Saturday, March 14

Blog

സ്‌കൂളുകളുടെ സമയ ക്രമത്തില്‍ മാറ്റം ; ഇനി അര മണിക്കൂര്‍ അധിക പഠനം, വിജയിപ്പിക്കുന്നതിലും മാറ്റം : അറിയാം പുതിയ വിദ്യാഭ്യാസ നയങ്ങള്‍
Kerala

സ്‌കൂളുകളുടെ സമയ ക്രമത്തില്‍ മാറ്റം ; ഇനി അര മണിക്കൂര്‍ അധിക പഠനം, വിജയിപ്പിക്കുന്നതിലും മാറ്റം : അറിയാം പുതിയ വിദ്യാഭ്യാസ നയങ്ങള്‍

മലപ്പുറം : സ്‌കൂളുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. ഇനി അര മണിക്കൂര്‍ അധിക പഠനം. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനസമയത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. 9.45 മുതല്‍ 4.15 വരെയായി പഠനസമയം ഉയര്‍ത്തി. യുപി ക്ലാസുകളില്‍ രണ്ട് ശനിയാഴ്ചയും ഹൈസ്‌കൂള്‍ ക്ലാസുകളില്‍ 6 ശനിയാഴ്ചയും അധിക ക്ലാസുകള്‍ എടുക്കും. ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ ഇത്തവണ പുതിയ പാഠ്യപദ്ധതി അനുസരിച്ചുള്ള പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. 10 വരെ വിദ്യാര്‍ഥികളെ എല്ലാം ക്ലാസുകളിലും ജയിപ്പിച്ചു വിടുന്ന ഓള്‍ പാസ് സമ്പ്രദായം നിര്‍ത്തലാക്കി. എട്ടാം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും 30 ശതമാനം മാര്‍ക്ക് ലഭിച്ചവരെ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് വിജയിപ്പിക്കുകയുള്ളൂ. സബ്ജക്ട് മിനിമം പദ്ധതി അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില്‍ നടപ്പിലാക്കും. പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ചത്തെ ബ്രിഡ്ജ് കോഴ്‌സുകള്‍ നല്‍കും. ഇത...
Local news

പി.ഡി.പി നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി

പെരുവള്ളൂർ : കരുവാങ്കല്ലിൽ നിർധന കുടുംബത്തിന് പി ഡി പി പഞ്ചായത്ത്‌ കമ്മിറ്റി നിർമിച്ചു നൽകിയ ബൈത്തുൽ സബാഹ് വീടിന്റെ താക്കോൽ ദാനം നടത്തി. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുൽ കലാം മാസ്റ്ററുടെ സാന്നിധ്യത്തിൽ പിഡിപി വൈസ് ചെയർമാൻ വർക്കലരാജ് താക്കോൽ കൈമാറി. ഗൃഹ പ്രവേശന ചടങ്ങിൽ ശശി പൂവ്വഞ്ചിന, ജനറൽ സെക്രട്ടറി ജാഫറലി ദാരിമി, ആർ ജെ ഡി ജില്ലാ വൈസ് പ്രസിഡന്റ്‌ എഞ്ചിനിയർ ടി മൊയ്തീൻകുട്ടി എന്നിവർ സംബന്ധിച്ചു....
Kerala

കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ പേരുകളില്ല : പുതിയ ഉത്തരവിറക്കി ഹൈക്കോടതി

കൊച്ചി : കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ പേരുകള്‍ക്ക് പകരം പുത്തന്‍ ഉത്തരവുമായി ഹൈക്കോടതി. 'അച്ഛന്‍', 'അമ്മ' എന്നീ പേരുകള്‍ക്ക് പകരം 'മാതാപിതാക്കള്‍' എന്ന് ചേര്‍ക്കാനാണ് ഉത്തരവ്. 'അച്ഛന്‍', 'അമ്മ' എന്നീ പേരുകള്‍ക്ക് പകരം 'മാതാപിതാക്കള്‍' എന്ന് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് വിധി. അച്ഛന്‍, അമ്മ എന്നതിന് പകരം മാതാപിതാക്കള്‍ എന്ന രേഖപ്പെടുത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ് ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുത്തരവ്. അച്ഛന്‍, അമ്മ എന്നതിന് പകരം മാതാപിതാക്കള്‍ എന്നെഴുതി ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു....
Local news

റേഷൻ വ്യാപാരികൾ താലൂക്ക് സമ്മേളനം നടത്തി

തിരൂരങ്ങാടി ; തിരൂരങ്ങാടി താലൂക്കിൽ ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ താലൂക്ക് സമ്മേളനം കെ പി എ മജീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. റേഷൻ വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് ഉടൻ പരിഹാരം കാണണം എന്ന് സമ്മേളനം ആവശ്യപ്പെട്ടു, ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയം,, മുതിർന്ന റേഷൻ വ്യാപാരികളെയും ചടങ്ങിൽ ആദരിച്ചു, പ്രസിഡണ്ട് ബഷീർ പൂവ്വഞ്ചേരി അധ്യക്ഷത വഹിച്ചു താലൂക്ക് സെക്രട്ടറി ജയകൃഷ്ണൻ കിഴക്കേടത്ത് സ്വാഗതവും, ജില്ലാ പ്രസിഡണ്ട് ഉണ്ണി തിരൂർ, ജില്ലാ സെക്രട്ടറി മണി കൊണ്ടോട്ടി, വി പി കാദർ ഹാജി , രാജൻ കുഴിക്കാട്ടിൽ, ബാവ പടിക്കൽ, തുളസീദാസ്, മോഹനൻ കാരിയിൽ, ഷൈനി വിശ്വനാഥ്, ലത്തീഫ് പറവണ്ണ, സൈവത്ത്, തുടങ്ങിയവർ പ്രസംഗിച്ചു , കെ പി മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു....
Kerala

അവധിക്കാലത്തിന് വിട : സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: അവധിക്കാലം അവസാനിച്ച് ഇന്ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുകയാണ്. മൂന്നു ലക്ഷത്തോളം കുരുന്നുകള്‍ ഇന്ന് ഒന്നാം ക്ലാസിലേക്കെത്തും. എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി 12,948 സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലായി 36 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്കു കടക്കുന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കലവൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 10 മണിക്കാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുക. ഒമ്പത് മണി മുതല്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുട്ടികളെ സ്വാഗതം ചെയ്യും. ചടങ്ങിന്റെ ലൈവ് വിഡിയോ എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കും. തുടര്‍ന്നാകും സ്‌കൂള്‍തല പ്രവേശനോത്സവം. മന്ത്രിമാരും കലക്ടര്‍മാരും ജില്ലാതല പ്രവേശനോത്സവങ്ങള്‍ ഉദ്ഘാടനം ചെയ്യും. മൂല്യാധിഷ്ഠിത പഠനവും, ഹൈസ്‌കൂളില്‍ പുതിയ ക...
Other

കുട്ടികളുടെ പ്രിയപെട്ട ശശി മാഷ് വിരമിച്ചു

കൊടിഞ്ഞി : കുട്ടികളുടെ പ്രിയപ്പെട്ട ശശി മാഷ് 31 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ചു. കൊടിഞ്ഞി തിരുത്തി ജി എം എൽ പി സ്കൂൾ പ്രധാനധ്യാപകനായാണ് വിരമിച്ചത്. ദീർഘകാലം കൊടിഞ്ഞി ജി.എം.യു.പി സ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട അധ്യാപകൻ ആയിരുന്നു. സ്കൂളിന്റെ വികസനത്തിലും വിദ്യാഭ്യാസ പുരോഗതിയിലും പ്രവർത്തിച്ചു. വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FqWCyqSVfg91uW87INwHKV ജി.എം.എൽ.പി. തിരുത്തി സ്കൂളിൽ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. യാത്രയയപ്പ് ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് റഹീം അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചു, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റഹിയാനത്ത്, മജീദ് ഒടിയിൽ, മുഹമ്മദ് കുട്ടി, മൊയ്തീൻ കുട്ടി, അധ്യാപകരായ പ്രദീപ്. യു. എസ്സ് , ഷീജ ജിക്സ്, സുജി, പ്രേമരാജൻ, ദിൽഷ , രക്...
Other

അടുക്കളയും ശുചിമുറിയും ഉൾപ്പെടെ ഇടിഞ്ഞു താഴ്ന്നു, യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരൂരങ്ങാടി : അടുക്കളയുടെ ഭാഗവും ശുചിമുറിയും ഉൾപ്പെടെ ഇടിഞ്ഞു താഴ്ന്നു, യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മമ്പുറം ഖാസി റോഡിൽ മാളിയേക്കൽ ഗഫൂറിന്റെ ഉടമസ്‌ഥതയിലുള്ള വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഇവിടെ വാടകക്ക് താമസിക്കുന്ന യുവതി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അടുക്കളയിൽ നിന്നും അകത്തേക്ക് പോയ അൽപ്പ നേരം കഴിഞ്ഞപ്പോഴാണ് കിണർ ഇടിഞ്ഞു വീണത്. അടുക്കളയുടെ ഭാഗവും ശുചി മുറിയുടെ ഭാഗവും ഇടിഞ്ഞു വീണിട്ടുണ്ട്. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. വീട് അപകട ഭീഷണിയിലാണ്. വീഡിയോ https://fb.watch/zY2Dm1yNvw...
Other

ധാർമിക ചിന്ത വളർത്തുന്നതിൽ മദ്റസകളുടെ പങ്ക് മഹത്തരം: കെ പി എ മജീദ് എംഎൽഎ

പരപ്പനങ്ങാടി : സമൂഹത്തിൽ ധാർമിക ചിന്തയും സദാചാരബോധവും വളർത്തുന്നതിൽ മദ്റസകളുടെ പങ്ക് മഹത്തരമാണെന്നും ഈ രംഗത്ത് നവോത്ഥാന പ്രസ്ഥാനങ്ങൾ നടത്തിയ ധീരോദാത്തമായ സേവനങ്ങൾ അഭിനന്ദനനാർഹമാണെന്നും കെ പി എ മജീദ് എംഎൽഎ അഭിപ്രായപ്പെട്ടു. കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ല മദ്റസ പ്രവേശനോദ്ഘാടനം പാലത്തിങ്ങൽ മദ്റസത്തുൽ മുജാഹിദീനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളിൽ ദൈവീക ചിന്തയും സത്യസന്ധനയും വളർത്തി യെടുക്കാൻ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളഎം എൽ എ ഉപഹാരം നൽകി ആദരിച്ചുചടങ്ങിൽ കെ എൻ എം ജില്ലാ സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ എ വി ഹസൻ കോയ, പി സി കുഞ്ഞഹമ്മദ് മാസ്റ്റർ, ഉബൈദുല്ല താനാളൂർ, അഷ്റഫ് ചെട്ടിപ്പടി, പി കെ നസീം, പി അബ്ദുല്ലത്തീഫ് മദനി, പി കെ ആബിദ്, കെ മാനുഹാജി, എൻ പി അബു മാസ...
Other

ഭീമൻ വാഴക്കുല കൗതുകമാകുന്നു

കൊടിഞ്ഞി : യുവ കർഷകന്റെ വീട്ടിലുണ്ടായ ഭീമൻ വാഴക്കുല കൗതുകമാകുന്നു. കൊടിഞ്ഞി പള്ളിക്കത്താഴത്തെ പള്ളിക്കൽ ദാവൂദിന്റെ വീട്ടിലാണ് ഭീമൻ വാഴക്കുല ഉണ്ടായത്. 41.300 കിലോഗ്രാം ഭാരമുണ്ട്. സാധാരണ വാഴക്കുലകൾക്ക് 35 കിലോ വരെയേ തൂക്കമുണ്ടാകാറുള്ളൂ എന്നു കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. യൂത്ത് കോണ്ഗ്രസ് നേതാവായ ദാവൂദ് യുവ കർഷകൻ കൂടിയാണ്....
Accident

പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം വേങ്ങരയിൽ നിന്ന് കാണാതായ വ്യക്തിയുടേത്

പരപ്പനങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം വേങ്ങരയിൽ നിന്ന് കാണാതായ വ്യക്തിയുടേത് https://chat.whatsapp.com/H6TofbCwL5P2Ul3oxkS3C1 ഇന്ന് രാവിലെ പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം വേങ്ങര യിൽ നിന്ന് കാണാതായ വ്യക്തിയുടേത് ആണെന്ന് സ്ഥിരീകരിച്ചു.ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്. വേങ്ങര വെങ്കുളം കീഴ്‌മുറി സ്വദേശി പിലാക്കാൽ സൈതലവി (63) ആണ് മരിച്ചത്. 2 ദിവസം മുമ്പാണ് കാണാതായത്. കാണാതായ ആളുടെ ചെരുപ്പും കുടയും അടക്കമുള്ളവ കാരാത്തോട് പാലത്തിൽ കണ്ടെത്തി. ഇതോടെ കടലുണ്ടിപ്പുഴയിൽ വീണതാകാമെന്ന നിഗമനത്തിൽ തിരച്ചിൽ നടത്തിയിരുന്നു.അഗ്നിരക്ഷാസേനയും സ്‌കൂബാ ടീമും അടക്കം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി....
Accident

കേക്ക് തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു; മരണം മകളുടെ വിവാഹത്തലേന്ന്‌

താനാളൂർ : മകളുടെ വിവാഹത്തലേന്ന് കേക്ക് തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. താനാളൂര്‍ ജുമുഅ മസ്ജിദിനു സമീപം നമ്പി പറമ്പില്‍ പരേതരായ കുഞ്ഞിമുഹമ്മദ്- ഉണ്ണീമ ദമ്പതികളുടെ മകള്‍ സൈനബ(44)യാണ് മരിച്ചത്. വ്യാഴം വൈകീട്ട് ചായയ്‌ക്കൊപ്പം കേക്ക് കഴിക്കുന്നതിനിടെയാണ് സൈനബയുടെ തൊണ്ടയില്‍ കേക്ക് കുടുങ്ങിയത്. ഉടന്‍ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് മരിക്കുകയായിരുന്നു. ഇന്ന് ശനിയാഴ്ചയായിരുന്നു സൈനബയുടെ ഏക മകള്‍ ഖൈറുന്നിസയുടെയും താനാളൂര്‍ സ്വദേശി സല്‍മാന്‍ തൊട്ടിയിലിന്റെയും വിവാഹം നടക്കേണ്ടിയിരുന്നത്. ഭര്‍ത്താവ്: ചെമ്പന്‍ ഇസ്ഹാഖ് (എടവണ്ണ). മകൾ: ഖൈറുന്നീസ. മരുമകൻ: സൽമാൻ തൊട്ടിയിൽ (താനാളൂർ ). സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുറഹ്മാൻ, അബ്ദുൽ കരീം, ബഷീർ, അബ്ദുന്നാസർ, അബ്ദുൽ ജലീൽ, ഫാത്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഇന്റ്റഗ്രേറ്റഡ് എം.ടി.എ. പ്രവേശനം കാലിക്കറ്റ് സർവകലാശാലാ സ്കൂള്‍ ഓഫ് ഡ്രാമയിൽ 2025 - 2026 അധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.ടി.എ. പ്രവേശനത്തിന് ( CUCET ) പ്ലസ്ടു / തത്തുല്ല്യ യോഗ്യതയുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം. ജൂൺ അഞ്ചിന് വൈകീട്ട് മൂന്ന് മണി വരെ അപേക്ഷ സമർപ്പിക്കാം. ഫീസ് : എസ്.സി. / എസ്.ടി. - 270/- രൂപ, മറ്റുള്ളവർ - 610/- രൂപ. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 2407017, 2660600 പി.ആർ. 618/2025 എം.എ. ഫോക്‌ലോർ പ്രവേശനം 2025 കാലിക്കറ്റ് സർവകലാശാലാ ഫോക്‌ലോർ പഠനവകുപ്പിൽ എം.എ. ഫോക്‌ലോർ പ്രോഗ്രാം ( 2025 ) പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ മൂന്ന്, നാല് തീയതികളിൽ നടക്കും. പ്രവേശന പരീക്ഷ എഴുതിയ രജിസ്റ്റർ നമ്പർ 62000 മുതൽ 62032 വരെ ഉള്ളവർ ജൂൺ മൂന്നിനും ...
Kerala

സർക്കാർ സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങളിലും സംവരണം

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങളിലും സംവരണം. 1:1 അനുപാതത്തിൽ ആദ്യ ഒഴിവ് മെറിറ്റ് അടിസ്ഥാനത്തിലും രണ്ടാം ഒഴിവ് സംവരണ വിഭാഗത്തിലും നികത്തണമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. പട്ടിക വിഭാഗങ്ങളിലും മറ്റു പിന്നോക്ക വിഭാഗങ്ങളിലും (ഒബിസി) ഉള്ളവർക്കാണ് സംവരണം. ഈ വിഭാഗത്തിലെ അർഹരായവർ ഇല്ലെങ്കിൽ മാത്രം പൊതു വിഭാഗത്തിൽ നിന്നു നികത്താം. ഭിന്നശേഷിക്കാർക്കും നിയമാനുസൃത വിഹിതം നൽകണം. അതതു ജില്ലകളിലെ പിഎസ് സി റാങ്ക് പട്ടികയിലുള്ളവർക്കാവും റാങ്ക് അടിസ്ഥാനത്തിൽ ആദ്യ മുൻഗണന. പിഎസ് സി യുടെ ഷോർട് ലിസ്റ്റാണുള്ളതെങ്കിൽ പ്രായക്കൂടുതലുള്ളവർക്കാണ് മുൻഗണന. പിഎസ് സി പട്ടിക കഴിഞ്ഞാൽ സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത് പുതുക്കി വരുന്നവർക്ക് മുൻഗണന ലഭിക്കും. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് ഹാജരാക്കണം. ഈ 2 പരിഗണനകളിലുമുള്ള ഉദ്യോഗ...
Kerala

കാച്ചിൽ നൽകാമെന്ന് പറഞ്ഞ് അയൽവാസിയായ ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി ക്രൂരത; 65 കാരന് 4 വർഷം തടവ്

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നഗ്നതാ പ്രദർശനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികന് നാല് വർഷത്തെ കഠിന തടവും 30,000 രൂപ പിഴയും വിധിച്ചു. കാട്ടാക്കട കൊല്ലോട് കടുവാക്കോണം അനിഭവനിൽ സത്യദാസിനെ (65) ആണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം നാല് മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2020 ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ കുട്ടിയെ പ്രതി കാച്ചിൽ നൽകാനായി പ്രതിയുടെ വീട്ടിൽ വിളിച്ചു വരുത്തി നഗ്നത കാട്ടി പീഡിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ മാതാവെത്തി അലറി വിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ മനോവിഷമത്തിൽ വീട്ടിലെത്തിയ കുട്ടി ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിലായി. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി കേസെടുക്കുകയായ...
Kerala

ആധാർ ഉള്ള കുട്ടികൾ കുറവ്: ആശങ്കയിൽ അദ്ധ്യാപകർ

തിരുവനതപുരം : അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനമായ ജൂൺ 10ന് ശരിയായ ആധാർ രേഖ (യുഐഡി) ഉള്ള കുട്ടികളുടെ എണ്ണം മാത്രമേ തസ്തിക നിർണയത്തിന് പരിഗണിക്കുകയൊള്ളു എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയതോടെ സ്കൂൾ അധികൃതരും അദ്ധ്യാപകരും ആശങ്കയിൽ. മാസങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് പോലും ഇതുവരെ ആധാർ ലഭിച്ചിട്ടില്ല. പ്രവേശനം ലഭിക്കാൻ ആധാർ നിർബന്ധമല്ലെങ്കിലും തസ്തിക നിർണയത്തിന് പരിഗണിക്കാൻ യുഐഡി നിർബന്ധമാണ്. ഇതുമൂലം അർഹമായ തസ്തികകൾ പോലും നഷ്ടമാകുമെന്ന് അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു....
Kerala

എൽഎൽബി പ്രവേശന പരീക്ഷ ജൂൺ 1ന്

തിരുവനന്തപുരം : സംയോജിത പഞ്ചവത്സര എൽഎൽബി, ത്രിവത്സര എൽഎൽബി കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ ജൂൺ 1ന് നടക്കും. പ്രതികൂല കാലാവസ്ഥയായതിനാൽ വിദ്യാർത്ഥികൾക്കും യാത്രാതടസ്സം നേരിടാൻ സാധ്യതയുണ്ടെന്നും ഇത് മുൻകൂട്ടിക്കണ്ട് പരീക്ഷാകേന്ദ്രത്തിലേക്കുള്ള യാത്ര ക്രമീകരിക്കണമെന്നും അധികൃതർ അറിയിച്ചു. സംയോജിത പഞ്ചവത്സര എൽഎൽബി പരീക്ഷ രാവിലെ 10ന് ആരംഭിക്കും. 2 മണിക്കൂർ മുൻപ് വിദ്യാർഥികൾ പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം....
Kerala

ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയത് കൂറ്റൻ മലമ്പാമ്പ്; ആദ്യം കണ്ടത് കുളിക്കാനെത്തിയവർ

കൊച്ചി : കോതമംഗലത്ത് ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ കൂറ്റൻ മലമ്പാമ്പിനെ രക്ഷപ്പെടുത്തി. കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിനു സമീപത്തെ കുളിക്കടവിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ കുളക്കാനെത്തിയ പ്രദേശവാസികളാണ് പാമ്പിനെ ആദ്യം കണ്ടത്. കുട്ടമ്പുഴ ഫോറസ്ററ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഫോറസ്ററ് ഉദ്യോഗസ്ഥനായ ഷൈൻ ഉൾപ്പെടെയുള്ള വനപാലക സംഘമെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി. പെൺ ഇനത്തിൽ പെട്ടതും 15 കിലോയോളം തൂക്കം വരുന്നതുമായ പാമ്പിനെ വനത്തിൽ തുറന്നുവിടും....
Malappuram

കാലവര്‍ഷം ; വൈദ്യുതി അപകടങ്ങള്‍ അറിയിക്കാന്‍ ഈ നമ്പറില്‍ ബന്ധപ്പെടുക, ജാഗ്രത പാലിക്കുക : മുന്നറിയിപ്പുമായി കെഎസ്ഇബി

തിരൂരങ്ങാടി : കാലവര്‍ഷം കനക്കുന്നതോടെ വൈദ്യുതി അപകടങ്ങള്‍ വര്‍ധിക്കുന്നതിന് സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ അധികൃതരെ വിവരമറിയിക്കുന്നതിനുള്ള നമ്പര്‍ പുറത്തിറക്കി കെഎസ്ഇബി. വൈദ്യുത അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ സെക്ഷനിലെ നമ്പറിലോ വിവരം ധരിപ്പിക്കുക. വൈദ്യുതി തടസ്സപ്പെട്ടാല്‍ ഓഫീസിലെ ഫോണില്‍ വിളിക്കുന്നതിനു പകരം വേഗത്തില്‍ പരാതി പരിഹരിക്കുന്നതിനായി 1912 എന്ന നമ്പര്‍ ഉപയോഗിക്കനും നിര്‍ദേശം. ജാഗ്രതാ നിര്‍ദേശം പൊട്ടിവീണ വൈദ്യുത കമ്പിയുടെ സമീപം പോകാതിരിക്കുകയും എത്രയും പെട്ടെന്ന് അടുത്തുള്ള വൈദ്യുത ഓഫീസില്‍ അറിയിക്കുകയും ചെയ്യുക. കാറ്റും മഴയും ഉള്ള സമയങ്ങളില്‍ വൈദ്യുത ലൈനുകള്‍ക്കും പ്രതിഷ്ഠാപനങ്ങള്‍ക്കും സമീപത്ത് നിന്നും അകലം പാലിക്കുക വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള ജലാശയങ്ങളില്‍ നിന്നും പടവുകളില്‍ നിന്നും അകലം പാലിക്കുക...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സമ്മർ കോച്ചിങ് ക്യാമ്പ് സമാപനം കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പ് സംഘടിപ്പിച്ച വേനൽക്കാല കായിക പരിശീലന ക്യാമ്പ് 31-ന് സമാപിക്കും. രാവിലെ 11 മണിക്ക് ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കുന്ന പരിപാടി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പി.ആർ. 609/2025 ബി.വോക്.  പ്രവേശനം 2025 - 2026 കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലേക്ക് 2025 - 2026 അധ്യയന വർഷത്തെ ബി.വോക്. ബിരുദ പ്രോഗ്രാം പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നാലു വർഷ ബിരുദ പ്രോഗ്രാം രജിസ്ട്രേഷനോടൊപ്പം വെബ്സൈറ്റിൽ ലഭ്യമാണ്. ജൂൺ 9-ന് വൈകീട്ട് അഞ്ചു മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. യോഗ്യത : പ്ലസ്‌ടു / തത്തുല്യം. ഫീസ് : എസ്.സി. / എസ്.ടി. - 205/- രൂപ, മറ്റുള്ളവർ - 495/- രൂപ. മറ്റു ബിരുദ പ്രോഗ്രാമുകൾക്ക് ഇതിനോടകം അപേക്ഷിച്ചവർക്ക് അധിക ഫീസ് കൂടാതെ എഡിറ്റ് ഓപ്‌ഷൻ ഉപയോഗിച്ച് ബി.വോക്. പ്രോഗ്രാമുകൾക്ക്...
Local news, Malappuram

പടിക്കൽ കരുവാങ്കല്ല് റോഡിലെ വെള്ളക്കെട്ട്; കയ്യേറ്റം കണ്ടെത്താനുള്ള സർവ്വേ നടപടികളാരംഭിച്ചു

പെരുവള്ളൂർ : പടിക്കൽ കരുവാങ്കല്ല് പൊതുമരാമത്ത് റോഡിൽ മഴപെയ്താൽ രൂപപ്പെടുന്ന വെള്ളക്കെട്ടിന് കാരണമായ അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളും കണ്ടെത്താനുള്ള റീസർവ്വേ നടപടികൾക്ക് തുടക്കമായി. വരപ്പാറ പുതിയ പറമ്പിലെ വെള്ളക്കെട്ടിന് താൽകാലിക പരിഹാരമെന്നോണം തൊട്ടടുത്ത പറമ്പിൽ കുഴിയെടുത്ത് മോട്ടോർ ഉപയോഗിച്ച് വെള്ളം ഒഴിപ്പിച്ചു. ശാശ്വത പരിഹാരമായി ഡ്രൈനേജ് വഴി വെള്ളം ഒഴുക്കിവിടാൻ മറ്റൊരു പറമ്പിൽ അനുമതി നൽകാമെന്ന് സ്ഥലം ഉടമയുമായി ധാരണയായതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. കനത്ത മഴ കാരണം സർവ്വേ നടപടികൾ പാതിവഴിയിൽ ഇന്നലെ അവസാനിപ്പിക്കേണ്ടിവന്നു. രാവിലെ മുതൽ വീണ്ടും തുടരുമെന്ന് റവന്യൂ വിഭാഗം അധികൃതർ വ്യക്തമാക്കി. ദിവസങ്ങളായി ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിൽ രണ്ടിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് നിലനിന്നിരുന്നത് റോഡ് ഉപരോധം ഉൾപ്പെടെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. പടിക്കൽ മുതൽ കരുവാങ്കല്...
Malappuram

പകര്‍ച്ചവ്യാധി നിയന്ത്രണം : നടപടികള്‍ കര്‍ശനമാക്കുമെന്ന് ഡിഎംഒ

മലപ്പുറം : പകര്‍ച്ചവ്യാധി വ്യാപനത്തിന് സാഹചര്യം സൃഷ്ടിക്കുന്ന ഉറവിടങ്ങളും മാലിന്യ കേന്ദ്രങ്ങളും ശ്രദ്ധയില്‍പെട്ടാല്‍ കാരണക്കാര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടിയെടുക്കുമെന്ന് ഡിഎംഒ ഡോ.ആര്‍.രേണുക അറിയിച്ചു. രോഗ നിയന്ത്രണം കാര്യക്ഷമമാക്കാന്‍ പൊതുജനാരോഗ്യ നിയമം കര്‍ശനമായി നടപ്പാക്കും. കൊതുക്, ജലജന്യ രോഗങ്ങളുടെ പ്രതിരോധവും മേല്‍നോട്ടവും കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഫീല്‍ഡ് സൂപ്പര്‍വൈസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം നല്‍കി. മലപ്പുറം സൂര്യ റിജന്‍സി ഹാളില്‍ നടത്തിയ പരിശീലനം ഡി എം ഒ ഉദ്ഘാടനം ചെയ്തു. ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍ ഡോ. സി.സുബിന്‍ അധ്യക്ഷനായി. കേരള വാട്ടര്‍ അതോറിറ്റി സീനിയര്‍ കെമിസ്റ്റ് ആന്റ് ക്വാളിറ്റി മാനേജര്‍ സജീഷ്, പൊതുജനാരോഗ്യ ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി കെ സുരേഷ് കുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ഷിബുലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ല എജുക്കേഷന്‍ ...
Malappuram

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ; എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി : പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പാര്‍ട്ടി ചിഹ്നത്തിലാകും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സ്വരാജ് മത്സരിക്കുക. പല സ്വതന്ത്രന്മാരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ട്ടി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അന്‍വറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ് സിപിഎമ്മിന്റെ പ്രഗത്ഭനായ നേതാവിനെ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. രാഷ്ട്രീയ പോരാത്തതിന് സ്വരാജ് മികച്ച സ്ഥാനാര്‍ഥിയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. തൃപ്പൂണിത്തുറ മുന്‍ എംഎല്‍എയായ സ്വരാജ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.ബാബുവിനോട് പരാജയപ്...
university

അഫ്സൽ – ഉൽ – ഉലമ ( പ്രിലിമിനറി ) പ്രവേശനം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അഫ്സൽ - ഉൽ - ഉലമ ( പ്രിലിമിനറി ) പ്രവേശനം 2025 - 2026 കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലേക്ക് 2025 - 2026 അധ്യയന വർഷത്തെ രണ്ടു വർഷ അഫ്സൽ - ഉൽ - ഉലമ ( പ്രിലിമിനറി ) പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ അഞ്ച് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് എസ്.സി. / എസ്.ടി. - 205/- രൂപ, മറ്റുള്ളവർ - 495/- രൂപ. യോഗ്യത : എസ്.എസ്.എൽ.സി. / തത്തുല്യം. ഉയർന്ന പ്രായപരിധി 20 വയസ്. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . പി.ആർ. 602/2025 സീറ്റ് വർധനവിന് അപേക്ഷാ തീയതി നീട്ടി കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള ആർട്സ് ആന്റ് സയൻസ്, അറബിക് / ഓറിയന്റൽ കോളേജുകളിലെ വിവിധ ബിരുദ / ബിരുദാനന്തര പ്രോഗ്രാമുകളിലെ അനുവദനീയമായ സീറ്റുകളിലേക്ക് നിബന്ധനകൾക്ക് വിധേയമായി 2025 - 26 അധ്യയനവർഷത്തേക്ക് മാത്രമായി താത്കാലിക സീറ്റ് വർധനവിന് അപേക്ഷ ക്ഷണിച്ചിരുന്നു. പ്...
Education

എംജി സർവകലാശാല; ഫലം വിദ്യാർത്ഥികളുടെ പ്രകടനം അടിസ്ഥാനമാക്കി

കോട്ടയം : സെമസ്റ്റർ തലത്തിൽ ഓരോ വിദ്യാർത്ഥിയുടെയും പ്രകടനം അടിസ്ഥാനമാക്കിയുള്ള (ഔട്കം ബേസ്ഡ്) ഫലപ്രഖ്യാപന രീതി എംജി സർവകലാശാല അവതരിപ്പിച്ചു. ഓരോ വിദ്യാർത്ഥിക്കും പരീക്ഷക്ക് ലഭിച്ച മാർക്കിനൊപ്പം വ്യക്തി തലത്തിലും സ്ഥാപന തലത്തിലും സർവകലാശാലാ തലത്തിലുമുള്ള മികവ് തരംതിരിച്ച് അടയാളപ്പെടുത്തിയ സ്കോർ ഷീറ്റാണ് നൽകുന്നത്. ഓരോ വിഷയത്തിലും ആവശ്യമായ അറിവുകളും ശേഷികളും വിദ്യാർത്ഥി കൈവരിച്ചോ എന്ന് ഇതിൽ നിന്നു മനസ്സിലാക്കാം. ഉന്നതപഠനം, പ്ലേസ്മെന്റ് എന്നിവയിൽ ഇവ നിർണായകമാണ്. 4 വർഷ ബിരുദ പ്രോഗ്രാമുകളിലെ രണ്ടാം സെമസ്റ്റർ പരീക്ഷയിലാണ് മാർക്ക് ലിസ്റ്റിനൊപ്പം ഔട് കം ബേസ്ഡ് സ്കോർ ഷീറ്റ് നൽകിയത്. രാജ്യത്തുതന്നെ ഇത്ര വിശദമായി ഔട്കം ബേസ്ഡ് സ്കോർ ഷീറ്റ് മറ്റൊരു സർവകലാശാലയും നൽകുന്നില്ലെന്ന് സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. ജോജി അലക്സ്, എ.എസ്. സുമേഷ് എന്നിവർ പറഞ്ഞു....
Kerala, Malappuram

ഇനിയങ്ങോട്ട് മഴക്കാലം ; 8 ജില്ലകളിൽ റെഡ് അലർട്ട്, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അടുത്ത 5 ദിവസം മഴ ശക്തമാകും

തിരുവനന്തപുരം : സംസ്ഥാന മഴ മുന്നറിയിപ്പിൽ മാറ്റമുള്ളതായി അറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. നാളെ ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. അടുത്ത അഞ്ചു ദിവസം കേരളത്തിൽ അതി ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു....
Education, Kerala

പ്ലസ് വൺ ക്ലാസുകൾ ജൂൺ 18 മുതൽ; ആദ്യ അലോട്ട്മെന്റ് ജൂൺ 2ന്

2025-26 അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി ലഭിച്ച 4,62,768 അപേക്ഷകളിലെ ഓപ്ഷനുകൾ പരിഗണിച്ചുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. തിരുത്തലുകൾക്കും ആവശ്യമെങ്കിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനുമുള്ള അവസരവും അപേക്ഷകർക്ക് നൽകി. മുഖ്യഘട്ടത്തിലെ ആദ്യ അലോട്ട്മെന്റ് ജൂൺ 2ന് വൈകിട്ട് 5 മണിയ്ക്ക് പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ 3ന് രാവിലെ 10 മുതൽ ജൂൺ 5 വൈകിട്ട് 5 മണിവരെ നേടാം. ഇതിനോടൊപ്പം മോഡൽ റെസിഡൻഷ്യൽ സ്കൂളികളിലെ പ്രവേശനത്തിനുള്ള അലോട്ട്മെന്റും സ്പോർസ് ക്വട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് ജൂൺ 10നും മൂന്നാമത്തെ അലോട്ട്മെന്റ് ജൂൺ 16നും പ്രസിദ്ധീകരിച്ച് മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തീകരിക്കും. മുഖ്യഘട്ട അലോട്ട്മെന്റുകൾ ...
Tech

രാജിവയ്ക്കാൻ തുനിഞ്ഞ ഇന്ത്യൻ വംശജനായ ജീവനക്കാരനെ പിടിച്ചുനിർത്താൻ ഗൂഗിൾ ഓഫർ ചെയ്ത വാഗ്ദാനം കേട്ട് ഞെട്ടി ടെക് ലോകം

യൂട്യൂബ് സിഇഒ നീൽ മോഹൻ ടെക് വ്യവസായത്തിന് പുറത്ത് അത്ര പ്രശസ്തനായ മനുഷ്യൻ അല്ലായിരിക്കാം. എന്നാൽ സിലിക്കൺവാലിയിൽ അദ്ദേഹം ഗൂഗിളിന്റെയും യുട്യൂബിന്റേയും വളർച്ചയിലെ നിർണ്ണായക സാന്നിധ്യങ്ങളിലൊന്നാണ്. പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ഇന്ത്യൻ വേരുകളുള്ള നീൽ മോഹനനെ പിടിച്ചു നിർത്താൻ വർഷങ്ങൾക്ക് മുൻപ് ഗൂഗിൾ അവിശ്വസനീയമായൊരു വൻ ഓഫർ അദ്ദേഹത്തിന് നൽകിയിരുന്നു എന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുകയാണ്. ഗൂഗിളിനെ സംബന്ധിച്ച് നീൽ മോഹൻ എത്രത്തോളം വിലപ്പെട്ട ജീവനക്കാരനാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ വിവരം. 2011-ൽ ട്വിറ്റർ (ഇപ്പോൾ എക്സ്) തന്നെ ചീഫ് പ്രൊഡക്ട് ഓഫീസറായി നിയമിക്കാൻ ആഗ്രഹിച്ചിരുന്നതായി നീൽ മോഹൻ അടുത്തിടെ നിഖിൽ കാമത്തുമായുള്ള പോഡ്‌കാസ്റ്റിലാണ് വെളിപ്പെടുത്തിയത്. ട്വിറ്ററിന്റെ ഓഫർ നീൽ മോഹനെ ആകർഷിക്കുകയും ചയ്തു. എന്നാൽ ഗൂഗിളിനെ സംബന്ധിച്ച് അവരുടെ നെടുംതൂണുകളിലൊരാളായ നീൽ മോഹൻ കമ്പനി വിടുന...
Accident

നായ കുറുകെ ചാടിയതിനെ തുടർന്ന് വീണ ബൈക്ക് യാത്രക്കാരൻ ഗുഡ്‌സ് ഓട്ടോ ഇടിച്ചു മരിച്ചു

പരപ്പനങ്ങാടി : നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിൽ വീണ ബൈക്ക് യാത്രക്കാരൻ ഗുഡ്‌സ് ഓട്ടോ ഇടിച്ചു മരിച്ചു. പരപ്പനങ്ങാടി പുത്തൻ പീടിക സദേശി കള്ളിത്തൊടി ഭാസ്കരന്റെ മകൻ ശ്രീജിത്ത് (37) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.20 ന് പുത്തൻ പീടികയിൽ വെച്ചാണ് ആണ് അപകടം. പരപ്പനങ്ങാടിയിൽ നിന്ന് താനൂർ ഭാഗത്തേക്ക് പോകുമ്പോൾ നായ കുറുകെ ചാടിയതിനാൽ റോഡിൽ വീഴുകയായിരുന്നു. തിരൂരങ്ങാടി ടുഡേ. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EnrhjOupC4cG3vRSrokuXd ഈ സമയം അതേ ദിശയിൽ നിന്ന് വന്ന ഗുഡ്‌സ് ഓട്ടോ ഇടിക്കുക യായിരുന്നു. ഗുരുതരമായ പരിക്ക് പറ്റിയ ഇയാളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു....
Malappuram

ഒരു പാമ്പിൻകുഞ്ഞിനെ തിരഞ്ഞുപോയി; കിട്ടിയത് 21 എണ്ണത്തെ

തിരൂർ : ഒരു പാമ്പിൻകുഞ്ഞിനെ കണ്ടെന്നു പറഞ്ഞാണ്, വനം വകുപ്പിന്റെ സ്‌നേക് റെസ്‌ക്യുവർ ഉഷ തിരൂരിനു കഴിഞ്ഞ ദിവസം ഫോൺവിളിയെത്തിയത്. പോയിനോക്കിയപ്പോൾ ഒരു മൂർഖൻ കുഞ്ഞുതന്നെ. അതുമായി തിരിച്ചുപോരുന്ന വഴിക്കാണ് അടുത്ത പാമ്പിൻകുഞ്ഞിനെ കണ്ടെന്നു പറഞ്ഞ് വീണ്ടും വിളി വരുന്നത്. ചെന്നപ്പോൾ കിട്ടിയത് 5 പാമ്പിൻകുഞ്ഞുങ്ങളെ. വൈകിട്ട് വീണ്ടും വിളി വന്നു. അങ്ങനെ നാല് ദിവസം കൊണ്ട് ഒരു വീടിന്റെ അടുക്കളഭാഗത്ത് നിന്ന് ഉഷ കണ്ടെത്തിയത് 21 മൂർഖൻ കുഞ്ഞുങ്ങളെയാണ്. താനൂർ താമരക്കുളം മലയിൽ ദാസന്റെ വീട്ടിൽ നിന്നാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ആദ്യ ദിവസം കുറേ കുഞ്ഞുങ്ങളെ കണ്ടതോടെ, അടുക്കളയ്ക്ക് സമീപത്തെ കോൺഗ്രീറ്റ് ഇട്ട സ്ഥലത്തിനടിയിൽ കൂടുതൽ മുട്ടകളുണ്ടാകുമെന്ന് ഉറപ്പായി. ഇതോടെ അവിടെ പൊളിച്ചു നോക്കി. ഇവിടെ നിന്ന് ബാക്കി പാമ്പിൻകുഞ്ഞുങ്ങളെയും കണ്ടെത്തി. മഴയിൽ മണ്ണിടിഞ്ഞു മാളം അടഞ്ഞുപോയ ഭാഗത്ത് അമ്മപ്പാമ്പ് ചത്തുക...
Local news

പുഴയല്ല റോഡാണിത് : എ. ആർ നഗറിനും കൊളപ്പുറത്തിനുമിടയിൽ റോഡ് പുഴയായി

വേങ്ങര : അരീക്കോട് - പരപ്പനങ്ങാടി സംസ്ഥാന പാതയിൽ എ. ആർ നഗറിനും കൊളപ്പുറത്തിനുമിടയിൽ റോഡിൽ വെള്ളക്കെട്ട്. എ. ആർ നഗറിൽ ഫസലിയ റോഡ് കഴിഞ്ഞ കഴിഞ്ഞ ഉടനെയുള്ള വളവിലാണ് റോഡിൽ നിന്നും വെള്ളം ഒഴിഞ്ഞു പോവാനാവാതെ ഒരാടിയോളം ഉയരത്തിൽ വെള്ളം കെട്ടി നിൽക്കുന്നത് . ഓട്ടോ റിക്ഷ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ ഇത് മൂലം ബുദ്ധിമുട്ടിലായി. നേരത്തെ വെള്ളം ഒഴുകിപ്പോയിരുന്ന ചാനലുകൾ സ്വകാര്യ വ്യക്തികൾ അടച്ചതാണ് റോഡിൽ നിന്നും വെള്ളം ഒഴുകിപ്പോവാതെ കെട്ടി നിൽക്കാൻ കാരണമായതെന്നു നാട്ടുകാർ പറയുന്നു. റോഡിലെ വെള്ളം കിഴക്ക് വശത്തേക്ക് ഒഴുക്കി വിട്ടാൽ മാത്രമേ വെള്ളക്കെട്ട് ഒഴിവാക്കാനാവൂ...
error: Content is protected !!