Wednesday, June 17

Blog

മലപ്പുറത്ത് മൂന്നു പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു
Health,, Malappuram

മലപ്പുറത്ത് മൂന്നു പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു

ജില്ലയിൽ രണ്ട്‌ കുട്ടികളും സ്‌ത്രീയുമടക്കം മൂന്നുപേർക്ക്‌ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയിരുപ്പ്‌ പഞ്ചായത്ത്‌ പരിധിയിലാണ്‌ രോഗബാധ. പത്തു വയസുകാരനാണ് ആദ്യം രോഗലക്ഷണമുണ്ടായത്. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെയും സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഒരു കുട്ടിയും സ്‌ത്രീയും ആശുപത്രി വിട്ടു. ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്‌. രോഗം റിപ്പോർട്ട്‌ ചെയ്‌ത പ്രദേശത്തെ 140 വീടുകളിൽ ആരോഗ്യ വകുപ്പ്‌ പരിശോധന നടത്തി. കുടിവെള്ള സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചിട്ടുണ്ട്‌. വരും ദിവസങ്ങളിലും പ്രദേശത്ത്‌ ഭക്ഷണ പാനീയങ്ങൾ വിൽക്കുന്നതും നിർമിക്കുന്നതുമായ സ്ഥാപനങ്ങളിലടക്കം പരിശോധന നടക്കും...
Health,

എന്താണ് ഷിഗല്ല ? പ്രധാന ലക്ഷണങ്ങൾ എന്തൊക്കെ ?

ഷിഗല്ല; അതീവശ്രദ്ധ പാലിക്കണം - ഡി.എം.ഒജില്ലയിൽ ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ കൂടുതലും കുട്ടികളെയാണ് ബാധിക്കുന്നത്. രോഗം ബാധിച്ചാൽ വളരെ പെട്ടന്ന് നിർജലീകരണം സംഭവിച്ചു അപകടവസ്ഥയിൽ ആവാൻ സാധ്യത ഉള്ളതിനാൽ പ്രത്യേക ശ്രദ്ധവേണമെന്നും ഡി. എം.ഒ അറിയിച്ചു. ഐസ്, ഐസ്ക്രീം, സിപ്പ് - അപ്പ് എന്നിവ ഉണ്ടാക്കുന്നതിന്ന് ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനകള്‍ നടത്തുന്നതിനും നിയമ ലംഘനങ്ങൾക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതുമായ സ്ഥാപനങ്ങളില്‍ കര്‍ശനമായ പരിശോധന നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക...
Accident

മാല മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ അപകടം, ഒരാൾ മരിച്ചു

​തിരുവനന്തപുരം: മാ​ല മോ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രാ​ൾ മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായ പരിക്കേറ്റു. ക​ഠി​നം​കു​ളം സ്വ​ദേ​ശി സ​ജാ​ദാ​ണ് മ​രി​ച്ച​ത്. സ​ജാ​ദി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​മ​ൽ എ​ന്ന​യാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. മാ​ർ​ത്താ​ണ്ഡ​ത്ത് നി​ന്നും 11 പ​വ​ൻ സ്വ​ർ​ണ മാ​ല മോ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ സ‍​ഞ്ച​രി​ച്ച ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ന​രു​വാ​മൂ​ടി​ലേ​ക്ക് വ​ന്ന ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​ജാ​ദാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് സ​ജാ​ദ് മ​രി​ച്ച​ത്. മം​ഗ​ല​പു​ര​ത്ത് പെ​ട്രോ​ള്‍ പ​മ്പി​ൽ ക​യ​റി ജീ​വ​ന​ക്കാ​ര​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പോ​ലീ​സ് തെ​രി​യു​ന്ന​യാ​ളാ​ണ് പരിക്കേറ്റ അ​മ​ൽ. അ​മ​ലി​ന് വേ​ണ്ടി...
Accident

കാറിടിച്ചു വീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു

അരീക്കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനമിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കീഴുപറമ്ബ് പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റും അനൗൻസറുമായ കുറുമാടൻ നിസാർ (42) ആണ് മരിച്ചത്. പൂവത്തികണ്ടിയിൽ ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. അരീക്കോട്ടെ പ്രാദേശിക ഫുട്ബോളുമായ ബന്ധപ്പെട്ട് അനൗൺസ്മെന്റിനിടെ നമസ്കരിക്കാൻ പള്ളിയിലേക്ക് പോകുന്നതിന് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാറിടിച്ചു വീണപ്പോൾ പിന്നിൽ വന്ന മറ്റൊരു പിക്കപ്പ് വാൻ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. ഉടനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ മരിച്ചു. പിതാവ്: പരേതനായ കുറുമാടൻ മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: ഷംല ചേലക്കോട്. മക്കൾ: മുഹമ്മദ് നിഹാൽ, മുഹമ്മദ് നിഹാദ്, ഫാത്തിമ മിൻഹ. സഹോദരങ്ങൾ: അബ്ദുൽ അലി, റസീന, ആബിദ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന്...
university

അഖിലേന്ത്യാ വടംവലി ചാമ്പ്യന്‍ഷിപ്പ് കാലിക്കറ്റിന് ജയം

കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റിന് മൂന്ന് മെഡല്‍. ഇന്‍ഡോര്‍, വനിതാ വിഭാഗത്തില്‍ വെള്ളിയും പുരുഷ വിഭാഗത്തിലും മിക്‌സഡ് വിഭാഗത്തിലും വെങ്കലവും കാലിക്കറ്റ് കരസ്ഥമാക്കി. പുരുഷ ടീം അംഗങ്ങള്‍ : ബിബിന്‍ സെബാസ്റ്റ്യന്‍, അശ്വിന്‍ എം. വേണു (നൈപുണ്യ കോളേജ്, കൊരട്ടി), അതുല്‍ ദാസ്, കെ.കെ. മുഹമ്മദ് അര്‍ഷാദ് (വി.ടി.ബി. കോളേജ് മണ്ണമ്പറ്റ), ജോസഫ് ജോര്‍ജ് (ക്രൈസ്റ്റ് ഇരിങ്ങാലക്കുട), അബിന്‍ തോമസ്, ഹിദത്തുള്ള (ജി.സി.പി.ഇ. കോഴിക്കോട്), കെ. ഷിജിന്‍, പി.എസ്. സജിത് (ഗവണ്‍മെന്റ് കോളേജ് പത്തിരിപ്പാല), ഫാഹിസ് അബ്ദുള്‍ അസീസ് (ഗവണ്‍മെന്റ് കോളേജ് കൊടുവള്ളി). പി.ആര്‍. 607/2022 വനിതാ ടീം അംഗങ്ങള്‍ : ഗീതു വര്‍ഗീസ്, എയ്ഞ്ചല്‍ ഡേവിസ് (നൈപുണ്യ കോളേജ്, കൊരട്ടി), എം.ജെ. ലിജിഷ് (വി.ടി.ബി. കോളേജ് മണ്ണമ്പറ്റ), ക്രിസ്റ്റി കെ. ടെലിന്‍, പി.എസ്. സ്‌നേഹ,...
Education, Malappuram

വിങ്‌സ് മലപ്പുറം പദ്ധതി ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കും: പി.കെ കുഞ്ഞാലിക്കുട്ടി

ജില്ലാ പഞ്ചായത്ത്  ഹയര്‍സെക്കന്‍ഡറി  കരിയര്‍ ഗൈഡന്‍സ് സെല്ലുമായി ചേര്‍ന്ന് കേന്ദ്ര സര്‍വകലാശായിലേക്കുള്ള  പൊതുപരീക്ഷക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന  വിങ്‌സ് മലപ്പുറം പദ്ധതി  ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക്  ഉയരങ്ങളിലേക്ക് പറക്കാന്‍  പുതിയ ചിറകുകള്‍ നല്‍കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു. സി.യു.ഇ.ടി പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ ജില്ലാതല സംഗമം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയില്‍ ഇത്തരം നൂതന പദ്ധതികള്‍ ഏറ്റെടുക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത്  കേരളത്തിലെ  മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  മാതൃകയാണെന്നും എം.എല്‍.എ പറഞ്ഞു. മലപ്പുറം  ഇന്‍കല്‍ ക്യാമ്പസിലെ  എ.ഐ ഇന്റര്‍നാഷണല്‍ കോളേജില്‍ നടന്ന  ഉദ്ഘാടന ചടങ്ങില്‍ ജില്ലയിലെ 200 സ്‌കൂളുകളില്‍ നിന്നായി ആയിരത്തി &nb...
Other

പ്ലസ് വൺ വിദ്യാർത്ഥിനിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം കാഞ്ഞിരമറ്റത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. മുളന്തുരുത്തി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വീടിന്റെ ടെറസിന് മുകളിൽ കൃഷ്ണപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇന്ന് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഒരു ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലുള്ള കുടുംബ പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു....
Other

മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ടു നേർച്ചക്ക് തുടക്കമായി

തിരുരങ്ങാടി : നാലു ദിവസം നീണ്ടു നിൽക്കുന്ന ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശുഹദാക്കളുടെ 186ാം ആണ്ടു നേർച്ചക്ക് സയ്യിദ് സലീം ഐദീദ് തങ്ങൾ പതാക ഉയർത്തിയതോടെ തുടക്കമായി. ശുഹദാക്കളുടെ മഖ്ബറയിൽ നടന്ന ഭക്തി നിർഭരമായ പ്രാർത്ഥനക്ക് മുദർയ്യിസ് ഇബ്രാഹീം ബാഖവി എടപ്പാൾ നേതൃത്വം നൽകി.മഹല്ല് പ്രസിഡണ്ട് പുക്കാടൻ മുസ്തഫ പതാക കൈമാറിയതോടെയാണ് നേർച്ചക്ക് തുടക്കമായത്. ബിട്ടീഷുകാർക്കെതിരെയും വിശ്വാസാചാരങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി പോരാടിയവരാണ് മുട്ടിച്ചിറ ശുഹദാക്കൾ . 1841 ലാണ് മുട്ടിച്ചിറ കലാപം നടന്നത്. മമ്പുറം തങ്ങളുടെ പിന്തുണയും സഹായവും ഈപോരാട്ടത്തിനുണ്ടായിരുന്നു. ഈ സമരത്തിൽ മരണപ്പെട്ടവരുടെ സ്മരണ നിലനിർത്തുന്നതിനാണ് മുട്ടിച്ചിറ മഹല്ല് പരിപാലന കമ്മറ്റിയുടെ കീഴിലാണ് വർഷംതോറും ശവ്വാൽ ഏഴിന് നേർച്ച നടത്തിവരുന്നത്. മഹല്ല് കമ്മറ്റി ജനറൽ സെക്രട്ടറി കൈതകത്ത് അലവി ഹാജി, ട്രഷറർ ഹനീഫ ആചാട്ടിൽ, സെക്രട്ടറിമാരായഹനീഫ മൂന്...
Accident

കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം: കാക്കഞ്ചേരിയിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ബിജു ജോൺ (49) ആണ് മരിച്ചത്. ഭാര്യ സൂസി കോട്ടക്കൽ പുതുപ്പറംബ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. മലപ്പുറത്ത് ഭാര്യയെ ട്രൈനിംഗിന് കാറിൽ എത്തിച്ച ശേഷം കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു എന്നാണ് അറിയുന്നത്. കാറിൽ മരിച്ച നിലയിൽ കണ്ട ഇവരെ 108 ആംബുലൻസിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചങ്കുവെട്ടി പുതുപ്പറമ്പ് റോഡിലെ അരീക്കലിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇവർക്ക് കോഴിക്കോട് വീട് നിർമിക്കുന്നുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
Accident

പ്രവൃത്തിക്കിടെ ഷോക്കേറ്റു, ലൈൻമാൻ വൈദ്യുതി ലൈനിന് മുകളിൽ കുടുങ്ങി

വൈദ്യുതി പോസ്റ്റിനു മുകളിൽ അറ്റകുറ്റ പണിക്കായി കയറിയ ലൈൻമാൻ ഷോക്കേറ്റ് ലൈനിൽ കുടുങ്ങി. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. വർക്കർ പ്രിയരാജൻ ആണ് ലൈനിന് മുകളിൽ കുടുങ്ങിയത്. ഇന്ന് രാവിലെ കൂരിയാട് പോസ്റ്റിന് മുകളിൽ ആണ് സംഭവം. വീഡിയോ താനൂരിൽ നിന്നുമെത്തിയ ഫയർ ആൻഡ്റെസ്ക് ടീം വേങ്ങര പോലീസ് നാട്ടുകാർചേർന്ന് താഴെയിറക്കി കോട്ടക്കൽ മിംസ്ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂരിയാട്മാർക്കറ്റിന് അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽനിന്നാണ് അപകടം.ചെറിയ രീതിയിൽ ഷോക്ക് ഏറ്റതിനെ തുടർന്ന്ബെൽറ്റിൽ തൂങ്ങി കിടക്കുകയായിരുന്നു എന്ന്ദൃക്സാക്ഷികൾ പറയുന്നു....
Accident

വെന്നിയൂരിൽ പാൽവണ്ടിയിടിച്ചു 2 സ്ത്രീകൾക്ക് പരിക്ക്

വെന്നിയുർ: ദേശീയപാതയിൽ മിനി ലോറിയിടിച്ചു 2 സ്ത്രീകൾ ക്ക് പരിക്കേറ്റു. മാറാക്കര ചിറക്കര മിനി (47), സാജിത (40) എന്നിവർക്കാണ് പരിക്ക്. ഇന്ന് രാവിലെ ദേശീയപാതയിൽ വെന്നിയുർ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് അപകടം. കാടാമ്പുഴ യിൽ നിന്ന് ബസ്സിൽ മൈസൂരിലേക്ക് വിനോദ യാത്ര പോകുകയായിരുന്ന സംഘത്തിൽ പെട്ടവരാണ് അപകടത്തിൽ പെട്ടവരെന്ന് അറിയുന്നു. വെന്നിയുർ പെട്രോൾ പമ്പിൽ ശുചി മുറിയിൽ പോയി മടങ്ങുമ്പോൾ പാലുമായി പോകുന്ന ലോറി ഇടിക്കുക ആയിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Other

മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ട് നേർച്ചയ്ക്ക് നാളെ തുടക്കമാകും

തിരൂരങ്ങാടി: മുട്ടിച്ചിറ ശുഹദാക്കളുടെ 166-ാം ആണ്ട് നേര്‍ച്ച മെയ് 6,7,8,9 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ നടത്തുവാന്‍ മുട്ടിച്ചിറ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 6-ന് ജുമുഅ നിസ്‌കാരാനന്തരം സിയാറാത്തോട് കൂടി ശുഹദാ നേര്‍ച്ചക്ക് തുടക്കമാവും. സിയാറത്തിന് മഹല്ല് ഖതീബ് ഇബ്രാഹീം ബാഖവി നേതൃത്വം നല്‍കും. തുടര്‍ന്ന് സയ്യിദ് സലിം ഐദീദ് തങ്ങള്‍ കൊടി കയറ്റത്തിന് നേത്യത്വം നല്‍കും. കൊടി ഉയര്‍ത്തലോടെ 4 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് മെയ് 7 ശനിയാഴ്ച വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന മത പ്രഭാഷണം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ജൗഹര്‍ മാഹിരി കരിപ്പൂര്‍ പ്രസംഗിക്കും. മെയ് 8 ന് ഞായറാഴ്ച ഏഴുമണിക്ക് നടക്കുന്ന മത പ്രഭാഷണം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷാജഹ...
Crime

ഒരു മാസം പ്രായമായ കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച മാതാവ് പിടിയിൽ

രാമനാട്ടുകര: പിഞ്ചു കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെ ആണ് ഫറോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭര്‍ത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യത ആവുമെന്ന് കരുതിയാണ് ഉപേക്ഷിതതെന്ന് ഫാത്തിമ പൊലീസിനോട് പറഞ്ഞു. നീലിത്തോട് പാലത്തിന് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ചുമണിക്ക് പണിക്കിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപം വഴിയരികില്‍ പിഞ്ചു കുഞ്ഞിനെ ആദ്യം കണ്ടത്. തുടര്‍ന്ന് സമീപ വാസികളെയും പോലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫറോക്ക് പോലീസ് കുഞ്ഞിനെ ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും പരിചരണത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു....
Politics

തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു; ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോ ജോസഫ്

കൊച്ചി: തൃക്കാക്കരയിൽ ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. ഹൃദയാരോഗ്യ രംഗത്തെ പ്രമുഖനാണ് ജോ ജോസഫെന്നും എൽഡിഎഫ് കൺവീനർ‌ ഇ.പി. ജയരാജൻ പറഞ്ഞു. ഇങ്ങനെയൊരു സ്ഥാനാർഥി ത‍ൃക്കാക്കരയിലെ ജനങ്ങൾക്കു മഹാഭാഗ്യമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന സ്ഥാനാർഥിയെ രീതിയില്ല. എല്ലാ പാർട്ടികളുമായി ബന്ധപ്പെട്ടുകൊണ്ടാണ് സ്ഥാനാർഥിയെ തീരുമാനിക്കുന്നത്. മുന്നണിയിൽ ചർച്ച ചെയ്ത് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാണ് യഥാവസരം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. എറണാകുളം ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗദ്ഗനാണ്. തൃക്കാക്കര മണ്ഡലത്തിൽ ഉൾപ്പെട്ട ആൾ കൂടിയാണ്....
Accident

ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം; യുവതിയും കുഞ്ഞും മരിച്ചു, ഭർത്താവ് കിണറ്റിൽ ചാടിയും മരിച്ചു

പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു. സ്‌ഫോടനമുണ്ടാക്കിയ ഭര്‍ത്താവ് മുഹമ്മദ് കിണറ്റില്‍ ചാടി ജീവനൊടുക്കി.  ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസ്സുകാരി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിന്തൽമണ്ണ കൊണ്ടിപ്പറമ്പിലാണ് സംഭവം. മാമ്പുഴ പലകക്കോടൻ മുഹമ്മദ്, ഭാര്യ ജാസ്മിൻ, ഇവരുടെ കുട്ടിയുമാണ് മരിച്ചത്. മറ്റൊരു മകൾ ഷിഫാന പൊള്ളലേറ്റ് ചികിത്സയിലാണ്. മുഹമ്മദ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഓട്ടോയുമായെത്തി ഭാര്യയെയും കുട്ടികളെയും അടുത്തേക്ക് വിളിച്ച് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദിന്റെ ഭാര്യ ജാസ്മിനും കുഞ്ഞുമാണ് സ്‌ഫോടനത്തില്‍ മരിച്ചത്. സ്‌ഫോടനം നടത്തിയതിനു പിന്നാലെ മുഹമ്മദ് അടുത്തുള്ള കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. മുഹമ്മദ് ചില കേസുകളില്‍ പ്രതിയാണെന്നും സൂചനയുണ്ട്. പാണ്ടിക്കാട്‌ പെരിന്തല്‍മണ്ണ...
Crime

ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രളയ രക്ഷാപ്രവർത്തകൻ അറസ്റ്റിൽ

താനൂര്‍-ബീച്ച് പരിസരത്ത് കാറിലിരിക്കുകയായിരുന്ന സ്ത്രീയുടെയും പുരുഷന്റെയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി ആവില്‍ ബീച്ച് കുട്ടിച്ചിന്റെ പുരയ്ക്കല്‍ ജെയ്‌സലിനെയാണ് (37) താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രളയകാലത്ത് വെള്ളത്തിൽ അകപ്പെട്ട കൂരിയാടിന് സമീപത്തെ ഒരു കുടുംബത്തിലെ സ്ത്രീകളെ മുതുകു കാണിച്ച് ചവിട്ടി കയറാൻ സഹായിച്ചതോടെ ഏറെ പ്രശസ്തനായിരുന്നു യുവാവ്. തുടർന്നു നിരവധി അംഗീകാരങ്ങളും അനുമോദനങ്ങളും തേടിയെത്തിയിരുന്നു. ട്രോമാകെയർ, പോലീസ് വോളണ്ടയറുമായിരുന്നു ജെയ്‌സൽ. 2021 ഏപ്രിൽ 15നാണ് കേസിനാസ്പദമായ സംഭവം. താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലിൽ ഫോട്ടോയെടുത്ത് മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഒരു ലക്...
Crime, Other

സ്വർണക്കടത്ത്; യുവാക്കളെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘം പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തെ വിറപ്പിച്ച്‌ ക്വട്ടേഷന്‍ സംഘത്തെ പിടികൂടി പോലീസ്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുണ്ടില്‍ത്താഴത്ത് നിന്നും പേരാമ്ബ്ര നടുവണ്ണുരില്‍ നിന്നും സ്വര്‍ണ്ണ കടത്തുമായി ബന്ധമുള്ള രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച്‌ മര്‍ദ്ദിച്ച്‌ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട നാലംഗ സംഘമാണ് അറസ്റ്റിലായിരിക്കുന്നത്.മലപ്പുറം തയ്യിലക്കടവ് സ്വദേശികളായ ഇല്ലിക്കല്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (31), പൂനാടത്തില്‍ ജയരാജന്‍ (51), കടലുണ്ടി ആണ്ടിശ്ശേരി തൊടിപുഴക്കല്‍ രതീഷ് (32), എന്നിവരെയും ഇവര്‍ക്ക് വാഹനം എത്തിച്ചു നല്‍കിയ തയ്യിലകടവ് ഇല്ലിക്കല്‍ മുഹമ്മദ് റൗഫ് എന്നയാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേരെയും തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ച കാറുകള്‍ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം 27ന് ദുബായിൽ നിന്ന് ഒരു കിലോ സ്വർണ്ണവുമായി കരിപ്പൂർ വിമാനത്താവ...
Accident

ഖത്തറിൽ വാഹനാപകടം; രണ്ട് മലപ്പുറത്തുകാർ ഉൾപ്പെടെ 3 മലയാളികൾ മരിച്ചു

ഖത്തറിൽ പെരുന്നാൾ ആഘോഷിക്കാനായി മരുഭൂമിയിലേക്ക്​ യാത്രപോയ സംഘം അപകടത്തിൽ പെട്ട്​ രണ്ട് മലപ്പുറത്തുകാർ ഉൾപ്പെടെ മൂന്ന്​ മലയാളികൾ മരിച്ചു. മാറഞ്ചേരി പുറങ്ങുകുണ്ടുകടവ് കളത്തിൽപടിയിൽ റസാഖ് (31), കീഴുപറമ്പ് മാരാൻകുളങ്ങര ഇയ്യക്കാട്ടിൽ എം.കെ.ഷമീം (35), എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ്​ അപകടം. ​ ആറു പേരുടെ സംഘം സഞ്ചരിച്ച ലാൻഡ്​ക്രൂയിസർ അപകടത്തിൽ പെടുകയായിരുന്നു. ​മൂന്നു ​പേർ സംഭവ സ്ഥലത്തു വെച്ച്​ മരിച്ചു. അമ്മയും കുഞ്ഞും ഉൾപ്പെടെ മൂന്ന്​ പേർ പരിക്കുകളോടെ ആശുപത്രിയിലാണ്​. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഉം സൈദ് സീലൈൻ മരുഭൂമിയിൽ എത്തിയതായിരുന്നു ഇവർ....
Crime

മിശ്ര വിവാഹം കഴിക്കാൻ സ്റ്റേഷനിൽ സഹായം തേടിയെത്തിയവരും പോലീസും തമ്മിൽ സംഘർഷം, ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ

തേഞ്ഞിപ്പലം: പ്രണയത്തിലായ യുവതിയുമായി ഒരുമിച്ച് ജീവിക്കാൻ സാഹചര്യം ഒരുക്കണമെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തിയത്തോടനുബന്ധിച്ച് സ്റ്റേഷനിൽ പരാതിക്കാരും പോലീസും തമ്മിൽ സംഘർഷം. കൂടെ എത്തിയ ഡി.വൈ.എഫ്.ഐ നേതാവിനെ പൊലീസ് മർദിച്ചെന്നാരോപിച്ചാണ്​ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ സംഘർഷാവസ്ത ഉണ്ടായത്. പൊലീസിനെ മർദിച്ചെന്ന കേസിൽ മൂന്നുപേരെ അറസ്റ്റ്​ ചെയ്​തു. പുളിക്കൽ ആന്തിയുർക്കുന്ന് സ്വദേശികളായ പറക്കുന്നത്ത്​ എം. സലാഹ് (32), എട്ടരകണ്ടി ജാഫർ (33), കാരാട് സ്വദേശി എള്ളോത് പുറായി വിഷ്ണു (27) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ടാണ്​ സംഭവം. ചെട്ടിയാർമാട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. തേഞ്ഞിപ്പലം സ്വദേശിനിയായ യുവതിയുമായി രണ്ടുവർഷത്തിലധികമായി പ്രണയത്തിലാണെന്നും ഏപ്രിൽ 24ന് യുവതി തന്നോടൊപ്പം ജീവിക്കാൻ ഇറങ്ങി വന്നെന്നും ഇയാൾ പറഞ്ഞു. തേഞ്ഞിപ്പലം പൊലീസിൽ യുവതിയുടെ വീട്ടുകാർ പരാതി നൽകിയ...
Gulf

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മലപ്പുറം സ്വദേശിക്ക് കോടികൾ സമ്മാനം

അബുദാബി: ഇന്നലെ (ചൊവ്വ) അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് ‘ഡ്രീം 12 മില്യൺ’ സീരീസ് 239 റാഫിൾ നറുക്കെടുപ്പിൽ അജ്മാനിൽ താമസിക്കുന്ന മലപ്പുറം മേലാറ്റൂർ സ്വദേശി മുജീബ് ചിറത്തൊടിക്കും കൂട്ടുകാർക്കും പെരുന്നാൾ സമ്മാനമായി കോടികൾ ലഭിച്ചു.ഏപ്രിൽ 22 ന് വാങ്ങിയ 229710 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. മുജീബും കൂട്ടുകാരും ചേർന്നാണ് ടിക്കറ്റ് വാങ്ങിയത്. സമാനത്തുക കൃത്യമായി പങ്കുവയ്ക്കും. അതേസമയം, മറ്റ് രണ്ട് ഇന്ത്യൻ പ്രവാസികൾക്കും ഇതേ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചു. ദുബായിൽ താമസിക്കുന്ന വിശ്വനാഥൻ ബാലസുബ്രഹ്മണ്യൻ രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം നേടി. 072051 നമ്പർ ടിക്കറ്റ് ഏപ്രിൽ 26-നായിരുന്നു വിശ്വനാഥൻ വാങ്ങിയത്. റാസൽഖൈമയിലെ മലയാളി ജയപ്രകാശ് നായർ മൂന്നാം സമ്മാനമായ 100,000 ദിർഹവും കീശയിലാക്കി. ഏപ്രിൽ 21 ന് എടുത്ത ടിക്കറ്റ് നമ്പർ 077562 ആണ് ഭാഗ്യം കൊണ്ടുവന്നത്. 'ഇത് അപ്രതീക്ഷിതമാണ്. ഒരു കോടീശ്വരനാകു...
Politics

തൃക്കാക്കര ഉപ തിരഞ്ഞെടുപ്പ്: കെ എസ് അരുൺ കുമാർ എൽ ഡി എഫ് സ്ഥാനാർഥി

കെ.എസ് അരുണ്‍ കുമാറിനെ തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമാണ് അരുണ്‍കുമാര്‍. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായ അരുണ്‍കുമാര്‍ എറണാകുളത്തെ പ്രമുഖ യുവ അഭിഭാഷകരിലൊരാളാണ്. 20,000ത്തില്‍പ്പരം അംഗങ്ങളുള്ള തൃക്കാക്കരയിലെ സ്‌പെഷ്യല്‍ എക്കണോമിക് സോണിലെ തൊഴിലാളി സംഘടനയിലെ നേതാവെന്ന നിലയിലും അരുണ്‍ കുമാര്‍ മണ്ഡലത്തില്‍ സജീവമാണ്. തെരഞ്ഞെടുപ്പിന് അധിക നാളുകളില്ല എന്നതുകൊണ്ടുതന്നെ ഒരു പുതിയ മുഖത്തെ ഇറക്കി പരീക്ഷണത്തിന് തയ്യാറാകില്ലെന്ന് നേരത്തെ ഇടതുമുന്നണി നേതൃത്വം തീരുമാനിച്ചിരുന്നു. സിഐടിയും ജില്ലാ കമ്മിറ്റി അംഗം, ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷന്‍, ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും എറണാകുളത്തെ കരുത്തനായ യുവ സ്ഥാനാര്‍ത്ഥിയാണ് കെ എസ് അരുണ്‍ക...
Politics

തൃക്കാക്കരയിൽ ഉമ തോമസ് യു ഡി എഫ് സ്ഥാനാർഥി

തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഉമാ തോമസിന്റെ പേര് മാത്രമാണ് കെപിസിസി പരിഗണിച്ചതും നിര്‍ദേശിച്ചതും. മുൻ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സരരം​ഗത്തിറങ്ങുന്നതോടെ തൃക്കാക്കരയിലെ കോൺ​ഗ്രസ് സംഘടനാ സംവിധാനം പൂ‍ർണമായും പ്രവർത്തസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് കെപിസിസി നേതൃത്വം. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീന‍ർ എം.എം.ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവ‍ർ പങ്കെടുത്ത യോ​ഗത്തിൽ ഉമ തോമസിൻ്റെ പേര് മാത്രമാണ് പരി​ഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാർത്ഥി നിർണയം അതിവേഗം പൂർത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. യോ​ഗത്തിന് മുൻപേ തന്നെ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി വിഡി സതീശൻ ആശയവി...
Local news, Other

വിശ്വാസികൾ ക്ഷമയും, സഹനവും മുഖ മുദ്രയാക്കണം

വേങ്ങര: വിശ്വാസികൾ ക്ഷമയും, സഹനവും മുഖ മുദ്രയാക്കണമെന്ന് പി.കെ.നൗഫൽ അൻസാരി. വേങ്ങര ടൗണിൽ എ.പി.എച്ച്.ഓഡിറ്റോറിയത്തിന്റെ ഗ്രൗണ്ടിൽ നടത്തിയ പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം നൽകിയ സന്ദേശത്തിലാണ് ഈ കാര്യം ഊന്നിപറഞ്ഞത്. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും സഹജീവികളോട് വലിയ സഹാനുഭൂതി കാണിക്കാനും നോമ്പ് പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു....
Sports

സന്തോഷ് ട്രോഫി: ബംഗാളിനെ തോൽപ്പിച്ച് കേരളം ജേതാക്കൾ

സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഏഴാം കിരീടം. ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളത്തിന്‍റെ കിരീടനേട്ടം. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്‍റെ മൂന്നാം കിരീടവും 2018 ന് ശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്‍റെ കിരീടനേട്ടം. പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്‍റെ സജലിന് പിഴച്ചു. സജലിന്‍റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്‍റെ കിക്കുകള്‍ എല്ലാം ഗോളായി. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളം ഒപ്പമെത്തി. കലാശപ്പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന...
Other

വിദ്വേഷവും പകയും വെടിയണം ഖലീലുൽ ബുഖാരി

തിരൂരങ്ങാടി: പരസ്പര വിദ്വേഷവും വെറുപ്പും വെടിഞ്ഞ് നല്ല മനസിന്റെ ഉടമകളാകണമെന്ന് കേരള മുസ് ലിം ജമാഅത്ത്സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ്ഇബ്റാഹീം ഖലീലുൽ ബുഖാരി ആഹ്വാനം ചെയ്തു.തിരൂരങ്ങാടി വലിയ പള്ളിയിൽ ചെറിയെ പെരുന്നാൾനിസ്കാര ശേഷം ഈദുൽ ഫിത്വർ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഒരു മാസക്കാലത്തെ വൃതത്തിലൂടെയും മറ്റു ആരാധനകളിലൂെടെയും നേടിയെടുത്ത ആത്മ വിശുദ്ധി ഭാവി ജീവിതത്തിൽ നിലനിർത്തണം.കുടുംബത്തിലും സമൂഹത്തിലും നാട്ടിലും ഐക്യവുംപാരസ്പര്യവുംഊട്ടിയുറപ്പിക്കണെമെന്നും . സമൂഹത്തിലെ അശരണരിലേക്കുംപാവങ്ങളിലേക്കും. നമ്മുെടെ കൈ താങ്ങ് ഉണ്ടാവണെമെന്നും തിരൂരങ്ങാടി ഖാളി കൂടിയായ അദ്ദേഹം ഉൽബോധിപ്പിച്ചു.ഖത്വീബ് അബ്ദുൽ ഖാദിർ അഹ്സസനിമമ്പീതി നിസ്കാരത്തിന് നേതൃത്വംനൽകി. മഹല്ല് സെക്രട്ടറിഎം എൻ കുഞ്ഞിമുഹമ്മദ് ഹാജി സംബന്ധിച്ചു....
Accident

വയനാട്ടിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

വയനാട്ടിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. നൂൽപ്പുഴ: നൂൽപ്പുഴ പോലീസ് സ്റ്റേഷൻ പരിധി യിലെ കൊന്നംപറ്റ കാട്ടുനായ്ക്ക കോളനിയിലെ സോമൻ (32) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടുകൂടി അരിമാനി വയലിൽ കൂടി നടന്നു പോകുമ്പോഴാണ് ഇടിമിന്നലേറ്റത്. ഭാര്യ: ജിൻഷ. മകൾ: നിയമോൾ.
Other

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മേയ് 31ന്; വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31നാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും. ഈ മാസം 11വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 12ന് സൂക്ഷ്മപരിശോധന നടക്കും. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തിയതി മെയ് 16 ആണ്. ഉപതെരഞ്ഞെടുപ്പിനുള്ള തിയതി കൂടി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് മുന്നണികള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മുന്നണികള്‍ക്ക് മുന്നില്‍ 10 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ പശ്ചാത്തലത്തില്‍ ഉടന്‍ പാര്‍ട്ടികള്‍ നേതൃയോഗങ്ങള്‍ ചേരും. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കടുക്കുന്ന സാഹചര്യത്തില്‍ ഇത് തന്നെയാകും പ്രധാന തെരഞ്ഞെടുപ്പ് വിഷയമെന്നാണ് കണക്കാക്കപ്പെടുന്നത്. കോണ്ഗ്രസ് നേതാവായിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടർന്നാണ് ഉപ തിരഞ്ഞെടുപ്...
Other

വേങ്ങരയിലും ഭക്ഷ്യവിഷബാധ, ഹോട്ടൽ അടച്ചു പൂട്ടിച്ചു.

വേങ്ങര: നോമ്പുതുറയ്ക്ക് ഹോട്ടലിൽനിന്ന് ഭക്ഷണംകഴിച്ചവർക്ക് അസ്വസ്ഥതയുണ്ടായതിനാൽ പോലീസ് നിർദേശപ്രകാരം ഹോട്ടൽ അടച്ചു. വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. എട്ട് പേരെ യാണ് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ പുലർച്ചെ ഒന്നരവരെ അത്യാഹിതവിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. സംഭവം ഭക്ഷ്യസുരക്ഷാ വകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഊരകം ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ഹരീഷ് പറഞ്ഞു. പോലീസ് സ്ഥലം സന്ദർശിച്ച് ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശിച്ചതായി സി.ഐ. എം. മുഹമ്മദ് ഹനീഫ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഇൻസ്‌പെക്ടർ സ്ഥലം സന്ദർശിച്ചു. മന്തിയിലെ ഇറച്ചിയിൽ നിന്നാണ് വിഷബാധയെന്ന് സംശയിക്കുന്നതായി ഫുഡ് സേഫ്റ്റി ഓഫീസർ പറഞ്ഞു. പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും സ്ഥാപനത്തിനെതിരെ നടപടി ആരംഭിച്ചതായും ഇദ്ദേഹം പറഞ്ഞു....
error: Content is protected !!