ചു കൊടുക്കാന്‍ പറ്റില്ലെന്നും അദ്ദ...
Sports, university

അന്ത:സർവകലാശാലാ വനിതാ അത്ലറ്റിക്സ്: കാലിക്കറ്റിന് രണ്ടാം സ്ഥാനം

ഭുവനേശ്വറിൽ നടക്കുന്ന അഖിലേന്ത്യാ അന്തസ്സർവകലാശാലാ വനിതാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 36.5 പോയിൻ്റാണ് കാലിക്കറ്റ് നേടിയത്.മാംഗളൂർ സർവകലാശാല 51 പോയിൻ്റോടെ ചാമ്പ്യന്മാരായി. പഞ്ചാബിലെ ലവ് ലി പ്രൊഫഷണൽ സർവകലാശാലയ്ക്കാണ് മൂന്നാം സ്ഥാനം (34 പോയിൻ്റ് ).സമാപന ദിനത്തിൽ400 മീ. ഹർഡിൽസിൽകാലിക്കറ്റിന് വേണ്ടി ആർ. ആരതി റെക്കോഡോടെ സ്വർണം ചൂടി. 58.35 സെക്കൻ്റിലാണ് ലക്ഷ്യം കണ്ടത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഒന്നാം വർഷ ബി.കോം. വിദ്യാർഥിനിയാണ്. മിക്സഡ് റിലേയിൽ കാലിക്കറ്റ് ടീം വെങ്കലം നേടി . കെ.എച്ച്. റാഷിദ് ജബീൽ, ടി.ജെ. ജംഷീല, ആർ. ആതിര, പി. ബിപിൻ കുമാർ എന്നിവരടങ്ങുന്നതായിരുന്നു റിലേ ടീം. കഴിഞ്ഞ റിവസം ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ സാന്ദ്ര ബാബു ലോങ്ജമ്പിൽ വെങ്കലം കരസ്ഥമാക്കി. സേവ്യര്‍ പൗലോസ്, ശ്രീകാന്ത്, ജീഷ് കുമാര്‍ എന്നിവര്‍ ടീമിൻ്റെ പരിശീലകരും ദീപിക മാനേ...
Accident

ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് വീണു പരിക്കേറ്റ യുവതി മരിച്ചു

താനൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും വീണ് പരിക്കറ്റ യുവതി മരിച്ചു.തിരൂർ പച്ചാട്ടിരി ചെറുപുരക്കൽ പുരുഷോത്തമന്റ ഭാര്യ ഗീത(40)ആണ് മരിച്ചത്.തലയ്ക്കുഗുരുതര പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.വ്യാഴാഴ്ച്ച ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.ചെവ്വാഴ്ച്ച കാലത്ത് അമ്മയെ താനൂർ ചിറക്കലിൽ ബന്ധുവീട്ടിൽ ആക്കിയ ശേഷം ഭർത്താവ് പുരുഷോത്തമന്റെ തിരൂർ പച്ചാട്ടിരി യിലുള്ള വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അതിദാരുണമായ അപകടമുണ്ടായത്. ചിറക്കൽ നിന്നും സ്വകാര്യബസ്സിൽ യാത്ര ആരംഭിച്ചു ഒന്നരകിലോമീറ്റർ പിന്നിട്ടപ്പോഴേക്കും താനൂർ തെയ്യാല റോഡ് ജംഗ്ഷനിൽ വച്ച് ബസിന്ടെ മുൻവശത്തുള്ള ഡോറിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു.പിറകെ വന്ന യാത്രക്കാരും നാട്ടുകാരും ചേർന്ന് ഉടനെ താനൂർ മൂലകലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശ...
Other

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാൻ അവസരം

2000 ജനുവരി ഒന്നു മുതല്‍ 2021 ഓഗസ്റ്റ് 31 (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഐഡന്റിന്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ്  രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 2022 ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെയോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ സീനിയോറിറ്റി നഷ്ട്ടമായവര്‍ക്കും സീനിയോറിറ്റി പുന:സ്ഥാപിച്ച് നല്‍കും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് 2022 ഏപ്രില്‍ 30 വരെ www.eemployment.kerala.gov.in ലൂടെ  ഓണ്‍ലൈന്‍/സ്മാര്‍ട്ട്‌ഫോണ്‍ സംവിധാനം വഴി  പ്രത്യേക പുതുക്കല്‍ നടത്...
Other

വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് അഡ്മിൻ ഉത്തരവാദിയല്ല- ഹൈക്കോടതി

വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് അഡ്മിന് ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. വാട്‌സ് ആപ്പ് ഗ്രൂപ്പില് അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനുമാത്രമാണ് അഡ്മിന് കഴിയുക. ഗ്രൂപ്പിൽ പങ്കുവെയ്ക്കുന്ന സന്ദേശങ്ങൾ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ അഡ്മിന് കഴിയില്ല. ഗ്രൂപ്പിൽ ഷെയർ ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തം അഡ്മിന് ഉണ്ടാകില്ലെന്നുമാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു.ചേർത്തല സ്വദേശി മാനുവലിനെതിരെ എറണാകുളം പോക്‌സോ കോടതിയിലുള്ള കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിർദേശം....
Other

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ്; യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് തടവുശിക്ഷ

മഞ്ചേരി: 2016 ൽ സ്വാശ്രയ കോളേജ് ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കരിപ്പൂർ വിമാന താവളത്തിന് പുറത്ത് കരിങ്കൊടി കാണിക്കുകയും വാഹനം തടഞ്ഞു നിർത്തുകയും ചെയ്തതിന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കോടതി വിധി. കരിപ്പൂർ പോലീസ് ചുമത്തിയ കേസിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറഞ്ഞത്.ഒരുമാസം തടവും അയ്യായിരത്തി ഇരുന്നൂറ് രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, സംസ്ഥാന സെക്രട്ടറി പി.നിധീഷ്, സംസ്ഥാന നിർവ്വാഹക സമിതി അംഗം ലത്തീഫ് കൂട്ടാ ലുങ്ങൽ, വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ജൈസൽ എളമരം, അലിമോൻ തടത്തിൽ, ജലീൽ ആലുങ്ങൽ, അഷ്റഫ് പറക്കുത്ത്, പി.പി. റഹ്മത്തുള്ള എന്നിവരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്… ഈ കേസിൽ റിയാസ് മുക്കോളിയും,നിധീഷും, ജൈസലും, നേരത്തെ പതിനാല് ദിവസം മഞ്ചേരി സബ് ജയിലിൽ റിമാ...
Local news

ചെറുമുക്ക് ടൂറിസം ഉദ്യാനപാത നാടിന് സമർപ്പിച്ചു

തിരൂരങ്ങാടി: ജില്ലാ പഞ്ചായത്തിന്റെ ചെറുമുക്ക് ടൂറിസം ഉദ്യാന പാത ഉത്സവഛായയിൽ നാടിന് സമര്‍പ്പിച്ചു. ബാന്റ് വാദ്യങ്ങളുടെയും ദഫ്മുട്ടിന്റെയും ഫ്‌ളവര്‍ ഷോയുടെയും ഗംഭീര വെടിമരുന്ന് പ്രകടനത്തോടെയും നടന്ന ഘോഷയാത്രയില്‍ സ്ത്രീകളും കുട്ടികളുമടക്കം ൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. ഒരു നാട് ഒഴുകിയെത്തിയ പ്രതീതിയായിരുന്നു ചടങ്ങിന്. പായസവും മധുരപലഹാരവുമുള്‍പ്പെടെ മല്‍കി ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാനെത്തിയവരെ നാട്ടുകാര്‍ സ്വീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷം രൂപ ചെലവിലാണ് ചെറുമുക്ക് ടൂറിസം ഉദ്യാനപാത ഒരുക്കിയത്. ഒരു കിലോ മീറ്ററോളം ഇരുഭാഗവും ഇന്റലോക്ക്, റോഡ് റീ ടാറിംഗ്, വയലിന്റെ ഭാഗത്ത് കൈവരി എന്നി പ്രവൃത്തികളാണ് നടത്തിയത്.വലിയ തോതില്‍ നെല്‍കൃഷിയിറക്കുന്ന ഇവിടത്തെ വയലിന്റെ പച്ചപ്പില്‍ റോഡില്‍ ഉദ്യാനപാത കൂടി സജീകരിച്ചതോടെ പ്രഭാത്തിലും സായ്ഹ്നത്തിലും സഞ്ചാരികളുടെയഒഴുക്കാണ്.ഉദ്യാന പാതയുടെ ഉദ്ഘാടനം ജില്ലാ പഞ...
Crime

തളർന്നു കിടക്കുന്ന അമ്മയുടെ മുന്നിൽ മകളെ പീഡിപ്പിച്ചു, യുവാവ് പിടിയിൽ

അരീക്കോട് കാവനൂരിൽ തളർന്നു കിടക്കുന്ന അമ്മയ്ക്ക് മുമ്പിൽ വെച്ച് മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുട്ടാളന്‍ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി.ഷിഹാബ് ആണ് പിടിയിലായത്. ഇയാൾ ജയിലില്‍നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാൽ ജീവനു ഭീഷണിയാണെന്ന ആശങ്കയിലാണ് യുവതിയും പീഡനക്കേസില്‍ സാക്ഷി നില്‍ക്കുന്നവരും. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ബാധിച്ച് തളര്‍ന്നു കിടക്കുന്ന അമ്മയുടെ ഏക ആശ്രയം ഈ മകളാണ്. പ്രാഥമിക കൃത്യങ്ങള്‍ക്കു പോലും കട്ടിലില്‍നിന്ന് ഇറങ്ങാന്‍ കഴിയാത്ത അമ്മയെ പരിചരിക്കുന്ന മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മകളെ കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് പ്രതി ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. വാടക ക്വാര്‍ട്ടേഴ്സിന്‍റെ കതക് ചവിട്ടി തുറന്നാണ് അകത്തു കടന്നത്.  തൊട്ടടുത്തു മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മയ്ക്ക് നിസ്സഹായയായി കരയാനേ കഴിയുമായിരുന്നുള്ളൂ. പുറത്തു ...
error: Content is protected !!