Friday, December 26

Blog

Other

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാന നിയന്ത്രണം, പോലീസ് പരിശോധന കർശനം

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ആരംഭിച്ചു. ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കും. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചു. അര്‍ദ്ധരാത്രി മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍ മാത്രമാകും ലഭിക്കുക. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. പിഎസ്സി നടത്താനിരുന്ന പരീക്ഷകളും മാറ്റി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 8 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. റെക്കോര്‍ഡ് ടിപിആറിന് പിന്നാലെകൂടുതല്‍ ആശുപത്രി കിടക്കകള്‍ കൊവിഡ് ചികിത്സക്ക് മാത്രമായി മാറ്റിവെക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. അവശ്യവിഭാഗത്തിലുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ജീവനക്കാർ ഐഡി കാർഡ് കരുതണം ആശുപത്രിയിലേക്കും വാക്സി...
Malappuram

കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ്: ജില്ലാ തലത്തില്‍ നേരിട്ടുള്ള വിതരണത്തിനും ബുക്കിങ്ങിനും ക്രമീകരണം

കോവിഡ് മൂലം മരണപ്പെട്ട മലപ്പുറം ജില്ലക്കാരുടെ ബന്ധുക്കള്‍ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യൂമെന്റിനായി  ജനുവരി 24, 25  തീയതികളില്‍ രാവിലെ 10.00 മുതല്‍ 12.00 വരെയും, ഉച്ചക്ക് രണ്ട് മുതല്‍ നാല് മണി വരെയും  ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് അപ്പോയിന്‍മെന്റ്  എടുക്കണം. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെട്ടതും എന്നാല്‍ കോവിഡ് ഡെത്ത് ഡിക്ലറേഷന്‍ ഡോക്യൂമെന്റ് (ഡി.ഡി.ഡി) ഇതുവരെ ലഭിക്കാത്തതുമായ കേസുകളാണ് പരിഗണിക്കുക. ഫോണ്‍:  04832733261.അപ്പോയിന്‍മെന്റ് എടുക്കുന്നവരുടെ ശ്രദ്ധക്ക്* സംസ്ഥാന സര്‍ക്കാരിന്റ് കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെട്ടവരായിരിക്കണം* വിളിക്കുമ്പോള്‍ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് (ഡി.ഡി.ഡി) നല്‍കണം* സംസ്ഥാന സര്‍ക്കാറിന്റെ കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയുന്നതിനും ഡെത്ത് ഡിക്ലറേഷന്‍ ഡോക്യൂമെന്റ് നമ്പര...
Other

നിയന്ത്രണം ഇന്ന് അർധരാത്രി മുതൽ, യാത്രകൾക്ക് സത്യവാങ്മൂലം വേണം

സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. അത്യാവശ്യയാത്രകള്‍ അനുവദിക്കുമെങ്കിലും കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം. ഇല്ലെങ്കില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കെഎസ്ആര്‍ടിസിയും അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ നടത്തൂ. ഹോട്ടലുകളും അവശ്യവിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളും രാവിലെ 7 മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം.  ∙ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തിലുള്‍പ്പെട്ടതുമായ കേന്ദ്ര–സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍, ടെലികോം–ഇന്റര്‍നെറ്റ് കമ്പനികള്‍ എന്നിവയ്ക്കു നിയന്ത്രണം ബാധകമല്ല. മാധ്യമസ്ഥാപനങ്ങൾ, ആംബുലൻസുകൾ എന്നീ സേവനങ്ങൾക്കും തടസ്സമില്ല. തുറന്ന് പ്രവര്‍ത്തി...
Crime

പോക്‌സോ കേസിലെ പെൺകുട്ടിയുടെ ആത്മഹത്യ; പ്രതിശ്രുത വരന്റെ മൊഴിയെടുത്തു

തേഞ്ഞിപ്പാലത്ത് പോക്സോ കേസിലെ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ പ്രതിശ്രുത വരൻ്റെ മൊഴി രേഖപ്പെടുത്തി. മരിക്കുന്നതിന് മുമ്പ് ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി യുവാവ് പൊലീസിന് മൊഴിനൽകി. യുവാവിൻ്റെ മൊബൈൽ ഫോൺ പോലീസിന് കൈമാറി. പരസ്പരം പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും, ജോലി തിരക്കിനിടയിൽ ഫോൺ എടുക്കാൻ വൈകിയാൽ പെൺകുട്ടി ബഹളംവെക്കാറുണ്ടായിരുന്നു എന്നും യുവാവ് പറഞ്ഞതായും അറിയുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പെൺകുട്ടിയുടെ അമ്മയുടെ മൊഴി. പെൺകുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകൾ സൈബർ സെല്ല് വിശദമായി പരിശോധിച്ച് വരികയാണ്. ഇരുവരുടെയും അവസാന കോൾ സംഭാഷണം, വാട്സപ്പ് ചാറ്റുകൾ എന്നിവയാണ് പരിശോധിക്കുന്നത്. അതേസമയം, കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലും, മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പൊലീസിന് വീഴ്ച്ച സംഭവി...
Other

മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ അധിക്ഷേപം: ഐഎൻഎൽ വഹാബ് വിഭാഗം നേതാവിനെതിരെ കേസ്

തിരൂരങ്ങാടി: ഐ എൻ എൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി യും സംസ്ഥാന പുരാവസ്തു - തുറമുഖ വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവർകോവിലിനെതിരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് വഹാബ് വിഭാഗം ഐ എൻ എൽ നേതാവിനെതിരെ പോലീസ് കേസ് എടുത്തു. തിരൂരങ്ങാടി മണ്ഡലം വഹാബ് വിഭാഗം ജനറൽ സെക്രട്ടറി തെന്നലയിലെ യു കെ അബ്ദുൽ മജീദിന് എതിരെയാണ് കേസ്. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രെട്ടറിയുടെ പരാതിയിലാണ് കേസ് എടുത്തതെന്ന് തിരൂരങ്ങാടി പോലീസ് പറഞ്ഞു. വ്യക്തിപരമായി അധിക്ഷേപിച്ചു, മോശം പരമാർശങ്ങൾ നടത്തി തുടങ്ങിയവയാണ് പരാതി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/C7irCKdijZW4DwQkQX1cSM സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൽ വഹാബിന്റെ അനുയായി ആയ ഇദ്യേഹം, ഐ എൻ എല്ലിലെ തർക്കത്തെ തുടർന്ന് വഹാബിന് അനുകൂലമായും അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ എന്നിവർക്കെതിരയും സോഷ്യൽ മീഡിയയിൽ സജീവമായ ഇടപെടൽ നടത്താറുണ്ട്. പുരാവസ്തു ...
Local news

തിരൂരങ്ങാടി മണ്ഡലത്തിൽ വിവിധ റോഡുകളുടെ നവീകരണത്തിന് 74 ലക്ഷം അനുവദിച്ചു

തിരൂരങ്ങാടി: വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ 74 ലക്ഷം രൂപയുടെ റോഡ്‌ നവീകരണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി കെ പി എ മജീദ് എംഎൽഎ അറിയിച്ചു. ചെട്ടിയാംകിണര്‍-കരിങ്കപ്പാറ റോഡ്‌ 10 ലക്ഷം, ചെമ്മാട് ടെലഫോണ്‍ എക്സ്ചേഞ്ച് റോഡ്‌ 10 ലക്ഷം, കരിപറമ്പ് അരീപ്പാറ റോഡ്‌ 7 ലക്ഷം, കൊടിഞ്ഞി ചിറയില്‍ മൂസ്സഹാജി സ്മാരക റോഡ്‌ 8 ലക്ഷം, തെന്നല വെസ്റ്റ്‌ ബസാര്‍ കോടക്കല്ല് റോഡ്‌ 8 ലക്ഷം, തറമ്മല്‍ റോഡ്‌ 3 ലക്ഷം, എടരിക്കോട് സിറ്റി – വൈ.എസ്.സി റോഡ്‌ 8 ലക്ഷം, കൊട്ടന്തല പി.വി മുഹമ്മദ്‌ കുട്ടി റോഡ്‌ 5 ലക്ഷം, കാച്ചടി എന്‍.എച്ച് കൂച്ചാല്‍ റോഡ്‌ 4 ലക്ഷം, കുണ്ടാലങ്ങാട് മദ്രസ റോഡ്‌ 3 ലക്ഷം, നന്നംബ്ര മനക്കുളം പച്ചായിത്താഴം റോഡ്‌ 8 ലക്ഷം എന്നിങ്ങനെയാണ് റോഡ്‌ നവീകരണ പ്രവര്‍ത്തികള്‍ക്ക് തുക അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുള്ളത്. കൊടിഞ്ഞി ചിറയിൽ മൂസഹാജി റോഡിലെ വെള്ളക്കെ...
Local news

കടലുണ്ടിപ്പുഴയിൽ സംരക്ഷണ ഭിത്തി നിർമിക്കുന്നു, കുടുംബങ്ങളുടെ ഭീതി ഒഴിഞ്ഞു

വേങ്ങര: കടലുണ്ടിപ്പുഴയുടെ അരിക് ഇടിയുന്നത് തടയാനുള്ള സംരക്ഷണഭിത്തി നിർമാണത്തിന് തുടക്കമായി.ഇതോടെ വർഷങ്ങളായി പുഴയുടെ തീരത്ത് ഭീതിയോടെ കഴിയുന്ന മൂന്നു കുടുംബങ്ങൾക്കാണ് ആശ്വാസമാകുന്നത്.വേങ്ങര മണ്ഡലത്തിലെ പറപ്പൂർ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിലെ താഴെത്തെ പുരയ്ക്കൽ ദിവാകരൻ, താഴെത്തെ പുരയ്ക്ക ൽ രാജൻ, താഴെത്തെ പുരയ്ക്കൽ വിശ്വനാഥൻ എന്നിവരുടെ വീടുകൾക്കാണ് സുരക്ഷയൊരുങ്ങുന്നത്.മുകളിൽനിന്ന് ഒഴികിവരുന്ന പുഴ പെട്ടെന്ന് തിരയുന്ന ഭാഗത്ത്‌ പുഴയരികിലായിട്ടാണ് ഇവരുടെ വീടുകൾ വീടു നിർമിക്കുമ്പോൾ പത്തു മീറ്ററോളം അകലെ ആയിരുന്നു പുഴ ഒഴുകിരുന്നത്.എന്നാൽ മണലെടുപ്പ് രൂക്ഷമായതോടെ പുഴയുടെ കര ഇടിയാൻ തുടങ്ങി.ഓരോ വർഷവും കുറച്ചുഭാഗം വീതം ഇടിഞ്ഞ് മൂന്നുവർഷം മുമ്പ് ഇവരുടെ അടുക്കളമുറ്റത്തിൻ്റെ മതിൽ ഇടിഞ്ഞു വീണതോടെ കുടുംബങ്ങൾ ആശങ്കയിലായി.അരികുഭിത്തി നിർമിക്കാൻ 24 ലക്ഷ്യംരൂപയാണ് അനുവദിച്ചിട്ടുള്ളത്.40 മീറ്റർ നീളത്തിൽ അഞ്ചുമീറ്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി: അഞ്ചാം സെമസ്റ്റര്‍ ബിരുദപരീക്ഷയില്‍ മാറ്റം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബിരുദപരീക്ഷകള്‍ 27-ന് തുടങ്ങാനിരുന്നത് 31-ലേക്ക് പുനക്രമീകരിച്ചു. ഒന്നിലധികം പ്രോഗ്രാമുകളുടെ പരീക്ഷകള്‍ക്ക് ചോദ്യക്കടലാസ് ഓണ്‍ലൈനായി വിതരണം ചെയ്യുമ്പോള്‍ പ്രയാസമുണ്ടാകുമെന്ന് പ്രിന്‍സിപ്പല്‍മാരുടെയും മാനേജുമെന്റിന്റെയും പ്രതിനിധികള്‍ പരീക്ഷാ സമിതി യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് ടൈം ടേബിള്‍ മാറ്റം വരുത്തിയതെന്ന് പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ജി. റിജുലാല്‍ പറഞ്ഞു. പുതുക്കിയ സമയക്രമം വൈകാതെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ...
Malappuram

സംരഭകന് നിലവാരം കുറഞ്ഞ യന്ത്രം നല്‍കി: വിലയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

സ്വയം തൊഴില്‍ സംരഭകന് നിവവാരം കുറഞ്ഞ യന്ത്രം നല്‍കിയെന്ന പരാതിയില്‍ വിലയായ 10,00,500 രൂപയും 2,00,000 രൂപ നഷ്ടപരിഹാരവും കമ്പനിനല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. ശാരീരിക അവശതയനുഭവിക്കുന്ന വളാഞ്ചേരിയിലെ ഹാഷിം കൊളംബന്റെ പരാതിയിലാണ് നടപടി.സ്വയം തൊഴില്‍ സംരഭമായി കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്താണ് വളാഞ്ചേരിയില്‍ 'മെക്കാര്‍ട്ട്' എന്ന പേരില്‍ ഇദ്ദേഹം സ്ഥാപനമാരംഭിച്ചത്. ഇവിടെ എറണാകുളത്തെ മെറ്റല്‍ ക്രാഫ്റ്റ് എന്ന സ്ഥാപനത്തില്‍ നിന്നും 10,00,500 രൂപ വിലയുള്ള സി.എന്‍.എസ് റൂട്ടര്‍ മെഷീന്‍ വാങ്ങി സ്ഥാപിച്ചിരുന്നു. ഏതാനും മാസം കഴിഞ്ഞപ്പോഴേക്കും തൃപ്തികരമായി യന്ത്രം പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ട് പരാതി പറഞ്ഞെങ്കിലും അപാകതകള്‍ പരിഹരിക്കാന്‍ കമ്പനി അധികൃതര്‍ക്കായില്ല. തുടര്‍ന്നാണ് 18,96,990/ രൂപ നഷ്ടപരിഹാരം തേടി ഹാഷിം കൊളംബന്‍ ജില്ലാ ഉപഭോക്തൃകമ്മീഷനെ സമീപിച്ചത്. പരാതിക്കാരന്‍...
university

കോവിഡ് വ്യാപനം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നിയന്ത്രണങ്ങളും ബോധവത്കരണവും കര്‍ശനമാക്കാന്‍ വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ സര്‍വകലാശാല സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം. ശനിയാഴ്ച മുതല്‍ സര്‍വകലാശാലാ പാര്‍ക്ക് പ്രവര്‍ത്തിക്കില്ല. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ സി.എച്ച്.എം.കെ. ലൈബ്രറി തുറക്കില്ല. പരീക്ഷാഭവന്‍ അവശ്യസേവന മേഖലയായി നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ ഷിഫ്റ്റടിസ്ഥാനത്തില്‍ ജോലിക്കെത്തുന്ന കാര്യം ആലോചിക്കും. ജീവനക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പ്രത്യേകം ക്യാമ്പ് നടത്തുന്നത് പരിഗണിക്കും. കാമ്പസ് പഠനവകുപ്പുകളില്‍ ലാബ് ആവശ്യമില്ലാത്ത ക്ലാസുകള്‍ ഓണ്‍ലൈനാക്കുന്നതും പരിഗണനയിലാണ്. രാത്രി ഒമ്പതരക്ക് ...
Local news

പടിയിറങ്ങുന്ന അധ്യാപകർക്ക് ഓർമ മരം സമ്മാനിച്ച് വിദ്യാർഥികൾ

ദീർഘകാലത്തെ വിശിഷ്ട സേവനത്തിനു ശേഷം     വിരമിക്കുന്ന പ്രിയ ഗുരുനാഥൻമാർക്ക് ഓർമ്മ മരം സമ്മാനിച്ച് വിദ്യാർത്ഥികൾ. വാളക്കുളം കെ.എച്ച്. എം.ഹയർ സെക്കൻഡറി സ്കൂളിലെ ദേശീയ ഹരിത സേനാംഗങ്ങളാണ് ഈ വർഷം വിരമിക്കുന്ന അധ്യാപകർക്ക് രണ്ടു വർഷം കൊണ്ട് കായ്ക്കുന്ന ആയുർ ജാക്ക് സമ്മാനിച്ചത്.അവർ ശിഷ്ടകാലം  ജീവിതം നയിക്കുന്ന ഇടങ്ങളിൽ ഈ മരങ്ങൾ നട്ടു പരിപാലിക്കും. 'ഓർമിക്കാൻ ഒരു മരം' എന്ന ശീർഷകത്തിൽ നടന്ന പരിപാടി സ്‌കൂൾ മാനേജർ ഇ.കെ അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു.ഈ അധ്യയന വർഷം  വിരമിക്കുന്ന പ്രധാനാധ്യാപകൻ പി.കെ മുഹമ്മദ് ബഷീർ,ഉപപ്രധാനാധ്യാപകൻ പി.സൈനുദ്ധീൻ ,എൻ. ജയശ്രീ, ജിത ആർ.എം, വി.ജി. സന്തോഷ്‌കുമാർ, എസ്.സന്തോഷ്‌ കുമാർ  എന്നിവരെയാണ് ആദരിച്ചത്. കെ.പി.ഷാനിയാസ്, വി. ഇസ്ഹാഖ്, ടി. മുഹമ്മദ്‌, എം.സി.മുനീറ, എം.പി.റജില എന്നിവർ സംബന്ധിച്ചു....
Other

അഞ്ച് വയസില്‍ താഴെ മാസ്ക് വേണ്ട, 12 ന് മുകളിലുള്ളവർക്ക് നിർബന്ധം; മാര്‍ഗരേഖ പുതുക്കി

അഞ്ച വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് മാസ്ക് ശിപാർശ ചെയ്യുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പുതുക്കിയ കോവിഡ് മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നതിങ്ങനെ- 5 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് മാസ്ക് ശിപാർശ ചെയ്യുന്നില്ല. 6-11 വയസ് പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം സുരക്ഷിതമായി മാസ്ക് ധരിക്കാം. 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികള്‍ മുതിര്‍ന്നവരെ പോലെ തന്നെ നിര്‍ബന്ധമായി മാസ്ക് ധരിക്കണം. മോണോക്ലോണൽ ആൻറിബോഡികളുടെ ഉപയോഗവും ആൻറിവൈറലുകളും 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ശിപാർശ ചെയ്യുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുട്ടികള്‍ കോവിഡ് പോസിറ്റീവായാല്‍ രോഗലക്ഷണമില്ലെങ്കില്‍, നേരിയ ലക്ഷണമാണെങ്കില്‍ സാധാരണ രീതിയിലുള്ള പരിചരണം നല്‍കണം. പോഷകാഹാരം സംബന്ധിച്ച നിര്‍ദേശങ്ങളും മാന...
Other

ഞായറാഴ്ചകളിൽ അവശ്യ സർവീസുകൾ മാത്രം; കടകൾ രാവിലെ ഏഴു മുതൽ രാത്രി ഒമ്പത് വരെ

ഹോട്ടലുകളിൽ പാർസർ സർവീസുകൾ മാത്രമാണ് അനുവദിക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങൾ. ജനുവരി 23, 30 ദിവസങ്ങളിലാണ് നിയന്ത്രണമുണ്ടാവുക. ലോക്ഡൗണിന് സമാനമായ നിയന്ത്രണം എന്നാൽ സർക്കാർ പറയുന്നതെങ്കിലും ലോക്ഡൗൺ സമയത്തുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും ഞായറാഴ്ച ഉണ്ടാവും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ ഒമ്പത് വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഹോട്ടലുകളിൽ പാഴ്‌സൽ സർവീസുകൾ മാത്രമാണ് അനുവദിക്കുക. ഇത് രാവിലെ ഏഴു മുതൽ രാത്രി ഒമ്പത് വരെ മാത്രമായിരിക്കും. സർക്കാർ സർവീസുകളിലും മറ്റും അവശ്യ സർവീസിൽ ജോലി ചെയ്യുന്നവർക്ക് മാത്രമേ യാത്രാ അനുമതിയുണ്ടാവുകയുള്ളൂ. ഇവർ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം. വിവാഹം, മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് അനുമതി. ദീർഘദൂര ബസുകൾക്കും ട്രെയിനുകൾക്കും അനുമതിയുണ്ടാവും. ആശുപത്രി പരീക്ഷാ യാത്രകൾക്ക് രേഖകൾ ...
Local news

ഇടവേളയ്ക്ക് ശേഷം പരപ്പനങ്ങാടി മേൽപാലത്തിൽ വീണ്ടും ടോൾ ആരംഭിക്കുന്നു

പരപ്പനങ്ങാടി: ജനകീയ സമരത്തെ തുടർന്ന് നിർത്തി വെച്ചിരുന്ന പരപ്പനങ്ങാടി റയിൽവേ മേൽപാലം ടോൾ പിരിവ് പുനരാരംഭിക്കുന്നു. ഇന്ന് (21.02.2022) മുതൽ ടോൾ പിരിവ് പുനരാരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടറുടെ പേരിൽ അറിയിപ്പ് വെച്ചിട്ടുണ്ട്. 2014 ജൂൺ എട്ടിനാണ് പാലം ഉദ്ഘാടനം ചെയ്തത്. പിന്നീട് ടോൾ പിരിവിനു നടപടികളും തുടങ്ങി. പരപ്പനങ്ങാടിയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും ഇതിനെതിരെ സമരം നടത്തിയിരുന്നു. വിവിധ പാർട്ടികളുടെ മുതിർന്ന നേതാക്കൾ വരെ സമരത്തിൽ പങ്കെടുത്തിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/C7irCKdijZW4DwQkQX1cSM ജനകീയ സമിതിയുടെ നേതൃത്വത്തിൽ 400 ദിവസത്തോളം സമരം നടത്തി. പോലീസ് ലത്തിചാര്ജും നടന്നു. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. നിയമ നടപടികളും ഉണ്ടായിരുന്നു. നാട്ടുകാർക്ക് ടോൾ ഒഴിവാക്കിയതിനെ തുടർന്ന് സമരം പിൻവലിക്കുകയായിരു...
Malappuram

പി എസ് എം ഒ കോളേജിൽ വിദ്യാർത്ഥികൾക്ക് പ്രാഥമിക ജീവൻ രക്ഷാ പരിശീലനം നൽകി

തിരുരങ്ങാടി: പി.എസ്.എം.ഒ കോളേജ് അലുംനി അസോസിയേഷൻ്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഓഫ് തിരുരങ്ങാടി, എയ്ഞ്ചൽസ് മലപ്പുറം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, പി എസ് എം ഒ എൻ.എസ്.എസ് യൂണിറ്റ്, എന്നിവരുടെ സഹകരണത്തോടെ കോളേജ് വിദ്യാർത്ഥികൾക്ക് പ്രാഥമിക ജീവൻ രക്ഷാ ട്രൈനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/C7irCKdijZW4DwQkQX1cSM കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് താനൂർ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടൻ ഉൽഘാടനം ചെയ്തു.എയ്ഞ്ചൽസ് ട്രൈനർമാരായ ഡോ. ശ്രീബിജു. എം.കെ, അബുബക്കർ എം.കെ.എച്ച്, നൗഷാദ് കൽപ്പകഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ അടിയന്തിര സാഹചര്യങ്ങളിൽ പ്രഥമ സുശ്രൂഷ നടത്തി ജീവൻ രക്ഷിക്കാനുള്ള പ്രായോഗിക പരിശീലന ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകി.ചടങ്ങിൽ അലുംനി സെക്രട്ടറി ഷാജു കെ.ടി, ഡോ. ഷിബ്നു, അഡ്വ. കെ.പി സൈതലവി, ഐ.എം.എ പ്രസിഡൻ്റ് ഡോ. സജീവൻ, ലയൺസ് ക്ലബ് ഭാരവാഹികള...
Kerala

ജനുവരി 23, 30 തീയതികളിൽ അവശ്യ സർവീസുകൾ മാത്രം, സ്‌കൂളുകള്‍ പൂര്‍ണമായും അടയ്ക്കില്ല

സ്‌കൂളുകള്‍ പൂര്‍ണമായും അടയ്ക്കില്ല. 10,11,12 ക്ലാസുകള്‍ മാത്രം ഓഫ്‌ലൈനായി തന്നെ തുടരും. നിലവിലെ കോവിഡ് സാഹചര്യത്തിൽ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. സർക്കാർ / സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുവദിക്കുന്നതാണ്. ഇവർ ഡോക്‌ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ, ബീച്ചുകൾ, തീം പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ഇവിടങ്ങളിൽ നിശ്ചിത മ...
Other

കോവിഡ് – പുതിയ നിയന്ത്രണങ്ങൾ

കാറ്റഗറി 1 (Threshold 1) a) ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയ്യതിയിൽ നിന്ന് (Jan 1) ഇരട്ടിയാവുകയാണെങ്കിൽ, ഐ സി യു വിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിൽ അവ കാറ്റഗറി 1 ൽ ഉൾപ്പെടും b) നിലവിൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് കാറ്റഗറി 1 ൽ ഉള്ളത്. c) ജില്ലയിൽ എല്ലാ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്. കാറ്റഗറി 2 (Threshold 2) a) ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ, ഐ സി യു വിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽ നിന്ന് (January 1) ഇരട്ടിയാവുകയാണെങ്കിൽ അവ കാറ്റഗറി 2 ൽ ഉൾപ്പെടും. a) നിലവിൽ തിരുവനന്തപുരം, ...
Breaking news

പോക്‌സോ കേസിലെ ഇരയായ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ

തേഞ്ഞിപ്പലം: പോക്സോ കേസിലെ ഇരയായ പതിനെട്ടുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 9.30 ഓടെയാണ് തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെൺകുട്ടി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലും കൂട്ടബലാത്സംഗം ഉൾപ്പടെ മൂന്ന് പോക്സോ കേസുകളിലെ ഇരയാണ് ഈ പെൺകുട്ടി. ഇവരുടെ മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്.തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ അമ്മയോടും സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്കൂളിലാക്കാനായി താൻ പോയ സമയത്താണ കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വന്ന ശേഷം പല തവണ പെൺകുട്ടിയെ പ്രാതൽ കഴിക്കാനായി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി അപ്പോൾ ഫോണും എടുത്തില്ല. തുടർന്ന് വാതിലിന് മു...
Accident

മഞ്ചേരി മെഡിക്കൽ കോളേജിൽ രോഗി തൂങ്ങി മരിച്ചു

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ച നിലയിൽ. തമിഴ്നാട് സ്വദേശി കോഴിക്കോട് പൂനൂർ ഫാത്തിമ എസ്റ്റേറ്റിൽ  പത്മനാഭൻ (51) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2 നാണ് മരിച്ച നിലയിൽ കണ്ടത്.  അപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ 10 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
Malappuram

കളി ടർഫിൽ മതി, റോഡിൽ വേണ്ട. പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

ജില്ലയിലെ നിരത്തുകളില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ടര്‍ഫുകള്‍ കേന്ദ്രീകരിച്ച്  മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ബോധവത്ക്കരണം.  ജില്ലയിലെ പ്രധാന കായിക മേഖലയായ ഫുട്ബോള്‍ ടര്‍ഫുകള്‍  കേന്ദ്രീകരിച്ചാണ് റോഡ് സുരക്ഷാ ബോധവല്‍ക്കരണം തുടങ്ങിയത്. രാത്രി കാലങ്ങളില്‍ ടര്‍ഫുകളില്‍ ഫുട്ബോള്‍ കളിക്കാന്‍ നിരവധി യുവാക്കളാണ് എത്തുന്നത്. കളികള്‍ കഴിഞ്ഞ് ഒഴിഞ്ഞ് കിടക്കുന്ന റോഡില്‍ അമിത ശബ്ദവും അഭ്യാസ പ്രകടനവും നടക്കുന്നതായി വ്യാപക പരാതി ഉണ്ടെന്ന് മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെല്‍മറ്റില്ലാതെ മൂന്നാളെയും വെച്ചുള്ള ഇരുചക്ര വാഹനത്തിലുള്ള യാത്രയും പതിവാണ്. ഇത്തരത്തില്‍ രാത്രികാലങ്ങളിലെ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവല്‍കരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ടര്‍ഫിലെത്തുന്നത്. ബോധവല്‍കരണത്തോടൊപ്പം തുടര്‍ന്നുള്ള ദിവസങ്ങളില്‍ മോട്...
Other

ഓണ്‍ലൈന്‍ തൊഴില്‍ മേള 21 മുതല്‍

കേരള നോളജ് ഇക്കോണമി മിഷന്‍ ജനുവരി 21 മുതല്‍ 27  ഓണ്‍ലൈന്‍ തൊഴില്‍ മേള നടത്തുന്നു.തൊഴില്‍ അന്വേഷകര്‍ക്ക് knowledgemission.kerala.gov.in  എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അവരുടെ സൗകര്യാര്‍ത്ഥം വീട്ടില്‍ നിന്നു തന്നെ ഓണ്‍ലൈന്‍ തൊഴില്‍ മേളയില്‍  പങ്കെടുക്കാം.മറ്റ് തൊഴില്‍ മേളകളില്‍ നിന്ന് വ്യത്യസ്തമായി, കേരള നോളജ് ഇക്കോണമി മിഷന്‍ ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകനു അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നത് വരെ ഒന്നിലധികം അവസരങ്ങള്‍ നല്‍കും. ഓണ്‍ലൈന്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ പൂര്‍ത്തികരിക്കണം. വിശദവിവരങ്ങള്‍ക്ക്. 0471 2737881....
Malappuram

സ്‌കൂളുകളില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ തുടങ്ങി

മലപ്പുറം : ജില്ലയില്‍ 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ തുടങ്ങി. ജനുവരി മൂന്ന് മുതല്‍ 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ ജില്ലയില്‍ ആരംഭിച്ചിരുന്നെങ്കിലും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ ഇന്നലെ (ജനുവരി 19) ആരംഭിക്കുകയായിരുന്നു. വിവിധ വാക്സിനേഷന്‍ കേന്ദ്രങ്ങളിലൂടെ ഇതുവരെ 119702 കട്ടികള്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക പറഞ്ഞു. ജില്ലയില്‍ 53 സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ തുടങ്ങിയിട്ടുണ്ട്. മലപ്പുറം താലൂക്കാശുപത്രിയുടെ കീഴിലായി കുട്ടികള്‍ക്ക് കോവിഡ്  വാക്സിനേഷന്‍ നടക്കുന്ന ആലത്തൂര്‍പടി എം.എം.ഇ.ടി. ഹയര്‍ സെക്കന്ററി സ്‌കൂളില്‍  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ: എ ഷിബുലാല്‍, ...
Sports

സന്തോഷ് ട്രോഫി ദേശീയ മത്സരത്തിന് കോട്ടപ്പടി സ്റ്റേഡിയം ഒരുങ്ങുന്നു; പ്രവൃത്തികള്‍ അവസാനഘട്ടത്തിലേക്ക്

സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിന്റെ ബി ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം ഒരുങ്ങുന്നു.അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) നിര്‍ദേശിച്ചിട്ടുള്ള ഗ്രൗണ്ടിലെ പുല്ലുകള്‍ വളര്‍ത്തല്‍ മുതല്‍ ഡഗ്ഔട്ടിന് സമീപത്തെ കമ്പിവേലി പിന്നിലേക്ക് മാറ്റുന്നതടക്കമുള്ള ജോലികളാണ് നിലവില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ തവണ കോട്ടപ്പടി സ്റ്റേഡിയം സന്ദര്‍ശിച്ച എ.ഐ.എഫ്.എഫ് സംഘം നിര്‍ദേശിച്ച പ്രാഥമിക ആവശ്യങ്ങളിലൊന്നായിരുന്നു സ്റ്റേഡിയത്തിലെ പുല്ലുകള്‍ക്കിടയിലെ വിടവുകള്‍ തീര്‍ക്കല്‍. ആ പ്രവൃത്തിയാണ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. സര്‍ക്കാറിന്റെ കീഴിലുള്ള കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ജോലിക്കാരാണ് ഗ്രൗണ്ടിലെ പുല്ലുകളുടെ പരിപാലനം നിര്‍വ്വഹിക്കുന്നത്. സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് അവസാനിക്കുന്നത് വരെ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്...
Other

കെ-റെയിൽ അശാസ്ത്രീയ അലൈൻ മെന്റ് പുനപരിശോധിക്കണം; സേവ് പരപ്പനങ്ങാടി ഫോറം പ്രതിനിധിസംഘം റെയിൽവേ അധികൃതരുമായി ചർച്ച നടത്തി

 നിർദ്ദിഷ്ട കെ-റെയിൽ അലൈൻ മെന്റിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സേവ് പരപ്പനങ്ങാടി ഫോറം പ്രതിനിധിസംഘം സതേൺ റെയിൽവേക്ക് നിവേദനം നൽകി. സേവ് പരപ്പനങ്ങാടി ഫോറം മുഖ്യരക്ഷധികാരിയും പരപ്പനങ്ങാടി നഗരസഭ ചെയർമാനുമായ ഉസ്മാൻ അമ്മാറമ്പത്ത്, ഫോറം ഭാരവാഹി എ.സി അബ്ദുൽ സലാം എന്നിവരാണ് സതേൺ റെയിൽവേയുടെ ചെന്നൈയിലുള്ള ഡിവിഷണൽ ഓഫീസിലെത്തി അഡീഷണൽ ജനറൽ മാനേജർ ഗോപിനാഥ് മല്ല്യക്ക് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തികൊണ്ടുള്ള നിവേദനം നൽകിയത്. നേരത്തെ പരപ്പനങ്ങാടി നഗര സഭ കെ-റെയിൽ പ്രൊജക്റ്റ്‌ നെതിരെ പ്രമേയം പാസാക്കിയിരിന്നു. ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി യും, കെ.പി.എ മജീദ് എം.എൽ.എ യും സതേൺ റെയിൽവേ ജനറൽ മാനേജറുമായി ഈ വിഷയങ്ങൾ സംസാരിസിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിനിധിസംഘത്തെ ചർച്ചക്ക് ക്ഷണിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/C7irCKdijZW4DwQkQX1cSM ജനറൽ മാനേജർക്ക് കോവിഡ് പോസിറ്റീ...
Crime

നിരോധിത മയക്ക് മരുന്ന് എം ഡി എം എ യുമായി മെഡിക്കൽ കോളേജിലെ ഡോക്ടർ പിടിയിൽ

നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി ഡോക്ടർ പൊലീസ് പിടിയിൽ. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൗസ് സർജനും കോഴിക്കോട് ജാഫർഖാൻ കോളനി സ്വദേശിയുമായ അക്കീൽ മുഹമ്മദ് ഹുസൈനെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. 2.4 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ബംഗളൂരുവിൽ നിന്നാണ് ഇത് എത്തിച്ചിരുന്നത്. മെഡിക്കൽ കോളജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇതിന് ഏകദേശം 15,000 രൂപക്ക് മുകളിൽ വരുമെന്നാണ് പൊലീസ് പറയുന്നത്. സ്വന്തം ഉപയോഗത്തിനായാണ് മയക്കുമരുന്ന് കൊണ്ടുവന്നത് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മയക്കുമരുന്ന് നൽകിയതാരാണ് എന്നതിനെകുറിച്ചെല്ലാം വിശദമായ അന്വേഷണം നടന്നുവരികയാണ്. സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്ന നിരവധി വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. രാത്രി ഡ്യൂട്ടിയിൽ 'ഉഷാർ' കിട്ടാനാണത്രേ ഇത് ഉപയോഗിക്കുന്നത്. 15 ദിവസത്തെ ഹൗസ് ...
Accident

തിരൂരങ്ങാടി ജനകീയ ഹോട്ടലിൽ തീ പിടിത്തം, സാധനങ്ങൾ കത്തി നശിച്ചു

ഗ്യാസ് ചോർച്ചയാണെന്നാണ് സംശയം തിരൂരങ്ങാടി നഗരസഭയുടെ ജനകീയ ഹോട്ടലിൽ തീ പിടുത്തം. ചന്തപ്പടിയിലെ ഹോട്ടലിൽ ആണ് തീപിടിത്തം ഉണ്ടായത്. കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ഹോട്ടൽ ആണ്. ഇന്ന് രാവിലെ 7.30 ന് ആണ് സംഭവം. ഇന്ന് രാവിലെ അടുപ്പിൽ തീ പിടിപ്പിച്ചപ്പോൾ തീ ആളിക്കത്തുകയായിരുന്നു. നടത്തിപ്പുകാരിൽ പെട്ട ചെമ്പ വഹീദ മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സമീപ വാസികൾ ഓടിയെത്തി സിലിണ്ടർ പുറത്തേക്ക് എറിഞ്ഞു. നാട്ടുകാർ എത്തി തീ അണക്കുകയായിരുന്നു. ഫ്രിഡ്ജ്, ഇലക്ട്രോണിക്‌സ് സാധനങ്ങൾ, പാത്രങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു....
Other

കൊവിഡ്; ആരോഗ്യ വകുപ്പ് ഹോം ഐസൊലേഷനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ഹോം ഐസൊലേഷനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും ലഘുവായ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായ കോവിഡ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വീടുകളില്‍ തന്നെ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ ഇരുന്നാല്‍ മതിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗിക്ക് മാത്രമായി ഉപയോഗിക്കാന്‍ പ്രത്യേക മുറിയും ശുചിമുറിയും ഉണ്ടാകണം. രോഗി വീട്ടിലെ പൊതു ഇടങ്ങള്‍ ഉപയോഗിക്കുകയോ, പത്രങ്ങള്‍, ടെലിവിഷന്‍ റിമോട്ട് തുടങ്ങിയ സാധനങ്ങള്‍ കൈമാറി ഉപയോഗിക്കുകയോ ചെയ്യരുത്. വീട്ടിലെ മറ്റ്  അംഗങ്ങള്‍ സമ്പര്‍ക്ക വിലക്കില്‍  കഴിയേണ്ടതുമാണ്. രോഗിയെ പൂര്‍ണ സമയവും പരിപാലിക്കാന്‍  ആരോഗ്യമുള്ള ഒരാള്‍ ഉണ്ടാകണം.വൈദ്യസഹായം തേടേണ്ടത് എപ്പോള്‍ സ്വയം നിരീക്ഷിക്കുക. രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടനടി വൈദ്യസഹായം തേടുക. കുറയാതെ തുടരുന്ന കടുത്ത പനി ( മൂന്നു ദിവസമായി 100 ഡിഗ്രിയി കൂടുതല്‍), ശ്വാസോച്ഛാസത്...
Other

കോവിഡ് വര്‍ധനവും ഒമിക്രോണ്‍ ആശങ്കയും: നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതും കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവിറക്കി. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലിലൂടെ പോലീസ്, തദ്ദേശഭരണം, റവന്യൂ തുടങ്ങിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍ക്ക് ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ ക്ലസ്റ്ററുകള്‍ കണ്ടെത്തി അത്തരം സ്ഥലങ്ങളില്‍ വ്യാപനം തടയുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ സ്വീകരിക്കണം. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അതാത് വകുപ്പ് മേധാവികള്‍ അനുവദിക്കണമെന്നും  ജ...
Other

മർകസ് നോളജ് സിറ്റിയിൽ നിർമാണത്തിനിടെ കെട്ടിടം തകർന്നു വീണു 15 പേർക്ക് പരിക്ക്

താമരശ്ശേരി നോളജ്​ സിറ്റിയിൽ നിർമാണത്തിനിടെ കെട്ടിടം തകർന്നുവീണ്​ 15ഓളം തൊഴിലാളികൾക്ക്​ പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളാണ്​ പരിക്കേറ്റവർ. ഇവരെ രക്ഷാപ്രവർത്തകർ ഉടനെ ആശുപത്രിയിലേക്ക്​ മാറ്റി. മൂന്നു​ പേരുടെ നില ഗുരുതരമാണെന്ന്​ അറിയുന്നു. ഇവരെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചു. ചൊവ്വാഴ്ച രാവിലെ 11.50ഓടെയാണ്​ അപകടം. സ്വകാര്യ സ്കൂൾ കെട്ടിടത്തിന്‍റെ രണ്ടാം നിലയുടെ പണി നടക്കുന്നിനിടെയാണ്​ തകർന്നത്​. വിവരമറിഞ്ഞ്​ ഫയർഫോഴ്​സും പൊലീസും സ്ഥലത്ത്​ എത്തിയാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​. കാന്തപുരം അബൂബക്കർ മുസ്​ലിയാരുടെ നേതൃത്വത്തിലാണ്​ നോളജ്​ സിറ്റി പണിയുന്നത്​. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ ബിസിനസ് സ്ഥാപനങ്ങൾ ഉൾപ്പെടെ പല സ്ഥാപനങ്ങളും കാമ്പസിൽ പ്രവർത്തിക്കുന്നുണ്ട്​. വിവിധ പദ്ധതികൾക്കായുള്ള നിർമാണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്​....
error: Content is protected !!