Friday, December 26

Blog

Accident

നായ കുറുകെ ചാടി, ഓട്ടോ മറിഞ്ഞു മൂന്നുപേർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത കാച്ചടിക്കും കരിമ്പിലിനും ഇടയിൽ റോഡിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞു മൂന്ന് പേർക്ക് പരിക്കേറ്റു.തിരൂർ വാണിയന്നൂർ സ്വദേശികളായ അബ്ദുൽ ഗഫൂർ (46),അജിസൽ (16), അർഷാദ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് അപകടം.പരിക്ക് പറ്റിയ ആളുകളെ 108 ആംബുലൻസിൽ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.തിരൂർ ഇരിങ്ങാവൂരിൽ നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് പോകുകയായിരുന്നു ഓട്ടോയിലുണ്ടായിരുന്നവർ. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്… https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM...
Local news

കെ-റെയിലിനെതിരെ പരപ്പനങ്ങാടി നഗരസഭയിൽ പ്രമേയം; എൽഡിഎഫും യു ഡി എഫും വാക്കേറ്റം, പ്രമേയവും ഡിപിആറും കത്തിച്ചു

പ്രമേയത്തെ ബി ജെ പി യും അനുകൂലിച്ചു പരപ്പനങ്ങാടി: കെ-റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരേ പരപ്പനങ്ങാടി നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചതിനെ തുടർന്ന് നാടകീയ രംഗങ്ങൾ. തിങ്കളാഴ്ച രാവിലെയാണ് പരപ്പനങ്ങാടി നഗരസഭാ കൗൺസിൽ യോഗം ചേർന്നത്. പരപ്പനങ്ങാടി നഗരസഭയെ കെ -റെയിൽ വലിയ തോതിൽ ദോഷകരമായി ബാധിക്കുമെന്നു പറഞ്ഞാണ് യു.ഡി.എഫ്. കൗൺസിലർമാരായ പി.വി. മുസ്തഫ അനുവാദകനും കെ.കെ.എസ്. തങ്ങൾ അവതാരകനുമായി പ്രമേയം അവതരിപ്പിച്ചത്. ഇതോടെ പ്രതിപക്ഷം രംഗത്തെത്തി. തുടർന്ന് ഇരുവിഭാഗവും വാക്കേറ്റത്തിൽ ഏർപ്പെട്ടു. കെ -റെയിൽ വിരുദ്ധ പ്രമേയത്തെ ബി.ജെ.പി. അംഗങ്ങൾ അനുകൂലിച്ചു. കെ-റെയിൽ വന്നാൽ മുന്നൂറോളം കുടുംബങ്ങൾ കുടിയിറക്കപ്പെടുമെന്ന് പ്രമേയത്തിൽ പറഞ്ഞു. ഇരകളുടെ പുനരധിവാസം പ്രശ്നമാകും. തീരദേശ സംരക്ഷണനിയമവും പുഴയോരത്തെ നിയമങ്ങളും ജനങ്ങൾക്ക് വാസയോഗ്യമായ ഇടംനൽകാൻ തടസ്സമാകും. പരപ്പനങ്ങാടിയിൽ കെ-റെയിൽ പദ്ധതി വലിയ പാരിസ...
Accident

വളർത്തുപൂച്ചയുടെ ചങ്ങല കഴുത്തിൽ കുരുങ്ങി പത്തു വയസ്സുകാരന് ദാരുണാന്ത്യം

കാടാമ്പുഴ മാറാക്കരക്കടുത്ത് കുട്ടാടുമ്മലാണ് ദാരുണമായ സംഭവം. മലയിൽ വീട്ടിൽ ഉമറുല്‍ ഫാറൂഖിന്‍റെയും ഖമറുന്നീസയുടോയും മകൻ അഫ്നാസ് (10) ആണ് വളര്‍ത്ത് പൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി ശ്വാസംമുട്ടി മരിച്ചത്. അടുക്കള ഭാഗത്ത് വാതിലിനോട് ചേര്‍ന്ന് തൂക്കിയിട്ടിരുന്ന പൂച്ചയുടെ ചങ്ങല കുട്ടി കളിക്കാനെടുക്കുകയായിരുന്നു.ചങ്ങല കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.വീട്ടില്‍ ആള്‍ ഉണ്ടായിരുന്നെങ്കിലും ശ്രദ്ദയില്‍ പെട്ടിരുന്നില്ല.പിന്നീട് മാതാവാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്.ഉടന്‍ തന്നെ വീട്ടിലുള്ളവരും ഓടിക്കൂടിയ നാട്ടുകാരും കുട്ടിയെ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡ്ക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ചൊവ്വാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും....
Other

അബുദാബി സ്‌ഫോടനം: രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ആറുപേര്‍ക്ക് പരിക്ക്

തങ്ങളുടെ സൈനിക നടപടി എന്ന് ഹൂതി വിമതർ അബുദാബി: അബുദാബിയിൽ രണ്ടിടങ്ങളിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താൻ സ്വദേശിയുമാണ് മരിച്ചതെന്നാണ് അധികൃതർ നൽകുന്ന വിവരം. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. യുഎഇയുടെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിനു സമീപമാണ് ആദ്യ പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിൽ മൂന്ന് ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിന് സമീപത്ത് നിർമാണം നടക്കുന്ന മേഖലയിലും പൊട്ടിത്തെറിയുണ്ടായി. രണ്ടിടങ്ങളിലും പൊട്ടിത്തെറിക്ക് മുൻപ് ഡ്രോൺ പോലെയുള്ള വസ്തു വന്നുപതിച്ചു എന്ന് അബുദാബി പോലീസ് സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ് എന്നും പോലീസ് അറിയിച്ചു. അതേസമയം, യുഎഇയിലെ പൊട്ടിത്തെറി തങ്ങളുടെ സൈനിക നടപടിയായിരുന്നു എന്ന് യെമ...
Crime

ഗുണ്ടാക്രമണം; യുവാവിനെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നിലിട്ടു

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. വിമലഗിരി സ്വദേശി ഷാൻ ബാബു(19) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട കെ.ടി ജോമോനാണ്(40) കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായ ചോദ്യംചെയ്യൽ തുടരുകയാണ്.ഇന്ന് പുലർച്ചെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. അതിരാവിലെ ഷാൻ ബാബവിൻ്റെ മൃതദേഹം തോളിലേറ്റി ജോമോൻ വരുന്നത് പൊലീസ് കണ്ടിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിയ പ്രതി മൃതദേഹം നിലത്തിട്ടു. ശേഷം താൻ ഇയാളെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് പറഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതിയെ കസ്റ്റഡിയിൽ എടുത്തു.മരിച്ചെന്ന് കരുതിയ ഷാൻ ബാബുവിന് ജീവനുണ്ടെന്ന് അറിഞ്ഞതോടെ കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രി വഴിമധ്യേ മരണം സംഭവിച്ചതായി ഡോക്ടർ അറിയിച്ചു. ഗുണ്ടാസംഘം അടിച്ചും ചവിട്ടിയുമാണ് യുവാവിനെ വകവരുത്തിയത്.നിരവധി ക്രി...
Other

മറ്റുള്ളവർക്ക് വേണ്ടി വരി നിൽക്കും, ഒരു ദിവസം സമ്പാദിക്കുന്നത് 16000 രൂപ

കടകള്‍, മാളുകള്‍, തീയറ്ററുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലാം പലപ്പോഴും നമുക്ക് ക്യൂ നില്‍ക്കേണ്ടി വരാറുണ്ട്. ക്യൂ നില്‍ക്കുന്നത്  ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും മടിയുള്ള കാര്യമാണ്. ഇത് ഒഴിവാക്കാന്‍ അത്തരം സ്ഥലങ്ങളില്‍ പോകാത്തവരുമുണ്ട്. മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂവിനെ പറ്റി എടുത്തു പറയേണ്ടതില്ല. മിക്കവാറും എല്ലാ ദിവസവും തന്നെ അച്ചടക്കത്തോടെ ക്യൂ നില്‍ക്കുന്നവരെ അവിടെ കാണാം. തങ്ങൾക്കാവശ്യമുള്ളത് കിട്ടാന്‍ വേണ്ടി വെയിലത്തും മഴയത്തുമൊക്കെ ക്ഷമയോടെ കാത്തിരിക്കുന്നവര്‍. എന്നാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ക്യൂ നിന്ന് പണം സമ്പാദിക്കുകയാണ് ലണ്ടന്‍ സ്വദേശിയായ ഫ്രെഡി ബെക്കിറ്റ്.  സമ്പന്നര്‍ക്കും ക്യൂ നില്‍ക്കാന്‍ മടിയുള്ളവര്‍ക്കും വേണ്ടി ക്യൂ നിന്ന് ഒറ്റ ദിവസം കൊണ്ട് ഈ മുപ്പത്തൊന്നുകാരന്‍ നേടുന്നത് 16000 രൂപയാണ്.  ഒരു മണിക്കൂര്‍ ക്യൂവിൽ കാത്തുനില്‍ക്കുമ്പോള്‍ 20 പൗണ്ട് മുതല്‍  160 പൗണ്ട് വരെ സമ്പാദിക...
Obituary

സഹോദരിയുടെ വിവാഹത്തിന് വരാനുള്ള ഒരുക്കത്തിനിടെ യുവാവ് ഖത്തറിൽ കുഴഞ്ഞു വീണു മരിച്ചു

താനൂർ: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് താനൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ടും താനൂർ മുനിസിപ്പാലിറ്റി മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന ടി.പി.എം. അബ്ദുൽ കരീം സാഹിബിന്റെ മകൻ ഹംറാസ് അബ്ദുള്ള (31) യാണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി ഖത്തറിലെ ദോഹ ഹമദ് ആശുപത്രിയിലാണ് ഹംറാസ് മരണപ്പെട്ടത്. റൂമിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഫാമിലിയോടൊപ്പം ഖത്തറിലായിരുന്നു. ലണ്ടനിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം അഞ്ചു വർഷത്തോളമായി ഖത്തറിലെ അൽ ഖലീജ് എഞ്ചിനിയറിങ് ആൻഡ് ഇൻഡസ്ട്രിയൽ കൺസൾട്ടൻസിയിൽ എച്ച്.ആറായി ജോലി ചെയ്യുകയാണ്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഫെബ്രുവരി ആറാം തിയ്യതി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആകസ്മിക നിര്യാണമുണ്ടായത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM മയ്യിത്ത് നാട്ടിലെത്തിക്കുന്...
Other

സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ ബുധനാഴ്ച മുതൽ; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിൽ കുട്ടികൾക്ക് വാക്സിനേഷൻ ബുധനാഴ്ച മുതൽ ആരംഭിക്കും. ഇതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വെവ്വേറെ യോഗം ചേർന്നതിന് ശേഷമാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്കൂളുകളിലെ വാക്സിനേഷൻ യജ്ഞത്തിന് അന്തിമ രൂപം നൽകിയത്. 15 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികൾക്കാണ് കോവിഡ് വാക്സിൻ നൽകുന്നത്. ഇവർ 2007-ലോ അതിനുമുമ്പോ ജനിച്ചവരായിരിക്കണം. 15 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ മാത്രമാണ് നൽകുക. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്സിൻ നൽകുക. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടാസ്ക് ഫോഴ്സാണ് വാക്സിനേഷൻ നടത്തേണ്ട സ്കൂളുകൾ കണ്ടെത്തുന്നത്. 500ൽ കൂടുതൽ ഗുണഭോക്താക്കളുള്ള സ്കൂളുകളെ സെഷൻ സൈറ്റുകളായി തിരഞ്ഞെടുത്താണ് വാക്സിനേഷൻ നടത്തുന്നത്. വാക്സിനേഷ...
Accident

തിരൂർ ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് പൊട്ടി വീണ് 8 പേർക്ക് പരിക്ക്

തിരൂർ ജില്ല ഹോസ്പിറ്റലിൽ ലിഫ്റ്റ് പൊട്ടി വീണ് 8 പേർക്ക് പരിക്ക്.ലിഫ്റ്റിന് ഭാരം കൂടിയതാണ് പൊട്ടി വീഴാൻ കാരണം. ഇന്ന് വൈകുന്നേരം7 മണിക്കാണ് അപകടം.15 പേരാണ് ലിഫ്റ്റിൽ ഉണ്ടായിരുന്നത് എന്നാണ് അറിയുന്നത്. നാലാം നിലയിൽ എത്തിയപ്പോൾ ആണ് ലിഫ്റ്റ് പൊട്ടി വീണത്. തിരുനാവായ സൗത്ത് സ്വദേശി മണ്ണുപറമ്പിൽ സുലൈമാൻ (38), കൽപ്പറ്റ പാലക്കൽ പറമ്പിൽ സ്വദേശിനി സഫിയ (53), കാടാമ്പുഴ സ്വദേശി കൊത്തങ്ങത്തു പറമ്പിൽ സ്വാലിഹ്, (42), എന്നിവർക്കാണ് ഗുരുതര പരിക്കുള്ളത്. മറ്റുള്ളവർക്ക് നിസ്സാര പരിക്കെറ്റു. ഇവർ എല്ലാവരും താലൂക് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നു....
Other

സദാനന്ദന്റെ സമയം! ; രാവിലെ ടിക്കറ്റെടുത്തു, ഉച്ചയ്ക്ക് അടിച്ചത് 12 കോടി !!

കോട്ടയം∙ ക്രിസ്മസ്– പുതുവത്സര ബംപർ ലോട്ടറിയുടെ സമ്മാനം ലഭിച്ച ഭാഗ്യശാലി ടിക്കറ്റെടുത്തത് നറുക്കെടുപ്പ് ദിവസമായ ഞായറാഴ്ച രാവിലെ ഇറച്ചി വാങ്ങാൻ പോയപ്പോൾ. കോട്ടയം അയ്മനം സ്വദേശി സദാനന്ദനാണ് ലോട്ടറി വകുപ്പിന്റെ ക്രിസ്മസ് പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ച XG 218582 എന്ന ടിക്കറ്റിന് ഉടമ. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.  50 വർഷത്തിലേറെയായി പെയ്ന്റിങ് ജോലി ചെയ്ത് ജീവിക്കുന്ന ആളാണ് സദൻ എന്ന സദാനന്ദൻ. ‘നേരത്തെ 5,000 രൂപയൊക്കെ സമ്മാനമായി ലഭിച്ചിട്ടുണ്ടെങ്കിലും ഇത്ര വലിയ തുക ലഭിക്കുന്നത് ഇതാദ്യമാണ്. ഒന്നരരൂപ കൂലിയ്ക്ക് പണിക്ക് പോയി തുടങ്ങിയതാണ്. ഒരുപാട് കടമുണ്ട്. മക്കൾക്ക് വേണ്ടി എല്ലാം ചെയ്യണം’– ഈറനണിഞ്ഞ കണ്ണുകളോടെ സദൻ പറയുന്നു. നിനച്ചിരിക്കാതെ കോടീശ്വരനായതോടെ ഒരുപാട് സ്വപ്നങ്ങൾ മനസ്സിലുണ്ടെന്നു ഇദ്ദേഹം പറഞ്ഞു....
National, university

അന്തർ സർവ്വകലാശാല ഫുട്ബോൾ കിരീടം കാലിക്കറ്റിന്

അഖിലേന്ത്യാ അന്തർ സർവ കലാശാലാ ഫുട്ബോൾ കിരീടം കാലിക്കറ്റിന്. എം.ജി. സർവകലാശാല ആതിഥ്യം വഹിച്ച ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ പഞ്ചാബിലെ സെൻ്റ് ബാബാ ബാഗ് സർവകലാശാലയെയാണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാലിക്കറ്റ് പരാജയപ്പെടുത്തിയത്.അഖിലേന്ത്യാ മത്സരത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് കിരീടം ചൂടിയത്.ആദ്യമായി അഖിലേന്ത്യാ ഫുട്ബോൾ കിരീടം നേടിയതിൻ്റെ അമ്പതാം വാർഷികം അഞ്ചു മാസം മുമ്പാണ് കാലിക്കറ്റ് സർവകലാശാല ആഘോഷിച്ചിരുന്നു. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് തിളക്കമേറ്റിക്കൊണ്ടാണ് കപ്പ് വീണ്ടും കാലിക്കറ്റിലെത്തുന്നത്.ഫൈനൽ മത്സരത്തിൽ പതിനെട്ടാം മിനിറ്റിൽ നിസാമുദ്ധീനും ക്യാപ്റ്റൻ സഫ്നിത് 22- മിനിറ്റിലും ഗോൾ നേടി. ഞായറാഴ്ച രാവിലെ നടന്ന സെമിയിൽ ആതിഥേയരായ എം. ജി സർവ്വകലാശാലയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഈ കളിയിൽ നിഷാമുദ്ധീനാണ്( 25 min) ഗോൾ നേടിയത് മുൻ സന്തോഷ് ട്രോഫി പരിശീലകൻ സതീവൻ ബാ...
Local news

തേർക്കയത്ത് പുതിയ പാലം നിർമിക്കുന്നു, സാധ്യത പഠനം തുടങ്ങി

തിരൂരങ്ങാടി: കാച്ചടി തേർക്കയത്ത് പുതിയപാലം നിർമിക്കുന്നതിൻ്റെ ഭാഗമായി പുഴയിലെ സാധ്യത പഠനത്തിൻ്റെ സർവെ ആദ്യഘട്ടം പൂർത്തിയായി, അടുത്ത ദിവസം മണ്ണ് പരിശോധന തുടങ്ങും, ഊരാളുങ്കൽ സൊസൈറ്റിയാണ് പരിശോധന നടത്തുന്നത്. തുടർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കും. തിരൂരങ്ങാടി മുന്സിപാലിറ്റിയെയും വേങ്ങര പഞ്ചായത്തിനേയും ബന്ധിപ്പിച്ചു കൊണ്ടുള്ളതാണ് തേർക്കയം പാലം. നിലവിലെ പാലം ശോചനീയാവസ്ഥയിലാണ്. നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, ജീവനക്കാർ പങ്കെടുത്തു,...
Kerala

കോവിഡ്: മത ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ ബാധമാക്കി

കോടതികളുടെ പ്രവര്‍ത്തനം ഓണ്‍ലൈനിൽ തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മത ചടങ്ങുകൾക്കും ബാധകമാക്കി. ടി.പി.ആർ 20ന് മുകളിലുള്ള സ്ഥലങ്ങളിൽ മതചടങ്ങുകൾക്ക് 50 പേർക്കു മാത്രം അനുമതി നൽകും. കോടതികളുടെ പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈനാക്കി. തിങ്കളാഴ്ച മുതൽ കോടതികൾ ഓൺലൈനായാകും പ്രവർത്തിക്കുക. ഏതെങ്കിലും പ്രത്യേകമായ കേസ് കോടതിമുറിയിൽ പരിഗണിക്കേതുണ്ടോ എന്ന് ജഡ്ജിമാർ തീരുമാനിക്കും. ജനങ്ങൾ പ്രവേശിക്കുന്നതും ജീവനക്കാർ വരുന്നതും നിയന്ത്രിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ 11-ന് പുനഃപരിശോധിക്കും. അതേസമയം തിരുവനന്തപുരം ജില്ലയിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. 50ലേറെ പേർ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയി...
Malappuram

സില്‍വര്‍ലൈന്‍ പദ്ധതി: ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാൻ മന്ത്രിമാർ ജനങ്ങളിലേക്ക്, മലപ്പുറത്ത് ഇന്ന് വിശദീകരണ യോഗം

ജില്ലയിലെ ഏക സ്റ്റോപ്പ് വട്ടത്താണിയിൽ മലപ്പുറം: സംസ്ഥാനത്തിന്റെ  ബഹുമുഖ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കാസര്‍ഗോഡ്-തിരുവനന്തപുരം അര്‍ദ്ധ അതിവേഗ റെയില്‍ പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ മന്ത്രിമാര്‍ ജനങ്ങളിലേക്ക്. പാത കടന്നു പോകുന്ന ജില്ലകളില്‍ സംസ്ഥാന സര്‍ക്കാരും കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിശദീകരണ യോഗങ്ങളിലൊന്ന് ഇന്ന് (ജനുവരി 16ന്) രാവിലെ 10.30ന്. മലപ്പുറം വുഡ്ബൈന്‍ ഫോളിയാജ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സ് മുമ്പാകെ നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി, കായിക-റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ അര്‍ദ്ധ അതിവേഗ റെയില്‍ പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മന്ത...
Malappuram

കുഞ്ഞുങ്ങളുടെ കാൽപാദ വൈകല്യ ചികിത്സ താലൂക് ആശുപത്രിയിൽ ആരംഭിച്ചു

ക്ലബ് ഫൂട്ട് ക്ലിനിക് ഉദ്ഘാടനവും പാലിയേറ്റീവ് ദിനാചരണവും സംഘടിപ്പിച്ചു. തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡി.ഇ.ഐ.സി ക്ലിനിക്കിൽ പുതുതായി ആരംഭിച്ച ക്ലബ് ഫൂട്ട് ക്ലിനിക്കിന്റെ പ്രവർത്തനോദ്ഘാടനവും പാലിയേറ്റീവ് ദിനാചരണവും കെ.പി.എ മജീദ് എം എൽ എ നിർവ്വഹിച്ചു. കുട്ടികളിലുണ്ടാകുന്ന  ക്ലബ് ഫൂട്ട് ജനന വൈകല്യ നിർണ്ണയവും, ചികിത്സയും, പുനരധിവാസവും ഈ ക്ലിനിക്കിലൂടെ  സാധ്യമാവും. ജില്ലയിൽ മഞ്ചേരി മെഡിക്കൽ കോളേജ്, തിരൂർ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ആണ് ഈ ചികിത്സ ആരംഭിച്ചിട്ടുള്ളത്. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി വിവിധ സംഘടനകളും വ്യക്തികളും രോഗികൾക്കായി സംഭാവന നൽകിയ ഉപകരണങ്ങളും ഭക്ഷ്യ കിറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു, ആശുപത്രി സൂപ്രണ്ട് ഡോ: പ്രഭുദാസ് സ്വാഗതം പറഞ്ഞു. സി.പി സുഹറാബി (വൈസ് ചെയർ പെഴ...
Obituary

മുൻ ഇന്ത്യൻ ഫുട്ബോൾ താരം മലപ്പുറം അസീസ് അന്തരിച്ചു

മുൻ ഇന്ത്യൻ ഫുട്ബാൾ താരവുംപ്രഥമ സന്തോഷ് ട്രോഫിയിലൂടെ കേരളത്തിൻ്റെ അഭിമാനതാരവുമായ മലപ്പുറം അസീസ് എന്ന മക്കരപറമ്പ കാവുങ്ങൽ അബദുൽ അസീസ് (73 ) അന്തരിച്ചു. മക്കരപറമ്പ മങ്കട റോഡ് മരമില്ലിന് എതിർവശത്താണ് വീട്.ജനാസ നിസ്കാരം രാവിലെ 11 മണിക്ക് മക്കരപ്പറമ്പ് ടൗൺ ജുമാ മസ്ജിദിൽ.
Other

ചെറിയ ചെറിയ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കി മാറ്റുന്നതിലൂടെ അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് വ്യതിചലിക്കപ്പെടുന്നു: ജിഫ്രി തങ്ങൾ

അടിസ്ഥാന വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയായിരിക്കണം സംഘടനാ പ്രവര്‍ത്ത നങ്ങളെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ആര്‍ജ്ജിച്ച ശക്തിയും അഭൂതപൂര്‍വ്വമായ വളര്‍ച്ചയും സത്യസന്ധമായ പ്രവര്‍ത്തനത്തിലൂടെ ഉണ്ടായതാണ്. ചെറിയ ചെറിയ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കി മാറ്റുന്നതിലൂടെ അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് വ്യതിചലിക്കപ്പെടുകയാണ്. സോഷ്യല്‍ മീഡിയയിലും മറ്റും നടക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ സംഘടനക്കോ സമൂഹത്തിനോ ഒരു ഗുണവും ലഭിക്കുന്നില്ല. അത്തരം ചര്‍ച്ചകളില്‍ നിന്ന് സംഘടനാ പ്രവര്‍ത്തകര്‍ വിട്ട് നില്‍ക്കണമെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക...
Malappuram, Sports

പ്രഥമ ജില്ലാ ഒളിമ്പിക്‌സ് മീറ്റിന് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തുടക്കമായി

പ്രഥമ ജില്ലാ ഒളിമ്പിക്‌സ് മീറ്റിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തുടക്കമായി. തുറമുഖ - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ വേദികളിലായി 24 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക .ഇതില്‍ 11 ഇനങ്ങള്‍ യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും ബാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി നടക്കും. ജനുവരി 18 വരെയാണ് പ്രഥമ ജില്ലാ ഒളിമ്പിക്‌സ് മീറ്റ്.   ഉദ്ഘാടന ചടങ്ങില്‍ പി അബ്ദുല്‍ഹമീദ്  എം.എല്‍.എ  അധ്യക്ഷനായി. കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ്  ട്രസ്റ്റി ഡോ: പി മാധവന്‍കുട്ടി വാര്യര്‍ മുഖ്യാതിഥിയായി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രോ: വൈസ് ചാന്‍സലര്‍ ഡോ.എം നാസര്‍ മുഖ്യപ്രഭാഷണം നടത്തി. പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പന്‍ മുഹമ്മദലി, യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം അഡ്വ: ടോം കെ തോമസ്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ യു തിലകന്‍, കേരള ബാസ്‌ക്കറ്റ് ബോള്‍ അസോസിയേ...
Local news

സ്കൗട്ട് വിദ്യാർഥികൾ ബസ് സ്റ്റോപ്പും പരിസരവും വൃത്തിയാക്കി

തിരൂരങ്ങാടി: പൊതുമുതൽ സംരക്ഷണത്തിന്റെ ഭാഗമായി തിരൂരങ്ങാടിയിലെ ബസ്റ്റോപ്പും പരിസരവും ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ വൃത്തിയാക്കി. വാർഡ് കൗൺസിലർ അബിദ റബിയത്ത് പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി, ഹെഡ് മാസ്റ്റർ ടി. അബ്ദു റഷീദ്, പി.ടി.എ പ്രസിഡന്റ് എം. അബ്ദുറഹിമാൻ കുട്ടി, കൗൺസിലർ ഹബീബ ബഷീർ അരിമ്പ്ര മുഹമ്മദലി എന്നിവരുടെ സാന്നിധ്യത്തിൽ നൂറോളം കുട്ടികൾ പങ്കാളികളായി. സ്കൗട്ട് അധ്യാപകരായ അബ്ദുസമദ്, ഷബീറലി കൊടശ്ശേരി, പി.ജമീല, പി. ജവഹറ, എം.പി. റംല, എ.ടി. സൈനബ എന്നിവർ നേതൃത്വം നൽകി....
Local news

നിർധന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയുമായി തിരൂർ ജെ സി ഐ സ്ഥനാരോഹണം

പ്രമുഖ വ്യക്തിത്വ വികസന സംഘടനയായ ജെ സി ഐ തിരൂരിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, ചാരിറ്റി പ്രവർത്തകരെ ആദരിക്കുന്ന പരിപാടിയും പൂങ്ങോട്ടുകുളം ദാറുസ്സലാം മാളിൽ നടന്നു. ജെ സി ഐ മേഖല 21 ലെ മുൻ പ്രസിഡന്റ് ഡോ. രാംദാസ് ഉൽഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ പ്രശസ്ത സിനിമ താരം ഷിയാസ് കരീം,ജെ സി ഐ മേഖല 21 പ്രസിഡന്റ് പി പി പി. രാഖേഷ് മേനോൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ജെസിഐ സോൺ വൈസ് പ്രസിഡന്റ് ഡോ. ഫവാസ് മുസ്തഫ മിസ്സിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുതിയ പ്രസിഡന്റ് മനു ആന്റണി, സെക്രട്ടറി ദിനേശ് നടുവക്കാട്ട്, ട്രഷറർ ഹനീഫ് ബാബു എന്നിർ സ്ഥാനമേറ്റു പുതിയ വർഷത്തെ പദ്ധതികളായ 50 നിർധരരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്, വുമൺ എൻപവർമെന്റ് പ്രോഗ്രാം, ജെ സി ഐ ബിസിനസ്സ് എക്സ്പോ, കുട്ടികൾക്കുള്ള സ്‌കിൽ ഡെവലപ്മെന്റ് പ്രോഗ്രാം (സ്കിൽമ), ശാരീരിക വെല്ലുവിളി നേരിടുന്നവരെ സഹായിക്കുന്ന പദ്ധതിയായ കൂടെയു...
Local news

പി എസ് എം ഒ കോളജിൽ “ഗോ ഇലക്ട്രിക് കാമ്പയിൻ” സംഘടിപ്പിച്ചു

തിരുരങ്ങാടി : ഊർജ്ജ കിരൺ 20 21- 2022 പദ്ധതിയുടെ ഭാഗമായി പി .എസ്‌ .എം .ഒ .കോളേജ് എനർജി കോൺസെർവഷൻ ക്ലബ്ബ്‌ ,കരിപ്പൂർ എവർ ഷൈൻ ലൈബ്രറിയും ചേർന്ന് ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി "ഗോ ഇലക്ട്രിക്" ക്യാമ്പയിൻ ഭാഗമായി വനിത സംരംഭകർക്കായി അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥാന എനർജി മാനേജ്മെന്റ് സെന്റർ, സെന്റർ ഫോർ എൻവയോൺമെന്റ് ആന്റ് ഡെവലപ്പ്മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആണ് പരിപാടി നടത്തിയത്. തിരുരങ്ങാടി മുനിസിപ്പൽ ചെയര് മാൻ കെ .പി .മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ .അസീസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ്‌ മാനേജർ എം .കെ .ബാവ പ്രസംഗിച്ചു .ഇ.എം.സി.യുടെ അംഗീകൃത റിസോഴ്സ് പേഴ്സൺ ഡോ .സി .പി .മുഹമ്മദ് കുട്ടി , പി .സാബിർ എന്നിവർ ക്ലാസ് നയിച്ചു. പ്രൊഫ .നിഷീധ സ്വാഗതവും എ .അബ്ദു സലാം നന്ദിയും പറഞ്ഞു ....
Accident

ദേശീയപാതയിൽ പടിക്കലിൽ കാറുകൾ കൂട്ടിയിടിച്ചു റോഡിൽ മറിഞ്ഞു

തിരൂരങ്ങാടി: ദേശീയപാത പടിക്കലിന് സമീപം കാറുകൾ കൂട്ടിയിടിച്ചു അപകടം. ചേളാരിക്കും പടിക്കലിനും ഇടയിൽ എസ് ആർ പെട്രോൾ പമ്പിന് സമീപത്താണ് അപകടം. അപകടത്തിൽ ഒരു കാർ റോട്ടിൽ മറിഞ്ഞു. യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ചേളാരി യിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Other

സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെയുള്ള കേസ് പോലീസ് പിൻവലിക്കുന്നു

കേസ് എടുത്തത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ എന്നു കോടതിയിൽ റിപ്പോർട് നൽകും തിരൂരങ്ങാടി: സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂറിനെതിരെയുള്ള കേസ് പോലീസ് പിൻവലിക്കുന്നു, ഇതിനുള്ള നടപടികൾ ആരംഭിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ തന്നെ കോടതിയിൽ റിപ്പോർട്ട് നൽകി പിന്‍വലിക്കാനാണ് ശ്രമം. കഴിഞ്ഞ 5 ന് തെന്നല പഞ്ചായത്ത് മുസ്ലിം കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശ സംരക്ഷണ പരിപാടിയിൽ പ്രസംഗിച്ചതിനാണ് കേസ് എടുത്തത്. ഉദ്ഘടകനായ ഇ. ടി. മുഹമ്മദ് ബഷീർ എം പി ഒഴികെയുള്ള 12 പ്രാസംഗികന്മാരുടെയും കണ്ടാലറിയാവുന്ന 200 പേർക്കെതിരെയുമാണ് തിരൂരങ്ങാടി എസ് ഐ എസ്‌കെ പ്രിയൻ സ്വമേധയാ കേസ് എടുത്തത്. അനുമതി ഇല്ലാതെ മൈക്ക് ഉപയോഗിച്ചു പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി, കോവിഡ് പ്രോട്ടോകോൾ തെറ്റിച്ചു സാമൂഹിക അകലം പാലിച്ചില്ല എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. സമദ് പൂക്കോട്ടൂർ മൂന്നാം പ്രതി ആയിരുന്നു...
Accident

ബൈക്ക് നിർത്തി ഫോൺ ചെയ്യുന്നതിനിടെ ബസ്സിടിച്ചു യുവാവ് മരിച്ചു

താനൂർ: വട്ടത്താണിയിൽ ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒഴൂർ അപ്പാട സ്വദേശി കുണ്ടുപറമ്പ് പ്രവീണാ(29)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.45ന് വട്ടത്താണിയിൽ വച്ചാണ് അപകടം. പുത്തൻതെരു ഭാഗത്ത് നിന്നും തിരൂരിലേക്ക് പോകുന്നതിനിടയിൽ തിരൂരിൽ നിന്നെത്തിയ ബസ് യുവാവിനെ ഇടിക്കുകയായിരുന്നു. യുവാവ് ബൈക്ക് റോഡരികിൽ നിർത്തി ഫോൺ ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബസ് ഇടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്‌. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. കെട്ടിട നിർമാണ തൊഴിലാളിയാണ്. താനൂർ ചാഞ്ചേരി പറമ്പ് സ്വദേശിയാണ്. ഒരു വർഷം മുമ്പാണ് ഒഴൂരിലേക്ക് താമസം മാറിയത്. അച്ഛൻ, കെ പി ബാലകൃഷ്‌ണൻ. അമ്മ അനിത. പ്രജിത, പ്രശാന്ത് എന്നിവരാണ് സഹോദരങ്ങൾ....
Health,, Malappuram

പരിചരണം ക്ലിനിക്കുകൾക്കപ്പുറത്ത് – മാതൃകയായി വെളിമുക്ക് പാലിയേറ്റീവ് സെന്റർ

ഇന്ന് പാലിയേറ്റീവ് കെയർ ദിനം തിരൂരങ്ങാടി: പരിചരണം ക്ലിനിക്കുകൾക്കപ്പുറത്തേക്ക് എന്നതാണ് ഇത്തവണത്തെ പാലിയേറ്റിവ് ദിന മുദ്രാവാക്യം.കഴിഞ്ഞ പത്ത് വർഷമായിട്ട് വെളിമുക്ക് പാലിയേറ്റിവ് സെന്റർ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത് ഈയൊരു ആശയത്തിന്റെ അടിത്തറയിൽ നിന്നാണ്.മരുന്നുകൾക്കപ്പുറം ഇരുട്ടും വേദനയും നിറഞ്ഞ ജീവിതങ്ങളിൽ ചിലത് ചെയ്യാനുണ്ടെന്ന തിരിച്ചറിവിലാണ് ഹോം കെയറുകൾക്കൊപ്പം അത്തരം പ്രവർത്തനങ്ങളുമായി വെളിമുക്ക് പാലിയേറ്റിവ് സെന്റർ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. കൃത്യമായി ആഴ്ചയിൽ ആറ് ദിവസവും നടക്കുന്ന നഴ്‌സിംഗ് ഹോം കെയറിനൊപ്പം ഭക്ഷ്യവസ്തുക്കലും പഠനോപകരങ്ങളും അടക്കമുള്ള അവശ്യവസ്തുക്കളും അത്യാവശ്യക്കാരുടെ വീടുകളിൽ എത്തിക്കാൻ പ്രവർത്തകർ മുൻകൈ എടുക്കുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM ബുധൻ,ശനി ദിവസങ്ങളിലെ "ഇൻസ്പെയർ" ഡേ കെയറിൽ മാനസിക ...
Kerala

ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതൽ ഓൺലൈൻ സംവിധാനത്തിലൂടെ, സാമൂഹ്യ പരിപാടികൾക്ക് 50 പേർ മാത്രം

ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈൻ സംവിധാനത്തിലൂടെ നടത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകും. സംസ്‌ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്. കോവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ ആരോഗ്യ വകുപ്പ് പോലീസ്, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭ്യമാക്കേണ്ടതാണ്. കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കു...
Crime

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് കേസിൽ വിധിപറഞ്ഞത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധിവന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2014 മുതൽ 2016 വരെയുടെ കാലയളവിൽ കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തിൽവെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ...
Accident

വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന വാൻ കത്തി നശിച്ചു

വളാഞ്ചേരി: കഞ്ഞിപുരയിൽ ടെമ്പോ ട്രാവലർ പൂർണമായും കത്തിനശിച്ചു, ആളപായമില്ല.  കോയമ്പത്തൂരിൽ നിന്നും കാടാമ്പുഴ ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങിയ പതിനഞ്ചോളം പേർ ആയിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത്. വാഹനത്തിന്റെ എഞ്ചിൻ ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ടു  ഡ്രൈവർ വാഹനം നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.   തിരൂരിൽ നിന്നും ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തിയപ്പോഴേക്കും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു നാട്ടുകാരും തൊട്ടടുത്തുള്ള ഗാർഡനിൽ നിന്നും മോട്ടോർ ഉപയോഗിച്ചു  തീ കെടുത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു    പ്രതീകാത്മക ചിത്രം...
Malappuram

എസ് എഫ് ഐ പ്രവർത്തകരും അധ്യാപകരും തമ്മിൽ സംഘർഷം: പ്രധാനാധ്യാപിക ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

സംഘർഷത്തിൽ എസ് എഫ് ഐ നേതാവിന്റെ കയ്യൊടിഞ്ഞു ഇടുക്കിയിൽ എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് സംസ്ഥാനവ്യാപകമായി നടത്തിയ പഠിപ്പുമുടക്കുസമരവുമായി ബന്ധപ്പെട്ട് പൂക്കൊളത്തൂർ സി.എച്ച്.എം. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകരും പുറത്തുനിന്നെത്തിയ എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിൽ സംഘർഷം. പ്രഥമാധ്യാപികയടക്കം ആറുപേർക്ക് പരിക്കേറ്റു. പ്രഥമാധ്യാപിക എ. ജയശ്രീ (55), അധ്യാപകൻ പി.സി. അബ്ദുൽ ജലീൽ (44), സ്കൂൾ ജീവനക്കാരൻ കെ.സി. സുബ്രഹ്മണ്യൻ (37), എസ്.എഫ്.ഐ. മഞ്ചേരി ഏരിയാ സെക്രട്ടറി നിധിൻ കണ്ണാടിയിൽ (24), പ്രസിഡൻറ്്‌ വി. അഭിജിത്ത് (24), സി. മുഹമ്മദ് റാഫി (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11-ഓടെയാണ് സംഘർഷമുണ്ടായത്. ഇടുക്കിയിൽ എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടതിനെത്തുടർന്ന് ബുധനാഴ്ച എസ്.എഫ്.ഐ. ആഹ്വാനം ...
Other

യുഡിഎഫ് പഞ്ചായത്തിനെതിരെ സമരം; ഡിസിസി ജനറല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

തിരൂരങ്ങാടി:യുഡിഎഫ് ഭരിക്കുന്ന നന്നമ്പ്ര പഞ്ചായത്തിനെതിരെ സമരം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ.പി.കെ തങ്ങളെ നീക്കി, അന്വോഷണ വിധേയമായി പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റും ചെയ്തു. കെ.പി.സി.സി യാണ് നടപടി എടുത്തത്. നന്നമ്പ്ര പഞ്ചായത്തിന്റെ വാഹനം മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തു കണ്ടെത്തിയ സംഭവത്തില്‍ കെപികെ തങ്ങള്‍ പരസ്യമായി പ്രതികരിച്ചിരുന്നു. പിന്നീട് എല്‍ഡിഎഫ് കക്ഷികളോടൊപ്പം ചേര്‍ന്ന് പഞ്ചായത്തിനെതിരെ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. .മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് കെ.പി.കെ തങ്ങളോട് ഡി.സി.സി പ്രസിഡന്റ് അഡ്വ:വി.എസ് ജോയി നിര്‍ദേശിച്ചെങ്കിലും അത് ചെവികൊള്ളാതെ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇതിനെതിരെ ഡി.സി.സി, കെ.പിസി.സിക്ക് പരാതി നല്‍കുകയായിരുന്നു. കെ.പി.സിസി ജനറല്‍ സെക്രട്ടറി അഡ്വ:പി.എ സലീം പരാതിയെ കുറിച്ച് പ്രാഥമികമായി...
error: Content is protected !!