“ജീവിതമാണ് ലഹരി” പരപ്പനങ്ങാടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ മാരത്തോൺ സംഘടിപ്പിച്ചു
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്, വിമുക്തി മിഷൻ കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തുടനീളം നടത്തി വരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായി ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ഞായറാഴ്ച കാലത്ത് എക്സൈസ് വകുപ്പ് - വിമുക്തി മിഷന്റെയും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെയും ട്രോമാ കെയർ പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റിന്റെയും പരപ്പനങ്ങാടിയിലെ വിവിധ സാമൂഹിക സാംസ്ക്കാരിക സംഘടനകളൂടെയും സംയുക്താഭിമുഖ്യത്തിൽ പരപ്പനങ്ങാടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിലെ പ്രഥമ വനിതാ എക്സൈസ് ഇൻസ്പെക്ടറും തിരൂർ എക്സൈസ് ഇൻസ്പെക്ടറുമായ സജിത
ഫ്ളാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം പരപ്പനങ്ങാടി ബി ഇ എം ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ We Can ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ കൂട്ടയോട്ടത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കാൻ റോഡിൽ കൈയടിച്ചു കൈ വീശിയും നിരന്നപ്പോൾ അത് ഓട്ടക്കാർക്...






























